Author: News Desk
ഒരു കാര്യം ഉറപ്പാണ്. രാജ്യത്ത് ഇപ്പോള് വളരെ ക്രിയേറ്റീവ് ആയ ഒരു പരിവര്ത്തനം നടക്കുകയാണ്. മൂന്ന് ‘ഡി’ ആണ് അതിന് ചുക്കാന് പിടിക്കുന്നത്. ഡിസ്റപ്ഷന്, ഡീറെഗുലേഷന്, ഡിജിറ്റൈസേഷന്. ഇതെല്ലാം എന്ട്രപ്രണേറിയല് എക്കണോമിക്ക് സഹായകരമാകുന്നതാണ്. ഏതൊരാളെയും സംരംഭകത്വത്തിന് പ്രേരിപ്പിക്കുന്ന സാമ്പത്തിക സംവിധാനമാണ് ചുറ്റുമുളളത്. റാണ കപൂര് യെസ് ബാങ്ക് സിഇഒ
കേരളത്തിന്റെ എന്ട്രപ്രണര് കലണ്ടറില് 1980 കളും 90 കളും ഡാര്ക്കാണ്. ഇന്ന് ആരും കേള്ക്കാനാഗ്രഹിക്കാത്ത, അത്രമേല് നെഗറ്റീവ് മൂഡിലായിരുന്നു സംസ്ഥാനത്തിന്റെ മുഴുവന് പോക്ക്. എന്തിനധികം, അക്കാലത്തെ സിനിമകളില് പോലും വില്ലന്മാര് ബിസിനസ്സുകാരും സംരംഭകരും ആയിരുന്നു.
ഒരു സംരംഭം തുടങ്ങാന് ആലോചിക്കുമ്പോള് അതിന്റെ ഘടന മിക്കവരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ്. നാല് കാറ്റഗറിയിലാണ് സ്ഥാപനം രജിസ്റ്റര് ചെയ്യാന് കഴിയുക. പാര്ട്ണര്ഷിപ്പാണോ കമ്പനിയാണോ സോള് പ്രൊപ്രൈറ്റര്ഷിപ്പാണോ നല്ലതെന്ന പലര്ക്കും വ്യക്തമായ ഉത്തരമില്ലാത്ത ചോദ്യത്തിന് ലളിതമായി മറുപടി നല്കുകയാണ് കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന്. ഒരു വ്യക്തിയുടെ ഉടമസ്ഥതയില് മാത്രം പ്രവര്ത്തിക്കുന്ന കമ്പനികള് സോള് പ്രൊപ്രൈറ്റര്ഷിപ്പ് കാറ്റഗറിയിലാണ്. സിംഗിള് ഓണര്ഷിപ്പ് ആയതുകൊണ്ട് തന്നെ പൊതുവിശ്വാസ്യത നേടിയെടുക്കുക പ്രയാസകരമാകും. പാര്ട്ണര്ഷിപ്പില് രണ്ട് പേര് മുതല് 100 പാര്ട്ണര്മാര് വരെയാകാം. ലയബിലിറ്റി അണ്ലിമിറ്റഡ് ആയിരിക്കും. വൈന്ഡപ്പ് ചെയ്യുമ്പോള് സ്റ്റാറ്റിയൂട്ടറി ലയബിലിറ്റികള് അധികമില്ലെന്നതാണ് ഇതിന്റെ അഡ്വാന്റേജ്. പാര്ട്ണര്ഷിപ്പിന്റെയും കമ്പനിയുടെയും ഇടയില് നില്ക്കുന്നതാണ് ലിമിറ്റഡ് ലയബിലിറ്റി പാര്ട്ണര്ഷിപ്പ്. രണ്ട് പേര് മുതല് എത്ര പേരെ വേണമെങ്കിലും പാര്ട്ണര്മാരാക്കാം. ലയബിലിറ്റി ലിമിറ്റഡ് ആണ്. സ്ഥാപനം അടച്ചുപൂട്ടുമ്പോള് എന്തുകൊണ്ട് പൂട്ടുന്നുവെന്ന് ഉള്പ്പെടെയുളള കാര്യങ്ങള് സര്ക്കാരിനെ ബോധിപ്പിക്കണം. ഇതിനെല്ലാം പുറമേയാണ് കമ്പനി എന്ന കാറ്റഗറിയിലേക്ക് സ്ഥാപനങ്ങള് വരുന്നത്. കമ്പനിയെ സംബന്ധിച്ച് സ്റ്റാറ്റിയൂട്ടറി റെഗുലേഷന്സ്…
രാജ്യത്തെ സംരംഭകര്ക്ക് യാതൊരു സെക്യൂരിറ്റിയും കൊടുക്കാതെ തന്നെ, ഏതൊരു ബാങ്കില് നിന്നും 1 കോടി വരെ വായ്പ കിട്ടും. അജ്ഞത മൂലം പലര്ക്കും ഇത് കിട്ടാതെ പോകുന്നു. കൊമേഴ്സ്യലി വയബിള് ആയ, സാങ്കേതിക സന്നാഹങ്ങളുള്ള ഏതൊരു യൂണിറ്റിനും ഈ വായ്പ കിട്ടും. ഡീമോണിറ്റൈസേഷന് ശേഷം വായ്പാ പരിധി 2 കോടി വരെയാക്കി.
തുറന്ന വിപണി എന്ന ചൈനയുടെ സമീപനമാണ് ഇന്ത്യ പിന്തുടരേണ്ടത്. ആഗോളതലത്തില് ഇന്ത്യ തുറന്ന വിപണിയിലെ ചാമ്പ്യന്മാരാകണം. അതാണ് ചൈന ചെയ്യുന്നതും. വമ്പന് സാമ്പത്തിക ശക്തികളെ വിട്ട് ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് അതിന് ആവശ്യം. വന് സാമ്പത്തിക ശക്തികള് സ്വന്തം സാമ്പത്തിക മേഖല സംരക്ഷിക്കുന്ന നിലപാടിലാണെങ്കില് നമുക്ക് തിരിച്ചടിയാകും. അരവിന്ദ് സുബ്രഹ്മണ്യന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ഗുഡ്സുമായി വീസ്റ്റാറിലേക്ക് വന്ന ലോറിയില് നിന്ന് കമ്പനിയുടെ കോമ്പൗണ്ടില് ചരക്കിറക്കാന് തുടങ്ങിയപ്പോള് ട്രേഡ് യൂണിയന്കാര് എതിര്ത്തു. നോക്കുകൂലി പ്രശ്നം അതോടെ വലിയ ചര്ച്ചയായി.തര്ക്കവും ഭീഷണിയും നിറഞ്ഞ ഭീതിതമായ ഉറങ്ങാത്ത ആ ദിനങ്ങള് ഓര്ക്കുകയാണ് ഷീല കൊച്ചൗസേപ്പ്
എന്ട്രപ്രണര്ഷിപ്പില് കഴിവിനെ നേട്ടമായി കണ്വര്ട്ട് ചെയ്യുന്നിടത്താണ് വിജയം. എന്നാല് സ്വന്തം നേട്ടം മറ്റുള്ളവര്ക്ക് ഇന്സ്പി റേഷനും കൂടിയാകുമ്പോള് അത് ചരിത്രം കുറിക്കുന്ന സക്സസ് സ്റ്റോറിയാകും .ചെങ്ങന്നൂര് എഞ്ചിനീയറിംഗ് കോളജില് നിന്ന് ബിടെക് കഴിഞ്ഞ 4 ചെറുപ്പക്കാര് കേരളത്തിന്റെ സ്റ്റാര്ട്ട് അപ് എക്കോസിസ്റ്റത്തിന്റെ പ്രൊഫൈല് തന്നെ മാറ്റിക്കളഞ്ഞു . വിസ്മയിപ്പിക്കുന്ന ആ സ്റ്റോറി കാണാം.
പരിസ്ഥിതി സൗഹൃദ ഫര്ണിച്ചറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് തൃശൂര് വിദ്യ അക്കാദമി ഓഫ് സയന്സ് ആന്ഡ് ടെക്നോളജിയിലെ ഒരു സംഘം വിദ്യാര്ത്ഥികള്. ഹസ്തി ഗൃഹ എന്ന പേരില് രൂപം നല്കിയ സ്റ്റാര്ട്ടപ്പ് സംരംഭത്തിലൂടെ ഇക്കോ ഫ്രണ്ട്ലി ആയ ഉല്പ്പന്നങ്ങളും കണ്സ്ട്രക്ഷനുമാണ് ഇവര് ലക്ഷ്യം വെയ്ക്കുന്നത്. ഇഷ്ടമുളള ഫര്ണിച്ചറുകള് കൊണ്ടുനടക്കാനോ യാത്രയില് ഒപ്പം കൂട്ടാനോ കഴിയാത്തത് പലപ്പോഴും പലരെയും വിഷമത്തിലാക്കിയിട്ടുണ്ട്. ഈ പ്രശ്നങ്ങള് കൂടി പരിഹരിക്കുന്നതാണ് ഹസ്തി ഗൃഹയുടെ പ്രോഡക്ടുകള്. യാത്രയില് ഒപ്പം കൂട്ടാവുന്ന തരത്തിലുളള കസേരകളും ടേബിളുകളും ഒക്കെ ഇവര് നിര്മിച്ചുകഴിഞ്ഞു. നിലവില് ഐഡിയേഷന് കഴിഞ്ഞ് പ്രോട്ടോ ടൈപ്പിംഗ് സ്റ്റേജിലാണ് ഇവരുടെ പ്രൊഡക്ട്. കൂടുതല് ഐഡിയകള് കണ്ടെത്താന് റിസര്ച്ച് വര്ക്കും നടക്കുന്നുണ്ടെന്ന് ഹസ്തി ഗൃഹ സിഇഒ ആതിര പറയുന്നു. സംസ്കൃതത്തില് ഹരിതം എന്ന് അര്ത്ഥം വരുന്ന ഹസ്തിയും വീട് എന്ന് അര്ത്ഥം വരുന്ന ഗൃഹയും ചേര്ത്താണ് ഹസ്തി ഗൃഹ എന്ന പേര് നല്കിയിരിക്കുന്നത്. ഇപ്പോള് തടിയാണ് ഉപയോഗിക്കുന്നതെങ്കിലും റീസൈക്കിള് ചെയ്യാവുന്ന പ്ലാസ്റ്റിക് ഉള്പ്പെടെയുളള വസ്തുക്കളും…