Author: News Desk

ഓണകാലത്തിലേക്കായി നൂറു കണക്കിന് കിലോ അച്ചാർ ഉണ്ടാക്കി വിപണിയിലേക്ക്‌ കൈമാറുകയാണ് ചേർത്തല പള്ളിപ്പുറം സ്വദേശി ഷീജ സുരേഷ്. ചെമീൻ , പൈനാപ്പിൾ എന്നിവയുടെ സ്വാദേറിയ അച്ചാറുകളും, പിന്നെ സാധാരണ വിപണിയിൽ സുലഭമായ അച്ചാറുകളും. ഇവയെല്ലാം ഷീജയുടെ പടുകൂറ്റൻ വിറകടുപ്പിൽ തയാറാക്കുമ്പോൾ അതിനൊരു രുചിയുടെയും, ഗുണത്തിന്റെയും, ഈടിന്റെയും മൂല്യമുണ്ട്. കഴിഞ്ഞ 18 വർഷമായി ഷീജ തന്റെയീ അച്ചാർ സംരംഭം തുടരുന്നു. ആദ്യമൊക്കെ ചെറിയ രീതിയിലായിരുന്നു. പിന്നെ പിന്നെ അച്ചാറുകളുടെ വൈവിധ്യതയും, ഗുണവും അനുഭവിച്ചറിഞ്ഞു നിരവധി ഓർഡറുകൾ ലഭിച്ചു തുടങ്ങി. വ്യക്തിഗത ആവശ്യക്കാരേക്കാൾ ബൾക്ക് ആയുള്ള ഓർഡർ എത്തിത്തുടങ്ങിയതോടെ തന്റെ പാചകപ്പുരയും ഷീജ വലുതാക്കി. ഇപ്പോൾ ഒറ്റയടിക്ക് ഒരു ചെമ്പിൽ 100 കിലോ അച്ചാർ തയാറാക്കാം. അവ ബൾക്കായി പുറത്തു കൊടുക്കും. അൻപത് കിലോ, നൂറു കിലോ, 300 കിലോ എന്നിങ്ങനെയാണ് ഷീജയുടെ അച്ചാറുകൾക്കു ഓർഡർ തേടി വരിക. ഷീജയുടെ സംരംഭത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്.കസ്റ്റമറെ കണ്ടുകൊണ്ട് ഷീജ തന്റെ കൂറ്റൻ വാർപ്പിൽ നിറയെ…

Read More

ഗുജറാത്തിലെ കാണ്ട്‌ലയിൽ മെഗാ കണ്ടെയ്‌നർ ടെർമിനൽ വികസിപ്പിക്കാൻ 510 മില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു  ദുബായിയിലെ  ഡിപി വേൾഡ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് പ്രതിവർഷം 2.19 ദശലക്ഷം TEU (Twenty-foot Equivalent Unit) സൗകര്യം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഡിപി വേൾഡ് ദീൻദയാൽ തുറമുഖ അതോറിറ്റിയുമായി ഒരു കരാറിൽ ഒപ്പുവച്ചു. ദീൻദയാൽ തുറമുഖ അതോറിറ്റി ജനുവരിയിൽ മെഗാ കണ്ടെയ്‌നർ ടെർമിനൽ ഹിന്ദുസ്ഥാൻ ഇൻഫ്രാലോഗ് പ്രൈവറ്റ് ലിമിറ്റഡിന് വികസിപ്പിക്കുന്നതിന് അനുമതി നൽകി, ഇത് ഡിപി വേൾഡും, ഇന്ത്യയുടെ സഹകരണ നിക്ഷേപ പ്ലാറ്റ്‌ഫോമായ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും തമ്മിലുള്ള സംയുക്ത സംരംഭമാണ്. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പിലൂടെ (പിപിപി) ഏകദേശം 510 മില്യൺ ഡോളർ ചെലവിൽ നിലവിലുള്ള ദീൻദയാൽ തുറമുഖത്തിന് സമീപം ട്യൂണ-ടെക്രയിൽ ഒരു മെഗാ കണ്ടെയ്‌നർ ടെർമിനൽ നിർമ്മിക്കുന്നതാണ് പദ്ധതി. ഈ ഇളവ് കരാറിന്റെ ഭാഗമായി ബർത്ത് 1,375 മീറ്ററായി നീട്ടാം. 30 വർഷത്തേക്ക് ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) അടിസ്ഥാനത്തിലാണ് ഈ ഇളവ്,…

Read More

ഓണക്കാലത്തു കേരളത്തെ പാലിൽ കുളിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മിൽമ. ഇത്തവണയും ആർക്കും പാൽ ലഭിച്ചില്ലെന്ന പരാതി ഉണ്ടാകരുതെന്ന് നിർബന്ധമുണ്ട്. അത് കൊണ്ട് തന്നെ ഇതവണത്തേക്ക്  ഒരു കോടി ലിറ്റര്‍ പാല്‍ അധികം ഉറപ്പാക്കി മില്‍മ. ഇത്തവണത്തെ ഓണം മിൽമക്കൊപ്പമാകട്ടെ എന്ന് ആശംസിച്ചു മിൽമ ചെയർമാനും. ഓണക്കാലത്തെ പാലിന്‍റെ അധിക ഉപയോഗം മുന്നില്‍ കണ്ട് കൊണ്ടാണ് ഒരു കോടി ലിറ്റര്‍ പാല്‍ അധിക സംഭരണം ഉറപ്പാക്കിയിരിക്കുന്നത്. ബിപിഎല്‍ ഓണക്കിറ്റിനായി ആറര ലക്ഷം യൂണിറ്റ് നെയ്യും, പായസക്കിറ്റും മില്‍മ നല്‍കിയിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളിലെ ക്ഷീരസഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് ഓണക്കാലത്ത് പാലിന്‍റെ വരവ് മില്‍മ ഉറപ്പാക്കിയിട്ടുള്ളത്. കൊവിഡ് ഭീതി പൂര്‍ണമായും അകന്ന സമയമായതിനാല്‍ തന്നെ പാലും അനുബന്ധ ഉത്പന്നങ്ങളുടെയും വില്‍പ്പന ഇക്കുറി സര്‍വകാല റെക്കോര്‍ഡിലെത്തുമെന്നാണ് അനുമാനം. ഓണത്തിന്‍റെ ഉത്സവദിനങ്ങളില്‍ പാല്‍ 12 ശതമാനവും തൈര് 16 ശതമാനവും അധിക ഉപഭോഗം ഉണ്ടാകുമെന്നാണ് മില്‍മ കണക്കുകൂട്ടുന്നത്. മറ്റുല്‍പ്പന്നങ്ങള്‍ക്കൊപ്പം നെയ്യ്, പായസം മിക്സ് എന്നിവയുടെ വില്‍പ്പനയിലും റെക്കോര്‍ഡ് നേട്ടം മില്‍മ പ്രതീക്ഷിക്കുന്നു.…

Read More

പ്രമേഹരോഗികൾക്കും മറ്റുള്ളവർക്കൊപ്പം ഓണമാഘോഷിക്കേണ്ടേ. വേണം. അതിനാണ് തൃശൂർ സ്വദേശിയായ രമ്യ തന്റെ വീട്ടിലെ സംരംഭമായ swasthtya യുമായി മുന്നോട്ടു പോകുന്നത്.  മില്ലറ്റ് തന്നെയാണ് രമ്യയുടെ സംരംഭത്തിലെ പ്രധാന ഘടകം. വിവിധ ചെറു ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ പുട്ടുപൊടി മുതൽ നൂഡിൽസ് വരെ സ്വാസ്ഥ്യയിൽ റെഡി. ഇന്ത്യൻ സൂപ്പർ ഫുഡ്സ് എന്നറിയപ്പെടുന്ന മില്ലറ്റ് കൊണ്ടുണ്ടാക്കിയ അവൽ, ദോശ മിക്സ്, ഇടിയപ്പ പൊടി, റവ, നൂഡിൽസ്, ഫ്ലേക്സ്, ഉപ്പുമാവ് എന്നിവക്കിന്നു ഡിമാൻഡ് ഏറെ. മണിച്ചോളം(ജോവർ) ലിറ്റിൽ മില്ലറ്റ് എന്ന ചാമ , വരഗ്,  കമ്പം എന്ന പേൾ മില്ലറ്റ്, പാലപുല്ല്, കുതിരവാലി, തിന, റാഗി എന്നിവ കൊണ്ടുണ്ടാക്കിയ അവിൽ അടക്കം പൊടികൾക്കും ഏറെ ഡിമാന്റുണ്ട്. ഗ്ലൈസീമിക്സ് ഇൻഡക്സ് ഏറ്റവും കുറഞ്ഞ ബ്ലാക്ക് റൈസ് കൊണ്ടുള്ള പുട്ടുപൊടി പ്രമേഹ രോഗികൾക്കും, സാധാരണക്കാർക്കും ഏറെ അനുയോജ്യമാണ്. റാഗി, ജോവർ, പേൾ മില്ലറുകൾ കൊണ്ടുള്ള സ്നാക്ക്സുകൾ, നൂഡിൽസുകൾ എന്നിവ കുട്ടികൾക്ക് ഏറെ പ്രിയംകരമാകും. മില്ലെറ്റിന്റെ റാഗി കുക്കിസ് , റാഗിഫ്ലേക്സ്,…

Read More

ഫണ്ടിംഗ് വിന്റർ പ്രതിഭാസം ഇന്ത്യൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ ഇന്ത്യയിൽ നിന്നും ഇക്കൊല്ലത്തെ ആദ്യ യൂണികോണും ഇതാ ഉയർന്നു വന്നിരിക്കുന്നു. ഈ വർഷം യൂണികോൺ പദവി നേടുന്ന ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പായി സെപ്‌റ്റോയെ-Zepto – മാറ്റിയത് ഒരു  ഫണ്ടിംഗ് തന്നെയാണ്. ഇൻസ്റ്റന്റ് ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പ് സെപ്‌റ്റോ ഒരു പുതിയ ഫണ്ടിംഗ് റൗണ്ടിൽ 1.4 ബില്യൺ ഡോളറിന്റെ മൂല്യത്തിൽ 200 മില്യൺ ഡോളർ സമാഹരിച്ചു കഴിഞ്ഞു.നെക്‌സസ് വെഞ്ച്വർ പാർട്‌ണേഴ്‌സ് ഉൾപ്പെടെയുള്ള നിരവധി വെഞ്ച്വർ ഫണ്ടുകളിലെ സ്വാധീനമുള്ള എൽപിയായ സ്റ്റെപ്പ്‌സ്റ്റോൺ ഗ്രൂപ്പ്, യു.എസ്. സ്ഥാപനത്തിന്റെ ഇന്ത്യയിലെ ആദ്യ നേരിട്ടുള്ള നിക്ഷേപത്തിൽ സെപ്‌റ്റോയുടെ സീരീസ് ഇ ഫണ്ടിംഗിന് നേതൃത്വം നൽകി. ഗുഡ്‌വാട്ടർ ക്യാപിറ്റലും നെക്‌സസ്, ഗ്ലേഡ് ബ്രൂക്ക് ക്യാപിറ്റൽ, ലാച്ചി ഗ്രൂം എന്നിവയുൾപ്പെടെ നിലവിലുള്ള പിന്തുണക്കാരും റൗണ്ടിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം മേയിൽ തുടക്കമിട്ട ഫണ്ടിംഗ് റൗണ്ടിൽ Zepto യുടെ മൂല്യം 900 മില്യൺ ഡോളറായിരുന്നു. ഇന്നുവരെ ഏകദേശം 560…

Read More

“എറണാകുളത്തെ പെരുമ്പളംകാർക്ക് കൊച്ചിയെന്നാൽ ഒരു അയൽരാജ്യം പോലെയായിരുന്നു, ഒരു ദൂരകാഴ്ചയായിരുന്നു ഇത് വരെ. ഇപ്പോഴിതാ അവരുടെ സ്വപ്‌നങ്ങൾ മറുകര കണ്ടുതുടങ്ങി. പതിറ്റാണ്ടുകളുടെ സ്വപ്‌നമായിരുന്ന പെരുമ്പളം പാലം യാഥാർഥ്യമായികൊണ്ടിരിക്കുന്നു . പെരുമ്പളംകാർക്ക് പുറം ലോകത്തേക്കൊരു സ്വാതന്ത്ര്യ കവാടമെന്ന, കേരളത്തിലെ ഏറ്റവും വലിയ പാലത്തിന്റെ നിർമാണം ഇതുവരെ നല്ലൊരു ഭാഗം വരെ യാഥാർഥ്യമാക്കിയ ആ സംരംഭ പ്രസ്ഥാനത്തിന്റെ ഭാഗമായ തൊഴിലാളികളെ ഓണസദ്യയും ഓണപുടവയും നൽകിയാണ് പെരുമ്പളംകാർ വീടുകളിലേക്ക് പറഞ്ഞയച്ചത്. പെരുമ്പളത്തുകാർക്കറിയാം കരാർ തീയതിയായ 2023 ഡിസംബറിന് മുന്നേ തന്നെ ഇവർ പെരുമ്പളം പാലം യാഥാർഥ്യമാക്കുമെന്നു.” സഹകരണമന്ത്രി വി. എൻ. വാസവൻ ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെ”തലസ്ഥാനനഗരത്തിന് ഓണസമ്മാനമായി കലാഭവൻ മണി റോഡ് സമർപ്പിക്കുകയാണ്. ഏറെ ചർച്ചയായി മാറിയ റോഡ് ഉദ്ഘാടനത്തിന് ഒരുക്കിയതിനു പിന്നിൽ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തുണ്ട്. ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് പണിതീരാതെ പാതിവഴിയിൽ കിടന്ന റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കഠിനാധ്വാനത്തിലൂടെ കരാർ കാലാവധിക്കും മുൻപേ നേരത്തേ പണി പൂർത്തീകരിക്കാൻ സാധിച്ചതുകൊണ്ടാണ് കലാഭവൻ…

Read More

നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (PATA) 2023 ലെ ഗോള്‍ഡ് പുരസ്കാരം കേരള ടൂറിസത്തിന്. മാര്‍ക്കറ്റിംഗ് കാമ്പയിന്‍ (സ്റ്റേറ്റ് ആന്‍ഡ് സിറ്റി-ഗ്ലോബല്‍) വിഭാഗത്തിലാണ് പുരസ്കാരം. ‘പാറ്റ ട്രാവല്‍ മാര്‍ട്ട് -2023’ ന്‍റെ ഭാഗമായി ഒക്ടോബര്‍ അഞ്ചിന് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തെ ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ (ഐഇസിസി) വച്ച് അവാര്‍ഡ് സമ്മാനിക്കും. കോവിഡിന് ശേഷം ടൂറിസം മേഖലയിലേക്ക് ആഭ്യന്തര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള കേരളത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അച്ചടി, റേഡിയോ, വിഷ്വല്‍, ഒഒഎച്ച്, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ, വെബ് പോര്‍ട്ടല്‍ തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെയായിരുന്നു കാമ്പയിന്‍. സാഹസിക വിനോദത്തില്‍ ഏര്‍പ്പെടുന്ന യുവദമ്പതികള്‍, സ്കേറ്റ്ബോര്‍ഡില്‍ ഗ്രാമീണ റോഡിലൂടെ പോകുന്ന പെണ്‍കുട്ടി, റോഡരികിലെ കടയില്‍ ചായ കുടിക്കുന്ന സഞ്ചാരികള്‍, മലയോരത്തെ ശാന്തമായ പ്രകൃതി ആസ്വദിക്കുന്ന കുടുംബം എന്നിവയടങ്ങിയ കേരള ടൂറിസത്തിന്‍റെ പ്രമോഷന്‍ വീഡിയോ സഞ്ചാരികള്‍ക്കിടയില്‍ പ്രിയങ്കരമായി. ഇത് കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ വരവിനെ…

Read More

“ഇന്ന്, ഞാൻ മറ്റൊരു തലത്തിലുള്ള സന്തോഷം അനുഭവിക്കുന്നു.അത്തരം സന്ദർഭങ്ങൾ വളരെ വിരളമാണ്. ഇത്തവണ, ഞാൻ വളരെ അസ്വസ്ഥനായിരുന്നു. ഞാൻ ദക്ഷിണാഫ്രിക്കയിലായിരുന്നു, പക്ഷേ എന്റെ മനസ്സ് നിങ്ങളോടൊപ്പമായിരുന്നു,” ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറക്കിയതിന് ഐഎസ്ആർഒ സംഘത്തെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നും നേരെ ബംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നേരെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് & കമാൻഡ് നെറ്റ്‌വർക്ക് മിഷൻ കൺട്രോൾ കോംപ്ലക്സിൽ എത്തി ചന്ദ്രയാൻ 3 നു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാരെ അഭിനന്ദിക്കുകയായിരുന്നു . ഇന്ത്യൻ ബഹിരാകാശ ഏജൻസി മേധാവി എസ് സോമനാഥും ബെംഗളൂരുവിലെ ഐഎസ്ആർഒ കോംപ്ലക്‌സ് സെന്ററിൽ വച്ച് ചന്ദ്രയാൻ-3 സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. “ഇന്ന്, ഞാൻ മറ്റൊരു തലത്തിലുള്ള സന്തോഷം അനുഭവിക്കുന്നു…അത്തരം സന്ദർഭങ്ങൾ വളരെ വിരളമാണ്. ഇത്തവണ, ഞാൻ വളരെ അസ്വസ്ഥനായിരുന്നു.ഞാൻ ദക്ഷിണാഫ്രിക്കയിലായിരുന്നു, പക്ഷേ എന്റെ മനസ്സ് നിങ്ങളോടൊപ്പമായിരുന്നു. എത്രയും വേഗം നിങ്ങളെ കാണാനും നിങ്ങളെ അഭിവാദ്യം ചെയ്യാനും ഞാൻ ആഗ്രഹിച്ചു.നിങ്ങളുടെ ശ്രമങ്ങളെ അഭിവാദ്യം…

Read More

ചൈനീസ് സ്മാർട്ട്ഫോൺ ഹോണർ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണ്. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകളുമായിട്ടാണ്മടങ്ങി വരവ്. ഐ ഫോണുകൾക്ക് വരെ ഇന്ത്യ മികച്ച വിപണിയായി മാറിയ സാഹചര്യത്തിലാണ് ഹോണറിന്റെ രംഗപ്രവേശം.ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹോണർ (Honor) ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തെ സ്മാർട്ട്‌ഫോൺ വിതരണത്തിനായി ഇത്തവണ ഹോണർ നേരിട്ട് ഫോണുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാൻ ഒരുങ്ങുകയാണ്. ഈ വർഷം ആദ്യം ചൈനയിൽ അവതരിപ്പിച്ച മോഡലുകൾ ഇന്ത്യയിലേക്കും എത്തിക്കാനാണ് ഹോണർ പദ്ധതിയിടുന്നത്. പുതിയ ഫോണുമായി വരുന്നു. ഹോണറിന്റെ ഏത് മോഡലാണ് ഇന്ത്യയിൽ ആദ്യം ലോഞ്ച് എന്നതിനെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇത് ഹോണർ 90 ആയിരിക്കാനാണ് സാധ്യത കൂടുതൽ. സെപ്റ്റംബറിൽ ഹോണറിന്റെ തിരിച്ച് വരവിന് കളമൊരുക്കുന്നത് മികച്ചൊരു ഫോൺ തന്നെയായിരിക്കും. ഹോണർ 90 ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. ഈ സ്മാർട്ട്ഫോൺ ഇതിനകം ചൈനയിൽ ലഭ്യമാണ്. ഹോണർ 90, 90 പ്രോ എന്നിവ ഈ…

Read More

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള തയാറാക്കിയ ആപ്പിന് ദേശീയ ഇ-ഗവേണൻസ് അവാർഡ്. കേരള ജിഎസ്ടി വകുപ്പിനായി വികസിപ്പിച്ച, സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ നികുതി പാലിക്കൽ ഉറപ്പാക്കുന്ന,  എ.ഐ അടിസ്ഥാനമാക്കിയുള്ള ലക്കി ബിൽ ആപ്പിനാണ് ഡിജിറ്റൽ  യൂണിവേഴ്സിറ്റി കേരളയ്ക്ക്  ദേശീയ ഇ-ഗവേണൻസ് അവാർഡ് ലഭിച്ചത്. രാജ്യത്ത് ഇ-ഗവേണൻസ് സംരംഭങ്ങൾ നടപ്പിലാക്കുന്നതിലെ മികവ് അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇ-ഗവേണൻസ് അവാർഡ് നൽകുന്നത്. ഇൻഡോറിൽ നടക്കുന്ന 26-ാമത് ദേശീയ ഇ-ഗവേണൻസ് സമ്മേളനത്തിൽ വച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഗവേഷകരും, ജിഎസ്ടി വകുപ്പ് പ്രതിനിധികളും ചേര്‍ന്ന് ഇന്ന് അവാർഡ് ഏറ്റുവാങ്ങി. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും ആപ്പ് വികസിപ്പിച്ച ഗവേഷക സംഘവും ഇൻഡോറിൽ നടക്കുന്ന 26-ാമത് ഇ-ഗവേണൻസ് ദേശീയ സമ്മേളനത്തിൽ വച്ച് വെള്ളിയാഴ്ച അവാർഡ് ഏറ്റുവാങ്ങി. “അക്കാദമിക്/ ഗവേഷണ സ്ഥാപനങ്ങളുടെ പൗര കേന്ദ്രീകൃത സേവനങ്ങളെക്കുറിച്ചുള്ള ഗവേഷണം” എന്ന…

Read More