Author: News Desk
നെയിൽ മൂപ്പിച്ച ഉള്ളിയുടെയും പലതരം മസാലകളുടെയും മണ്ണം ബിരിയാണി ചെമ്പ് തുറക്കുമ്പോൾ. മണം പിടിച്ച് ചെല്ലുമ്പോൾ കാണുക-ഹര്യാലി, മഹാരാജ, കൊയ്ലോൺ… പേര് കേട്ട് ഞെട്ടണ്ട, സംഗതി ബിരിയാണികൾ തന്നെ, നല്ല വെറൈറ്റി ബിരിയാണികൾ. തിരുവനന്തപുരത്തെyummyspot-ലാണ് ഈ വെറൈറ്റി ബിരിയാണികൾ കിട്ടുക. തിരുവനന്തപുരം ശ്രീകാര്യം നാജ്മഹലിൽ നജിയ ഇർഷാദ് എന്ന വീട്ടമ്മയുടെ കൈപ്പുണ്യമറിയിക്കുന്ന ബിരിയാണികൾ. അഞ്ചു കൊല്ലം മുമ്പ് വീട്ടിൽ പൊതിച്ചോറിലായിരുന്നു തുടക്കം. ഇപ്പോൾ നിരവധി ആവശ്യക്കാർ നല്ല ബിരിയാണി തേടിയെത്തുന്നു. അതുവഴി നല്ലൊരു തുക വരുമാനവുമുണ്ടാക്കുന്നു.സി.എ കോഴ്സ് ചെയ്യവേ ഇരുപതാം വയസിലായിരുന്നു വിവാഹം. ഇരുപത്തിനാലാം വയസിൽ അമ്മയുമായി. കൈക്കുഞ്ഞിനു വേണ്ടി തയ്യാറാക്കിയ ഏത്തയ്ക്കാ പൊടിയാണ് മനസ്സിൽ ഒരു സംരംഭമെന്ന തോന്നലുണ്ടാക്കിയത്. പരിചയക്കാർക്ക് ഏത്തക്ക പൊടി ജാറിലാക്കി വിറ്റു. ഒപ്പം പൊതിച്ചോർ വില്പനയും. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും പൊതിച്ചോറിനൊപ്പം ബിരിയാണിയിലും കൈവെച്ചു. ബിരിയാണി ഏറെ ഇഷ്ടപെടുന്നവർക്ക് എരിവും മസാലയും കൂടുതൽ വേണം. ചിലർക്ക് എരിവ് കുറച്ചു മതി. സാദാ ബിരിയാണിയിൽ…
വാഹന വില വർദ്ധനവിന് വീണ്ടുമൊരു തുടക്കമിട്ടു ഇരു ചക്ര വാഹന രംഗത്തെ അതികായന്മാരായ Hero MotoCorp. ഒക്ടോബർ 3 മുതൽ തിരഞ്ഞെടുത്ത മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില വർധിപ്പിക്കുമെന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു കഴിഞ്ഞു. ഉൽപ്പന്ന മത്സരക്ഷമത, പൊസിഷനിംഗ്, ഫാക്ടറിംഗ് പണപ്പെരുപ്പം, മാർജിനുകൾ, വിപണി വിഹിതം എന്നിവയുടെ പതിവ് അവലോകനത്തിന്റെ ഭാഗമായാണ് വില പരിഷ്കരണമെന്ന് Hero MotoCorp റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.ഏകദേശം ഒരു ശതമാനമായിരിക്കും വില വർദ്ധനവ്. നിശ്ചിത മോഡലുകളും വിപണികളും അനുസരിച്ച് വർദ്ധനവിന്റെ കൃത്യമായ അളവ് വ്യത്യാസപ്പെടും. ഇന്ത്യയുടെ ഹീറോ Hero MotoCorp ഇന്ത്യയിലെ വർധിച്ചു വരുന്ന ജനസംഖ്യക്ക് താങ്ങാനാവുന്നതും ഇന്ധനക്ഷമതയുള്ളതുമായ ഒരു ഇരു ചക്ര വാഹനത്തിന്റെ ആവശ്യകത കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന നിർമ്മാതാവാണ് തുടക്കം മുതലേ Hero MotoCorp. ഇന്ത്യയിലെ മുൻനിര ഇരുചക്രവാഹന നിർമ്മാതാക്കളിൽ ഒരാളായി ഹീറോ മോട്ടോകോർപ്പ് വരുന്നത് ഇങ്ങനെയാണ്. ഇന്ത്യയിലെ മുൻനിര ഇരുചക്രവാഹന നിർമ്മാതാക്കളിൽ ഒരാളായി അങ്ങനെ മാറിയ ഹീറോ മോട്ടോകോർപ്പ്, വിപണിയിൽ മികച്ച മൈലേജ് ബൈക്കുകൾ നിർമ്മിച്ച് ഉപഭോക്താക്കളുടെ…
എയർ ഹോസ്റ്റസുമാരടക്കം എയർ ഇന്ത്യയിലെ എല്ലാ ജീവനക്കാർക്കും ഇനി യൂണിഫോം സ്ത്രീകൾക്കു ചുരിദാറും, പുരുഷ പരിചാരകർക്കു സ്യൂട്ടുകളും ആയിരിക്കും. ഇവ ഡിസൈൻ ചെയ്യാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത് ബോളിവുഡ് താരങ്ങളുടെ ഇഷ്ട വസ്ത്ര ഡിസൈനർ മനീഷ് മൽഹോത്രയാണ്. പതിനായിരത്തിലധികം എയർ ഇന്ത്യ ഫ്ളൈറ്റ് ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്കാണ് മൽഹോത്ര പുതിയ രൂപം ഡിസൈൻ ചെയ്യുന്നത്. 2023 അവസാനത്തോടെ ജീവനക്കാർക്കായി പുതിയ യൂണിഫോം പുറത്തിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എയർ ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു.മൽഹോത്രയും സംഘവും എയർ ഇന്ത്യയുടെ മുൻനിര ജീവനക്കാരുടെ പ്രത്യേക ആവശ്യങ്ങൾ നന്നായി മനസ്സിലാക്കാൻ അവരുമായി ചർച്ചകൾ നടത്താനും ഫിറ്റിംഗ് സെഷനുകൾ നടത്താനും തുടങ്ങിയിട്ടുണ്ട്. “നമ്മുടെ ദേശീയ ഫ്ളൈയിംഗ് അംബാസഡർമാരായ എയർഇന്ത്യയുമായി സഹകരിക്കാൻ കഴിയുന്നത് ഒരു തികഞ്ഞ ബഹുമതിയാണ്. അവരുടെ യൂണിഫോം പുനർരൂപകൽപ്പന ചെയ്യുന്നത് സന്തോഷത്തിന്റെയും സഹകരണത്തിന്റെയും ഒരു യാത്രയുടെ തുടക്കമാണ്, അത് ആരംഭിക്കുന്നതിൽ ഞാൻ ആവേശഭരിതനാണ്, ”മൽഹോത്ര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. എയർ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ…
റോബസ്റ്റയ്ക്ക് (Robusta) നല്ലകാലം വരുന്നു, ഇനി കാപ്പിയില്‍ മാത്രമായി റോബസ്റ്റയെ ഒതുക്കാന്‍ പറ്റില്ല. എനര്‍ജി ഡ്രിങ്ക് മുതല്‍ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ വരെ കാപ്പി കലര്‍ത്തുമ്പോള്‍ സ്റ്റാറാവുക റോബസ്റ്റയായിരിക്കും. കേരളത്തിലെ കാപ്പിക്കര്‍ഷകര്‍ക്ക് ഇത് കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ? കേരളത്തില്‍ കൃഷി ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന കാപ്പി ഇനം റോബസ്റ്റയാണ്. അന്താരാഷ്ട്ര വിപണിയില്‍ റോബസ്റ്റയ്ക്ക് ആവശ്യം കൂടിയാല്‍ രക്ഷപ്പെടുക കേരളത്തിലെ കാപ്പി കര്‍ഷകരായിരിക്കും. വരും വര്‍ഷങ്ങളില്‍ ആഗോളവിപണിയില്‍ റോബസ്റ്റയ്ക്ക് ആവശ്യക്കാരേറുമെന്ന് വിദഗ്ധര്‍ പറയുന്നു. വിവിധ ഉത്പന്നങ്ങളില്‍ കാപ്പി ചേര്‍ക്കുന്നത് റോബസ്റ്റയ്ക്കായിരിക്കും നേട്ടമുണ്ടാക്കുകയെന്ന് സുക്കാഫിന ഇന്ത്യ (Sucafina India)യുടെ മാനേജിങ് ഡയറക്ടര്‍ കൈലാഷ് നദാനി (Kailash Nathani) പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന ലോക കോഫീ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു. വിവിധ ഉത്പന്നങ്ങളില്‍ റോബസ്റ്റ ബ്ലെന്‍ഡ് ചെയ്ത് ചേര്‍ക്കുന്ന പ്രവണത കുറച്ച് വര്‍ഷങ്ങള്‍ കൊണ്ടാണ് കൂടിയത്. ഉത്പന്നങ്ങളില്‍ റോബസ്റ്റ ബ്ലെന്‍ഡ് ചെയ്യുന്നത് നാല്പത് വര്‍ഷം കൊണ്ടാണ് 10 % നിന്ന് 40-45 % ആയി കൂടിയത്. എന്നാല്‍…
ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ധന സഹായ പരിഗണയിൽ തുടരുന്നതിനു 11 ബില്യൺ ഡോളർ കരുതൽ ശേഖരമായി ഉറപ്പാക്കാൻ പാകിസ്ഥാൻ കാവൽ സർക്കാർ ശ്രമങ്ങൾ തുടരുകയാണ്. ഇതോടൊപ്പം പൂർണ്ണമായ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനും ലക്ഷ്യമിട്ട് ഈ കരുതൽ ധന ശേഖരണത്തിനായി ചൈനയുമായും സൗദി അറേബ്യയുമായും കാവൽ സർക്കാർ ചർച്ചകൾ നടത്തിവരികയാണ്. ചൈനയുടെ നീരാളി കൈകളിലേക്ക് വീണ്ടും രാജ്യത്തെ ഇട്ടു കൊടുക്കുകയാണ് പുതിയ കാവൽ സർക്കാരും. ഇതോടെ സാമ്പത്തികമായി പൂർണ്ണാമയും ചൈനയ്ക്ക് പാകിസ്ഥാൻ കീഴടങ്ങുന്നു എന്നതാണ് രാജ്യത്തിനകത്ത് നിന്ന് തന്നെയുള്ള വിമർശനം. സാമ്പത്തിക പുനരുജ്ജീവന രൂപരേഖ സർക്കാർ അടിയന്തിരമായി തയാറാക്കുകയാണെന്നു പാക് ധനമന്ത്രി ഡോ. ഷംഷാദ് അക്തർ നയപ്രഖ്യാപനത്തിൽ വെളിപ്പെടുത്തി. ആഴത്തിലുള്ള ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനുള്ള അധികാരങ്ങൾ കാവൽ സർക്കാരിന് പരിമിതമാണെങ്കിലും, രാജ്യം വാങ്ങിയ 700 മില്യൺ ഡോളർ വായ്പയുടെ ഇൻസ്റ്റാൾമെന്റ് തിരിച്ചടവിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് IMF നിബന്ധനകൾ പാലിക്കുമെന്ന് കെയർടേക്കർ സർക്കാർ ഉറപ്പു നൽകി. ഐഎംഎഫുമായുള്ള ചർച്ചകൾ ഒക്ടോബർ അവസാനത്തോടെ…
ഒരുക്കെട്ട് ചീരവാങ്ങാന് കാറില്‍ പോകുന്നതില്‍ അത്ഭുതമൊന്നുമില്ല, എന്നാല്‍ 44 ലക്ഷത്തിന്റെ ഔഡി എ4 (Audi A4)-ല്‍ ചീര വില്ക്കാന് വരുന്നത് ഒരു അത്ഭുതമാണ്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ് ‘ഔഡിയിലെ’ ഈ ചീരക്കച്ചവടം. ചേര്‍ത്തലയില്‍ നിന്നുള്ള കാര്‍ഷിക കണ്‍സള്‍ട്ടന്റും കൃഷിക്കാരനുമായ സുജിത് എസ്പിയാണ് ഔഡിയില്‍ ചീരവിറ്റയാള്.വെറൈറ്റി ഫാര്‍മര്‍ (Variety farmer) എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ സുജിത് ഷെയര്‍ ചെയ്ത പോസ്റ്റ് ഇതിനകം കണ്ടത് 76 ലക്ഷം പേരാണ്. സാങ്കേതിക വിദ്യ സംയോജിപ്പിച്ചുകൊണ്ടുള്ള സുജിത്തിന്റെ കൃഷി രീതി മുമ്പേ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൂതന കൃഷി രീതികള്‍ പരീക്ഷിച്ച് വിജയിച്ച സുജിത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കൃഷിയുടെ വളയം പിടിച്ച്ടാക്സി ഡ്രൈവറുടെ കുപ്പായം അഴിച്ചുവച്ചാണ് സുജിത്ത് കൃഷിയിലേക്കിറങ്ങുന്നത്. തുടക്കത്തില്‍ പാട്ടത്തിന് സ്ഥലമെടുത്താണ് സുജിത്ത് കൃഷിപ്പണി തുടങ്ങിയത്. നൂതന സാങ്കേതി വിദ്യയുടെ സഹായം കൃഷിയില്‍ പ്രയോഗിച്ചതോടെ സുജിത്തിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പുതിയ കൃഷി രീതികളും പലതരം വിളവുകളെയും പരിചയപ്പെടുത്തുന്ന വീഡിയോകളും സുജിത്ത് പോസ്റ്റ് ചെയ്യാറുണ്ട്. സുജിത്തിന്റെ…
സഹകരണബാങ്കുകളിലെ ക്രമക്കേട്സഹകരണ ബാങ്കിങ് മേഖലയിലെ അഴിമതിആരോപണങ്ങളും, ക്രമക്കേടുകളും കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. നിലവിട്ടു പെരുമാറുന്ന രാജ്യത്തെ സഹകരണ ബാങ്കുകളോട് നിലപാട് കടുപ്പിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). സെൻട്രൽ ബാങ്കിന്റെയും, സംസ്ഥാന സർക്കാരിന്റെയും ശ്രദ്ധക്കുറവ് കൊണ്ടാണ് കേരളത്തിലെ കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതി ആരോപണങ്ങളിൽ കേന്ദ്ര ഏജൻസിയായ ED നേരിട്ട് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. കരുവന്നൂരിനു പുറമെ കൂടുതൽ സഹകരണ ബാങ്കുകളിൽ ബാങ്കിങ് ചട്ടങ്ങൾ പാലിക്കാതെ വഴിവിട്ട് വായ്പകൾ അനുവദിച്ചുവെന്നും, അതുവഴി കോടികളുടെ നഷ്ടം സംഭവിച്ചതായും ആരോപണം ഉയരുന്നുണ്ട്. ഓർക്കുക അഴിമതി തെളിഞ്ഞാൽ കടുത്ത നടപടി എടുക്കാൻ RBIക്ക് അധികാരമുണ്ട്. അതിന്റെ ഉദാഹരണമാണ് മുംബൈ ആസ്ഥാനമായുള്ള ദി കപോൾ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസ് റിസർവ് ബാങ്ക് കഴിഞ്ഞദിവസം റദ്ദാക്കിയത്. ലൈസൻസ് റദ്ദ് ചെയ്തത് ദാക്ഷണ്യമില്ലാതെവായ്പ നൽകുന്നതിന് മതിയായ മൂലധനം ബാങ്കിന് ഉണ്ടായിരുന്നില്ല. ലൈസൻസ് റദ്ദാക്കിയതോടെ, നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും നിക്ഷേപങ്ങൾ തിരിച്ചടയ്ക്കുന്നതും ഉൾപ്പെടുന്ന ‘ബാങ്കിംഗ്’ ബിസിനസ്സ് നടത്തുന്നതിൽ നിന്ന് കപോൾ സഹകരണ…
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂലൈയിൽ റിലയൻസ് ജിയോ ഇന്ത്യൻ ടെലികോം വിപണിയിൽ 3.9 ദശലക്ഷം പുതിയ ഉപയോക്താക്കളെ നേടി. എയർടെലിന്റെ കടന്നു കയറ്റത്തെ തടഞ്ഞു വൊഡാഫോൺ ഇന്ത്യയുടെ 5G പ്രേമികളെ ആകർഷിച്ചാണ് ജിയോയുടെ മുന്നേറ്റം. ജൂലൈയിൽ ലാൻഡ്ലൈൻ കണക്ഷനുകളുടെ എണ്ണം മുൻ മാസത്തെ 9.95 ദശലക്ഷത്തിൽ നിന്ന് ഉയർന്നു 10 ദശലക്ഷം മറികടന്നു. ഇപ്പോൾ, ഇന്ത്യയിലെ 30.6 ദശലക്ഷം ഉള്ള ലാൻഡ്ലൈൻ വിപണിയിലെ ഓരോ മൂന്ന് കണക്ഷനുകളിൽ ഒന്ന് ജിയോയാണ്. ജൂലൈയിൽ ജിയോയുടെ വരിക്കാരുടെ വിപണി വിഹിതം 38.6 ശതമാനവും എയർടെല്ലിന് 32.7 ശതമാനവുമാണ്. Vi-യുടെ വിപണി വിഹിതം 20 ശതമാനത്തിൽ നിന്ന് കുറഞ്ഞു ജൂലൈയിൽ 19.9 ശതമാനം രേഖപ്പെടുത്തി. 2023 ജൂലൈയിൽ 3.9 ദശലക്ഷം വരിക്കാരുടെ വർധനയോടെ എയർടെല്ലിനും Vi നും എതിരെ ജിയോ അതിന്റെ ലീഡ് കൂടുതൽ ശക്തിപ്പെടുത്തി. ഇതോടെ കമ്പനിയുടെ മൊത്തം വരിക്കാരുടെ എണ്ണം 438.58 ദശലക്ഷത്തിൽ നിന്ന്…
വികസനക്കുതിപ്പിൽ പായാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL). സിയാലിന്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് ഏഴ് മെഗാ പദ്ധതികൾക്ക് തുടക്കമിടുന്നു.വിമാനത്താവളം ആധുനികമാക്കുക, യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുക, കയറ്റുനീക്കം ത്വരിതപ്പെടുത്തുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വിനോദസഞ്ചാരം, കാർഷിക മേഖയിലെ വികസനം എന്നിവയെ മുൻനിർത്തിയും പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിനായി ഏഴ് പദ്ധതികളാണ് ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്.നിർമാണം പൂർത്തിയായ ഇംപോർട്ട് കാർഗോ ടെർമിനൽ (Import Cargo Terminal), ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് ആധുനീകരണം എന്നിവയും ഉദ്ഘാടന പദ്ധതകളിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര ടെർമിനലിന്റെ വികസനം, ഇലക്ട്രോണിക് സുരക്ഷാ വലയം, ഗോൾഫ് ടൂറിസം, എയറോ ലോഞ്ച് എന്നിവയ്ക്ക് അന്നേ ദിവസം മുഖ്യമന്ത്രി തറക്കല്ലിടുകയും ചെയ്യും. മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പിഎ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംപിമാർ, എംഎൽഎമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കാർഗോ കാർഷികമേഖലയ്ക്ക്ദക്ഷിണേന്ത്യയെ ഏറ്റവും മികച്ച കാർഗോ ഹബ്ബാക്കി മാറ്റുകയാണ് സിയാലിന്റെ പുതിയ…
ഒക്ടോബർ 1 മുതൽ രാജ്യത്തെ സാമ്പത്തിക രംഗത്ത് വിവിധ മാറ്റങ്ങളാണ് വരാൻ പോകുന്നത്. 2000 രൂപ തിരികെ ഏല്പിക്കൽ, വിദേശ ക്രെഡിറ്റ് കാർഡ്- പണമിടപാടിന് ടി.സി.എസ്, തിരിച്ചറിയൽ രേഖയായി ജനന രജിസ്ട്രേഷൻ ഭേദഗതി തുടങ്ങിയ മാറ്റങ്ങൾ ഒക്ടോബർ ഒന്ന് മുതൽ നടപ്പിലാകും. 2000 രൂപ നോട്ട് 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ പോയി മാറ്റിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള സമയപരിധി സെപ്തംബർ 30ന് അവസാനിക്കും. ഒക്ടോബർ 1 മുതൽ കൈവശമുള്ള 2000 രൂപ നോട്ട് മാറ്റിയെടുക്കൽ സങ്കീർണമായേക്കും. നോട്ടുകൾക്കു നിയമ സാധുതയുണ്ടാകുമെങ്കിലും, ഇത്ര നാളായി ബാങ്കിൽ ഏല്പിക്കാത്തതിന് കാരണം ബോധ്യപ്പെടുത്തേണ്ടി വരും, പ്രാദേശിക റിസർവ് ബാങ്കുകൾ വഴിയാകും ഈ വിശദീകരണം നൽകേണ്ടി വരുക. കഴിഞ്ഞ മേയിലാണ് 2000 രൂപ നോട്ടുകൾ ആർ.ബി.ഐ പിൻവലിച്ചത്. ജനന സർട്ടിഫിക്കറ്റ് ഒക്ടോബർ ഒന്നിനു ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനനസർട്ടിഫിക്കറ്റ് മാറും. വിദ്യാഭ്യാസം,സർക്കാർ ജോലി, ഡ്രൈവിംഗ് ലൈസൻസ്, വിവാഹ രജിസ്ട്രേഷൻ, പാസ്പോർട്ട്, ആധാർ, വോട്ടേഴ്സ് ലിസ്റ്റ്…