Author: News Desk

കേരളത്തിലെ ആദ്യ മൊബൈല്‍ സാങ്കേതിക വിദ്യാ ഇന്‍കുബേറ്ററായ മൊബൈല്‍ ടെന്‍ എക്സ് ഹബ് കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ ലോഞ്ച് ചെയ്തു. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ടെക്‌നോളജി രൂപപ്പെടുത്തുന്നതില്‍ കേരളം വഴികാട്ടിയാണെന്ന് മൊബൈല്‍ ടെന്‍ എക്സിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ച് ഗൂഗിള്‍ ഇന്ത്യ എംഡി രാജന്‍ ആനന്ദന്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും, ഐടി ഡിപ്പാര്‍ട്ട്‌മെന്റും, ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുമായി ചേര്‍ന്നാണ് മൊബൈല്‍ 10 എക്‌സ് ഹബ് യാഥാര്‍ത്ഥ്യമാക്കിയത്. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും മികവുറ്റ ടെക്കനോളജി ഇന്‍ഫ്രാസ്ട്രക്ചറാണിത്. സൈബര്‍പാര്‍ക്കില്‍ 15,000 സ്‌ക്വയര്‍ഫീറ്റിലാണ് ഇന്‍കുബേഷന്‍ ലാബ് ഒരുക്കിയിട്ടുള്ളത്. ടെക്‌നോളജി ബേയ്‌സ്ഡ് ഇന്നവേഷനുകള്‍ക്ക് ലോഞ്ച് പാഡൊരുക്കാനുള്ള കേരളത്തിന്റെ ആത്മാര്‍ത്ഥമായ ശ്രമത്തിന്റെ നേര്‍സാക്ഷ്യമാണ് മൊബൈല്‍ 10 എക്‌സ് ഇന്‍കുബേഷന്‍ സെന്റര്‍. മൊബൈല്‍ ആപ്പ് ഡെവലപ്പേഴ്‌സിന്റെ എണ്ണം ഉയര്‍ത്തുകയാണ് മൊബൈല്‍ 10 എക്‌സ് മുന്നോട്ടുവെയ്ക്കുന്ന ലക്ഷ്യങ്ങളിലൊന്ന്. ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളിലൂടെ ഇന്റര്‍നെറ്റ് കണക്ട് ചെയ്യുന്നവരുടെ എണ്ണം 2020 ഓടെ 600 മില്യന്‍…

Read More

സംരംഭകര്‍ക്കും ഇന്‍വെസ്റ്റേഴ്‌സിനും സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗിന്റെ സാധ്യതകള്‍ അടുത്തറിയാനും ആഴത്തില്‍ മനസിലാക്കാനും വഴിയൊരുക്കുന്നതായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ നടന്ന സീഡിംഗ് കേരള. കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ നടന്ന സീഡിംഗ് കേരളയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റ്‌മെന്റിലെ എന്‍ട്രിയും എക്‌സിറ്റ് സ്ട്രാറ്റജികളും ചലഞ്ചസും വെഞ്ച്വര്‍ ക്യാപ്പിറ്റലും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റുമെല്ലാം ചര്‍ച്ചയായി. സീഡിംഗ് കേരളയുടെ തേര്‍ഡ് എഡിഷനാണ് കോഴിക്കോട് വേദിയായത്. ഇന്‍വെസ്‌റ്റേഴ്‌സിനെ മീറ്റ് ചെയ്യാനും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി മനസിലാക്കാനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കുന്ന പ്ലാറ്റ്‌ഫോമാണ് സീഡിംഗ് കേരള. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള യുവ എന്‍ട്രപ്രണേഴ്‌സും സ്റ്റാര്‍ട്ടപ്പുകളും സീഡിംഗില്‍ പങ്കെടുത്തു. ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ എച്ച്എന്‍ഐ നെറ്റ്‌വര്‍ക്കിന് കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സീഡിംഗ് കേരള ഒരുക്കിയത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ്, ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍, ലീഡ് ഏയ്ഞ്ചല്‍സ് നെറ്റ് വര്‍ക്ക് ഫൗണ്ടറും സിഇഒയുമായ സുശാന്തോ…

Read More

എന്‍ട്രപ്രണര്‍ സെക്ടറില്‍ ഉള്‍പ്പെടെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തും കാതലായ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് കേരള ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഹെഡ് ടി.പി ശ്രീനിവാസന്‍. ഇന്നത്തെ ടീച്ചേഴ്‌സില്‍ അധികം പേരും മോഡേണ്‍ ടെക്‌നോളജിയെക്കുറിച്ച് പഠിപ്പിക്കാന്‍ എക്യുപ്പ്ഡ് അല്ല. അവരെ തിരികെ സ്‌കൂളില്‍ അയയ്ക്കാന്‍ കഴിയില്ല. റെപ്യൂട്ടഡ് യൂണിവേഴ്‌സിറ്റികളുടെ മാസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സുകളെ ആശ്രയിക്കുകയാണ് പ്രാക്ടിക്കല്‍ ആയ മാര്‍ഗം. നെക്സ്റ്റ് ജനറേഷന്‍ എഡ്യുക്കേഷന്‍ എന്ന് വിളിക്കാവുന്ന എഡ്യുക്കേഷന്‍ 2.0 പരീക്ഷിക്കേണ്ട സമയമാണിത്. കരിക്കുലത്തിന്റെ ഭാഗമാക്കി മാസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സുകളെ കൊണ്ടുവരണം. ഇത്തരം കോഴ്‌സുകള്‍ ഐഡന്റിഫൈ ചെയ്യുകയും അതില്‍ കുട്ടികളെ കൂടുതല്‍ ഇന്‍വോള്‍വ് ചെയ്യിക്കാനും അധ്യാപകര്‍ സമയം കണ്ടെത്തണം. അങ്ങനെ മാത്രമേ ടെക്‌നോളജി കൊണ്ട് എഡ്യുക്കേഷന്‍ സെക്ടറിനെ മാറ്റിയെടുക്കാന്‍ കഴിയൂ. എഡ്യുക്കേഷന്‍ ഫണ്ടമെന്റല്‍സിനെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും ജനങ്ങളിലും വിദ്യാര്‍ത്ഥികളിലും ഒരു അഭിപ്രായസമന്വയവും ഇവിടെയില്ല. അത്തരം സാഹചര്യത്തില്‍ അവിടെ പുതുതായി ഒന്നും ഉണ്ടാക്കാന്‍ കഴിയില്ല. എഡ്യുക്കേഷന്‍ ഒരു എസ്റ്റാബ്ലിഷ്ഡ് എന്റര്‍പ്രൈസ്…

Read More

റോബോട്ടിക്‌സിലും സോഷ്യല്‍-റൂറല്‍ ഇന്നവേഷന്‍സിലും ബയോ ടെക്‌നോളജിയിലും സൈബര്‍ സെക്യൂരിറ്റിയിലുമൊക്കെ കേരളത്തെ മുന്നിലെത്തിക്കാന്‍ കരുത്തുളള ആശയങ്ങള്‍. റിയല്‍ എസ്റ്റേറ്റിലും ടൂറിസം സെക്ടറിലും ട്രാന്‍സ്‌പോര്‍ട്ടേഷനിലും അഗ്രികള്‍ച്ചറിലും നവസംരംഭകരുടെ ഇന്നവേറ്റീവ് ചിന്തകള്‍ ആശയങ്ങളായി മാറിയപ്പോള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഐഡിയ ഡേ അര്‍ത്ഥവത്തായി മാറുകയായിരുന്നു. സോഷ്യലി റിലവന്റ് ആയ ഇന്നവേറ്റീവ് ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐഐഎം) ഐഡിയ ഡേ ഒരുക്കിയത്. ലഭിച്ച അപേക്ഷകളില്‍ നിന്ന് സെലക്ട് ചെയ്യപ്പെട്ട 110 ആശയങ്ങളാണ് ഐഡിയ പ്രസന്റേഷനായി എത്തിയത്. തെരഞ്ഞെടുക്കപ്പെടുന്ന സ്‌കെയിലബിള്‍ ഐഡിയകള്‍ക്ക് 12 ലക്ഷം വരെയാണ് ഗ്രാന്റ്. പ്രോട്ടോടൈപ്പ് അടക്കം പ്രൊഡക്ടിന്റെ ഡെവലപ്‌മെന്റ് സ്റ്റേജ് അനുസരിച്ചാണ് തുക ലഭിക്കുക. ഹെല്‍ത്തും എനര്‍ജിയും മെഡിക്കല്‍ ടെക്‌നോളജിയും ഉള്‍പ്പെടെ 12 സെക്ടറുകളിലെ ആശയങ്ങളാണ് പരിഗണിക്കപ്പെട്ടത്. ആശയങ്ങളും അതിന്റെ പ്രായോഗികതയും ഓരോ രംഗത്തെയും എക്‌സ്‌പേര്‍ട്ട് പാനല്‍ വിലയിരുത്തിയ ശേഷമാണ് സെലക്ട് ചെയ്തത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഐഡിയ ഡേ സംഘടിപ്പിക്കുന്നത്. കാര്‍ഷിക…

Read More

ഇന്ത്യയുടെ ബേസിക് പ്രോബ്ലംസ് എങ്ങനെയാണ് എന്‍ട്രപ്രണര്‍ഷിപ്പിന് വഴിമാറുന്നത്? അവസരങ്ങളുടെ വലിയ ലോകമാണ് നമുക്ക് ചുറ്റും. വേണ്ടത് സംരംഭകത്വ മനസും ബിസിനസ് പ്ലാനും മാത്രം. നമ്മുടെ റൂറല്‍, അര്‍ബന്‍ ഏരിയകളില്‍ ഇന്നും അഡ്രസ് ചെയ്യപ്പെടാതെ കിടക്കുന്ന നിരവധി പ്രോബ്ലംസ് ഉണ്ട്. അതിനൊത്ത ആശയങ്ങളാണ് വേണ്ടത്. ഓരോന്നിനും ഉചിതമായ സൊല്യൂഷനുകള്‍ തേടിയാല്‍ ഇന്ത്യയില്‍ പതിനായിരക്കണക്കിന് സംരംഭങ്ങള്‍ക്കാണ് സാധ്യതയുളളത്. സംരംഭങ്ങള്‍ തുടങ്ങാനായി ആശയങ്ങള്‍ തേടിപ്പോകുന്നവര്‍ക്ക് മെന്ററും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററുമായ നാഗരാജ പ്രകാശം നല്‍കുന്ന അഡൈ്വസ് ഇതാണ്. ഇത്തരം അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ട സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയാണ് നവസംരംഭകരില്‍ ഉണ്ടാകേണ്ടത്. പുതിയ ഊര്‍ജ്ജസ്രോതസുകള്‍ മുതല്‍ പൊതുപ്രശ്‌നങ്ങള്‍ വരെ എന്തിലും സൊല്യൂഷന്‍ തേടാം. നിലവിലെ എനര്‍ജി സോഴ്‌സുകള്‍ മതിയാവാത്ത സാഹചര്യമാണ് നമ്മുടേത്. 7.5 മില്യന്‍ ആളുകള്‍ പുതിയ എനര്‍ജി സോഴ്‌സുകള്‍ തേടിക്കൊണ്ടിരിക്കുന്നു. സംരംഭകത്വത്തിന് ഏറ്റവും സാധ്യതയുളള മേഖലകളില്‍ ഒന്നാണിത്. വേണ്ടത് ഒരു ബിസിനസ് പ്ലാന്‍ മാത്രം. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് മുതല്‍ ഫ്യൂച്ചര്‍ മൊബിലിറ്റി വരെ എന്തിനും ടെക്‌നോളജിയുടെ സഹായത്തോടെ…

Read More

മേക്കര്‍ വില്ലേജും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരളയും ചേര്‍ന്ന് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സില്‍ സംഘടിപ്പിച്ച എന്‍ട്രപ്രണര്‍ഷിപ്പ് കോണ്‍ക്ലേവ് സ്റ്റുഡന്റ്‌സിനും ടെക്‌നോളജി മേഖലയിലെ സംരംഭകര്‍ക്കും പുതിയ അറിവുകള്‍ പകരുന്നതായി. ടെക്‌നോപാര്‍ക്കില്‍ നടന്ന കോണ്‍ക്ലേവ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇന്ന് നമുക്ക് മുന്‍പിലുളള ടെക്‌നോളജിയെയും ചലഞ്ചസിനെയും എന്‍ട്രപ്രണേറിയല്‍ ഓപ്പര്‍ച്യുണിറ്റിയായി എങ്ങനെ എക്‌സ്‌പ്ലോര്‍ ചെയ്യുന്നുവെന്നതാണ് വെല്ലുവിളിയെന്ന് ഡോ. സജി ഗോപിനാഥ് പറഞ്ഞു. ആ മേഖലകളിലേക്ക് വെളിച്ചം വീശുന്നതാണ് ഇത്തരം ചര്‍ച്ചകളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓപ്പര്‍ച്യുണിറ്റീസ് ഇന്‍ ദ കണക്ടഡ് വേള്‍ഡ് ഓഫ് തിംഗ്‌സ് എന്ന തീമില്‍ നടന്ന കോണ്‍ക്ലേവില്‍ ഐഒറ്റിയെക്കുറിച്ച് വിപുലമായ സെഷനുകളും സംവാദങ്ങളും ഒരുക്കിയിരുന്നു. 2020 ഓടെ വിവിധ മേഖലകളിലായി 30 ബില്യന്‍ ഒബ്ജക്ടുകളില്‍ ഐഒറ്റി കടന്നുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അത് മുന്‍നിര്‍ത്തി ഐഒറ്റിയുമായി ബന്ധപ്പെട്ട ബിസിനസ് ഇന്നവേഷനും റിസര്‍ച്ച് ഓപ്പര്‍ച്യുണിറ്റിയും എക്‌സ്‌പ്ലോര്‍ ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. എംഎല്‍ജി ബ്ലോക്ക്…

Read More

സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് പുതിയ എനർജി നൽകുന്നതാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ നിർദ്ദേശങ്ങൾ. വൻകിട ഐടി കമ്പനികൾ നിലനിൽക്കുമ്പോഴും നാളത്തെ ലോകത്തിന്റെ ചലനാത്മകത നിർണ്ണയിക്കുന്നത് ഇന്നത്തെ സ്റ്റാർട്ടപ്പുകളായിരിക്കുമെന്ന മുഖവുരയോടെയാണ് സ്റ്റാർട്ടപ്പ് സംരംഭകർക്കും ഇതുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്കും പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റ് പ്രസംഗത്തിൽ ഡോ. തോമസ് ഐസക് നടത്തിയത് . കേരള സ്റ്റാർട്ടപ്പ് മിഷന് 80 കോടി രൂപയും കെ എസ് ഐഡിസിക്ക് 132 കോടി രൂപയും അനുവദിച്ചത് സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇൻകുബേഷൻ ഫെസിലിറ്റികളിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കും. സ്റ്റാർട്ടപ്പ് മിഷന്റെ ശുപാർശയുള്ള സ്റ്റാർട്ടപ്പ് കമ്പനികളുടെ ഓഹരികളിൽ സർക്കാർ ഗ്യാരണ്ടിയോടെ കെ എഫ് സി നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനവും സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നുണ്ട്. കെ എസ് ഐ ഡി സി ക്ക് നൽകിയ 132 കോടി രൂപയിൽ 8 കോടി ഏയ്ഞ്ചൽ ഫണ്ടിംഗിന് വേണ്ടിയാണ്. കൃഷിയിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും പ്രതിഭാധനരായ ഇന്നവേറ്റേഴ്സിനെ കണ്ടെത്താൻ…

Read More