Author: News Desk

ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പ്രത്യേക രക്ഷാദൗത്യമായ ഓപ്പറേഷൻഅജയ്- യുടെ ഭാഗമായി നാട്ടിലെത്തിച്ച് തുടങ്ങി. 7 മലയാളികളടക്കം 212 പേരുമായി ടെൽ അവീവിൽ നിന്നുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം വെള്ളിയാഴ്ച ഡൽഹിയിലെത്തി. ഇസ്രയേലിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളിൽ വിദ്യാർഥികളുമുൾപ്പെടുന്നു. ടെൽ അവീവിൽ നിന്ന് വ്യാഴാഴ്ച രാത്രി പുറപ്പിട്ട വിമാനം വെള്ളിയാഴ്ച പുലർച്ചെ ആറിനാണ് ഡൽഹിയിൽ എത്തിയത്. മടങ്ങിയെത്തിയ ഇന്ത്യക്കാരെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. ഡൽഹിയിലെത്തിയ മലയാളികളെ വെള്ളിയാഴ്ച തന്നെ തിരുവനന്തപുരത്ത് എത്തിക്കാനുള്ള സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ അജയ്- യുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഓക്ടോബർ 18 വരെയാണ് ഇസ്രയേലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്നത്. കുടുങ്ങി കിടക്കുന്നവരെ എല്ലാവരെയും തിരികെ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച എയർ ഇന്ത്യാ ജീവനക്കാർക്ക് മന്ത്രി നന്ദി അറിയിച്ചു. ‘പ്രതിസന്ധി…

Read More

15 വയസ്സിൽ എന്തൊക്കെ ചെയ്യാൻ പറ്റും? പഠിക്കും കളിക്കും കൂട്ടുക്കാരുമായി ചുറ്റി നടക്കും അങ്ങനെ പലതും ചെയ്യും. 15 വയസ്സിൽ പ്രഞ്ജലി അവസ്തി (Pranjali Awasthi) എന്താണ് ചെയ്തത് എന്ന് അറിയാമോ? സ്വന്തമായി ഒരു എഐ സ്റ്റാർട്ടപ്പ് തുടങ്ങി, Delv.AI. ഒരു വർഷം കൊണ്ട് 100 കോടി മൂല്യമുള്ള സ്റ്റാർട്ടപ്പായി Delv.AI വളർന്നു. പ്രഞ്ജലിയുടെ സ്റ്റാർട്ടപ്പിൽ ഇപ്പോൾ 10 പേർ ജോലിയും ചെയ്യുന്നുണ്ട്. എട്രപ്രണർഷിപ്പിൽ പ്രായത്തിന് ഒരുകാര്യവുമില്ലെന്ന് ഒന്ന് കൂടി തെളിയിക്കുകയാണ് പ്രഞ്ജലി. 7 വയസ്സിലേ കോഡിങ്2022-ൽ സ്ഥാപിച്ച Delv.AI ഗവേഷണങ്ങൾക്ക് ആവശ്യമായ ഡാറ്റ എക്‌സ്ട്രാക്ഷൻ സേവനങ്ങളാണ് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് ഫ്‌ലോറിഡയിൽ താമസമാക്കിയവരാണ് പ്രഞ്ജലിയുടെ മാതാപിതാക്കൾ. കംപ്യൂട്ടർ എൻജിനിയറായ അച്ഛൻ 7 വയസ്സിലേ പ്രഞ്ജലിയെ കോഡിങ് പഠിപ്പിച്ചു. ഫ്‌ലോറിഡ ഇന്റേൺ യൂണിവേഴ്‌സിറ്റി ലാബിൽ മെഷീൻ ലേണിങ്ങിൽ പ്രഞ്ജലി ഇന്റേൺഷിപ്പ് എടുത്തിരുന്നു. 2021-ൽ ഒരു ആക്‌സിലറേറ്റർ പ്രോഗ്രാമിൽ പങ്കെടുത്തതാണ് സ്റ്റാർട്ടപ്പിലേക്ക് വഴി തുറന്നത്. മിയാമിയിൽ നടന്ന പ്രോഗ്രാം ബാക്കൺഡ് ക്യാപ്പിറ്റലിന്റെ (Backend…

Read More

ഡിജിറ്റൽ സാങ്കേതികവിദ്യ മേഖലയിലെ പരസ്പര  സഹകരണം സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സുപ്രധാന ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.  ഡിജിറ്റൽ സാങ്കേതികവിദ്യ മേഖലയിൽ ഇരു രാജ്യങ്ങളിലും  ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും. ഐടി മേഖലയിൽ തൊഴിലവസരങ്ങളിലേക്കു നയിക്കുന്ന മെച്ചപ്പെട്ട സഹകരണം ധാരണാപത്രം വിഭാവനം ചെയ്യുന്നു. ഫ്രാൻസിന് പുറമെ പാപുവ ന്യൂ ഗിനിയ, ട്രിനിഡാഡ് – ടൊബാഗോ എന്നീ രാജ്യങ്ങളുമായി ഡിജിറ്റൽ സാങ്കേതികവിദ്യ മേഖലയിലെ സഹകരണത്തിനായി ഇന്ത്യ ഒപ്പിട്ട ധാരണാപത്രങ്ങളുമായി മുന്നോട്ടു പോകാനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യയെ ഡിജിറ്റലി ശക്തിപ്പെടുത്താനും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കെത്തിക്കാൻ, കേന്ദ്രം സ്വീകരിച്ച ഡിജിറ്റല്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ വിവിധ പദ്ധതികളുമായി യോജിച്ചു പോകുന്ന സഹകരണമാണ് ലക്ഷ്യം. ഡിജിറ്റൽ ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ ഇന്ത്യയും ഫ്രാൻസും ഡിജിറ്റൽ, ഐടി വികസനത്തിനായി ഇന്ത്യയുടെ ഇലക്ട്രോണിക്‌സ്- വിവരസാങ്കേതിക മന്ത്രാലയവും ഫ്രാൻസിന്റെ സാമ്പത്തിക- ധനകാര്യ – വ്യാവസായിക – ഡിജിറ്റൽ പരമാധികാര മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നതിനാണ്…

Read More

ഡാറ്റാ സുരക്ഷയെ ബാധിക്കുമെന്ന് പേടി, ചാറ്റ് ജിപിടി അടക്കമുള്ള എഐകളുടെ ഉപയോഗം നിരോധിച്ച് യുഎസ് സ്‌പേസ് ഫോഴ്‌സ്. നിരോധനം താത്കാലികമായിരിക്കുമെന്നാണ് വിവരം. സർക്കാർ കംപ്യൂട്ടറുകളിൽ എഐ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ വിലക്കി കൊണ്ടുള്ള ഉത്തരവ് വരുന്നത് കഴിഞ്ഞ മാസം 29-നാണ്. സ്‌പേസ് ഫോഴ്‌സിന്റെ ചീഫ് ടെക്‌നോളജി ആൻഡ് ഇന്നവേഷൻ ഓഫീസിന്റെ അനുവാദത്തോടെ മാത്രമേ എഐ ഇനി ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ലാർജ് ലാൻഗ്വേജ് മോഡലുകൾക്കും നിരോധനം ബാധകമാണ്. ഡാറ്റ സുരക്ഷയെ കരുതിയാണ് ജനറേറ്റീവ് എഐയ്ക്കും ലാർജ് ലാൻഗ്വേജ് മോഡലുകൾക്കും നിരോധനമേർപ്പെടുത്താനുള്ള തീരുമാനമെന്ന് സ്‌പേസ് ഫോഴ്‌സിന്റെ ചീഫ് ടെക്‌നോളജി ആൻഡ് ഇനോവേഷൻ ഓഫീസർ ലിസ കോസ്റ്റ പറഞ്ഞു. കൂടുതൽ ഉത്തരവാദിത്വത്തോടെയും തന്ത്രപരമായും എഐ സേവനം ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് പെന്റഗണുമായി (Pentagon) ചർച്ച നടത്തുകയാണ് യു.എസ്. സ്‌പേസ് ഫോഴ്‌സ്.

Read More

വേദാന്തയ്ക്ക് ഇത് എന്തുപറ്റി? ഇന്ത്യ റേറ്റിങ് ആൻഡ് റിസേർച്ചിൽ നിന്ന് വർഷങ്ങളായി വാങ്ങി കൂട്ടിയ AA ഗ്രെയ്ഡ് വേദാന്ത ലിമിറ്റഡിന് (Vedanta Ltd) കൈവിട്ടു. ഇന്ത്യ റേറ്റിങ് ആൻഡ് റിസേർച്ചിന്റെ റേറ്റിങ് വന്നപ്പോൾ കിട്ടിയത് AA-. ലിക്വിഡിറ്റി റിസ്‌കും സാമ്പത്തിക അനശ്ചിത്വത്തിൽ നിന്ന് കരകയറാൻ പറ്റാത്തതുമാണ് അനിൽ അഗർവാൾ നയിക്കുന്ന വേദാന്തയുടെ നടുവൊടിച്ചത്.വിഡിഎൽ ഗ്രൂപ്പിന്റെയും മാതൃസ്ഥാപനമായ വേദാന്ത റിസോഴ്‌സസ് ലിമിറ്റഡിന്റെയും (Vedanta Resources Limited) പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാണ് റേറ്റിങ്ങിൽ തരം താഴ്ത്താൻ തീരുമാനിച്ചത്. വേദാന്ത റിസോഴ്‌സസ് ലിമിറ്റഡിന്റെ കടബാധ്യതകളും പരിഗണിച്ചായിരുന്നു തീരുമാനം.കൊമോഡിറ്റി സൈക്കിളിൽ പ്രതീക്ഷിച്ച ധനസമാഹരണം നടക്കാത്തതും ബോണ്ട് വിതരണത്തിന്റെ ബോറോയിങ് തുക കൂട്ടിയതും റേറ്റിങ് കുറയാനുള്ള കാരണങ്ങളായി. വേദാന്തയുടെ ലിക്വിഡിറ്റി പോസിഷൻ ബാധിക്കപ്പെട്ടാൽ അതിന്റെ പ്രത്യാഘാതം വിആർഎല്ലും അനുഭവിക്കേണ്ടി വരും. അടുത്ത വർഷങ്ങളിലായി വിഡിഎല്ലിനെ ആറ് സ്ഥാപനങ്ങളായി വിഭജിക്കാനുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളുടെ തീരുമാനം വന്ന് അധികം താമസിയാതെയാണ് റേറ്റിങ് കുറയുന്നത്.

Read More

Technovalley is an advanced technology company in Kochi. Partnered with global IT giants like Oracle, Microsoft, Red Hat, EC-Council, IBM, AWS, VMware.

Read More

ഇസ്രയേൽ-ഹമാസ് യുദ്ധം കനത്തതോടെ ഇസ്രയേലിൽ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാൻ പ്രത്യേക രക്ഷാദൗത്യവുമായി ഇന്ത്യ. ഓപ്പറേഷൻ അജയ് എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക രക്ഷാദൗത്യത്തിലൂടെ ഇസ്രയേലിൽ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേൽ നഗരങ്ങളിൽ ഹമാസ് കനത്ത ആക്രമണം നടത്തിയിരുന്നു.കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 18,000 ഇന്ത്യക്കാർ ഇസ്രയേലിലുണ്ടെന്നാണ് വിവരം. ഇതിൽ എത്ര മലയാളികളുണ്ടെന്ന് വ്യക്തമല്ല. ഇസ്രയേലിലെ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഓപ്പറേഷൻ അജയ് തുടങ്ങിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആണ് അറിയിച്ചത്. ഇതിനായി പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി. ആദ്യ വിമാനം രക്ഷാദൗത്യത്തിനായി വ്യാഴാഴ്ച പുറപ്പെടും. ഇസ്രയേലിലെ ഇന്ത്യൻ എംബസിയിൽ ആദ്യം രജിസ്റ്റർ ചെയ്തവരെ രക്ഷാദൗത്യത്തിന്റെ കാര്യം ഇമെയിൽ വഴി എംബസി അറിയിച്ചിട്ടുണ്ട്. എംബസി വഴി രജിസ്റ്റർ ചെയ്തവരെ നാട്ടിലേക്ക് ഘട്ടംഘട്ടമായി തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രജിസ്റ്റർ ചെയ്ത മറ്റുള്ളവരെയും അധികം വൈകാതെ തിരിച്ചെത്തിക്കും. യുദ്ധ വിവരങ്ങൾ അറിയാനായി ഡൽഹിയിൽ…

Read More

22 വയസ്സിന് മുന്നേ എൻട്രപ്രണർ ആയ ആളാണോ നിങ്ങൾ? ആണെങ്കിൽ ഒരു സന്തോഷ വാർത്ത, നിങ്ങൾക്ക് വേണ്ടിയാണ് സെറോദ (Zerodha) കോഫൗണ്ടർ നിഖിൽ കമ്മത്ത് (Nikhil Kamath) ഡബ്ല്യു.ടി.എഫ്. (WTF) ഫണ്ടിങ് തുടങ്ങിയിരിക്കുന്നത്. ഫാഷൻ, ലൈഫ് സ്റ്റൈൽ, ബ്യൂട്ടി, ഹോം മേഖലയിൽ പ്രവർത്തിക്കുന്ന യുവസംരംഭകരെ പിന്തുണയ്ക്കാനാണ് നിഖിൽ കമ്മത്ത് ലക്ഷ്യമിടുന്നത്. യുവസംരംഭകരെ പിന്തുണയ്ക്കാൻ ഫണ്ടിംഗിന്റെ കൂട്ടത്തിൽ മെന്റർഷിപ്പ് പ്രോഗ്രാമുകളുമുണ്ട്. കമ്മത്തും മെൻസ ബ്രാൻഡിന്റെ (Mensa Brand) ആനന്ദ് നാരായണൻ (Anand Narayanan), കണ്ടന്റ് ക്രിയേറ്റർ ആയ രാജ് ഷമാനി (Raj Shamani), ഫ്യൂച്ചർ ഗ്രൂപ്പിന്റെ (Future Group) കിഷോർ ബിയാനി (Kishore Biyani) എന്നിവരും മെന്റർഷിപ്പ് പ്രോഗ്രാമുകളിൽ പങ്കെടുക്കും. 80 ലക്ഷം രൂപയുടെ ഫണ്ടിംഗാണ് ഡബ്ല്യു.ടി.എഫ്. ഉദ്ദേശിക്കുന്നത്. ഫണ്ടിങ്ങിനായി ഉടനെ അപേക്ഷ ക്ഷണിക്കുമെന്നും അപേക്ഷിക്കുന്ന കമ്പനികളിൽ നിന്ന് തിരഞ്ഞെടുത്തവരുമായി നിഖിൽ കമ്മത്ത് കൂടിക്കാഴ്ച നടത്തും. സെപ്റ്റോ പ്രചോദനം നിഖിൽ കമ്മത്തിന്റെ പോഡ്കാസ്റ്റിങ് പരിപാടിയായ ‘ഡബ്ല്യു.ടി.എഫ്. വിത്ത് നിഖിൽ കമ്മത്തി’ലാണ് യുവസംരംഭകർക്കായി ഫണ്ടിംഗ്…

Read More

പടിഞ്ഞാറൻ ഡൽഹി ആസ്ഥാനമായുള്ള ഒരു ബിസിനസുകാരന്റെ ക്രിപ്‌റ്റോകറൻസി ഹോൾഡിംഗിൽ നിന്ന് 4 കോടി രൂപ മോഷ്ടിക്കപ്പെട്ടു. ആ തുക ചെന്നെത്തിയത് പലസ്തീൻ ഭീകര സംഘടനയായ ഹമാസിന്റെ അൽ ഖസ്സാം ബ്രിഗേഡുകളുമായി ബന്ധമുള്ള വാലറ്റുകളിലേക്ക്.ഡൽഹി പോലീസിന്റെ പ്രത്യേക സെൽ നടത്തിയ വിശദമായ അന്വേഷണത്തിൽ ക്രിപ്‌റ്റോകറൻസി മോഷണത്തിന്റെ കൂടുതൽ ഇടപാടുകൾ കണ്ടെത്തി. ഇന്ത്യൻ വാലറ്റുകളിൽ നിന്ന് ഹമാസുമായി ബന്ധമുള്ളവരുടെ അക്കൗണ്ടുകളിലേക്ക് തട്ടിയെടുത്ത ക്രിപ്റ്റോ പണം ഒഴുകിയതായും കണ്ടെത്തി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന് ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പങ്കിട്ട വിവരങ്ങളാണ് വാലറ്റുകളുടെ ഐഡി കണ്ടെത്തുന്നതിലേക്കു നയിച്ചത്. ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ & സ്ട്രാറ്റജിക് ഓപ്പറേഷൻസ് പ്രത്യേക സെൽ യൂണിറ്റ് ഇന്ത്യയിൽ നിന്ന് ബിറ്റ്‌കോയിനും എതെറിയം ആസ്തികളും സ്വീകരിച്ചതും, ഹമാസിന്റെ സൈബർ ഭീകരവാദ വിഭാഗം പ്രവർത്തിപ്പിക്കുന്നതുമായ നിരവധി വാലറ്റുകൾ തിരിച്ചറിഞ്ഞു.ഇതോടോയാണ് ഹമാസ് ബന്ധം കണ്ടെത്താനായത്. ഇപ്പോഴത്തെ അനധികൃത ഇടപാടിൽ മൂന്ന് വാലറ്റുകൾ ഉൾപ്പെടുന്നു, അതിലൊന്ന് ഹമാസുമായി ബന്ധപ്പെട്ടതാണ്, ഇത്…

Read More