Author: News Desk

ഏത് സംരംഭകനും ബിസിനസ് ജീവിതത്തില്‍ പരീക്ഷണങ്ങളുടെ കാലഘട്ടം ഉണ്ടാകും. എന്നാല്‍ ഈ അഗ്നിപരീക്ഷ അതിജീവിച്ചെത്തുന്നത് വിജയത്തിലേക്കാകുമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍. ഈസ്റ്റേണ്‍ കടന്നുപോയ വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യം നവാസ് മീരാനും സഹപ്രവര്‍ത്തകരും അതിജീവിച്ചത് അത്തരമൊരു വിശ്വാസത്തിന്റെ പുറത്താണ്. ‘ബാപ്റ്റിസം ബൈ ഫയര്‍’ എന്ന ബൈബിള്‍ വചനത്തോടാണ് തന്റെ അനുഭവത്തെ നവാസ് മീരാന്‍ എന്ന എന്‍ട്രപ്രണര്‍ ചേര്‍ത്തുവയ്ക്കുന്നത്. സോഷ്യല്‍ മീഡിയയുടെ തുടക്കകാലമായിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും തീ പോലെ പടര്‍ന്നു. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുളളില്‍ മറുപടി നല്‍കിയത് രണ്ടായിരത്തിലധികം ഫോണ്‍കോളുകള്‍ക്കാണെന്ന് നവാസ് മീരാന്‍ ഓര്‍ക്കുന്നു. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ തളരാതെ അത് മറികടക്കാനുളള കൂട്ടായ പരിശ്രമമാണ് നവാസ് മീരാന്റെ നേതൃത്വത്തില്‍ ഈസ്റ്റേണ്‍ നടത്തിയത്. പ്രതിസന്ധിയെ അവസരമാക്കി മാറ്റുക എന്ന ചലഞ്ചിംഗ് ആയ മിഷന്‍ ആണ് ഈസ്റ്റേണ്‍ ഗ്രൂപ്പ് ഇതിനൊപ്പം നേടിയത്. അന്ന് 300 കോടി രൂപയായിരുന്ന ഈസ്റ്റേണിന്റെ ബിസിനസ ഇന്ന് 900 കോടി രൂപയിലെത്തി. അങ്ങേയറ്റം…

Read More

ഭിന്നശേഷിയുളളവര്‍ക്ക് സംരംഭം തുടങ്ങാന്‍ സഹായമൊരുക്കുന്ന പദ്ധതിയാണ് കൈവല്യ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സ്‌കീം നടപ്പിലാക്കുന്നത്. 50,000 രൂപ വരെ പദ്ധതിയിലൂടെ വായ്പ ലഭിക്കും. ഭിന്നശേഷിയുള്ളവരെ ചെറുസംരംഭങ്ങളിലൂടെ ജീവിതത്തില്‍ സ്വയംപര്യാപ്തരാകാന്‍ സഹായിക്കുകയാണ് ലക്ഷ്യം. ഉചിതമായ ഏത് സംരംഭങ്ങള്‍ക്കും ഈ തുക വിനിയോഗിക്കാം. 50 ശതമാനം സബ്സിഡിയാണ് പദ്ധതിയില്‍ എടുത്തു പറയേണ്ട ഹൈലൈറ്റ്. സബ്‌സിഡി കഴിച്ചുളള 25,000 രൂപ തവണകളായി തിരിച്ചടച്ചാല്‍ മതി. വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയാകണം. വിദ്യാഭ്യാസ യോഗ്യതയില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് അപേക്ഷ നല്‍കേണ്ടത്. സംരംഭകവായ്പ കൂടാതെ മത്സര പരീക്ഷകള്‍ക്കുളള പരിശീലനവും മറ്റ് തൊഴിലധിഷ്ടിത പരിശീലന പരിപാടികളും കൈവല്യ പദ്ധതിപ്രകാരം നടത്തുന്നുണ്ട്. Kaivalya is a scheme envisaged to help differently-abled persons start new ventures. The state government implements the scheme through employment exchanges. One can avail of an aid upto Rs 50,000 through…

Read More

കേരളത്തിന്റെ യുവത്വത്തെ സംരംഭകരാകാന്‍ ക്ഷണിച്ച് കീ സമ്മിറ്റ് 2018. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ചാനല്‍അയാം ഡോട്ട് കോമിന്റെ സഹകരണത്തോടെ തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച കീ സമ്മിറ്റ് 2018 സംരംഭക മനസുമായി എത്തിയ യുവസമൂഹത്തിന് ആവേശം നിറയ്ക്കുന്ന അനുഭവമായി. സംരംഭക അനുകൂല നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കാലങ്ങളായി സംരംഭകര്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായ നയങ്ങള്‍ പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത് അതിന്റെ ഭാഗമാണെന്നും സമ്മിറ്റ് ഉദ്ഘാടനം ചെയ്ത സംസ്ഥാന വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് ലക്ഷ്യമിട്ടുളള ഓര്‍ഡിനന്‍സ് വരുന്ന സമ്മേളനത്തില്‍ നിയമസഭ ചര്‍ച്ച ചെയ്യും. പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരില്‍ സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഒഴിവാക്കും. ലൈസന്‍സിനായി സംരംഭകര്‍ക്ക് കാത്തിരിക്കേണ്ടി വരില്ല. 30 ദിവസങ്ങള്‍ക്കുളളില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി ബിസിനസ് തുടങ്ങാവുന്ന സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ യുവാക്കളുടെ കര്‍മ്മശേഷി പ്രയോജനപ്പെടുത്തി വിദേശരാജ്യങ്ങള്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന സ്ഥിതിയായിരുന്നു നിലവിലുണ്ടായിരുന്നതെന്നും ഇതില്‍ മാറ്റം…

Read More

ഗോത്രഗ്രാമങ്ങള്‍ നിറഞ്ഞ ഒഡീഷയിലെ പിന്നാക്ക മേഖലയില്‍ നിന്നും എന്‍ട്രപ്രണര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ഐടി ഇന്‍ഡസ്ട്രിയില്‍ കൈയ്യൊപ്പ് പതിപ്പിച്ച അസാധാരണ മനുഷ്യന്‍. ഇന്ത്യയിലെ പ്രോമിസിങ്ങായ ഇന്‍ഡസ്ട്രി ഇന്നവേറ്റര്‍, റൈറ്റര്‍, ഇവാഞ്ചലിസ്റ്റ്, കണ്ടന്റ് സ്പീക്കര്‍ സുബ്രതോ ബാഗ്ചിയെ നിര്‍വ്വചിക്കാന്‍ ഈ വാക്കുകള്‍ മതിയാകില്ല. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം ഒഡീഷ ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ക്ലാര്‍ക്കായി ജീവിതം ആരംഭിച്ച ബാഗ്ചി ഇന്ന് ഇന്ത്യയിലെ ഏതൊരു എന്റര്‍പ്രണര്‍ക്കും ഇന്‍സ്പൈറിംഗ് പേഴ്‌സണാലിറ്റിയാണ്. സംരംഭകയാത്രയിലെ അനുഭവങ്ങളില്‍ നിന്ന് സുബ്രതോ ബാഗ്ചി എഴുതിയ പുസ്തകങ്ങള്‍ സംരംഭകര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും പ്രിയപ്പെട്ടതാണ്. സ്ട്രഗ്ളിംഗ് പീരീഡിനെക്കുറിച്ചുളള കാഴ്ചപ്പാടാണ് എന്‍ട്രപ്രണേഴ്സ് തിരുത്തേണ്ടതെന്നാണ് സുബ്രതോ ബാഗ്ചിയുടെ അഭിപ്രായം. ടെക്നോളജി എന്റര്‍പ്രൈസുകള്‍ പ്രൊഡക്ടിന്റെ നിഴലില്‍ മാത്രം ഒതുങ്ങരുതെന്നാണ് നവസംരംഭകര്‍ക്ക് ബാഗ്ചി നല്‍കുന്ന അഡൈ്വസ്. ഇന്ന് ഇന്ത്യയൊട്ടാകെ ഫോളോവേഴ്‌സുള്ള എന്‍ട്രപ്രണര്‍ ഗുരുവാണ് ബാഗ്ചി. 1999 ല്‍ സുബ്രതോ ബാഗ്ചി തുടങ്ങിയ മൈന്‍ഡ് ട്രീ ഇന്ന് ടെക്നോളജി സ്റ്റാര്‍ട്ടപ്പില്‍ നിന്നും 780 മില്യന്‍ ഡോളര്‍ വരുമാനമുളള എന്റര്‍പ്രൈസായി മാറിക്കഴിഞ്ഞു.…

Read More

ഇന്ത്യയുടെ ഗ്രോത്തില്‍ ക്ലൗഡ് ടെക്‌നോളജിക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. സമയവും സ്പീഡും പ്രധാനമാണ്. അതിന് ലോക്കല്‍ ഡാറ്റ സെന്റര്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഒരുക്കണം. മാത്രമല്ല ക്ലൗഡിന്റെ കരുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുളള ആപ്ലിക്കേഷനുകളും ഉണ്ടാകണം. അത് പരിഹരിക്കാന്‍ വര്‍ക്ക് ചെയ്യുന്ന ഇക്കോസിസ്റ്റവും മാര്‍ക്കറ്റില്‍ അവതരിപ്പിക്കപ്പെടുന്ന സൊല്യൂഷനുമായിരിക്കും ഇന്ത്യയില്‍ ക്ലൗഡിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്. മീതുല്‍ പട്ടേല്‍ സിഒഒ മൈക്രോസോഫ്റ്റ് ഇന്ത്യ

Read More

കേരളത്തിന്റെ എന്‍ട്രപ്രണര്‍ഷിപ്പ് സെക്ടറില്‍ പുതിയ പ്രതീക്ഷയായി മാറുകയാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കീ സമ്മിറ്റ് 2018. ഇന്നവേറ്റീവായ ആശയങ്ങളിലൂടെ ഇന്ത്യയില്‍ നിന്നും ഗ്ലോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് കമ്മ്യൂണിറ്റിയിലേക്ക് ഉയര്‍ന്ന സംരംഭകരും മെന്റേഴ്‌സും പേഴ്‌സണാലിറ്റീസും തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ 17 നും 18 നും യുവസമൂഹവുമായി സംവദിക്കും. ഐടിക്കപ്പുറം പരമ്പരാഗത മേഖലകളിലെ സംരംഭകത്വ സാധ്യതകളും കീ സമ്മിറ്റ് സജീവമായി ചര്‍ച്ച ചെയ്യും. എന്‍ട്രപ്രണര്‍ഷിപ്പില്‍ പുതിയ പാതകളിലൂടെ സഞ്ചരിച്ച യുവസംരംഭകരാണ് കീ സമ്മിറ്റില്‍ യുവസമൂഹവുമായി സംവദിക്കാനെത്തുന്നത്. സാമൂഹ്യപ്രാധാന്യമുളള ഇന്നവേറ്റീവ് ആശയത്തിലൂടെ സൗത്ത് ഇന്ത്യയിലെ പ്രോമിസിങ് സ്റ്റാര്‍ട്ടപ്പായ കാര്‍ബണ്‍ മാസ്‌റ്റേഴ്സിന്റെ ഫൗണ്ടര്‍മാരായ സോം നാരായണ്‍, കെവിന്‍ ഹൂസ്റ്റണ്‍, പരമ്പരാഗത തൊഴില്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ഗ്രാമങ്ങളിലെ ന്യൂജനറേഷനിലേക്ക് എന്‍ട്രപ്രണര്‍ഷിപ്പിന്റെ നല്ല സന്ദേശം നല്‍കുന്ന ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും മെന്ററുമായ നാഗരാജ പ്രകാശം, അക്‌സല്‍ പാര്‍ട്‌ണേഴ്‌സ് പ്രിന്‍സിപ്പാള്‍ പ്രയാങ്ക് സ്വരൂപ് തുടങ്ങിയവര്‍ കേരളത്തിന്റെ വൈബ്രന്റ് യൂത്തിന് ആവേശം പകരാനെത്തും. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ ഇന്നവേറ്റീവായ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പാണ്…

Read More

ക്രിപ്‌റ്റോഗ്രഫിയിലെ ഏറ്റവും ശക്തമായ SHA 256 അല്‍ഗോരിതമാണ് ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്നത്. സാധാരണ സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഈ അല്‍ഗോരിതം ബ്രേക്ക് ചെയ്യാനാകില്ല. മാത്രമല്ല SHA 256 ബ്രേക്ക് ചെയ്യാന്‍ കുറഞ്ഞത് ക്വാണ്ടം കംപ്യൂട്ടറെങ്കിലും വേണം. ഇതാണ് ബിറ്റ്‌കോയിനെ ഒരു പരിധി വരെ സുരക്ഷിതമാക്കുന്നത്. ബിറ്റ്‌കോയിന് പിന്നിലെ അല്‍ഗോരിതവും അത് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുമായി എങ്ങനെ കണക്ട് ചെയ്തിരിക്കുന്നുവെന്നുമാണ് channeliam.com തയ്യാറാക്കിയ ബിറ്റ്‌കോയിനെക്കുറിച്ചുളള ഡിജിറ്റല്‍ വീഡിയോ പരമ്പരയുടെ രണ്ടാം എപ്പിസോഡില്‍ യുഎസ്ടി ഗ്ലോബല്‍ സീനിയര്‍ മാനേജറും ടെക്നോളജി എക്സ്പേര്‍ട്ടുമായ ഗോകുല്‍ അലക്സ് വിശദീകരിക്കുന്നത്. ബിറ്റ്‌കോയിനുകളുടെ ട്രാന്‍സാക്ഷനുകള്‍ സെക്യുര്‍ ആകുന്നത് ക്രിപ്‌റ്റോഗ്രഫിയിലൂടെയാണ്. കൂടാതെ മെര്‍ക്കിള്‍ ട്രീ എന്ന അല്‍ഗോരിതം ഉപയോഗിച്ച് അതിനെ രഹസ്യാത്മമാക്കുകയും എഫിഷ്യന്റാക്കുകയും ചെയ്യുന്നു. പബ്ലിക് കീ ക്രിപ്‌റ്റോഗ്രഫിയും പ്രൈവറ്റ് കീ ക്രിപ്‌റ്റോഗ്രഫിയുമാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. പബ്ലിക് കീ ക്രിപ്‌റ്റോഗ്രഫിയിലൂടെ ട്രാന്‍സാക്ഷനെ സുരക്ഷിതമാക്കുമ്പോള്‍ പ്രൈവറ്റ് കീ ക്രിപ്‌റ്റോഗ്രഫിയിലൂടെ നമ്മുടെ വാലറ്റിനെയും സെയ്ഫ് ആക്കുന്നു. ബിറ്റകോയിന്റെ അടിസ്ഥാന ഫെസിലിറ്റികള്‍ ഒരുമിച്ച് ചേരുന്നതാണ് ബ്ലോക്ക്‌ചെയിന്‍.…

Read More

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തിരുവനന്തപുരം ടാഗോര്‍ തിയ്യറ്ററില്‍ 17 നും 18 നും സംഘടിപ്പിക്കുന്ന കീ സമ്മിറ്റ് 2018 ലൂടെ കേരളം ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുകയാണെന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഐടിയില്‍ മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലകളിലും നൂതനമായ ആശയങ്ങള്‍ ഉളള ആര്‍ക്കും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുമായി മുന്നോട്ടുവരാന്‍ സാധിക്കുന്ന മഹത്തായ അവസരമായി കീ സമ്മിറ്റ് മാറുകയാണെന്നും ംരംഭം എല്ലാവര്‍ക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന സമീപനമാണ് ടൂറിസം നയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്. നൂതനമായ ആശയങ്ങളുമായി ടൂറിസം മേഖലയിലേക്ക് കടന്നുവരുന്ന യുവാക്കള്‍ക്ക് സാങ്കേതികമായി മാത്രമല്ല ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടും നല്‍കും. സംരംഭക ആശയങ്ങളുമായി മുന്നോട്ടുവരുന്ന യുവാക്കളെ കേരളത്തിലെ വളര്‍ന്നുവരുന്ന ടൂറിസം ഇന്‍ഡസ്ട്രിയിലേക്ക് ആകര്‍ഷിക്കണമെന്ന സമീപനമാണ് ടൂറിസം നയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അത്തരം മേഖലകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കീ സമ്മിറ്റിനാകുമെന്ന് കടകംപളളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. അക്കാദമിക യോഗ്യതകളിലുപരി വിവിധ മേഖലകളില്‍ നൂതന ആശയങ്ങളെ അടിസ്ഥാനമാക്കി യുവസമൂഹത്തിന് ഒരു…

Read More

നവസംരംഭകര്‍ക്ക് കെഎസ്‌ഐഡിസി നല്‍കുന്ന കരുതലിന്റെയും പിന്തുണയുടെയും റിഫ്‌ളക്ഷനായിരുന്നു കൊച്ചിയില്‍ കെഎസ്‌ഐഡിസി ഒരുക്കിയ സ്റ്റാര്‍ട്ടപ്പ് മീറ്റ്. കെഎസ്‌ഐഡിസിയുടെ സീഡ് ഫണ്ടിംഗിന്റെയും ഇന്‍കുബേഷന്റെയും തണലില്‍ വിജയകരമായി സംരംഭങ്ങള്‍ കെട്ടിപ്പടുത്തവരെ അണിനിരത്തിയായിരുന്നു പരിപാടി ഒരുക്കിയത്. കെഎസ്ഐഡിസിയുടെ സീഡ് ഫണ്ടും ഇന്‍കുബേഷനും ലഭിച്ച കേരളത്തിന്റെ ഭാവിസംരംഭകര്‍ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ അത് സ്റ്റാര്‍ട്ടപ്പ് സംരംഭകരിലും ഏര്‍ളി ഓണ്‍ട്രപ്രണേഴ്‌സിലും മികച്ചത് കണ്ടെത്താനും സപ്പോര്‍ട്ട് ചെയ്യാനും കെഎസ്‌ഐഡിസി നടത്തുന്ന കരുതലോടെയുള്ള ഇടപെടലിന്റെ നേര്‍ക്കാഴ്ചയായി മാറി. സംരംഭകര്‍ക്കിടയില്‍ കമ്മ്യൂണിറ്റി ബില്‍ഡിംഗ് ശക്തമാക്കുന്നതിന്റെയും കേരളത്തിന്റെ സക്‌സസ് മുഖങ്ങളില്‍ നിന്ന് ക്രോസ് ലേണിംഗിനും നെറ്റ് വര്‍ക്കിംഗിനും അവസരമൊരുക്കുന്നതിന്റെയും ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സീഡ് ഫണ്ടിലും ഇന്‍കുബേഷനിലുമടക്കം 100 ലധികം കമ്പനികള്‍ക്ക് കെഎസ്‌ഐഡിസി സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം ബീന പറഞ്ഞു. ടെക്നോളജിയിലെ ചെയ്ഞ്ചിനും കാലത്തിനുമനുസരിച്ച് നവസംരംഭകര്‍ക്കായി മെന്ററിംഗും ഇന്‍കുബേഷനും അടക്കമുളള ഫെസിലിറ്റികള്‍ കെഎസ്ഐഡിസി ഏര്‍പ്പെടുത്തിയതും ഡോ. എം ബീന ചൂണ്ടിക്കാട്ടി. എന്‍ട്രപ്രണേഴ്സിനെ മുഖ്യധാരയിലെത്തിക്കാന്‍ കെഎസ്ഐഡിസി വഹിക്കുന്ന പങ്ക് അഭിനന്ദനീയമാണെന്ന് ടൈ കേരള പ്രസിഡന്റ്…

Read More