Author: News Desk
ക്രിക്കറ്റിലെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ പവര്‍ ബാറ്റുമായി മുന്‍ ഇന്ത്യന്‍ നായകനും ലെഗ് സ്പിന്നറുമായ അനില്‍ കുംബ്ലെ. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഐഒറ്റിയും കോര്‍ത്തിണക്കുന്ന പവര്‍ ബാറ്റ് എന്ന സ്റ്റിക്കര്‍ ചിപ്പ് ആണ് കുംബ്ലെയുടെ ഉടമസ്ഥതയിലുളള Spektacom Technologies പുറത്തിറക്കിയത്. ബാറ്റിന്റെ പുറംഭാഗത്ത് ഒട്ടിക്കുന്ന ചിപ്പിലൂടെ ബാറ്റ് ചലിപ്പിക്കുന്നതിന്റെ വേഗവും ട്വിസ്റ്റും ഷോട്ടിന്റെ ക്വാളിറ്റിയും വരെ അനലൈസ് ചെയ്യാം. പരിശീലനസമയത്ത് കളിക്കാര്‍ക്കും കോച്ചിനും ചിപ്പിലെ ഡാറ്റ ലഭ്യമാകും. അതുകൊണ്ടുതന്നെ മൂവ്‌മെന്റുകളിലും ടെക്‌നിക്കുകളിലും വേണ്ട മാറ്റങ്ങള്‍ വരുത്താനും പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനും കളിക്കാരെ സഹായിക്കും. ബാറ്റില്‍ പന്ത് തട്ടുമ്പോള്‍ തന്നെ ചിപ്പില്‍ നിന്ന് ഡാറ്റകള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ്‌ഫോമില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഡാറ്റ അനലൈസ് ചെയ്യുക. റിയല്‍ടൈം സ്റ്റാറ്റിറ്റിക്‌സ് ലഭിക്കുന്നതുകൊണ്ടു തന്നെ തത്സമയ സ്‌പോര്‍ട്‌സ് അനാലിസിസിനും പ്രോഡക്ട് സഹായകമാകും. ഫാന്‍സ് എന്‍ഗേജ്‌മെന്റ് സജീവമാക്കാന്‍ കൂടിയാണ് പവര്‍ബാറ്റ് ലക്ഷ്യമിടുന്നത്. ഷോട്ടിലെ ന്യൂനതകള്‍ വിലയിരുത്താന്‍ ഫാന്‍സിനും കഴിയും. കളിക്കാരെയും പരിശീലകരെയും കാഴ്ചക്കാരെയും ഒരേ പ്ലാറ്റ്‌ഫോമിലെത്തിച്ച് കളി…
Startup Yatra കേരളത്തിലേക്ക് . Tier 2, Tier 3 നഗരങ്ങളിലെ സംരംഭകരെ പ്രമോട്ട് ചെയ്യാന്‍ ലക്ഷ്യമിട്ടുളളതാണ് Startup Yatra. കേരളത്തിലെ 14 ജില്ലകളിലും കവര്‍ ചെയ്യും, പദ്ധതിയിടുന്നത് 8 ബൂട്ട് ക്യാമ്പുകളും 14 വാന്‍ സ്റ്റോപ്പുകളും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്റ്റുഡന്റ് ഇന്നവേറ്റേഴ്‌സിനും പ്രയോജനപ്പെടുത്താം
2018 ലെ ലോകത്തെ ഏറ്റവും മികച്ച 10 ബ്രാന്‍ഡുകള്‍. ഗ്ലോബല്‍ ബ്രാന്‍ഡിംഗ് കണ്‍സള്‍ട്ടന്റായ Interbrand തെരഞ്ഞെടുത്ത കമ്പനികളില്‍ ആപ്പിളാണ് ഒന്നാം സ്ഥാനത്ത്. ഗൂഗിളും ആമസോണും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സുരക്ഷിതമാക്കിയപ്പോള്‍ ഫെയ്സ്ബുക്ക് ബ്രാന്‍ഡ് വാല്യു 6% ഇടിഞ്ഞ് ഒന്‍പതാം സ്ഥാനത്തേക്ക് പോയി. കേംബ്രിഡ്ജ് അനലിറ്റിക്ക ഉള്‍പ്പെടെയുളള വിവാദങ്ങളാണ് ഫെയ്സ്ബുക്കിന് തിരിച്ചടിയായത്. 214,480 മില്യന്‍ ഡോളറാണ് ആപ്പിളിന്റെ ബ്രാന്‍ഡ് വാല്യു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 16 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു. വൈവിധ്യവല്‍ക്കരണവും സ്ഥിരതയും എന്‍ഗേജ്‌മെന്റുമാണ് ആപ്പിളിന്റെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തിയത്. രണ്ടാം സ്ഥാനത്തുളള ഗൂഗിളിന്റെ ബ്രാന്‍ഡ് വാല്യു 10 ശതമാനമാണ് വര്‍ദ്ധിച്ചത്. 155,506 മില്യന്‍ ഡോളറാണ് 2018 ലെ ഗൂഗിളിന്റെ ബ്രാന്‍ഡ് വാല്യു. റിലവന്‍സും റെസ്പോണ്‍സീവ്നെസും സാന്നിധ്യവുമാണ് ഗൂഗിളിന്റെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തിയ ഘടകങ്ങള്‍. 2018 ല്‍ ഇ കൊമേഴ്‌സ് മേഖലയില്‍ ഒട്ടേറെ ഇന്നൊവേറ്റീവ് ചുവടുവെയ്പുകള്‍ നടത്തിയ ആമസോണിന്റെ ബ്രാന്‍ഡ് വാല്യു 100,764 മില്യന്‍ ഡോളറാണ്. ആദ്യ പത്ത് സ്ഥാനക്കാരില്‍ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ്…
Accelerator Engagement പ്രോഗ്രാമുമായി HDFC. ബാങ്കിന്റെ Centre of Digital Excellence ന് കീഴിലായിരിക്കും പ്രോഗ്രാം. മുംബൈയില്‍ HDFC ഡിജിറ്റല്‍ ബാങ്കിംഗ് ഹെഡ് NitinChugh പദ്ധതി ലോഞ്ച് ചെയ്തു. യുകെയിലെ International Trade Departmetn, IvyCamp, 91springboard എന്നിവരുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്ററിംഗ് നല്‍കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, അനലിറ്റിക്‌സ്, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത്
അടുക്കളയില്‍ ചപ്പാത്തി ഉണ്ടാക്കുന്ന ഒരു റോബോട്ട് വന്നാലോ ?. ഗോതമ്പ് പൊടിയും വെളളവും നിറച്ചുകൊടുത്താല്‍ മതി. മിക്‌സ് ചെയ്ത് ഉരുട്ടി പരത്തി നല്ല ഒന്നാന്തരം ചപ്പാത്തി ചുട്ടു തരും. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Ingen റോബോട്ടിക്‌സ് ആണ് ചപ്പാത്തി മെയ്ക്കിംഗ് ഓട്ടോമേറ്റഡാക്കാന്‍ തയ്യാറെടുക്കുന്നത്. Ingen റോബോട്ടിക്‌സിന്റെ ഫൗണ്ടറും സിഇഒയുമായ റെജിന്‍ നാരായണന്റെ മനസില്‍ വിരിഞ്ഞ ആശയമാണ് റോട്ടിബോട്ട്. അഡ്വാന്‍സ്ഡ് പ്രോട്ടോടൈപ്പുമായി പൈലറ്റ് പ്രൊഡക്ഷന് തയ്യാറെടുക്കുകയാണ് Ingen റോബോട്ടിക്‌സ്. ഭാര്യയുടെ ആവശ്യപ്രകാരം ചപ്പാത്തി ഉണ്ടാക്കാന്‍ അടുക്കളയില്‍ കയറിയതോടെയാണ് റെജിന്റെ മനസില്‍ ഇത്തരമൊരു തോന്നല്‍ ഉണ്ടായത്. കണ്‍സ്യൂമര്‍ റോബോട്ടിക്‌സില്‍ സ്‌പെഷലൈസ് ചെയ്ത റജിന്‍ നാരായണന്‍ ഏറെക്കാലത്തെ റിസര്‍ച്ചിന് ശേഷമാണ് റോട്ടിബോട്ടിന്റെ ഫൈനല്‍ ഡിസൈന്‍ ഒരുക്കിയത്. വിവിധ രീതിയില്‍ ആറോളം പ്രോട്ടോടൈപ്പുകള്‍ പരീക്ഷിച്ചു. ഓരോന്നിലും സംഭവിച്ച പിഴവുകള്‍ വിലയിരുത്തി. മെഷീനില്‍ മാവ് ബിഹേവ് ചെയ്യുന്ന രീതി വീഡിയോയില്‍ ചിത്രീകരിച്ച് പഠനവിധേയമാക്കിപ്പോലും പിഴവുകള്‍ തിരുത്തിയാണ് ഫൈനല്‍ ഡിസൈന്‍ തയ്യാറാക്കിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി റെസ്റ്റോറന്റുകളിലും മറ്റും ഉപയോഗിക്കുന്നതിന്…
ഇന്ത്യയില്‍ 2000 കോടി രൂപയുടെ നിക്ഷേപവുമായി TCL Electronics. ചൈന ബെയ്‌സ്ഡായ ടെലിവിഷന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേക്കറാണ് TCL Electronics. ആന്ധ്രയിലെ തിരുപ്പതിയില്‍ ആരംഭിക്കുന്ന നിര്‍മാണ യൂണിറ്റിലേക്കാണ് പണം മുടക്കുക. 2019 ഒക്ടോബറിനുളളില്‍ ഇവിടെ നിന്നും പ്രൊഡക്ഷന്‍ തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം 3 മില്യന്‍ ടെലിവിഷനുകള്‍ വരെ നിര്‍മിക്കാന്‍ ശേഷിയുളളതാണ് പ്ലാന്റ്
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കുന്ന സ്‌കെയിലപ്പ് ഗ്രാന്റിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്ടോബര്‍ 20 വരെയാണ് സമയപരിധി. ഇന്‍വെസ്റ്റ്‌മെന്റോ വരുമാനമോ ലഭ്യമായിത്തുടങ്ങിയ പ്രൊഡക്ടുളള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. 12 ലക്ഷം രൂപ വരെയാണ് സ്‌കെയിലപ്പ് ഗ്രാന്റായി നല്‍കുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയോ വെബ്‌സൈറ്റിലൂടെയോ സ്‌കെയിലപ്പ് ഫെസ്റ്റിനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതോ കേരളത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതോ ആകണം. ആശയവും മാര്‍ക്കറ്റ് പൊട്ടന്‍ഷ്യലും ഉള്‍പ്പെടെ പരിഗണിച്ചാണ് സെലക്ഷന്‍. ആറ് മാസത്തിനുളളില്‍ സ്റ്റാര്‍ട്ടപ്പിലേക്ക് നിക്ഷേപമായോ വരുമാനമായോ 12 ലക്ഷം രൂപയെങ്കിലും ലഭിച്ചിട്ടുണ്ടാകണം. അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹരായവരെ ഒക്ടോബര്‍ 27 ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. നവംബര്‍ 3 നും 10 നും നടക്കുന്ന പിച്ച് ഫെസ്റ്റില്‍ ആശയങ്ങള്‍ അവതരിപ്പിക്കാം.തുടര്‍ന്നായിരിക്കും ഫൈനല്‍ ലിസ്റ്റിലേക്ക് സെലക്ട് ചെയ്യുക
കാര്‍ഷിക സംരംഭകരെ സഹായിക്കാന്‍ കൈകോര്‍ത്ത് സ്റ്റാര്‍ട്ടപ്പ് മിഷനും CPCRI യും. KSUM സപ്പോര്‍ട്ട് ചെയ്യുന്ന അഗ്രിപ്രണേഴ്‌സിന് CPCRI ടെക്‌നോളജികള്‍ പ്രയോജനപ്പെടുത്താം. ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. 30 ലധികം ടെക്‌നോളജികളാണ് കാര്‍ഷിക സംരംഭകര്‍ക്കായി CPCRI ഡെവലപ്പ് ചെയ്തിരിക്കുന്നത്. കര്‍ഷകര്‍ക്ക് ഇന്നവേറ്റീവ് ബിസിനസ് മോഡലിനായി ടെക്‌നോളജികള്‍ സഹായിക്കുമെന്ന് KSUM
2015 ലെ ചെന്നൈ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ രൂപം കൊണ്ട കൂട്ടായ്മ. സഹവര്‍ത്തിത്വത്തിന്റെയും ഹെല്‍പിന്റെയും സേവനത്തിന്റെയും വലിയ പാഠമാണ് അന്‍പോട് കൊച്ചി ഇന്ന് പകര്‍ന്ന് നല്‍കുന്നത്. അന്നത്തെ പരിശ്രമത്തില്‍ കേവലം ആറ് ദിവസങ്ങള്‍ക്കുളളില്‍ 25 ട്രക്കുകളില്‍ ചെന്നൈയിലേക്ക് സാധനങ്ങള്‍ എത്തി. ആ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തിലും അന്‍പോട് കൊച്ചി ആശ്വാസമൊരുക്കിയത്. പ്രളയം ദുരിതം വിതച്ച ആദ്യനാളുകള്‍ മുതല്‍ ക്യാമ്പുകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ക്ക് ആവശ്യമുളള വസ്തുക്കള്‍ എത്തിച്ചും മറ്റും സജീവമായിരുന്നു അന്‍പോടു കൊച്ചി ടീം. പ്രളയത്തില്‍ പെട്ട് സഹായമഭ്യര്‍ത്ഥിച്ചു വിളിക്കുന്നവര്‍ക്കായി കൊച്ചിയില്‍ ക്ലൗഡ് ടെലിഫോണ്‍ സര്‍വ്വീസ് ഉള്‍പ്പെടെയുളള സേവനങ്ങളും അന്‍പോട് കൊച്ചിയുടെ വോളന്റിയര്‍മാര്‍ ഒരുക്കി. വിദ്യാര്‍ത്ഥികള്‍ മുതല്‍ സ്വകാര്യസ്ഥാപനങ്ങളില്‍ വര്‍ക്ക് ചെയ്യുന്നവരും ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ അന്‍പോട് കൊച്ചിയുടെ വോളന്റിയര്‍ വര്‍ക്കില്‍ സജീവമായിരുന്നു. കേവലം കുറച്ചു ദിവസങ്ങള്‍ കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല റിലീഫ് വര്‍ക്കുകളെന്ന നിലപാടിലാണ് അന്‍പോട് കൊച്ചിയിലെ ടീം മെമ്പേഴ്‌സ്. പ്രളയം സര്‍വ്വവും നശിപ്പിച്ച വീടുകള്‍…
ലൊക്കേഷന്‍ ഷെയറിങ് ടൂള്‍ പരീക്ഷിക്കാന്‍ Instagram. ഫെയ്‌സ്ബുക്ക് ലൊക്കേഷന്‍ ഡാറ്റ ഉപയോഗിച്ച് ഷെയര്‍ ചെയ്യുന്ന രീതിയാണ് പരീക്ഷിക്കുന്നത്. വിജയകരമായാല്‍ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കും. നിലവില്‍ ലൊക്കേഷന്‍ ഹിസ്റ്ററി സ്‌റ്റോര്‍ ചെയ്യാനുളള സംവിധാനം ഇന്‍സ്റ്റാഗ്രാമില്‍ ഇല്ല. പെയ്ഡ് കണ്ടെന്റുകളില്‍ ലൊക്കേഷന്‍ ടാര്‍ഗറ്റിംഗ് ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ പുതിയ ഫീച്ചറില്‍ ലഭ്യമാക്കും