Author: News Desk

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1000 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കി സീഡിംഗ് കേരള.കേരള സ്റ്റാര്‍ട്ടപ് മിഷനും ഏയ്‌‌ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് പ്ലാറ്റ്ഫോം LetsVenture ഉം സംയുക്തമായി സംഘടിപ്പിച്ച ഇന്‍വെസ്റ്റേഴ്സ് മീറ്റ് സീഡിംഗ് കേരളയില്‍ നിക്ഷേപ സന്നദ്ധത അറിയിച്ച എയ്ഞ്ചല്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു. യൂണിക്കോണ്‍ ഇന്ത്യ വെഞ്ചേഴ്സ്, ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്വര്‍ക്ക്സ്, എക്സീഡ് ഇലക്ട്രോണ്‍ ഫണ്ട്, സ്പെഷ്യലി ഇന്‍സെപ്റ്റ് ഫണ്ട് എന്നിവയാണ് നിക്ഷേപം ഇറക്കുക.എയോറോസ്പേസ് ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളിലാകും എക്സീഡ് ഫണ്ട് നിക്ഷേപിക്കുക. ഇത്തവണത്തെ സീഡിംഗ് കേരളയുടെ പ്രത്യേകത ഹൈനെറ്റ്വര്‍ത്ത് ഇന്‍റിവിജ്വല്‍സിന് സ്റ്റാര്‍ട്ടപ്പുകളെ കാണാനും ഇവാലുവേറ്റ് ചെയ്യാനും അവസരം ഒരുങ്ങുന്നു എന്നതാണെന്ന് ഐടി സെക്രട്ടറി എം.ശിവങ്കര്‍ ഐഎഎസ് പറഞ്ഞു.സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ ഫണ്ടിംഗ് അപര്യാപ്തത ഒരളവു വരെ പരിഹരിക്കാന്‍ ആവുന്നു എന്നതാണ് സീഡിംഗ് കേരള ഫോര്‍ത്ത് എഡിഷന്‍റെ വ്യത്യസ്തയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥും വ്യക്തമാക്കി. പിച്ചിംങില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ Veri Smart, RevSmart and Concept owl…

Read More

എയ്ഞ്ചല്‍ ഫണ്ടിംഗോ, സീഡ് ഫണ്ടിംഗോ, ഇന്‍വെസ്റ്റ്മെന്‍റ്സോ തേടുന്പോള്‍ ഒരുകാര്യം തീര്‍ച്ഛയായും ഉറപ്പിക്കണമെന്ന് സ്റ്റാര്‍ട്ടപ്പുകളെ ഓര്‍മ്മിപ്പിക്കുകയാണ് ഇന്‍വെസ്റ്ററും Speciale Incept Advisors LLP മാനേജിംഗ് പാര്‍ട്ണറുമായ Vishesh Rajaram. നിങ്ങളുടെ കന്പനി ഗ്രോത്തിന് പാകമായിട്ടില്ലെങ്കില്‍ ഫണ്ടിംഗിനായി ശ്രമിക്കരുത്. റെവന്യൂ കൊണ്ടോ, സ്വയം ഇന്‍വെസ്റ്റ്ചെയ്ത ഫണ്ടുകൊണ്ടോ മുന്നോട്ട് പോകണം. റവന്യൂജനറേഷന്‍ തന്നെയാണ് ഏറ്റവും ഭംഗിയുള്ള ഫണ്ടിംഗ് സോഴ്സ്. ഇന്നവേഷനോ ഗ്രോത്തോ കാണുന്നപക്ഷം ഫണ്ടിംഗ് ആലോചിക്കാമെന്നും Vishesh Rajaram വ്യക്തമാക്കുന്നു

Read More

സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ടെക്നോളജിയും ആശയവും സന്നിവേശിപ്പിച്ച് ജനകീയമായ സൊല്യൂഷ്യന്‍സ് ഒരുക്കുന്പോഴാണ് എന്‍ട്രപ്രണര്‍ഷിപ് എന്ന വാക്കിന് അര്‍ത്ഥമുണ്ടാകുന്നതെന്ന് I&We Seekhlo Education ഫൗണ്ടര്‍AAQUIB HUSSAIN ചൂണ്ടിക്കാട്ടി. എന്‍ട്രപ്രണര്‍ഷിപ്പിന്‍റ എന്നാല്‍ ജനങ്ങളും , അവരുടെ പ്രശ്നങ്ങളും അതിനുള്ള പരിഹാരവും എന്നതാകണം. ഇവ ഇല്ലെങ്കില്‍ സംരംഭകത്വം വെറും ബിസിനസ്സായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപും ബിഹബ്ബില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിച്ച മീറ്റ് അപ് കഫെയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിന്‍റെ ഏറ്റവും വലിയ ഉദാഹരമാണ്, കേരളത്തിലെ സ്റ്റാര്‍ട്ടപ്പായ ജെന്‍ന്‍ റോബോട്ടിക്സിന്‍റെ മാന്‍ഹോള്‍ ക്ലീന്‍ ചെയ്യുന്ന റോബോട്ട് എന്ന ആശയം. ഒരു മനുഷ്യന്‍ മലിനവെള്ളത്തില്‍ മുങ്ങി മാലിന്യം കോരി സീവേജ് വൃത്തിയാക്കുന്ന ഏതോ ഒരു ഫോട്ടോഗ്രാഫില്‍ നിന്നോ മറ്റോ സ്പാര്‍ക്ക ചെയ്യ്തതാവണം, കാരണം ആ സ്റ്റാര്‍ട്ട്പ്പില്‍ ഒരു ജീവിതമുണ്ട്. കാലങ്ങളായി കുറെ മനുഷ്യരനുഭവിക്കുന്ന നീറുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയും തുടര്‍ന്നുള്ള തലമുറയ്ക്ക് വേറിട്ട ജീവിതം ഒരുക്കുയും ചെയ്യാവുന്ന തരത്തില്‍ ഒരു ആശയം പ്രാവര്‍ത്തികമാകുന്പോഴാണ് ഒരു സ്റ്റാര്‍ട്ടപ് അക്ഷരാര്‍ത്ഥത്തില്‍…

Read More