Author: News Desk
fingerlixല് 31.2 കോടി നിക്ഷേപവുമായി Bundl ടെക്നോളജീസ്.ബംഗലൂരു കേന്ദ്രമായി പ്രവര്ത്തിക്കുന്ന Swiggy യുടെ പാരന്റ് കമ്പനിയാണ് Bundl ടെക്നോളജി.റെഡി ടു കുക്ക് ഫുഡ് സ്റ്റാര്ട്ടപ്പാണ് Fingerlix.Shripad nadkarni, Shree bharambe, Varun kahnna, Abhijit berde എന്നിവര് 2016 ലാണ് Fingerlix സ്ഥാപിച്ചത്. 2016 മുതല് ഇതുവരെ 135 കോടി ഫണ്ട് സമാഹരിക്കാന് fingerlixന് കഴിഞ്ഞിട്ടുണ്ട്
ബംഗലൂരുവില് ആദ്യ എക്സ്പീരിയന്സ് സെന്ററുമായി Zomato.ഡെലിവറി പാര്ട്ണേഴ്സിന് സോഴ്സിംഗ് മുതല് ഓണ്ബോഡിംഗ് എക്സ്പീരിയന്സ് വരെ നല്കും.ടെക്നോളജി പ്ലാറ്റ്ഫോമായ betterplaceമായി സഹകരിച്ചാണ് പ്രവര്ത്തനം.200 ഡെലിവറി എക്സിക്യൂട്ടീവ്സുകള് ദിനംപ്രതി എക്സ്പീരിയന്സ്സെന്ററിലെത്തുമെന്ന് പ്രതീക്ഷ.Glade Brook കമ്പനിയില് നിന്നും 40 മില്യണ് ഡോളറും Ant financial ലില് നിന്ന് 210 മില്യണ് ഡോളറും Zomato നേടിയിട്ടുണ്ട്.
Max Bupa Health ഇന്ഷുറന്സ് കോര്പ്പറേഷനില് 51% ഓഹരി വാങ്ങാന് True North. ഹോംഗ്രോണ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ടാണ് True North Capital. KPMG കോര്പ്പറേറ്റ് ഫിനാന്സ് ആണ് ഈ കരാറിലെ അഡ്വൈസര്. കഴിഞ്ഞ അഞ്ച് വര്ഷമായി ഹെല്ത്ത് ഇന്ഷുറന്സ് മാര്ക്കറ്റ് പ്രതിവര്ഷം 25-30% വളര്ച്ച കൈവരിച്ചിരുന്നു. ഈ ആഴ്ച Max Bupa Board ഇടപാട് അംഗീകരിച്ചേക്കും.
സ്റ്റാര്ട്ടപ്പ് ഇന്ത്യ ബാനറിനു കീഴില് ഇന്ത്യ- കൊറിയ സ്റ്റാര്ട്ടപ്പ്.സോളില് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്റ്റാര്ട്ടപ്പ് ഹബ്ബിനു തുടക്കമിട്ടത്.ഇന്ത്യ- കൊറിയ സ്റ്റാര്ട്ടപ്പ് ഹബുകള്ക്കായാണ് സ്റ്റാര്ട്ടപ്പ്ഗ്രാന്റ് ചാലഞ്ച് ലോഞ്ച് ചെയ്തത്.ഗ്ലോബല് ഇന്നോവേഷന് ഇന്ഡക്സില് സൗത്ത് കൊറിയ 12ാം സ്ഥാനത്താണ്.2018 ല് 1400 ഓഡ് സ്റ്റാര്ട്ടപ്പുകളില് നിന്ന് 3.3 ബില്യണ് വെന്ച്വര് ഫണ്ടിംഗാണ് കൊറിയ ആകര്ഷിച്ചത്.
Dataturks ഏറ്റെടുത്ത് Walmart labs.ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന മെഷീന് ലേണിംഗ് ഡാറ്റാ അനോട്ടേഷന് പ്ലാറ്റ്ഫോമാണ് Data turks.കണ്ഡെന്റ് മെച്ചപ്പെടുത്താന് Dataturk’s മെഷീന് ലേണിംഗിലൂടെവാള്മാര്ട്ടിന് സഹായകരമാകും.ഇമേജ് ബൗണ്ടിംഗ്, ഡോക്യുമെന്റ് അന്നോട്ടേഷന്, നാച്ചുറല് ലാംഗ്വേജ് പ്രൊസസിംഗ്, ടെക്സ്റ്റ് അനോട്ടേഷന് എന്നിവയിലാണ് Dataturks സെപെഷ്യലൈസ് ചെയ്യുന്നത്.കാറ്റലോഗ് മെച്ചപ്പെടുത്താന് Dataturskന്റെ 5 അംഗ ടീം Walmarts lab ന്റെ മെര്ച്ചന്റ് ടെക്നോളജി ടീമില് പ്രവര്ത്തിക്കുന്നു.
ലോകത്ത് ഏറ്റവും പ്രചാരമുള്ള സ്നാക്ക് ഫുഡ് കമ്പനികളിലൊന്നാണ് അമേരിക്ക ആസ്ഥാനമായുള്ള Kellogg’s. ഇന്ത്യയിലെ ഏറ്റവും വലിയ സ്നാക്സ് കമ്പനിയായ ഹാല്ദിറാമിന്റെ ഓഹരിവാങ്ങാനുളള തയ്യാറെടുപ്പിലാണ് Kellogg’s. അതിനായുളള ചര്ച്ചകള് പുരോഗമിക്കുന്നു. പിക്കിള്സ്, പാപ്പഡ്സ്, വെസ്റ്റേണ്സ്, സ്നാക്ക്സ്, ഇന്ത്യന് മധുര പലഹാരങ്ങള്, കുക്കീസ് എന്നിവയാണ് ഹാല്ദിറാമിന്റെ പ്രധാന ഉല്പ്പന്നങ്ങള്. Kellogg’sന്റെ പ്രൊഡക്റ്റുകളാകട്ടെ, 180ല്പ്പരം രാജ്യങ്ങളില് വിപണിയിലുണ്ട്. 2012ല് പെപ്സിക്കോയ്ക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ സ്നാക്ക് ഫുഡ് കമ്പനിയെന്ന നേട്ടവും Kellogg’s സ്വന്തമാക്കിയിരുന്നു. Haldiramല് നിന്ന് 51 % ഓഹരി വാങ്ങാനാണ് Kellogg’sന്റെ നീക്കം. ആഗോളതലത്തില് ഓപ്പറേഷന്സ് വളര്ത്താന് Kellogg’sമായുള്ള കരാറിലൂടെ Haldiram ലക്ഷ്യമിടുന്നു. Kellogg’s- Haldiram കരാറില് പാക്ക്ഡ് പ്രൊഡക്ട് ബിസിനസ് മാത്രമാണുള്ളത്. ഡീലിലെ Haldiram അഡൈ്വസര് deutsche ബാങ്കാണ്. ഡീലിലൂടെ Haldiram, 2500 കോടിരൂപ മൂല്യമുള്ള കമ്പനിയായി ഉയര്ന്നേക്കും. 3 ബില്യണ് ഡോളര് വിലമതിക്കുന്നതാണ് ഇരുകമ്പനികളുടേയും ബിസിനസുകള്, ഇതില് ഹോട്ടല് ബിസിനസ് ഉള്പ്പെടില്ല. 2021ഓടെ വരുമാനം 6.4% ആയി ഉയരുമെന്നാണ് പ്രതീക്ഷ.
10 മില്യണ് ഡോളര് നിക്ഷേപം നേടി Sunday സ്റ്റാര്ട്ടപ്പ്.തായ്ലാന്റ് കേന്ദ്രമായി പ്രവര്ത്തിക്കുന്ന മള്ട്ടിലൈന് Insure- tech സ്റ്റാര്ട്ടപ്പാണ് Sunday.ഐ.ടി മേഖലയിലും ഹെല്ത്ത് കെയര് മാര്ക്കറ്റിങിലും ഊന്നല് നല്കുന്നആഗോള നിക്ഷേപ സ്ഥാപനമായ vertex venture ല് നിന്നുമാണ് നിക്ഷേപം നേടിയത്.സീരിസ് A ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായാണ് നിക്ഷേപം നേടിയത്.കോ-ഫൗണ്ടറും സി.ഇ.ഒ യുമായ Cindy kua 2017 ഓഗസ്റ്റിലാണ് Sunday സ്റ്റാര്ട്ടപ്പ് സ്ഥാപിച്ചത്.മലേഷ്യ, ഇന്ഡോനേഷ്യ, സിംഗപ്പൂര് തുടങ്ങിയ സ്ഥലങ്ങളിലേക്കും Sunday സ്റ്റാര്ട്ടപ്പ് പ്രവര്ത്തനം വ്യപിപ്പിച്ചേക്കും.
എന്ട്രപ്രണര്ഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാമുമായി IIMK LIVE. അഞ്ച് ദിവസത്തെ പ്രോഗ്രാമാണ് IIMK സംഘടിപ്പിക്കുന്നത്. മാര്ച്ച് 10ന് കോഴിക്കോട് IIMലാണ് പ്രോഗ്രാം. IIMK LIVEഉം KSUM ചേര്ന്നാണ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നത്. ബിസിനസ് വെന്ച്വര് മാനേജ്മെന്റില് തുടക്കക്കാരായ സ്റ്റാര്ട്ടപ്പുകള്ക്ക് വേണ്ടിയാണ് പ്രോഗ്രാം. ഫെബ്രുവരി 26ന് മുമ്പ് www.iimklie.org എന്ന വെബ്സൈറ്റില് അപേക്ഷ സമര്പ്പിക്കാം.
Nestaway to launch incubation programme to let startups test product & services. It is a first-of-a-kind initiative by and Indian startup. Programme is in partnership with Tiger Global & Goldman Sachs. Nestaway Startup Lab, aims to host 3-4 short listed startups from March onwards.