Author: News Desk

ഡിസ്‌റപ്ഷന് വഴിയൊരുക്കുന്ന ഇന്നവേഷനുകള്‍ മാത്രമല്ല, സൊസൈറ്റിക്ക് ബെനിഫിഷ്യല്‍ ആയ രീതിയില്‍ എംപ്ലോയ്‌മെന്റ് ജനറേഷനും സ്റ്റാര്‍ട്ടപ്പുകള്‍ കേപ്പബിളാണെന്ന് കെഎസ്‌ഐഡിസി എംഡി ഡോ. എം ബീന ഐഎഎസ്. കെഎസ്‌ഐഡിസി സപ്പോര്‍ട്ട് നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് ഡോ. എം ബീനയുടെ വാക്കുകള്‍. ഫ്യൂച്ചര്‍ ജോബ് കണ്‍സെപ്റ്റുകള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ കേന്ദ്രീകരിക്കുമ്പോള്‍ എംപ്ലോയ്‌മെന്റ് ജനറേഷനില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എത്രത്തോളം കോണ്‍ട്രിബ്യൂട്ട് ചെയ്യാനാകുമെന്ന സംശയം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനുളള വ്യക്തമായ ഉത്തരം കൂടിയാണ് ഡോ. എം ബീനയുടെ വാക്കുകള്‍. രണ്ട് വര്‍ഷമായി മീഡിയം, ലാര്‍ജ് സ്‌കെയില്‍ ഇന്‍ഡസ്ട്രികള്‍ക്ക് ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടായി 121 കോടി രൂപയാണ് കെഎസ്‌ഐഡിസി വിതരണം ചെയ്തത്. ഈ സ്ഥാപനങ്ങളില്‍ 450 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ സീഡ് ഫണ്ട് അനുവദിച്ച 58 കമ്പനികളിലൂടെ 650 തൊഴിലവസരങ്ങളാണ് ഉണ്ടായതെന്ന് ഡോ. എം ബീന ചൂണ്ടിക്കാട്ടി. 12 കോടി രൂപയാണ് സീഡ് ഫണ്ടായി കെഎസ്‌ഐഡിസി മുതല്‍മുടക്കിയത്. ഏതൊരു സര്‍ക്കാരിനും മുന്നിലുളള ചലഞ്ചാണ് എംപ്ലോയ്‌മെന്റ് ജനറേഷന്‍.…

Read More

ഇന്ത്യയില്‍ എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ഗൂഗിളിന്റെ ഫോക്കസ് പോയിന്റെന്ന് ഗൂഗിള്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ ആനന്ദന്‍. Channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിക്കവേയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ പ്രതീക്ഷ നല്‍കുന്ന നിലപാട് രാജന്‍ ആനന്ദന്‍ വ്യക്തമാക്കിയത്. സമൂഹത്തില്‍ ഡിസ്‌റപ്ഷന് ശ്രമിക്കുന്ന സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും സപ്പോര്‍ട്ട് ചെയ്യാന്‍ ഗൂഗിള്‍ നടത്തുന്ന പദ്ധതികളെക്കുറിച്ചും രാജന്‍ ആനന്ദന്‍ വ്യക്തമാക്കി. ബില്യന്‍ ജനങ്ങളുള്ള ഇന്ത്യയില്‍ അത്ര തന്നെ അവസരങ്ങളുണ്ടെന്ന കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെച്ചത്. നവസംരംഭകരും സ്റ്റാര്‍ട്ടപ്പുകളും ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്ന സൂചനയാണ് ആ വാക്കുകളില്‍ നിറയുന്നത്. ലോകത്തെ നമ്പര്‍ വണ്‍ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്സായ ഗൂഗിളിനെ, മള്‍ട്ടി ലാംഗ്വേജും ലൈഫ് സ്‌റ്റൈലും നിറഞ്ഞ ഇന്ത്യ പോലൊരു ഡൈവേഴ്സിഫൈഡ് മാര്‍ക്കറ്റില്‍ ലീഡ് ചെയ്യുന്ന ഹംപിള്‍ പേഴ്സണാലിറ്റി. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാനുഫാക്ചറിംഗ് സിസ്റ്റംസ് എന്‍ജിനീയറിംഗില്‍ എംഎസ്സിയും നേടിയ ശേഷമാണ് ടെക്നോളജി മേഖലയിലേക്ക് രാജന്‍ ആനന്ദന്‍ ചുവടുറപ്പിച്ചത്. ഇന്ത്യയിലെ…

Read More

ഇന്ത്യ ഡാറ്റ റിച്ച് കമ്മ്യൂണിറ്റിയിലേക്ക് നീങ്ങുകയാണെന്ന് ഇന്‍ഫോസിസ് കോ ഫൗണ്ടറും നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ നന്ദന്‍ നിലേകാനി. ഡാറ്റകളിലൂടെ ധാരാളം പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. സമ്പന്നരായ ചിലരുടെ കൈകളില്‍ മാത്രം ഡാറ്റകള്‍ എത്തിപ്പെടുന്ന വെസ്‌റ്റേണ്‍ രാജ്യങ്ങളിലെ രീതിക്ക് വിപരീതമായി ഇന്ത്യ ഒരു ഡാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്‍ഡ് ചെയ്തുവരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആധാര്‍, കെവൈസി തുടങ്ങിയവ അതിന്റെ ഭാഗമാണ്. കൊച്ചിയില്‍ നടന്ന ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു നന്ദന്‍ നിലേകാനി. ഡാറ്റ എംപവര്‍മെന്റ് ആര്‍ക്കിടെക്ചര്‍ ആണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ വ്യക്തിക്കും ബിസിനസിനും സഹായകമാകുന്ന രീതിയില്‍ ഡാറ്റകള്‍ ഉപയോഗിക്കാന്‍ കഴിയും. പാശ്ചാത്യ രാജ്യങ്ങള്‍ സാമ്പത്തികമായി ഉയര്‍ച്ചയിലെത്തിയിട്ടാണ് അവര്‍ ഡാറ്റ റിച്ച് ആകുന്നത്. അങ്ങനെയുളള സാഹചര്യത്തില്‍ ഈ ഡാറ്റകള്‍ പരസ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന ബിസിനസ് മോഡലാണ് കാണാന്‍ കഴിയുക. എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയല്ല. ഇന്ത്യന്‍ ബിസിനസുകള്‍ ഇക്കണോമിക്കലി റിച്ച് ആകുന്നതിന് മുന്‍പു തന്നെ അവര്‍ ഡാറ്റ റിച്ച് ആയിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ…

Read More

പരീക്ഷകള്‍ക്ക് ഓര്‍ത്തിരിക്കാന്‍ വേണ്ടി മാത്രം പഠിക്കുന്ന നമ്മുടെ വിദ്യാഭ്യാസ രീതി മാറ്റണമെന്ന് ബൈജൂസ് ലേണിംഗ് ആപ്പ് ഫൗണ്ടറും സിഇഒയുമായ ബൈജു രവീന്ദ്രന്‍. ക്വസ്റ്റ്യനുകള്‍ സോള്‍വ് ചെയ്യാനുളള ട്രെയിനിംഗ് മാത്രമാണ് നിലവില്‍ സ്റ്റുഡന്റ്‌സിന് കിട്ടുന്നത്. പക്ഷെ ചോദ്യം ചോദിക്കാനാണ് അവരെ സജ്ജരാക്കേണ്ടതെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എഡ്യുക്കേഷന്‍ സിസ്റ്റമാണ് ഇന്ത്യയിലേത്. വിദ്യാര്‍ത്ഥികളെ സെല്‍ഫ് ലേണേഴ്‌സാക്കി മാറ്റുന്നതോടൊപ്പം അവര്‍ക്ക് ഒരു കണ്ടിന്യൂസ് പ്രോസസാക്കി അത് മുന്നോട്ടുകൊണ്ടുപോകാനും സാധിക്കണം. അത്തരത്തിലുളള മാറ്റമാണ് വരേണ്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ഒരു ക്ലാസ് മുറിയും ഇന്നത്തെ ക്ലാസ് മുറികളും താരതമ്യം ചെയ്താല്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. ഇന്നും നമ്മുടെ ക്ലാസ് മുറികള്‍ നോണ്‍ ഇന്ററാക്ടീവ് ആണ്. പല കുട്ടികളും ഇപ്പോഴും പുസ്തകത്തിലെ കാര്യങ്ങള്‍ അതേപടി മന:പ്പാഠമാക്കുകയാണ്. അത് മാറണം. പഠനം എളുപ്പമാക്കാനും അവര്‍ പഠിക്കുന്നുവെന്ന് ഉറപ്പുവരുത്താനുമുളള ഒരു ഓര്‍ഗാനിക് അപ്രോച്ച് മാത്രമാണ് പോംവഴി. അല്ലെങ്കില്‍ അത് കുട്ടികളുടെ മനസില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും. എക്‌സാമുകള്‍ക്ക് ഓര്‍ത്തിരിക്കാന്‍ വേണ്ടി മാത്രമാകരുത്…

Read More

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരള ഓണ്‍ട്രപ്രണോറിയല്‍ യൂത്ത് സമ്മിറ്റ്-Key 2018ലെ സെലക്ട് ചെയ്ത സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വിതരണം ചെയ്തു.തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്സ് കോളജില്‍ നടന്ന കീ സമ്മിറ്റിന്റെ സമാപന ചടങ്ങില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ വി.കെ. പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ട 5 നവീന ആശയങ്ങള്‍ക്കുള്ള പ്രൈസ് മണി വിതരണം ചെയ്തു. കീടനാശിനിമുക്ത കൃഷിരീതി പ്രോത്സാഹിപ്പിക്കുന്ന അമല്‍പ്രതാപ്, നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് മിതമായ വിലയ്ക്ക് ഫര്‍ണിച്ചര്‍ വാടകയ്ക്ക് നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാററ് ഫോം ഒരുക്കിയ ടിജോതോമസ്, പച്ചക്കറി കര്‍ഷകരില്‍ നി്ന്ന് നേരിട്ട ആവശ്യക്കാരിലെത്തിക്കുന്ന പ്രദീപ് പിഎസ് എന്നിവര്‍ക്ക് 50,000 രൂപ വീതവും, പൊതു സ്ഥലങ്ങളില്‍ അമ്മമാര്‍ക്കുള്ള മുലയൂട്ടല്‍ കേന്ദ്രം ഒരുക്കുന്ന ധരിണി സുരേഷ്, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഇവരെ ഒരു കുടക്കിഴിൽ കൊണ്ടുവരുന്ന ഇര്‍ഷാദുള്‍ ഇസ്ലാം എന്നിവര്‍ക്ക് 25,000 രൂപ വീതവുമാണ് നല്‍കിയത്. സംരംഭത്തിലേക്ക് കടന്നു വരുന്നവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് ഒരുക്കിയ കീ സമ്മിറ്റിന്റെ…

Read More

കേരളത്തെ ഡിജിറ്റല്‍ സാങ്കേതികത്വത്തിലും ഇന്നവേഷനുകളിലും മുന്നിലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു കൊച്ചിയില്‍ നടന്ന ഹാഷ് ഫ്യൂച്ചര്‍.ഇന്ത്യയ്ക്കകത്തും പുറത്തു നിന്നും വിവിധ മേഖലകളിലെ എക്‌സ്‌പേര്‍ട്‌സും ഫൗണ്ടേഴ്‌സുമെല്ലാം രണ്ടു ദിവസം കൊണ്ട്് കേരളത്തിലെ എന്‍ട്രപ്രണര്‍ എക്കോസിസ്റ്റത്തിന് നല്‍കിയത് വലിയ ഊര്‍ജ്ജമാണ്. ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നീലേക്കനിയും ബൈജൂസ് ഫൗണ്ടര്‍ ബൈജു രവീന്ദ്രനും, ആര്‍ബിഐ മുന്‍ ഗവര്‍ണ്ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജനുമെല്ലാം കേരളത്തിലെ യുവ ഇന്നവേറ്റേഴ്‌സിന് നല്‍കിയത് അനുഭവത്തിന്റ വെളിച്ചത്തിലുള്ള പുതിയ പാഠങ്ങളാണ്. ലോകത്തിലെ മാറ്റങ്ങള്‍ക്കനുസൃതമായി കേരളവും പുതിയതിനെ ഉള്‍ക്കൊള്ളുന്നുവെന്നും ഫ്യുച്ചറസ്റ്റിക്കായ നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതിന്റെ ഉദാഹരണമാണ് ഫ്യൂച്ചറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.സാങ്കേതിക വിദ്യയിലൂന്നിയുള്ള മുന്നേറ്റം ട്രാവല്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റമാണ് വരുത്താന്‍ പോകുന്നതെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് ഡിജിറ്റല്‍ ആന്റ് ഇന്നവേഷന്‍ ഓഫീസര്‍ ക്രിസ്റ്റഫര്‍ മുള്ളര്‍ പറഞ്ഞു.പ്രതികരണക്ഷമമായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടേണ്ടതെന്ന് ബൈജൂസ് ഫൗണ്ടര്‍ ബൈജു രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഡാറ്റയാണ് ഇനി…

Read More

സ്റ്റാര്‍ട്ടപ്പ് സെക്ടറില്‍ മുന്നിലെത്താന്‍ കേരളം കൂടുതല്‍ സ്ട്രാറ്റജിക് ആയ പരിശ്രമങ്ങള്‍ നടത്തണമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. സുബോ റായ്. വിവിധ മേഖലകളിലുളള 50 സ്റ്റാര്‍ട്ടപ്പുകളെ ഐഡന്റിഫൈ ചെയ്ത് ടോപ്പ് 50 സ്റ്റാര്‍ട്ടപ്പ് ബസ് രൂപീകരിക്കണം. ഈ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഫെസിലിറ്റികളും സഹായങ്ങളും നല്‍കണം. അങ്ങനെയെങ്കില്‍ അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുളളില്‍ ഈ സ്റ്റാര്‍ട്ടപ്പുകളിലൂടെ കേരളത്തിന് ഈ സെക്ടറില്‍ മുന്നിലെത്താന്‍ കഴിയുമെന്നും channeliam.com നോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നാഷണല്‍, ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ സാന്നിധ്യമുളള സംസ്ഥാനമാണ് കേരളം. ഇവിടുത്തെ എന്‍ട്രപ്രണര്‍ഷിപ്പ് ഹിസ്റ്ററി പരിശോധിച്ചാലും അത് മനസിലാകും. കേരളത്തില്‍ നിന്ന് വിവിധ മേഖലകളില്‍ തൊഴില്‍ തേടി പുറത്തുപോയവരും എക്‌സ്‌പേര്‍ട്്‌സ് ആയി തിരിച്ചെത്തിയവരും ഉണ്ട്. മികച്ച വിദ്യാഭ്യാസവും പരിശീലനവും ലഭിച്ച യുവസമൂഹമാണ് ഇവിടെ ഇന്നുളളത്. ഈ മൂന്ന് ഘടകങ്ങള്‍ കൂട്ടിയിണക്കിയുളള പദ്ധതികളാണ് കേരളം തയ്യാറാക്കേണ്ടതെന്ന് ഡോ. സുബോ റായ് അഭിപ്രായപ്പെട്ടു. ഇന്നവേഷനുകള്‍ക്കും എന്‍ട്രപ്രണര്‍ഷിപ്പിനും അനുയോജ്യമായ ഒട്ടേറെ നടപടികള്‍…

Read More

കാര്‍ഷിക മേഖലയില്‍ വലിയ സംരംഭകസാധ്യതയുളള സംസ്ഥാനമാണ് കേരളം. കാലാവസ്ഥയിലെ അനുകൂല ഘടകങ്ങളും കേരളത്തിന്റെ ബയോഡൈവേഴ്സിറ്റിയുമാണ് ഇത്രയധികം വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നത്. വാല്യു ആഡഡ് പ്രൊഡക്ടുകളില്‍ വേണ്ട വിധത്തില്‍ ശ്രദ്ധ ചെലുത്തിയാല്‍ വരും നാളുകളില്‍ കേരളത്തിന് ഈ മേഖലയില്‍ ഏറെ മുന്നിലെത്താന്‍ കഴിയുമെന്ന് കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി മുന്‍ ഡയറക്ടര്‍ (റിസര്‍ച്ച്) ഡോ. സി.കെ പീതാംബരന്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ മാര്‍ക്കറ്റിലെത്തുന്ന വാല്യൂ ആഡഡ് പ്രൊഡക്ടുകളില്‍ പലതും മറ്റ് സംസ്ഥാനങ്ങളില്‍ ഉല്‍പാദിപ്പിക്കുന്നവയാണ്. പായ്ക്കറ്റ് ചിപ്സും തേങ്ങയില്‍ നിന്നുളള വാല്യു ആഡഡ് പ്രൊഡക്ടുകളുമൊക്കെ ഇതിന് തെളിവാണ്. പ്രൊഡക്ഷനിലും മാര്‍ക്കറ്റിംഗിലും ടെക്‌നോളജിയെ കൂട്ടുപിടിച്ചാല്‍ കാര്‍ഷിക മേഖലയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മുന്നേറ്റമുണ്ടാക്കാന്‍ കേരളത്തിനാകും. തേങ്ങയില്‍ നിന്നും പത്ത് പ്രൊഡക്ടുകള്‍ മാത്രമാണ് ഇവിടെയുണ്ടാക്കുന്നത്. എന്നാല്‍ ശ്രീലങ്കയില്‍ ഏതാണ്ട് 150 ഓളം പ്രൊഡക്ടുകളാണ് തേങ്ങയില്‍ നിന്നും അനുബന്ധ ഉല്‍പ്പന്നങ്ങളില്‍ നിന്നും ഉണ്ടാക്കുന്നതെന്ന് ഡോ. സി.കെ പീതാംബരന്‍ ചൂണ്ടിക്കാട്ടി. അക്വാ പ്രൊഡക്ട്സിനും ഗ്രീന്‍ ലീവ്സ് പ്ലാന്റുകള്‍ക്കുമൊക്കെ ഇന്ന് വലിയ ഡിമാന്റ്…

Read More

ഇന്ന് ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രോബ്ലംസ് സോള്‍വ് ചെയ്യാനിറങ്ങിയാല്‍ സംരംഭകത്വത്തിന്റെ വലിയ അവസരങ്ങളാണ് തുറക്കുകയെന്ന് കെഎസ്ഐഡിസി എംഡി ഡോ. എം ബീന. സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് കൊച്ചിയില്‍ നടത്തിയ ആന്വല്‍ എന്‍ട്രപ്രണര്‍ഷിപ്പ് കോണ്‍ക്ലേവ് -പള്‍സിന്റെ ഉദ്ഘാടനവേദിയിലാണ് സംരംഭകത്വ മേഖലയിലെ വിപുലമായ അവസരങ്ങളെക്കുറിച്ച് ഡോ. എം ബീന സൂചിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കും നവസംരംഭകര്‍ക്കും മെന്ററിംഗിനും നെറ്റ്വര്‍ക്കിംഗിനും അവസരമൊരുക്കുന്നതായിരുന്നു കോണ്‍ക്ലേവ്. വിവിധ മേഖലകളിലെ സംരംഭകരുടെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുളള ഡെലിഗേറ്റുകള്‍ക്ക് വിലമതിക്കാനാവാത്ത പാഠങ്ങളാണ് നല്‍കിയത്. ജാക്ഫ്രൂട്ട് 365 ഫൗണ്ടര്‍ ജെയിംസ് ജോസഫ്, ഫിന്‍ലെഡ് ഇന്റര്‍നാഷണല്‍ സര്‍വ്വീസ് കോ ഫൗണ്ടറും എംഡിയുമായ കണ്ണന്‍ സുരേന്ദ്രന്‍, മസാലബോക്സ് ഫൗണ്ടറും സിഇഒയുമായ ഹര്‍ഷ തച്ചേരി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ആര്‍ജ്ജിക്കുന്ന അറിവുകളാണ് ഒരു സംരംഭകന്റെ യാത്രയില്‍ ഏറ്റവും നിര്‍ണായകമെന്ന് സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് ഡയറക്ടര്‍ ഡോ. മനോജ് വര്‍ഗീസ് പറഞ്ഞു. ഇക്കാര്യം കണക്കിലെടുത്താണ് ഇത്തരം പരിപാടികള്‍ XIME സംഘടിപ്പിക്കുന്നതെന്നും…

Read More

ഒരു സമൂഹം ഡെയ്‌ലി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സൊല്യൂഷനുണ്ടെങ്കില്‍ അതാണ് ഇന്ത്യ ഇന്ന് ആഗ്രഹിക്കുന്ന വാണ്ടഡ് സ്റ്റാര്‍ട്ടപ്. ബെംഗലൂരുവിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും നഗരവാസികള്‍ക്കും കാര്‍ബണ്‍ മാസ്റ്റേഴ്‌സ് ഒരു വേസ്റ്റ് മാനേജ്‌മെന്റ് കമ്പനി മാത്രമല്ല. ഓരോ നിമിഷവും കാര്‍ബണ്‍ എമിഷനിലൂടെ പൊല്യൂട്ടഡ് ആയിക്കൊണ്ടിരുന്ന ബെംഗലൂരുവിന്റെ അന്തരീക്ഷത്തെ ശുദ്ധമാക്കുന്ന ഒരു സൊല്യൂഷന്‍ പ്രൊവൈഡര്‍ കൂടിയാണ് ഈ സ്ഥാപനം. നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പുറന്തളളുന്ന മാലിന്യം ടെക്‌നോളജിയുടെ സഹായത്തോടെ ശാസ്ത്രീയമായി റീസൈക്കിള്‍ ചെയ്ത് പാചകവാതകം ഉള്‍പ്പെടെയുളള പ്രൊഡക്ടുകള്‍ ഇവര്‍ ഉണ്ടാക്കുന്നു. ഇതിന് പുറമേ കര്‍ഷകര്‍ക്ക് രാസവളത്തിന് പകരം ഉപയോഗിക്കാവുന്ന ജൈവവളവും വേസ്റ്റ് റീസൈക്കിളിലൂടെ ഇവര്‍ ഉല്‍പാദിപ്പിക്കുന്നു. എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കാര്‍ബണ്‍ മാസ്റ്റേഴ്‌സില്‍ പിജി നേടിയ കെവിന്‍ ഹൂസ്റ്റണും സോം നാരായണനും നേതൃത്വം നല്‍കുന്ന ടീമാണ് ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍ക്ക് മുഴുവന്‍ പ്രതീക്ഷ നല്‍കുന്ന ആശയം ബെംഗലൂരുവില്‍ വിജയകരമായി ഇംപ്ലിമെന്റ് ചെയ്യുന്നത്. ഇന്ത്യയിലെ പ്രോമിസിങ് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി ഇന്ന് കാര്‍ബണ്‍ മാസ്റ്റേഴ്‌സ് മാറുന്നതും അതുകൊണ്ടാണ്.…

Read More