Author: News Desk

മികച്ച ആശയങ്ങളുളള സംരംഭകര്‍ക്ക് ജൂണ്‍ 30 വരെ ഇന്‍കുബേഷന് അപേക്ഷിക്കാം ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യാ ഇന്‍കുബേറ്ററാണ് IAMAIMobile 10 X. മൊബൈല്‍ ബെയ്‌സ്ഡ് പ്രൊഡക്ടുകളുടെ ഇന്നവേഷനും ഡെവലപ്പ്‌മെന്റിനും വേണ്ടിയാണ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്.

Read More

ഒരു സംരംഭത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസില്‍ ഉയരുന്ന ചോദ്യമാണ് ഇന്‍വെസ്റ്റ്‌മെന്റ്. കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങി നല്ല ലാഭമുണ്ടാക്കാവുന്ന ഐഡിയകള്‍ നിരവധിയാണ്. ഏറ്റവും ഡിമാന്റുളള മേഖലകളാണെന്നതാണ് ഈ ബിസിനസിന്റെ ലൈഫ്. കുറഞ്ഞ മുതല്‍മുടക്കില്‍ എളുപ്പം തുടങ്ങാന്‍ കഴിയുന്ന എട്ട് സംരംഭക ആശയങ്ങള്‍ പരിചയപ്പെടാം. ബ്രേക്ക് ഫാസ്റ്റ് ജോയിന്റ് നഗരങ്ങളില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്ന ആശയമാണിത്. രാവിലെ 5 മുതല്‍ 9 മണിവരെ മാത്രം തുറക്കുന്ന ബ്രേക്ക്ഫാസ്റ്റ് ജോയിന്റുകള്‍ക്ക് വലിയ മുതല്‍മുടക്ക് ആവശ്യമില്ല. ഫുഡ് വില്‍ക്കാനുള്ള ലോക്കല്‍ അതോറിറ്റി ലൈസന്‍സാണ് പ്രധാനമായി വേണ്ടത്. യൂസ്ഡ് ഫര്‍ണീച്ചറുകള്‍ വാങ്ങിയാല്‍ ഇന്‍വെസ്റ്റ്മെന്റ് കുറയും. രാവിലെ മാത്രം റെന്റുചെയ്യാവുന്ന സ്ഥലം ലഭിച്ചാല്‍ കട വാടകയും കുറയ്ക്കാം. സാധാരണ ജോലിക്ക് ഒപ്പം കൊണ്ടുപോകാവുന്ന ഒരു ബിസിനസ് കൂടിയാണിത്. ട്രാവല്‍ ഏജന്‍സി നെറ്റ്വര്‍ക്കിങ്ങിനുള്ള കഴിവും പ്ലീസിങ്ങായി ഇടപെടാനുമാകണം. ടെക്‌നോളജി വളര്‍ന്നതോടെ വീട്ടില്‍ ഇരുന്നുകൊണ്ട് ഒരു ട്രാവല്‍ ഏജന്‍സി നടത്താനുള്ള സാധ്യത ഇന്നുണ്ട്. ഹോസ്റ്റ് ഏജന്‍സി എന്ന് ഗൂഗിള്‍ ചെയ്താല്‍ വേണ്ട വിവരങ്ങള്‍ ലഭിക്കും. എആര്‍സി,…

Read More

തൊഴില്‍മേഖലകളെ പൂര്‍ണമായി ടെക്‌നോളജി ഇന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. മനുഷ്യശേഷി വിനിയോഗിച്ച് നിര്‍വ്വഹിച്ചിരുന്ന ജോലികള്‍ യന്ത്രങ്ങളും ടെക്‌നോളജിയും റീപ്ലെയ്‌സ് ചെയ്യുന്നു. കൂട്ടായ്മകളിലൂടെ അറിവുകള്‍ പങ്കുവെച്ച് ഇന്‍ഡസ്ട്രി റെവല്യൂഷനിലെ ഈ വെല്ലുവിളി മറികടക്കുകയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നിലുളള പോംവഴി. 1800 കളുടെ മധ്യത്തില്‍ ബ്രിട്ടനിലെ സഹകരണമേഖലയില്‍ വ്യാപകമായി അഡോപ്റ്റ് ചെയ്യപ്പെട്ട റോഷ്‌ഡെയല്‍ പ്രിന്‍സിപ്പലിന് ഇവിടെ പ്രസക്തിയേറുകയാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറയുന്നു. ഇംഗ്ലണ്ടിലെ റോഷ്‌ഡെയ്ല്‍ സൊസൈറ്റി ഓഫ് ഇക്വിറ്റബിള്‍ പയനിയേഴ്‌സ് ആണ് 1844 ല്‍ സഹകരണമേഖലയുടെ അതിജീവനത്തിനായി ചില പൊതുതത്വങ്ങള്‍ അവതരിപ്പിച്ചത്. ചെറുസംഘങ്ങളിലൂടെ വ്യാപകമായി അഡോപ്റ്റ് ചെയ്യപ്പെട്ട റോഷ്‌ഡെയ്ല്‍ തത്വങ്ങള്‍ക്ക് പ്രചാരം വര്‍ദ്ധിച്ചതോടെ 1937 ല്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലെയന്‍സും ഇത് അംഗീകരിച്ചു. ബ്രിട്ടനിലെ മോഡേണ്‍ കോ-ഓപ്പറേറ്റീവ് മൂവ്‌മെന്റിന് അടിസ്ഥാനമിട്ടത് റോഷ്‌ഡെയ്ല്‍ പ്രിന്‍സിപ്പലാണ്. ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രിക്ക് പ്രസിദ്ധമായ മാഞ്ചസ്റ്ററിലടക്കം ചെറു തയ്യല്‍ക്കടകളിലൂടെ വലിയ ബിസിനസ് ലോകങ്ങള്‍ ബ്രിട്ടന്‍ നിര്‍മിച്ചത് റോഷ്‌ഡെയ്ല്‍ പ്രിന്‍സിപ്പലിന്റെ ശരിയായ ആപ്ലിക്കേഷനിലൂടെയാണ്. പരസ്പര സഹകരണത്തിലൂടെ കൂടുതല്‍ കരുത്തരാകാനാണ് റോഷ്‌ഡെയ്ല്‍…

Read More

Mi Credit പ്ലാറ്റ്‌ഫോമാണ് Xiaomi ഇന്ത്യയില്‍ അവതരിപ്പിച്ചത്. 1000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് കിട്ടും. KYC വേരിഫിക്കേഷനിലൂടെ 10 മിനിറ്റിനുളളില്‍ ലോണ്‍ അനുവദിക്കും. ഇന്‍സ്റ്റന്റ് ലോണ്‍ പ്രൊവൈഡേഴ്‌സായ kreditbee യുമായി ചേര്‍ന്നാണ് പദ്ധതി.

Read More

ഇലക്ട്രിക് വാഹന വിപ്ലവത്തിനൊപ്പം സഞ്ചരിക്കാന്‍ ഒരുങ്ങി കേരളത്തിന്റെ സ്വന്തം കെഎസ്ആര്‍ടിസിയും. പരീക്ഷണാര്‍ത്ഥമുളള ആദ്യ ഇലക്ട്രിക് ബസ് സര്‍വ്വീസിന് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി തുടക്കം കുറിച്ചു. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും കോഴിക്കോടും അഞ്ച് ദിവസം വീതം ബസ് സര്‍വ്വീസ് നടത്തും. ഡീസല്‍ ബസുകളെക്കാള്‍ ചെലവ് കുറയുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പരിസ്ഥിതി മലിനീകരണം ഇല്ലെന്നതും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക നഷ്ടം കുറയ്ക്കാന്‍ ഇലക്ട്രിക് ബസുകള്‍ക്ക് സാധിക്കുമോയെന്നാണ് പ്രധാനമായും നോക്കുന്നത്. രണ്ടരക്കോടി രൂപയാണ് ഒരു ബസിന്റെ വില. അതുകൊണ്ടുതന്നെ പരീക്ഷണ സര്‍വ്വീസ് വിജയിച്ചാല്‍ കൂടുതല്‍ ബസുകള്‍ വാടകയ്ക്ക് എടുക്കുന്നതുള്‍പ്പെടെയുളള ഓപ്ഷനുകളാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. സിറ്റി എസി ലോ ഫ്‌ളോര്‍ ബസുകളുടെ ചാര്‍ജാണ് നിലവില്‍ ഈടാക്കുന്നത്. സ്വകാര്യ കമ്പനിയാണ് പരീക്ഷണ ഓട്ടത്തിനായി ബസ് വിട്ടുനല്‍കിയത്. ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുളള വൈദ്യുതി കെഎസ്ആര്‍ടിസി നല്‍കും. ഒരു തവണ ചാര്‍ജ് ചെയ്ത ബാറ്ററികള്‍ ഉപയോഗിച്ച് 350 കിലോമീറ്റര്‍ വരെ സര്‍വ്വീസ് നടത്താം. സുരക്ഷ കണക്കിലെടുത്ത് ഇത് കെഎസ്ആര്‍ടിസി 300…

Read More

അകം മ്യൂസിക്ക് ബാന്റ് ഫൗണ്ടര്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ പ്രൊഫഷന്‍ കൊണ്ട് ഗൂഗിളില്‍ യുഎക്‌സ് മാനേജരാണ്. തന്റെ പ്രൊഫഷണല്‍ ജീവിതത്തോടൊപ്പം പാഷനായും ഓണ്‍ട്രപ്രണര്‍ഷിപ്പായും കൊണ്ടു നടക്കുന്ന അകം മ്യൂസിക്ക് ബാന്റിന്റെ പിറവി ആകസ്മികമായല്ല, മറിച്ച് തനിക്ക് ജീവിതത്തില്‍ ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യങ്ങള്‍ പ്രാക്ടിക്കലായി ചെയ്യാന്‍ പറ്റിയത് കൊണ്ടാണ് അകം പിറന്നതെന്ന് ഹരീഷ് പറയുന്നു. പഠിച്ച കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ആപ്റ്റിറ്റിയൂഡ് മോശമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതായിരിക്കാം ഹരീഷ് എന്ന ഓണ്‍ട്രപ്രണറെയും എഞ്ചിനീയറെയും മുന്നോട്ട് കൊണ്ടുപോയത്. കെമിക്കല്‍ എഞ്ചിനീയറിംഗിലും പ്രോഗ്രാമിങ്ങിലും മികച്ചതായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റെന്തിലെങ്കിലും ജയിക്കണമെന്ന വാശിയാണ് നയിച്ചത്.അക്കാദമിക്ക് ജീവിതത്തിലും പ്രൊഫഷണല്‍ ജീവിത്തതിലും ഉണ്ടായ ചില ബോള്‍ഡായ തീരുമാനങ്ങള്‍ ജയിക്കാന്‍ ഹരീഷിനെ പ്രേരിപ്പിക്കുന്നതായിരുന്നു. അതുകൊണ്ടാണ് ബിറ്റ്സ് പിലാനിയില്‍ പഠിച്ച ഹരീഷിന് അഡോബിലും, സ്നാപ്പ് ഡീലിലും, ഫ്രീ ചാര്‍ജിലും ഡെവലപ്പര്‍ ഇവഞ്ചലിസ്റ്റായി മാറുകയും നിലവില്‍ ഗൂഗിളില്‍ ഡെവലപ്പറായും റോളേറ്റെടുക്കാന്‍ കഴിയുന്നത്. പാഷന്‍ നയിക്കുമ്പോഴും പ്രൊഫഷന്‍ പണം നേടിത്തരുന്ന ഉപാധിയായി മാറണം, എങ്കിലേ രണ്ടും നിലനില്‍ക്കൂ.…

Read More

നിക്ഷേപകരുടെ പ്രിയപ്പെട്ട കമ്പനിയായി മാറുകയാണ് ബേര്‍ഡ് എന്ന ഓണ്‍ ഡിമാന്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഷെയറിംഗ് സ്റ്റാര്‍ട്ടപ്പ്. കാലിഫോര്‍ണിയയിലെ വെനീസ് ആസ്ഥാനമായി 2017 സെപ്തംബറില്‍ തുടങ്ങിയ കമ്പനി എട്ട് മാസങ്ങള്‍ക്കുളളില്‍ 1 ബില്യന്‍ ക്ലബ്ബില്‍ എത്തിക്കഴിഞ്ഞു. ഏറ്റവും വേഗത്തില്‍ യൂണികോണ്‍ ക്ലബ്ബിലെത്തിയ സ്റ്റാര്‍ട്ടപ്പാണ് ബേര്‍ഡ്. മാര്‍ച്ചില്‍ 100 മില്യന്‍ ഡോളറിന്റെ സീരീസ് ബി ഫണ്ടിംഗോടെ ബേര്‍ഡിന്റെ വാല്യു 400 മില്യന്‍ ഡോളറായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സീരീസ് സി ഫണ്ടിംഗില്‍ 150 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്തതോടെയാണ് യൂണികോണ്‍ ക്ലബ്ബില്‍ ഇടംപിടിച്ചത്. നഗരങ്ങളില്‍ ഉപയോഗിക്കാവുന്ന, പരിസ്ഥിതിക്ക് ഇണങ്ങുന്ന പേഴ്‌സണല്‍ ഇലക്ട്രിക് വെഹിക്കിളെന്ന പ്രത്യേകതയാണ് ബേര്‍ഡിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ഷെയറിംഗ് പ്ലാറ്റ്‌ഫോമായിട്ടാണ് ബേര്‍ഡിന്റെ പ്രവര്‍ത്തനം. മിയാമി, വാഷിംഗ്ടണ്‍ ഡിസി,സാന്‍ ഫ്രാന്‍സിസ്‌കോ തുടങ്ങി യുഎസിലെ ഒരു ഡസനോളം പ്രമുഖ നഗരങ്ങളില്‍ റൈഡിനായി ബേര്‍ഡ് അവെയ്‌ലബിളാണ്. ഒരു ലക്ഷത്തിലധികം പേര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞു. അര്‍ബന്‍…

Read More

110 വര്‍ഷത്തെ ചരിത്രമുളള യുഎസ് കാര്‍നിര്‍മാണ കമ്പനിയായ ജനറല്‍ മോട്ടോര്‍സില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പദവിയിലെത്തുന്ന ആദ്യ വനിത. ഫോര്‍ച്യണ്‍ 500 കമ്പനികളിലെ അറുപത്തിനാല് വനിതാ സിഎഫ്ഒമാരുടെ പട്ടികയിലേക്കാണ് ചെന്നൈയില്‍ നിന്നുളള 39 കാരി ദിവ്യ സൂര്യദേവ്‌റയും ഇടംപിടിച്ചത്. സങ്കീര്‍ണമായ വെല്ലുവിളികള്‍ പോലും ആസ്വദിക്കാനുളള കഴിവാണ് നേട്ടത്തിന് പിന്നിലെന്ന് ദിവ്യ സൂര്യദേവ്‌റ പറയുമ്പോള്‍ ചെന്നൈയിലെ ബാല്യകാലത്തിന്റെ അനുഭവങ്ങളും അതിലുണ്ട്. മൈലാപ്പൂരിലെ സിന്‍ഡിക്കേറ്റ് ബാങ്കിലെ ജീവനക്കാരിയായിരുന്നു ദിവ്യയുടെ അമ്മ. അച്ഛന്‍ നേരത്തെ മരിച്ചതിനാല്‍ ദിവ്യയെയും രണ്ട് സഹോദരിമാരെയും വളര്‍ത്താന്‍ അമ്മ നന്നായി കഷ്ടപ്പെട്ടു. സെന്റ് ജോണ്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസം. അമ്മയ്ക്ക് പ്രതീക്ഷ മുഴുവന്‍ പഠിക്കാന്‍ മിടുക്കിയായ സൂര്യ ദേവ്‌റയിലായിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ മാസ്റ്റര്‍ ബിരുദം. സ്റ്റുഡന്റ് വായ്പയുടെ തണലില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ. ദിവ്യയുടെ സ്വപ്‌നങ്ങള്‍ പുതിയ ആകാശം കണ്ടുതുടങ്ങിയത് അവിടെയാണ്. വേള്‍ഡ് ബാങ്കില്‍ ഇന്റേണ്‍ഷിപ്പിന് ശേഷം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ യുബിഎസിനൊപ്പം തുടക്കം. 2005 ല്‍…

Read More

ഡീല്‍ എവിടെയാണ് പിഴച്ചത് ? ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ ചൂടേറിയ സംവാദങ്ങള്‍ക്ക് വഴിതുറന്ന ഫ്‌ളിപ്പ്കാര്‍ട്ട്-വാള്‍മാര്‍ട്ട് പ്രൊപ്പോസല്‍ ഒടുവില്‍ വഴിമുട്ടി നില്‍ക്കുന്നു. നിലവിലെ ഡീല്‍ അനുവദിച്ചാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെ മത്സരക്ഷമതയുടെ സുതാര്യത നഷ്ടപ്പെടുത്തുമെന്ന പരാതികളിലാണ് ഇന്ത്യന്‍ വിപണിയില്‍ ഫെയര്‍ കോംപെറ്റീഷന്‍ ഉറപ്പ് വരുത്താന്‍ ചുമതലപ്പെട്ട റെഗുലേറ്ററി അതോറിറ്റിയായ കോംപെറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അക്വിസ്ഷനില്‍ കൈവെച്ചിരിക്കുന്നത്. കോംപെറ്റീഷന്‍ കമ്മീഷന്റെ ഇടപെടല്‍ ഡീലില്‍ ഘടനാപരമായ മാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് കമ്മീഷന്‍. ഭാവിയില്‍ ഫ്‌ളിപ്പ്കാര്‍ട്ടും വാള്‍മാര്‍ട്ടും ഏകപക്ഷീയമായി വിപണി കൈയ്യടക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന ദൗത്യം. 2002 ലെ കോംപെറ്റീഷന്‍ ആക്ടി്‌ലെയും 2007 ലെ കോംപെറ്റീഷന്‍ അമെന്റ്‌മെന്റ് ആക്ടിലെയും വ്യവസ്ഥകള്‍ ഡീലില്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ഉള്‍പ്പെടെ നല്‍കിയ പരാതികള്‍ കമ്മീഷന്റെ പരിഗണനയില്‍ ഉണ്ട്. ചെറുകിട കച്ചവടക്കാരെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന കാര്യവും പരിശോധിക്കും. വാള്‍മാര്‍ട്ടിന് മുന്നിലുളള മൂന്ന് വഴികള്‍ കോംപെറ്റീഷന്‍ കമ്മീഷനുമായി ചര്‍ച്ചകള്‍ നടത്തി ധാരണയിലെത്തുകയാണ് വാള്‍മാര്‍ട്ട് പരിഗണിക്കുന്ന പ്രധാന…

Read More

2018 ല്‍ 200 മില്യന്‍ ഡോളറിന്റെ നിക്ഷേപത്തിനാണ് Cisco പദ്ധതിയിടുന്നത്. ഇന്ത്യ ഉള്‍പ്പെടെയുളള വൈബ്രന്റ് സ്റ്റാര്‍ട്ടപ്പ് മാര്‍ക്കറ്റുകളാണ് ലക്ഷ്യം. നിലവില്‍ ഇരുപതിലധികം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ Cisco യുടെ നിക്ഷേപമുണ്ട്. യുഎസ് ടെക്‌നോളജി കമ്പനിയാണ് Cisco.

Read More