Author: News Desk

മലബാര്‍ ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍സ് വര്‍ക്ക്‌ഷോപ്പ് (AIM 2018) ജൂലൈ 21ന് കണ്ണൂരില്‍ നടക്കും. ടെക്സ്റ്റൈല്‍സ്, ഫര്‍ണിച്ചര്‍, പ്ലൈവുഡ്, ടൂറിസം, അഗ്രിടെക്, ആയുര്‍വേദം തുടങ്ങിയ മേഖലകളിലെ പുതിയ മാറ്റങ്ങളും ബിസിനസ് സാധ്യതകളും ചര്‍ച്ച ചെയ്യും.ലോക്കല്‍ എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് ഗ്രൂപ്പ് വളര്‍ത്തിക്കൊണ്ടു വരാനും , ഏഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളുമെല്ലാം പരിശീന പരിപാടിയില്‍ ചര്‍ച്ച ചെയ്യും.മലബാര്‍ എയ്ഞ്ചല്‍സിന്റെയും മലബാറിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുടെയും സോഫ്റ്റ് വെയര്‍ കമ്പനികളുടെയും കൂട്ടായ്മയായ മലബാര്‍ ഇന്നോവേഷന്‍ & എന്റര്‍പ്രണര്‍ഷിപ്പ് സോണിന്റെയും കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെയും ഇന്ത്യന്‍ ഏഞ്ചല്‍നെറ്റ്വര്‍ക്കിന്റെയും നേതൃത്വത്തില്‍ ആണ് വര്‍ക്ക്‌ഷോപ്പ്. മലബാര്‍ ഇന്നോവേഷന്‍ & എന്റര്‍പ്രണര്‍്ഷിപ്പ് സോണ്‍ ചെയര്‍മാന്‍ ശ്രീ ഷിലന്‍ സഗുണന്‍ അധ്യക്ഷത വഹിക്കുന്ന പരിശീലന പരിപാടിയില്‍, ഐ.ടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ്, ksum സിഇഒ ഡോ.സജി ഗോപിനാഥ്, പ്രമുഖ എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ എം.വി സുബ്രഹ്മണ്യന്‍, സ്റ്റാര്‍ട്ടപ്പ് മെന്ററും എയ്ഞ്ചല്‍ ഇന്‍വെസ്റ്ററുമായ നാഗരാജ പ്രകാശം , റെഡിഫ്.കോം ഫൗണ്ടര്‍ അജിത് ബാലകൃഷ്ണന്‍ , ബാങ്ക്…

Read More

ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ ഫാക്ടറി ഇനി ഇന്ത്യയില്‍ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ഫാക്ടറി സാംസങ്ങ് നോയ്ഡയില്‍ തുടങ്ങി 135 ഏക്കറിലുള്ള ഫാക്ടറി പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗത്ത്‌കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയ്യും ഉദ്ഘാടനം ചെയ്തു പുതിയ ഫാക്ടറി വരുന്നതോടെ സാംസങ്ങ് പ്രൊഡക്ഷന്‍ 12 കോടി കവിയും

Read More

എടിഎം കാര്‍ഡുകളും ഡിജിറ്റല്‍ പണമിടപാടുമൊക്കെ എന്‍ട്രപ്രണേഴ്‌സിനും ഒഴിവാക്കാനാകില്ല. എന്നാല്‍ ഭൂരിപക്ഷം എന്‍ട്രപ്രണേഴ്‌സും മറ്റൊരാള്‍ വശം, അതായത് റിലേറ്റീവ്‌സോ, ഓഫീസിലുള്ളവരോ മുഖാന്തിരം എടിഎം കാര്‍ഡുപയോഗിച്ച് പണം എടുക്കാറുണ്ട്. ബിസിനസ് തിരക്കാണ് കാരണം. പക്ഷെ അടിയന്തരഘട്ടങ്ങളിലായാലും ഒരാളുടെ എടിഎം കാര്‍ഡ് കുടുംബാംഗങ്ങള്‍ക്കു പോലും ഉപയോഗിക്കാന്‍ അവകാശമില്ലെന്നതാണ് വസ്തുത. എടിഎം കാര്‍ഡുകള്‍ രഹസ്യ സ്വഭാവമുളള സ്വകാര്യ സ്വത്താണ്. എടിഎം ഇടപാടിനിടെ പണം നഷ്ടപ്പെട്ടാല്‍ തിരിച്ചുതരാന്‍ ബാങ്ക് ലയബളില്ല. ഇത് സംബന്ധിച്ച ബാങ്കുകളുടെ നിയമവാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് അടുത്തിടെ ബംഗലൂരു കണ്‍സ്യൂമര്‍ കോടതി പുറപ്പെടുവിച്ച വിധി. ഭര്‍ത്താവ് ഉപയോഗിച്ചതുകൊണ്ട് മാത്രം ഭാര്യയുടെ എടിഎം കാര്‍ഡില്‍ നിന്ന് നഷ്ടപ്പെട്ട പണം തിരികെ നല്‍കേണ്ടെന്നായിരുന്നു ഉത്തരവ്. 2013 ല്‍ മെഷീനില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ 25,000 രൂപ നഷ്ടമായത് സംബന്ധിച്ച കേസിലാണ് കോടതിയുടെ നിര്‍ണായക വിധി. ബാങ്കിന്റെ ഹയര്‍ അതോറിറ്റിയിലും പിന്നീട് ബാങ്കിംഗ് ഓംബുഡ്‌സ്മാനിലും പരാതിപ്പെട്ട ശേഷമാണ് കേസ് കണ്‍സ്യൂമര്‍ കോടതിയിലെത്തിയത്. പിന്‍ നമ്പര്‍ ഷെയര്‍ ചെയ്തുവെന്ന ഒറ്റക്കാരണത്താലാണ് ഓംബുഡ്‌സ്മാന്‍…

Read More

സമ്പന്നരില്‍ വാറന്‍ ബുഫെറ്റിനെ മറികടന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ലോകത്തിലെ മൂന്നാമത്ത സമ്പന്നനായിട്ടാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് മാറിയത്. ഫെയ്‌സ്ബുക്ക് ഓഹരിമൂല്യം 2.4 ശതമാനം ഉയര്‍ന്നതോടെയാണ് സക്കര്‍ബര്‍ഗ് മുന്നിലെത്തിയത്. ആമസോണ്‍ ഫൗണ്ടര്‍ ജെഫ് ബസോസും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും മാത്രമാണ് സക്കര്‍ബര്‍ഗിന് മുന്നില്‍. പുതിയ കണക്കുകള്‍ പ്രകാരം 81.6 ബില്യന്‍ ഡോളറാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി.

Read More

ഒരു സംരംഭകന് എന്തറിയാം എന്നതിനെക്കാള്‍ അയാളെ എത്ര പേര്‍ക്ക് അറിയാമെന്നത് ബിസിനസില്‍ ഒരു ഘടകമാണ്. ഒരുപക്ഷെ ബിസിനസിന്റെ വിജയത്തെ വരെ അത് സ്വാധീനിക്കുകയും ചെയ്യും. നിങ്ങളെ സപ്പോര്‍ട്ട് ചെയ്യാനും ഹെല്‍പ് ചെയ്യാനും കഴിയുന്നവരുമായുള്ള നെറ്റ് വര്‍ക്കിംഗ് കുറച്ചൊന്നുമല്ല നിങ്ങളുടെ ബിസിനസിനെ സഹായിക്കുക. സോഷ്യല്‍ മീഡിയയുടെയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെയും ഇക്കാലത്ത് നെറ്റ്‌വര്‍ക്കിംഗിന് പ്രസക്തിയേറുന്നതും അവിടെയാണ്. സിംപിളും ഇഫക്ടീവുമായി നെറ്റ്‌വര്‍ക്കിംഗ് നടത്താനുളള ചില വഴികള്‍. 1) നെറ്റ്‌വര്‍ക്കിംഗിലും ലക്ഷ്യമുണ്ടാകണം ഒരു ലക്ഷ്യത്തോടെയാകണം ഒരാളുമായി നെറ്റ് വര്‍ക്കിംഗ് നടത്തേണ്ടത്. ബിസിനസ് ഗ്രോത്തിന് വേണ്ട ഉപദേശങ്ങളോ നിങ്ങള്‍ക്ക് സൊല്യൂഷന്‍ കണ്ടെത്താന്‍ കഴിയാത്ത പ്രോബ്ലത്തിന് ഒരു പോംവഴിയോ നല്‍കാന്‍ കഴിയണം. ഇന്‍ഡസ്ട്രിയിലെ ട്രെന്‍ഡുകളും അപ്കമിംഗ് ടെക്‌നോളജിയും ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ കൂടുതല്‍ അറിവ് നേടാന്‍ നെറ്റ് വര്‍ക്കിംഗിലൂടെ സാധിക്കും. ബിസിനസ് സ്ട്രാറ്റജി മനസിലാക്കാന്‍ സംരംഭകരെ ഏറ്റവുമധികം സഹായിക്കുന്ന വേദിയാണ് നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍. 2) പ്രയോജനകരമാക്കണം ഫോക്കസ്ഡും കൂടുതല്‍ ആളുകളെ കാണുന്നതല്ല നെറ്റ്‌വര്‍ക്കിംഗില്‍ പ്രധാനം. ബിസിനസില്‍ നിങ്ങളെ മുന്നോട്ടുനയിക്കാന്‍ സഹായിക്കുന്ന…

Read More

സമ്പന്നരില്‍ വാറന്‍ ബുഫെറ്റിനെ മറികടന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ലോകത്തിലെ മൂന്നാമത്ത സമ്പന്നനായിട്ടാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് മാറിയത്. ഫെയ്‌സ്ബുക്ക് ഓഹരിമൂല്യം 2.4 ശതമാനം ഉയര്‍ന്നതോടെയാണ് സക്കര്‍ബര്‍ഗ് മുന്നിലെത്തിയത്. ആമസോണ്‍ ഫൗണ്ടര്‍ ജെഫ് ബസോസും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും മാത്രമാണ് സക്കര്‍ബര്‍ഗിന് മുന്നില്‍. പുതിയ കണക്കുകള്‍ പ്രകാരം 81.6 ബില്യന്‍ ഡോളറാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി.

Read More

ഹെല്‍ത്ത്കെയര്‍ സെക്ടറില്‍ അനിവാര്യമായ ഡിസ്‌റപ്ഷന് തിരികൊളുത്തുകയാണ് ബെസ്റ്റ് ഡോക്ക് എന്ന ഇന്റലിജന്റ് പേഷ്യന്റ് റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് ആപ്പ്. യുവ എന്‍ട്രപ്രണറും ഡെലിവര്‍ ഡോട്ട് കോം കോ-ഫൗണ്ടറുമായിരുന്ന അഫ്സല്‍ സാലുവാണ് ബെസ്റ്റ് ഡോക്കിന്റെ ആശയത്തിന് പിന്നില്‍. ഡോക്ടേഴ്‌സിന്റെ അപ്പോയിന്‍മെന്റുകളും അതേക്കുറിച്ച് പേഷ്യന്റ്‌സിനെ കൃത്യസമയത്ത് അലെര്‍ട്ട് ചെയ്യുന്നതും മുതല്‍ പേഷ്യന്റ്സിന്റെ മെഡിക്കല്‍ ഹിസ്റ്ററി വരെ സിംഗിള്‍ പ്ലാറ്റ്‌ഫോമില്‍ ബെസ്റ്റ് ഡോക്ക് ലഭ്യമാക്കുന്നു. കേരളത്തിന്റെ പബ്ലിക് ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ പോലും അഡോപ്റ്റ് ചെയ്യാവുന്ന മോഡലാണ് ബെസ്റ്റ് ഡോക്ക് മുന്നോട്ടുവെയ്ക്കുന്നത്. ഇന്ത്യ കൂടാതെ യുഎസ്, യുകെ, മാലിദ്വീപ്, യുഎഇ, സൗദി, ഖത്തര്‍, ഒമാന്‍ തുടങ്ങിയ 10 രാജ്യങ്ങളില്‍ ബെസ്റ്റ് ഡോക്ക് ആപ്പ് അവെയ്‌ലബിളാണ്. ബുക്കിംഗ് കൗണ്ടറുകളിലെ ക്യൂ കുറയ്ക്കാനും പേഷ്യന്റ്‌സിനെ ഇഫക്ടീവായി മാനേജ് ചെയ്യാനും കഴിയുന്നുവെന്നതാണ് ആശുപത്രികള്‍ക്ക് ഗുണമാകുന്നത്. ഡോക്ടേഴ്‌സിന്റെ അവെയ്‌ലബിലിറ്റിയില്‍ ലാസ്റ്റ് മിനിറ്റ് അപ്‌ഡേറ്റ് പോലും സാധ്യമാണ്. ടെക്‌നോളജി മെഡിക്കല്‍ ഇന്‍ഡസ്ട്രിയില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍ക്ക് അനന്തവും അപാരവുമായ സാധ്യതയാണെന്ന് അഫ്‌സല്‍ സാലു പറയുന്നു.…

Read More

യുഎഇ ആസ്ഥാനമായുളള ഇ കൊമേഴ്‌സ്, ഡയറക്ട് മാര്‍ക്കറ്റിംഗ് കമ്പനിയാണ് Phygicart. 100 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ എന്‍ട്രിക്കായി Phygicart റെയ്‌സ് ചെയ്തത്. മലയാളി വ്യവസായി ബോബി ചെമ്മണ്ണൂരാണ് നിക്ഷേപം നടത്തിയത്. അഹമ്മദാബാദില്‍ അസംബ്ലിംഗ് യൂണിറ്റ് ഉള്‍പ്പെടെയാണ് Phygicart പ്ലാന്‍ ചെയ്യുന്നത്. 2022 ഓടെ ഏഴ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Read More

ഏതൊരു പ്രൊഡക്ടും മികച്ച ബ്രാന്‍ഡിന് കീഴിലാണെങ്കില്‍ പകുതി വിജയിച്ചുവെന്ന് പറയാം. എങ്ങനെയാണ് ഒരു നല്ല ബ്രാന്‍ഡ് ബില്‍ഡ് ചെയ്യുന്നത്? ഒരു സംരംഭത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവുമധികം കൗണ്ട് ചെയ്യപ്പെടുന്ന ഘടകവും ബ്രാന്‍ഡ് വാല്യുവാണ്. മികച്ച ബ്രാന്‍ഡിന് വേണ്ട അഞ്ച് സക്‌സസ് ഫാക്ടേഴ്‌സ് പങ്കുവെയ്ക്കുകയാണ് വി-സ്റ്റാര്‍ എംഡി ഷീല കൊച്ചൗസേഫ്. 1) ക്വാളിറ്റി പ്രൊഡക്ട് പ്രൊഡക്ടുകളാണ് ഏതൊരു ബ്രാന്‍ഡിന്റെയും മുഖമുദ്ര. ബ്രാന്‍ഡിനെ ഐഡന്റിഫൈ ചെയ്യുന്നതു തന്നെ പ്രൊഡക്ടുകളുടെ ക്വാളിറ്റിയിലൂടെയാണ്. കസ്റ്റമറുടെ ആവശ്യം അറിഞ്ഞുളള നിലവാരമുളള പ്രൊഡക്ടുകളാണ് ബ്രാന്‍ഡുകളുടെ സ്വീകാര്യത ഉയര്‍ത്തുന്നത്. 2) മികച്ച കസ്റ്റമര്‍ സര്‍വ്വീസ് ചെറുസംരംഭങ്ങള്‍ക്കും വമ്പന്‍ ബ്രാന്‍ഡുകള്‍ക്കും കസ്റ്റമേഴ്‌സാണ് എല്ലാം. അതുകൊണ്ടു തന്നെ ഉപഭോക്താക്കള്‍ക്ക് മികച്ച സര്‍വ്വീസ് നല്‍കേണ്ടത് ഒരു നല്ല ബ്രാന്‍ഡിന്റെ മുഖ്യ ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ്. നല്ല കസ്റ്റമര്‍ സര്‍വ്വീസിലൂടെ മാത്രം ഉപഭോക്താക്കളില്‍ നല്ലൊരു ശതമാനത്തെയും റീമാര്‍ക്കറ്റ് ചെയ്യാന്‍ കഴിയും. 3) റീസണബിള്‍ പ്രൈസ് പ്രൊഡക്ടിന്റെ ഡിമാന്റ് ഉയര്‍ത്തുന്നതില്‍ അതിന്റെ വില വലിയ ഒരു ഘടകമാണ്. റീസണബിള്‍ പ്രൈസാണ് പ്രൊഡക്ടുകളുടെ…

Read More

ദക്ഷിണ കൊറിയ ആസ്ഥാനമായുളള നിക്ഷേപക ഗ്രൂപ്പാണ് Neoplus. HungerBox ന്റെ സീരീസ് എ ഫണ്ടിംഗിലാണ് Neoplus നിക്ഷേപകരായത്. ബംഗലൂരു ബെയ്‌സ്ഡായ ബിടുബി ഫുഡ് ടെക് കമ്പനിയാണ് HungerBox. 4.5 മില്യന്‍ ഡോളറാണ് സീരീസ് എ റൗണ്ടില്‍ റെയ്‌സ് ചെയ്തത്  

Read More