Author: News Desk

ഇന്ത്യൻ കാര്‍ വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഒരു വര്‍ഷത്തിനുള്ളില്‍ മിഡ്-എസ്‌.യു.വി സെഗ്‌മെന്റില്‍ ഏറ്റവും വേഗത്തില്‍ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി. 2022 സെപ്റ്റംബറിലാണ് പുറത്തിക്കിയ ഗ്രാൻഡ് വിറ്റാര ഇന്ത്യൻ വിപണിയിൽ തരംഗമാകുകയാണ്. ഇതുവരെ 1.20 ലക്ഷം യൂണിറ്റ് ഗ്രാൻഡ് വിറ്റാര വിറ്റഴിച്ചു. ഇടത്തരം എസ്‌.യു.വികളില്‍ ഏറ്റവും വേഗത്തില്‍ ഒരു ലക്ഷം വില്പന നടത്തിയെന്ന മോഡലെന്ന പേരും സ്വന്തമാക്കി. നിലവില്‍ അതിന്റെ സെഗ്‌മെന്റില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന രണ്ടാമത്തെ എസ്‌.യു.വിയാണിത്. ഹ്യുണ്ടായ് ക്രെറ്റ മാത്രമാണ് ഗ്രാൻഡ് വിറ്റാരെയുടെ തൊട്ടുമുന്നിലുള്ളത്. കിയാ സെൽട്ടോസ് ആയിരുന്നു ഗ്രാൻഡ് വിറ്റാരയുടെ മുഖ്യ എതിരാളി. അതിനെയും പിന്തള്ളിയ ഗ്രാൻഡ് വിറ്റാരക്ക് ഇടത്തരം എസ്‌യുവി സെഗ്‌മെന്റിൽ ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക് എന്നിവയെ മാർജിനിൽ മറികടക്കാനും കഴിഞ്ഞു. പുതിയ ഗ്രാൻഡ് വിറ്റാര എസ്‌.യു.വി ടൊയോട്ടയുടെ ബിഡാദി നിര്‍മാണ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. വിപണിയിൽ പിടിച്ചു കയറിയ വിറ്റാരക്ക് ഒന്നിലധികം എഞ്ചിൻ-ഗിയര്‍ബോക്‌സ് കോമ്പിനേഷൻ, ഫ്രണ്ട്-വീല്‍, ഓള്‍-വീല്‍-ഡ്രൈവ്…

Read More

ഇന്ത്യക്കാര്‍ ഫോണ്‍പേയും (Phonepe) ഗൂഗിള്‍ പേയും (Google pay) ഉപയോഗിച്ചാല്‍ ബാങ്കുകള്‍ക്ക് കോടികള്‍ ഉണ്ടാക്കാന്‍ പറ്റുമോ? പറ്റും, ഇന്ത്യയില്‍ നടക്കുന്ന പണരഹിത (Cashless) ട്രാന്‍സാക്ഷനില്‍ ബാങ്കുകളുണ്ടാക്കുന്നത് കോടികളാണ്. അതും ഒന്നും രണ്ടുമല്ല 53 ലക്ഷം കോടി രൂപയാണ് ഒറ്റ വർഷം കൊണ്ട് ബാങ്കുകള്‍ അക്കൗണ്ടിലാക്കിയത്. ഇത് എങ്ങനെയെന്നല്ലേ? പണരഹിത ഇടപാടുകള്‍ തിരഞ്ഞെടുക്കുന്നവരില്‍ നിന്ന് പ്രത്യേക തുക വാങ്ങാതിരുന്നിട്ടും പേയ്‌മെന്റ് റെവന്യൂവിന്റെ കാര്യത്തില്‍ ജപ്പാനെ കവച്ചുവെക്കാനും ഇന്ത്യയ്ക്കായി. ചായക്കട മുതൽചായക്കട മുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് വരെ രാജ്യത്തിന്റെ മുക്കിലും മൂലയിലും പണമില്ലാ ഇടപാടുകളുടെ കാലമാണ്. കൈയില്‍ ഫോണുള്ള ആരും ഇപ്പോള്‍ പോക്കറ്റില്‍ പണം കരുതാറില്ല. ഉപഭോക്താക്കള്‍ കൈയില്‍ പണമെടുക്കുന്നത് നിര്‍ത്തിയതോടെ കച്ചവടക്കാരും മാറി. പണമിടപാടിന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നത് ഇപ്പോള്‍ പതിവ് കാഴ്ച മാത്രമായി. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന 620 ബില്യണ്‍ ട്രാന്‍സാക്ഷനുകളില്‍ അഞ്ചിലൊന്ന് ഓണ്‍ലൈനായാണ് നടന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയില്‍ 10 ബില്യണിന്റെ പണരഹിത ഇടപാടുകള്‍ നടന്നെന്നാണ് കണക്ക്.…

Read More

കർണാടക സർക്കാർ ബെംഗളൂരുവിൽ കാർപൂളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, നിയമലംഘകർക്ക് 10,000 രൂപ വരെ പിഴ ചുമത്തുമെന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നതോടെ അങ്കലാപ്പിലായതു ഐ ടി, ടെക്ക് മേഖലയാണ്. കാരണം വിവരിക്കാൻ പോലും സാധിക്കാത്ത വിധം തിരക്കേറിയ ബംഗളുരു മെട്രോ നഗരത്തിൽ കാർ പൂളിങ് ടെക്ക് മേഖലക്ക് ഒരു അനുഗ്രഹമാണ്. നിരവധി സ്റ്റാർട്ടപ്പുകളും, സംരംഭങ്ങളും കാർ പൂളിംഗിനായി ആപ്പ് അടക്കം കർണാടകയിലും, രാജ്യമൊട്ടാകെയും വിവിധ സേവനങ്ങളും നൽകി വരികയാണ്. എന്നാൽ ഇതിനെതിരെ ബംഗളുരുവിലെ കാബ് ഓപ്പറേറ്റർമാർ  രംഗത്തെത്തിയിരിക്കുന്നു. കനത്ത പ്രതിഷേധത്തിനിടയിൽ അത്തരത്തിൽ നിരോധനമൊന്നും ഇത് വരെ കാർ പൂളിങ് സംവിധാനത്തിന് ഏർപ്പെടുത്തിയിട്ടില്ല എന്ന് കർണാടക സർക്കാരും, ഗതാഗത വകുപ്പും വ്യക്തമാക്കുന്നു. എന്നിട്ടും കാർ പൂളിങ് ആപ്പുകൾക്കെതിരെ കാബ് ഓപ്പറേറ്റർമാർ പ്രതിഷേധത്തിലാണ്. വിഷയത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ പത്തു ദിവസത്തെ സാവകാശം പ്രതിഷേധക്കാരോട് ആവശ്യപ്പെട്ട കർണാടക സർക്കാരാകട്ടെ അതുവരെ ആപ്പ് നിരോധിക്കില്ലെന്നും, കാർ പൂളിങ് തടയിലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബംഗളൂരുവിലെ കാർപൂളിംഗുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനു…

Read More

‘നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കുക, കേരളത്തിലേക്ക് വരിക’ എന്ന ആശയവും പ്രചരിപ്പിച്ചായിരുന്നു കോവിഡിന് ശേഷം കേരളാ ടൂറിസം കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ വരവേൽക്കാൻ ശ്രമങ്ങൾ നടത്തിയത്. നൂതനമായ ഈ പ്രചാരണ പ്രവർത്തനങ്ങൾക്കു ലഭിച്ചത് അന്താരാഷ്ട്ര അംഗീകാരമായ PATA പുരസ്കാരവും. നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള അംഗീകാരമായി ലഭിച്ച പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (PATA) 2023 ലെ ഗോള്‍ഡ് പുരസ്കാരം കേരള ടൂറിസത്തിന് സമ്മാനിച്ചു. പാറ്റ ട്രാവല്‍ മാര്‍ട്ട്-2023 ന്‍റെ ഭാഗമായി ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തെ ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ (ഐഇസിസി) നടന്ന ചടങ്ങില്‍ പാറ്റ ചെയര്‍മാന്‍ പീറ്റര്‍ സെമോണെയില്‍ നിന്ന് കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പുരസ്കാരം ഏറ്റുവാങ്ങി. മാര്‍ക്കറ്റിംഗ് കാമ്പയിന്‍ (സ്റ്റേറ്റ് ആന്‍ഡ് സിറ്റി-ഗ്ലോബല്‍) വിഭാഗത്തിലാണ് പുരസ്കാരം. കോവിഡിനു ശേഷം ടൂറിസം മേഖലയിലേക്ക് ആഭ്യന്തര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള കേരളത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘നഷ്ടപ്പെട്ട…

Read More

ഇംഗ്ലീഷുകാരുടെ പുകവലി നിർത്തിപ്പിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടനിൽ സിഗരറ്റ് വാങ്ങാനുള്ള പ്രായം കൂട്ടാനുള്ള ഒരുക്കത്തിലാണ് സുനക്. അടുത്ത വർഷത്തോടെ സിഗരറ്റ് വാങ്ങുന്നതിനുള്ള പ്രായം കൂട്ടി തുടങ്ങും. നിലവിൽ ബ്രിട്ടണിൽ പുകയിലയോ പുകയില ഉത്പന്നങ്ങളോ വാങ്ങണമെങ്കിൽ 18 വയസ്സ് പൂർത്തിയാകണം. നിയമപരമായി സിഗരറ്റ് വാങ്ങാനുള്ള പ്രായം ഓരോ വർഷവും കൂട്ടാനാണ് സുനകിന്റെ തീരുമാനം. പതിയെ സിഗരറ്റിനെ ബ്രിട്ടനിൽ നിന്ന് തുരത്തുകയാണ് ലക്ഷ്യം. എല്ലാവർക്കും കൊടുക്കണ്ട, കൗമാരക്കാരിലെ പുകവലി നിർത്താൻ ശ്രമിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ ഋഷി സുനക് പറഞ്ഞിരുന്നു. അതിന്റെ ആദ്യ പടിയാണ് പ്രായം കൂട്ടാനുള്ള തീരുമാനം. പാർലമെന്റ് നിയമം പാസാക്കിയാൽ ഇംഗ്ലണ്ടിലെ കൗമാരക്കാർക്ക് സിഗററ്റ് അപ്രാപ്യമാകും. ഇതിന് പുറമേ കുട്ടികൾക്ക് ഇ-സിഗററ്റ് വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കുട്ടികൾക്കിടയിലെ ഇ-സിഗററ്റ് ഉപയോഗം മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്. സിഗരറ്റ് വാങ്ങുന്നതിനുള്ള പ്രായം കൂട്ടണമെന്ന നിർദേശം പാർലമെന്റ് അംഗീകരിച്ചാൽ ഇംഗ്ലണ്ടിന്റെ കൗമാരക്കാരെ പുകവലിയിൽ നിന്ന് മോചിപ്പിക്കാൻ…

Read More

ഷാരൂഖ് ഖാന്റെ ജവാൻ മിഡിൽ ഈസ്റ്റ് വിപണി തൂത്തുവാരി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മിഡിൽ ഈസ്റ്റ് വിപണിയിൽ 16 മില്യൺ ഡോളർ (58,768,240.00 ദിർഹം ) കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായി അറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ. മിഡിൽ ഈസ്റ്റിൽ 16 മില്യൺ ഡോളർ കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ജവാൻ എന്ന് അന്താരാഷ്‌ട്ര റിലീസ് അവകാശമുള്ള പ്രൊഡക്ഷൻ ഹൗസായ യാഷ് രാജ് ഫിലിംസ് X ൽ അറിയിച്ചു. മിഡിൽ ഈസ്റ്റിൽ NO1 ആയി ഒരു ഇന്ത്യൻ സിനിമ ഉയർന്നുവരുന്നു, 16 മില്യൺ ഡോളർ കടക്കുന്ന ആദ്യ ഇന്ത്യൻ സിനിമയായി ജവാൻ മാറുന്നു എന്ന വാചകത്തോടെ ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കഥാപാത്രമായ ആസാദിന്റെ ഒരു പോസ്റ്ററും YRF X ൽ പങ്കിട്ടു. മിഡിൽ ഈസ്റ്റിൽ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. നേരത്തെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലാണ് ജവാന്റെ ട്രെയിലർ പ്രദർശിപ്പിച്ചത്. ഷാരൂഖ് ഖാൻ…

Read More

ഏവിയേഷൻ ഇന്ധന വില വർദ്ധനവെന്ന കാരണത്താൽ ഇന്ത്യയിലെ ആഭ്യന്തര, അന്തർദേശിയ വിമാന യാത്രാ നിരക്ക് വർധിപ്പിക്കുന്നതിന് ബഡ്‌ജറ്റ്‌ എയർ ലൈനായ ഇൻഡിഗോ തുടക്കമിട്ടു കഴിഞ്ഞു. ഒക്ടോബർ 6 മുതൽ ഇൻഡിഗോ വിമാനത്തിന്റെ യാത്രാ ദൂരത്തെ അടിസ്ഥാനമാക്കി 1,000 രൂപ വരെ ഇന്ധന ചാർജ് ഏർപ്പെടുത്തി. തൊട്ടു പിന്നാലെ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ ഇന്ധന ചാർജ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി രാജ്യത്തെ മറ്റൊരു ബഡ്ജറ്റ് എയർലൈനായ സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. അന്താരാഷ്ട്ര വിമാന നിരക്കിൽ എത്ര മാത്രം വർദ്ധനവ് ഉണ്ടാകുമെന്നു സ്‌പൈസ് ജെറ്റ് അറിയിച്ചിട്ടില്ല. ഇതോടെ രാജ്യത്തെ ആഭ്യന്തര, അന്തർദേശിയ വിമാന നിരക്ക് ഉയരുകയാണ്. വിമാന യാത്രക്കാർക്കിനി തങ്ങളുടെ യാത്രകൾ ചിലവേറിയതായി മാറും. ഒക്ടോബർ ഡിസംബർ കാലത്തെ ഉത്സവ സീസണിൽ തിരക്കേറുന്ന ഇന്ത്യയിലെ വിമാന യാത്രാ സീസണിൽ യാത്രക്കാരെ ഈ തീരുമാനം വലക്കും. കഴിഞ്ഞ മൂന്ന് മാസമായി ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) വിലയിലുണ്ടായ ഗണ്യമായ വർദ്ധനവിനെ തുടർന്നാണ് ഈ നിരക്ക് കൂട്ടുന്നതെന്നു ഇൻഡിഗോയും,…

Read More

കള്ള് ചെത്താനും AI സാങ്കേതിക വിദ്യയുമായി ഇന്ത്യൻ അഗ്രി സ്റ്റാർട്ടപ്പ് രംഗത്ത്. AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ നാളികേര ടാപ്പിംഗ് ഉപകരണം -Coconut sap tapping-വിപണിയിലെത്തിക്കാനൊരുങ്ങുന്ന അഗ്രിടെക് സ്‌പെയ്‌സിലെ ഇന്ത്യൻ ഡീപ്-ടെക് സ്റ്റാർട്ടപ്പായ NAVA ഇന്നോവേഷന് പിന്തുണയുമായി സീഡ് നിക്ഷേപം. ഏഞ്ചൽ നിക്ഷേപകരായ  ഹൈക്കോൺ ഇന്ത്യ ലിമിറ്റഡിന്റെ സിഎംഡി ക്രിസ്റ്റോ ജോർജ്ജ്, എൻആർഐ ബിസിനസുകാരനായ  മനോജ് വി രാമൻ എന്നിവരിൽ നിന്നുമാണ് NAVA ഇന്നവേഷന് നിക്ഷേപം ലഭിച്ചത്. തെങ്ങിന്റെ ചുവട്ടിൽ വച്ചിരിക്കുന്ന പാത്രത്തിൽ ദിവസവും കള്ള് ശേഖരിക്കുന്നതിനും, ടാപ്പറുടെ ദൈനംദിന മരം കയറ്റം ഇല്ലാതാക്കുന്നതിനും AI, റോബോട്ടിക്‌സ്, IoT എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാളികേര ടാപ്പിംഗ് യന്ത്രം NAVA ഇന്നൊവേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും നാളികേര കർഷകരെ വലിയ തോതിൽ നാളികേര സ്രവവും മൂല്യവർദ്ധിത ഉൽപന്നങ്ങളും ഉത്പാദിപ്പിക്കാനും അതുവഴി കാർഷിക സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഈ നവീകരണം ലക്ഷ്യമിടുന്നു. ലോകമെമ്പാടുമുള്ള വിപണിയുടെ ഏകദേശം 90% പ്രതിനിധീകരിക്കുന്ന 28 രാജ്യങ്ങളിൽ Coconut sap tapping…

Read More

ആഗോള ഫാഷൻ ബ്രാൻഡായ  സൂപ്പർഡ്രൈയിൽ ഓഹരികൾ സ്വന്തമാക്കാൻ റിലയൻസ് ബ്രാൻഡ്‌സ് ഒരുങ്ങുന്നു. റിലയൻസ് ബ്രാൻഡ്‌സിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ബ്രാൻഡ്‌സ് -Reliance Brands UK – യുകെ ആസ്ഥാനമായുള്ള സൂപ്പർഡ്രൈ -SuperDry – യുമായി ഒരു സംയുക്ത സംരംഭത്തിനായുള്ള കരാറിൽ ഒപ്പുവച്ചു.   ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് പ്രദേശങ്ങളിൽ സൂപ്പർഡ്രൈയുടെ ബൗദ്ധിക സ്വത്തവകാശം സംയുക്ത സംരംഭമായ സ്ഥാപനം ഏറ്റെടുക്കും. റിലയൻസ് ബ്രാൻഡ്‌സ് യുകെ, സൂപ്പർഡ്രൈ എന്നിവയ്ക്ക് യഥാക്രമം 76%, 24% ഓഹരികൾ ഈ സംരംഭത്തിൽ ഉണ്ടായിരിക്കും. റിലയൻസ് ബ്രാൻഡ്‌സ് വാങ്ങുന്ന ഓഹരികളുടെ വില കണക്കാക്കുന്നത് ഏകദേശം 40 മില്യൺ പൗണ്ട്‌സ് ആണ്. 2012-ൽ റിലയൻസ് ബ്രാൻഡ്‌സ് സൂപ്പർഡ്രൈ-യുമായി ദീർഘകാല ഫ്രാഞ്ചൈസി കരാർ ഒപ്പിടുകയും ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സൂപ്പർഡ്രൈയുടെ ബ്രിട്ടീഷ് പൈതൃകം, അമേരിക്കൻ സ്റ്റൈലിംഗ്, ജാപ്പനീസ് ഗ്രാഫിക്സ് എന്നിവയുടെ അതുല്യമായ സംയോജനം യുവ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇടം നേടിയിട്ടുണ്ട്. 50 നഗരങ്ങളിലായി 200 വിൽപ്പന കേന്ദ്രങ്ങളിലേക്ക് ബ്രാൻഡ് അതിവേഗം വികസിച്ചു. ഇ-കൊമേഴ്‌സിലൂടെ…

Read More

ടെസ്‌ലയിലൂടെ ഇലോൺ മസ്ക് കണ്ട ഇന്ത്യൻ പ്രവേശന സ്വപ്നങ്ങൾക്ക് റിലയൻസിന്റെ വക കനത്ത ഒരു തിരിച്ചടി. ടെസ്‌ല ഇന്ത്യയിൽ നിർമിച്ചു വിപണിയിലിറക്കാൻ പദ്ധതിയിട്ടിരുന്ന , EV കൾക്കും, വീടുകൾക്കും ഉപയോഗിക്കാവുന്ന, മൾട്ടി പർപ്പസ് ബാറ്ററി സ്റ്റോറേജ് സാങ്കേതികവിദ്യ ഇന്ത്യയിൽ അഭിമാനത്തോടെ അവതരിപ്പിച്ചിരിക്കുന്നു Reliance. റിലയൻസ് ഇൻഡസ്ട്രീസ് ബുധനാഴ്ച ഇലക്ട്രിക് വാഹനങ്ങൾക്കായി സ്വാപ്പ് ചെയ്യാവുന്ന മൾട്ടി പർപ്പസ് ബാറ്ററി സ്റ്റോറേജ് സാങ്കേതികവിദ്യയും പ്രദർശിപ്പിച്ചു, ഇത് ഇന്ത്യയുടെ ശുദ്ധമായ ഊർജ്ജ വിനിയോഗത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്.റിലയൻസ്, പുനരുപയോഗ ഊർജ എക്‌സിബിഷനിൽ ഇൻവെർട്ടർ വഴി വീട്ടുപകരണങ്ങൾ പവർ ചെയ്യാനും ഇവികൾക്കായി ഉപയോഗിക്കാ നും, നീക്കം ചെയ്യാവുന്നതും സ്വാപ്പ് ചെയ്യാവുന്നതുമായ -removable and swappable batteries- ബാറ്ററികൾ പ്രദർശിപ്പിച്ചു.ഒരു വ്യക്തിക്ക് EV മൊബിലിറ്റിക്കും വീട്ടുപകരണങ്ങൾ പവർ ചെയ്യുന്നതിനും ഒരു ബാറ്ററി ഉപയോഗിക്കാമെന്നാണ് സവിശേഷത. റിലയൻസിന്റെ ബാറ്ററി സ്വാപ്പ് സ്റ്റേഷനുകളിൽ ബാറ്ററികൾ സ്വാപ്പ് ചെയ്യാം അല്ലെങ്കിൽ റൂഫ്‌ടോപ്പ് സോളാർ പാനലുകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ റീചാർജ്…

Read More