Author: News Desk

PMI കേരള ആനുവല്‍ കോണ്‍ഫറന്‍സ് കൊച്ചിയില്‍ ജൂണ്‍ 9ന് നടക്കും. കൊച്ചി RAMADA റിസോര്‍ട്ടിലാണ് ‘Waves 2018’ നടക്കുന്നത്. പ്രൊജക്ട് മാനേജ്‌മെന്റ് പ്രഫഷണലുകളുടെ കേരളത്തിലെ ഏറ്റവും വലിയ കോണ്‍ഫറന്‍സാകും Waves 2018. NASA അക്കാദമി ഓഫ് പ്രോഗ്രാം/ പ്രൊജക്ട് മാനേജ്‌മെന്റ് ആന്‍ഡ് എന്‍ജിനീയറിംഗ് ലീഡര്‍ഷിപ്പ് ഫൗണ്ടിംഗ് ഡയറക്ടര്‍ ഡോ. എഡ് ഹഫ്മാന്‍, ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ ഐഎഎസ്, CREDAI കേരള ചെയര്‍മാന്‍ ഡോ. നജീബ് സക്കറിയ തുടങ്ങിയവര്‍ സ്പീക്കേഴ്‌സായി എത്തും. http://pmikerala.org/waves2018/registration വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം

Read More

ബെംഗലൂരു ഡയറി സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി Gates Foundation IOT ബെയ്‌സ്ഡ് ഡയറിടെക് സ്റ്റാര്‍ട്ടപ്പ് Stellapps ലാണ് നിക്ഷേപം നടത്തിയത് Gates Foundation ഉള്‍പ്പെടെയുളളവരില്‍ നിന്ന് 14 മില്യന്‍ ഡോളറാണ് Stellapps സ്വരൂപിച്ചത് പ്രൊഡക്ട് ഡെവലപ്പ്‌മെന്റിനും ടെക്‌നോളജി ഡെവലപ്പ്‌മെന്റിനും പണം വിനിയോഗിക്കും ടെക്‌നോളജിയിലൂടെ ഡയറി ഫാം സംരംഭകര്‍ക്ക് നേട്ടമുണ്ടാക്കുകയാണ് Stellapps ന്റെ ലക്ഷ്യം

Read More

ടിക്കറ്റ് ബുക്കിംഗ് ഈസിയാക്കുന്ന നെക്‌സ്റ്റ് ജനറേഷന്‍ ടിക്കറ്റിംഗ് സംവിധാനമുള്‍പ്പെടെ അഡ്വാന്‍സ്ഡ് ടെക്‌നോളജി ഫീച്ചറുകളുമായി മുഖംമിനുക്കി എത്തുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റ്. കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് റെയില്‍വേ വ്യക്തമാക്കി. വെബ്‌സൈറ്റിന്റെ ബീറ്റ വേര്‍ഷനാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുളളത്. ഫീഡ്ബാക്ക് ശേഖരിച്ച ശേഷം പുതിയ വെബ്‌സൈറ്റിലേക്ക് പൂര്‍ണമായി മാറും. ഇ ടിക്കറ്റ് റിസര്‍വ്വേഷനുകള്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് റെയില്‍വേയുടെ മുഖംമാറ്റം. നിലവില്‍ റിസര്‍വ്വേഷന്‍ ബുക്കിംഗില്‍ മൂന്നില്‍ രണ്ട് ശതമാനവും വെബ്‌സൈറ്റിലൂടെയാണ് നടക്കുന്നത്. ദിവസവും 13 ലക്ഷത്തോളം ടിക്കറ്റുകളാണ് IRCTC വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്നത്. RAC, Waitlisted ടിക്കറ്റുകളുടെ കണ്‍ഫര്‍മേഷന്‍ സാധ്യത അറിയാന്‍ Waitlist prediction ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗ് ട്രെന്‍ഡ് ഡാറ്റ അനലൈസ് ചെയ്യുന്ന അല്‍ഗോരിതത്തിന്റെ അടിസ്ഥാനത്തിലാണ് കണ്‍ഫര്‍മേഷന്‍ സാധ്യത പ്രവചിക്കുക. ലോഗിന്‍ ചെയ്യാതെ സീറ്റ് അവെയ്‌ലബിലിറ്റിയും ട്രെയിന്‍ വിവരങ്ങളും സെര്‍ച്ച് ചെയ്യാം. സ്മാര്‍ട്ട്‌ഫോണിലും ടാബ്‌ലെറ്റിലും നാവിഗേഷന്‍ എളുപ്പമാക്കുന്ന തരത്തിലാണ് പുതിയ വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. കാഴ്ചയ്ക്ക് ഉചിതമായ വിധത്തില്‍ അക്ഷരങ്ങളുടെ…

Read More

സൂപ്പര്‍ സോണിക് ഹ്യൂമന്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റ് എന്ന സ്വപ്‌നത്തിലേക്ക് ഒരുപടി കൂടി അടുക്കുകയാണ് റിച്ചാര്‍ഡ് ബ്രാന്‍സന്‍. ബ്രാന്‍സന്റെ നേതൃത്വത്തിലുളള വെര്‍ജിന്‍ ഗലാറ്റിക് കമ്പനി, സൂപ്പര്‍സോണിക് സ്‌പെയ്‌സ് ഫ്‌ളൈറ്റിന്റെ രണ്ടാം പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കി. കാലിഫോര്‍ണിയയിലെ മൊഹാവി എയര്‍ ആന്‍ഡ് സ്‌പെയ്‌സ് പോര്‍ട്ടില്‍ നിന്നാണ് കരിയര്‍ എയര്‍ക്രാഫ്റ്റുകളുടെ ചിറകിലേറി സ്‌പെയ്‌സ് ഫ്‌ളൈറ്റ് പറന്നുയര്‍ന്നത്. കരിയര്‍ എയര്‍ക്രാഫ്റ്റുകളില്‍ നിന്ന് സ്വതന്ത്രമായി 31 സെക്കന്‍ഡുകള്‍ക്കുളളില്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റിലെ റോക്കറ്റുകള്‍ ബേണ്‍ ചെയ്ത് സ്വയം കുതിക്കാനുളള ഊര്‍ജ്ജം നേടി. 1.9 മാക് വേഗത്തിലെത്തിയ സ്‌പെയ്‌സ് ഫ്‌ളൈറ്റ്, 114,500 അടി വരെ ഉയരത്തിലെത്തിയതായി വെര്‍ജിന്‍ ഗലാറ്റിക് വ്യക്തമാക്കി. സൂപ്പര്‍സോണിക് ഫ്‌ളൈറ്റുകളുടെ സ്വഭാവം കൂടുതലറിയാനും കണ്‍ട്രോള്‍ സംവിധാനങ്ങളുടെ വിശദമായി പരിശോധനയുമായിരുന്നു രണ്ടാം പരീക്ഷണത്തില്‍ ലക്ഷ്യമിട്ടത്. പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാന്‍ റിച്ചാര്‍ഡ് ബ്രാന്‍സനും എത്തിയിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ആദ്യ പരീക്ഷണം. രണ്ടാം ഘട്ടത്തില്‍ നിന്ന് ലഭിച്ച ഫ്‌ളൈറ്റ് ഡാറ്റകള്‍ പഠിച്ച ശേഷമാകും അടുത്ത പരീക്ഷണത്തിന് വെര്‍ജിന്‍ ഗെലാറ്റിക്‌സ് തയ്യാറെടുക്കുക.

Read More

പബ്ലിക് ഡാറ്റ സ്റ്റാര്‍ട്ടപ്പുകളുമായി ഷെയര്‍ ചെയ്യാന്‍ ഒരുങ്ങി സര്‍ക്കാര്‍. നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മന്ത്രാലയങ്ങളിലെ ഡാറ്റ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി ആലോചിക്കുന്നത്. കൃഷിയും ഗതാഗതവും ഉള്‍പ്പെടെ വിവിധ സെക്ടറുകളിലെ പ്രശ്‌നങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തത്തോടെ സൊല്യൂഷന്‍ തേടുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരമാണ് ഇതിലൂടെ തുറക്കുന്നത്. ഡാറ്റ അനലൈസിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് കൂടുതല്‍ പ്രയോജനകരം. വെബ് പോര്‍ട്ടല്‍ വഴി ഡാറ്റകള്‍ ഷെയര്‍ ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്നും അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ കൈവശമുളള കോണ്‍ഫിഡന്‍ഷ്യല്‍ അല്ലാത്ത ഡാറ്റ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രയോജനപ്പെടുത്താന്‍ നേരത്തെ മുതല്‍ ആലോചനകള്‍ നടന്നിരുന്നു. റിസര്‍ച്ചിന് മാത്രമല്ല ഇന്നവേഷനുകള്‍ക്ക് കൂടി പ്രയോജനം ചെയ്യുന്ന ഡാറ്റകളാണ് ലഭ്യമാക്കുകയെന്ന് അമിതാഭ് കാന്ത് വ്യക്തമാക്കി. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുളള അഡ്വാന്‍സ്ഡ് ടെക്‌നോളജികളില്‍ ഈ ഡാറ്റ റിസര്‍ച്ച് വളരെ പ്രയോജനം ചെയ്യും. ഈ മേഖലകളിലെ മികച്ച ഗവേഷണങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനും തീരുമാനം സഹായിക്കും. India Government’s policy think…

Read More

ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കി നെക്സ്റ്റ് ജനറേഷന്‍ ഇ ടിക്കറ്റിംഗ് സംവിധാനമാണ് പുതിയ വെബ്്‌സൈറ്റിന്റെ പ്രധാന ആകര്‍ഷണം. ട്രെയിന്‍ സമയവും വിവരങ്ങളും തിരയാന്‍ ലോഗിന്‍ ഡീറ്റെയ്ല്‍സ് ആവശ്യമില്ല. PNR സ്റ്റാറ്റസ് അറിയാനും പുതിയ രീതിയാണ്. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസാണ് വെബ്‌സൈറ്റ് ഡെവലപ്പ് ചെയ്തത്

Read More

സ്റ്റാര്‍ട്ടപ്പ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റേഴ്‌സിനെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി. നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് തീരുമാനം. വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം ആദായനികുതി വകുപ്പും അംഗീകരിക്കുകയായിരുന്നു. നിക്ഷേപത്തിന് ശേഷം സ്റ്റാര്‍ട്ടപ്പുകളുടെ ഓഹരി മൂലധനവും ഷെയര്‍ പ്രീമിയവും 10 കോടി രൂപയില്‍ കവിയാന്‍ പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ. ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എച്ച്എന്‍ഐ നെറ്റ് വര്‍ക്കുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കുന്നതാണ് തീരുമാനം. സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെയും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിന്റെയും ദീര്‍ഘകാലമായുളള ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. സ്റ്റാര്‍ട്ടപ്പുകളുടെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രോത്സാഹിപ്പിക്കാനും നീക്കം വഴിയൊരുക്കും. ഇന്‍കം ടാക്‌സ് ആക്ടിലെ സെക്ഷന്‍ 56 ലെ സബ് സെക്ഷനുകള്‍ അനുസരിച്ചാണ് നികുതിയിളവ് ലഭിക്കുക. ഏപ്രില്‍ 11 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് തീരുമാനം നടപ്പിലാകുക. ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ മാസം ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ചാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. യഥാര്‍ത്ഥ മാര്‍ക്കറ്റ് വാല്യു മനസിലാക്കുന്നതിനായി മര്‍ച്ചന്റ് ബാങ്കര്‍മാരെക്കൊണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ ഓഹരി മൂല്യനിര്‍ണയം നടത്തണമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.

Read More

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. മുംബൈയിലും ഹൈദരാബാദിലും ഇന്നവേഷന്‍ സെന്ററുകള്‍ ഒരുക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് നീക്കം. ന്യൂ പേമെന്റ് മെക്കാനിസം, ഡാറ്റാ സയന്‍സ്, AI, മേഖലകളില്‍ പുതിയ ആശയങ്ങള്‍ തേടും.

Read More

80 കളുടെ തുടക്കത്തില്‍ ചെന്നൈയിലെ മറീന ബീച്ചിന്റെ കോര്‍ണറില്‍ ചെറിയ കടയില്‍ തുടങ്ങിയ കച്ചവടം. ജീവിതത്തില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടികള്‍ക്കൊടുവില്‍ നിലനില്‍പിനായിട്ടാണ് പെട്രീഷ്യ കച്ചവടം തെരഞ്ഞെടുത്തത്. അടുക്കളയും പാചകവും കുട്ടിക്കാലം മുതലേ ഇഷ്ടപ്പെട്ടിരുന്നതിനാല്‍ ബിസിനസിനായി ആ മേഖല തന്നെ തെരഞ്ഞെടുത്തു. ജ്യൂസും കട്ലെറ്റും സമൂസയുമൊക്കെ ഉണ്ടാക്കി വില്‍ക്കുന്ന ചെറിയ കട. അവിടെ നിന്നാണ് ഇന്ന് ചെന്നൈയിലെ അറിയപ്പെടുന്ന റെസ്റ്റോറന്റ് ശൃംഖലയുടെ അമരത്തേക്ക് പെട്രീഷ്യ തോമസ് എത്തിയത്. അന്‍പത് പൈസ മാത്രമായിരുന്നു ആദ്യ ദിനത്തിലെ ലാഭം. വിഷമമുണ്ടാക്കിയെങ്കിലും ബിസിനസ് തുടരാനായിരുന്നു തീരുമാനം. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന സ്‌നാക്‌സുകള്‍ ആളുകള്‍ക്ക് സെര്‍വ്വ് ചെയ്യാന്‍ പറ്റിയ ഇടമാണതെന്ന് പെട്രീഷ്യയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അധികം വൈകാതെ ദിവസവും 600 മുതല്‍ 700 രൂപയുടെ വരെ കച്ചവടമുണ്ടായി. ഇതോടെ പെട്രീഷ്യ ജീവിതത്തിലും പതുക്കെ ചുവടുറപ്പിച്ചു തുടങ്ങി. ഐസ്‌ക്രീമും സാന്‍ഡ്‌വിച്ചുമൊക്കെ കൂട്ടിച്ചേര്‍ത്തതോടെ കച്ചവടവും വിപുലമായി. തോല്‍ക്കാതിരിക്കാനുളള മനസ് മാത്രമാണ് തന്നെ തുണച്ചതെന്ന് പെട്രീഷ്യ പറയുന്നു. അതു തന്നെയാണ് അന്‍പത് പൈസയില്‍ നിന്നും ലക്ഷങ്ങളുടെ…

Read More

സ്വദേശി സമൃദ്ധി സിം കാര്‍ഡുകളുമായി പതഞ്ജലി ഗ്രൂപ്പ്. 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും 2 ജിബി ഡാറ്റയും 100 എസ്എംഎസുകളും. റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും

Read More