Author: News Desk
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ കൂടുതല്‍ വൈബ്രന്റ് ആക്കാന്‍ ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫെലോഷിപ്പ് പ്രോഗ്രാമിന് തുടക്കമിടുന്നു. സ്റ്റാര്‍ട്ടപ്പ് മിഷനുമായും വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുളളവര്‍ക്ക് പ്രോഗ്രാമിന്റെ ഭാഗമാകാം. സീനിയര്‍, ഹോണററി, ഫാബ്, ബയോ ഫാബ്, റിസര്‍ച്ച്, ജൂണിയര്‍ തുടങ്ങി വിവിധ കാറ്റഗറികളില്‍ ഒരു വര്‍ഷത്തേക്കാണ് ഫെലോഷിപ്പ് പ്രോഗ്രാം. സംസ്ഥാനത്തെ ടെക്നോളജി മൂവ്മെന്റിനും സ്്റ്റാര്‍ട്ടപ്പുകള്‍ക്കും ഗൈഡന്‍സ് നല്‍കുകയാണ് പ്രധാനചുമതല. എക്സ്പീരിയന്‍സ്ഡ് പ്രൊഫഷണലുകള്‍ക്കും ടെക്നോളജിയില്‍ താല്‍പര്യമുളള യുവാക്കള്‍ക്കും ഭാഗമാകാം. കുറഞ്ഞത് 5 വര്‍ഷത്തെ പരിചയസമ്പന്നതയാണ് സീനിയര്‍ ഫെലോഷിപ്പിന് വേണ്ടത്. വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുമായും സമിതികളുമായും അടുത്ത് പ്രവര്‍ത്തിക്കണം. ഹാര്‍ഡ് വെയര്‍ ഇലക്ട്രോണിക്‌സ്, സ്‌പെയ്‌സ് ടെക്, ഹെല്‍ത്ത്- മെഡ് ടെക്, ഫിന്‍ ടെക്, സോഷ്യല്‍ -റൂറല്‍ ഇന്നവേഷന്‍ തുടങ്ങിയ മേഖലകളിലാണ് സീനിയര്‍ ഫെലോകള്‍ക്ക് അവസരം. സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ബ്ലോക്ക് ചെയിന്‍, ഓഗ്മെന്റ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി മേഖലകളിലാണ് ഹോണററി ഫെലോഷിപ്പ്. ടെക് കമ്മ്യൂണിറ്റി ബില്‍ഡിംഗിലും സ്റ്റാര്‍ട്ടപ്പ് മെന്ററിംഗിലുമൊക്കെ…
ബെംഗലൂരു ആസ്ഥാനമായുളള ഇവന്റ് മാര്‍ക്കറ്റ് പ്ലെയ്‌സ് പ്ലാറ്റ്‌ഫോമാണ് Events High. ബജറ്റ് ഹോട്ടല്‍ ചെയിന്‍ ഗ്രൂപ്പായ Treebo യുടെ ആദ്യ ഏറ്റെടുക്കലാണിത്. ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഏറ്റെടുക്കല്‍.
പ്രകൃതിദുരന്ത സാധ്യതകള്‍ പ്രവചിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ഇന്നവേറ്റീവായ ടെക്‌നോളജി പ്രൊഡക്ടുകള്‍ ഡെവലപ്പ് ചെയ്യാന്‍ സഹായമൊരുക്കി IBM. ലോകമെങ്ങുമുളള ഡെവലപ്പേഴ്‌സിനെ ‘Call for Code’ ചലഞ്ചിലൂടെ ഒരു പ്ലാറ്റ്‌ഫോമിലെത്തിച്ചാണ് ഐബിഎം പൊതുസമൂഹത്തിന് ഗുണകരമായ സൊല്യൂഷനുകള്‍ തേടുന്നത്. യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസും റെഡ് ക്രോസും ലിനക്‌സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് 30 മില്യന്‍ യുഎസ് ഡോളറിന്റെ ഗ്ലോബല്‍ ഡിസാസ്റ്റര്‍ റിലീഫ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് നീക്കം. സ്റ്റാര്‍ട്ടപ്പുകളെയും എന്റര്‍പ്രൈസ് ഡെവലപ്പേഴ്‌സിനെയും അക്കാദമിക് റിസേര്‍ച്ചേഴ്‌സിനെയും ഒരുമിപ്പിച്ച് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലെ വെല്ലുവിളികള്‍ക്ക് സൊല്യൂഷന്‍ തേടുകയാണ് ഐബിഎം. ഡാറ്റ, ക്ലൗഡ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബ്ലോക്ക്‌ചെയിന്‍, ഐഒറ്റി ടെക്‌നോളജീസ് തുടങ്ങി അഡ്വാന്‍സ്ഡ് ടെക്‌നോളജി വിനിയോഗിച്ചുളള സൊല്യൂഷനുകളാണ് ലക്ഷ്യം വെയ്ക്കുന്നത്. ഡെവലപ്പര്‍മാര്‍ക്ക് ഐബിഎമ്മിന്റെ ഇനിഷ്യേറ്റീവില്‍ പങ്കാളികളാകാം. പാരീസില്‍ നടന്ന വിവാടെക് കോണ്‍ഫറന്‍സില്‍ ഐബിഎം പ്രസിഡന്റും സിഇഒയുമായ ഗിന്നി റൊമെറ്റിയാണ് പദ്ധതി പ്രഖ്യാപിച്ചത്. പ്രകൃതി ദുരന്തങ്ങളിലൂടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടവും മരണനിരക്കും കണക്കിലെടുത്താണ് വിപുലമായ പദ്ധതി ഐബിഎം ആവിഷ്‌കരിച്ചത്. ചലഞ്ചിന്റെ ഭാഗമാകുന്നവര്‍ക്ക് സൗജന്യമായി കോഡിംഗിനുളള…
ലോഞ്ച് ചെയ്ത് 21 മാസങ്ങള്‍ക്കുളളിലാണ് Phonepe യുടെ നേട്ടം. ആനുവല്‍ ഗ്രോസ് ട്രാന്‍സാക്ഷന്‍ 20 ബില്യന്‍ ഡോളറിലെത്തി. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പേമെന്റ് ആപ്പ് ആണ് Phonepe. ഇക്കൊല്ലം അവസാനത്തോടെ ദിവസവും 5 മില്യന്‍ ട്രാന്‍സാക്ഷനാണ് കമ്പനി ലക്ഷ്യമിടുന്നത്.
PMI കേരള ആനുവല്‍ കോണ്‍ഫറന്‍സ് കൊച്ചിയില്‍ ജൂണ്‍ 9ന് നടക്കും. കൊച്ചി RAMADA റിസോര്‍ട്ടിലാണ് ‘Waves 2018’ നടക്കുന്നത്. പ്രൊജക്ട് മാനേജ്‌മെന്റ് പ്രഫഷണലുകളുടെ കേരളത്തിലെ ഏറ്റവും വലിയ കോണ്‍ഫറന്‍സാകും Waves 2018. NASA അക്കാദമി ഓഫ് പ്രോഗ്രാം/ പ്രൊജക്ട് മാനേജ്‌മെന്റ് ആന്‍ഡ് എന്‍ജിനീയറിംഗ് ലീഡര്‍ഷിപ്പ് ഫൗണ്ടിംഗ് ഡയറക്ടര്‍ ഡോ. എഡ് ഹഫ്മാന്‍, ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ ഐഎഎസ്, CREDAI കേരള ചെയര്‍മാന്‍ ഡോ. നജീബ് സക്കറിയ തുടങ്ങിയവര്‍ സ്പീക്കേഴ്‌സായി എത്തും. http://pmikerala.org/waves2018/registration വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം
ബെംഗലൂരു ഡയറി സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി Gates Foundation IOT ബെയ്‌സ്ഡ് ഡയറിടെക് സ്റ്റാര്‍ട്ടപ്പ് Stellapps ലാണ് നിക്ഷേപം നടത്തിയത് Gates Foundation ഉള്‍പ്പെടെയുളളവരില്‍ നിന്ന് 14 മില്യന്‍ ഡോളറാണ് Stellapps സ്വരൂപിച്ചത് പ്രൊഡക്ട് ഡെവലപ്പ്‌മെന്റിനും ടെക്‌നോളജി ഡെവലപ്പ്‌മെന്റിനും പണം വിനിയോഗിക്കും ടെക്‌നോളജിയിലൂടെ ഡയറി ഫാം സംരംഭകര്‍ക്ക് നേട്ടമുണ്ടാക്കുകയാണ് Stellapps ന്റെ ലക്ഷ്യം
ടിക്കറ്റ് ബുക്കിംഗ് ഈസിയാക്കുന്ന നെക്‌സ്റ്റ് ജനറേഷന്‍ ടിക്കറ്റിംഗ് സംവിധാനമുള്‍പ്പെടെ അഡ്വാന്‍സ്ഡ് ടെക്‌നോളജി ഫീച്ചറുകളുമായി മുഖംമിനുക്കി എത്തുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റ്. കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് റെയില്‍വേ വ്യക്തമാക്കി. വെബ്‌സൈറ്റിന്റെ ബീറ്റ വേര്‍ഷനാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുളളത്. ഫീഡ്ബാക്ക് ശേഖരിച്ച ശേഷം പുതിയ വെബ്‌സൈറ്റിലേക്ക് പൂര്‍ണമായി മാറും. ഇ ടിക്കറ്റ് റിസര്‍വ്വേഷനുകള്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് റെയില്‍വേയുടെ മുഖംമാറ്റം. നിലവില്‍ റിസര്‍വ്വേഷന്‍ ബുക്കിംഗില്‍ മൂന്നില്‍ രണ്ട് ശതമാനവും വെബ്‌സൈറ്റിലൂടെയാണ് നടക്കുന്നത്. ദിവസവും 13 ലക്ഷത്തോളം ടിക്കറ്റുകളാണ് IRCTC വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്നത്. RAC, Waitlisted ടിക്കറ്റുകളുടെ കണ്‍ഫര്‍മേഷന്‍ സാധ്യത അറിയാന്‍ Waitlist prediction ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗ് ട്രെന്‍ഡ് ഡാറ്റ അനലൈസ് ചെയ്യുന്ന അല്‍ഗോരിതത്തിന്റെ അടിസ്ഥാനത്തിലാണ് കണ്‍ഫര്‍മേഷന്‍ സാധ്യത പ്രവചിക്കുക. ലോഗിന്‍ ചെയ്യാതെ സീറ്റ് അവെയ്‌ലബിലിറ്റിയും ട്രെയിന്‍ വിവരങ്ങളും സെര്‍ച്ച് ചെയ്യാം. സ്മാര്‍ട്ട്‌ഫോണിലും ടാബ്‌ലെറ്റിലും നാവിഗേഷന്‍ എളുപ്പമാക്കുന്ന തരത്തിലാണ് പുതിയ വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. കാഴ്ചയ്ക്ക് ഉചിതമായ വിധത്തില്‍ അക്ഷരങ്ങളുടെ…
സൂപ്പര്‍ സോണിക് ഹ്യൂമന്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റ് എന്ന സ്വപ്‌നത്തിലേക്ക് ഒരുപടി കൂടി അടുക്കുകയാണ് റിച്ചാര്‍ഡ് ബ്രാന്‍സന്‍. ബ്രാന്‍സന്റെ നേതൃത്വത്തിലുളള വെര്‍ജിന്‍ ഗലാറ്റിക് കമ്പനി, സൂപ്പര്‍സോണിക് സ്‌പെയ്‌സ് ഫ്‌ളൈറ്റിന്റെ രണ്ടാം പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കി. കാലിഫോര്‍ണിയയിലെ മൊഹാവി എയര്‍ ആന്‍ഡ് സ്‌പെയ്‌സ് പോര്‍ട്ടില്‍ നിന്നാണ് കരിയര്‍ എയര്‍ക്രാഫ്റ്റുകളുടെ ചിറകിലേറി സ്‌പെയ്‌സ് ഫ്‌ളൈറ്റ് പറന്നുയര്‍ന്നത്. കരിയര്‍ എയര്‍ക്രാഫ്റ്റുകളില്‍ നിന്ന് സ്വതന്ത്രമായി 31 സെക്കന്‍ഡുകള്‍ക്കുളളില്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റിലെ റോക്കറ്റുകള്‍ ബേണ്‍ ചെയ്ത് സ്വയം കുതിക്കാനുളള ഊര്‍ജ്ജം നേടി. 1.9 മാക് വേഗത്തിലെത്തിയ സ്‌പെയ്‌സ് ഫ്‌ളൈറ്റ്, 114,500 അടി വരെ ഉയരത്തിലെത്തിയതായി വെര്‍ജിന്‍ ഗലാറ്റിക് വ്യക്തമാക്കി. സൂപ്പര്‍സോണിക് ഫ്‌ളൈറ്റുകളുടെ സ്വഭാവം കൂടുതലറിയാനും കണ്‍ട്രോള്‍ സംവിധാനങ്ങളുടെ വിശദമായി പരിശോധനയുമായിരുന്നു രണ്ടാം പരീക്ഷണത്തില്‍ ലക്ഷ്യമിട്ടത്. പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാന്‍ റിച്ചാര്‍ഡ് ബ്രാന്‍സനും എത്തിയിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ആദ്യ പരീക്ഷണം. രണ്ടാം ഘട്ടത്തില്‍ നിന്ന് ലഭിച്ച ഫ്‌ളൈറ്റ് ഡാറ്റകള്‍ പഠിച്ച ശേഷമാകും അടുത്ത പരീക്ഷണത്തിന് വെര്‍ജിന്‍ ഗെലാറ്റിക്‌സ് തയ്യാറെടുക്കുക.
പബ്ലിക് ഡാറ്റ സ്റ്റാര്‍ട്ടപ്പുകളുമായി ഷെയര്‍ ചെയ്യാന്‍ ഒരുങ്ങി സര്‍ക്കാര്‍. നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മന്ത്രാലയങ്ങളിലെ ഡാറ്റ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി ആലോചിക്കുന്നത്. കൃഷിയും ഗതാഗതവും ഉള്‍പ്പെടെ വിവിധ സെക്ടറുകളിലെ പ്രശ്‌നങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തത്തോടെ സൊല്യൂഷന്‍ തേടുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരമാണ് ഇതിലൂടെ തുറക്കുന്നത്. ഡാറ്റ അനലൈസിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് കൂടുതല്‍ പ്രയോജനകരം. വെബ് പോര്‍ട്ടല്‍ വഴി ഡാറ്റകള്‍ ഷെയര്‍ ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്നും അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ കൈവശമുളള കോണ്‍ഫിഡന്‍ഷ്യല്‍ അല്ലാത്ത ഡാറ്റ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രയോജനപ്പെടുത്താന്‍ നേരത്തെ മുതല്‍ ആലോചനകള്‍ നടന്നിരുന്നു. റിസര്‍ച്ചിന് മാത്രമല്ല ഇന്നവേഷനുകള്‍ക്ക് കൂടി പ്രയോജനം ചെയ്യുന്ന ഡാറ്റകളാണ് ലഭ്യമാക്കുകയെന്ന് അമിതാഭ് കാന്ത് വ്യക്തമാക്കി. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുളള അഡ്വാന്‍സ്ഡ് ടെക്‌നോളജികളില്‍ ഈ ഡാറ്റ റിസര്‍ച്ച് വളരെ പ്രയോജനം ചെയ്യും. ഈ മേഖലകളിലെ മികച്ച ഗവേഷണങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനും തീരുമാനം സഹായിക്കും. India Government’s policy think…
ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കി നെക്സ്റ്റ് ജനറേഷന്‍ ഇ ടിക്കറ്റിംഗ് സംവിധാനമാണ് പുതിയ വെബ്്‌സൈറ്റിന്റെ പ്രധാന ആകര്‍ഷണം. ട്രെയിന്‍ സമയവും വിവരങ്ങളും തിരയാന്‍ ലോഗിന്‍ ഡീറ്റെയ്ല്‍സ് ആവശ്യമില്ല. PNR സ്റ്റാറ്റസ് അറിയാനും പുതിയ രീതിയാണ്. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസാണ് വെബ്‌സൈറ്റ് ഡെവലപ്പ് ചെയ്തത്