Author: News Desk

എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാമുമായി IIMK LIVE. അഞ്ച് ദിവസത്തെ പ്രോഗ്രാമാണ് IIMK സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 10ന് കോഴിക്കോട് IIMലാണ് പ്രോഗ്രാം. IIMK LIVEഉം KSUM ചേര്‍ന്നാണ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നത്. ബിസിനസ് വെന്‍ച്വര്‍ മാനേജ്‌മെന്റില്‍ തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയാണ് പ്രോഗ്രാം. ഫെബ്രുവരി 26ന് മുമ്പ് www.iimklie.org എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം.

Read More

അസാമിലെ Numaligarh Refinery Limited (NRL) ഐഐടി ഗോഹട്ടിയുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ തുടങ്ങും. സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ഇനിഷ്യേറ്റീവായ iDEATIONപ്രകാരമാണ് MoU ഒപ്പിട്ടത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി NRL ഇന്‍കുബേഷന്‍ സൗകര്യവും മെന്ററിംഗും നല്‍കും. ഐഐടി ഗോഹട്ടിയിലെ ടെക്‌നോളജി ഇന്‍കുബേഷന്‍ സെന്ററിലാണ് iDEATIONലൂടെ NRL തെരഞ്ഞടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേഷന്‍ സൗകര്യമൊരുക്കുക. നോര്‍ത്ത് ഈസ്റ്റില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വളര്‍ത്തിയെടുക്കാനും പരിപോഷിപ്പിക്കാനും 2017 ജൂലൈയിലാണ് NRL iDEATION ലോഞ്ച് ചെയ്തത്. ഭാരത് പെട്രോളിയം, ഓയില്‍ ഇന്ത്യ, അസം സര്‍ക്കാര്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് അസമിലെ ഗോലാഘട്ട് ജില്ലയിലെ മോറന്‍ഗിയില്‍ സ്ഥിതി ചെയ്യുന്ന Numaligarh റിഫൈനറി.

Read More

സംസ്ഥാനത്തെ ബിസിനസ് ക്ലൈമറ്റില്‍ അനിവാര്യമായി വരേണ്ട മാറ്റത്തിന് ആമുഖമെഴുതുകയാണ് മൈസോണിലൂടെ കണ്ണൂര്‍. ക്ലേ മാനുഫാക്ചറിംഗ് രംഗത്ത് പേരുകേട്ട Kerala Clays & Ceramic Products Ltd, കേരള സ്റ്റാര്‍ട്ടപ്പ്മിഷന്‍, മലബാര്‍ ഏയ്ഞ്ചല്‍ നെറ്റ്വക്ക്, സംരംഭകര്‍ എന്നിവര്‍ ഒന്നിക്കുന്ന മൈസോണ്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കേരളത്തിനു പുറത്തുപോയി ബിസിനസ് ചെയ്ത മലയാളികള്‍ ഇനി സംസ്ഥാനത്ത് നിക്ഷേപകരായി മാറണമെന്നാണ് മലബാറിന്റെ ഈ സംരംഭക മീറ്റ് ആഹ്വാനം ചെയ്യുന്നത്. പ്രവര്‍ത്തനം നിലച്ചുപോയ കേരള ക്ലേ ആന്റ് സെറാമിക്സ് പ്രോഡക്റ്റ് ലിമിറ്റഡിന്റെ സ്പേസാണ് കേരള സ്റ്റാര്‍ട്ടപ്മിഷന്റെ ഫണ്ടിംഗോടെ ടെക്നോളജി ഇന്നവേഷനുവേണ്ടി വഴിമാറുന്നത്. കമ്പനിയുടെ പഴയ ചൂള പോലും മീറ്റിംഗ് റൂമായി കണ്‍വേര്‍ട്ട് ചെയ്യുമ്പോള്‍, രണ്ട് കാലഘട്ടങ്ങളെ സമന്വയിപ്പിക്കുകയാണ് മൈസോണ്‍. കണ്ണൂരിന്റെ എന്‍ട്രപ്രണര്‍ പ്രൊഫൈലില്‍ തിളക്കമുള്ള ഏടാകും മലബാര്‍ ഇന്നവേറ്റീവ് സോണ്‍ -MiZone. ഇവിടുത്തെ പരമ്പരാഗത മേഖലകളെ വിശാലമായ മാര്‍ക്കറ്റിലേക്ക് സ്‌കെയിലപ് ചെയ്യാന്‍ ഇന്നവേറ്റീവ് സോണ്‍ സഹായിക്കും. കണ്ണൂരിന്റെ സംരംഭകക്കുതിപ്പിന് പുതിയ മുഖമാണ് മലബാര്‍ ഇന്നവേറ്റീവ്…

Read More

Zomato 5000 റസ്റ്റോറന്റുകളുടെ ഭക്ഷണവിതരണം നിര്‍ത്തലാക്കി. റസ്റ്റോറന്റുകള്‍ക്ക് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായതോടെയാണ് നടപടി. എഫ്എസ്എസ്എയുമായി ചേര്‍ന്ന് Zomato ഇന്ത്യയിലെ 150 നഗരങ്ങളിലെ റസ്റ്റോറന്റുകളില്‍ സേഫ്റ്റി ഓഡിറ്റ് നടത്തിയിരുന്നു. FSSAIയുടെ അംഗീകാരം ലഭിച്ചാല്‍ വീണ്ടും ഈ റസ്റ്റോറന്റുകള്‍ക്ക് Zomatoയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം. ദിനംപ്രതി 400ഓളം റസ്റ്റോറന്റുകള്‍ Zomato പ്ലാറ്റ്ഫോമില്‍ വരുന്നതായി Zomato CEO മോഹിത് ഗുപ്ത പറഞ്ഞു.

Read More

ഡെലിവറി സര്‍വീസ് കമ്പനിയായ Dunzoയില്‍ 3 കോടി നിക്ഷേപവുമായി Deep Kalra.സീരിസ് സി ഫണ്ടിങ്ങിന്റെ ഭാഗമായാണ് 3 കോടി നിക്ഷേപിക്കുന്നത്. ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ Makemy trip സി.ഇ.ഒ യും ചെയര്‍മാനുമാണ് Deep kalra.ഗൂഗിളില്‍ നിന്നും സീരിസ് സി ഫണ്ടിംഗില്‍ 12.3 മില്യണ്‍ ഡോളര്‍ Dunzo നിക്ഷേപം നേടിയിട്ടുണ്ട്.കബീര്‍ ബിസ് വാസ്, അംങ്കുര്‍ അഗര്‍വാള്‍, ദാല്‍വീര്‍ സൂരി, മുകുന്ദ് ജാ,എന്നിവര്‍ചേര്‍ന്ന് 2015 ലാണ് Dunzo സ്ഥാപിച്ചത്.ഒക്ടോബറില്‍ മാത്രം 10 ലക്ഷം ഇടപാടുകളും പ്രതിദിനം 30,000 ഇടപാടുകളും Dunzo നടത്തിയിട്ടുണ്ട്.

Read More

സൗദിയ്ക്ക് പിന്നാലെ ജപ്പാനിലേക്കും Oyo.ഹോസ്പിറ്റാലിറ്റി കമ്പനിയായ Oyo ജപ്പാനില്‍ oyo ലൈഫ് അവതരിപ്പിക്കുന്നു.oyo ലൈഫ് എന്ന ഹൗസ് റെന്റല്‍ സേവനമാണ് അവതരിപ്പിക്കുന്നത്.ജപ്പാനില്‍ booking.com മേധാവിയായിരുന്ന hiro katsuse ജപ്പാനില്‍ oyo ലൈഫിനെ നയിക്കും.മാര്‍ച്ച് ആദ്യം ജപ്പാനില്‍ ലോഞ്ച് ചെയ്യുന്ന Oyo ലൈഫ് ആപ്പിലൂടെഉപഭോക്താക്കള്‍ക്ക് അപ്പാര്‍ട്ട്മെന്റുകള്‍ ബുക്ക് ചെയ്യാം.

Read More

രാജ്യത്ത് ഇന്‍ഷൂറന്‍സ് പ്രീമിയം ഏപ്രില്‍ 1 മുതല്‍ കുറച്ചേക്കും. 22-50 വയസിനിടയിലുള്ളവര്‍ക്ക് നിബന്ധനകളില്‍ ഇളവുണ്ടാകും. മരണനിരക്ക് സംബന്ധിച്ച ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്കല്‍ പട്ടിക പുറത്തുവന്നതോടെയാണ് പ്രീമിയത്തില്‍ മാറ്റം വരുന്നത്. മറ്റ് രാജ്യങ്ങളില്‍ മരണനിരക്ക് വാര്‍ഷിക അടിസ്ഥാനത്തില്‍ കണക്കാക്കപ്പെടുമ്പോള്‍ ഇന്ത്യയില്‍ 5- 6 വര്‍ഷം കൂടുമ്പോഴാണ് കണക്കാക്കുന്നത്.

Read More

മുംബൈ എയര്‍പോര്‍ട്ടിന്‍റെ 23.5 % ഓഹരി സ്വന്തമാക്കാന്‍ adani group.സൗത്ത് ആഫ്രിക്കന്‍ കമ്പനികളുടെ ഓഹരി വാങ്ങാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. airport company south africa(acsa), bidvest എന്നിവരില്‍ നിന്നുമാണ് ഓഹരി വാങ്ങുന്നത്.9500 കോടി രൂപയാണ് ഓഹരിക്ക് മൂല്യം നിശ്ചിയിച്ചിരിക്കുന്നത്. acsaയ്ക്ക് 10 ശതമാനവും bidvest ഗ്രൂപ്പിന് 13.5 ശതമാനവും ഓഹരിയാണ് മുംബൈ എയര്‍പോര്‍ട്ടിലുള്ളത്.എയര്‍പോര്‍ട്ടില്‍ 50 അധികം ഓഹരിപങ്കാളിത്തമുള്ള GVK ഗ്രൂപ്പും ഓഹരിവാങ്ങാന്‍ ശ്രമിക്കുന്നുണ്ട്.

Read More