Author: News Desk
ആരാധകരുടെ കാര്യത്തിൽ സിനിമാ താരങ്ങൾ മുന്നിലുള്ളപ്പോൾ പണത്തിന്റെ കാര്യത്തിൽ അവരെ പിന്നിലാക്കുന്ന ഒരു വിഭാഗം സിനിമയിൽ തന്നെയുണ്ട്-പ്രൊഡ്യൂസേഴ്സ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സിനിമാ നിർമാതാക്കൾ ആരെന്നു നോക്കാം. 1. കലാനിധി മാരൻസൺ ഗ്രൂപ്പിന്റെ കലാനിധി മാരനാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായി ചലച്ചിത്ര നിർമാതാവ്. 33,400 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 2. റോണി സ്ക്രൂവാല12,800 കോടി രൂപ ആസ്തിയുമായി യുടിവി മോഷൻ പിക്ചേർസ് മുൻ ഉടമ റോണി സ്ക്രൂവാലയാണ് റിച്ചസ്റ്റ് പ്രോഡ്യൂസേഴ്സിൽ രണ്ടാമത്. 3. ആദിത്യ ചോപ്ര7500 കോടി രൂപ ആസ്തിയുള്ള ആദിത്യ ചോപ്രയാണ് മൂന്നാമത്തെ സമ്പന്ന നിർമാതാവ്. യഷ് രാജ് ഫിലിസ് ഉടമയാണ് അദ്ദേഹം. 4. അർജുൻ-കിഷോർ ലല്ലഇറോസ് ഇന്റനാഷണലിന്റെ അർജുൻ, കിഷോർ ലല്ലമാരാണ് പട്ടികയിൽ നാലാമത്. 7,400 കോടി രൂപയാണ് ഇവരുടെ ആസ്തി. 5. കരൺ ജോഹർ1700 കോടി രൂപ ആസ്തിയുമായി സംവിധായകൻ കൂടിയായ കരൺ ജോഹർ ആണ് പട്ടികയിൽ അഞ്ചാമത്. ധർമ പ്രൊഡക്ഷൻസ് ആണ് കരണിന്റെ നിർമാണ…
ഇന്ത്യൻ ഭക്തിപാരമ്പര്യത്തിന്റെ പ്രതീകങ്ങളാണ് രാജ്യത്തെ ക്ഷേത്രങ്ങൾ. സമ്പത്തിന്റെ കാര്യത്തിലും രാജ്യത്തെ ക്ഷേത്രങ്ങൾ മുൻപന്തിയിലാണ്. ദേവകാര്യങ്ങൾക്കു മാത്രമല്ല, പാവങ്ങൾക്കും അശരണർക്കും താങ്ങായും തണലായും മാറുന്നവ കൂടിയാണ് അവ. ഫസ്റ്റ്പോസ്റ്റ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രങ്ങളെ കുറിച്ചറിയാം. 1. തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം, ആന്ധ്രപ്രദേശ്₹3 ലക്ഷം കോടി രൂപയുടെ വമ്പൻ ആസ്തിയുള്ള തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന ആരാധനാലയമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ വാർഷിക വരുമാനം മാത്രം 1400 കോടിയോളം രൂപയാണ്. 2. പത്മനാഭസ്വാമി ക്ഷേത്രംതിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് ₹1.2 ലക്ഷം കോടിയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ് കണക്ക്. സ്വർണവും, വജ്രവും നിരവധി അമൂല്യ രത്നങ്ങളും അടങ്ങുന്നതാണിത്. 3. ഗുരുവായൂർ ദേവസ്വംഏതാണ്ട് ₹1,737.04 കോടി രൂപയാണ് ഗുരുവായൂർ ദേവസ്വത്തിന്റെ ആസ്തി. ഇതിനുപുറമേ ക്ഷേത്രം വകയായി 270ലധികം ഏക്കർ വസ്തുക്കളുമുണ്ട്. 4. വൈഷ്ണോദേവി ക്ഷേത്രം, ജമ്മുസമുദ്രനിരപ്പിൽ നിന്നും 5000ത്തിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദുർഗാ ക്ഷേത്രമാണിത്. റിപ്പോർട്ടുകൾ…
ഇൻഫ്രാസട്രക്ചർ രംഗത്തെ പ്രമുഖ നാമമാണ് ജി.എം. റാവുവിന്റേത്. ജിഎംആർ ഗ്രൂപ്പിനെ ആഗോള ഇൻഫ്രാസ്ട്രക്ചർ ഭീമൻമാരായി മാറ്റാൻ അദ്ദേഹത്തിനു സാധിച്ചു. എയർപോർട്ട്, എനെർജി, ട്രാൻസ്പോർട്ടേഷൻ രംഗത്തും സാന്നിദ്ധ്യമുള്ള അദ്ദേഹം ആസ്തിയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ഫോർബ്സ് സമ്പന്ന പട്ടിക പ്രകാരം 30000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ആന്ധ്ര പ്രദേശിൽ ജനിച്ച റാവു 1978ലാണ് ബിസിനസ് രംഗത്തേക്ക് എത്തുന്നത്. ഗ്രൂപ്പിന് കീഴിലുള്ള ജിഎംആർ എയർപോർട്സ് ഇൻഫ്രാസ്ട്രക്ചറിന് നിലവിൽ 73575 കോടി രൂപയുടെ മാർക്കറ്റ് ക്യാപ്പാണ് ഉള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ടായ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ജിഎംആറിനു കീഴിലാണ്. ഇതിനുപുറമേ ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസ് സഹഉടമ കൂടിയാണ് അദ്ദേഹം Learn about G.M. Rao, the visionary behind GMR Group, an infrastructure giant with significant presence in airports, energy, and transportation, and a net worth of ₹30,000 crore.
ഫ്രഞ്ച് സാറ്റലൈറ്റ് ഗ്രൂപ്പായ യൂട്ടെൽസാറ്റിൽ (Eutelsat) വമ്പൻ നിക്ഷേപവുമായി ഭാരതി എന്റർപ്രൈസസിന്റെ (Bharti Enterprises) ബഹിരാകാശ, ഉപഗ്രഹ വിഭാഗമായ ഭാരതി സ്‌പേസ് ലിമിറ്റഡ് (Bharti Space Ltd). 120 മില്യൺ യൂറോയാണ് (ഏകദേശം 1,204 കോടി രൂപ) കമ്പനി യൂട്ടെൽസാറ്റിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. ജൂൺ മാസത്തിൽ ഭാരതി സ്‌പേസ് യൂടെൽസാറ്റിൽ 30 മില്യൺ യൂറോ നിക്ഷേപിച്ചതിനു പിന്നാലെയാണിത്. റിസർവ്ഡ് ക്യാപിറ്റൽ വർദ്ധനവിലൂടെയായിരുന്നു (Reserved capital increase) ഭാരതി സ്പേസിന്റെ നിക്ഷേപം. ഇതോടെ യൂട്ടെൽസാറ്റിൽ കമ്പനിയുടെ മൊത്തം നിക്ഷേപം 150 മില്യൺ യൂറോയായി. യൂട്ടെൽസാറ്റിന്റെ 1.5 ബില്യൺ യൂറോ (15,000 കോടിയിലധികം രൂപ) ക്യാപിറ്റൽ സമാഹരണത്തിന്റെ ഭാഗമാണ് ക്യാപിറ്റൽ ഇൻഫ്യൂഷൻ. സാറ്റലൈറ്റ് ആശയവിനിമയത്തിൽ ആഗോള സ്ഥാനം ശക്തിപ്പെടുത്തുന്നതിനായാണ് യൂട്ടെൽസാറ്റിന്റെ ശ്രമം. ഇതിനായി മുമ്പ് പ്രഖ്യാപിച്ച 1.35 ബില്യൺ യൂറോയിൽ നിന്ന് വളരെ കൂടുതലാണ് ഇതുവരെ സമാഹരിച്ചിരിക്കുന്നത്. Bharti Space is investing an additional €120 million in Eutelsat as part…
ജമ്മു കശ്മീർ (Jammu and Kashmir) കിഷ്ത്വാറിൽ (Kishtwar) ചെനാബ് നദിയിൽ (Chenab River) നിർമിക്കുന്ന ക്വാർ ഡാമിന്റെ (Kwar Dam) നിർമാണം വേഗത്തിലാക്കാൻ ഇന്ത്യ. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി ഇന്ത്യ 3,119 കോടി രൂപ വായ്പ തേടുന്നതായി റിപ്പോർട്ടുണ്ട്. പദ്ധതി പൂർത്തിയായാൽ ചെനാബ് നദിയിലൂടെ ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്കുള്ള ജലപ്രവാഹത്തെ ബാധിക്കുമെന്നതിനാൽ പാകിസ്താൻ പ്രതിസന്ധിയിലാകും. 540 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തികൾക്ക് പണം കണ്ടെത്തുന്നതിനായാണ് ഇന്ത്യ 3,119 കോടി രൂപയുടെ വായ്പ തേടുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. 4500 കോടി രൂപയാണ് ഇപ്പോൾ നിർമാണത്തിലിരിക്കുന്ന പദ്ധതിയുടെ ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രദേശത്തെ ഊർജ്ജ ലഭ്യത വർദ്ധിപ്പിക്കുകന്നതിനൊപ്പം വ്യാവസായിക വളർച്ചയും വേഗത്തിലാക്കും. എന്നാൽ ജലപ്രവാഹം നിലയ്ക്കുന്നതോടെ പാകിസ്താന് കോട്ടം സംഭവിക്കും. ഇൻഡസ് വാട്ടർ ട്രീറ്റി (Indus Water Treaty) ഭാഗികമായി നിലച്ച ഘട്ടത്തിൽ ഇത് പാകിസ്താന് ഇരട്ടപ്രഹരമാകും. The Indian government plans to secure a…
കോൺവെർസേഷനൽ എഐ സേർച്ച് എഞ്ചിനുകളിൽ (Conversational AI search engine) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്റ്റാർട്ടപ്പ് പെർപ്ലെക്സിറ്റി എഐ (Perplexity AI) വാങ്ങാൻ ആഗോള ടെക് ഭീമനായ ആപ്പിൾ (Apple). 14 ബില്യൺ ഡോളറിന് ആപ്പിൾ പെർപ്ലെക്സിറ്റ് എഐ ഏറ്റെടുക്കും എന്നാണ് റിപ്പോർട്ട്. ഡീൽ പൂർത്തിയായാൽ ആപ്പിളിന്റെ ഏറ്റവും വലിയ ഏറ്റെടുക്കലാകും ഇത്. 2014ൽ മൂന്ന് ബില്യൺ ഡോളറിന് ബീറ്റ്സ് ഇലക്ട്രോണിക്സ് (Beats Electronics) ഏറ്റെടുത്തതാണ് ഇതോടെ പഴങ്കഥയാകുക. ഇന്ത്യക്കാരനായ അരവിന്ദ് ശ്രീനിവാസ് (Aravind Srinivas) സ്ഥാപിച്ച കമ്പനിയാണ് പെർപ്ലെക്സിറ്റി എഐ. നിലവിൽ ഓപ്പൺ എഐയിലെ (OpenAI) നിക്ഷേപത്തിലൂടെ മൈക്രോസോഫ്റ്റും (Microsoft) ജെമിനിയിലൂടെ (Gemini) ഗൂഗിളും (Google) ജനറേറ്റീവ് എഐ (Generative AI) രംഗത്ത് മികവു പുലർത്തുകയാണ്. പെർപ്ലെക്സിറ്റി എഐ ഏറ്റെടുക്കുന്നതോടു കൂടി ആപ്പിളും ജനറേറ്റീവ് എഐ രംഗത്തെ മത്സരം ശക്തിപ്പെടുത്തും. Apple is reportedly in early talks to acquire Perplexity AI for an estimated $14 billion,…
വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ് (YouTube) കഴിഞ്ഞ ദിവസം കണ്ടന്റ് ക്രിയേറ്റർമാരെ (Content Creators) ബാധിക്കുന്ന വൻ പോളിസി മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. സ്പാം വീഡിയോകൾ, നിലവാരം കുറഞ്ഞതും എഐ ജനറേറ്റഡുമായ ഉള്ളടക്കം തുടങ്ങിയവ പ്ലാറ്റ്‌ഫോമിലെ ഗുണനിലവാരത്തെയും മോണിടൈസേഷനെയും (Monetisatio) ബാധിച്ചതോടെയാണ് യൂട്യൂബ് പോളിസി മാറ്റത്തിന് ഒരുങ്ങുന്നത്. യൂട്യൂബ് വെച്ച് പണമുണ്ടാക്കുന്നവർ ഇനി മുതൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചല്ലെങ്കിൽ ഡോളർ വരുന്നതൊക്കെ നിൽക്കും എന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മോശം കണ്ടന്റുകൾ തടയുന്നതിനായാണ് കമ്പനി യൂട്യൂബ് പാർട്ണർ പ്രോഗ്രാമിനു (YouTube Partner Program,YPP) കീഴിലുള്ള മോണിടൈസേഷൻ നിയമങ്ങൾ കർശനമാക്കുന്നത്. ഒറിജിനൽ അല്ലാത്ത കണ്ടന്റുകൾ സംബന്ധിച്ച് യൂട്യൂബ് പുതിയ ഗൈഡ്ലൈനുകൾ കൊണ്ടുവന്നിട്ടുണ്ട്. പോളിസി പ്രകാരമുള്ള നിയമങ്ങൾ ജൂലൈ മാസം 15 മുതലാണ് നിലവിൽ ലരിക. മോണിടൈസേഷൻ, അഥവാ യൂട്യൂബിൽ നിന്നും ക്രിയേറ്റേർസിന് പണം നൽകുന്ന വീഡിയോകളുടെ നയങ്ങളാണ് യൂട്യൂബ് പരിഷ്‌കരിച്ചിരിക്കുന്നത്. റിയാക്ഷൻ വീഡിയോ (Reaction Videos) പോലെ ആവർത്തിച്ചുള്ള ഉള്ളടക്കങ്ങൾ, ഒറിജിനൽ അല്ലാത്ത ഉള്ളടക്കങ്ങൾ (എഐ…
സ്ലീപ്പിങ് പോഡ് (sleeping pod) അഥവാ ക്യാപ്സൂൾ ഹോട്ടൽ (capsule hotel) സംവിധാനവുമായി വിശാഖപട്ടണം റെയിൽവേ സ്റ്റേഷൻ (Visakhapatnam railway station). ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോണിലെ (ECoR) ആദ്യ സ്ലീപ്പിങ് പോഡാണ് വിശാഖപട്ടണത്തിലേത്. ട്രാൻസിറ്റ് യാത്രക്കാർ, സ്ത്രീകൾ, വിനോദസഞ്ചാരികൾ തുടങ്ങിയവർക്ക് ഇത് ഏറെ ഉപകാരപ്പെടും. റെയിൽവേ സ്റ്റേഷന്റെ പ്രധാന പ്രവേശന കവാടത്തിലേക്കുള്ള ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ മൂന്നാം നമ്പർ ഗേറ്റിന് സമീപമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 73 സിംഗിൾ ബെഡുകളും 15 ഡബിൾ ബെഡുകളും ഉള്ള സ്ലീപ്പിംഗ് പോഡുകളിൽ പ്രത്യേക വാഷ് റൂമുകളും ഡ്രസ്സിംഗ് റൂമും ഉള്ള പ്രത്യേക ഹാളുമുണ്ട്. സൗജന്യ വൈ-ഫൈ, 24 മണിക്കൂറും ചൂടുവെള്ളം, ലഘുഭക്ഷണ ബാർ, സഹായത്തിനായി യാത്രാ ഡെസ്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഉള്ളത്. സിംഗിൾ ബെഡ് സ്ലീപ്പിംഗ് പോഡ് മൂന്ന് മണിക്കൂറിന് 200 രൂപയ്ക്കും മൂന്ന് മണിക്കൂറിന് ശേഷം 24 മണിക്കൂർ വരെ 400 രൂപയ്ക്കും ലഭിക്കും. ഡബിൾ ബെഡ് മൂന്ന് മണിക്കൂറിന് 300 രൂപയ്ക്കും…
2024ൽ ലോകത്തെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ച് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം (Indira Gandhi International Airport, IGIA). എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണൽ പട്ടികയിൽ (Airports Council International, ACI) 7.8 കോടി യാത്രക്കാരുമായി തിരക്കിന്റെ കാര്യത്തിൽ ഡൽഹി ഒൻപതാം സ്ഥാനത്താണ്. ലോസ് ഏഞ്ജൽസ്, പാരീസ്, ന്യൂയോർക്ക് പോലുള്ള വമ്പൻ കേന്ദ്രങ്ങളെ തിരക്കിന്റെ കാര്യത്തിൽ ഡൽഹി പിന്തള്ളി. പട്ടിക പ്രകാരം അമേരിക്കയിലെ അറ്റ്ലാന്റ എയർപോർട്ടാണ് (Atlanta Airport) ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം. ദുബായ് (Dubai), ഡല്ലാസ് (Dallas) വിമാനത്താവളങ്ങൾ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. Delhi airport, IGIA, busiest airport, world ranking, 2024, Airports Council International, ACI, passenger traffic, global aviation, India, air travel, airport upgrades, connectivity, international flights
ഹെൽത്ത് കെയർ രംഗത്ത് വിപ്ലവത്തിനൊരുങ്ങി ഗൗതം അദാനി (Gautam Adani). മെഡിസിൻ, ടെക്നോളജി തുടങ്ങിയവ സംയോജിപ്പച്ചുള്ള ₹60000 കോടിയുടെ നിക്ഷേപത്തിന് ലക്ഷ്യമിടുന്നതായി അദ്ദേഹം അറിയിച്ചു. ജീവകാരുണ്യ രംഗത്ത് സംരംഭക വിപ്ലവം തന്നെ ആവശ്യമാണെന്ന് മുംബൈയിൽ മെഡിക്കൽ വിദഗ്ധരുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ അദാനി ഹെൽത്ത്കെയറിലൂടെ (Adani Healthcare) 1000 ബെഡ് ശേഷിയുള്ള ഇന്റഗ്രേറ്റഡ് ഹോസ്പിറ്റലുകൾ സ്ഥാപിക്കും. അമേരിക്ക ആസ്ഥാനമായുള്ള മയോ ക്ലിനിക്കിന്റെ (Mayo Clinic) പങ്കാളിത്തത്തോടെയാണിത്. എഐ മെഡിക്കൽ ഇക്കോസിസ്റ്റം ആണ് ഇതിലൂടെ സാധ്യമാക്കുക. ക്ലിനിക്കൽ കെയർ, അക്കാഡമിക് ട്രെയിനിങ്, റിസേർച്ച് എന്നിവയിലും സഹകരണമുണ്ടാകും-അദ്ദേഹം പറഞ്ഞു. Gautam Adani, healthcare investment, Adani family, Adani Healthcare Temples, Mumbai, Ahmedabad, Mayo Clinic, artificial intelligence, AI, medical services, hospital, India, entrepreneurial revolution, spine health, healthcare infrastructure, diversification, Adani Group
