Author: News Desk

കേരള IT ഡിപ്പാര്‍ട്ട്‌മെന്റാണ് പ്രളയാനന്തര റീബില്‍ഡിങ്ങിന് പുതിയ മാതൃകകള്‍ തേടി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 11 മുതല്‍ 16 വരെ കൊച്ചി ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഫെസ്റ്റിവല്‍ . കേരളത്തിന് ഉചിതമായ സുസ്ഥിര ആവാസവ്യവസ്ഥ ഒരുക്കുന്നതിനുളള നൂതന മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും. ഡിസൈന്‍ കേരള ഉച്ചകോടി 11 നും 12 നും നടക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുളള വാസ്തുശില്‍പികളും സാങ്കേതിക വിദഗ്ധരും പങ്കെടുക്കും. കേരള ടൂറിസം വികസന കോര്‍പ്പറേഷനാണ് ഡിസൈന്‍ ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുക

Read More

സുന്ദര്‍ പിച്ചൈയ്ക്ക് പിന്നാലെ ഗൂഗിളിന്റെ ലീഡര്‍ഷിപ്പിലെത്തുന്ന ഇന്ത്യന്‍ വംശജന്‍. ഗൂഗിള്‍ ക്ലൗഡ് ബിസിനസ് ഇനി മലയാളിയായ തോമസ് കുര്യന്‍ നയിക്കും. ക്ലൗഡ് ബിസിനസിന് ഏറ്റവും വലിയ സാധ്യത കല്‍പിക്കപ്പെടുന്ന ടൈമിലാണ് Google പോലൊരു ഗ്ലോബല്‍ ടെക്‌നോളജി കമ്പനിയുടെ ക്ലൗഡ് ബിസിനസ് നയിക്കാന്‍ കോട്ടയം പാമ്പാടി സ്വദേശിയായ തോമസ് കുര്യന്‍ നിയോഗിക്കപ്പെടുന്നത്. ബംഗലൂരുവില്‍ ജോലി ചെയ്യുകയായിരുന്ന അച്ഛനൊപ്പം തോമസ് കുര്യനും ഇരട്ട സഹോദരന്‍ ജോര്‍ജ് കുര്യനും ചെറുപ്പത്തില്‍ തന്നെ ബംഗലൂരുവിലെത്തി. പിന്നീട് പഠിച്ചതും വളര്‍ന്നതുമെല്ലാം ഇവിടെയാണ്. IIT യില്‍ പ്രവേശനം ലഭിച്ചുവെങ്കിലും ആറ് മാസങ്ങള്‍ക്കുളളില്‍ Princeton യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ ലഭിച്ചു. അങ്ങനെ 1986 ല്‍ ഹയര്‍ സ്റ്റഡീസിനായി അമേരിക്കയിലേക്ക്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സിലായിരുന്നു ബിരുദം. തുടര്‍ന്ന്, Stanford University Graduate School of Business ല്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദവും നേടി. McKinsey യില്‍ ബിസിനസ് അനലിസ്റ്റായും എന്‍ഗേജ്‌മെന്റ് മാനേജരായും പ്രവര്‍ത്തിച്ചാണ് തോമസ് കുര്യന്‍ കരിയര്‍ ആരംഭിക്കുന്നത്.…

Read More

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് പ്രാക്ടിക്കല്‍ സൊല്യൂഷനുമായി ഒരു സ്റ്റാര്‍ട്ടപ്പ്. ക്ലീന്‍ ബ്രീത്തിങ്ങ് സൊല്യൂഷനുകള്‍ക്കായി ഹരിയാനയിലെ ഗുരുഗ്രാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Kurin Systems എന്ന സ്റ്റാര്‍ട്ടപ്പാണ് എയര്‍ പ്യൂരിഫയിങ് സൊല്യൂഷന്‍ അവതരിപ്പിക്കുന്നത്. World health Organization ന്റെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്തെ ഏറ്റവും പൊല്യൂട്ടഡായ 20 സിറ്റികളില്‍ 14 ഉം ഇന്ത്യയിലാണ്. അതില്‍ തന്നെ ഒന്നാമത് ഡല്‍ഹിയാണ്. തിങ്ങിനിറഞ്ഞു താമസിക്കുന്ന ജനങ്ങളും വാഹനപ്പെരുപ്പവും നഗരത്തിന് താങ്ങാനാവുന്നതിലും അധികമാണ്. ദീപാവലി പോലുള്ള ഫെസ്റ്റിവ് സീസണുകളിലെ ഫയര്‍വര്‍ക്സും മറ്റും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. അന്തരീക്ഷ മലിനീകരണം ഇന്ത്യയിലെ 50 ശതമാനത്തോളം കുട്ടികളുടെ ശ്വാസകോശങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് Kurin Systems ന്റെ സൊല്യൂഷന്‍ കൂടുതല്‍ സോഷ്യലി റിലവന്റാകുന്നതും. 40 അടി ഉയരവും 20 അടി വീതിയുമുള്ള ‘City Cleaner’ എന്ന എയര്‍ പ്യൂരിഫയര്‍ സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ടവര്‍ പരിധിയില്‍, 3 കിലോമീറ്റര്‍ ചുറ്റളവില്‍ 75,000 ആളുകള്‍ക്ക് ശുദ്ധവായു നല്‍കാന്‍ സാധിക്കും. ദിവസവും 32 മില്യണ്‍…

Read More

ഫണ്ട് റെയ്സ് ചെയ്ത് സ്പോര്‍ട്സ് ടെക് സ്റ്റാര്‍ട്ടപ്പ് Sportido. നോയ്ഡ ആസ്ഥാനമായ App പ്രീ സീരീസ് എ റൗണ്ടിലാണ് ഫണ്ട് കളക്ട് ചെയ്തത് . പ്രൊഡക്ട് ഡെവലപ്‌മെന്റിനും ജിയോഗ്രാഫിക്കല്‍ എക്‌സ്പാന്‍ഷനും ഫണ്ട് വിനിയോഗിക്കും. Sports Venues ബുക്ക് ചെയ്യാനും സ്‌പോര്‍ട്‌സിനോട് താല്‍പര്യമുളളവരുടെ നെറ്റ്‌വര്‍ക്കിങ് സാധ്യമാക്കാനും സഹായിക്കുന്നതാണ് App. 2015 ല്‍ നീരജ് അഗര്‍വാല, വിശാല്‍ ലൂനിയ, അഖില്‍ ആര്‍ എന്നിവര്‍ ചേര്‍ന്നാണ് Sportido ആരംഭിച്ചത്.

Read More

യൂറോപ്യന്‍ മൈക്രോഫിനാന്‍സ് അവാര്‍ഡില്‍ റണ്ണര്‍ അപ്പായി ESAF . 22 രാജ്യങ്ങളില്‍ നിന്നുളള 27 സ്ഥാപനങ്ങളില്‍ നിന്നാണ് വിജയികളെ സെലക്ട് ചെയ്തത്. സംരംഭക മേഖലയില്‍ ഉള്‍പ്പെടെ സജീവമായ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആണ് ESAF . ഇന്‍ക്ലൂസീവ് ഫിനാന്‍സ് ത്രൂ ടെക്‌നോളജി തീമിലായിരുന്നു അവാര്‍ഡ്. 2005 ലാണ് യൂറോപ്യന്‍ മൈക്രോഫിനാന്‍സ് അവാര്‍ഡ് ലോഞ്ച് ചെയ്തത്.

Read More

ഒരു ജനതയുടെ മുഴുവന്‍ കാഴ്ചപ്പാടിലും ചിന്താഗതിയിലുമുണ്ടായ പുരോഗതി അടയാളപ്പെടുത്തുന്നതാണ് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ചരിത്രമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്. വമ്പന്‍ സംരംഭങ്ങള്‍ കെട്ടിപ്പൊക്കുന്നതിനു പകരം ക്വാളിറ്റി മാന്‍പവര്‍ ഡെവലപ്പ് ചെയ്യാനും അതിലൂടെ ഇന്നവേറ്റീവായ എന്റര്‍പ്രൈസുകള്‍ ക്രിയേറ്റ് ചെയ്യാനുമാണ് കേരളം എന്നും ശ്രമിച്ചതെന്ന് ഡോ. സജി ഗോപിനാഥ് പറഞ്ഞു. കാഞ്ഞിരപ്പളളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജില്‍ IEDC സമ്മിറ്റില്‍ സംസാരിക്കവേയാണ് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ചരിത്രത്തെക്കുറിച്ച് ഡോ. സജി ഗോപിനാഥ് ഓര്‍മ്മിപ്പിച്ചത്. ഹൈദരാബാദോ, ബംഗലൂരുവോ ബോംബെയോ പോലുളള മറ്റ് മേജര്‍ സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളെ അപേക്ഷിച്ച് കേരളം നേരിട്ട വെല്ലുവിളികള്‍ വ്യത്യസ്തമായിരുന്നു. ഗ്രാസ് റൂട്ട് ലെവലില്‍ നിന്ന് തുടങ്ങുന്ന മോഡലാണ് കേരളം അവലംബിച്ചത്. കോളജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും റൂറല്‍ ഏരിയകളില്‍ നിന്നുമായിരുന്നു അതിന് തുടക്കമിട്ടത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സപ്പോര്‍ട്ട് ലഭിച്ചതിലുപരി എങ്ങനെ ഒരു ആശയം വളര്‍ത്താമെന്നും അത് സ്റ്റാര്‍ട്ടപ്പിലെത്തിക്കാമെന്നും ആളുകള്‍ക്ക് കൃത്യമായ ബോധ്യം വന്നുവെന്നതാണ് ഈ പ്രോസസിന്റെ വലിയ ഗുണമെന്ന് ഡോ. സജി…

Read More

എന്‍ട്രപ്രണര്‍ സമൂഹത്തിന് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ മഹത്വം പകര്‍ന്ന് റീബില്‍ഡ് കേരള തീമില്‍ ടൈക്കോണ്‍ കേരള 2018 ന് കൊച്ചിയില്‍ തുടക്കം. ലേ മെറിഡിയനില്‍ ഇന്‍ഫോസിസ് കോ ഫൗണ്ടറും കേരളത്തിന്റെ ഹൈപ്പവര്‍ IT കമ്മറ്റി ചെയര്‍മാനുമായ എസ്ഡി ഷിബുലാല്‍ മുഖ്യാതിഥിയായ പ്രൗഡഗംഭീരമായ ചടങ്ങിലായിരുന്നു ടൈക്കോണ്‍ കേരള 2018 ന്റെ ഇനാഗുരേഷന്‍. ടൈ കേരള പ്രസിഡന്റ് എംഎസ്എ കുമാര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒയും മാനേജിങ് ഡയറക്ടറുമായ വി.ജി മാത്യു, ടൈ കേരള സീനിയര്‍ വൈസ് പ്രസിഡന്റ് അജിത് എ മൂപ്പന്‍, വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ഇനാഗുരല്‍ സെക്ഷനില്‍ സംസാരിച്ചു. ഒരു പുതിയ കേരളത്തിന്റെ നിര്‍മാണത്തിന് വേണം എല്ലാവരും പരിശ്രമിക്കേണ്ടതെന്ന് എസ്ഡി ഷിബുലാല്‍ പറഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റിക്ക് വലിയ പിന്തുണ നല്‍കാന്‍ കഴിയുമെന്ന് ടൈ കേരള പ്രസിഡന്റ് എംഎസ്എ കുമാര്‍ പറഞ്ഞു. അതുകൊണ്ടു തന്നെയാണ് റീബില്‍ഡ് കേരള തീമില്‍…

Read More

Cooperative സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പാ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. യുവസംരംഭകരെ ലക്ഷ്യമിട്ട് 100 കോടി രൂപയുടെ ക്രെഡിറ്റ് സ്‌കീം കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ് ലോഞ്ച് ചെയ്തു. 3 കോടി രൂപ വരെ ചെലവ് വരുന്ന ഇന്നവേറ്റീവ് പ്രൊജക്ടുകള്‍ക്ക് വായ്പ ലഭ്യമാക്കുന്നതാണ് Yuva Sahakar-Cooperative Enterprise Support and Innovation Scheme. കോഓപ്പറേറ്റീവ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് ലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഒരു വര്‍ഷമായ പോസിറ്റീവ് നെറ്റ്‌വര്‍ത്തുളള കോഓപ്പറേറ്റീവ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താം. 5 വര്‍ഷത്തേക്കാണ് വായ്പ, രണ്ട് വര്‍ഷത്തേക്ക് മൊറട്ടോറിയം ഉണ്ട്. പലിശ നിരക്കിലും കുറവ് വരും. നാഷണല്‍ കോഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് (NCDC) സ്‌കീം നടപ്പിലാക്കുക. NCDC യുടെ Cooperative Start-up and Innovation ഫണ്ടുമായും പദ്ധതി കണക്ട് ചെയ്തിട്ടുണ്ട്.

Read More

മലയാളം അടക്കം 9 ഇന്ത്യന്‍ ഭാഷകളില്‍ സേഫ്റ്റി സെന്ററുമായി Google. Google ഇന്ത്യ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ സുനിത മൊഹന്തിയാണ് ഇക്കാര്യം അറിയിച്ചത് . ഡാറ്റാ സെക്യൂരിറ്റിയും പ്രൈവസിയും അടക്കമുളള വിവരങ്ങള്‍ സേഫ്റ്റി സെന്ററില്‍ നിന്ന് ലഭിക്കും . മലയാളം, ഹിന്ദി, തമിഴ്, കന്നഡ, ഗുജറാത്തി, തെലുങ്കു തുടങ്ങിയ ഭാഷകളിലാണ് സര്‍വ്വീസ് . Google എങ്ങനെ ഡാറ്റ ഉപയോഗിക്കണമെന്ന പ്രിഫറന്‍സില്‍ മാറ്റം വരുത്താനം ഉപഭോക്താക്കള്‍ക്ക് കഴിയും . ഡാറ്റാ ഉപയോഗത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനാണ് ശ്രമമെന്ന് Google.

Read More

ടെക്‌നോളജിയുടെ പ്രാധാന്യം വ്യക്തമാക്കി സ്റ്റാര്‍ട്ടപ്പ് സംരംഭകരോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാര്‍ട്ടപ്പ് വൃത്തങ്ങളില്‍ പറഞ്ഞുവരുന്ന വര്‍ത്തമാനമെന്ന മുഖവുരയോടെയാണ് സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ പ്രധാനമന്ത്രി ഇക്കാര്യം അവതരിപ്പിച്ചത്. ടെക്‌നോളജി ഡെയ്‌ലി ലൈഫില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സാധാരണയില്‍ നിന്ന് വേറിട്ട ഒരു പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ 10 ശതമാനം ഫണ്ട് നിക്ഷേപകരില്‍ നിന്ന് ലഭിക്കും. സ്റ്റാര്‍ട്ടപ്പ് ഫിന്‍ടെക് സ്‌പെയ്‌സിലാണെന്ന് പറഞ്ഞാല്‍ 20 ശതമാനം അധികം ഫണ്ട് കിട്ടും. എന്നാല്‍ ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയിലാണെന്ന് പറഞ്ഞാല്‍ നിക്ഷേപകരുടെ പോക്കറ്റ് കാലിയാക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയുമെന്നായിരുന്നു നരേന്ദ്രമോദിയുടെ വാക്കുകള്‍. എമേര്‍ജിങ് ടെക്‌നോളജിക്ക് വലിയ സ്വീകാര്യതയാണ് ഇന്നുളളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റില്‍ നിന്ന് സോഷ്യല്‍ മീഡിയയിലേക്കും ഐടി സര്‍വ്വീസില്‍ നിന്നും ഐഒറ്റിയിലേക്കും കുറഞ്ഞ സമയത്തിനുളളിലാണ് സഞ്ചരിച്ചത്. ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ സെക്ടറില്‍ ടെക്‌നോളജിയെ കൂട്ടുപിടിച്ച് ധാരാളം കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ 128 ബാങ്കുകള്‍ യുപിഐയുമായി കണക്ടഡാണ്. ആയുഷ്മാന്‍ ഭാരത്…

Read More