Author: News Desk
ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് പ്രതിനിധികള്‍ കൊച്ചിയിലെ ഇലക്ട്രോണിക്ക് ഇന്‍ക്യുബേഷന്‍ സെന്റര്‍ മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ച് സ്റ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്സുമായി ഇന്‍ററാക്റ്റ് ചെയ്തു. ഹാര്‍ഡ് വെയര്‍ സെക്ടറില്‍ കേരളത്തിന്റെ മികച്ച ഇന്നവേഷനുകളെ യുഎസ് കോണ്‍സുലേറ്റിന് മുന്നില്‍ ഷോക്കേസ് ചെയ്യാനായത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അംഗീകാരവുമായി. യുഎസ് കോണ്‍സുല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ഗസും പ്രിന്‍സിപ്പല്‍ കമേഴ്ഷ്യല്‍ ഓഫീസര്‍ ജിം ഫ്ളുക്കറുമാണ് രാജ്യത്തെ തന്നെ മികച്ച ഇലക്ട്രോണിക്ക് ഇന്‍ക്യുബേറ്ററായ കൊച്ചി മേക്കര്‍ വില്ലേജില്‍ എത്തിയത്. ഇന്ത്യയും അമേരിക്കയും വിവിധ മേഖലകളിള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്, അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള സ്റ്റാര്‍ടപ്പുകളുമായും ടെക്കനോളജി ഇന്നവേഷനുമായും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ കൂടി വരികയാണെന്ന് റോബര്‍ട്ട് ബര്‍ഗസ് ചൂണ്ടിക്കാട്ടി. യുഎസ് കോണ്‍സുലേറ്റ് വിവിധ മേഖലകളില്‍ തുടര്‍ സഹകരണം ആഗ്രഹിക്കുന്നുണ്ട്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഫൗണ്ടേഴ്‌സിനും ഇന്നവേഷന്‍ സ്പിരിറ്റുണ്ടെന്നും സോഷ്യല്‍ പ്രോബ്ലംസിനെ അഡ്രസ് ചെയ്യുന്ന ഐഡിയകളും ഇന്നവേഷനുകളും മേക്കര്‍ വില്ലേജില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും റോബര്‍ട്ട് ബര്‍ഗസ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്‌സുമായി റോബര്‍ട്ട് ബര്‍ഗസ് പ്രോഡക്റ്റ് ഡീറ്റയില്‍സ് ചോദിച്ചറിഞ്ഞു.…
MSME ഫണ്ടിംഗിനെക്കുറിച്ച് അറിയാം എംഎസ്എംഇ സെഗ്മെന്റിലെ ഫണ്ട് കണ്ടെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സെമിനാര്‍ കൊച്ചിയില്‍ ഫിക്കിയും MSME ഡയറക്ട്രേറ്റും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത് വിവിധ ഫണ്ടിംഗ് സ്‌കീമുകളെക്കുറിച്ച് ബാങ്ക് പ്രതിനിധികളും ഫിനാന്‍ഷ്യല്‍ എക്‌സ്‌പേര്‍ട്‌സും സംസാരിക്കും ജൂലായ് 27ന് കൊച്ചി അവന്യുറിജന്റില്‍ 9.30 A.M ന് പ്രവേശനം സൗജന്യം രജിസ്‌ട്രേഷന്‍ നിര്‍ബന്ധം ഫോണ്‍ 9746903555
എന്‍ജിനീയറിംഗ് സ്റ്റുഡന്റ്സിന് Engineering bookstore ഒരുക്കി ആമസോണ്‍. വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സ് ബുക്കും സ്റ്റഡി മെറ്റീരിയല്‍സും നല്‍കുന്ന സെര്‍ച്ച് ടൂളാണ് Engineering bookstore. യൂണിവേഴ്സിറ്റികള്‍ സെലക്ട് ചെയ്താല്‍ പുസ്തകങ്ങള്‍ ലിസ്റ്റ് ചെയ്യും, ആവശ്യമുളളത് പര്‍ച്ചെയ്സ് ചെയ്യാം. കേരള യൂണിവേഴ്സിറ്റി ഉള്‍പ്പെടെ മുപ്പതോളം സര്‍വ്വകലാശാലകളുടെ പുസ്തകങ്ങള്‍ ആമസോണില്‍ ലഭ്യമാണ്
ഇന്ത്യയിലെയും കേരളത്തിലെയും സ്റ്റാര്‍ട്ടപ്പുകളും പ്രൊഡക്ടുകളും മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്ന് ചെന്നൈയിലെ യുഎസ് കോണ്‍സുല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ഗസ്. കൊച്ചി മേക്കര്‍ വില്ലേജില്‍ സന്ദര്‍ശനം നടത്തിയ റോബര്‍ട്ട് ബര്‍ഗസ് ചാനല്‍അയാം ഫൗണ്ടര്‍ നിഷ കൃഷ്ണന് നല്‍കിയ അഭിമുഖത്തിലാണ് നിലപാടുകള്‍ വ്യക്തമാക്കിയത്. മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളുടെ ക്വാളിറ്റി അതിശയിപ്പിക്കുന്നതാണെന്ന് റോബര്‍ട്ട് ബര്‍ഗസ് പറഞ്ഞു. പ്രീ പ്രോട്ടോടൈപ്പില്‍ നിന്നും പ്രോട്ടോടൈപ്പിലേക്കും പ്രൊഡക്ടിലേക്കുമൊക്കെ സംരംഭകരെ എത്തിക്കാന്‍ ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡിലുളള ഫെസിലിറ്റികളാണ് മേക്കര്‍ വില്ലേജില്‍ ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ ആവശ്യങ്ങള്‍ അഡ്രസ് ചെയ്യുന്ന പ്രോഡക്ടുകളാണ് ഉണ്ടാകേണ്ടതെന്ന് റോബര്‍ട്ട് ബര്‍ഗസ് ചൂണ്ടിക്കാട്ടി. എനര്‍ജി, ഹെല്‍ത്ത്‌കെയര്‍, എന്‍വയോണ്‍മെന്റ് തുടങ്ങിയ മേഖലകളില്‍ ആഗോള തലത്തില്‍ പുതിയ ആശയങ്ങളെ പ്രമോട്ട് ചെയ്യുന്ന നിലപാടാണ് യുഎസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എന്‍ട്രപ്രണേറിയല്‍ എന്‍വയോണ്‍മെന്റിനെ സപ്പോര്‍ട്ട് ചെയ്യുന്ന നിരവധി നടപടികളാണ് യുഎസ് കൈക്കൊളളുന്നത്. 2017 ലെ ഗ്ലോബല്‍ ഇക്കണോമിക് സമ്മിറ്റിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇന്നും നടന്നുവരികയാണ്. ഇന്ത്യയും യുഎസും സംയുക്തമായിട്ടാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായി കോണ്‍സുലേറ്റുകള്‍ കേന്ദ്രീകരിച്ച്…
ഇന്ത്യയില്‍ ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി WhatsApp. ഫെയ്ക്ക് ന്യൂസുകള്‍ പ്രചരിപ്പിക്കുന്നത് തടയാനുളള നടപടികളുടെ ഭാഗമാണ് നീക്കം. ശക്തമായ നടപടി സ്വീകരിക്കണമെന്ന് WhatsApp നോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വാട്‌സ്ആപ്പ് സീനിയര്‍ എക്‌സിക്യൂട്ടീവ് പ്രതിനിധികളാണ് നിലപാട് സര്‍ക്കാരിനെ അറിയിച്ചത്
ഫുട്‌ബോള്‍ മാച്ചിന് പോകുമ്പോള്‍ അങ്കിളിന്റെ വീട്ടില്‍ മറന്നുവെച്ച പുസ്തകങ്ങള്‍ തിരിച്ചെടുക്കാനുളള ശ്രമമാണ് പേപ്പറുകളും ചെറിയ പാഴ്‌സലുകളും സെയിം ഡേ ഡെലിവറിയില്‍ കസ്റ്റമേഴ്‌സിന് എത്തിക്കുന്ന പേപ്പേഴ്‌സ് ആന്‍ഡ് പാഴ്‌സല്‍സ് എന്ന സ്റ്റാര്‍ട്ടപ്പിലേക്ക് തിലകിനെ എത്തിച്ചത്. സംരംഭകത്വത്തിന് പ്രായം തടസമല്ലെന്ന് തെളിയിക്കുകയാണ് മുംബൈയിലെ പതിമൂന്നുകാരനായ തിലക് മേത്ത. 3 കിലോ വരെയുളള പാഴ്‌സലുകളാണ് പേപ്പേഴ്‌സ് ആന്‍ഡ് പാഴ്‌സല്‍സ് ക്യാരി ചെയ്യുന്നത്. മുന്നൂറോളം ഡബ്ബാവാലകളുമായി അസോസിയേറ്റ് ചെയ്ത് 1200 ലധികം ഡെലിവറികള്‍ ഒരു ദിവസം ഹാന്‍ഡില്‍ ചെയ്യുന്നു. വിശ്വാസ്യതയ്ക്ക് പേരുകേട്ട ഡബ്ബാവാലകളെ കൂട്ടുപിടിച്ച് തിലക് തുടങ്ങിയ കൊറിയര്‍ സ്റ്റാര്‍ട്ടപ്പ് ആശയത്തിലെ പുതുമ കൊണ്ടു തന്നെ കുറഞ്ഞസമയത്തിനുളളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ആശയത്തിനൊപ്പം ടെക്‌നോളജിയും ഡബ്ബാവാലകളുടെ എഫിഷ്യന്‍സിയും ചേര്‍ന്നതോടെയാണ് തിലകിന്റെ എന്‍ട്രപ്രണര്‍ മോഹങ്ങള്‍ക്ക് ചിറക് മുളച്ചത്. ഡെഡിക്കേറ്റഡ് കസ്റ്റമര്‍ സര്‍വ്വീസ് ഹെല്‍പ് ലൈന്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങളുമായി തികച്ചും പ്രഫഷണലാണ് തിലകിന്റെ സംരംഭം. മൊബൈല്‍ ആപ്പ് ഡെവലപ്പ് ചെയ്യാനും മറ്റുമുളള ഇനീഷ്യല്‍ ക്യാപ്പിറ്റല്‍ അച്ഛനാണ് നല്‍കിയത്. നാല് മുതല്‍ എട്ട്…
ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ വിസ്താരയുടെ ലോഞ്ചില്‍ പാസഞ്ചേഴ്‌സിന്റെ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി പറയുന്ന RADA റോബോട്ട് രാജ്യത്തെ റോബോട്ടിക്ക് ഇന്നവേഷനില്‍ പുതിയ വഴിത്തിരിവാണ്. ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ പാസഞ്ചര്‍ അസിസ്റ്റന്റ്‌സിനായി ഏര്‍പ്പെടുത്തുന്ന ആദ്യ റോബോട്ടാണ് പൂര്‍ണമായി മെയ്ഡ് ഇന്‍ ഇന്ത്യ പ്രൊഡക്ടായ RADA. എയര്‍ വിസ്താരയിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇന്നവേഷന്‍ ഓഫീസര്‍ കൂടിയായ രവീന്ദര്‍ പാല്‍ സിംഗാണ് മള്‍ട്ടിപ്പിള്‍ ഇന്‍ഡസ്ട്രി യൂസേജ് ലക്ഷ്യമിട്ടുളള കോസ്റ്റ് ഇഫക്ടീവ് റോബോട്ടായ RADA യുടെ കീ ബ്രെയിന്‍. ടിസിഎസിന്റെ തിരുവനന്തപുരം ഇന്നവേഷന്‍ ലാബിലായിരുന്നു റാഡയുടെ ഡിസൈനും ഫാബ്രിക്കേഷനും കോഡിംഗുമൊക്കെ നടന്നത്. പാസഞ്ചേഴ്‌സിന്റെ ബോര്‍ഡിംഗ് പാസ് റീഡ് ചെയ്യാനും, ഡെസ്റ്റിനേഷനിലെ വെതര്‍ കണ്ടീഷനും ഫ്‌ളൈറ്റ് ഡിലെയും ഷെഡ്യൂളും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനും റാഡയ്ക്ക് കഴിയും. ഡീപ്പ് ലേണിംഗും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമുള്‍പ്പെടെ അഡ്വാന്‍സ്ഡ് ടെക്‌നോളജികള്‍ കൂട്ടിയിണക്കിയാണ് RADAയെ ഒരുക്കിയിരിക്കുന്നത്. കംപ്യൂട്ടര്‍ എന്‍ജിനീയറായ രവീന്ദര്‍ പാല്‍ സിംഗ് ടെക്‌നോളജിസ്റ്റും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററുമാണ്. വിമാനത്താവളങ്ങളിലെയും ബാങ്കുകളിലെയും…
പുതിയ 100 രൂപ നോട്ടുകള്‍ വൈകാതെ പുറത്തിറങ്ങും. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇളംനീല നിറത്തിലുളള നോട്ടുകളുടെ ചിത്രങ്ങളും പുറത്തുവിട്ടു. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിലുളള ഗുജറാത്തിലെ Rani ki vav യുടെ ചിത്രം ആലേഖനം ചെയ്തതാണ് നോട്ടുകള്‍. നിലവിലുളള നോട്ടുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.
പുതിയ 100 രൂപ നോട്ടുകള്‍ വൈകാതെ പുറത്തിറങ്ങും. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇളംനീല നിറത്തിലുളള നോട്ടുകളുടെ ചിത്രങ്ങളും പുറത്തുവിട്ടു. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിലുളള ഗുജറാത്തിലെ Rani ki vav യുടെ ചിത്രം ആലേഖനം ചെയ്തതാണ് നോട്ടുകള്‍. നിലവിലുളള നോട്ടുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.
അടുക്കളയെ ഡിജിറ്റലാക്കുന്ന നെക്സ്റ്റ് ജനറേഷന്‍ റഫ്രിജറേറ്ററുമായി സാംസംഗ്. ഇന്ത്യയിലെ റഫ്രിജറേറ്റര്‍ ഇന്‍ഡസ്ട്രിയെ റവല്യൂഷനൈസ് ചെയ്യുന്ന ഇന്നവേഷനുകളാണ് ‘ഫാമിലി ഹബ്ബ് 3.0’ യിലൂടെ സാംസംഗ് അവതരിപ്പിക്കുന്നത്. റഫ്രിജറേറ്ററിന്റെ ഫംഗ്ഷനുകള്‍ക്കപ്പുറം വീടിനെ മുഴുവന്‍ ഇന്ററാക്ടീവാക്കുന്ന ഫീച്ചറുകളാണ് ഫാമിലി ഹബ്ബ് 3.0 യില്‍ ഉളളത്. ഒരു സാധാരണ റഫ്രിജറേറ്ററിനപ്പുറമെന്ന് സാംസംഗ് വിശേഷിപ്പിക്കുന്ന പ്രൊഡക്ട് ഐഒറ്റി ഉള്‍പ്പെടെ ടെക്‌നോളജിയിലെ പുതുസാധ്യതകള്‍ വിനിയോഗിച്ചാണ് സ്മാര്‍ട്ടാക്കിയിരിക്കുന്നത്. 21.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍, വ്യക്തികളുടെ വോയ്‌സ് തിരിച്ചറിയാന്‍ ശേഷി, ലൈവ് റേഡിയോ ആപ്പ്, വെബ് ബ്രൗസര്‍ തുടങ്ങി ഒരു സ്മാര്‍ട്ട്‌ഫോണിലെ ഫെസിലിറ്റീസൊക്കെ റഫ്രിജറേറ്ററിലും ലഭിക്കും. വീട്ടിലെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കണക്ട് ചെയ്ത് സ്‌ക്രീനിലൂടെ മോണിട്ടര്‍ ചെയ്യാം. ഇന്‍സൈഡ് ക്യാമറ വഴി ഫ്രിഡ്ജിനുളളിലെ സാധനങ്ങള്‍ സ്മാര്‍ട്ട്‌ഫോണില്‍ കാണാം. ഇഷ്ടപ്പെട്ട പാട്ടുകള്‍ സെറ്റ് ചെയ്യാം. ഡിജിറ്റല്‍ സ്‌ക്രീനില്‍ നോക്കി പാചകം കൂടുതല്‍ ലൈവ് ആക്കാം, അങ്ങനെ കണക്ടഡ് ലിവിങ്ങിന് പുതിയ മാനങ്ങള്‍ നല്‍കുകയാണ് സാംസംഗ്. സാംസംഗ് സ്മാര്‍ട്ട് തിംഗ്‌സ് ഐഒറ്റി ഇക്കോസിസ്റ്റവുമായി കണക്ട്…