Author: News Desk

ചില ദേശസാല്‍കൃത ബാങ്കുകളെ വീണ്ടും സ്വകാര്യവല്‍ക്കരിക്കേണ്ട (റീപ്രൈവറ്റൈസ്) സമയമായി. ബാങ്കുകളുടെ എണ്ണം ചുരുക്കി നിലവിലുളളത് കൂടുതല്‍ ഹെല്‍ത്തി ആക്കിയാല്‍ നമ്മുടെ സിസ്റ്റത്തിന് ഗുണകരമാകും. സ്വകാര്യ മൂലധന സമാഹരണം,ആസ്തി വില്‍പന, ലയനം, ഓഹരിവിറ്റഴിക്കല്‍, ശക്തമായ തിരുത്തല്‍ നടപടികള്‍ തുടങ്ങിയവയാണ് ഇന്ന് ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം. വിരാല്‍ ആചാര്യ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

Read More

കാര്‍ഷികമേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ എക്കോസിസ്റ്റം ഒരുക്കുകയാണ് പിറവത്തെ മിനി അഗ്രോപാര്‍ക്ക്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രൊഡക്ഷനും വര്‍ക്ക്‌സ്റ്റേഷനും മാര്‍ക്കറ്റിംഗിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്.വിപണിയില്‍ നേരിട്ട് ചെന്ന് കൈപൊള്ളാതെ പ്രൊഡക്ടിന് മാര്‍ക്കറ്റിലുള്ള സാധ്യത അറിയാനും വലിയ തുക മുതല്‍മുടക്കില്ലാതെ ഒരു ബിസിനസ് തുടങ്ങാനും ആവശ്യമായ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും മിനി അഗ്രോപാര്‍ക്കില്‍ നല്‍കുന്നു. തുടക്കക്കാരായ സംരഭകര്‍ക്ക് ട്രയല്‍ പ്രൊഡക്ഷനുളള സൗകര്യം ഉള്‍പ്പെടെയാണ് ഇവിടെ ഒരുക്കിയിട്ടുളളത്. പ്രൊഡക്ട് സ്റ്റാന്‍ഡേര്‍ഡൈസേഷനിലും മാര്‍ക്കറ്റിംഗിലും കൃത്യമായ മാര്‍ഗനിര്‍ദ്ദേശവും ഇവര്‍ നല്‍കുന്നു. കാര്‍ഷിക മേഖലയില്‍ സംരംഭകരായി ചുവടുവെയ്ക്കുന്നവര്‍ക്ക് ഏറെ സഹായകരമാണ് അഗ്രോപാര്‍ക്കി്‌ന്റെ സേവനങ്ങള്‍.ഇതിനോടകം 600 ല്‍ പരം പേരാണ് പിറവം മിനി അഗ്രോപാര്‍ക്കിലൂടെ സംരംഭകരായി മാറിയത്. സംരംഭകര്‍ക്കായി ഇവിടെ സംഘടിപ്പിക്കുന്ന സെമിനാറുകളിലെയും ശില്‍പശാലകളിലെയും നിറഞ്ഞ സദസ്സുകള്‍ അഗ്രോപാര്‍ക്കിന്റെ വിജയം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിന്റെ നവസംരംഭ ചുറ്റുപാടില്‍ മിനി അഗ്രാ പാര്‍ക്ക് പോലെയുളള സോഷ്യോ ഇക്കണോമിക് സ്ഥാപനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ചെറിയ മുതല്‍മുടക്കില്‍ തുടങ്ങാമെന്നതാണ് കാര്‍ഷിക സംരംഭങ്ങളുടെ പ്രത്യേകത. തേങ്ങയില്‍ നിന്നും ചക്കയില്‍ നിന്നുമൊക്കെ നിരവധി മൂല്യവര്‍ദ്ധിത…

Read More

കാര്‍ഷിക വരുമാനത്തിന് നികുതി ചുമത്താന്‍ സര്‍ക്കാരിന് ആലോചനയില്ല. അത്തരത്തില്‍ നികുതിയേര്‍പ്പെടുത്താനുളള അധികാരം ഭരണഘടനാപരമായി സര്‍ക്കാരിനില്ല. ഇക്കാര്യത്തില്‍ നീതി ആയോഗ് സമര്‍പ്പിച്ച ശുപാര്‍ശ പരിശോധിച്ചു. കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാണ് നിലപാട് വ്യക്തമാക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്ര ധനമന്ത്രി

Read More

ഒരു ആര്‍ട്ടിസ്റ്റിനും എന്‍ട്രപ്രണറാകാം. കോഴിക്കോട്ടുകാരി സല്‍മ സലീം നന്നായി ചിത്രങ്ങള്‍ വരയ്ക്കുന്നു. കാപ്പിപ്പൊടിയില്‍ ചാലിച്ചെടുത്ത കളറുകളാണ് അവരുടെ ചിത്രങ്ങളുടെ പ്രത്യേകത. കോഫിയാണ് മീഡിയം. മാസ് ക്രിയേസിയോണ്‍ എന്ന കമ്പനിവഴി അത് മാര്‍ക്കറ്റ് ചെയ്യാന്‍ സല്‍മയ്ക്ക് സാധിക്കുന്നു. സല്‍മയും സുഹൃത്തുക്കളും അവരുടേതായ സംരംഭക സ്‌പേസ് കണ്ടെത്തുകയാണ്. കേരളത്തിന് ഇപ്പോള്‍ വേണ്ടതും എന്‍ട്രപ്രണര്‍ഷിപ്പിലെ ഈ പുതുപരീക്ഷണങ്ങളാണ്.

Read More

രാജ്യമെങ്ങും ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പുകളുടെ വസന്തമാണ്. ഈ ആശയങ്ങള്‍ കേവലം പരീക്ഷണം മാത്രമാകാതിരിക്കണമെങ്കില്‍ വലിയ പദ്ധതി ആവശ്യമുണ്ട്. രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കുളള സൊല്യൂഷന്‍ ആകണം ഓരോ സ്റ്റാര്‍ട്ടപ്പും. കേരളത്തില്‍ നവ എന്‍ട്രപ്രണര്‍ വിപ്ലവം സൃഷ്ടിക്കുന്ന കെഎസ്‌ഐഡിസി അത്തരം സംരഭങ്ങളെ വളര്‍ത്താനുളള പരിശ്രമത്തിലാണെന്ന് എംഡി ഡോ. എം ബീന ഐഎഎസ്.

Read More

സാമ്പത്തികമായി സമ്പന്നമാകുന്നതിന് മുന്‍പു തന്നെ ഇന്ത്യ ഡാറ്റ സമ്പന്നമാകും. വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുളള സംവിധാനമാണ് ഡിജിറ്റല്‍ ലോക്കറുകള്‍. ഡാറ്റകള്‍ ദുരുപയോഗം ചെയ്യില്ലെന്ന് സര്‍ക്കാരും കമ്പനികളും ഉറപ്പുവരുത്തേണ്ടതുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും ഈ ഡാറ്റകള്‍ അവരുടെ നേട്ടത്തിനായി എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. നന്ദന്‍ നിലേകനി ഇന്‍ഫോസിസ് സഹസ്ഥാപകന്‍

Read More

ഔഡി, ബെന്‍സ്, ബിഎംഡബ്ലു തുടങ്ങിയ പ്രീമിയം കാറുകളിലെ എട്ട് ലക്ഷ്വറി സംവിധാനങ്ങള്‍ സാധാരണക്കാരന്റെ കാറുകളിലും സാധ്യമാക്കുകയാണ് പാലക്കാടുകാരനായ വിമല്‍ കുമാര്‍ എന്ന യുവ എഞ്ചിനീയര്‍. വോയിസ് കമാന്റോ, ടച്ച് സ്‌ക്രീന്‍ വഴിയോ ഹെഡ് ലാംപ്, എസി, വൈപ്പര്‍ തുടങ്ങി അത്യാവശ്യ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിമലിന്റെ കണ്ടുപിടുത്തം സഹായിക്കും. കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങല്ലാതെ, സിംഗ്‌നലിംഗ് സംവിധാനം ഉപയോഗിച്ചുളള കമാന്റിംഗിലൂടെയാണ് ചെലവ് കുറഞ്ഞ ഓട്ടോമേഷന്‍ യാഥാര്‍ത്ഥ്യമാകുന്നത്.

Read More

കേരളത്തിന്റെ സ്വന്തം ഐടി കമ്പനിയായ പ്രൊഫൗണ്ടിസിനെ അമേരിക്കന്‍ കമ്പനിയായ ഫുള്‍കോണ്‍ടാക്ട് ഏറ്റെടുത്തതോടെ ജീവിതം മാറിമറിഞ്ഞ നാലു ചെറുപ്പക്കാര്‍. ഏറ്റെടുക്കലിന്റെ തലേന്ന് രാത്രി ആകാംക്ഷ കൊണ്ട് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്ന് ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ജോഫിന്‍ ജോസഫ്. വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ രൂപപ്പെട്ട പ്രൊഫൗണ്ടിസ് അന്താരാഷ്ട്ര ബ്രാന്‍ഡായി മാറുന്നതിന് സാക്ഷ്യം വഹിക്കാനുളള ഒരുക്കത്തിലായിരുന്നു അവരുടെ മനസ്.

Read More

ഒരു സംരംഭം തുടങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യങ്ങള്‍ എന്തൊക്കെയാണ്. പ്രൊപ്രൈറ്റര്‍ഷിപ്പ്, പാര്‍ടണര്‍ഷിപ്പ്, കമ്പനി ഓര്‍ഗനൈസേഷന്‍ എന്തുമാകട്ടെ,… എപ്പോഴാണ് ടാക്സ് അടയ്ക്കേണ്ടി വരിക? ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആവശ്യമായ രേഖകള്‍ എന്തൊക്കെയാണ്?സ്ഥാപനത്തില്‍ സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കേണ്ട ആവശ്യകത എന്താണ്? .പിഎഫ്-ഇഎസ്ഐ രജിസ്ട്രേഷന് ആവശ്യമായതെന്തെല്ലാം. അതിസൂസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍ കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന്‍ വിശദീകരിക്കുന്നു.

Read More

സ്ത്രീകള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സ്റ്റാന്‍ഡ് അപ് ഇന്ത്യ വ്യവസായവായ്പ. ഇതുവഴി സ്ത്രീകള്‍ക്കും എസ്‌സി-എസ്ടി സംരംഭകര്‍ക്കും 10 ലക്ഷം മുതല്‍ 1 കോടി രൂപ വരെ ഈട് രഹിത വായ്പ ലഭിക്കും. വലിയ മൂലധനം ആവശ്യമായ യൂണിറ്റുകള്‍ക്ക് ഏറെ സഹായകരമാണ് സ്റ്റാന്‍ഡ് അപ് ഇന്ത്യ. രാജ്യത്തെ എല്ലാ ബാങ്കുകളിലും ഈ വായ്പ ലഭ്യമാണ്.

Read More