Author: News Desk
ജിമ്മി ടാറ്റ! എന്താ ഇങ്ങനെ?ഈയിടെ ഇളയ സഹോദരനെക്കുറിച്ച് രത്തൻ ടാറ്റ ഇൻസ്റ്റയിൽ ഷെയറുചെയ്യുകയുണ്ടായി. മറ്റൊരു അത്ഭുതമാണ് രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ ജിമ്മി ടാറ്റ. അത് സന്തോഷമുള്ള കാലമായിരുന്നു! എന്ന അടിക്കുറിപ്പോടെ രത്തൻടാറ്റ പോസ്റ്റ് ചെയ്ത പഴയ ഫോട്ടോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടതും ഷെയറ് ചെയ്തതും. അറിയുന്തോറും ആദരവ് കൂടുന്ന രത്തൻ ടാറ്റയുടെ ഇളയ അനിയൻ ജിമ്മി, രത്തനേക്കാൾ ലളിത ജീവിതമാണ് നയിക്കുന്നത് എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ? ജീവിതം ഊ 2BHK അപ്പാർട്ട്മെന്റിൽജിമ്മി കഴിയുന്നത് മുംബൈ കൊളാബയിലെ ഒരു അപ്പാർട്ട്മെന്റിൽ ആറാം നിലിയിൽ 2 BHK യിലാണ്. Tata Sons ഉൾപ്പെടെ വിവിധ ടാറ്റ സ്ഥാപനങ്ങളിൽ ജിമ്മിക്ക് ഓഹരിയുണ്ട്. TCS, Tata Motors, Tata Steel, Tata Chemicals, Indian Hotels, Tata Power തുടങ്ങിയ വൻകിട കോർപ്പറേറ്റുകളിൽ വലിയ ഓഹരിയുള്ള മനുഷ്യനാണ് ബിസിനസ് താൽപര്യം പാടെ ഉപേക്ഷിച്ച് കൊളാബയിലെ ഈ രണ്ട് ബെഡ്റൂം അപ്പാർട്ട്മെന്റിൽ സാധാരണക്കാരനായി കഴിയുന്നത്. ജിമ്മി ടാറ്റ മൊബൈൽ ഉപയോഗിക്കാറില്ല, ടിവി കാണാറില്ല. സെക്രട്ടറിയെയോ സഹായിയേയോ വെച്ചിട്ടില്ല. കേവലം രാവിലത്തെ…
നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, ജപ്പാനെ മറികടന്ന് മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയാകാനുള്ള ശ്രമങ്ങളിലാണെന്നു റിപ്പോർട്ട്. 2030 ഓടെ ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിന്റെ (S&P Global Market Intelligence) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2030 ഓടെ ഇന്ത്യ 7.3 ട്രില്യൺ ഡോളർ ജിഡിപി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (FDI) വരവ് , സാങ്കേതിക, വൈദഗ്ധ്യ മേഖലകളിൽ കഴിവ് കാട്ടുന്ന യുവ ജനതയുടെ എണ്ണത്തിലുള്ള വർദ്ധന രാജ്യത്തിന്റെ അനുകൂലമായ ദീർഘകാല വളർച്ചാ സാധ്യതകളെ ചൂണ്ടിക്കാട്ടുന്നു. ആഗോള ടെക്‌നോളജി മൾട്ടിനാഷണൽ കമ്പനികളുടെ (MNC) നിക്ഷേപവും, എഫ്ഡിഐ (FDI) വരവിലെ കുതിച്ചുചാട്ടവും ഈ വളർച്ചയ്ക്ക് കാരണമാകും. ഉൽപ്പാദനം, വിവരസാങ്കേതികവിദ്യ, ബാങ്കിംഗ്, ഇൻഷുറൻസ്, അസറ്റ് മാനേജ്‌മെന്റ്, ഹെൽത്ത്‌കെയർ തുടങ്ങിയ സേവനങ്ങൾ അടക്കം വിവിധ വ്യവസായങ്ങളിൽ ബഹുരാഷ്ട്ര കമ്പനികളുടെ നിർണായകമായ ദീർഘകാല വളർച്ചാ…
ഇനി ഡിസ്നി സംപ്രേക്ഷണ അവകാശവും മുകേഷ് അംബാനിക്ക് സ്വന്തം. വാൾട്ട് ഡിസ്നി കമ്പനിയുടെ ഇന്ത്യയിലെ വിനോദ സ്ട്രീമിംഗ് പ്രവർത്തനങ്ങളുടെ അവകാശം സ്വന്തമാക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് കോടിക്കണക്കിന് ഡോളറിന്റെ ഇടപാടിന് അന്തിമരൂപം നൽകുകയാണ്. ഇതോടെ ഡിസ്നിയുടെ വിനോദ ബിസിനസ്സിൽ സുപ്രധാനമായ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് മുകേഷ് അംബാനി. തിങ്കളാഴ്ച ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതാണിത്. ഇടപാടിന് ശേഷം, 10 ബില്യൺ ഡോളർ മൂല്യമുള്ള ഡിസ്നി സ്റ്റാർ ബിസിനസിൽ റിലയൻസ് ഒരു നിയന്ത്രിത അളവ് ഓഹരി കൈവശം വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഡിസ്‌നി ബിസിനസ്സിന് ഏകദേശം 10 ബില്യൺ ഡോളർ മൂല്യം റിലയൻസ് മതിപ്പു നൽകുന്നു. ഈ വിനോദ മേഖലയിലെ വമ്പൻ ഏറ്റെടുക്കൽ അടുത്ത മാസം കമ്പനികൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരാർ പ്രകാരം റിലയൻസിന്റെ ഏതാനും മീഡിയ യൂണിറ്റുകൾ ഡിസ്നി സ്റ്റാറുമായി ലയിപ്പിക്കാനുള്ള സാധ്യതയും ഉണ്ടെന്ന് സൂചനയുണ്ട്. ഇടപാടിനെക്കുറിച്ചോ മൂല്യനിർണയത്തെക്കുറിച്ചോ ഇതുവരെ സമവായം ഉണ്ടായിട്ടില്ല. ക്യാഷ് ആൻഡ് സ്റ്റോക്ക് സ്വാപ്പ്…
കെഎസ്ആർടിസി ബസ് എപ്പോൾ വരുമെന്ന് നോക്കിയിരുന്ന് മുഷിയണ്ട, ഡിപ്പോയിലേക്ക് ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കുകയും വേണ്ട. ഗൂഗിൾ മാപ്പ് നോക്കിയാൽ നിങ്ങൾ കാത്തിരിക്കുന്ന കെഎസ്ആർടിസി ബസ് എവിടെ എത്തിയെന്ന് അറിയാൻ പറ്റും. ബസ് ഗതാഗത കുരുക്കിലും മറ്റും കുടുങ്ങി കിടക്കുകയാണോയെന്ന് അറിഞ്ഞ് യാത്രയ്ക്ക് തയ്യാറെടുക്കാം. എല്ലാ ബസുകളും അല്ല, കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളുടെ സഞ്ചാര പാത അറിയാനാണ് സൗകര്യമുള്ളത്. തിരുവനന്തപുരം തമ്പാനൂർ സെന്ററൽ ഡിപ്പോയിലെ ബസുകളാണ് ആദ്യം ഗൂഗിൾ മാപ്പിൽ കയറാൻ പോകുന്നത്. ഡിപ്പോയിലെ ദീർഘ ദൂര ബസുകളുടെ വരവും പോക്കും ഗൂഗിൾ മാപ്പ് പറഞ്ഞ് തരും. എങ്ങനെ അറിയാം ഗൂഗിളിന്റെ ട്രാൻസിസ്റ്റ് സംവിധാനമാണ് ബസുകളുടെ സഞ്ചാര പാത കണ്ടെത്താൻ ഉപയോഗിക്കുന്നത്. എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി 5,105 ജിപിഎസ് മെഷീനുകളാണ് വാങ്ങിയിട്ടുള്ളത്. നിലവിൽ 600ഓളം സൂപ്പർക്ലാസ് ബസുകളുടെ സമയക്രമം ഗൂഗിൾ ട്രാൻസിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. കംപ്യൂട്ടറൈസ്ഡ് വെഹികിൾ ട്രാക്കിംഗ് ആൻഡ് മോണിറ്റിംഗ് സിസ്റ്റത്തിലേക്ക് പൂർണമായി മാറി കഴിഞ്ഞാൽ ബസുകൾ…
പാലക്കാട് നിന്ന് കോയമ്പത്തൂർ ദേശീയ പാതയിൽ കയറിയാൽ ഇലപ്പുള്ളിക്കടുത്ത് രാമശ്ശേരി എന്ന ഗ്രാമം. രാമശ്ശേരി എന്ന് മാത്രം പറഞ്ഞാൽ എന്തോ അപൂർണമായത് പോലെയാണ്. രാമശ്ശേരി എന്നാൽ രാമശ്ശേരി ഇഡ്ഡലിയാണ്. പ്രത്യേക കലത്തിൽ ആവി കയറ്റിയെടുക്കുന്ന വലിയ ഇഡ്ഡലികൾ. മേശയിൽ കട്ടൻകാപ്പിക്കൊപ്പം കൊണ്ടുവന്ന് വെച്ചത് ദോശയാണോ ഇഡ്ഡലിയാണോ എന്ന ആദ്യ നോട്ടത്തിൽ സംശയിക്കും. മുകളിൽ ഒഴിച്ച ചട്ണിയിലോ ചമ്മന്തി പൊടിയിലോ ഒരു കഷ്ണം മുക്കി നാക്കിൽ വെച്ചാൽ ഉറപ്പിക്കാം ഇഡ്ഡലി തന്നെ. പക്ഷേ, മുമ്പ് കഴിച്ച ഇഡ്ഡലികൾ പോലെ അല്ല മറ്റേന്തോ പ്രത്യേകത, അത്രയ്ക്കും മാർദവം, പുതിയൊരു സ്വാദ്. ആ സ്വാദ് ആണ് രാമശ്ശേരി ഇഡ്ഡലിക്ക് ഇത്രയധികം ആരാധകരെ ഉണ്ടാക്കുന്നത്, പ്രശസ്തമാക്കുന്നത്. ഒരുകാലത്ത് പ്രവാസികൾ മടങ്ങി പോകുമ്പോൾ നാടിന്റെ രുചിയും മണവും ഓർമകളും പൊതിഞ്ഞെടുക്കുക രാമശ്ശേരി ഇഡ്ഡലിയുടെ രൂപത്തിലാണ്. അങ്ങനെ ലോകം രാമശ്ശേരി ഇഡ്ഡലിയെ അറിഞ്ഞു. നൂറ്റാണ്ടുകളുടെ സ്വാദ് രാമശ്ശേരി ഇഡ്ഡലിക്ക് പറയാൻ ഏകദേശം 200 നൂറ്റാണ്ട് പഴക്കമുള്ള കഥയുണ്ട്. തമിഴ്‌നാട് തഞ്ചാവൂർ,…
തേങ്ങയിടാന്‍ കോൾ സെൻ്റർ സംവിധാനം ഒരുക്കാന്‍ സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ. ‘തെങ്ങിന്റെ ചങ്ങാതികൂട്ടം’ എന്ന കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ നവംബർ ആദ്യ ആഴ്‌ച മുതൽ തെങ്ങുകയറ്റ തൊഴിലാളി ഇനി നിങ്ങളുടെ തെങ്ങിന്‍ ചുവട്ടിലെത്തും. ഈ സൗകര്യം നിലവിൽ തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് കോർപ്പറേഷൻ്റെ വിലയിരുത്തല്‍. തെങ്ങിന്റെ കള പരിചരണം മുതല്‍ വിളവെടുപ്പിന് വരെ കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ ആളെ എത്തിക്കുന്ന സംവിധാനമാണ് നാളികേര വികസന കോർപ്പറേഷൻ ഒരുക്കുന്നത്. നാളികേര വികസന കോര്‍പറേഷന്റെ കോള്‍ സെന്റര്‍ നമ്പറിലേക്ക് വിളിച്ച് ആളെ ആവശ്യപ്പെട്ടാല്‍ കോള്‍ സെന്റര്‍ മുഖേന നിങ്ങളുടെ പഞ്ചായത്തുമായി ബന്ധപ്പെടുകയും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളികള്‍ വീടുകളിലെത്തി തേങ്ങയിടുകയും ചെയ്യും. തേങ്ങയിടുന്നതിന്റെ കൂലി കർഷകരും / വീട്ടുകാരും തൊഴിലാളിയും ചേര്‍ന്നാണ് തീരുമാനിക്കേണ്ടത്. 700 ഓളം തെങ്ങു കയറ്റക്കാരുടെ സേവനമാണ് ലഭ്യമാക്കുക. ബോര്‍ഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയിട്ടുള്ളത്. കോള്‍ സെന്റർ മുഖേന ഇവരുടെ സേവനം ആവശ്യക്കാരായ കര്‍ഷകര്‍ക്ക് എത്തിക്കാനാകുമെന്നതാണ്…
നിർമ്മിത ബുദ്ധി (AI), ഇലക്ട്രിക് വെഹിക്കിൾ (EV) എന്നിവയിൽ നിക്ഷേപത്തിനൊരുങ്ങി പേടിഎം (Paytm) ഫൗണ്ടറും സിഇഒയുമായ വിജയ് ശേഖർ ശർമ (Vijay Shekhar Sharma). ഇതിനായി 30 കോടി രൂപയാണ് ‘വിസിസി ഇൻവെസ്റ്റ്‌മെന്റ് ഫണ്ടായി’ വിജയ് നീക്കിവെക്കുന്നത്. സെബിയുടെ അംഗീകാരമുള്ള കാറ്റഗറി II ആൾട്ടർനേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടാണിത്. കാറ്റഗറി II ആൾട്ടർനേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൽ 20 കോടി നീക്കിവെക്കാനാണ് വ്യവസ്ഥയുള്ളത്. പുറമേ ഗ്രീൻ ഷൂ ഓപ്ഷൻ വഴി 10 കോടി കൂടി നീക്കിവെക്കും. ഫണ്ട് സ്‌പോൺസർ ചെയ്യുന്നത് പ്രധാനമായും വിജയിയുടെ നിയന്ത്രണത്തിലുള്ള വിഎസ്എസ് ഇൻവെസ്റ്റ്‌കോ പ്രൈവറ്റ് ലിമിറ്റഡാണ് (VSS Investco Private Limited). മറ്റു നിക്ഷേപകരും ഫണ്ടിംഗിൽ പങ്കെടുക്കും. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യയിലെ നിർമ്മിത ബുദ്ധി, ഇലക്ട്രിക്ക് മേഖലയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെയാണ് ഫണ്ടിംഗ് ലക്ഷ്യംവെക്കുന്നത്. വിദേശ ഉപഭോക്താക്കൾക്കും ബിസിനസിനും വേണ്ടി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച എൻട്രപ്രണർമാർ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഉണ്ടെന്ന്, ഫണ്ടിംഗ്…
വ്യാജ പരസ്യം നൽകി തെറ്റിദ്ധരിപ്പിച്ചതിന് എഡ്‌ടെക്ക് ഭീമന്മാരായ ബൈജൂസ് ഐഎഎസ് (Byju’s IAS), അൺഅക്കാഡമി (Unacademy), വാജിറാവു ആൻഡ് റെഡ്ഡി ഇൻസ്റ്റിറ്റ്യൂട്ട് (Vajirao & Reddy Institue) അടക്കം 20 ഓൺലൈൻ സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ. 20 കോച്ചിംഗ് സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ നോട്ടീസ് നൽകിയിട്ടുണ്ട്. ഒരുമാസം മുമ്പ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന് ഇഖ്ര ഐഎഎസ് ഇൻസ്റ്റിറ്റ്യൂട്ട് (IQRA IAS Institute), റാവൂസ് ഐഎസ് സ്റ്റഡി സർക്കിൾ (Rau’s IAS Study Circle) എന്നീ സ്ഥാപനങ്ങൾക്ക് കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) ഒരു ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. പാഠം പഠിപ്പിക്കാൻ സർക്കാർ സിവിൽ സർവീസ് ലക്ഷ്യംവെക്കുന്നവരെ ആകർഷിക്കാൻ നൽകുന്ന വാഗ്ദാനങ്ങളുടെ പൂർണ വിവരം നിർബന്ധമായും വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ നിഷ്‌കർഷിക്കും എന്നാണ് റിപ്പോർട്ട്. കൂടാതെ താരങ്ങൾ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് സത്യാവസ്ഥ പരിശോധിക്കണമെന്നും നിർദേശമുണ്ട്. ഇത്തരം പരസ്യങ്ങളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിയമങ്ങളെ കുറിച്ചുള്ള അറിയിപ്പ് ഈ ആഴ്ച തന്നെ…
മെച്ചപ്പെട്ട ജീവിതത്തിന് സാമ്പത്തിക സുരക്ഷിതത്വം അത്യാവശ്യമാണ്. വാര്‍ധക്യത്തിലെത്തുമ്പോള്‍ പ്രത്യേകിച്ച്. അതിനായി മുന്‍ക്കൂട്ടി ആസൂത്രണം ചെയ്താല്‍ ആശങ്കയില്ലാതെ മുന്നോട്ടു പോകാം. വരുമാനം ഉള്ള കാലത്ത് അതില്‍ ഒരു പങ്ക് സൂക്ഷിച്ച് വെച്ച് പ്രായമാകുമ്പോള്‍ ഉപയോഗപ്പെടുത്താന്‍ പറ്റുന്ന സ്‌കീമുകള്‍ സര്‍ക്കാര്‍ തന്നെ അവതരിപ്പിക്കുന്നുണ്ട്. ഏത് വിഭാഗത്തിലുള്ളവര്‍ക്കും ആശ്രയിക്കാന്‍ പറ്റുന്ന ഒന്നാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ് (NPS). എന്‍പിഎസ് ഇന്ത്യയിലുള്ളവര്‍ക്ക് മാത്രമല്ലേ, എന്ന സംശയം പലര്‍ക്കുമുണ്ട്. അപ്പോള്‍ വിദേശത്ത് ജോലിചെയ്യുന്ന മലയാളികൾക്കോ? അവര്‍ക്കും ധൈര്യമായി ആശ്രയിക്കാന്‍ പറ്റുന്ന ഒന്നാണ് ദേശീയ പെന്‍ഷന്‍ സ്‌കീം.സര്‍ക്കാര്‍ ജീവനക്കാര്‍ക്കായാണ് 2004ല്‍ എന്‍പിഎസ് പെന്‍ഷന്‍ പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റിക്കാണ് (പിഎഫ്ആര്‍ഡിഎ) പദ്ധതിയുടെ നടത്തിപ്പ് ചുമതല. 2009ല്‍ സര്‍ക്കാര്‍ എല്ലാ വിഭാഗം ആളുകള്‍ക്കും അംഗമാകാന്‍ പറ്റുന്ന തരത്തിലേക്ക് പദ്ധതിയില്‍ ഭേദഗതി വരുത്തി. അതോടെ എന്‍ആര്‍ഐകള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു തുടങ്ങി. ആര്‍ക്കൊക്കെ പെൻഷൻ കിട്ടും?18-65ന് ഇടയില്‍ പ്രായമുള്ള, ഇന്ത്യന്‍ പൗരത്വമുള്ള…
നവരാത്രി, ദീപാവലി, ബ്ലാക്ക് ഫ്രൈഡേ, ക്രിസ്തുമസ്, പുതുവർഷം. ഒന്ന് കഴിയുമ്പോഴേക്കും അടുത്ത ആഘോഷത്തിന്റെ വരവായി. ആഘോഷങ്ങൾ ഓൺലൈൻ ഷോപ്പിംഗിന്റെ ഉത്സവകാലമാണ്. ആമസോൺ (Amazon), ഫ്‌ലിപ്പ്കാർട്ട് (Flipkart), മിന്ത്ര (Myntra) എല്ലാവരും ഓഫറുമായി വരിനിൽക്കുകയാണ്. മികച്ച ഓഫറുകൾ, ഇഷ്ടം പോലെ സെലക്ഷനുകൾ, കാർട്ട് വലിച്ച് നടന്ന് വലയണ്ട. ഓൺലൈൻ ഷോപ്പിംഗിലേക്ക് തിരിയാൻ നിരവധിയുണ്ട് കാരണങ്ങൾ. എന്നാൽ ഓൺലൈൻ ഷോപ്പിംഗിൽ സൂക്ഷിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകുന്നത് അറിയില്ല, പറ്റിക്കപ്പെടാനുള്ള സാധ്യതകളും നിരവധി. ഇന്റർനെറ്റ് ക്രൈം കംപ്ലൈന്റ് സെന്ററിന്റെ കണക്ക് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ നടന്നത് ഓൺലൈൻ ഷോപ്പിംഗിന്റെ പേരിലാണ്. ചൂണ്ടിയിട്ട് കാത്തിരിക്കുന്നവർഓൺലൈൻ ഷോപ്പിംഗിന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഫോണിനെയും ലാപ്‌ടോപ്പിനെയും മറ്റുമായിരിക്കും. ഇവ മലീഷ്യസ് സോഫ്റ്റു വെയറുകളിൽ നിന്ന് സുരക്ഷിതമാണെന്ന് ഉറപ്പിക്കണം എന്ന് എല്ലാവർക്കും അറിയാം. പക്ഷേ, പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നതും അതായിരിക്കും. പബ്ലിക് നെറ്റ് വർക്കുകൾ ഉപയോഗിച്ച് ഓൺലൈനായി സാമ്പത്തിക ഇടപാടുകൾ നടത്താതിരിക്കുക. വയർലെസ് നെറ്റ് വർക്കുകൾ ഉപയോഗിക്കുന്നവർ അവ…