Author: News Desk
250 സിസി മെഷീനിൽ പോലും പൾസർ പ്രേമികൾ തൃപ്തരല്ല എന്ന സൂചനയാണ് രാജീവ് ബജാജ് നൽകുന്നത്. പൾസർ ആരാധകർക്ക് സന്തോഷവാർത്തയുണ്ടെന്ന് രാജീവ് ബജാജ്സൂചനയും നൽകി, അതിന്റെ അർഥം കൂടുതൽ കരുത്തനായ പൾസർ വരുന്നു എന്നത് തന്നെ. ഈ സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും വലിയ പൾസർ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് പറഞ്ഞു. എൻട്രി ലെവൽ 100 സിസി മോട്ടോർസൈക്കിൾ വ്യവസായം മൊത്തത്തിൽ സമ്മർദ്ദത്തിലാണ്. “ഈ ഉത്സവ സീസണിൽ എൻട്രി ലെവൽ ഉപഭോക്താക്കൾ അധിക താല്പര്യം പ്രകടിപ്പിക്കാത്തത് കൊണ്ടാണ് പ്രീമിയം സെഗ്മെന്റിലേക്കു ശ്രദ്ധ നല്കാൻ കാരണം. 1.7 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള പ്രീമിയം മോട്ടോർസൈക്കിൾ വിൽപ്പന സംബന്ധിച്ച് കമ്പനി മികച്ച വളർച്ച കൈവരിക്കുന്നതായി രാജീവ് ബജാജ് പറഞ്ഞു. മിഡ്-മാർക്കറ്റ് സെഗ്‌മെന്റ് (125-200 സിസി) അടുത്ത കാലത്തായി വളരെ ശക്തമായി വളരുന്നു. പൾസർ ഒരു നല്ല പ്രൊഡക്റ്റാണ്. അത് നന്നായി ആളുകൾ സ്വീകരിക്കുന്നുണ്ട്. മിഡ്…
Apple ന്റെ മുൻനിര ഐഫോണുകൾക്കായി ആപ്പിൾ iOS 17 ഓപ്പറേറ്റിംഗ് സോഫ്‌റ്റ്‌വെയർ പുറത്തിറക്കുന്നു. iPhone 15 മുതൽ iPhone SE വരെയുള്ളവക്ക് പുതിയ പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഡേറ്റ് ചെയ്യാം. പുതിയ iOS 17 ആപ്പിൾ ഫോണുകളിൽ iMessage, FaceTime, പുതിയ വിഡ്‌ജെറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറുകൾ ലഭ്യമാക്കും Apple ന്റെ ഏറ്റവും പുതുതായി ലോഞ്ച് ചെയ്ത iPhone 15 സീരീസ് ബുക്ക് ചെയ്തവരുടെ കൈകളിലെത്തുന്നതിനു മുന്നേ തന്നെ മുൻനിര ഐഫോണുകൾക്കായി ആപ്പിൾ iOS 17 ഓപ്പറേറ്റിംഗ് സോഫ്‌റ്റ്‌വെയർ പുറത്തിറക്കുന്നു. iPhone 15 മുതൽ iPhone SE വരെയുള്ളവക്ക് പുതിയ പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഡേറ്റ് ചെയ്യാം. iOS 17 ആപ്പിൾ ഫോണുകളിൽ iMessage, FaceTime, പുതിയ വിഡ്‌ജെറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറുകൾ അവതരിപ്പിക്കും. iOS 17: പിന്തുണയ്‌ക്കുന്ന iPhone-കൾiPhone 15iPhone 15 PlusiPhone 15 ProiPhone 15 Pro MaxiPhone 14iPhone 14 PlusiPhone 14 ProiPhone 14 Pro MaxiPhone…
വിവിധ രാജ്യങ്ങളിലെ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന് സംവിധാനം അവതരിപ്പിച്ച് ഇലോൺ മസ്കിന്റെ എക്സ്.കോം. എക്സ് പ്രീമിയം ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഈ സംവിധാനം. വ്യാജ X അക്കൗണ്ടുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പ്ലാറ്റ്‌ഫോമിലെ ആൾമാറാട്ടം തടയാനും ഉപഭോക്താക്കൾക്ക് “മുൻഗണന” പോലുള്ള കൂടുതൽ ആനുകൂല്യങ്ങൾ നൽകാനും എക്സ് പ്രീമിയം ലക്ഷ്യമിടുന്നു. ഈ ഓപ്ഷൻ നിലവിൽ വ്യക്തിഗത ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ, ബിസിനസുകൾക്കോ ഓർഗനൈസേഷനുകൾക്കോ നിലവിൽ ലഭ്യമല്ല. ഐഡി സ്ഥിരീകരണ സംവിധാനം നിലവിൽ നിരവധി രാജ്യങ്ങളിൽ ലഭ്യമാണ്, യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഇക്കണോമിക് ഏരിയ (ഇഇഎ), യുകെ എന്നിവ പോലുള്ള കൂടുതൽ രാജ്യങ്ങളിലും സംവിധാനം ഉൾപ്പെടുത്തുന്നതിനായി ഉടൻ വിപുലീകരിക്കുമെന്ന് X അറിയിച്ചു. ഇസ്രായേൽ ആസ്ഥാനമായുള്ള Au10tix എന്ന കമ്പനിയുമായി സഹകരിച്ചു X രംഗത്തെത്തിച്ചതാണ് ഐഡന്റിറ്റി വെരിഫിക്കേഷൻ. ആൾമാറാട്ടം തടയാൻ അക്കൗണ്ട് ഓതന്റിക്കേഷനിലാണ് എക്സ് ശ്രദ്ധ ചെലുത്തുന്നത്. ഇതിന് പുറമെ പ്രായമനുസരിച്ചുള്ള ഉള്ളടക്കമാണോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് എന്ന് ഉറപ്പുവരുത്തുക, അപകടകരമായ/സ്പാം അക്കൗണ്ടുകളിൽ…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങിയെത്തിയ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിക്ക് വീരോചിതമായ സ്വീകരണം നൽകി യുഎഇ . യുഎഇ ബഹിരാകാശ സഞ്ചാരിയുടെ വിജയകരമായ നാട്ടിലേക്കുള്ള വരവ് വീക്ഷിക്കാൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും UAE പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും എത്തിയിരുന്നു . യുഎസിൽ നിന്നു പുതിയ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സുൽത്താൻ അൽ നെയാദിയെ ഭരണാധികാരികൾ സ്വാഗതം ചെയ്തു. അൽ നെയാദിമടങ്ങിയെത്തിയതിന്റെ ബഹുമാനാർത്ഥം, അൽ ഫുർസാൻ എയറോബാറ്റിക് ടീം വിമാനത്താവളത്തിന് മുകളിലൂടെ ഒരു ഫ്ലൈപാസ്റ്റ് നടത്തി. സുൽത്താന്റെ ദൗത്യം രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയിലെ ശ്രദ്ധേയമായ നാഴികക്കല്ല് മാത്രമല്ല, രാജ്യത്തിന്റെ നിക്ഷേപ മുൻഗണനയുടെ പ്രതിഫലനവുമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. ബഹിരാകാശ പര്യവേഷണ മേഖലയിൽ യുഎഇ വലിയ മുന്നേറ്റം നടത്തിയതായി ഷെയ്ഖ് മുഹമ്മദ് എടുത്തുപറഞ്ഞു. സുൽത്താൻ അൽ നെയാദിയുടെ തിരിച്ചുവരവ് യുഎഇയുടെ…
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ഉലച്ചിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെയും നിക്ഷേപത്തെയും ബാധിക്കാൻ സാധ്യതയില്ല എന്നാണ് തുടക്കത്തിൽ വിപണിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ. 100 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ഉഭയകക്ഷി വാണിജ്യ ബന്ധമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള സുസ്ഥിര നയതന്ത്ര ബന്ധത്തിൽ ഇപ്പോഴത്തെ ഉലച്ചിലുകൾ വിള്ളലുകൾ വീഴ്ത്തിയാലും വ്യാപാര നിക്ഷേപങ്ങളെ അത് ബാധിക്കില്ല എന്നാണ് നിലവിൽ വ്യാപാര രംഗത്തെ വിദഗ്ധർ നൽകുന്ന സൂചന. കാരണം മാസങ്ങളായി നയതന്ത്ര ഉലച്ചിൽ തുടരുന്നു. എങ്കിലും ഇന്ത്യ – കാനഡ സാമ്പത്തിക ബന്ധങ്ങൾ വാണിജ്യപരമായ പരിഗണനകളാൽ നയിക്കപ്പെടുന്നു. ഇന്ത്യയും കാനഡയും നിലവിലെ ഉൽപ്പന്നങ്ങളിൽ വ്യാപാരം നടത്തുന്നു, അതിനാൽ, വ്യാപാര ബന്ധം വളർന്നുകൊണ്ടേയിരിക്കും, ദൈനംദിന സംഭവങ്ങളെ ബാധിക്കില്ല എന്നാണ് വിലയിരുത്തൽ. എങ്കിലും ഇരു രാജ്യങ്ങളും തമ്മിലെ ഭാവി വ്യാപാര ഇടപാടുകളിൽ വ്യാപാര മേഖലക്ക് ആശങ്കയുണ്ട്. ഏർലി പ്രോഗ്രസ് ട്രേഡ് എഗ്രിമെന്റ് പ്രകാരമുള്ള നീക്കങ്ങൾ കാനഡ നിർത്തി വച്ചതു നല്ല സൂചനയില്ല.രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി…
ലോക്‌സഭയിലും നിയമസഭയിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും പുറന്തള്ളലുകള്‍ക്ക് ശേഷമാണ് പാര്‍ലമെന്റില്‍ വനിതാ സംവരണം യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. തിങ്കളാഴ്ച ചേര്‍ന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലാണ് ബില്‍ അംഗീകരിച്ചത്. ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകളില്‍ സംവരണം നല്‍കുന്നതാണ് ബില്‍. സ്ത്രീ സംവരണ ബില്ലിന്റെ നാൾവഴികൾ സ്ത്രീകള്‍ക്ക് ലോക്‌സഭയിലും നിയമസഭയിലും മൂന്നിലൊന്ന് സംവരണം നല്‍കുകയാണ് സ്ത്രീ സംവരണ ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത്. 180-ാമത് ഭരണഘടനാ ഭേദഗതിയില്‍ 2008-ലാണ് ആദ്യമായി വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ആവശ്യപ്പെട്ട് കൊണ്ട് ബില്‍ അവതരിപ്പിക്കുന്നത്. പട്ടികജാതി-പട്ടിക വര്‍ഗത്തിനും ആംഗ്ലോ-ഇന്ത്യകാര്‍ക്കും ഉപസംവരണം എന്ന നിലയില്‍ 33 ശതമാനം ക്വാട്ടയും ബില്ല് നിര്‍ദേശിക്കുന്നു. ഓരോ നിയോജകമണ്ഡലങ്ങളും മാറിമാറിയായിരിക്കും സംവരണത്തിന് കീഴില്‍ വരിക. പാസായാല്‍ 15 വര്‍ഷത്തിന് ശേഷം സ്ത്രീ സംവരണം നിര്‍ത്തലാക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. രാഷ്ട്രീയ മേഖലയില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം…
ആദിത്യ L1 ഭൂമിയുടെ ഭ്രമണപഥം വിട്ടു കുതിക്കുന്നു ആദിത്യന് ഇനി ‘പോസ്റ്റ് ബേൺ’ യാത്ര ട്രാൻസ് ലാഗ്രേറിയൻ പോയിന്റ് ഇൻസെർഷൻ എന്ന സുപ്രധാന ഘട്ടം വിജയകരം ഇനി യാത്ര 15 ലക്ഷത്തിലധികം കിലോമീറ്റർ ദൂരം ലക്ഷ്യം ഒന്നാം ലെഗ്രാഞ്ച് പോയിന്റ് സൂക്ഷ്മ കണങ്ങളുടെ വിവരങ്ങൾ കൈമാറി ASPEX ലെ SUPRA ആദിത്യന് ഇനി ‘പോസ്റ്റ് ബേൺ’ യാത്ര. ഭൂഗുരുത്വ വലയം ഭേദിച്ച് ആദിത്യ എൽ1 പേടകം നേരെ ലക്ഷ്യത്തിലേക്ക് കുതിച്ചു തുടങ്ങി. സൂര്യന്റെ ഉള്ളറ തേടിയുള്ള ആദിത്യ എൽ1 ന്റെ യാത്ര, ഭൂമിയുടെ ഭ്രമണപഥം വിട്ടു മുന്നോട്ട് കുതിക്കുകയാണ്. ട്രാൻസ് ലാഗ്രേറിയൻ പോയിന്റ് ഇൻസെർഷൻ എന്ന സുപ്രധാന ഘട്ടമാണ് വിജയകരമായി പൂർത്തിയായത്. പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. 15 ലക്ഷം കിലോമീറ്റർ അകലെയാണ് ലെഗ്രാഞ്ച് പോയിന്റ്. 110 ദിവസത്തെ യാത്രയിലൂടെയാണ് ജനുവരി ആദ്യ വാരം ആദിത്യ ലെഗ്രാഞ്ച് പോയന്റിലെ ലക്ഷ്യസ്ഥാനത്തെത്തുക. ലെഗ്രാഞ്ച്…
മധ്യപ്രദേശിലെ ഓമകരേശ്വരിലെ ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള “ഏകത്മാതാ കി പ്രതിമ”അനാച്ഛാദനം മന്ധാത പർവത മേഖലയിൽ സെപ്റ്റംബർ 21ന് നടത്തും. എട്ടാം നൂറ്റാണ്ടിലെ തത്ത്വചിന്തകനായ, ഹിന്ദുമതത്തിലെ സ്വാധീനവും ആദരണീയനുമായ ആദിശങ്കരന് സമർപ്പിച്ചിരിക്കുന്നതാണ് “ഏകത്മാതാ കി പ്രതിമ” (ഏകത്വത്തിന്റെ പ്രതിമ) എന്ന് നാമകരണം ചെയ്യപ്പെട്ട പ്രതിമ . ശിവന് സമർപ്പിച്ചിരിക്കുന്ന 12 ജ്യോതിർലിംഗങ്ങളിൽ ഒന്ന് സ്ഥിതിചെയ്യുന്ന ക്ഷേത്ര നഗരമാണ് ഓംകാരേശ്വർ എന്നത് ശ്രദ്ധേയമാണ്. നർമ്മദാ നദിയുടെ മനോഹരമായ തീരത്ത് സ്ഥിതി ചെയ്യുന്ന ഓംകാരേശ്വർ, തിരക്കേറിയ നഗരമായ ഇൻഡോറിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയാണ്. 2000 കോടി ചിലവിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.ഒരു മ്യൂസിയം, ഗവേഷണസ്ഥാപനം, പൂന്തോട്ടം എന്നിവ പദ്ധതിയുടെ ഭാഗമാണ്.. ശങ്കരാചാര്യ തന്റെ ജീവിതത്തിന്റെ 32 വർഷങ്ങളിൽ നാല് വർഷം ഓംകാരേശ്വരത്ത് ചെലവഴിച്ചു, ഈ ഭൂമി അദ്ദേഹത്തിന്റെ സന്യാസ ഭൂമിയായി മാറി. അദ്ദേഹത്തിന്റെ ശ്രമങ്ങളെ അടയാളപ്പെടുത്തി മഹത്തായ പ്രതിമ സ്ഥാപിക്കുകയും ഏകാത്മ ധാം നിർമ്മിക്കുകയും ചെയ്തു. ആദിശങ്കരാചാര്യരെ 12 വയസ്സുള്ള ആൺകുട്ടിയായി…
സാഹസികതയും ശാന്തതയും നിറഞ്ഞ ഒരു ശൈത്യകാലം ആസ്വദിക്കാനായി ദുബൈയിലെ ഹട്ട റിസോർട്ട് ഒരുങ്ങിക്കഴിഞ്ഞു. ദുബായുടെ തിരക്കേറിയ ഹൃദയഭാഗത്ത് നിന്ന് 90 മിനിറ്റ് ഡ്രൈവ് ചെയ്താൽ എത്താം ഹജർ പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഹട്ട റിസോർട്ട്സിലേക്ക്. സെപ്തംബർ 15 വെള്ളിയാഴ്ച മുതൽ വീണ്ടും സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുന്നു ഇവിടത്തെ സൗകര്യങ്ങൾ. സഞ്ചാരികൾക്ക് ക്യാമ്പ് ചെയ്യുവാൻ സെഡ്ർ ട്രെയിലറുകൾ -Sedr Trailers- ഒരു ആകർഷകമായ ഓപ്ഷനാണ്. മൗണ്ടൻ ലോഡ്ജ് വൈബുകൾ ആണ് തേടുന്നതെങ്കിൽ പർവതങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ഹട്ട റിസോർട്ടിലെ ദമാനി ലോഡ്ജുകൾ ഒരു മികച്ച വിശ്രമം വാഗ്ദാനം ചെയ്യുന്നു. സെഡ്ർ ട്രെയിലറുകൾ, ദമാനി ലോഡ്ജുകൾ, കാരവൻസ്, ഡോംസ് എന്നിവ ഉൾക്കൊള്ളുന്ന മുഴുവൻ ഹട്ട റിസോർട്ടുകളും വീണ്ടും തുറന്നു. പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാനും പ്രദേശത്തിന്റെ സമ്പന്നമായ സംസ്കാരത്തിൽ മുഴുകാനും ഇവിടെ അവസരമുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു മൾട്ടി പർപ്പസ് അഡ്വഞ്ചർ റോപ്‌സ് കോഴ്സ്…
For More Details please visit https://iamnowai.com/