Author: News Desk
യുപിഐ (UPI) ഫീച്ചറുള്ള ക്ലാസിക്ക് ഫോണുമായി നോക്കിയ (Nokia). 999 രൂപ വിലയുള്ള നോക്കിയ 105 ക്ലാസിക് ( Nokia 105 Classic) വ്യാഴാഴ്ചയാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ഒരു വർഷത്തെ റീപ്ലെയിസ്‌മെന്റ് ഗ്യാരൻഡിയും Nokia ഉറപ്പ് തരുന്നു. ഹെഡ്സെറ്റില്ലാതെ റേഡിയോ കേൾക്കാം നോക്കിയയുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ (HMD Global), ചാർജറുള്ളതും ഇല്ലാത്തതുമായ രണ്ട് തരം ഫോണുകളെയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഒരു സിം കാർഡ് ഉപയോഗിക്കാൻ പറ്റുന്നതും ഇരട്ട സിം കാർഡുകൾ ഉപയോഗിക്കാൻ പറ്റുന്നതുമായ ക്ലാസിക് ഫോണുകളാണ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മുന്നിലെത്തുക. നീലയും ചാര നിറത്തിലുമുള്ള രണ്ട് കളർ വേരിയന്റുകളിലാണ് ക്ലാസിക് 105 ലഭിക്കുക. ഇൻ-ബിൽട്ട് UPI ആപ്ലിക്കേഷനുള്ള ക്ലാസിക് 105 കണക്ടിവിറ്റി ഫീച്ചറുകളുടെ കാര്യത്തിലും ഒരു പടി മുന്നിലാണ്. ഹെഡ് സെറ്റില്ലാതെ കേൾക്കാൻ പറ്റുന്ന വയർലെസ് എഫ്എം റേഡിയോ ഫോണിന്റെ പ്രത്യേകതയാണ്. കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കാനായി 800 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. HMD Global, the Finnish manufacturer behind…
പ്രതീക്ഷിച്ചത്ര പ്രചാരം അങ്ങ് കിട്ടുന്നില്ല. അതോടെ ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി e-RUPI കൂടുതൽ ജനപ്രിയമാക്കി അവതരിപ്പിക്കാനൊരുങ്ങുകയാണ് റിസർവ് ബാങ്ക്. ഇനി മുതൽ UPI ഇന്റർ ഫെയ്‌സിൽ ഇ-റുപ്പിയും ഇടം പിടിക്കും.റിസർവ് ബാങ്കിന്റെ ഡിജിറ്റൽ നാണയമായ ഇ – റുപ്പി ജനപ്രിയമാക്കുന്നതിന് ആകർഷകമായ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ വാണിജ്യ ബാങ്കുകൾ പദ്ധതി തയ്യാറാക്കുന്നു. e-RUPI ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് വിവിധ ഇളവുകൾ ലഭ്യമാക്കാനാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുള്ളത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് നൽകുന്ന പോലുള്ള കാഷ് ബാക്ക് ഓഫറുകൾ, പോയിന്റുകൾ എന്നിവ ഇ – റുപ്പി ഉപയോഗിക്കുന്നവർക്കും ലഭിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ ഇ – റുപ്പിയുടെ ഉപയോഗം കൂടുതൽ വ്യാപകമാക്കാൻ ലക്ഷ്യമിട്ട് പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഒരു വർഷത്തിനുള്ളിൽ പ്രതിദിനം പത്ത് ലക്ഷം ഇടപാടുകൾ യാഥാർത്ഥ്യമാക്കാനാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിട്ടത്. എന്നാൽ നിലവിൽ പ്രതിദിനം 25000 ഇടപാടുകൾ കൈവരിക്കാൻ പോലും കഴിയാത്തതിനാലാണ് പുതിയ വിപണന…
രാജ്യത്ത് സവാള വില ഇരട്ടിയായി. ഇതിന്റെ ചുവടു പിടിച്ചു മറ്റു അവശ്യസാധനങ്ങളുടെ വിലയും രാജ്യത്തു വർധിച്ചു തുടങ്ങിയതോടെ റിസർവ് ബാങ്ക് ആശങ്കയിലാണ്. ഭക്ഷ്യ സാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരുന്നതും ക്രൂഡോയിൽ വിപണിയിലെ അധിക സമ്മർദ്ദവും കണക്കിലെടുത്ത് നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ബദൽ മാർഗങ്ങൾ ആലോചിക്കുന്നു. വിപണിയിൽ പണ ലഭ്യത ഗണ്യമായി കൂടിയാൽ ഉപഭോഗം കുത്തനെ ഇടിയാനും, ഇതിൽ അടിയന്തിര നടപടിയെടുത്തില്ലെങ്കിൽ സാമ്പത്തിക രംഗം അതിരൂക്ഷമായ മാന്ദ്യത്തിലേക്ക് മൂക്കുകുത്താനും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തിൽ കനത്ത ഇടിവ് ഉണ്ടായതോടെ രാജ്യത്തെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുതിച്ചുയരുന്നതാണ് റിസർവ് ബാങ്കിന്റെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. സവാള, അരി, ധാന്യങ്ങൾ എന്നിവയുടെ വില ഉത്സവകാലത്തിനു തൊട്ടു മുൻപായി കുതിച്ചുയരുന്നതിനാൽ കേന്ദ്ര സർക്കാരും വിലക്കയറ്റ നിയന്ത്രണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുമ്പോൾ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും പുതിയ തലവേദന സൃഷ്ടിക്കുകയാണ്.…
മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലേക്ക് ദുബായി. ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വർക്ക്‌മോഷൻ (WorkMotion) ആണ് ആസ്വദിച്ച് ജോലി ചെയ്യാൻ പറ്റുന്ന വർക്കേഷനിൽ (workation) ദുബായി മുൻപന്തിയിലെത്തുമെന്ന് പ്രവചിച്ചത്. വർക്കേഷൻ ചെയ്യാൻ പറ്റുന്ന മികച്ച നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ബാർസിലോണയാണുള്ളത്. റാങ്കിംഗിൽ ദുബായി രണ്ടാം സ്ഥാനത്തെത്തി. ജോലി ചെയ്യാം ആസ്വദിച്ച്തൊഴിൽ മാനദണ്ഡങ്ങളിൽ മാറ്റം വന്നതോടെ വർക്കേഷന് വലിയ പ്രചരണമാണ് ലഭിക്കുന്നത്. എവിടെ നിന്ന് വേണമെങ്കിലും തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യം നിലവിലുണ്ട്. ഓഫീസ് മുറി, വീട് എന്നതിനപ്പുറത്തേക്ക് തൊഴിലിടം വ്യാപിക്കുകയാണ് പുതിയ തൊഴിൽ സംസ്‌കാരം. എൻട്രപ്രണർമാർ, റിമോട്ടായി ജോലി ചെയ്യുന്നവർ തുടങ്ങിയവരാണ് വർക്കേഷൻ തിരഞ്ഞെടുക്കുന്നതിൽ അധികവും. ജോലി ആസ്വദിച്ച് ചെയ്യാൻ ചുറ്റുപ്പാടും ആസ്വദിക്കാൻ പറ്റണമെന്നാണ് ഭൂരിപക്ഷത്തിന്റെയും നിലപാട്.വീസ വ്യവസ്ഥകൾ, റിമോട്ട്-ജോലികൾക്കുള്ള അടിസ്ഥാന സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, ചെലവ്, സന്തോഷ സൂചിക, നികുതി നിരക്ക് തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് വർക്കേഷൻ തീരുമാനിക്കുന്നത്. ഇവിടെ ഒന്നും പേടിക്കണ്ട വർക്കേഷനിൽ ദുബായിലേക്ക് ആളുകളെ…
ദേശീയ ഹൈവേസ് അതോറിറ്റിയുടെ കീഴിലുള്ള ദേശീയ ഹൈവേസ് ഇൻഫ്രാ ട്രസ്റ്റ് (NHIT) കടം, ഓഹരി ഇനത്തിൽ 9,000 കോടി സമാഹരിക്കാൻ തീരുമാനം. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം 9,000 കോടി കണ്ടെത്താനാണ് തീരുമാനം.’ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്‌സിന്റെ’ ഭാഗമായമാണ് ഫണ്ട് കണ്ടെത്തുക. മൂന്നാം റൗണ്ട് ഫണ്ട് റൈസിംഗിലൂടെ 250 കിലോമീറ്റർ ദൈർഘ്യത്തിൽ 6 ഹൈവേ റോഡുകൾ നിർമിക്കാനുള്ള തുക കണ്ടെത്തും. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരെ പങ്കെടുപ്പിച്ചായിരിക്കും ഫണ്ട് റൈസിങ്. ദീപാവലിക്ക് ശേഷം മൂന്നാംഘട്ട ഫണ്ട് റൈസിംഗ് ആരംഭിക്കുമെന്ന് എൻഎച്ച്‌ഐടി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവുമായ സുരേഷ് ഗോയൽ പറഞ്ഞു. എൻസിഡികളുടെ വിൽപ്പനയും ബാങ്ക് വായ്പകളും കടത്തിന്റെ ഇനത്തിൽ ഉൾപ്പെടും. 8% തിരിച്ചടവ് ഉറപ്പാക്കി കൊണ്ട് ചില്ലറ നിക്ഷേപകർക്ക് കഴിഞ്ഞ വർഷത്തെ 1,500 കോടിക്ക് സമാനമായി എൻസിഡിയും അവതരിപ്പിച്ചിട്ടുണ്ട്. ആസ്തി പണമാക്കലിന്റെ ഭാഗമായി 5,000-6,000 കോടി രൂപ കണ്ടെത്താൻ NHIT കഴിഞ്ഞ മാർച്ചിൽ പദ്ധതിയിട്ടിരുന്നു. ഈ തുക 635 കിലോമീറ്റർ ദൈർഘ്യമുള്ള 6 ഹൈവേ നിർമാണത്തിന്…
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (State Bank of India) പുതിയ ബ്രാൻഡ് അംബാസിഡർ. ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയാണ് എസ്ബിഐയുടെ ബ്രാൻഡ് അംബാസഡറാകുന്നത്.ക്യാപ്റ്റന്റെ കൂൾണസാണ് പ്രിയം ധോണിയെ ബ്രാൻഡ് അംബാസിഡറായി കൊണ്ടുവരുന്നതിൽ സന്തോഷമുണ്ടെന്ന് എസ്ബിഐ ചെയർമാൻ ദിനേഷ് ഖാര (Dinesh Khara) പറഞ്ഞു. എത്ര വലിയ സമ്മർദ്ദമുണ്ടെങ്കിലും സംയനത്തോടെ വേഗത്തിൽ തീരുമാനം എടുക്കാനുള്ള ധോണിയുടെ കഴിവാണ് അംബാസിഡർ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാനുള്ള പ്രധാന കാരണമെന്ന് ദിനേഷ് പറഞ്ഞു. ധോണിയുടെ പങ്കാളിത്തതോടെ വിശ്വാസം, ആത്മാർഥത, സമർപ്പണം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ ശ്രമിക്കും. എസ്ബിഐയുടെ വിവിധ മാർക്കറ്റിംഗ്, പ്രമോഷൻ ക്യാമ്പയിനുകളിൽ ധോണി പങ്കെടുക്കും. എസ്ബിഐയ്ക്ക് പുറമേ സോണാറ്റ (Sonata), ഇന്ത്യ സിമെന്റ്‌സ് (India Cements), റീബോക് (Reebok), സെല്ലോ (Cello), ഇൻഡിഗോ പെയ്ന്റ്‌സ് (Indigo Painst), ലാവ (Lava) തുടങ്ങി വിവിധ ബ്രാൻഡുകൾക്കു ധോണി അംബാസിഡറാണ്. The State Bank of India…
നിങ്ങളുടെ വിലപ്പെട്ട തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് കാണാതായാലോ മോഷ്ടിക്കപ്പെട്ടാലോ ഇനി വിഷമിക്കണ്ട, ഉടനടി ആധാർ കാർഡും, അത് നൽകുന്ന സേവനങ്ങളും ലോക്ക് ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ലോക്ക് ചെയ്യുന്ന ആധാർ പിനീട് സുരക്ഷിതമായി ഓൺലൈനായി തന്നെ അൺലോക്കും ചെയ്യാം. ഇതിനുള്ള സംവിധാനം ആധാർ ഇഷ്യൂ ചെയ്യുന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI ) ഉറപ്പാക്കുന്നുണ്ട്. ആധാർ കാർഡ് കൈമോശം വന്നു പോകുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതകൾ കൂടുതലാണ്. അതുകൊണ്ട് തന്നെ ആധാർ കാർഡ് കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവ ലോക്ക് ചെയ്യേണ്ടതുണ്ട്. Also Read ആധാർ സുരക്ഷിതമാക്കാനും UIDAIഓൺലൈനായിട്ടും, എസ് എം എസ് വഴിയും ആധാർ കാർഡ് ലോക്ക് ചെയ്യാം. ഓൺലൈനായി തന്നെ അൺലോക്കും ചെയാം.ആധാറിന്റെ ഗവേണിംഗ് ബോഡിയായ UIDAI നിങ്ങളുടെ ആധാർ കാർഡ് ലോക്ക് ചെയ്യാനുള്ള സൗകര്യം ഓൺലൈനായി തന്നെ നൽകുന്നു. നിങ്ങളുടെ ആധാർ കാർഡ് ലോക്ക് ചെയ്‌താൽ…
കടലിലൂടെ തീവണ്ടിയും കടന്നു പോകും, കപ്പൽ വന്നാൽ കുത്തനെ ഉയർന്ന് പൊങ്ങുകയും ചെയ്യും. നിർമാണം പൂർത്തിയായാൽ തമിഴ്‌നാട് രാമേശ്വരത്തെ പുതിയ പാമ്പൻ പാലം എൻജിനിയറിംഗ് അത്ഭുതങ്ങളിലൊന്നായിരിക്കും. ഒരു നൂറ്റാണ്ടിലേറെ രാമേശ്വരത്തെ വൻകരയുമായി ബന്ധപ്പിച്ച പഴയ പാലത്തിന് പകരമായാണ് എൻജിനിയറിംഗ് മികവിന്റെ പുതിയ പാലം പണിതുയർത്തുന്നത്. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും പുതിയ പാമ്പൻ പാലം പൊതുജനങ്ങളുടെ ഉപയോഗത്തിന് തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ആദ്യ ‘വെർട്ടിക്കൾ ലിഫ്റ്റ് റെയിൽവേ സീ ബ്രിഡ്ജായ’ പാമ്പന്റെ നിർമാണം ഉടനെ പൂർത്തിയാകുമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സിൽ ട്വീറ്റ് ചെയ്തത്. നിർമാണം തീരാറായ പാലത്തിന്റെ വീഡിയോയും മന്ത്രി പങ്കുവെച്ചു. ഇനി പുത്തൻ പാലം പാക് കടലിന് കുറുകേ വൻകരയെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് 2.07 കിലോമീറ്റർ ദൈർഘ്യത്തിലാണ് പാമ്പൻ പാലം പണിയുന്നത്. 2022 ഡിസംബറോടെ പാമ്പൻ പാലത്തിന്റെ 84% നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായിരുന്നു. ഏകദേശം 535 കോടി മുതൽമുടക്കിൽ നിർമിക്കുന്ന പാമ്പൻ…
ഇന്ത്യയിലേക്ക് രണ്ടാം വരവിനൊരുങ്ങി BMW X4. പരിചയപ്പെടുത്തി വൈകാതെ BMW ഇന്ത്യൻ മാർക്കറ്റിൽ നിന്ന് X4 SUVനെ മടക്കി വിളിച്ചിരുന്നു. ഇപ്പോൾ സിംഗിൾ പെർഫോമൻസ് ഓറിയന്റഡായ xDrive M40i spec കൂപ്പ് എസ്.യു.വി ആണ് ഇന്ത്യയിലെ ആരാധകർക്കായി ബിഎംഡബ്ല്യൂ തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്. മികച്ച ആധുനിക സാങ്കേതിക വിദ്യയും കൂടുതൽ ക്ഷമതയും X4ൽ ഉറപ്പിക്കാം. ബ്ലാക്ക് സഫയർ, ബ്രൂക്ലിൻ ഗ്രേ നിറങ്ങളിൽ രാജകീയ പ്രൗഡിയിലാണ് എക്‌സ് 4ന്റെ വരവ്. വില ലക്ഷങ്ങൾ96.20 ലക്ഷം വില വരുന്ന X4 അധികമൊന്നും ഇന്ത്യൻ മാർക്കറ്റിലേക്ക് കൊണ്ടുവരുന്നില്ലെന്നാണ് ബിഎംഡബ്ല്യൂമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. കംഫർട്ട്, സ്‌പോർട്ട്, ഇക്കോ തുടങ്ങിയ മോഡുകൾ തിരഞ്ഞെടുക്കാനും സാധിക്കും. സ്‌പോർട്ട് മോഡിൽ ചീറിപ്പായാനുള്ള ശേഷി എക്‌സ് 4ന്റെ എൻജിനുകൾക്കുണ്ട്. എക്‌സ് 4ന്റെ ആദ്യ മോഡലുകളിലേത് പോലെ ചരിഞ്ഞ റൂഫ്‌ടോപ്പ് ഇതിലും നിലനിർത്തിയിട്ടുണ്ട്. ഗ്ലോസ് ബ്ലാക്കിൽ ചെയ്ത BMW M kidney grille, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റിന്റെ ഗാംഭീര്യവും സ്‌മോക്ക്ഡ്, അഗ്രസീവ് ലുക്കിൽ വരുന്ന ഹെഡ്…
ആഗോളതലത്തിലേക്ക് വളരാന്‍ ശേഷിയുള്ള 200 സ്റ്റാര്‍ട്ടപ്പുകളുടെ കൂട്ടത്തില്‍ ഇടം പിടിച്ച് 6 മലയാളി സ്റ്റാര്‍ട്ടപ്പുകള്‍. ഫോബ്‌സ് ഇന്ത്യയും ഡി ഗ്ലോബലിസ്റ്റും ചേര്‍ന്ന് 2023 എണ്‍ട്രപ്രണര്‍ മൊബിലിറ്റി ഉച്ചക്കോടിയുടെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയത്. പ്രാദേശിക വിപണി, ഫണ്ട് റൈസിംഗ്, പുത്തന്‍ ബിസിനസ് ആശയങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ് സ്റ്റാര്‍ട്ടപ്പുകളെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.മലയാളികള്‍ നേതൃത്വം നല്‍കുന്ന ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ്, മൈകെയര്‍ ഹെല്‍ത്ത്, ജെന്‍ റോബോട്ടിക് ഇനോവേഷന്‍, ഇന്‍ടോട്ട് ടെക്‌നോളജീസ്, കാവ്‌ലി വയര്‍ലെസ്, സെക്ടര്‍ക്യൂബ് ടെക്‌നോലാബ്‌സ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ് (Open Financial Technologies) 2017ൽ ആരംഭിച്ച ഡിജിറ്റൽ ബാങ്കിംഗ് ഫിൻടെക്ക് സ്റ്റാർട്ടപ്പാണ് ഓപ്പൺ ഫിനാൻഷ്യൽ. അനീഷ് അച്യുതൻ, മേബൽ ചാക്കോ, ഡീന ജേക്കബ്, അജീഷ് അച്യുതൻ എന്നിവരാണ് ഓപ്പണിന്റെ ഫൗണ്ടർമാർ. ഗൂഗിൾ, വീസ, ടൈഗർ ഗ്ലോബൽ, 3വൺ4 കാപ്പിറ്റൽ, ടെമസെക്, സ്പീഡ് ഇൻവെസ്റ്റ് തുടങ്ങിയവർ ഓപ്പണിനെ പിന്തുണയ്ക്കുന്നു. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ് പേയ്‌മെന്റ് പ്ലാറ്റ്…