Author: News Desk
1991-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ഗുണയിൽ അഭിനയിച്ച കമൽഹാസൻ മഞ്ഞുമ്മേൽ ബോയ്‌സിൻ്റെ മുഴുവൻ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കാണുകയും, ടീമിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗുണയിലെ ‘കൺമണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചതിന് മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രമായ മഞ്ഞുമ്മേൽ ബോയ്‌സിൻ്റെ നിർമ്മാതാക്കൾക്ക് മുതിർന്ന സംഗീതസംവിധായകൻ ഇളയരാജ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ഇപ്പോൾ . ‘കൺമണി അൻപോട്’ എന്ന ഗാനത്തിൻ്റെ യഥാർത്ഥ സംഗീതസംവിധായകൻ താനാണെന്ന് അവകാശപ്പെടുന്ന ഇളയരാജ, നിർമ്മാതാക്കൾക്ക് അത്തരം ഉപയോഗത്തിന് തൻ്റെ അനുമതി/ലൈസൻസ്/ഉള്ളടക്കം എന്നിവ ഉപയോഗിക്കാൻ കഴിയില്ലെന്ന് നോട്ടീസിൽ പറഞ്ഞു. നിർമ്മാതാക്കൾ വാണിജ്യപരമായ ചൂഷണം നടത്തുകയാണെന്നും അനുചിതമായ മാർഗങ്ങളിലൂടെ അവർ കാഴ്ചക്കാരെയും പബ്ലിസിറ്റിയും ആകർഷിക്കുകയാണെന്നും അദ്ദേഹം നോട്ടീസിൽ ആരോപിച്ചു. തൻ്റെ എല്ലാ യഥാർത്ഥ സംഗീത സൃഷ്ടികളുടെയും ധാർമ്മിക അവകാശങ്ങൾ ഉൾപ്പെടെയുള്ള സമ്പൂർണ്ണ അവകാശങ്ങൾ തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നുകിൽ 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകുന്നതിന് പുറമെ സംഗീതസംവിധായകൻ്റെ അനുമതി വാങ്ങണം, അല്ലെങ്കിൽ സിനിമയിൽ നിന്ന് ആ ഗാനം നീക്കം ചെയ്യണമെന്നും ഇളയരാജയുടെ…
ജോലിത്തിരക്കിൽപ്പെട്ട് ഉല്ലാസവേളകൾ ആസ്വദിക്കാൻ അവസരം ലഭിക്കാത്തതിൽ നിങ്ങൾക്ക് വിഷമമുണ്ടോ? വിഷമിക്കേണ്ട. നിങ്ങൾക്ക് ഗോവൻ ബീച്ചും കാണാം, ഒപ്പം ജോലിയും ചെയ്യാം. ടെക്കികൾക്കായി കോ-വർക്കിങ് സ്പേസുമായി ഗോവ ഒരുങ്ങുന്നു . വർക്ക് ചെയ്യാനും ഗോവ കാണാനും ഒരേ സമയം അവസരമൊരുക്കുന്ന കോ-വർക്കിങ് സ്പേസ് ഗോവയിലെ ബീച്ചുകളിൽ ഉടൻ യാഥാർഥ്യമാകും . ഇതോടെ ജോലിയും വിനോദവും ഒരുപോലെ കൊണ്ടുപോകാൻ പറ്റുന്ന ലക്ഷ്യസ്ഥാനമായി ഗോവ മാറും. ജോലിക്കാരായ സഞ്ചാരികളെ ഗോവ ക്ഷണിക്കുന്നത് വെറുതേയല്ല. വർക്ക് ചെയ്യാനും ഗോവ കാണാനും ഒരേ സമയം അവസരമൊരുക്കുന്ന കോ-വർക്കിങ് സ്പേസ് ഗോവയിലെ ബീച്ചുകളിൽ വരികയാണ്. ഗോവയിലെ മോർജിം, അശ്വേം എന്നീ രണ്ടു ബീച്ചുകളിൽ കോ-വർക്കിംഗ് സ്പേസുകൾ സ്ഥാപിക്കുമെന്ന് അടുത്തിടെ സംസ്ഥാന ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ജോലിയും വിനോദവും ഒരുപോലെ കൊണ്ടുപോകാൻ പറ്റുന്ന ലക്ഷ്യസ്ഥാനമായി ഗോവ മാറും. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഗോവയെ ബീച്ചുകൾക്കും അപ്പുറമുള്ള ഒരു ലക്ഷ്യസ്ഥാനമായി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണിത്. വിനോദസഞ്ചാരത്തിനായി കൂടുതൽ തുക…
കൊതുകിലെ മുട്ടയിലിട്ട് കൊല്ലും ആക്രമിക്കാൻ തയാറായി പറന്നു നടക്കുന്ന കൊതുകുകളെയല്ലേ നിലവിലുള്ള കൊതുകുനാശിനികൾ തുരത്തൂ? ഇതാ കൊതുകുകളുടെ പ്രജനന കേന്ദ്രം ട്രാക്ക് ചെയ്തു നശിപ്പിക്കാൻ വരുന്നു ഇന്ത്യൻ സ്പൈ സാറ്റലൈറ്റ് സാങ്കേതികവിദ്യ. കൊൽക്കത്ത ആസ്ഥാനമായുള്ള സിസിർ റഡാർ എന്ന സ്പേസ് ടെക്നോളജി സ്റ്റാർട്ടപ്പാണ് പുതിയ രീതി പരീക്ഷിക്കുന്നത്. സ്പൈ സാറ്റലൈറ്റ് ടെക് എന്ന പുതിയ സാങ്കേതികവിദ്യ കൊതുകിന്റെ ഉറവിടങ്ങൾ ട്രാക്ക് ചെയ്ത് നശിപ്പിക്കും. വെള്ളത്തിലാണ് കൊതുകുകൾ പ്രജനനം നടത്തുന്നത്. ആ ഇടങ്ങൾ ഉപഗ്രഹങ്ങളും ഡ്രോണുകളും ഉപയോഗിച്ച് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്, എന്നാൽ ഈ സ്ഥലങ്ങൾ കണ്ടെത്തുവാനായി സിസിർ റഡാർ അതിന്റെ ഹൈ-എൻഡ് ഹൈപ്പർ-സ്പെക്ട്രൽ ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇന്ത്യയുടെ ചാര ഉപഗ്രഹങ്ങളുടെ പിതാവും അഹമ്മദാബാദിലെ ഐഎസ്ആർഒയുടെ ബഹിരാകാശ ആപ്ലിക്കേഷൻ സെൻ്റർ മുൻ ഡയറക്ടറും ആയ തപൻ മിശ്രയാണ് സിസിർ റഡാറിൻ്റെ സ്ഥാപകൻ. ലാർവ കണ്ടെത്തുന്ന ക്യാമറ കൊൽക്കത്ത ആസ്ഥാനമായുള്ള ബഹിരാകാശ സാങ്കേതികവിദ്യാ സ്റ്റാർട്ട്-അപ്പ് സിസിർ റഡാർ കണ്ടെയ്നറുകളിലും ജലാശയങ്ങളിലും കൊതുക് ലാർവ ഉണ്ടോ…
കനത്ത ചൂടിൽ ഇനി ധൈര്യമായി പുറത്തിറങ്ങി നടക്കാം. ഈ കൊടും ചൂടത്തും ശരീരത്തെ ചില്ലാക്കുന്ന, ശരീരത്തില്‍ ധരിക്കാനാവുന്ന ഒരു എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി ( Sony) ‘സ്മാര്‍ട് വെയറബിള്‍ തെര്‍മോ ഡിവൈസ് കിറ്റായ ‘ (smart wearable thermo device kit), റിയോണ്‍ പോക്കറ്റ് 5’ (Reon Pocket 5 ) കൊണ്ട് നടക്കാവുന്ന ഉപകരണമാണ്. കഴുത്തിന് പിറകിലാണ് ഇത് ധരിക്കുക. ഓൺ ആക്കിയാൽ ശരീരത്തിലെ താപ നില സ്വയം തിരിച്ചറിഞ്ഞു ഷർട്ടിനുള്ളിലേക്കു തണുത്ത വായു സ്പ്രേ ചെയ്യും. അഞ്ച് കൂളിങ് ലെവലുകളുണ്ടിതിന്. ചൂടുകാലത്തും തണുപ്പുകാലത്തും ഈ ഉപകരണം ഉപയോഗപ്പെടുത്താനാവും. നാല് വാമിങ് ലെവലുകൾ തണുപ്പുകാലത്ത് ശരീരത്തെ ചൂടാക്കിയും നിർത്തും. ഇതിനൊപ്പം ഉള്ള റിയോണ്‍ പോക്കറ്റ് ടാഗ് എന്ന ഉപകരണം ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് അതുവഴി വിവരങ്ങള്‍ കഴുത്തില്‍ ധരിച്ച ഉപകരണത്തിലേക്ക് കൈമാറുകയും, താപനില ക്രമീകരിക്കുകയും ചെയ്യും. ശരീരത്തിന്റേയും ചുറ്റുപാടിന്റെയും താപനില സെന്‍സറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണമാണിത്.…
നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് (Nitta Gelatin India) കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം നടത്തുന്നതിന്റെ ആദ്യഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു. ആഗോളതലത്തില്‍ ഏറെ ആവശ്യകതയുള്ള കൊളാജന്‍ പെപ്‌റ്റൈഡിന്റെ നിര്‍മാണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാക്കനാട് കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ 60 കോടിയോളം രൂപയുടെ ഫാക്ടറി നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. നിറ്റ ജെലാറ്റിന്‍ ഇന്‍ കോര്‍പറേറ്റഡ് ജപ്പാന്റെയും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും (KSIDC) സംയുക്ത സംരംഭമാണ് കാക്കനാട് പ്രവര്‍ത്തിക്കുന്ന എന്‍ജിഐഎല്‍ (NGIL) മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ ജാപ്പനീസ് ബഹുരാഷ്ട്ര കമ്പനിയായ നിറ്റ ജലാറ്റിന്‍ (Nitta Gelatin India) കമ്പനി അധികൃതര്‍ 200 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ നടത്തുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോള്‍ കമ്പനി യാഥാര്‍ത്ഥ്യമാക്കുന്നത്. ചര്‍മ്മം, സന്ധി, ഹെയര്‍ എന്നിവയുടെ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സപ്ലിമെന്റാണ് കൊളാജന്‍ പെപ്‌റ്റൈഡ്. പുതിയ പ്രോജക്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തില്‍ തൊഴില്‍ അവസരം വര്‍ദ്ധിക്കും.…
കേരളത്തിലെ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംയുക്ത സംഘടനകള്‍ പണിമുടക്കിൽ. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധം വകവെയ്ക്കാതെ മെയ് രണ്ടു മുതൽ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള തീരുമാനത്തിന് എതിരെയാണ് പണിമുടക്ക്. അനിശ്ചിതകാല ടെസ്റ്റ് ബഹിഷ്ക്കരണം അടക്കം പ്രതിഷേധം കടുപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. ഡ്രൈവിംഗ് ടെസ്റ്റിന് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കൊണ്ടു വന്ന പുതിയ ചട്ടങ്ങളിൽ പ്രതിഷേധിച്ചാണ് സിഐടിയു, ഐഎൻടിയുസി, ഓൾ കേരള ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് അസോസിയേഷൻ എന്നിവയുൾപ്പെടെ വിവിധ അസോസിയേഷനുകൾ സംയുക്തമായി മെയ് രണ്ടു മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുന്നത്. സർക്കുലർ ഔദ്യോഗികമായി പിൻവലിക്കുന്നതുവരെ ഡ്രൈവിംഗ് ടെസ്റ്റുകൾ, ലേണേഴ്സ് ടെസ്റ്റുകൾ, ഡ്രൈവിംഗ് ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കേണ്ടതില്ലെന്നും ഡ്രൈവിംഗ് സ്കൂളുകൾ തീരുമാനിച്ചു. വ്യത്യസ്‌ത റോഡ് സാഹചര്യങ്ങളിലുടനീളം ഉദ്യോഗാർത്ഥികളുടെ ഡ്രൈവിംഗ് കഴിവുകളുടെ മൂല്യനിർണ്ണയം വർധിപ്പിക്കുകയാണ് ഡ്രൈവിംഗ് ടെസ്റ്റിന് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന പുതിയ ചട്ടങ്ങളുടെ ലക്‌ഷ്യം. വ്യാഴാഴ്ച മുതൽ ഈ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള സർക്കാരിൻ്റെ…
ആഹാരമാണ് നമ്മുടെ ആരോഗ്യം. കൊളസ്ട്രോൾ, പ്രമേഹം, ബ്ലഡ് പ്രഷർ തുടങ്ങി ജീവിതശൈലീ രോഗങ്ങളും ദിവസേനെ കഴിക്കുന്ന ആഹാരവും തമ്മിൽ ബന്ധമുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. നോൺവെജ് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും ദിവസേനയുള്ള ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്താനുമാണ് ഡോക്ടർമാർ പറയുന്നത്. പ്രത്യേകിച്ച് റെഡ് മീറ്റുകൾ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ കൂടി വരുന്ന കാലത്ത്. പൊറോട്ടയും ബീഫ് റോസ്റ്റും മലയാളി ആഘോഷിക്കുന്ന ഫുഡ്ഡാണ്. അതിന്റെ ടേസ്റ്റ് ഓർത്താൽ വായില് കപ്പലോടും. പക്ഷെ ബീഫ് എന്നും കഴിക്കാൻ പറ്റുവോ? കൊളസ്ട്രോൾ, മറ്റ് അസുഖങ്ങള് ഇവയൊക്കെ ഈ റെഡ് മീറ്റ് ഇനത്തിൽ പെട്ട ബീഫ് തിന്നാൽ വരില്ലേ എന്നൊരു പേടി പലർക്കുമുണ്ട്. എന്നാൽ ബീഫിന്റെ അതേ ടേസ്റ്റും അതേ സ്റ്റഫും നൽകുന്ന പച്ചക്കറി ഐറ്റം ഇപ്പോൾ വളരെ പ്രചാരം നേടുന്നുണ്ട്. നമ്മുടെ മലയാളി സ്റ്റാർട്ടപ് ഉണ്ടാക്കിയ നോൺവെജ് ടേസ്റ്റുള്ള വെജ് ഫുഡ്ഡാണ്, ഗ്രീൻ മീറ്റ്. പ്ലാന്റ് ബെയ്സ് ചെയത നൂറു ശതമാനം വെജിറ്റേറിയനാണ് ഗ്രീൻ മീറ്റ്. ടെക്സ്റ്ററൈസേഷൻ ടെക്നോളി…
കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർ ഫാക്കൽറ്റി ഒഴിവിലേക്കു പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. 1 എമർജൻസി മെഡിസിൻ-16 ഒഴിവുകൾ 2 കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി-3 ഒഴിവുകൾ യോഗ്യത: എമർജൻസി മെഡിസിൻ: A. എമർജൻസി മെഡിസിനിൽ MD/DNB അഥവാ MS/MD/DNB യോഗ്യതയോടെ 1. ജനറൽ മെഡിസിനിൽ2. അനസ്തേഷ്യ3. റെസ്പിറേറ്ററി മെഡിസിൻ4. ജനറൽ സർജറി5. ഓർത്തോപീഡിക്സ്എന്നീ സ്പെഷ്യാലിറ്റികളിൽ സമർപ്പിത സേവനത്തോടെ ഒരു അധ്യാപന സ്ഥാപനത്തിൽ/ മികവിൻ്റെ കേന്ദ്രത്തിൽ എമർജൻസി മെഡിസിനിൽ മൂന്ന് വർഷത്തെ പ്രത്യേക പരിശീലനം നേടിയിരിക്കണം. B. ബിരുദാനന്തര ബിരുദം നേടിയ ശേഷം ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകൃത മെഡിക്കൽ കോളേജിൽ ബന്ധപ്പെട്ട വിഷയത്തിൽ സീനിയർ റസിഡൻ്റായി ഒരു വർഷത്തെ പരിചയം. C. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (TCMC)/കൗൺസിൽ ഫോർ മോഡേൺ മെഡിസിൻ കീഴിലുള്ള സ്ഥിരം രജിസ്ട്രേഷൻ. കാർഡിയോ വാസ്കുലർ, തൊറാസിക് സർജറി:യോഗ്യത :1. കാർഡിയോ വാസ്കുലർ,…
“അംബരചുംബിയായ കെട്ടിടം ചാഞ്ഞ് കിടക്കുന്നത് പോലെ” പുതുതായി പണിതീര്‍ത്ത തലശ്ശേരി-മാഹി ബൈപ്പാസിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. ഒരു അംബരചുംബിയായ കെട്ടിടം നിലത്ത് കിടത്തിയിരിക്കുന്നത് പോലെ തോന്നുന്നുവെന്നാണ് അദ്ദേഹം ഈ റോഡിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തലശ്ശേരി-മാഹി ബൈപ്പാസിന്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചാണ് അദ്ദേഹം ഈ പാതയെ പ്രശംസിച്ചിരിക്കുന്നത്. തലശ്ശേരി-മാഹി ബൈപ്പാസ്, അംബരചുംബിയായ ഒരു കെട്ടിടം ചാഞ്ഞ് കിടക്കുന്നത് പോലെ തോന്നും. ആദ്യകാഴ്ചയില്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത ലാന്‍ഡ്‌സ്‌കേപ്പിനോട് ഉപമിക്കാനാകുമെങ്കിലും അതിനും ഒരു സൗന്ദര്യമുണ്ട്. ഇതിനെ അഭിനന്ദിക്കാതിരിക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. കണ്ണൂര്‍ മുഴുപ്പിലങ്ങാട് മുതല്‍ വടകരയ്ക്ക് സമീപം അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആറ് വരിയിലാണ് ഈ ബൈപ്പാസ് നിര്‍മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. പരമാവധി 20 മിനിറ്റിനുള്ളില്‍ ഈ 18.6 കിലോമീറ്റര്‍ ദൂരം ഓടിയെത്താന്‍ സാധിക്കുമെന്നതാണ് പ്രധാന ഗുണം. ഒരു മേല്‍പ്പാലം,…
അമേരിക്കയിലെ, ലാസ് വേഗസ് സിറ്റിയില്‍ നടന്ന ഗൂഗിള്‍ ക്‌ളൗഡ് നെക്സ്റ്റ് 24 ഇവന്റില്‍ ഗൂഗിള്‍ പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എ.ഐ ഇന്നോവേഷന്‍ കമ്പനിയായ റിയഫൈ ടെക്നോളജീസ് കരസ്ഥമാക്കി .റിയാഫൈ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ജോണ്‍ മാത്യ അവാര്‍ഡ് ഏറ്റുവാങ്ങി. ഏഷ്യാ പസഫിക് (APAC) മേഖലയിലെ വൈവിധ്യം, തുല്യത, ഉള്‍പ്പെടുത്തല്‍ എന്നീ മൂല്യങ്ങളില്‍ അടിസ്ഥിതമായ ടെക്നോളജി മേഖലയില്‍ കാഴ്ചവച്ച പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ആണ് BNI ക്ലൌഡ് അവാര്‍ഡ് ജൂറി റിയഫൈ ടെക്ടോളജീസിനെ ജേതാക്കളായി പ്രഖ്യാപിച്ചത്. സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം, സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന സംരംഭങ്ങള്‍ക്ക് സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുവാന്‍ സാധിക്കും എന്ന് റിയഫൈയുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചിരിക്കുന്നു. 2018-ല്‍ കേരള പ്രളയസമയത്ത് റിയഫൈ ഇടപെടൽ നടത്തിയിരുന്നു. കോവിഡ് കാലത്ത് സമയബന്ധിതമായ മെഡിക്കല്‍ ഇടപെടലുകള്‍ നല്‍കുന്നതില്‍ റിയഫൈയുടെ ആംബുലന്‍സ് ശൃംഖല നിര്‍ണായകമായി.ഇൻക്ലൂസീവ് ബാങ്കിംഗ് അസിസ്റ്റന്‍സ് നിര്‍മ്മിതിയിലൂടെ, സാമ്പത്തിക സേവനങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും റിയഫൈ എളുപ്പത്തില്‍ ലഭ്യമാക്കി. ഫെഡറല്‍…