Author: News Desk
AI ടെക്നോളജി ലളിതമാക്കി 25 ലക്ഷം വിദ്യാര്ത്ഥികളിലെത്തിക്കാന് Niti Aayog. AI & ML വഴി രാജ്യത്തെ ജിഡിപിയില് 1.3 % അധിക വളര്ച്ച നേടാന് സാധിക്കുമെന്ന് Niti Aayog സിഇഒ അമിതാഭ് കാന്ത്. വിദ്യാര്ത്ഥികള്ക്കായി 5000 Atal Tinkering Labs (ATL) സ്ഥാപിക്കും. വിദ്യാര്ത്ഥികള്ക്കുള്ള AI മൊഡ്യൂള് Niti Aayog-NASSCOM എന്നിവ സംയുക്തമായി ഇറക്കിയിരുന്നു. വരുന്ന 10 വര്ഷത്തിനകം AI മാര്ക്കറ്റ് 15 ട്രില്യണ് ഡോളര് മൂല്യത്തിലെത്തുമെന്നും റിപ്പോര്ട്ട്.
ജനറ്റിക്ക് ടെസ്റ്റിംഗില് നാഴികകല്ലാവാന് യുഎഇയുടെ Genome Center. രാജ്യത്തെ ആദ്യ ജനറ്റിക്ക് ടെസ്റ്റിംഗ് & കൗണ്സിലിങ്ങ് സെന്റര് യുഎഇയിലെ മുഖ്യ ചില്ഡ്രണ്സ് ഹോസ്പിറ്റലായ അല് ജലീലയിലാണ് ആരംഭിച്ചത്. സങ്കീര്ണമായ ജനറ്റിക്ക് ടെസ്റ്റിംഗ് പ്രോസസുകള് ലളിതമായി നടത്താന് സഹായകരം. ഹൈലി അഡ്വാന്സ്ഡായ മോളിക്കുലാര് ടെക്നോളജി, ബയോ ഇന്ഫര്മാറ്റിക്സ് പൈപ്പ്ലൈന്സ് എന്നിവ ജെനോം സെന്ററിലുണ്ട്. ഗവേഷണത്തിന് പുറമേ പേഷ്യന്റിന്റെ ആരോഗ്യ വിവരങ്ങളും മറ്റ് മെഡിക്കല് ഡാറ്റകളും കൃത്യമായി നല്കാനുള്ള സംവിധാനവും ലഭ്യം.
ബെംഗലൂരുവില് ഫുഡ് ഡെലിവറി ബിസിനസ് ആരംഭിച്ച് amazon ventures. തിരഞ്ഞെടുക്കപ്പെട്ട ലൊക്കേഷനുകളിലാണ് ആമസോണ് ഇപ്പോള് ഫുഡ് ഡെലിവറി നടത്തുന്നത്. പ്രൊഡക്ട് പോര്ട്ട്ഫോളിയോ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് amazon. മുന്നിര ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയുമായി മത്സരത്തിലാണ് amazon. ഫുഡ് ഡെലിവറിയില് മുന്നേറാന് ലൊജിസ്റ്റിക്സ്, റസ്റ്റോറന്റ് ഇക്കോസിസ്റ്റം, ടെക്നോളജി എന്നിവയിലുള്പ്പടെ ആമസോണിന് വലിയൊരു തുക നിക്ഷേപം നടത്തണം.
ഇലക്ട്രിക്ക് അര്ബന് മൊബിലിറ്റി കണ്സപ്റ്റുമായി Jaguar-Land Rover. പ്രൊജക്ട് വെക്ടര് എന്നാണ് പുത്തന് 4 വീല് കണ്സപ്റ്റിന്റെ പേര്. ലോ ഫ്ളോര് എയര്പോര്ട്ട് ഷട്ടില് ട്രെയിന് കാറിന്റെ മോഡലിലുള്ളതാണ് വാഹനം. നാഷണല് ഓട്ടോമോട്ടീവ് ഇന്നൊവേഷന് സെന്ററിലാണ് ഇത് ഡെവലപ്പ് ചെയ്തത്. നാലു മീറ്ററാണ് വാഹനത്തിന്റെ നീളം. വണ്ടിയുടെ ബേസിലാണ് മോട്ടോറും ബാറ്ററിയും ഘടിപ്പിച്ചിരിക്കുന്നത്. ബാറ്ററി റേഞ്ച് സംബന്ധിച്ച വിവരങ്ങള് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സുഖമായി വാഹനത്തില് കയറാന് സ്ലൈഡിങ്ങ് ഡോറുകള് ഏറെ സഹായകരം. ലോ ഫ്ളോര് ചെയ്സ് ആയതിനാല് പ്രായമേറിയവര്ക്കും എളുപ്പത്തില് കയറാം. പ്രൈവറ്റ് യൂസിനായി അഡ്ജസ്റ്റ് ചെയ്യാവുന്ന ഇന്റീരിയറാണ് വാഹനത്തിനുള്ളത്. ഹ്യൂമന് കണ്ട്രോളിലും ഓട്ടോമാറ്റിക്കായും വാഹനം പ്രവര്ത്തിക്കും. 2021ല് പ്രൊജക്ട് വെക്ടര് ഇറങ്ങുമെന്നും അറിയിപ്പ്.
ഹുറൂണ് ഗ്ലോബല് റിച്ച് ലിസ്റ്റ് 2020ല് ഒന്നാമതെത്തി മുകേഷ് അംബാനി. 67 ബില്യണ് യുഎസ് ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. 2019ല് 480 പേരാണ് ബില്യണേഴ്സ് ലിസ്റ്റില് കയറിയത്. OYO ഫൗണ്ടറായ റിതേഷ് അഗര്വാളാണ് ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്. 1.1 ബില്യണ് യുഎസ് ഡോളറാണ് റിതേഷ് അഗര്വാളിന്റെ ആസ്തി.
സാറ്റ്ലൈറ്റ് ഇമേജറിയില് സ്റ്റാര്ട്ടപ്പുകള്ക്ക് അനന്ത സാധ്യതകളുണ്ട്. സാറ്റലൈറ്റ് ഇമേജറി പ്രോസസിങ്ങ് വഴി സംസ്ഥാനത്തെ ട്രാന്സ്പോര്ട്ടേഷന് മുതല് കൃഷി വരെയുള്ള മേഖലയില് സ്പെയ്സ് പാര്ക്കിന് തരാന് കഴിയുന്ന സംഭാവനകളെ പറ്റി ചാനല് അയാമിനോട് വ്യക്തമാക്കുകയാണ് സംസ്ഥാന ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് പത്മശ്രീ എം.സി ദത്തന്. സാറ്റലൈറ്റ് ഇമേജറീസ് പ്രോസസിങ്ങ് നല്കുന്ന സാധ്യതകള് ‘നമുക്ക് നിലവില് കിട്ടുന്ന സാറ്റലൈറ്റ് ഡാറ്റ (ആപ്ലിക്കേഷന്) പോലും 100 % പ്രയോജനകരമായ രീതിയില് ഉപയോഗിക്കുന്നില്ല. ലക്ഷക്കണക്കിന് ഇമേജറീസ് ഉണ്ട്. അത് പ്രോസസ് ചെയ്യണം. ഇത് ഓരോ സംസ്ഥാനത്തേയും സര്ക്കാരുമായി ലിങ്ക് ചെയ്ത് ലാന്റ് യൂസ് ബോര്ഡുകാര്ക്ക് കൈമാറുകയും ഡാറ്റ എങ്ങനെ ഉപയോഗിക്കാന് പറ്റും എന്ന് നോക്കണം. ട്രാന്പോര്ട്ട്, റോഡിന്റെ കണ്ടീഷന്സ്, ഹോസ്പിറ്റല്, സ്കൂളുകള് എന്നിവയുടെ ലൊക്കേഷന്, ഫോറസ്റ്റ് ഡിപ്ലീഷന്, നദികളിലെ വെള്ളത്തിന്റെ അളവ്, മണ്ണൊലിപ്പ് ഉണ്ടാകുന്നുണ്ടോ എന്നത് തുടങ്ങി ഡാമിന്റെ ഇമേജറീസ് എടുത്താന് അടിത്തട്ടില് സ്ലിറ്റ് എത്രയുണ്ടെന്ന് പോലും അറിയാന് സാധിക്കുമെന്നും’ എം.സി ദത്തന് പറയുന്നു. ‘കൃഷി മേഖലയിലാണെങ്കില്…
Mukesh Ambani tops Hurun Global Rich List 2020. His net worth is $67 Bn. 480 new billionaires emerged in 2019. OYO Founder Ritesh Agarwal is the youngest Indian on the list
Xiaomi to bring ISRO’s NaVIC technology to smartphones. NaVIC is the regional geo-positioning system designed in India by ISRO. Qualcomm will collaborate for the venture. Xiaomi will be the first leading smartphone brand to tie up with ISRO.
Internet and Mobile Association of India to host Design Summit 2020. The event will have designers & emerging entrepreneurs. 500 participants will attend the summit spanning 10 sessions. Launch of “Design For A Better World Index” is the highlight of the summit. The summit will be held on 27 March, 2020, in New Delhi .
സ്റ്റാര്ട്ടപ്പുകളെ പ്രമോട്ട് ചെയ്യാന് ഫണ്ടുമായി BPCL. പൊട്ടന്ഷ്യലുള്ള സ്റ്റാര്ട്ടപ്പുകളെ ഏറ്റെടുത്ത് കമ്പനിയുടെ ടെക്ക് ഘടകങ്ങള് വികസിപ്പിക്കാനും നീക്കം. അങ്കുര് ഇനീഷ്യേറ്റീവിലൂടെ 25 സ്റ്റാര്ട്ടപ്പുകളിലായി 25 കോടിയുടെ നിക്ഷേപം BPCL നടത്തിയിട്ടുണ്ട്. ലാബ് ഉള്പ്പടെയുള്ള ടെസ്റ്റ് ഫെസിലിറ്റികളും സ്റ്റാര്ട്ടപ്പുകള്ക്കായി ഒരുക്കും. ഫണ്ടിങ്ങിന് പുറമേ സ്റ്റാര്ട്ടപ്പ് ഗ്രാന്ഡ് സ്ലാം ചാലഞ്ചും BPCL അവതരിപ്പിച്ചിരുന്നു.