Author: News Desk
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാനഡയിലെ അവസരങ്ങള്‍ ഇപ്പോള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാം. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്‍ട്രപ്രണേഴ്‌സിനും കാനഡയിലെ എക്കോസിസ്റ്റത്തില്‍ ബിസിനസ് വളര്‍ത്താന്‍ സാധ്യമാകുന്ന തരത്തില്‍ നിരവധി പ്രോഗ്രാമുകളാണ് കാനഡ ഗവണ്‍മെന്റ് ഒരുക്കിയിരിക്കുന്നതെന്ന് കാനഡ സീനിയര്‍ ട്രേഡ് കമ്മീഷണര്‍ എറിക്ക് റോബിന്‍സന്‍ വ്യക്തമാക്കി. ചാനല്‍ അയാം ഡോട്‌കോം ഫൗണ്ടര്‍ നിഷാകൃഷ്ണനുമായി സംസാരിക്കവെയാണ് ശ്രീ എറിക് റോബിന്‍സന്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവസരങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. ഇന്ത്യയിലെ എന്‍ട്രപ്രണേഴ്‌സിന് കനേഡിയന്‍ മാര്‍ക്കറ്റിലെ സാധ്യത അറിയാനും ഇന്ത്യന്‍ കമ്പനികളുമായി ബിസിനസ് ഓപ്പണ്‍ചെയ്യാനും അവസരങ്ങളേറെയുണ്ട്. അതുപോലെ കാനഡയിലെ എന്‍ട്രപ്രണേഴ്‌സ് ഇന്ത്യന്‍ കമ്പനികളുമായി ബിസിനസ് ചെയ്യുന്നതും ഇരു ഗവണ്‍മെന്റും പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഇവിടുത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ക്കറ്റ് കണക്ടിനും ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെ ബൂമിങ് സെക്ടറില്‍ വലിയ ഓപ്പര്‍ച്യൂണിറ്റീസ് തുറന്നുകൊടുക്കാനും ഇതുവഴി സാധിച്ചിട്ടുണ്ട്.സ്റ്റാര്‍ട്പ്പ് വിസാ പ്രോഗ്രാമിലൂടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി എന്‍ട്രപ്രണേഴ്‌സിനും കാനഡയില്‍ ഇന്‍വെസ്റ്റേഴ്‌സിനെ കണ്ടെത്താനും വെഞ്ചുര്‍ ഫണ്ടിംഗിനും ഇന്‍കുബേഷനും അവസരങ്ങള്‍ ഒരുക്കാന്‍ തയ്യാറാണെന്നും ട്രേഡ് കമ്മീഷണര്‍ വ്യക്തമാക്കി. Canada Senior Trade Commissioner, Eric Robinson says…
പെപ്‌സിക്കോയുടെ ഇന്ദ്രനൂയി സിഇഒ സ്ഥാനത്ത് നിന്ന് മാറും, പെപ്‌സിക്കോയുമായുള്ള 12 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായി Ramon Laguarta പെപ്‌സിക്കോയുടെ പുതിയ സിഇഒ പെപ്‌സിക്കോ ഗ്ലോബല്‍ ഓപ്പറേഷന്‍സില്‍ സജീവമാണ് Ramon Laguarta 1994ല്‍ പെപ്‌സിക്കോയിലെത്തിയ ഇന്ദ്രനൂയി 2004ലാണ് സിഇഒ ആയി നിയമിതയായത്
പേഴ്‌സണല്‍ കംപ്യൂട്ടറുകളുടെ വില്‍പനയ്ക്കായി 1976 ല്‍ കാലിഫോര്‍ണിയയിലെ ലോസ് അല്‍തോസില്‍ സ്റ്റീവ് ജോബ്‌സിന്റെ വീടിനോട് ചേര്‍ന്ന ഗാരേജിലാണ് ആപ്പിള്‍ തുടങ്ങിയത്. കീ ബോര്‍ഡോ മോണിട്ടറോ ഇല്ലാത്ത അസംബിള്‍ഡ് സര്‍ക്യൂട്ട് ബോര്‍ഡായിരുന്നു സ്റ്റീവ് വോസ്‌നേക്ക് രൂപം നല്‍കിയ ആദ്യ കംപ്യൂട്ടര്‍. എഴുപതുകളിലും എണ്‍പതുകളിലും പേഴ്‌സണല്‍ കംപ്യൂട്ടര്‍ റവല്യൂഷനിലേക്ക് ലോകത്തെ നയിച്ച ആപ്പിള്‍, ഓഹരിമൂല്യത്തില്‍ 1 ട്രില്യന്‍ ഡോളര്‍ മറികടക്കുന്ന ആദ്യ യുഎസ് കമ്പനിയായി റെക്കോഡ് കുറിച്ചുകഴിഞ്ഞു. ടെക്‌നോളജിയിലെ ചെയ്ഞ്ചസ് മനസിലാക്കി കസ്റ്റമേഴ്‌സിന്റെ ഡിമാന്റ് തിരിച്ചറിഞ്ഞുളള പ്രൊഡക്ടുകളാണ് ആപ്പിളിനെ 42 വര്‍ഷത്തിനുളളില്‍ ചരിത്രനേട്ടത്തിലേക്ക് എത്തിച്ചത്. പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ നിന്ന് എന്റര്‍ടെയ്്ന്‍മെന്റിന്റെയും കമ്മ്യൂണിക്കേഷന്റെയും ഗ്ലോബല്‍ പവര്‍ഹൗസിലേക്കുള്ള വളര്‍ച്ച. സിഇഒ ടിം കുക്കിനാണ് 1 ട്രില്യന്‍ നേട്ടത്തിലേക്ക് കമ്പനിയെ കൈപിടിച്ചുയര്‍ത്താനുളള നിയോഗം ലഭിച്ചത്. സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിക്കും റൊണാള്‍ഡ് വെയ്‌നും തുടങ്ങിയ ആപ്പിള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ആദ്യ കംപ്യൂട്ടറിന് പിന്നാലെ 1977 ല്‍ പുതിയ രൂപത്തില്‍ ആപ്പിള്‍ 11 ഇന്‍ട്രൊഡ്യുസ് ചെയ്തു. ഇന്ന് കാണുന്ന…
ബ്ലോക്ക്‌ചെയിന്‍ ഡിസ്ട്രിക്ടുമായി തെലങ്കാന സര്‍ക്കാര്‍. ഹൈദരാബാദിലാണ് ബ്ലോക്ക് ചെയിന്‍ ഡിസ്ട്രിക്ട് ലോഞ്ച് ചെയ്തത് . ടെക് മഹീന്ദ്രയുടെ പാര്‍ട്ണര്‍ഷിപ്പില്‍ തെലങ്കാന ഐടി ഡിപ്പാര്‍ട്ട്‌മെന്റാണ് പ്രൊജക്ട് ആരംഭിച്ചത് . ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഡിസ്ട്രിക്ടിനെ ഉയര്‍ത്തും . ബ്ലോക്ക് ചെയിന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേകം ഫെസലിറ്റികളും ഇന്‍കുബേറ്ററും ഏര്‍പ്പെടുത്തും
ഗ്ലോബല്‍ വാമിങ്ങിന്റെയും ക്ലൈമറ്റ് ചെയ്ഞ്ചിന്റെയും ഫലമായി ഏപ്രില്‍, മെയ് മാസങ്ങളില്‍ വരണ്ടുണങ്ങുന്ന ലഡാക്കിലെ കൃഷിഭൂമിക്ക് ഐസ് സ്തൂപ എന്ന സോഷ്യല്‍ ഇന്നവേഷനിലൂടെ ജീവന്‍ നല്‍കിയ സോഷ്യല്‍ ഇന്നവേറ്റര്‍. സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസം ലഭിക്കാതെ വീട്ടിലിരിക്കേണ്ടി വന്ന ലഡാക്കിലെ കുട്ടികള്‍ക്ക് പ്രാക്ടിക്കല്‍ എഡ്യുക്കേഷനിലൂടെ അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ എഡ്യുക്കേഷന്‍ റിഫോമിസ്റ്റ്. ത്രീ ഇഡിയറ്റ്സിലെ ആമിര്‍ ഖാന്‍ ജനഹൃദയങ്ങളിലെത്തിച്ച ഫൂങ്സൂക് വാങ്ഡു എന്ന കഥാപാത്രത്തിലൂടെ സോനം വാങ്ചൂക് റൂറല്‍ ഇന്ത്യ ഡിമാന്റ് ചെയ്യുന്ന പേഴ്‌സണാലിറ്റിയായി മാറിയത് ഇങ്ങനെയാണ്. ഏഷ്യയുടെ നൊബേല്‍ പ്രൈസ് എന്നറിയപ്പെടുന്ന രമണ്‍ മാഗ്സസെ അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴും ലഡാക്കിന്റെ താഴ്വരയിലുളള ഗ്രാമങ്ങളിലാണ് സോനം വാങ്ചൂക് എന്ന എന്‍ജിനീയറുടെ മനസ്. തണുത്തുറയുന്ന അന്തരീക്ഷത്തില്‍ കൃത്രിമമായ മഞ്ഞുമലകള്‍ ഒരുക്കി വെള്ളം ശേഖരിച്ചു നിര്‍ത്തുന്ന ഐസ് സ്തൂപ എന്ന ആശയത്തില്‍ ഇലക്ട്രിസിറ്റിയോ ഹെവി മോട്ടോറുകളോ ഇല്ലാതെ സയന്‍സിലെ ബേസിക് പാഠങ്ങള്‍ മാത്രമാണ് അപ്ലെ ചെയ്തത്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഭൂമിശാസ്ത്രപരമായി ഏറെ വ്യത്യാസങ്ങളുളള…
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് VC ഫണ്ടുമായി സച്ചിന്‍ ബന്‍സാല്‍. ഫ്‌ളിപ്പ്കാര്‍ട്ട് കോ ഫൗണ്ടറും സിഇഒയുമായിരുന്നു സച്ചിന്‍ ബന്‍സാല്‍. വാള്‍മാര്‍ട്ട് സ്വന്തമാക്കിയതിന് പിന്നാലെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നു. സ്റ്റാര്‍ട്ടപ്പുകളെ ഫോക്കസ് ചെയ്ത് 1 ബില്യന്‍ ഡോളറിന്റെ VC ഫണ്ടിനാണ് പദ്ധതിയിടുന്നത്.
മൊബൈല്‍ ആപ്പ് സെക്ടറില്‍ അതിവേഗം വളരുന്ന മാര്‍ക്കറ്റായി ഇന്ത്യ മാറുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ യൂസേജ് ഉയര്‍ന്നതും ഇന്റര്‍നെറ്റ് ലഭ്യത മെച്ചപ്പെട്ടതും ഇന്ത്യയിലെ മൊബൈല്‍ ആപ്പ് മാര്‍ക്കറ്റിന്റെ ഡിമാന്റ് മാറ്റിമറിച്ചു. ഏറ്റവും കൂടുതല്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് നടക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക്‌നോളജി എന്‍ട്രപ്രണേഴ്‌സിനും വിശാലമായ സാധ്യതകള്‍ തുറന്നിടുന്ന ഈ മേഖലയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനെയും കസ്റ്റമേഴ്‌സിനെയും കോണ്‍സെന്‍ട്രേറ്റ് ചെയ്യുന്ന പ്രൊഡക്ടുകളാണ് വേണ്ടത്. ഇന്ത്യയില്‍ നിന്ന് നിരവധി ആപ്പുകള്‍ ഡെവലപ്പ് ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യന്‍ മാര്‍ക്കറ്റിനെ ഫോക്കസ് ചെയ്യുന്നവ കുറവാണെന്ന് ഗൂഗിള്‍ ബംഗലൂരു ഓഫീസിലെ സീനിയര്‍ ഡെവലപ്പര്‍ അമൃത് സഞ്ജീവ് ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഫോര്‍മാറ്റ് അതേപടി അനുകരിക്കുന്നത് ഉചിതമാകില്ല. അത്തരം പ്രൊഡക്ടുകള്‍ക്ക് ഇന്ത്യയുടെ റിയല്‍ പ്രോബ്ലംസ് പൂര്‍ണമായി അഡ്രസ് ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവിടുത്തെ മാര്‍ക്കറ്റിനെക്കുറിച്ച് പഠിച്ച് മനസിലാക്കി സൊല്യൂഷന്‍സ് ഉണ്ടാക്കണം. ആ പ്രൊഡക്ടുകള്‍ മാത്രമാണ് നമ്മുടെ മാര്‍ക്കറ്റില്‍ വര്‍ക്ക് ചെയ്യുക. ബ്രാന്‍ഡ് എന്ന നിലയില്‍ വിശ്വാസ്യതയും വരുമാനവും വര്‍ദ്ധിപ്പിക്കാനും…
പ്രൊഡക്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോഴിക്കോട് Pitch Workshop. ഓഗസ്റ്റ് 7 ന് 11.30 മുതല്‍ 4 വരെ കോഴിക്കോട്് കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലാണ് പരിപാടി. സോണ്‍ സ്റ്റാര്‍ട്ടപ്പ്‌സ് ഇന്ത്യ പ്രോഗ്രാം ഡയറക്ടര്‍ Gokul K S ട്രെയിനിങ് നല്‍കും. ഇന്‍വെസ്റ്റര്‍ പിച്ചിംഗിലും വണ്‍ ടു വണ്‍ പിച്ചിംഗിലുമുള്‍പ്പെടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ സെഷനുകള്‍.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റിലെ ഓപ്പര്‍ച്യൂണിറ്റീസ് ടാപ്പ് ചെയ്യാന്‍ വഴിയൊരുക്കുന്ന നെക്സ്റ്റ് ബിഗ് ഐഡിയ കോണ്‍ടസ്റ്റ് 2018 കൊച്ചിയില്‍ ലോഞ്ച് ചെയ്തു. ഇന്ത്യയിലെ മികച്ച 5 ഇന്നവേറ്റീവ് ടെക്നോളജി കമ്പനികളെ നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റിന്റെ ഗേറ്റ് വേ എന്നറിയപ്പെടുന്ന കാനഡയിലേക്ക് കൊണ്ടുപോകുന്നതോടൊപ്പം കേരളത്തില്‍ നിന്നുള്ള മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടി ഇത്തവണ ഗോള്‍ഡണ്‍ ചാന്‍സ് ലഭിക്കും. ഇന്റര്‍നാഷണല്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലേറ്ററായ സോണ്‍ സ്റ്റാര്‍ട്ടപ്സ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രോഗ്രാം. കൊച്ചി മേക്കര്‍ വില്ലേജില്‍ നടന്ന ലോഞ്ച് ഇവന്റില്‍ കാനഡ ഗവണ്‍മെന്റ് കോണ്‍സുലും സീനിയര്‍ ട്രേഡ് കമ്മീഷണറുമായ എറിക് റോബിന്‍സണ്‍ കാനഡയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ ബെനിഫിറ്റുകളെക്കുറിച്ച് വിശദീകരിച്ചു. കാനഡയില്‍ നിന്നും യുഎസ്, മെക്‌സിക്കന്‍ മാര്‍ക്കറ്റുകളിലേക്കുളള ഈസി ആക്‌സസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണെന്ന് എറിക് റോബിന്‍സണ്‍ ചൂണ്ടിക്കാട്ടി. കാനഡയിലെ രണ്ടാഴ്ചത്തെ ഫ്രീ പ്രോഗ്രാമില്‍ വിസിറ്റിംഗ് എന്‍ട്രപ്രണേഴ്സിന് മികച്ച മെന്റര്‍ഷിപ്പും, ഇന്‍ഡസ്ട്രി കണക്ടും ഇന്‍വെസ്റ്റര്‍ ആക്സിസും ലഭ്യമാക്കും. കേരള സ്റ്റാര്‍ട്ടപ്പമിഷനുമായി ചേര്‍ന്നാണ് സോണ്‍ സ്റ്റാര്‍പ്പ്‌സ് ഇന്ത്യ കൊച്ചിയില്‍ പ്രോഗ്രാം…
വിദ്യാര്‍ത്ഥികള്‍ക്കായി Accenture Innovation Challenge. ഓഗസ്റ്റ് 12 വരെ ഐഡിയകള്‍ സഹിതം എന്‍ട്രികള്‍ നല്‍കാം . 18 വയസിന് മുകളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് ചലഞ്ചില്‍ പങ്കെടുക്കാം. 1,50,000 രൂപ വരെ ഗ്രാന്റ് പ്രൈസ്, അഞ്ച് കാറ്റഗറികളിലായി പ്രൈസുകള്‍ . വിശദ വിവരങ്ങള്‍ക്ക് accentureinnovationchallenge.com സന്ദര്‍ശിക്കുക