Author: News Desk

ഇന്ത്യയിൽ പിക്‌സൽ ഫോണുകൾ നിർമ്മിക്കാൻ ഗൂഗിൾ (Google). ഇക്കാര്യം ഗൂഗിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024ഓടെ ഇന്ത്യൻ നിർമിത പിക്‌സൽ ഫോണുകൾ മാർക്കറ്റിലെത്തുമെന്ന് ഗൂഗിൾ ഡിവൈസ് ആൻഡ് സർവീസസ് വിഭാഗം തലവൻ റിക്ക് ഓസ്റ്റർലോ (Rick Osterloh) പറഞ്ഞു. ഇന്ത്യ തങ്ങളുടെ പ്രധാന മാർക്കറ്റാണെന്ന് പറഞ്ഞുകൊണ്ടാണ് പിക്‌സൽ നിർമാണം തുടങ്ങുന്ന കാര്യം അറിയിച്ചത്. മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് പിന്തുണ നൽകി കൊണ്ട് രാജ്യത്തെ ഡിജിറ്റൽ വളർച്ചയിൽ പങ്കാളികളാകുകയാണ് ഗൂഗിളെന്ന് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. ചൈന വിടുന്നവരെല്ലാം ഇന്ത്യയിലേക്ക് ഗൂഗിൾ പിക്‌സൽ ഫോണുകൾ നിർമിക്കുക തനിച്ചായിരിക്കില്ല. ആഗോള നിർമാതാക്കളുടെ പങ്കാളിത്തതോടെയായിരിക്കും ഗൂഗിൾ പിക്‌സലുണ്ടാക്കുക. ആപ്പിൾ പോലുള്ള കമ്പനികൾ നേരത്തെ തന്നെ ഇന്ത്യയിൽ നിർമാണം തുടങ്ങിയിരുന്നു. രാജ്യത്ത് നിർമാണം തുടങ്ങിയത് ആപ്പിളിന്റെ ഐ ഫോൺ വിൽപ്പനയിൽ വർധനയുണ്ടാക്കിയിരുന്നു. ഇന്ത്യയിലെ നെറ്റ് വർക്ക് ശൃംഖല ഐഫോൺ വിൽപ്പനയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. 2023 മാർച്ചിൽ തന്നെ 5,829 കോടിയുടെ വിൽപ്പനയാണ് ആപ്പിളിന് ഉണ്ടാക്കാൻ പറ്റിയത്. ചൈനയിൽ നിന്നുള്ള…

Read More

ഇന്ത്യയിൽ അനധികൃത ചൂതാട്ട, വാതുവെപ്പ് ഇടപാടുകൾ തുടരുന്ന ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകളെ കൈയോടെ പിടികൂടാൻ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) .കൈമാറ്റങ്ങളിൽ നികുതി ഈടാക്കുന്നതടക്കം സർക്കാർ കർശന നിയമങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കിയ നികുതി ഭേദഗതികൾക്കു പുറമെയാണ് ഈ നീക്കം . ഡൊമൈൻ ഫാമിംഗിലൂടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന 114 അനധികൃത വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകൾ കണ്ടെത്തി നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രം. ഇത്തരം പ്ലാറ്റ്ഫോമുകൾ വഴി നടക്കുന്ന യുപിഐ പേയ്‌മെന്റുകളിൽ സ്രോതസ്സിൽ നികുതി പിരിവ് TCS നടപ്പിലാക്കുന്ന തീരുമാനം ഉണ്ടായേക്കാം. ഈ പ്ലാറ്റുഫോമുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും, പരിശോധനാ പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതും നടപടികൾ ഉണ്ടാകും. നിയമവിരുദ്ധമായ ചൂതാട്ടവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്ന ഇത്തരം ഓൺലൈൻ പ്രവർത്തനങ്ങൾ ഉപയോക്താക്കൾക്ക് സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം വളർത്തിയെടുക്കുന്നു എന്നാണ് കേന്ദ്രനികുതി വകുപ്പിന്റെ വിലയിരുത്തൽ. അനധികൃത ചൂതാട്ട, വാതുവെപ്പ് നടത്തുന്ന ആഭ്യന്തര ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ UPI പേയ്‌മെന്റുകൾ ശേഖരിക്കാൻ പ്രോക്‌സി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നു.…

Read More

മുംബൈയിൽ നടക്കുന്ന ആഗോള മാരിടൈം ഉച്ചകോടിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി. വിഴിഞ്ഞം തുറമുഖത്തു നിക്ഷേപ വികസന സാദ്ധ്യതകൾ തേടിയ ‘സ്പെഷ്യൽ സെഷൻ വിത്ത് കേരള’ മാറി.   വിഴിഞ്ഞം തുറമുഖപദ്ധതിക്ക് വിപണിസാധ്യത തേടാനും മാരിടൈം, ടൂറിസം, ഫിഷറീസ്, വാണിജ്യം, വ്യവസായം, ഗതാഗതം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകൾ ബോധ്യപ്പെടുത്താനുമാണ് ഈ കേരളാ സെഷൻ ഉപയോഗപ്പെടുത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനന്തസാധ്യതകളെ പറ്റി സെഷനിൽ വിശദീകരിച്ചത് അദാനി ഗ്രൂപ്പ് സി.ഇ.ഒ (പോർട്സ് ) സുബ്രത തൃപാഠിയാണ്. നിലവിൽ ഇന്ത്യയുടെ ട്രാൻസ്ഷിപ്മെൻറ് ചരക്കുകളുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്ത്യയ്ക്ക് പുറത്തുള്ള തുറമുഖങ്ങളിലാണ്. എന്നാൽ ഒരു ട്രാൻസ്ഷിപ്മെൻറ് പോർട്ട് യാഥാർഥ്യമാകുന്നതോടെ ഫോറെക്സ് സമ്പാദ്യം, നേരിട്ടുള്ള വിദേശ നിക്ഷേപം, മറ്റ് ഇന്ത്യൻ തുറമുഖങ്ങളിലെ വർദ്ധിച്ച സാമ്പത്തിക പ്രവർത്തനങ്ങൾ, അനുബന്ധ ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചറിന്റെ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പ്രവർത്തന / ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തൽ, വരുമാന വിഹിതം വർദ്ധിപ്പിക്കൽ തുടങ്ങിയ ഗണ്യമായ നേട്ടങ്ങൾ ഉണ്ടാകുമെന്നു സുബ്രത തൃപാഠി…

Read More

Delopus is a Network + Educational Platform for Architecture & Design Professionals. Our aim is to assist Design Professionals 5x their income, through upskilling courses and freelance projects.

Read More

ലോകമെമ്പാടുമുള്ള നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരമായി പടിഞ്ഞാറൻ ഏഷ്യയിലും മെന മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും യുഎഇ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രവും യു എ ഇ തന്നെ. ഇന്ത്യയിൽ നിന്നുള്ള ഗ്രീൻ ഫീൽഡ് പദ്ധതികൾ ഏറ്റവും കൂടുതൽ നടപ്പാക്കുന്നതും യു എ ഇ യിൽ തന്നെ. എമിറേറ്റിന്റെ സാമ്പത്തിക വളർച്ച (GDP) ഈ വർഷം ആദ്യ പകുതിയിൽ 3.2% രേഖപ്പെടുത്തി. 22380 കോടി ദിർഹമായി ദുബായുടെ ആസ്തി വർധിച്ചു. 2023-ലെ വ്യാപാരവും വികസനവും സംബന്ധിച്ച യുഎൻ സമ്മേളനത്തിലെ വേൾഡ് ഇൻവെസ്റ്റ്‌മെന്റ് റിപ്പോർട്ട് പ്രകാരം, 2022-ൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് വന്ന മൊത്തം എഫ്‌ഡിഐ മൂല്യം 22.7 ബില്യൺ ഡോളറായിരുന്നു, ഇത് മുൻ വർഷത്തേക്കാൾ 10% ഉയർന്നു 2 ബില്യൺ ഡോളറിന്റെ വർദ്ധന രേഖപ്പെടുത്തുന്നു. ഈ രണ്ട് മേഖലകളിലെയും മൊത്തം എഫ്ഡിഐ യിൽ 41% പശ്ചിമ ഏഷ്യ, 32% MENA എന്നിങ്ങനെയാണ്. 2022-ൽ, എഫ്ഡിഐ വരവിൽ…

Read More

അടിസ്ഥാന ഫീച്ചറുകൾക്കും തുക ഈടാക്കാൻ എക്‌സ് (X). അടിസ്ഥാന ഫീച്ചറുകൾക്ക് വാർഷിക വരിസംഖ്യ ഈടാക്കുന്ന പുതിയ സബ്‌സ്‌ക്രിപ്ഷൻ മോഡൽ അവതരിപ്പിക്കുമെന്ന് എക്‌സ് പറഞ്ഞു. ഇതിന് മുമ്പ് നീല ടിക്കിനും എക്‌സ് തുക ഈടാക്കിയിരുന്നു. പുതിയ സബ്‌സ്‌ക്രിപ്ഷനായ നോട്ട് എ ബോട്ട് (Not a Bot) വന്നാൽ ലൈക്ക് ചെയ്യാനും റീപോസ്റ്റ് ചെയ്യാനും മറ്റുള്ളവരുടെ അക്കൗണ്ട് കോട്ട് ചെയ്യുന്നതിനുമെല്ലാം തുക നൽകേണ്ടി വരും. എക്‌സിന്റെ വെബ് വേർഷനിൽ ബുക്ക് മാർക്ക് ചെയ്യുന്നതിലും ഇത് ബാധകമായിരിക്കും. എക്‌സിന്റെ പുതിയ ഉപഭോക്താക്കൾക്കായിരിക്കും തുക മുടക്കി ഫീച്ചറുകൾ ഉപയോഗിക്കേണ്ടി വരിക. നിലവിലെ ഉപഭോക്താക്കൾക്ക് മാറ്റം ബാധകമായിരിക്കില്ല. പുതുതായി സബ്‌സ്‌ക്രിപ്ഷൻ എടുക്കാത്തവർക്ക് ഇനി പോസ്റ്റും വീഡിയോയും കാണാനും അക്കൗണ്ടുകൾ ഫോളോ ചെയ്യാനും മാത്രമേ പറ്റുകയുള്ളു. ബോട്ടിനെ പേടിച്ച്വാർഷിക വരിസംഖ്യയായി ഒരു ഡോളർ (83 രൂപ) ഈടാക്കുമെന്നാണ് എക്‌സ് പറയുന്നത്. എന്നാൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ത തുകയായിരിക്കും ഈടാക്കുകയെന്ന് എക്‌സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. നോട്ട് എ ബോട്ട്…

Read More

ചന്ദ്രനിലേക്ക് 2040ഓടെ ആളെ അയക്കാന്‍ ഇന്ത്യ. 2035ല്‍ ഇന്ത്യ ബഹിരാകാശത്ത് നിലയം (space station) പണിയാനും 2040ഓടെ ചന്ദ്രനില്‍ ആളെ അയക്കാനും ലക്ഷ്യമിടുന്നു . ഗഗന്‍യാന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക ഉന്നതതല യോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രത്യേക യോഗം ചേര്‍ന്നത്. ചാന്ദ്രയാന്‍ 3ന്റെ വിജയം ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് വലിയ വഴിത്തിരിവായിരുന്നു. ബഹിരാകാശ മേഖലയില്‍ പുതിയ ഉയരങ്ങള്‍ ലക്ഷ്യംവെക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രന്‍ മാത്രമല്ല, ചൊവ്വയിലുംചന്ദ്രനില്‍ കൂടുതല്‍ പര്യവേഷണങ്ങള്‍ക്ക് ബഹിരാകാശ വകുപ്പ് മാര്‍ഗരേഖ തയ്യാറാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. 2035ഓടെ ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ സാധിക്കണം. മൂന്നംഗ സംഘത്തെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് അയക്കാനാണ് ഐഎസ്ആര്‍ഒയുടെ ശ്രമം. ഇതിനായി ഏകദേശം 1.08 ബില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് കണക്ക് കൂട്ടുന്നത്. അടുത്തതായി ചൊവ്വ, ശുക്രന്‍ തുടങ്ങിയ ഗ്രഹങ്ങളില്‍ പര്യവേഷണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കണം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യരാജ്യമായി…

Read More

ദീപാവലി പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി, നോൺ ഗസറ്റഡ് ഗ്രൂപ്പ് ബി ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. കേന്ദ്ര സായുധ-പാരമിലിറ്ററി സേനാംഗങ്ങളും ഉൾപ്പെടും. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2022-23ലെ ആഡ് ഹോക്ക് ബോണസ് (ad hoc bonuses) പരിധി 7,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. 30 ദിവസത്തെ വേതനത്തിന് തുല്യമായ ആഡ് ഹോക്ക് ബോണസാണ് ഗ്രൂപ്പ് സി, നോൺ ഗസറ്റഡ് ഗ്രൂപ്പ് ബി ജീവനക്കാർക്ക് ലഭിക്കുകയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. ആർക്കൊക്കെ, എങ്ങനെകേന്ദ്ര സർക്കാർ നിഷ്‌കർഷിക്കുന്ന യോഗ്യതകളുള്ളവർക്കായിരിക്കും ആഡ് ഹോക്ക് ബോണസ് ലഭിക്കുക. 2023 മാർച്ച് 31ന് ജോലിയിൽ പ്രവേശിച്ചവർക്കാണ് ബോണസിന് അർഹത. ജോലിയിൽ തുടർച്ചയായി ആറുമാസം പൂർത്തിയാക്കിയിരിക്കണം. ആഴ്ചയിൽ ആറു ദിവസവും വർഷത്തിൽ 240 ദിവസവും ജോലി ചെയ്ത കാഷ്വൽ തൊഴിലാളികൾക്കും ബോണസിന് അർഹതയുണ്ട്. ജോലിയിൽ മൂന്ന് വർഷം പൂർത്തിയായിരിക്കണമെന്ന് മാത്രം. മറ്റേതെങ്കിലും പ്രൊഡക്ടിവിട്ടി ലിങ്ക്ഡ് ബോണസ് ലഭിക്കുന്നവർക്ക് ആഡ് ഹോക്ക് ബോണസിന് അർഹതയുണ്ടായിരിക്കില്ല.  …

Read More

ട്രെയിനിൽ ദീർഘദൂര യാത്രപോകുന്നവരെ പലപ്പോഴും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടാനില്ലാത്തത്. ചിലർക്ക് ട്രെയിനിലെ ഭക്ഷണം ഇഷ്ടമല്ല താനും. ഇതിനെല്ലാം പരിഹാരം കണ്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. സൊമാറ്റോയുടെ (Zomato) ഡോർ ഡെലിവറി ഇനി വീട്ടിലും ഓഫീസിലും മാത്രമല്ല ട്രെയിനിലും ലഭിക്കും. ഭക്ഷണ വിതരണത്തിന് ഇന്ത്യൻ റെയിൽവേ സൊമാറ്റോയുമായി കൈകോർക്കുകയാണ്. മുൻക്കൂട്ടി ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാനാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ സൊമാറ്റോയി ഒത്തുചേരുന്നത്. യാത്രക്കാർ ഭക്ഷണം ബുക്ക് ചെയ്യേണ്ടത് ഐആർടിസിയുടെ കാറ്ററിംഗ് പോർട്ടൽ വഴിയാണ്. ആദ്യഘട്ടത്തിൽ ന്യൂഡൽഹി, പ്രയാഗ് രാജ്, കാൺപൂർ, ലഖ്‌നൗ, വാരണസി എന്നിവിടങ്ങളിലായിരിക്കും സൊമാറ്റോയുടെ ഫുഡ് ഡെലിവറി ഉണ്ടായിരിക്കുക. നല്ല ഭക്ഷണം ട്രെയിനിൽട്രെയിൻ യാത്രികർക്ക് മെച്ചപ്പെട്ട ഇ-കാറ്ററിംഗിലൂടെ മെച്ചപ്പെട്ട സേവനം ഉറപ്പിക്കുകയാണ് റെയിൽവേ ചെയ്യുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിൽ ട്രെയിൻ യാത്രകർക്ക് വലിയ ചോയിസിന് ഇതുവരെ അവസരമുണ്ടായിരുന്നില്ല. ട്രെയിനിലെ ഭക്ഷണം താത്പര്യമില്ലാത്തവർക്ക് മറ്റു മാർഗങ്ങൾ നോക്കേണ്ടി വന്നിരുന്നു. സൊമാറ്റോയുടെ ഡെലിവറി വരുന്നതോടെ ഇത്തരം സാഹചര്യങ്ങൾ…

Read More

തൊഴിലുമായി ബന്ധപ്പെട്ട എന്തും ലിങ്ക്ഡ് ഇന്നില്‍ (LinkedIn) അറിയാന്‍ പറ്റും. തൊഴില്‍ മേഖലയില്‍ ബന്ധങ്ങള്‍ ഉണ്ടാക്കാനും വളര്‍ത്താനും അവസരങ്ങള്‍ക്കും, എന്തിനും ഏതിനും എല്ലാവരും ആശ്രയിക്കുന്ന ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ് ഫോം. തൊഴിലന്വേഷകരും മറ്റും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ലിങ്ക്ഡ് ഇന്‍ പക്ഷേ സ്വന്തം തൊഴിലാളികളെ പിരിച്ചു വിടുകയാണ്. പകരം എഐ മതിയെന്ന തീരുമാനത്തിലാണ് ലിങ്ക്ഡ് ഇന്‍. ഭാവിക്ക് നല്ലത് എഐ ഭാവിയില്‍ കമ്പനിയെ വളരാന്‍ സഹായിക്കുക എഐ ആയിരിക്കുമെന്നാണ് തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ട് മൈക്രോസോഫ്റ്റിന്റെ (Microsoft) ഉടമസ്ഥയിലുള്ള ലിങ്ക്ഡ് ഇന്‍ പറയുന്നത്. പുതിയ എഐ ടൂളുകള്‍ കൊണ്ടുവരുമെന്ന് ഈ മാസം ആദ്യം തന്നെ കമ്പനി പറഞ്ഞിരുന്നു. പിന്നാലെയാണ് 668 പേരെ പിരിച്ചുവിടുന്നതായുള്ള അറിയിപ്പ് വരുന്നത്. ഇവരില്‍ 563 പേരെങ്കിലും എഞ്ചിനീയറിങ്, റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, പ്രൊഡക്ട് എന്നീ മേഖലകളിലുള്ളവരാണ്. 5 മാസങ്ങള്‍ക്ക് മുമ്പ് 716 പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ലിങ്ക്ഡ് ഇന്‍ ഈ വര്‍ഷം മാത്രം മൊത്തം 1,384…

Read More