Author: News Desk

ഓണ്‍ലൈന്‍ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍ സ്റ്റാര്‍ട്ടപ്പാണ് Mfine. സീരീസ് എ ഫണ്ടിംഗിലൂടെയാണ് തുക സമാഹരിച്ചത്. ബെംഗലൂരുവിന് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് കമ്പനി. ഡല്‍ഹിയും ഹൈദരാബാദും ചെന്നൈയും പൂനെയും പരിഗണനയില്‍

Read More

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സുമെല്ലാം ദൈംനംദിന ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചെറുതല്ല. ഉപഭോക്താവ് എന്ന നിലയില്‍ മനുഷ്യരുടെ ജീവിതരീതി തന്നെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ബ്രിങ്ക് (BRINC) ആക്സിലറേറ്റര്‍ മാനേജിംഗ് ഡയറക്ടര്‍ സിമോണ്‍ ഷാങ് അഭിപ്രായപ്പെടുന്നു. ചാനല്‍ അയാം ഡോട്ട് കോമിനോട് സംസാരിക്കവേയാണ് ടെക്‌നോളജിയും മെഷീന്‍സും മനുഷ്യജീവിതത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സിമോണ്‍ ഷാങ് ചൂണ്ടിക്കാട്ടിയത്. ഉപഭോക്താവെന്ന നിലയില്‍ നിങ്ങള്‍ക്ക് ആവശ്യമുളളത് ശരിയായ സമയത്ത് തരുന്നുണ്ടോയെന്ന് ഓരോ നിമിഷവും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലൂടെ ഉറപ്പ് വരുത്തുകയാണ്. നോട്ടിഫിക്കേഷനിലൂടെയും മറ്റും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അത് കൃത്യമായി നിര്‍വ്വഹിക്കുന്നു. മനുഷ്യന് വേണ്ടി ചിന്തിച്ച് തീരുമാനങ്ങളെടുക്കാന്‍ മെഷീന്‍സിന് കഴിയുമോയെന്നതിലേക്കാണ് ഈ ഗവേഷണങ്ങള്‍ എത്തുന്നത്. ഡാറ്റാ അനലൈസിംഗ് ആണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ നടക്കുന്നത്. ഡീപ്പ് ലേണിംഗും ബിഗ് ഡാറ്റാ അനാലസിസും നല്‍കുന്നത് എറര്‍ ഫ്രീ റിസള്‍ട്ടാണ്. ചൈനയിലെ ഫാക്ടറികളില്‍ പ്രൊഡക്ടിവിറ്റി കൂട്ടുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ ഈ ടെക്‌നോളജികള്‍ ഇംപ്ലിമെന്റ് ചെയ്യുകയും റിസള്‍ട്ട് ഉണ്ടാക്കുകയും ചെയ്തതാണ്. ഹ്യൂമന്‍…

Read More

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് നടപടി. 2018 ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള കണക്കാണ് ഫെയ്‌സ്ബുക്ക് പുറത്തുവിട്ടത്.

Read More

ചൊവ്വയിലേക്ക് ഹെലികോപ്റ്റര്‍ അയയ്ക്കാനുളള ഒരുക്കത്തിലാണ് നാസ. 2020 ജൂലൈയില്‍ ഹെലികോപ്റ്റര്‍ അയയ്ക്കാനാണ് പദ്ധതി. ചൊവ്വാപര്യവേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നതാണ് ദൗത്യം. നാസയുടെ നീക്കം വിജയിച്ചാല്‍ അത് ഭാവി ഗവേഷണങ്ങള്‍ക്കും ചൊവ്വാദൗത്യങ്ങള്‍ക്കും ഏറെ സഹായകമാകും. വിജയിച്ചാല്‍ അന്യലോകത്ത് ഹെലികോപ്റ്റര്‍ പറത്തുന്ന ആദ്യസംഭവമായി നാസ ചരിത്രം കുറിക്കും. കാലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലാണ് ഹെലികോപറ്റര്‍ നിര്‍മിക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിന് അനുയോജ്യമായ ഡിസൈനിലാണ് ഹെലികോപ്റ്റര്‍ ഡെവലപ്പ് ചെയ്തിരിക്കുന്നത്. 1.8 കിലോയില്‍ താഴെ മാത്രമാണ് ഭാരം. ഒരു സോഫ്റ്റ്ബോളിന്റെ വലുപ്പം മാത്രമാണ് ബോഡിക്ക് ഉളളത്. ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ സോളാര്‍ സെല്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങളുമുണ്ട്. മാര്‍സ് 2020 റോവേഴ്‌സ് മിഷന്റെ ഭാഗമായി നാസയുടെ പേടകത്തിലാണ് ഹെലികോപ്റ്റര്‍ ചൊവ്വയിലെത്തിക്കുക. പേടകത്തില്‍ നിന്നുളള കമാന്റ് അനുസരിച്ച് ഹെലികോപ്റ്റര്‍ പറക്കും. ചൊവ്വയെക്കുറിച്ചുളള പഠനത്തില്‍ ഗൗരവമാകുന്ന വഴിത്തിരിവാണ് ഈ ദൗത്യത്തിലൂടെ നാസ പ്രതീക്ഷിക്കുന്നത്. സയന്‍സുമായി ബന്ധപ്പെട്ട ഇന്നവേഷനുകളിലും ഗവേഷണങ്ങളിലും നാസയുടെ കണ്ടുപിടുത്തങ്ങള്‍ നിര്‍ണായകമാകും. അതുകൊണ്ടുതന്നെ ശാസ്ത്രലോകവും ആകാംക്ഷയോടെയാണ് നാസയുടെ നീക്കം വീക്ഷിക്കുന്നത്.…

Read More

ടെക്നോളജി പൊതുജനങ്ങള്‍ക്കായി കൂടുതല്‍ പ്രയോജനപ്പെടുത്തുകയാണ് കേരളം. റോഡ് അപകടങ്ങളില്‍ പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലെത്തിക്കാന്‍ ഒറ്റ നമ്പരില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് നെറ്റ് വര്‍ക്ക് സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമായി. ആയിരത്തോളം ആംബുലന്‍സുകളെ ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കിലാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 9188100100 എന്ന നമ്പരിലേക്ക് വിളിച്ചാല്‍ അപകട സ്ഥലത്തിന് തൊട്ടടുത്തുളള ആംബുലന്‍സുകളുടെ സേവനം എളുപ്പം ലഭ്യമാക്കുന്ന രീതിയിലാണ് ഓപ്പറേഷന്‍. അപകടത്തില്‍പെടുന്നവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ നിരവധി ജീവനുകള്‍ പൊലിയുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍കൈയ്യെടുത്ത് പദ്ധതി നടപ്പിലാക്കുന്നത്. കേരള പൊലീസിന്റെ സഹകരണത്തോടെയാണ് പ്രൊജക്ട് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലാണു ഫോണ്‍കോളുകള്‍ എത്തുക. പ്രത്യേക പരിശീലനം ലഭിച്ച ടീം അപകടമുണ്ടായ സ്ഥലം മനസിലാക്കി മാപ്പില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് വിവരം കൈമാറും. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഏറ്റവുമടുത്ത ആശുപത്രി ലിസ്റ്റ് ചെയ്യുകയും അവിടേക്ക് ആംബുലന്‍സ് ഡയറക്ട് ചെയ്യുകയും ചെയ്യും. ആംബുലന്‍സിന്റെ സഞ്ചാരം തത്സമയം കണ്‍ട്രോള്‍ റൂമില്‍ ട്രാക്ക് ചെയ്യുന്നുമുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടമായി…

Read More

വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുമായി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്. 14.74 മില്യന്‍ ഡോളറിന്റെ ഫണ്ടാണ് രൂപീകരിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ ഗുഡ്‌സ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനാണ് പദ്ധതി.

Read More

ഷിപ്പിംഗ് കണ്ടെയ്‌നറുകളില്‍ ഒരു സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഒരുക്കിയിരിക്കുകയാണ് നെതര്‍ലന്റ്‌സിലെ ആര്‍ക്കിടെക്ട് ജൂലിയസ് തമീനിയോ. സയന്‍സ് റിസര്‍ച്ചുകള്‍ക്കും ഇന്നവേഷനുകള്‍ക്കും പേരുകേട്ട നെതര്‍ലാന്റ്‌സിലെ ആംസ്റ്റര്‍ഡാം സയന്‍സ് പാര്‍ക്കിലാണ് ഈ പ്രകൃതിസൗഹൃദ സ്റ്റാര്‍ട്ടപ്പ് വില്ലേജ്. തുടക്കക്കാരായ സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ താല്‍ക്കാലിക ഓഫീസ് സ്‌പെയ്‌സ് നല്‍കുന്നതിന് പുറമേ അവരെ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാക്കി സപ്പോര്‍ട്ട് ചെയ്യുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കണ്ടെയ്‌നറുകള്‍ പലരീതിയില്‍ പ്ലെയ്‌സ് ചെയ്താണ് മനോഹരമായ സ്‌പെയ്‌സ് ഒരുക്കിയത്. ടെക്‌നോളജിയും ഇന്നവേഷനും സ്റ്റാര്‍ട്ടപ്പുകളുമായും ബന്ധപ്പെട്ട ഇവന്റുകളും വര്‍ക്ക്‌ഷോപ്പുകളുമായി സജീവമാണ് ഇവിടം. ഇന്നവേഷന്‍ ലാബ്, കോ വര്‍ക്കിംഗ് സ്‌പെയ്‌സ്, വെഞ്ച്വര്‍ സ്റ്റുഡിയോ തുടങ്ങി ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മുഴുവന്‍ ചേരുവകളും ഉള്‍പ്പെടുത്തിയാണ് കണ്ടെയ്‌നര്‍ വില്ലേജ് ഒരുക്കിയിരിക്കുന്നത്. ബൂട്ട് ക്യാമ്പുകള്‍ക്കും ഹാക്കത്തോണുകള്‍ക്കും പോലും ഇവിടം വേദിയാകാറുണ്ട്. എയ്‌സ് (ACE) വെഞ്ച്വര്‍ ലാബിന്റെ ഭാഗമായിട്ടാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ് പ്രവര്‍ത്തിക്കുന്നത്. ഓപ്പണ്‍ എയര്‍ ഇവന്റുകള്‍ക്കും ഇന്‍ഹൗസ് മീറ്റിംഗുകള്‍ക്കും ഇടമൊരുക്കിയിട്ടുളള സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ എന്റര്‍ടെയ്ന്‍മെന്റിന് കോഫീ ബാറും വൂഡന്‍ വോക്ക് വേയും സജ്ജീകരിച്ചിട്ടുണ്ട്.…

Read More

ടെക്‌നോളജി കൂടുതല്‍ ട്രസ്റ്റ്‌വര്‍ത്തിയാകുന്ന ഇന്‍ഡസ്ട്രി റെവല്യൂഷന്റെ പാതയിലാണ് ലോകം. ഇന്‍ഡസ്ട്രി 4.2 എന്ന് വിളിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ മാറ്റം ഇന്‍ഡസ്ട്രി 2.2 റെവല്യൂഷന്‍ ആണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെടുന്നു. കാരണം മുന്‍പെങ്ങുമില്ലാത്ത ഫിലോസഫിക്കല്‍ ചെയ്ഞ്ചസ് ആണ് ഈ റെവല്യൂഷനിലൂടെ ഇന്‍ഡസ്ട്രിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുവസമൂഹം സ്വപ്‌നം കാണുന്ന ജോലികളിലധികവും കംപ്യൂട്ടറുകളും സോഫ്റ്റ്‌വെയറുകളും നിര്‍വ്വഹിക്കുന്ന സ്ഥിതിയാണ് മുന്നിലുളളതെന്നും ഡോ. സജി ഗോപിനാഥ് ഓര്‍മ്മിപ്പിക്കുന്നു. ഇന്‍ഡസ്ട്രി റവല്യൂഷനുകളുടെ തുടക്കത്തില്‍ ഹ്യൂമന്‍ ലേബര്‍ ഫോഴ്‌സിനെ യന്ത്രങ്ങള്‍ റീപ്ലെയ്‌സ് ചെയ്‌തെങ്കില്‍ ഇന്ന് മനുഷ്യരുടെ അധ്വാനം വേണ്ട ജോലികള്‍ കംപ്യൂട്ടറുകള്‍ നിര്‍വ്വഹിക്കുന്ന കാലമാണ്. സോഫ്റ്റ്‌വെയര്‍ രംഗത്തും മാനേജ്‌മെന്റിലും സെയില്‍സിലുമൊക്കെ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിവേഗം സംഭവിക്കുന്ന ടെക്‌നോളജിക്കല്‍ ചെയ്ഞ്ചസ് ട്രാക്ക് ചെയ്യാനും ടാപ്പ് ചെയ്യാനും കഴിഞ്ഞാല്‍ മാത്രമാണ് വിജയിക്കുക. വിവിധ ജോബ് സെക്ടറുകളിലേക്കായി കോളജുകള്‍ വിദ്യാര്‍ത്ഥികളെ എക്യുപ്പ്ഡാക്കുന്നുണ്ട്. പക്ഷെ അവരുടെ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ആ ജോലികള്‍ അപ്രത്യക്ഷമാകുന്ന സ്ഥിതിയാണ്. അത്രവേഗം ഡിസ്‌റപ്ഷനുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന…

Read More

സമൂഹത്തിന്റെ പുരോഗതിക്കായി വലിയതോതില്‍ സപ്പോര്‍ട്ട് ചെയ്യുന്നവരാണ് എന്‍ട്രപ്രണേഴ്‌സ്. സമൂഹത്തെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കാനുളള ഏറ്റവും നല്ല വഴി കൂടുതല്‍ എംപ്ലോയ്‌മെന്റ് അവസരങ്ങള്‍ ഒരുക്കുകയാണ്. എന്‍ട്രപ്രണേഴ്‌സ് ചെയ്യുന്നതും അതാണ്. അതുകൊണ്ടു തന്നെ യഥാര്‍ത്ഥ സോഷ്യല്‍ കോണ്‍ട്രിബ്യൂട്ടേഴ്‌സായി എന്‍ട്രപ്രണേഴ്‌സ് മാറുകയാണെന്ന് Infinithesim ഫൗണ്ടറും കോര്‍പ്പറേറ്റ് ലോകത്തെ ഇന്‍സ്പിരേഷണല്‍ പേഴ്സണാലിറ്റിയുമായ മഹാത്രിയ റാ ചൂണ്ടിക്കാട്ടുന്നു. ചാരിറ്റി കൊണ്ട് ഒരു സമൂഹത്തെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്താനാകില്ല. എംപ്ലോയ്‌മെന്റും എഡ്യുക്കേഷനും മാത്രമാണ് അതിനുളള പോംവഴി. താഴെക്കിടയില്‍ നിന്നും ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തണമെങ്കില്‍ അവരുടെ വിദ്യാഭ്യാസത്തെ സപ്പോര്‍ട്ട് ചെയ്യാനും കൂടുതല്‍ എംപ്ലോയ്‌മെന്റ് അവസരങ്ങള്‍ ഒരുക്കാനുമാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് എന്‍ട്രപ്രണേഴ്‌സിനെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാകില്ലെന്ന സന്ദേശം മഹാത്രിയ റാ പങ്കുവെച്ചത്. എന്‍ട്രപ്രണര്‍ഷിപ്പ് ഒരിക്കലും ചാരിറ്റിയല്ല. പക്ഷെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്‍ട്രപ്രണേഴ്‌സിന്റെയോ സമാനമനസ്‌കരുടെയോ സപ്പോര്‍ട്ടോടെ മാത്രമാണ് നടക്കുന്നത്. കുറച്ച് നല്ല എന്‍ട്രപ്രണേഴ്‌സിന്റെ സപ്പോര്‍ട്ട് ലഭിച്ചതുകൊണ്ടാണ് മദര്‍ തെരേസയ്ക്ക് പോലും വലിയ കാര്യങ്ങള്‍…

Read More

2011 ലാണ് രവി വെങ്കടേശന്‍ ഇന്‍ഫോസിസ് ബോര്‍ഡിലെത്തിയത്. ഇന്‍ഫോസിസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായിരുന്നു. ഡിജിറ്റല്‍ ഫസ്റ്റ് ഫ്യൂച്ചറിലേക്ക് ഇന്‍ഫോസിസിന്റെ ഫോക്കസ് വഴിതിരിച്ചുവിട്ടവരില്‍ പ്രധാനിയാണ്‌. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു

Read More