Author: News Desk

അച്ഛന്‍ നടത്തിയിരുന്ന പാരലല്‍ കോളജിലെ എസ്‌കര്‍ഷന്‍ ട്രിപ്പുകളില്‍ നിന്ന് തുടങ്ങിയ യാത്ര. പത്ത് വര്‍ഷത്തിലധികം ഒരു പൈസ പോലും വാങ്ങാതെ ടെലികാസ്റ്റ് ചെയ്തിരുന്ന സഞ്ചാരം ഒടുവില്‍ സിഡിയാക്കി വില്‍ക്കാന്‍ തീരുമാനിച്ച കഥ. 1997 ഒക്ടോബര്‍ 24 ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തുടങ്ങിയ യാത്രയില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര കണ്ടതും കേട്ടതും ലോകത്തിന്റെ അനുഭവങ്ങളായിരുന്നു. വലിയ സ്വപ്‌നം കാണണമെങ്കില്‍ വലിയ ആംപിയന്‍സിലേക്ക് യാത്ര ചെയ്യണമെന്നാണ് സംരംഭകരോട് സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് പറയാനുളളത്. (കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച മീറ്റപ്പ് കഫെയില്‍ നിന്നും)

Read More

ഷെയേര്‍ഡ് ഓഫീസ് സ്‌പെയ്‌സ് പ്രൊവൈഡറായ CoWrks മായി സഹകരിച്ചാണ് പദ്ധതി. CoWrks ഇക്കോസിസ്റ്റത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് Truecaller ടൂള്‍സും സര്‍വ്വീസുകളും നല്‍കും. ഗ്ലോബല്‍ കണക്ടിവിറ്റിയും നെറ്റ്‌വര്‍ക്കിംഗും ഈസിയാക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കും. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ സജീവമാകാനാണ് Truecaller ന്റെ ശ്രമം. അടുത്തിടെ ഇന്ത്യന്‍ പേമെന്റ് ആപ്പ് ആയ ചില്ലറിനെ ട്രൂകോളര്‍ ഏറ്റെടുത്തിരുന്നു.

Read More

നവസംരംഭകരിലധികവും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ പ്രിഫര്‍ ചെയ്യുന്ന നഗരമാണ് ബെംഗലൂരു. എന്താണ് ബെംഗലൂരുവിനെ സ്റ്റാര്‍ട്ടപ്പുകളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്ന ഘടകങ്ങള്‍? സ്മോള്‍ ബിസിനസ് പ്രൈസസ് ഡോട്ട് കോ ഡോട്ട് യുകെ നടത്തിയ സര്‍വ്വെയില്‍ ലോകത്തെ മികച്ച ടെക് ഹബ്ബുകളില്‍ രണ്ടാം സ്ഥാനമാണ് ബെംഗലൂരുവിന്. യംഗ് ഇന്നവേറ്റേഴ്സിന് അതിജീവിക്കാനും വര്‍ക്ക് ചെയ്യാനും സഹായകമായ ഫാക്ടേഴ്സും സ്റ്റാര്‍ട്ടപ്പ് വാല്യുവേഷനുമൊക്കെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വെ. സര്‍വ്വെയില്‍ ബെംഗലൂരുവിനെ മുന്നിലെത്തിച്ചത് ഈ ഘടകങ്ങളാണ്. 1) മികച്ച ഇന്‍വെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷന്‍ നിക്ഷേപം 15000 കോടിയിലധികം 2) മികച്ച എക്‌സിറ്റ് വാല്യു 3) വെഞ്ച്വര്‍ ഫണ്ടിംഗില്‍ മികച്ച ഗ്രോത്ത് 4) ലോകത്തെ ഏറ്റവും മികച്ച യംഗ് എന്‍ട്രപ്രണേഴ്‌സ് ബംഗലൂരു ശരാശരി പ്രായം 28.5 വയസ് സിലിക്കണ്‍ വാലി 36.2 വയസ് 5) കുറഞ്ഞ സാലറിയില്‍ മികച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനിയേഴ്‌സ് 6) ശരാശരി വാര്‍ഷിക വരുമാനം ബംഗലൂരു 15 LAKHS സിലിക്കണ്‍ വാലി 70 LAKHS 7) 1000 ത്തില്‍ 28 പേര്‍ യുണീക്ക് ഐപി…

Read More

XIME ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 6 വരെയാണ് പരിപാടി. ടെക്‌നോളജിസ്റ്റുകളും ബിസിനസ് ലീഡേഴ്‌സും എന്‍ട്രപ്രണേഴ്‌സും ഉള്‍പ്പെടെ 8് സ്പീക്കേഴ്‌സ് . വര്‍ക്ക്‌ഷോപ്പുകളും നെറ്റ്‌വര്‍ക്കിംഗ് ഓപ്പര്‍ച്യുണിറ്റിയും ഒരുക്കുന്ന സെഷനുകളാണ് ഒരുക്കിയിട്ടുളളത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്: https://events.joshtalks.com/kochi18. ഫെയ്‌സ്ബുക്കുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Read More

ഗ്ലോബല്‍ ഇംപാക്ട് ചലഞ്ച് -ഇന്ത്യ ബൂട്ട്ക്യാമ്പിന് തുടക്കമായി. Singularity Universtiy യുമായി ചേര്‍ന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ക്യാമ്പ് ഒരുക്കുന്നത്. ജൂലൈ 7 വരെ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ക്യാമ്പസിലാണ് പരിപാടി. ദേശീയതലത്തില്‍ സെലക്ഷന്‍ ലഭിച്ച 25 ടീമുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പരിസ്ഥിതി, ഹെല്‍ത്ത്‌കെയര്‍, ലേണിംഗ് മേഖലകളില്‍ സെഷനുകളും പിച്ചിംഗും നടക്കും.

Read More

ഡിഫന്‍സ് പ്രൊജക്ടുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ അവസരമൊരുക്കി പ്രതിരോധ മന്ത്രാലയം. ഇതിനായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ അംഗീകരിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഡിഫന്‍സ് പ്രൊജക്ടുകളില്‍ പങ്കെടുക്കാന്‍ അവസരമൊരുങ്ങുക. സൈനിക എക്യുപ്‌മെന്റുകളുടെ റിസര്‍ച്ചിലും ഡെവലപ്പ്‌മെന്റിലും അഡ്വാന്‍സ്ഡ് ടെക്‌നോളജികള്‍ പ്രയോജനപ്പെടുത്താനാണ് നീക്കം. എയ്‌റോനോട്ടിക്‌സ്, റോബോട്ടിക്‌സ്, നാനോ ടെക്‌നോളജി, ഐഒറ്റി, വെര്‍ച്വല്‍ റിയാല്‍റ്റി, ഗ്രീന്‍ ടെക്‌നോളജി മേഖലകളിലാണ് സ്റ്റാര്‍ട്ടപ്പുകളുടെ ശേഷി വിനിയോഗിക്കാന്‍ സൈന്യം ഒരുങ്ങുന്നത്. പ്രോട്ടോടൈപ്പ് ഡെവലപ്പിംഗിന് 3 കോടി രൂപ കവിയാത്ത പ്രൊജക്ടുകളില്‍ സ്റ്റാര്‍ട്ടപ്പുകളെ കൂടെക്കൂട്ടാമെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ നിലപാട്. ഇതനുസരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ 53 പ്രൊജക്ടുകള്‍ സൈന്യം ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. ഭാരം കുറഞ്ഞ ശരീരകവചവും റോബോട്ടിക് സര്‍വൈലന്‍സ് പ്ലാറ്റ്‌ഫോം, എയര്‍ ടു ഗ്രൗണ്ട് റോക്കറ്റുകള്‍ തുടങ്ങിയ പ്രൊജക്ടുകളാണിത്. പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയാണ് ലക്ഷ്യം. കണ്‍വെന്‍ഷണല്‍ ഡിഫന്‍സ് എക്യുപ്പ്‌മെന്റില്‍ ഏറ്റവും വലിയ ഇംപോര്‍ട്ടേഴ്‌സ് ആണ് ഇന്ത്യ. പ്രതിരോധ എക്യുപ്‌മെന്റുകളില്‍ 60 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. സ്റ്റാര്‍ട്ടപ്പുകളെയും സ്‌മോള്‍ മീഡിയം…

Read More

1925-ല്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സഹകരണ സംഘം എന്ന പേരില്‍ 37 പൈസയുടെ ക്യാപിറ്റലില്‍ തുടങ്ങിയ ഒരു സംരംഭം. ഇന്ന് 400 കോടിയിലേറെ വാര്‍ഷിക ടേണ്‍ഓവറും 2000-ത്തിലധികം ഷെയര്‍ഹോള്‍ഡേഴ്സുമായി ലോകത്തെ ഏറ്റവും ബൃഹത്തായ സൊസൈറ്റിയായി മാറിയിരിക്കുന്നു. കേരളത്തില്‍ നിന്ന് അന്താരാഷ്ട്ര തലത്തില്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍റുകളുടെ പഠന വിഷയമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി. 1920 കളിലെ പിറവിയെ യുഎല്‍ സിസി അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. സാമൂഹിക പ്രതിബദ്ധതയില്‍ അനിവാര്യമായിരുന്ന ഒരു സംഘം ചേരല്‍. ലോകത്തെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് പോലും വിസ്മയവും പാഠ്യവിഷയവുമാകുന്നത് എന്തിനു വേണ്ടി ഊരാളുങ്കല്‍ സ്ഥാപിതമായോ അതേ പ്രതിബദ്ധതയോടെ സൊസൈറ്റിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത് കൊണ്ടുമാത്രമെന്ന് പറയും യുഎല്‍സിസിഎസ്‍ ചെയര്‍മാന്‍ രമേശന്‍ പലേരി. തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും സംരംക്ഷണത്തിനും സാമൂഹിക നീതിക്കും വേണ്ടി വിപ്ളവം ജ്വലിച്ച കേരളത്തിന്‍റെ മണ്ണില്‍ നിന്നു തന്നെ, അങ്ങേയറ്റം പ്രൊഫഷനലിസവും, ടൈം മാനേജ്മെന്‍റും അസാമാന്യമായ പെര്‍ഫക്ഷനും കാഴ്ചവെയ്ക്കുന്ന ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ഉണ്ടായി എന്നത് ആശ്ചര്യപ്പെടുത്താം. 1920 കളിലെ…

Read More

വ്യവസായങ്ങളുടെ അനുമതിക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന പഴയകാലം കേരളം തിരുത്തിയെന്ന് ഇനി ആത്മവിശ്വാസത്തോടെ പറയാം. ജപ്പാന്‍ ഓട്ടോമോട്ടീവ് കമ്പനിയായ നിസാന്‍ മോട്ടോര്‍സിന്റെ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകുകയാണ്. നിസാന്റെ ഇന്ത്യയിലെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബാണ് തിരുവനന്തപുരത്തേത്. നിസാന്റെ ഗ്ലോബല്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്റെ നിര്‍ണായക കേന്ദ്രമായിരിക്കും ഇത്. പ്രൊജക്ടുമായി ബന്ധപ്പെട്ട് ആദ്യ കത്ത് അയച്ച് അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ ഭൂമി കൈമാറ്റത്തിന്റെ ധാരണാപത്രം ഒപ്പുവയ്ക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന് വലിയ നേട്ടമാവുകയാണ്. കേരളത്തെ ഗ്ലോബല്‍ ബിസിനസിന്റെ കേന്ദ്രമാക്കി മാറ്റാന്‍ നിസാന്റെ വരവോടെ കഴിയും. 70 ഏക്കറില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഡിജിറ്റല്‍ ഹബ്ബില്‍ ആദ്യഘട്ടമായി 30 ഏക്കര്‍ ഭൂമി കൈമാറാനുളള ധാരണാപത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവെച്ചത്. നിലവില്‍ തമിഴ്‌നാട്ടില്‍ നിസാന് മാനുഫാക്ചറിംഗ് പ്ലാന്റ് ഉണ്ട്. ചെന്നൈയില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. നിസാന്‍ ഡിജിറ്റല്‍ ഹബ് വളരുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യണമെന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ഹബ്ബിന് സര്‍ക്കാരിന്റെ എല്ലാ…

Read More

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ MeetupCafe കാസര്‍കോഡ് എഡിഷന്‍ ജൂലൈ 1 ന്. അഗ്രി ബിസിനസിന്റെ സാധ്യതയെക്കുറിച്ച് FARMERS FRESH ZONE ഫൗണ്ടര്‍ പ്രദീപ് പുണര്‍കയുടെ സെഷന്‍. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപകര്‍ക്ക് വേണ്ട കാര്യങ്ങളും വിഷയമാകും. കാസര്‍കോഡ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഓഫീസില്‍ രാവിലെ 10 മണിക്കാണ് പരിപാടി. ആദ്യമായാണ് കാസര്‍കോഡ് മീറ്റപ്പ് കഫെയ്ക്ക് വേദിയാകുന്നത്, വിശദാംശങ്ങള്‍ക്ക്: 7736495689.

Read More

ഡിജിറ്റല്‍ ടെക്നോളജി സര്‍വ്വീസ് കമ്പനിയായ യുഎസ്ടി ഗ്ലോബല്‍ സിംഗപ്പൂര്‍ ബെയ്സ്ഡായ ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ഫേം, ടെമാസെക്കില്‍ നിന്ന് 250 മില്യന്‍ ഡോളര്‍ നിക്ഷേപം നേടി യൂണിക്കോണ്‍ ക്ലബില്‍ കടന്നു. ടെമാസെക്കിന്റെ ഇന്‍വെസ്റ്റ്‌മെന്റ് കൂടി ലഭിച്ചതോടെ യുഎസ്ടി ഗ്ലോബലിന്റെ വാല്യു 1 ബില്യന്‍ ഡോളര്‍ കടന്നു. യുഎസ്ടി ഗ്ലോബലിലെ ആദ്യ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്ററാണ് ടെമാസെക്ക്.കമ്പനിയുടെ ഗ്ലോബല്‍ ഗ്രോത്തിന് ടെമാസെക്കിന്റെ നിക്ഷേപം കരുത്ത് പകരുമെന്ന് സിഇഒ സാജന്‍ പിളള പറഞ്ഞു. 1999 ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി ചുരുങ്ങിയ കാലം കൊണ്ടാണ് അന്‍പതിലധികം, ഫോര്‍ച്യൂണ്‍ 500 കമ്പനികളെയടക്കം ക്ലയന്റ്് നെറ്റ്വര്‍ക്കിലെത്തിച്ചത്. ഡാറ്റാ ഡ്രിവണ്‍ ബിസിനസ് ഇന്നവേഷന്‍ മോഡലുകളിലും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലും ഉള്‍പ്പെടെ കൂടുതല്‍ റിസര്‍ച്ചിനും ഡെവലപ്പ്മെന്റിനുമുളള ഒരുക്കത്തിനിടെയാണ് ടെമാസെക്കിന്റെ നിക്ഷേപം ലഭിച്ചത്. കമ്പനിയുടെ നിശ്ചിതശതമാനം ഓഹരികള്‍ ടെമാസെക്കിന് ലഭിക്കും. യുഎസ്ടി ഗ്ലോബലിന്റെ വളര്‍ച്ചയില്‍ ഈ നിക്ഷേപം വലിയ പങ്ക് വഹിക്കും. ന്യൂ ഏജ് ടെക്നോളജികളിലും ഇന്നവേഷനുകളിലും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതടക്കമുളള ഓപ്ഷനുകള്‍ യുഎസ്ടി…

Read More