Author: News Desk

സംരംഭകന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഫണ്ടിംഗ്. ഫണ്ട് തടസമില്ലാതെ പമ്പ് ചെയ്താലേ ഏതൊരു ബിസിനസും തുടങ്ങാനും വളരാനും സാധിക്കൂ. ഹെഡ്‌സ്റ്റാര്‍ട്ടിന്റെ സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേയില്‍ ചര്‍ച്ച ചെയ്തതും ഫണ്ടിംഗിനെക്കുറിച്ചായിരുന്നു. പുതുസംരംഭകര്‍ക്ക് ഫണ്ടിംഗിനെക്കുറിച്ചുളള ആശങ്ക ദൂരീകരിക്കാന്‍ സഹായിക്കുന്നതായിരുന്നു ഈ സെഷന്‍. ഓണര്‍ഷിപ്പ് ഡൈല്യൂട്ടാകാതെ എങ്ങനെ സ്മാര്‍ട്ട് ആയി ഫണ്ടു കൊണ്ടുവരാനാകും. ഒരു സംരംഭകന്‍ അറിഞ്ഞിരിക്കേണ്ട ബാലപാഠം ഈ സ്ട്രാറ്റജിയാണ്. ഫണ്ടിംഗിന്റെ ആവശ്യകതയും വ്യത്യസ്ത തരത്തിലുള്ള ഫണ്ടിംഗിനെക്കുറിച്ചും പുതുസംരംഭകര്‍ക്ക് വലിയ അറിവുപകരുന്നതായിരുന്നു സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേയിലെ ചര്‍ച്ച. ക്ലൗഡ് ഫണ്ടിംഗും വെഞ്ച്വര്‍ ക്യാപ്പിറ്റലും എയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റും സംരംഭകര്‍ക്ക് ലഭിക്കാവുന്ന ലോണുകളെക്കുറിച്ചുമെല്ലാം വ്യത്യസ്ത മേഖലയില്‍ ഉള്ളവര്‍ സംസാരിച്ചു. കേരളത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിലും കോഴിക്കോട്ട് ഐഐഎമ്മിലുമായിരുന്നു സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേ. ചെറിയ മുതല്‍മുടക്കില്‍ ബിസിനസ് തുടങ്ങി ഫണ്ടിംഗിന്റെ സാധ്യതകള്‍ അറിഞ്ഞ് പുതിയ ദിശയിലേക്ക് പ്രൊഡക്ടിനെയും സര്‍വീസിനെയും കൊണ്ടുപോയവരാണ് അനുഭവങ്ങളുമായി വേദി പങ്കിട്ടത്. നവസംരംഭകര്‍ക്ക് ഒത്തുചേരാനുള്ള ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ പുതിയ തൊഴില്‍സാധ്യതയും ബിസിനസും കൊണ്ടുവരാന്‍ സഹായിക്കുന്നു. ചിലപ്പോള്‍, കോ ഫൗണ്ടേഴ്സിനെ വരെ കണ്ടെത്താന്‍…

Read More

മലയാളിയുടെ സംരംഭക ആശയങ്ങള്‍ക്ക് പുതിയ വഴിത്തിരിവ് നല്‍കിയ കാര്‍ഷിക വിളയാണ് ചക്ക. വിദേശരാജ്യങ്ങളിലേക്ക് പോലും നമ്മുടെ നാട്ടിലെ ചക്കയില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ ഇന്ന് കയറ്റുമതി ചെയ്യുന്നു. പല തരത്തിലുളള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ സംയോജിത സംരംഭമെന്ന വിശാലമായ സാദ്ധ്യതയാണ് കര്‍ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ചക്കയില്‍ നിന്നുളള ഉല്‍പ്പന്നങ്ങളുടെ ബിസിനസ് ആശയങ്ങളും വിപണന സാദ്ധ്യതകളും വിശദമാക്കുകയാണ് ആലപ്പുഴ കൃഷിവിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് സ്‌പെഷലിസ്റ്റ് ജിസി ജോര്‍ജ്. ഉപ്പേരി മുതല്‍ ചോക്‌ലേറ്റും ജ്യൂസും ഐസ്‌ക്രീമും ഉള്‍പ്പെടെ ചക്കയില്‍ നിന്ന് ഉണ്ടാക്കാം. ചിക്കന്‍ 65 ന് പകരക്കാരനായി ചക്ക 65 പോലും ഇന്ന് വിപണിയില്‍ കാണാം. ആരോഗ്യപരമായ സവിശേഷതകള്‍ അടങ്ങിയിട്ടുളളതുകൊണ്ടു തന്നെ ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടില്ല. ബ്രേക്ക്ഫാസ്റ്റ് ഭക്ഷണശീലങ്ങളായ പുട്ടും ഉപ്പുമാവും ന്യൂഡില്‍സും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കാന്‍ ഇന്ന് ഉണക്കി പൊടിച്ച ചക്ക ഉപയോഗിക്കുന്നു. ചക്കയുടെ ചകിണിയില്‍ നിന്നും ചക്കക്കുരുവില്‍ നിന്നുമൊക്കെ പലതരത്തിലുളള ഉല്‍പ്പന്നങ്ങളാണ് പുറത്തിറങ്ങുന്നത്. അധികവും ഭക്ഷണസാധനങ്ങള്‍. ഒന്നരമാസം മുതല്‍ 60 ദിവസം…

Read More

ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളുമായി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് സെപ്തംബറോടെ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങും. കത്തുകള്‍ക്കൊപ്പം മൊബൈല്‍ ബാങ്കിംഗ് ഉള്‍പ്പെടെയുളള സേവനങ്ങള്‍ ഗ്രാമങ്ങളില്‍ വീട്ടുമുറ്റത്ത് എത്തും. പോസ്റ്റ് ഓഫീസുകളിലെ സേവിങ്‌സ് സ്‌കീമിന് എടിഎം കാര്‍ഡുകള്‍ ഏര്‍പ്പെടുത്തി പുതിയ മുഖം നല്‍കിയതിന് പിന്നാലെയാണ് ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകള്‍ക്കായി പേമെന്റ് ബാങ്കും തപാല്‍ വകുപ്പ് ആരംഭിച്ചത്. ഹിഡന്‍ ചാര്‍ജുകള്‍ പലതും ഇല്ലെന്നതും 50 രൂപയ്ക്ക് അക്കൗണ്ട് തുടങ്ങാമെന്നതുമാണ് സേവിങ്‌സ് സ്‌കീമിനെ ജനകീയമാക്കിയത്… ഒന്നര ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളിലൂടെ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയായി പോസ്റ്റ് ഓഫീസ് മാറും. നിലവിലുളള പോസ്റ്റല്‍ സേവിങ് സ്‌കീം അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് ആര്‍ബിഐയുടെ ഗൈഡ്‌ലൈനില്‍ പേമെന്റ് ബാങ്ക് സര്‍വ്വീസും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചത്. സ്വന്തം നിലയില്‍ വാഹന, ഭവന വായ്പകള്‍ നല്‍കാനാകില്ലെങ്കിലും മറ്റ് ബാങ്കുകളുടെ വായ്പാ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കിന് കഴിയും. പോസ്റ്റല്‍ സേവിങ്സ് സ്‌കീമിന്് വലിയ…

Read More

ശാസ്ത്ര സാങ്കേതിക വകുപ്പും കിറ്റ്‌കോയും ചേര്‍ന്ന് വനിതകള്‍ക്ക് സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലനം നല്‍കുന്നു. 4 ആഴ്ചത്തെ പരിശീലന പരിപാടിയില്‍ 18 നും 40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. സയന്‍സിലോ എന്‍ജിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉളള സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് പരിശീലനം. താല്‍പര്യമുളളവര്‍ 18 ന് രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് സമീപമുളള റെഡ് 2 ഗ്രീന്‍ ഫുഡ്‌സില്‍ എത്തണം. എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പരിപാടി. വിശദവിവരങ്ങള്‍ക്ക് വിളിക്കാം: 0484-4129000, 9847463688

Read More

വാനാക്രൈ വൈറസ് സൈബര്‍ സുരക്ഷയെയും ബിസിനസ് ലോകത്തെയും എങ്ങനെയാണ് ബാധിക്കുക. വാസ്തവത്തില്‍ വാനാക്രൈ പോലുളള റാന്‍സംവെയര്‍ വൈറസുകള്‍ പുതിയ ഭീഷണിയല്ല. കംപ്യൂട്ടറില്‍ ഇത്തരം വൈറസുകള്‍ കടത്തിവിട്ട് ഡിജിറ്റല്‍ ബ്ലാക്ക്‌മെയിലിംഗ് നടത്തുന്ന സംഘങ്ങള്‍ നേരത്തെ മുതല്‍ സജീവമാണ്. നിലവില്‍ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വാനാക്രൈ വൈറസിനെ ഭയക്കേണ്ട കാര്യമില്ലെന്നാണ് ഐടി ഇന്‍ഫ്രാ കണ്‍സള്‍ട്ടന്റ്‌ ശ്യാംലാല്‍ ടി പുഷ്പന്‍ പറയുന്നത്

Read More

നിക്ഷേപകര്‍ വളരെ താല്‍പര്യത്തോടെയാണ് ഇന്ത്യയെ നോക്കുന്നത്. അതുകൊണ്ടാണ് ഇത്രയധികം നിക്ഷേപം ഇവിടേക്ക് ഒഴുകുന്നത്. സുദീര്‍ഘമായ വളര്‍ച്ചയ്ക്കുളള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന വിശ്വാസമാണ് ഇതിന് കാരണം. ബാങ്കിംഗ് മേഖലയിലെ കിട്ടാക്കടം തിരിച്ചുപിടിക്കാനുളള ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഘടനാപരമായ മാറ്റങ്ങള്‍ നിക്ഷേപകര്‍ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ചന്ദാ കൊച്ചാര്‍ സിഇഒ ഐസിഐസിഐ

Read More

റോബോട്ടിക്‌സ്, മെഷീന്‍ ലേണിംഗ് സൊല്യൂഷന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ വിഷയങ്ങളാണ് നിക്ഷേപകര്‍ക്ക് താല്‍പര്യമുള്ള മേഖലകളായി മാറുന്നത്. ലോകമാകമാനം നിക്ഷേപകരെ ആകര്‍ഷിക്കുന്ന ടെക്‌നോളജി സ്റ്റാര്‍ട്ടപ് ഐഡിയകള്‍ ഏതൊക്കെയെന്ന് വിശദമാക്കുകയാണ് ടെക് മഹീന്ദ്ര മുന്‍ സിഒഒ അമിതാവ റോയ്. ഇന്ത്യയില്‍ നിന്നും റോബോട്ടിക്‌സ് മേഖലയിലെ ഇന്നവേഷന്‍സ് കൂടിവരികയുമാണ്. സ്വാഭാവികമായും വിദേശ ഫണ്ടിംഗ് ഏജന്‍സികള്‍ താല്‍പര്യപൂര്‍വ്വം ശ്രദ്ധിക്കുന്നതും ഈ മേഖലയിലെ ഇന്ത്യന്‍ കമ്പനികളെയാണ്.

Read More

സാമ്പത്തിക ലാഭത്തിനൊപ്പം സമൂഹത്തോടുളള ഉത്തരവാദിത്വമാണ് സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പുകളെ വ്യത്യസ്തമാക്കുന്നത്. ടെക്‌നോളജിയിലെ വളര്‍ച്ച ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് ഉപയോഗിക്കുന്നതോടെ താഴെക്കിടയിലുളളവര്‍ പോലും സംരംഭകത്വത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സോഷ്യല്‍ എന്റര്‍പ്രൈസ് നെറ്റ്‌വര്‍ക്കുകളിലൊന്നായ വില്‍ഗ്രോ, സ്റ്റാര്‍ട്ടപ്പ് മിഷനും ടൈ കേരളയ്ക്കുമൊപ്പം സംഘടിപ്പിച്ച സെമിനാറില്‍ ചര്‍ച്ചയായതും സമൂഹത്തിന്റെ നന്‍മ ലക്ഷ്യമിട്ടുളള ഇത്തരം സംരംഭക ആശയങ്ങളാണ്. നാട്ടിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക തലത്തില്‍ അനുയോജ്യമായ പരിഹാരം കണ്ടെത്തുമ്പോഴാണ് ടെക്‌നോളജി അര്‍ത്ഥവത്താകുന്നത്. അടിസ്ഥാന വികസനത്തില്‍ ഏറെ മുന്നോട്ടുപോകാനുളള കേരളത്തില്‍ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് മൂവ്‌മെന്റ് ഏറെ പ്രതീക്ഷ ഉണര്‍ത്തുന്നു. കേരളത്തില്‍ നിന്നും പുറംനാടുകളില്‍ പോയി പഠനവും ജോലിയും ചെയ്ത് മടങ്ങിയെത്തിയ തലമുറയാണ് സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് എന്ന ആശയത്തെ കൂടുതലും ഏറ്റെടുത്തിരിക്കുന്നതെന്ന് വില്‍ഗ്രോ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ സ്‌കൗട്ടിംഗ് ആന്‍ഡ് ഇന്‍സ്പിരേഷന്‍ ഹെഡ് ഉല്ലാസ് മാരാര്‍ പറയുന്നു. കേരളീയര്‍ക്ക് പൊതുവേ സാമൂഹ്യപ്രശ്‌നങ്ങളില്‍ അവബോധം കൂടുതലാണ്. അതുകൊണ്ടുതന്നെ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ കൂടുതല്‍ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പുകള്‍ പുതിയ ആശയങ്ങളുമായി…

Read More

എസ്ബിഐ ബഡ്ഡി എന്ന മൊബൈല്‍ വാലറ്റ് ഉപയോഗിച്ച് എടിഎം വഴി പണം പിന്‍വലിക്കുന്നതിന് മാത്രമാണ് 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത്. സാധാരണ രീതിയില്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് സര്‍വ്വീസ് ചാര്‍ജ് ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. എസ്ബിഐ ബഡ്ഡിയിലൂടെ എടിഎം ഇടപാട് നടത്താനുളള സൗകര്യം പുതിയതായി ഏര്‍പ്പെടുത്തിയ സംവിധാനമാണ്. രജ്‌നിഷ് കുമാര്‍ എസ്ബിഐ എംഡി (നാഷണല്‍ ബാങ്കിംഗ്)

Read More

സാധാരണക്കാരെ ലക്ഷ്യമിട്ടുളള സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ പിഎംഇജിപി (പ്രധാനമന്ത്രിയുടെ തൊഴില്‍ ഉല്‍പാദക പദ്ധതി). 18 വയസിന് മുകളിലുളള ആര്‍ക്കും ലളിതമായ വ്യവസ്ഥകളില്‍ ഈ പദ്ധതിയില്‍ നിന്നും സബ്‌സിഡിയോടെ സ്വയം തൊഴില്‍ വായ്പയെടുക്കാം. എട്ടാം ക്ലാസ് പാസായവര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പൊതുവിഭാഗത്തില്‍ ഉള്‍പെടുന്നവര്‍ പദ്ധതിച്ചെലവിന്റെ 10 ശതമാനവും സംവരണ വിഭാഗങ്ങള്‍ 5 ശതമാനവും മാത്രം കണ്ടെത്തിയാല്‍ മതിയാകും. മാനുഫാക്ചറിംഗ് യൂണിറ്റിന് 25 ലക്ഷം രൂപ വരെയും സര്‍വ്വീസ് യൂണിറ്റിന് 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. ഇത്രയധികം സബ്‌സിഡി ആനുകൂല്യങ്ങള്‍ ഉളള മറ്റൊരു സ്‌കീം നിലവിലില്ലെന്നതാണ് പിഎംജിപിയുടെ മറ്റൊരു പ്രത്യേകത. ജനറല്‍ കാറ്റഗറിയും സ്‌പെഷല്‍ കാറ്റഗറിയുമായി തിരിച്ചാണ് സബ്‌സിഡി നല്‍കുന്നത്. വനിതകളും എസ്‌സി-എസ്ടി വിഭാഗങ്ങളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെ സ്‌പെഷല്‍ കാറ്റഗറിയിലാണ് ഉള്‍പ്പെടുക. കൃഷിക്ക് നേരിട്ട് സഹായം ലഭിക്കില്ല. കൂടുതൽ ലോൺ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക All about PMGP scheme.Prime Minister’s Employment…

Read More