Author: News Desk
നിക്ഷേപകരുടെ പ്രിയപ്പെട്ട കമ്പനിയായി മാറുകയാണ് ബേര്‍ഡ് എന്ന ഓണ്‍ ഡിമാന്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഷെയറിംഗ് സ്റ്റാര്‍ട്ടപ്പ്. കാലിഫോര്‍ണിയയിലെ വെനീസ് ആസ്ഥാനമായി 2017 സെപ്തംബറില്‍ തുടങ്ങിയ കമ്പനി എട്ട് മാസങ്ങള്‍ക്കുളളില്‍ 1 ബില്യന്‍ ക്ലബ്ബില്‍ എത്തിക്കഴിഞ്ഞു. ഏറ്റവും വേഗത്തില്‍ യൂണികോണ്‍ ക്ലബ്ബിലെത്തിയ സ്റ്റാര്‍ട്ടപ്പാണ് ബേര്‍ഡ്. മാര്‍ച്ചില്‍ 100 മില്യന്‍ ഡോളറിന്റെ സീരീസ് ബി ഫണ്ടിംഗോടെ ബേര്‍ഡിന്റെ വാല്യു 400 മില്യന്‍ ഡോളറായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സീരീസ് സി ഫണ്ടിംഗില്‍ 150 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്തതോടെയാണ് യൂണികോണ്‍ ക്ലബ്ബില്‍ ഇടംപിടിച്ചത്. നഗരങ്ങളില്‍ ഉപയോഗിക്കാവുന്ന, പരിസ്ഥിതിക്ക് ഇണങ്ങുന്ന പേഴ്‌സണല്‍ ഇലക്ട്രിക് വെഹിക്കിളെന്ന പ്രത്യേകതയാണ് ബേര്‍ഡിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ഷെയറിംഗ് പ്ലാറ്റ്‌ഫോമായിട്ടാണ് ബേര്‍ഡിന്റെ പ്രവര്‍ത്തനം. മിയാമി, വാഷിംഗ്ടണ്‍ ഡിസി,സാന്‍ ഫ്രാന്‍സിസ്‌കോ തുടങ്ങി യുഎസിലെ ഒരു ഡസനോളം പ്രമുഖ നഗരങ്ങളില്‍ റൈഡിനായി ബേര്‍ഡ് അവെയ്‌ലബിളാണ്. ഒരു ലക്ഷത്തിലധികം പേര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞു. അര്‍ബന്‍…
110 വര്‍ഷത്തെ ചരിത്രമുളള യുഎസ് കാര്‍നിര്‍മാണ കമ്പനിയായ ജനറല്‍ മോട്ടോര്‍സില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പദവിയിലെത്തുന്ന ആദ്യ വനിത. ഫോര്‍ച്യണ്‍ 500 കമ്പനികളിലെ അറുപത്തിനാല് വനിതാ സിഎഫ്ഒമാരുടെ പട്ടികയിലേക്കാണ് ചെന്നൈയില്‍ നിന്നുളള 39 കാരി ദിവ്യ സൂര്യദേവ്‌റയും ഇടംപിടിച്ചത്. സങ്കീര്‍ണമായ വെല്ലുവിളികള്‍ പോലും ആസ്വദിക്കാനുളള കഴിവാണ് നേട്ടത്തിന് പിന്നിലെന്ന് ദിവ്യ സൂര്യദേവ്‌റ പറയുമ്പോള്‍ ചെന്നൈയിലെ ബാല്യകാലത്തിന്റെ അനുഭവങ്ങളും അതിലുണ്ട്. മൈലാപ്പൂരിലെ സിന്‍ഡിക്കേറ്റ് ബാങ്കിലെ ജീവനക്കാരിയായിരുന്നു ദിവ്യയുടെ അമ്മ. അച്ഛന്‍ നേരത്തെ മരിച്ചതിനാല്‍ ദിവ്യയെയും രണ്ട് സഹോദരിമാരെയും വളര്‍ത്താന്‍ അമ്മ നന്നായി കഷ്ടപ്പെട്ടു. സെന്റ് ജോണ്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസം. അമ്മയ്ക്ക് പ്രതീക്ഷ മുഴുവന്‍ പഠിക്കാന്‍ മിടുക്കിയായ സൂര്യ ദേവ്‌റയിലായിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ മാസ്റ്റര്‍ ബിരുദം. സ്റ്റുഡന്റ് വായ്പയുടെ തണലില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ. ദിവ്യയുടെ സ്വപ്‌നങ്ങള്‍ പുതിയ ആകാശം കണ്ടുതുടങ്ങിയത് അവിടെയാണ്. വേള്‍ഡ് ബാങ്കില്‍ ഇന്റേണ്‍ഷിപ്പിന് ശേഷം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ യുബിഎസിനൊപ്പം തുടക്കം. 2005 ല്‍…
ഡീല്‍ എവിടെയാണ് പിഴച്ചത് ? ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ ചൂടേറിയ സംവാദങ്ങള്‍ക്ക് വഴിതുറന്ന ഫ്‌ളിപ്പ്കാര്‍ട്ട്-വാള്‍മാര്‍ട്ട് പ്രൊപ്പോസല്‍ ഒടുവില്‍ വഴിമുട്ടി നില്‍ക്കുന്നു. നിലവിലെ ഡീല്‍ അനുവദിച്ചാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെ മത്സരക്ഷമതയുടെ സുതാര്യത നഷ്ടപ്പെടുത്തുമെന്ന പരാതികളിലാണ് ഇന്ത്യന്‍ വിപണിയില്‍ ഫെയര്‍ കോംപെറ്റീഷന്‍ ഉറപ്പ് വരുത്താന്‍ ചുമതലപ്പെട്ട റെഗുലേറ്ററി അതോറിറ്റിയായ കോംപെറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അക്വിസ്ഷനില്‍ കൈവെച്ചിരിക്കുന്നത്. കോംപെറ്റീഷന്‍ കമ്മീഷന്റെ ഇടപെടല്‍ ഡീലില്‍ ഘടനാപരമായ മാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് കമ്മീഷന്‍. ഭാവിയില്‍ ഫ്‌ളിപ്പ്കാര്‍ട്ടും വാള്‍മാര്‍ട്ടും ഏകപക്ഷീയമായി വിപണി കൈയ്യടക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന ദൗത്യം. 2002 ലെ കോംപെറ്റീഷന്‍ ആക്ടി്‌ലെയും 2007 ലെ കോംപെറ്റീഷന്‍ അമെന്റ്‌മെന്റ് ആക്ടിലെയും വ്യവസ്ഥകള്‍ ഡീലില്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ഉള്‍പ്പെടെ നല്‍കിയ പരാതികള്‍ കമ്മീഷന്റെ പരിഗണനയില്‍ ഉണ്ട്. ചെറുകിട കച്ചവടക്കാരെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന കാര്യവും പരിശോധിക്കും. വാള്‍മാര്‍ട്ടിന് മുന്നിലുളള മൂന്ന് വഴികള്‍ കോംപെറ്റീഷന്‍ കമ്മീഷനുമായി ചര്‍ച്ചകള്‍ നടത്തി ധാരണയിലെത്തുകയാണ് വാള്‍മാര്‍ട്ട് പരിഗണിക്കുന്ന പ്രധാന…
2018 ല്‍ 200 മില്യന്‍ ഡോളറിന്റെ നിക്ഷേപത്തിനാണ് Cisco പദ്ധതിയിടുന്നത്. ഇന്ത്യ ഉള്‍പ്പെടെയുളള വൈബ്രന്റ് സ്റ്റാര്‍ട്ടപ്പ് മാര്‍ക്കറ്റുകളാണ് ലക്ഷ്യം. നിലവില്‍ ഇരുപതിലധികം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ Cisco യുടെ നിക്ഷേപമുണ്ട്. യുഎസ് ടെക്‌നോളജി കമ്പനിയാണ് Cisco.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുളള ടെക്‌നോളജി കൈമാറാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ. ഇലക്ട്രിക്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളിലും മൊബൈല്‍, ലാപ്‌ടോപ്പ്, ക്യാമറ തുടങ്ങി പോര്‍ട്ടബിള്‍ കണ്‍സ്യൂമര്‍ ഗാഡ്‌ജെറ്റുകളിലും എയ്‌റോസ്‌പെയ്‌സിലും വരെ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്റ് മുന്നില്‍ കണ്ടാണ് നീക്കം. 2022 ഓടെ ഇന്ത്യയിലെ ലിഥിയം അയണ്‍ ബാറ്ററി മാര്‍ക്കറ്റ് 6000 കോടി രൂപയിലെത്തുമെന്നാണ് വിലയിരുത്തല്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ മേഖലയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്കും മുന്‍പില്‍ വലിയ സാധ്യതയാണ് ഐഎസ്ആര്‍ഒ തുറന്നിടുന്നത്. നിലവില്‍ ഇന്ത്യയില്‍ ലിഥിയം അയണ്‍ ബാറ്ററികളുടെ പ്രൊഡക്ഷന്‍ ഇല്ല. സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുളള ടെക്‌നോളജി ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. ഈ ടെക്‌നോളജി ഉപയോഗിച്ച് കൊമേഴ്‌സ്യല്‍ പ്രൊഡക്ഷന് വിവിധ കമ്പനികള്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഐഎസ്ആര്‍ഒയും ടെക്‌നോളജി ട്രാന്‍സ്ഫറിന് തയ്യാറാകുന്നത്. നോണ്‍ എക്‌സ്‌ക്ലൂസീവ് ബെയ്‌സില്‍ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററാണ് ടെക്‌നോളജി കൈമാറുക. 2020 മുതല്‍ ഓരോ വര്‍ഷവും 6…
ഏര്‍ളി സ്റ്റേജ് AI സംരംഭങ്ങള്‍ക്കായി Samsung NEXT Q Fund. AI ടെക്‌നോളജി സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും ലക്ഷ്യമിട്ടാണ് നീക്കം. സീഡ് ഫണ്ടിലും സീരീസ് എ ഫണ്ടിംഗിലും നിക്ഷേപം നടത്താനാണ് സാംസംഗിന്റെ പദ്ധതി.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ലൈറ്റ് ആപ്പുമായി യൂബര്‍. 5 MB മാത്രമുളള ആപ്പ് സ്റ്റോറേജ് സ്‌പെയ്‌സ് കുറഞ്ഞ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യാം. ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലും ഇതിലൂടെ യൂബര്‍ സേവനം ലഭ്യമാകും. ഗതാഗതമേഖലയില്‍ കൂടുതല്‍ ആളുകളിലേക്ക് കണക്ട് ചെയ്യാന്‍ ലക്ഷ്യമിട്ടാണ് നീക്കം. നിലവിലെ റൈഡര്‍ ആപ്പിലെ ഷെയര്‍ ട്രിപ്പ് ഫെസിലിറ്റി ഉള്‍പ്പെടെ ലൈറ്റ് ആപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി കസ്റ്റമൈസ് ചെയ്താണ് Uber Lite പുറത്തിറക്കിയിരിക്കുന്നത്. നിലവിലെ ആപ്പിന് സ്‌റ്റോറേജ് സ്‌പെയ്‌സ് കൂടുതല്‍ വേണ്ടതിനാല്‍ ഉപഭോക്താക്കള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളില്‍ ആപ്പ് ലോഡ് ചെയ്യാനും ഇത് താമസമുണ്ടാക്കും. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് യൂബര്‍ Lite. 2 ജി കണക്ടിവിറ്റിയിലും ഈസിയായി വര്‍ക്ക് ചെയ്യുന്നതാണ് ലൈറ്റ് പ്ലാറ്റ്‌ഫോം. നിലവിലെ ആപ്പിലുളള എല്ലാ ഫംഗ്ഷനും റീ ഇമാജിന്‍ ചെയ്താണ് ലൈറ്റ് വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ഡാറ്റകള്‍ കുറച്ച് മാത്രം വിനിയോഗിക്കുന്ന രീതിയിലാണ് ആപ്പിന്റെ അല്‍ഗോരിതം. റൈഡ് ബുക്ക് ചെയ്യുമ്പോള്‍ തെളിയുന്ന മാപ്പ്…
ഇന്ത്യയില്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസുകള്‍ തുടങ്ങാനാണ് Truecaller ന്റെ നീക്കം. മുംബൈ ആസ്ഥാനമായുളള മള്‍ട്ടി ബാങ്ക് പേമെന്റ് ആപ്പ് ആണ് Chillr. സ്വീഡന്‍ ബെയ്‌സ്ഡായ കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പ് ആണ് Truecaller. കമ്പനിയുടെ ഡിജിറ്റല്‍ പേമെന്റ് സര്‍വ്വീസായ Truecaller pay യുടെ ഭാഗമാക്കി Chillr നെ മാറ്റും.
പാല്‍ ശേഖരിക്കാനും അളക്കാനുമൊക്കെ പരമ്പരാഗത രീതികള്‍ പിന്തുടര്‍ന്നുവന്ന ഇന്ത്യയിലെ ക്ഷീരകര്‍ഷകര്‍ക്ക് ഐഒറ്റിയും ക്ലൗഡുമൊക്കെ ചേര്‍ത്തുവെച്ച്, ടെക്നോളജികളുടെ പ്രയോജനങ്ങള്‍ പകര്‍ന്നുകൊടുക്കുകയാണ് ബെംഗലൂരു ആസ്ഥാനമായുളള സ്റ്റെല്‍ആപ്പ്‌സ് ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ്. ഇന്ത്യയിലെ ഡയറിഫാം ബിസിനസിനെ അഡ്വാന്‍സ്ഡ് ടെക്നോളജികളിലൂടെ സ്മാര്‍ട്ടാക്കി മാറ്റുകയാണ് ഇവര്‍. മദ്രാസ് ഐഐടിയിലെ ഇന്‍കുബേറ്ററില്‍ പിറന്ന സ്റ്റെല്‍ആപ്പ്സ്, ഇന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്സ് ഫൗണ്ടേഷനെ വരെ നിക്ഷേപകരായി സ്വന്തം പ്ലാറ്റ്ഫോമില്‍ എത്തിച്ചുകഴിഞ്ഞു. ഡയറി സപ്ലൈ ചെയിനിലും പ്രൊഡക്ഷനിലും മാറ്റം ലക്ഷ്യമിട്ട് 2011 ലാണ് സ്റ്റെല്‍ആപ്പ്സ് തുടങ്ങിയത്. സിഇഒ രഞ്ജിത് മുകുന്ദന്റെ നേതൃത്വത്തില്‍ മുന്‍നിര ടെക്നോളജി കമ്പനികളില്‍ ഐടി, ടെലികോം മേഖലകളില്‍ വര്‍ക്ക് ചെയ്തവരും ഐഐടി അലൂമ്നികളുമായ ഒരു സംഘമായിരുന്നു ആശയത്തിന് പിന്നില്‍. ഡയറിഫാമുകളില്‍ അതുവരെ അധികമാരും ഉപയോഗിക്കാതിരുന്ന ഡാറ്റാ കളക്ഷനും ഡാറ്റാ അനലിറ്റിക്സും കൃത്യമായി വിനിയോഗിച്ച് റിസള്‍ട്ട് ഓറിയന്റഡ് ഫാമിംഗിലേക്ക് മാറ്റിയെടുത്തതിലാണ് സ്റ്റെല്‍ ആപ്പ്സിന്റെ വിജയം. റിയല്‍ ടൈം മോണിട്ടറിംഗും റിപ്പോര്‍ട്ടിംഗും സാധ്യമാക്കുന്ന വെബ് ബെയ്സ്ഡ് അഡ്വാന്‍സ്ഡ് സിസ്റ്റവും ക്ലൗഡ് ബെയ്സ്ഡ്…
ഇന്ത്യയുടെ റിയല്‍ പ്രോബ്ലംസിലേക്ക് എന്‍ട്രപ്രണേഴ്‌സ് കൂടുതല്‍ ശ്രദ്ധപതിപ്പിച്ചുതുടങ്ങിയതായി ഗൂഗിള്‍ ഇന്ത്യ എംഡി രാജന്‍ ആനന്ദന്‍. ടെക്‌നോളജി ഉപയോഗിച്ച് പരിഹാരം കാണാവുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ ഇന്ത്യയിലുണ്ട്. യുഎസും ചൈനയും ഉള്‍പ്പെടെയുളള രാജ്യങ്ങളിലെ സക്‌സസ് മോഡലുകള്‍ ഇന്ത്യയിലും ഇംപ്ലിമെന്റ് ചെയ്യാനാണ് ഇന്ന് ഇവിടുത്തെ എന്‍ട്രപ്രണേഴ്‌സ് ശ്രമിക്കുന്നത്. മൊബൈലും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് ഒരുപാട് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് ഇന്ത്യയിലെ പല ബേസിക് പ്രശ്‌നങ്ങളും സോള്‍വ് ചെയ്യുന്നുണ്ട്. മൊബൈല്‍ ഫസ്റ്റ് കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് മാര്‍ക്കറ്റാണ് ഇന്ത്യ. 480 മില്യനിലധികം ആളുകളാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അതില്‍ 300 മില്യനിലധികവും സ്മാര്‍ട്ട് ഫോണുകള്‍ വഴിയാണ് ഇന്റര്‍നെറ്റിലെത്തുന്നത്. 2020 ഓടെ മൊബൈല്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ 600 മില്യന്‍ കഴിയും. അതുകൊണ്ടു തന്നെ മൊബൈല്‍ ഫസ്റ്റ് സൊല്യൂഷനുകള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്. എഡ്യുക്കേഷന്‍, ഹെല്‍ത്ത് കെയര്‍ സെക്ടറുകളില്‍ ഉള്‍പ്പെടെ ധാരാളം പ്രശ്‌നങ്ങള്‍ക്ക് ടെക്‌നോളജിയിലൂടെ പരിഹാരം കാണാനാകും. ഹൗസ് ഹോള്‍ഡ് ഫാമിംഗില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഗ്ലോബല്‍…