Author: News Desk
https://www.youtube.com/watch?v=vh-djrdS95Y ഗോത്രഗ്രാമങ്ങള്‍ നിറഞ്ഞ ഒഡീഷയിലെ പിന്നാക്ക മേഖലയില്‍ നിന്നും എന്‍ട്രപ്രണര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ഐടി ഇന്‍ഡസ്ട്രിയില്‍ കൈയ്യൊപ്പ് പതിപ്പിച്ച അസാധാരണ മനുഷ്യന്‍. ഇന്ത്യയിലെ പ്രോമിസിങ്ങായ ഇന്‍ഡസ്ട്രി ഇന്നവേറ്റര്‍, റൈറ്റര്‍, ഇവാഞ്ചലിസ്റ്റ്, കണ്ടന്റ് സ്പീക്കര്‍ സുബ്രതോ ബാഗ്ചിയെ നിര്‍വ്വചിക്കാന്‍ ഈ വാക്കുകള്‍ മതിയാകില്ല. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം ഒഡീഷ ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ക്ലാര്‍ക്കായി ജീവിതം ആരംഭിച്ച ബാഗ്ചി ഇന്ന് ഇന്ത്യയിലെ ഏതൊരു എന്റര്‍പ്രണര്‍ക്കും ഇന്‍സ്പൈറിംഗ് പേഴ്‌സണാലിറ്റിയാണ്. സംരംഭകയാത്രയിലെ അനുഭവങ്ങളില്‍ നിന്ന് സുബ്രതോ ബാഗ്ചി എഴുതിയ പുസ്തകങ്ങള്‍ സംരംഭകര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും പ്രിയപ്പെട്ടതാണ്. സ്ട്രഗ്ളിംഗ് പീരീഡിനെക്കുറിച്ചുളള കാഴ്ചപ്പാടാണ് എന്‍ട്രപ്രണേഴ്സ് തിരുത്തേണ്ടതെന്നാണ് സുബ്രതോ ബാഗ്ചിയുടെ അഭിപ്രായം. ടെക്നോളജി എന്റര്‍പ്രൈസുകള്‍ പ്രൊഡക്ടിന്റെ നിഴലില്‍ മാത്രം ഒതുങ്ങരുതെന്നാണ് നവസംരംഭകര്‍ക്ക് ബാഗ്ചി നല്‍കുന്ന അഡൈ്വസ്. ഇന്ന് ഇന്ത്യയൊട്ടാകെ ഫോളോവേഴ്‌സുള്ള എന്‍ട്രപ്രണര്‍ ഗുരുവാണ് ബാഗ്ചി. 1999 ല്‍ സുബ്രതോ ബാഗ്ചി തുടങ്ങിയ മൈന്‍ഡ് ട്രീ ഇന്ന് ടെക്നോളജി സ്റ്റാര്‍ട്ടപ്പില്‍ നിന്നും 780 മില്യന്‍ ഡോളര്‍ വരുമാനമുളള എന്റര്‍പ്രൈസായി…
ഇന്ത്യയുടെ ഗ്രോത്തില്‍ ക്ലൗഡ് ടെക്‌നോളജിക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. സമയവും സ്പീഡും പ്രധാനമാണ്. അതിന് ലോക്കല്‍ ഡാറ്റ സെന്റര്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഒരുക്കണം. മാത്രമല്ല ക്ലൗഡിന്റെ കരുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുളള ആപ്ലിക്കേഷനുകളും ഉണ്ടാകണം. അത് പരിഹരിക്കാന്‍ വര്‍ക്ക് ചെയ്യുന്ന ഇക്കോസിസ്റ്റവും മാര്‍ക്കറ്റില്‍ അവതരിപ്പിക്കപ്പെടുന്ന സൊല്യൂഷനുമായിരിക്കും ഇന്ത്യയില്‍ ക്ലൗഡിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്. മീതുല്‍ പട്ടേല്‍ സിഒഒ മൈക്രോസോഫ്റ്റ് ഇന്ത്യ
https://www.youtube.com/watch?v=WReEeP-g_H8 കേരളത്തിന്റെ എന്‍ട്രപ്രണര്‍ഷിപ്പ് സെക്ടറില്‍ പുതിയ പ്രതീക്ഷയായി മാറുകയാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കീ സമ്മിറ്റ് 2018. ഇന്നവേറ്റീവായ ആശയങ്ങളിലൂടെ ഇന്ത്യയില്‍ നിന്നും ഗ്ലോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് കമ്മ്യൂണിറ്റിയിലേക്ക് ഉയര്‍ന്ന സംരംഭകരും മെന്റേഴ്‌സും പേഴ്‌സണാലിറ്റീസും തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ 17 നും 18 നും യുവസമൂഹവുമായി സംവദിക്കും. ഐടിക്കപ്പുറം പരമ്പരാഗത മേഖലകളിലെ സംരംഭകത്വ സാധ്യതകളും കീ സമ്മിറ്റ് സജീവമായി ചര്‍ച്ച ചെയ്യും. എന്‍ട്രപ്രണര്‍ഷിപ്പില്‍ പുതിയ പാതകളിലൂടെ സഞ്ചരിച്ച യുവസംരംഭകരാണ് കീ സമ്മിറ്റില്‍ യുവസമൂഹവുമായി സംവദിക്കാനെത്തുന്നത്. സാമൂഹ്യപ്രാധാന്യമുളള ഇന്നവേറ്റീവ് ആശയത്തിലൂടെ സൗത്ത് ഇന്ത്യയിലെ പ്രോമിസിങ് സ്റ്റാര്‍ട്ടപ്പായ കാര്‍ബണ്‍ മാസ്‌റ്റേഴ്സിന്റെ ഫൗണ്ടര്‍മാരായ സോം നാരായണ്‍, കെവിന്‍ ഹൂസ്റ്റണ്‍, പരമ്പരാഗത തൊഴില്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ഗ്രാമങ്ങളിലെ ന്യൂജനറേഷനിലേക്ക് എന്‍ട്രപ്രണര്‍ഷിപ്പിന്റെ നല്ല സന്ദേശം നല്‍കുന്ന ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും മെന്ററുമായ നാഗരാജ പ്രകാശം, അക്‌സല്‍ പാര്‍ട്‌ണേഴ്‌സ് പ്രിന്‍സിപ്പാള്‍ പ്രയാങ്ക് സ്വരൂപ് തുടങ്ങിയവര്‍ കേരളത്തിന്റെ വൈബ്രന്റ് യൂത്തിന് ആവേശം പകരാനെത്തും. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ ഇന്നവേറ്റീവായ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന…
https://www.youtube.com/watch?v=cKBlF98WbNo ക്രിപ്‌റ്റോഗ്രഫിയിലെ ഏറ്റവും ശക്തമായ SHA 256 അല്‍ഗോരിതമാണ് ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്നത്. സാധാരണ സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഈ അല്‍ഗോരിതം ബ്രേക്ക് ചെയ്യാനാകില്ല. മാത്രമല്ല SHA 256 ബ്രേക്ക് ചെയ്യാന്‍ കുറഞ്ഞത് ക്വാണ്ടം കംപ്യൂട്ടറെങ്കിലും വേണം. ഇതാണ് ബിറ്റ്‌കോയിനെ ഒരു പരിധി വരെ സുരക്ഷിതമാക്കുന്നത്. ബിറ്റ്‌കോയിന് പിന്നിലെ അല്‍ഗോരിതവും അത് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുമായി എങ്ങനെ കണക്ട് ചെയ്തിരിക്കുന്നുവെന്നുമാണ് channeliam.com തയ്യാറാക്കിയ ബിറ്റ്‌കോയിനെക്കുറിച്ചുളള ഡിജിറ്റല്‍ വീഡിയോ പരമ്പരയുടെ രണ്ടാം എപ്പിസോഡില്‍ യുഎസ്ടി ഗ്ലോബല്‍ സീനിയര്‍ മാനേജറും ടെക്നോളജി എക്സ്പേര്‍ട്ടുമായ ഗോകുല്‍ അലക്സ് വിശദീകരിക്കുന്നത്. ബിറ്റ്‌കോയിനുകളുടെ ട്രാന്‍സാക്ഷനുകള്‍ സെക്യുര്‍ ആകുന്നത് ക്രിപ്‌റ്റോഗ്രഫിയിലൂടെയാണ്. കൂടാതെ മെര്‍ക്കിള്‍ ട്രീ എന്ന അല്‍ഗോരിതം ഉപയോഗിച്ച് അതിനെ രഹസ്യാത്മമാക്കുകയും എഫിഷ്യന്റാക്കുകയും ചെയ്യുന്നു. പബ്ലിക് കീ ക്രിപ്‌റ്റോഗ്രഫിയും പ്രൈവറ്റ് കീ ക്രിപ്‌റ്റോഗ്രഫിയുമാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. പബ്ലിക് കീ ക്രിപ്‌റ്റോഗ്രഫിയിലൂടെ ട്രാന്‍സാക്ഷനെ സുരക്ഷിതമാക്കുമ്പോള്‍ പ്രൈവറ്റ് കീ ക്രിപ്‌റ്റോഗ്രഫിയിലൂടെ നമ്മുടെ വാലറ്റിനെയും സെയ്ഫ് ആക്കുന്നു. ബിറ്റകോയിന്റെ അടിസ്ഥാന ഫെസിലിറ്റികള്‍ ഒരുമിച്ച് ചേരുന്നതാണ്…
https://www.youtube.com/watch?v=1_r3R3MRB-U സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തിരുവനന്തപുരം ടാഗോര്‍ തിയ്യറ്ററില്‍ 17 നും 18 നും സംഘടിപ്പിക്കുന്ന കീ സമ്മിറ്റ് 2018 ലൂടെ കേരളം ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുകയാണെന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഐടിയില്‍ മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലകളിലും നൂതനമായ ആശയങ്ങള്‍ ഉളള ആര്‍ക്കും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുമായി മുന്നോട്ടുവരാന്‍ സാധിക്കുന്ന മഹത്തായ അവസരമായി കീ സമ്മിറ്റ് മാറുകയാണെന്നും ംരംഭം എല്ലാവര്‍ക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന സമീപനമാണ് ടൂറിസം നയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്. നൂതനമായ ആശയങ്ങളുമായി ടൂറിസം മേഖലയിലേക്ക് കടന്നുവരുന്ന യുവാക്കള്‍ക്ക് സാങ്കേതികമായി മാത്രമല്ല ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടും നല്‍കും. സംരംഭക ആശയങ്ങളുമായി മുന്നോട്ടുവരുന്ന യുവാക്കളെ കേരളത്തിലെ വളര്‍ന്നുവരുന്ന ടൂറിസം ഇന്‍ഡസ്ട്രിയിലേക്ക് ആകര്‍ഷിക്കണമെന്ന സമീപനമാണ് ടൂറിസം നയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അത്തരം മേഖലകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കീ സമ്മിറ്റിനാകുമെന്ന് കടകംപളളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. അക്കാദമിക യോഗ്യതകളിലുപരി വിവിധ മേഖലകളില്‍ നൂതന ആശയങ്ങളെ അടിസ്ഥാനമാക്കി യുവസമൂഹത്തിന്…
https://www.youtube.com/watch?v=j8LsdwHnzYA നവസംരംഭകര്‍ക്ക് കെഎസ്‌ഐഡിസി നല്‍കുന്ന കരുതലിന്റെയും പിന്തുണയുടെയും റിഫ്‌ളക്ഷനായിരുന്നു കൊച്ചിയില്‍ കെഎസ്‌ഐഡിസി ഒരുക്കിയ സ്റ്റാര്‍ട്ടപ്പ് മീറ്റ്. കെഎസ്‌ഐഡിസിയുടെ സീഡ് ഫണ്ടിംഗിന്റെയും ഇന്‍കുബേഷന്റെയും തണലില്‍ വിജയകരമായി സംരംഭങ്ങള്‍ കെട്ടിപ്പടുത്തവരെ അണിനിരത്തിയായിരുന്നു പരിപാടി ഒരുക്കിയത്. കെഎസ്ഐഡിസിയുടെ സീഡ് ഫണ്ടും ഇന്‍കുബേഷനും ലഭിച്ച കേരളത്തിന്റെ ഭാവിസംരംഭകര്‍ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ അത് സ്റ്റാര്‍ട്ടപ്പ് സംരംഭകരിലും ഏര്‍ളി ഓണ്‍ട്രപ്രണേഴ്‌സിലും മികച്ചത് കണ്ടെത്താനും സപ്പോര്‍ട്ട് ചെയ്യാനും കെഎസ്‌ഐഡിസി നടത്തുന്ന കരുതലോടെയുള്ള ഇടപെടലിന്റെ നേര്‍ക്കാഴ്ചയായി മാറി. സംരംഭകര്‍ക്കിടയില്‍ കമ്മ്യൂണിറ്റി ബില്‍ഡിംഗ് ശക്തമാക്കുന്നതിന്റെയും കേരളത്തിന്റെ സക്‌സസ് മുഖങ്ങളില്‍ നിന്ന് ക്രോസ് ലേണിംഗിനും നെറ്റ് വര്‍ക്കിംഗിനും അവസരമൊരുക്കുന്നതിന്റെയും ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സീഡ് ഫണ്ടിലും ഇന്‍കുബേഷനിലുമടക്കം 100 ലധികം കമ്പനികള്‍ക്ക് കെഎസ്‌ഐഡിസി സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം ബീന പറഞ്ഞു. ടെക്നോളജിയിലെ ചെയ്ഞ്ചിനും കാലത്തിനുമനുസരിച്ച് നവസംരംഭകര്‍ക്കായി മെന്ററിംഗും ഇന്‍കുബേഷനും അടക്കമുളള ഫെസിലിറ്റികള്‍ കെഎസ്ഐഡിസി ഏര്‍പ്പെടുത്തിയതും ഡോ. എം ബീന ചൂണ്ടിക്കാട്ടി. എന്‍ട്രപ്രണേഴ്സിനെ മുഖ്യധാരയിലെത്തിക്കാന്‍ കെഎസ്ഐഡിസി വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണെന്ന് ടൈ കേരള…
https://www.youtube.com/watch?v=YF3JXqn9o9g കേരളത്തിന്റെ യുവസമൂഹത്തില്‍ വളര്‍ന്നുവരുന്ന സംരംഭക താല്‍പര്യത്തിന് ദിശാബോധം നല്‍കാന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ചാനല്‍അയാം ഡോട്ട് കോമുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന കീ സമ്മിറ്റ് 2018 നെ ക്യാംപസുകള്‍ ആവേശപൂര്‍വ്വം വരവേല്‍ക്കുകയാണ്. തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ 17 നും 18 നും നടക്കുന്ന സമ്മിറ്റിന് മുന്നോടിയായി കേരളത്തിലെ വിവിധ ക്യാംപസുകളില്‍ പോസ്റ്റര്‍ ക്യാമ്പെയ്നുകള്‍ക്ക് തുടക്കമായി. മികച്ച ആശയങ്ങള്‍ക്ക് ഫണ്ടിംഗ് നല്‍കുന്ന ഗ്രീന്‍ റൂം പിച്ചിംഗ് സെഷന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എന്‍ട്രപ്രണേറിയല്‍ ഇക്കോസിസ്റ്റത്തെ വൈബ്രന്റാക്കുന്ന ഷെഡ്യൂളാണ് ഡെലിഗേറ്റുകള്‍ക്കായി കീ സമ്മിറ്റ് 2018 കാത്തുവെയ്ക്കുന്നത്. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജുവിന്റെ നേതൃത്വത്തിലാണ് സമ്മിറ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. നവസംരംഭകര്‍ക്ക് ഏറെ സഹായകരമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലും എന്‍ട്രപ്രണര്‍ഷിപ്പിന്റെ മറ്റ് മേഖലകളിലും ശ്രദ്ധേയരായ സ്പീക്കേഴ്സ് നയിക്കുന്ന വിശദമായ സെഷനുകളാണ് സമ്മിറ്റിന്റെ ഹൈലൈറ്റ്. യുവസംരംഭകര്‍ക്ക് എന്‍ട്രപ്രണര്‍ഷിപ്പിന്റെ വിവിധ തലങ്ങളില്‍ പിന്തുണ നല്‍കുന്ന തുടര്‍ പദ്ധതികള്‍ക്ക് കൂടിയാണ് ഇതിലൂടെ യുവജനക്ഷേമ ബോര്‍ഡ് തുടക്കം കുറിക്കുന്നതെന്ന് പി. ബിജു…
https://www.youtube.com/watch?v=h9fEYFqLbX0 സമൂഹത്തിലെ പൊതുപ്രശ്നങ്ങളില്‍ ടെക്നോളിയുടെ സ്വാധീനത്തെക്കുറിച്ച് സംരംഭകര്‍ക്ക് അവബോധം നല്‍കുന്നതായിരുന്നു കളമശേരി മേക്കര്‍ വില്ലേജ് സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് ചര്‍ച്ച. യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ചീഫ് മുരളി തുമ്മാരുകുടിയായിരുന്നു സ്റ്റാര്‍ട്ടപ്പ് ചര്‍ച്ചയിലെ മുഖ്യാതിഥി. ജോബ് മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ ടെക്നോളജിയുടെ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുളള തൊഴിലവസരങ്ങളില്‍ 47 ശതമാനം 2040 ആകുമ്പോഴേക്കും ഇല്ലാതാകുമെന്നാണ് ഈ മേഖലയില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യന്‍ ചെയ്തിരുന്ന പല ജോലികളും റോബോട്ടുകളും കംപ്യൂട്ടറുകളും നിര്‍വ്വഹിക്കുന്ന സമയമാണിത്. കേരളവും അതനുസരിച്ച് സജ്ജമാകണമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ഫെയ്ബുക്കും ട്വിറ്ററും പോലുളള ഗ്ലോബല്‍ പ്രൊഡക്ടുകള്‍ കേരളത്തില്‍ നിന്നുണ്ടാകണം. നല്ല ആശങ്ങള്‍ക്ക് പണം തടസമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടെക്നോളജിയെ നെഗറ്റീവായി ഉപയോഗിക്കുന്ന സ്ഥിതി മാറണം. കേരളത്തിത്തിന് ഗ്ലോബല്‍ കണക്ടിവിറ്റിയിലേക്കുളള ലിങ്കാണ് ടെക്നോളജി. അത് വിവേകശൂന്യമായി ഉപയോഗിക്കുന്നതിലൂടെ ഓരോരുത്തരും സ്വയം ഡാമേജ് ഉണ്ടാക്കുകയാണെന്ന് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടി. മാര്‍ക്കറ്റിംഗിലും റിസോഴ്‌സിലും ഫണ്ടിംഗിലുമുള്‍പ്പെടെ ഗ്ലോബല്‍ കണക്ടിവിറ്റിയുടെ അഭാവം കേരളത്തില്‍ നിന്നുളള സംരംഭകരുടെ…
5 ജിയില്‍ നിക്ഷേപം നടത്തുന്നതിന് മുന്‍പ് ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റേഴ്‌സ് ഫിനാന്‍ഷ്യല്‍ പ്രോഫിറ്റിനെക്കുറിച്ച് ചിന്തിക്കണം. മാര്‍ക്കറ്റില്‍ അതിജീവിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് 4 ജി സേവനം നല്‍കാതിരിക്കാനാകില്ല. ഇന്ത്യയിലെ കസ്റ്റമേഴ്‌സ് 4 ജി ഡിമാന്റ് ചെയ്യുന്നുമുണ്ട്. 5 ജിയില്‍ വമ്പന്‍ നിക്ഷേപം ആവശ്യമാണ്. അതുകൊണ്ടു തന്നെ കൃത്യമായ റോഡ്മാപ്പോടു കൂടി മാത്രമേ നിക്ഷേപം നടത്താന്‍ കഴിയൂ. അനുപം വാസുദേവ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എയര്‍സെല്‍