Author: News Desk

Technovalley is an advanced technology company in Kochi. Partnered with global IT giants like Oracle, Microsoft, Red Hat, EC-Council, IBM, AWS, VMware.

Read More

ഇസ്രയേൽ-ഹമാസ് യുദ്ധം കനത്തതോടെ ഇസ്രയേലിൽ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാൻ പ്രത്യേക രക്ഷാദൗത്യവുമായി ഇന്ത്യ. ഓപ്പറേഷൻ അജയ് എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക രക്ഷാദൗത്യത്തിലൂടെ ഇസ്രയേലിൽ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേൽ നഗരങ്ങളിൽ ഹമാസ് കനത്ത ആക്രമണം നടത്തിയിരുന്നു.കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 18,000 ഇന്ത്യക്കാർ ഇസ്രയേലിലുണ്ടെന്നാണ് വിവരം. ഇതിൽ എത്ര മലയാളികളുണ്ടെന്ന് വ്യക്തമല്ല. ഇസ്രയേലിലെ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഓപ്പറേഷൻ അജയ് തുടങ്ങിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആണ് അറിയിച്ചത്. ഇതിനായി പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി. ആദ്യ വിമാനം രക്ഷാദൗത്യത്തിനായി വ്യാഴാഴ്ച പുറപ്പെടും. ഇസ്രയേലിലെ ഇന്ത്യൻ എംബസിയിൽ ആദ്യം രജിസ്റ്റർ ചെയ്തവരെ രക്ഷാദൗത്യത്തിന്റെ കാര്യം ഇമെയിൽ വഴി എംബസി അറിയിച്ചിട്ടുണ്ട്. എംബസി വഴി രജിസ്റ്റർ ചെയ്തവരെ നാട്ടിലേക്ക് ഘട്ടംഘട്ടമായി തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രജിസ്റ്റർ ചെയ്ത മറ്റുള്ളവരെയും അധികം വൈകാതെ തിരിച്ചെത്തിക്കും. യുദ്ധ വിവരങ്ങൾ അറിയാനായി ഡൽഹിയിൽ…

Read More

22 വയസ്സിന് മുന്നേ എൻട്രപ്രണർ ആയ ആളാണോ നിങ്ങൾ? ആണെങ്കിൽ ഒരു സന്തോഷ വാർത്ത, നിങ്ങൾക്ക് വേണ്ടിയാണ് സെറോദ (Zerodha) കോഫൗണ്ടർ നിഖിൽ കമ്മത്ത് (Nikhil Kamath) ഡബ്ല്യു.ടി.എഫ്. (WTF) ഫണ്ടിങ് തുടങ്ങിയിരിക്കുന്നത്. ഫാഷൻ, ലൈഫ് സ്റ്റൈൽ, ബ്യൂട്ടി, ഹോം മേഖലയിൽ പ്രവർത്തിക്കുന്ന യുവസംരംഭകരെ പിന്തുണയ്ക്കാനാണ് നിഖിൽ കമ്മത്ത് ലക്ഷ്യമിടുന്നത്. യുവസംരംഭകരെ പിന്തുണയ്ക്കാൻ ഫണ്ടിംഗിന്റെ കൂട്ടത്തിൽ മെന്റർഷിപ്പ് പ്രോഗ്രാമുകളുമുണ്ട്. കമ്മത്തും മെൻസ ബ്രാൻഡിന്റെ (Mensa Brand) ആനന്ദ് നാരായണൻ (Anand Narayanan), കണ്ടന്റ് ക്രിയേറ്റർ ആയ രാജ് ഷമാനി (Raj Shamani), ഫ്യൂച്ചർ ഗ്രൂപ്പിന്റെ (Future Group) കിഷോർ ബിയാനി (Kishore Biyani) എന്നിവരും മെന്റർഷിപ്പ് പ്രോഗ്രാമുകളിൽ പങ്കെടുക്കും. 80 ലക്ഷം രൂപയുടെ ഫണ്ടിംഗാണ് ഡബ്ല്യു.ടി.എഫ്. ഉദ്ദേശിക്കുന്നത്. ഫണ്ടിങ്ങിനായി ഉടനെ അപേക്ഷ ക്ഷണിക്കുമെന്നും അപേക്ഷിക്കുന്ന കമ്പനികളിൽ നിന്ന് തിരഞ്ഞെടുത്തവരുമായി നിഖിൽ കമ്മത്ത് കൂടിക്കാഴ്ച നടത്തും. സെപ്റ്റോ പ്രചോദനം നിഖിൽ കമ്മത്തിന്റെ പോഡ്കാസ്റ്റിങ് പരിപാടിയായ ‘ഡബ്ല്യു.ടി.എഫ്. വിത്ത് നിഖിൽ കമ്മത്തി’ലാണ് യുവസംരംഭകർക്കായി ഫണ്ടിംഗ്…

Read More

പടിഞ്ഞാറൻ ഡൽഹി ആസ്ഥാനമായുള്ള ഒരു ബിസിനസുകാരന്റെ ക്രിപ്‌റ്റോകറൻസി ഹോൾഡിംഗിൽ നിന്ന് 4 കോടി രൂപ മോഷ്ടിക്കപ്പെട്ടു. ആ തുക ചെന്നെത്തിയത് പലസ്തീൻ ഭീകര സംഘടനയായ ഹമാസിന്റെ അൽ ഖസ്സാം ബ്രിഗേഡുകളുമായി ബന്ധമുള്ള വാലറ്റുകളിലേക്ക്.ഡൽഹി പോലീസിന്റെ പ്രത്യേക സെൽ നടത്തിയ വിശദമായ അന്വേഷണത്തിൽ ക്രിപ്‌റ്റോകറൻസി മോഷണത്തിന്റെ കൂടുതൽ ഇടപാടുകൾ കണ്ടെത്തി. ഇന്ത്യൻ വാലറ്റുകളിൽ നിന്ന് ഹമാസുമായി ബന്ധമുള്ളവരുടെ അക്കൗണ്ടുകളിലേക്ക് തട്ടിയെടുത്ത ക്രിപ്റ്റോ പണം ഒഴുകിയതായും കണ്ടെത്തി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന് ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പങ്കിട്ട വിവരങ്ങളാണ് വാലറ്റുകളുടെ ഐഡി കണ്ടെത്തുന്നതിലേക്കു നയിച്ചത്. ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ & സ്ട്രാറ്റജിക് ഓപ്പറേഷൻസ് പ്രത്യേക സെൽ യൂണിറ്റ് ഇന്ത്യയിൽ നിന്ന് ബിറ്റ്‌കോയിനും എതെറിയം ആസ്തികളും സ്വീകരിച്ചതും, ഹമാസിന്റെ സൈബർ ഭീകരവാദ വിഭാഗം പ്രവർത്തിപ്പിക്കുന്നതുമായ നിരവധി വാലറ്റുകൾ തിരിച്ചറിഞ്ഞു.ഇതോടോയാണ് ഹമാസ് ബന്ധം കണ്ടെത്താനായത്. ഇപ്പോഴത്തെ അനധികൃത ഇടപാടിൽ മൂന്ന് വാലറ്റുകൾ ഉൾപ്പെടുന്നു, അതിലൊന്ന് ഹമാസുമായി ബന്ധപ്പെട്ടതാണ്, ഇത്…

Read More

ബി ഫണ്ടിങ് റൗണ്ടില്‍ 500 കോടി നേട്ടമുണ്ടാക്കി ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് പ്ലെയ്‌സായ ഇന്‍ഷുറന്‍സ് ദേക്കോ (InsuranceDekho). എ ഫണ്ടിങ് റൗണ്ടില്‍ ഏകദേശം 12,000 കോടി നേട്ടമുണ്ടാക്കി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് അടുത്ത നേട്ടവും. എ ഫണ്ടിങ് റൗണ്ടിലും ബി ഫണ്ടിങ് റൗണ്ടിലും ഒരു വര്‍ഷം തന്നെ വലിയ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ് കമ്പനി. ഗ്രാമത്തിലും നഗരത്തിലും ഒരുപോലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഇന്‍ഷുറന്‍സ് ദേക്കോ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ മുന്നേറ്റത്തിലാണ്. നിലവിലെ നിക്ഷേപകരുടെ വിശ്വാസം നിലനിര്‍ത്താനും ആഗോളതലത്തില്‍ പുതിയ നിക്ഷേപകരെ കണ്ടെത്താനും സാധിച്ചതായി കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.  മാര്‍ക്കറ്റിങ്ങിനും ടെക് പ്ലാറ്റ് ഫോമിന്റെ വികസനത്തിനും ഇന്ത്യയിലെ നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഫണ്ടിങ് തുക വിനിയോഗിക്കുമെന്ന് ഇന്‍ഷുറന്‍സ് ദേക്കോ പറഞ്ഞു. എല്ലാ പൗരന്മാര്‍ക്കും ഇന്‍ഷുറന്‍സ് സൗകര്യം ലഭ്യമാക്കാനും ഉപഭോക്തൃ സൗഹൃദമാക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി സിഇഒയും ഫൗണ്ടറുമായ അങ്കിത് അഗ്രവാള്‍ (Ankit Agrawal) പറഞ്ഞു. ഫണ്ടിങ്ങിലൂടെ പുതിയ വേഗത്തില്‍ പ്രവര്‍ത്തിക്കാനും കൂടുതല്‍ കസ്റ്റമേഴ്‌സിലേക്ക്…

Read More

ഇന്ത്യയുടെ സെമികണ്ടക്ടർ സ്വപ്‌നങ്ങൾക്ക് പുതു പ്രതീക്ഷ, സെമികണ്ടക്ടറിന് സബ്‌സിഡി ആവശ്യപ്പെടാനൊരുങ്ങി ടാറ്റ. കേന്ദ്ര സർക്കാരിന്റെ സെമികണ്ടക്ടർ സബ്‌സിഡി സ്‌കീമിൽ ടാറ്റ അപേക്ഷിക്കുന്നു. 3-6 മാസത്തിനുള്ളിൽ സർക്കാരിന് നിർദേശം തയ്യാറാക്കി നൽകാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റയെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. സെമികണ്ടക്ടർ നിർമാണത്തിൽ ടാറ്റ വിദേശ പങ്കാളിത്തതിനും ശ്രമിക്കുന്നുണ്ട്. ടാറ്റ ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ നടന്നാൽ അധികം വൈകാതെ സെമികണ്ടക്ടർ നിർമാണ ഹബ്ബായി മാറാൻ ഇന്ത്യയ്ക്ക് സാധിക്കും. കേന്ദ്ര സർക്കാരിന് പുറമേ ഗുജറാത്ത്, കർണാടക, തമിഴ് നാട് സർക്കാരുകളുടെയും പിന്തുണയ്ക്ക് ടാറ്റ ശ്രമിക്കുന്നുണ്ട്. ചിപ്പ് നിർമാണത്തിലേക്ക് കടക്കാൻ പോകുകയാണെന്ന് കഴിഞ്ഞ വർഷമാണ് ടാറ്റ സൺസിന്റെ (Tata Sons) ചെയർമാൻ എൻ. ചന്ദ്രശേഖരൻ (N Chandrasekaran) വെളിപ്പെടുത്തിയത്. ചിപ്പ് നിർമാതാക്കളുടെ പങ്കാളിത്തതോടെ ഇത് നടപ്പാക്കാനാണ് ടാറ്റയുടെ തീരുമാനം. വൈകാതെ ചിപ്പ് ഫാബ്രിക്കേഷൻ പ്ലാറ്റ് ഫോം ടാറ്റ ലോഞ്ച് ചെയ്യുമെന്ന് സൂചനയുമുണ്ട്. എന്നാൽ കഴിഞ്ഞ വർഷം വിളിച്ച സെമികണ്ടക്ടർ ഡിസ്‌പ്ലേ പ്രോപ്പസലിൽ ടാറ്റ…

Read More

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ റേഞ്ച് ഉറപ്പ്. ഇത് നമ്മുടെ മാരുതിയുടെ ഉറപ്പാണ്. ഈ വര്‍ഷം ജനുവരിയില്‍ നോയിഡയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിൽ തങ്ങളുടെ ആദ്യ ഇവിയായ eVX കോംപാക്റ്റ് എസ്‌യുവി പതിപ്പ് അവതരിപ്പിച്ച മാരുതി അതിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ്. ഡിജിറ്റൽ ഇന്റീരിയർ അടക്കം ഏതാനും പരിഷ്‌കാരങ്ങളോടെ ജപ്പാനില്‍ ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന മൊബിലിറ്റി ഓട്ടോ ഷോയില്‍ വാഹനത്തിന്റെ ആഗോള പ്രദര്‍ശനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ടോക്കിയോ മോട്ടോര്‍ ഷോ 2023-ല്‍ ഇവിഎക്‌സിന്റെ ഇന്റീരിയര്‍ ആദ്യമായി പ്രദര്‍ശിപ്പിക്കും. മാരുതിയുടെ ശ്രേണിയിലേക്ക് ഏറെ വൈകി എത്തിയ ആദ്യ ഇവി ആയതുകൊണ്ടുതന്നെ ഓട്ടോ എക്‌സ്‌പോയില്‍ ഇവിഎക്‌സ് ശ്രദ്ധയാകര്‍ഷിച്ചു. വാഹനത്തിന്‍റെ ബാഹ്യ ഡിസൈൻ മാത്രമാണ് മാരുതി ഓട്ടോ എക്‌സ്‌പോയില്‍ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തങ്ങളുടെ ഇലക്‌ട്രിക് വാഹനത്തിന്റെ ഇന്റീരിയർ അടക്കം വെളിപ്പെടുത്താൻ ടോക്കിയോ ഇവന്റിനായി കാത്തിരിക്കുകയാണ് മാരുതിയും ഒപ്പം പ്രതീക്ഷയോടെ ആരാധകരും. ഏറ്റവും വലിയ പ്രത്യേകത സുസുക്കിയും ടൊയോട്ടയും മാരുതിയുടെ EV ക്കായി ഒരുമിച്ചു എന്നതാണ്.…

Read More

ചാന്ദ്ര ദൗത്യത്തിന് ചെലവ് കുറഞ്ഞ ഉപഗ്രഹങ്ങള്‍ നിര്‍മിക്കാന്‍ ഹെക്‌സ് 20. ആഗോള സ്ഥാപനങ്ങള്‍ക്കൊപ്പമാണ് KSUM രജിസ്റ്റേര്‍ഡ് സ്റ്റാര്‍ട്ടപ്പായ HEX20 ചെലവ് കുറഞ്ഞ ഉപഗ്രങ്ങള്‍ നിര്‍മിക്കുക. സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര പ്രവര്‍ത്തന പരിചയവും പ്രാദേശിക ശൃംഖലയും ചാന്ദ്ര ദൗത്യത്തിന് മുതല്‍ക്കൂട്ടാകും. അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന 74-ാമത് എയ്‌റോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ സ്‌കൈ റൂട്ട് എയ്‌റോ സ്‌പേസ്, ഐസ്‌പേസ് ഇങ്ക് എന്നിവരുമായി ധാരണാപത്രം ഒപ്പിട്ടു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉപഗ്രഹ നിര്‍മാണ കമ്പനിയാണ് സ്‌കൈ റൂട്ട്. ചാന്ദ്ര ദൗത്യ ഗവേഷണം ചെയ്യുന്ന ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐ സ്‌പേസ്. ചെലവ് കുറച്ച് ചന്ദ്രനിലെത്താംകേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കെ-സ്‌പേസ് പദ്ധതിയുടെ ഭാഗമായി ഹെക്‌സ് 20 തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി അത്യാധുനിക ഗവേഷണ വികസന സംവിധാനം തുടങ്ങിയിരുന്നു. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ നൂതനത്വം, സഹകരണം, മികവ് എന്നിവ കൈവരിക്കാനുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് ബഹിരാകാശ സാങ്കേതിക വിദ്യയില്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഹെക്‌സ് 20മായുള്ള സഹകരണം…

Read More