Author: News Desk
ബിസിനസ് തുടങ്ങുന്നതില്‍ മാത്രമല്ല ഫൗണ്ടേഴ്സിന്റെ റോള്‍. ബിസിനസ് റണ്‍ ചെയ്യുന്നതിനാവശ്യമായ ഫണ്ട് ഉറപ്പിക്കുന്നതിനൊപ്പം ഓരോ മൂവ്മെന്റിലും അവര്‍ ഒപ്പം നില്‍ക്കേണ്ടവരാണ്. ഫണ്ടിംഗും മെന്ററിംഗും പ്രമോട്ടേഴ്സും ഒരുപോലെ വര്‍ക്കൗട്ട് ചെയ്താല്‍ മാത്രമേ ബിസിനസ് വളര്‍ത്താനാകൂ. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ബിസിനസിലും അതിന്റെ സക്‌സസ് റേറ്റിലും കാര്യമായ മാറ്റം അടുത്ത വര്‍ഷങ്ങളില്‍ തന്നെ നമുക്ക് കാണാന്‍ കഴിയുമെന്ന് കേരള മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് വിവേക് ഗോവിന്ദ്. ബിസിനസില്‍ ഫണ്ട് എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ വ്യക്തമായ റോഡ്മാപ്പ് ഉണ്ടാകണം. ലോംഗ് ടേമിലേക്ക് കരുതിക്കൂട്ടി ഫണ്ട് വിനിയോഗിക്കുന്നതിലാണ് കാര്യം. ബിസിനസിന്റെ നിലനില്പിന് അത് ആവശ്യമാണ്. പ്രമോട്ടേഴ്സോ കോ പ്രമോട്ടേഴ്സോ കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കെങ്കിലും ബിസിനസിന് ഒപ്പം നില്‍ക്കണം. കാരണം ബിസിനസിന്റെ ഐഡിയയും വിഷനും ഡ്രീമും അവരുടേതാണ്. ബിസിനസ് എങ്ങനെ പോകണമെന്ന കാര്യത്തില്‍ അവരാണ് തീരുമാനമെടുക്കേണ്ടത്. എക്സിറ്റ് ആകുന്നതിനിപ്പുറം ബിസിനസ് ഒരു തലത്തിലെത്തിക്കേണ്ടത് പ്രമോട്ടേഴ്സിന്റെ കടമയാണ്. ഇവിടെ അങ്ങനെ കാണാറില്ല. അതിന്റെ കുറവ് നമ്മുടെ കോര്‍പ്പറേറ്റ് സെക്ടറില്‍…
രാജ്യത്തിന്റെ അടിസ്ഥാനമേഖലയില്‍ നിര്‍ണായകമായ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റില്‍ ശ്രദ്ധേയമായ നേട്ടം. കൊച്ചി മെട്രോയെ ട്രാക്കിലേക്ക് കൈപിടിച്ചുകയറ്റി ഏലിയാസ് ജോര്‍ജ് ഐഎഎസ്, കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങിയത് ആ ക്രെഡിറ്റുമായിട്ടാണ്. എന്‍ട്രപ്രണര്‍ഷിപ്പ് മേഖലയില്‍ കേരളത്തില്‍ നടന്നുവരുന്ന മൂവ്മെന്റുകളും സ്റ്റാര്‍ട്ടപ്പ് കള്‍ച്ചറും സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് ഏലിയാസ് ജോര്‍ജ് ചൂണ്ടിക്കാട്ടി. എന്ട്രപ്രണേര്ഷിപ്പില് കേരളം തുടങ്ങുന്നത് തന്നെ വൈകിയാണ്. എന്നാല്‍ ഇന്ന് ആളുകളുടെ മൈന്‍ഡ് സെറ്റ് മാറിക്കഴിഞ്ഞു. നേരത്തെ ഒരു സര്‍ക്കാര്‍ ജോലിയായിരുന്നു യുവാക്കളുടെ സ്വപ്നം. പക്ഷെ ഇന്ന് അവര്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ താല്പര്യപ്പെടുന്നു. ധാരാളം ആശയങ്ങളും പ്രോഡക്ടുകളും അവരില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. കേരളത്തിന്റെ എന്‍ട്രപ്രണേറിയല്‍ സെക്ടറില്‍ നല്ല മാറ്റം ഉണ്ടാക്കാന്‍ യുവസമൂഹത്തിന് കഴിയും. സര്‍ക്കാരും എന്‍ട്രപ്രണേഴ്‌സും സിവില്‍ സൊസൈറ്റിയും ഒരുമിച്ച് ചേര്‍ന്നാല്‍ കേരളത്തിന്റെ സ്ഥിതി മാറും. അത്തരം കളക്ടീവായ എഫര്‍ട്ട് ആണ് വേണ്ടത്. ഡിജിറ്റല്‍ സ്പേസിലും ട്രാന്‍സ്പോര്‍ട്ടേഷനിലും ഉള്‍പ്പെടെ ധാരാളം അവസരങ്ങളാണ് ഇന്ന് യുവ സംരംഭകരെ കാത്തിരിക്കുന്നതെന്ന് ഏലിയാസ് ജോര്‍ജ് ചൂണ്ടിക്കാട്ടി. ഊര്‍ജ-ഗതാഗത വകുപ്പ്…
ഇന്ത്യന്‍ വിപണി അതിവേഗം വളരുകയാണ്. കോംപെറ്റീഷന് എല്ലാ ഇന്‍ഡസ്ട്രിയിലും ദൃശ്യമാണ്. ഇന്ത്യയില്‍ ഓരോ വര്‍ഷവും അത് കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. നേരത്തെ പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരുന്നു ഓരോ ഇന്‍ഡസ്ട്രിയിലും ഡിസ്റപ്ഷന് സംഭവിച്ചതെങ്കില്‍ ഇന്ത്യയില്‍ ഇപ്പോള്‍ അത് ഓരോ വര്‍ഷവും സംഭവിച്ചുകൊണ്ടിരിക്കുന്നു. മൊബൈല്‍ ഹാന്‍ഡ്സെറ്റ് മേഖലയില്‍ ഉള്‍പ്പെടെ ഈ ഡിസ്റപ്ഷന് കാണാം. രാഹുല്‍ ശര്‍മ കോ-ഫൗണ്ടര്‍ മൈക്രോമാക്സ്
ഏതൊരു എന്‍ട്രപ്രണറും മനസില്‍ വെയ്ക്കേണ്ട ചില തംപ് റൂള്‍സുണ്ട്. സംരംഭക ആശയങ്ങള്‍ മനസില്‍ പതിയുന്ന ഘട്ടം മുതല്‍ അതിന്റെ തെരഞ്ഞെടുപ്പിലും എക്സിക്യൂഷനിലുമൊക്കെ ഈ തംപ് റൂള്‍സ് അടിസ്ഥാനപാഠങ്ങളാണ്. തുടക്കക്കാരായ എന്‍ട്രപ്രണേഴ്‌സ് മനസിലാക്കേണ്ട അനുഭവപാഠങ്ങളാണ് ബിസിജി ബില്‍ഡേഴ്സ് ഡയറക്ടറും സൂതിക സിഇഒയുമായ രേഖ സി. ബാബുവിന് പറയാനുളളത്. ഒരു ആശയമില്ലാതെ സംരംഭം ഇല്ല. എന്‍ട്രപ്രണര്‍ഷിപ്പിന്റെ സീഡ് തന്നെ ഐഡിയ ആണ്. എന്നാല്‍ മനസില്‍ തോന്നുന്ന പത്ത് ആശയങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ചിട്ട് കാര്യമില്ല. അതില്‍ നിന്നും എക്സിക്യൂട്ട് ചെയ്യാന്‍ കഴിയുന്ന റിട്ടേണ്‍ ഉറപ്പ് നല്കുന്ന ആശയം തെരഞ്ഞെടുക്കാനുളള കഴിവുണ്ടാകണം. ഈ തെരഞ്ഞെടുപ്പില്‍ പിഴവ് പറ്റിയാല്‍ മുന്നോട്ടുളള ഓരോ ചുവടുവെയ്പും ഇരട്ടിഭാരമാകും നല്‍കുക. ഒരു എന്‍ട്രപ്രണറുടെ സ്റ്റോറി ടെല്ലിംഗ് എബിലിറ്റിയും പ്രധാനമാണ്. മനസിലുളള ആശയത്തെ പ്രോട്ടോടൈപ്പാക്കി ഇന്‍വെസ്റ്റേഴ്സിനെ സമീപിക്കുമ്പോഴും ഏറ്റവും ഒടുവില്‍ പ്രോഡക്ടുമായി കസ്റ്റമേഴ്സിലെത്തുമ്പോഴും ഈ സ്റ്റോറി ടെല്ലിംഗ് എബിലിറ്റി മെഷര്‍ ചെയ്യപ്പെടും. എന്‍ട്രപ്രണര്‍ഷിപ്പ് ഹാര്‍ഡ് കോര്‍ വാല്യു ആയി കീപ്പ് ചെയ്യുമ്പോഴും എന്താണ് നമ്മുടെ…
കൈത്തറി മേഖലയില്‍ സംരഭക സാധ്യതകള്‍ വര്‍ധിച്ചുവരികയാണ്. സര്‍ക്കാര്‍ നേരിട്ടും സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെയും പ്രൊഡക്ടുകള്‍ക്ക് മാര്‍ക്കറ്റ് ഉറപ്പിക്കുന്നതിന് പുറമേ സംരംഭകന് മികച്ച റിട്ടേണ്‍ നല്‍കാനും ലക്ഷ്യമിട്ടുളള ധാരാളം നടപടികള്‍ ഈ മേഖലയില്‍ കൈക്കൊണ്ടുകഴിഞ്ഞു. അതുകൊണ്ടു തന്നെ യുവസംരംഭകര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ കൈത്തറി മേഖലയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. ഈ മേഖലയിലെ സംരംഭക സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് സംരംഭകര്‍ക്ക് വീടിനോട് ചേര്‍ന്ന് തന്നെ ബിസിനസും നടത്താനുളള സൗകര്യമടക്കം ധാരാളം പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തറി സ്ഥാപിക്കാന്‍ സ്ഥലം ഉണ്ടായാല്‍ മാത്രം മതി. ഇതിന് വേണ്ടി വരുന്ന തുകയുടെ 75 ശതമാനം വരെ സര്‍ക്കാര്‍ തിരിച്ചു നല്‍കും. 18 നും 55 നും ഇടയില്‍ പ്രായമുളള സംരംഭകര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അതായത് പദ്ധതിയുടെ 25 ശതമാനം തുക മാത്രം മുതല്‍ മുടക്കിയാല്‍ തറി സ്ഥാപിച്ച് ബിസിനസ് ആരംഭിക്കാനാകും. പരമാവധി 40,000 രൂപ വരെയാണ് ലഭിക്കുക. t s chandran ജില്ലാ വ്യവസായ കേന്ദ്രങ്ങളിലാണ് പദ്ധതിക്കായി…
ഇന്റര്‍നെറ്റിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനിന്ന ചൈനയില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്ന ഇ-കൊമേഴ്‌സ് സ്ഥാപനമാണ് ആലിബാബ. ഇ-കൊമേഴ്‌സ് സേവനം തുടങ്ങുന്നതിന് നിയമപരമായ നിരവധി തടസങ്ങള്‍ ചൈനയില്‍ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലിബാബ ഫൗണ്ടര്‍ ജാക് മാ നേരിട്ട വെല്ലുവിളികള്‍ നിരവധിയാണ്. ആദ്യ വര്‍ഷങ്ങളില്‍ ആളുകള്‍ക്ക് ഇന്‍ഫര്‍മേഷന്‍ നല്‍കാനുളള ഇ മാര്‍ക്കറ്റ് സ്‌പെയ്‌സ് ആയിരുന്നു ആലിബാബ. സീറോ റവന്യൂവില്‍ എന്ത് ചെയ്യണമെന്ന് അറിയാതിരുന്ന കാലം. ഇന്റര്‍നെറ്റ് പേമെന്റ് സംവിധാനം ആരംഭിച്ചാല്‍ അത് സാമ്പത്തിക നിയമങ്ങളുടെ ലംഘനമാകും. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇ-കൊമേഴ്‌സുമായി മുന്നോട്ടുപോകാനുമാകില്ലെന്ന സ്ഥിതി. ഈ സമയത്ത് അറ്റന്‍ഡ് ചെയ്ത ഒരു ലീഡര്‍ഷിപ്പ് പ്രോഗ്രാമാണ് ജാക്മയെക്കൊണ്ട് ഇ-കൊമേഴ്‌സ് തുടങ്ങാനുളള തീരുമാനമെടുപ്പിച്ചത്. പ്രോഗ്രാമിന് ശേഷം തന്റെ സഹപ്രവര്‍ത്തകരെ വിളിച്ച് ജാക്മ പറഞ്ഞത് എന്തുവന്നാലും മുന്നോട്ടുപോകണമെന്നാണ്. ഇതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ പോകുന്ന ആള്‍ താനായിരിക്കുമെന്നും ജാക്മ പറഞ്ഞു. വായ്പ നിഷേധിച്ച ബാങ്കുകളുടെ നിലപാട് കൊണ്ടാണ് കസ്റ്റമേഴ്‌സില്‍ നിന്നും കമ്പനിക്കാവശ്യമായ വരുമാനം കണ്ടെത്താന്‍ തീരുമാനിച്ചത്. മൂന്ന്…
ഇന്ത്യയില്‍ ഇലക്ട്രോണിക് പ്രൊഡക്റ്റുകളുടെ നിര്‍മ്മാണത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കളം ഒരുക്കുന്ന കൊച്ചിയിലെ മേക്കര്‍ വില്ലേജ് കൂടുതല്‍ വിപുലമായ സംവിധാനങ്ങള്‍ സംരംഭകര്‍ക്കായി ഒരുക്കുന്നു. ഇലക്ട്രോണിക്സ് ഹാര്‍ഡ് വെയര് മേഖലയിലെ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രൊഡക്റ്റുണ്ടാക്കാനുള്ള സാങ്കേതിക സന്നാഹങ്ങള്‍ക്കൊപ്പം ഇന്റര്‍നാഷണല്‍ കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ടുളള സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും വഴി മെന്ററിംഗ്, പ്രാക്ടിക്കല്‍ സപ്പോര്‍ട്ട് കൂടി നല്‍കുകയാണ് കളമശേരി കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണിലെ (KITS) മേക്കര്‍ വില്ലേജ്. ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര് മേഖലയിലെ എല്ലാ സ്റ്റേക്ക് ഹോള്‍ഡേഴ്സിനെയും ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരികയെന്ന ലക്ഷ്യം കൂടി മേക്കര്‍ വില്ലേജ് മുന്നോട്ടുവെയ്ക്കുന്നു. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ പ്രൊഡക്ടുകളും മറ്റും ഷോക്കേസ് ചെയ്യുന്ന ഔട്ട്‌ലെറ്റും മേക്കര്‍ വില്ലേജില്‍ സജ്ജമാക്കും. സംരംഭകര്‍ക്ക് സംശയനിവാരണത്തിനും മറ്റ് സഹായങ്ങള്‍ക്കും ഈ കമ്പനികളുടെ സേവനം ഇതിലൂടെ ലഭ്യമാകുമെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബി നായര്‍ പറഞ്ഞു. ഇലക്ട്രോണിക് ഹാര്‍ഡ് വെയറിലെ മികച്ച എന്‍ട്രപ്രണേഴ്സിനെ ബില്‍ഡ് ചെയ്യുന്ന മേക്കര്‍ വില്ലേജില്‍ ആധുനിക സംവിധാനങ്ങള്‍ എത്തിക്കാന്‍ കഴിയുന്നത് കമ്പനികളും അതീവ…
സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് സംരംഭങ്ങള്‍ക്കും ഒരുപോലെ വെല്ലുവിളിയാകുന്ന ഘട്ടമാണ് ഫണ്ട് റെയ്‌സിംഗ്. റിയലിസ്റ്റിക്കായി സമീപിച്ചാല്‍ ഫണ്ട് റെയ്‌സിംഗ് തലവേദനയാകില്ലെന്നതാണ് വാസ്തവം. ഇക്വിറ്റി ഫണ്ടിംഗിനെക്കുറിച്ച് ബാനിയന്‍ ട്രീ കൊച്ചിയില്‍ സംഘടിപ്പിച്ച ഫണ്ട്‌സ്-2017 പരിപാടിയില്‍ സ്റ്റാര്‍ട്ടപ്പുകളും തുടക്കക്കാരായ എന്‍ട്രപ്രണേഴ്‌സും ഫണ്ടിംഗിലേക്ക് എത്ര ദൂരം എന്നതായിരുന്നു ചര്‍ച്ച ചെയ്തത്. ഒരു ഇന്‍വെസ്റ്റര്‍ ഫ്രണ്ട്‌ലി കമ്പനി എങ്ങനെയാകണമെന്നും ഫണ്ടിംഗിന്റെ വിവിധ ആസ്‌പെക്ടുകളെക്കുറിച്ചും യുവ എന്‍ട്രപ്രണേഴ്‌സിന് കൂടുതല്‍ മനസിലാക്കാന്‍ അവസരം ഒരുക്കുന്നതായിരുന്നു ഫണ്ട്‌സ് 2017. ഏത് സ്ഥാപനത്തിനും അതിന്റെ ഓപ്പറേഷന്‍സില്‍ വലിയ ഡെവലപ്‌മെന്റിന് തൊട്ടുമുന്‍പുളള ഒരു ഘട്ടമുണ്ട്. ആ സ്റ്റേജില്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റിനായി നിക്ഷേപകരെ ആശ്രയിക്കേണ്ടി വരും. അതിനുളള വഴികളെക്കുറിച്ച് നവസംരംഭകരെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഫണ്ട്‌സ് 2017. സ്റ്റാര്‍ട്ടപ്പുകളും ഇന്‍വെസ്റ്റേഴ്‌സുമായുളള ഗ്യാപ്പ് ഫില്‍ ചെയ്യുന്നതിനാണ് ഫണ്ട്‌സ് 2017 പോലുളള പരിപാടികളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബാനിയന്‍ ട്രീ ഫൗണ്ടര്‍ പ്രീതി നമ്പ്യാര്‍ പറഞ്ഞു. ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍, കേരള ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് സിഇഒ എം.എസ്.എ കുമാര്‍, കെ.എം.എ പ്രസിഡന്റ് വിവേക് ഗോവിന്ദ്,…
ഗ്ലോബല്‍ ട്രേഡിന്റെ വിപുലീകരണമാണ് ഡബ്ല്യുടിഒയില്‍ ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന വിഷന്‍. എല്ലാ രാജ്യങ്ങള്‍ക്കും അതിലൂടെ പ്രയോജനം ഉണ്ടാകണം. രാജ്യങ്ങളെ സബ് കാറ്റഗറിയിലാക്കി വേര്‍തിരിക്കുന്നതിന് പകരം വികസന കേന്ദ്രീകൃതമായിരിക്കണം ഡബ്ല്യുടിഒ മെമ്പര്‍ഷിപ്പെന്ന നിലപാടാണ് ഇന്ത്യയുടേത്. ഗ്ലോബല്‍ സപ്ലെ ചെയിനിന്റെ ഭാഗമായി നിന്ന് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. സുരേഷ് പ്രഭു വാണിജ്യമന്ത്രി