Author: News Desk

2023-24ൽ തങ്ങളുടെ വരുമാനം 10 മടങ്ങ് വർധിച്ച് 2,500 കോടി രൂപയിലെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എഡ്‌ടെക് യൂണികോൺ ഫിസിക്‌സ് വാല. നാലാം ക്ലാസിലെ സ്വയം പഠന കോഴ്‌സുകൾ മുതൽ ഓൺലൈൻ, ഓഫ്‌ലൈൻ മോഡുകളിലെ സിവിൽ സർവീസ് പ്രിപ്പറേറ്ററി പരീക്ഷകൾ വരെയുള്ള ബിസിനസ് വിപുലീകരിക്കുന്നതിലൂടെ ഈ വരുമാന നേട്ടം കൊയ്യാമെന്നാണ് പ്രതീക്ഷ. 232 കോടി രൂപയുടെ വരുമാനമായിരുന്നു 2022 ൽ ഫിസിക്സ് വാല നേടിയെടുത്തത്. കഴിഞ്ഞ 2022 -2023 സാമ്പത്തികവർഷം അവസാനിച്ചപ്പോൾ ആ വരുമാനം 780 കോടിയായി ഉയർന്നു. ഈ കണക്കുകൂട്ടലിലാണ് 2023-24 സാമ്പത്തിക വർഷാവസാനം 2500 കോടിയിലധികം വരുമാനത്തിൽ 2.5 മടങ് വളർച്ചയോടെ പ്രകടനം കാഴ്ച വക്കാമെന്നു കമ്പനി പ്രതീക്ഷിക്കുന്നത്. വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലും GSV വെൻ‌ചേഴ്‌സും പിന്തുണയ്‌ക്കുന്ന ഫിസിക്‌സ് വാല ഇപ്പോൾ പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികളിലേക്ക് എത്തിച്ചേരുന്നതിനായി കോഴ്‌സ് ഉള്ളടക്കം വികസിപ്പിക്കുന്നു, ഒപ്പം UPSC അടക്കം ഉയർന്ന മത്സര പരീക്ഷകളിൽ വിദ്യാർത്ഥികളുടെ അടിത്തറ വിപുലീകരിക്കാൻ ശ്രമിക്കുന്നു.ഫിസിക്‌സ് വാല (പിഡബ്ല്യു) ചീഫ് ഗ്രോത്ത്…

Read More

കോവിഡിന് ശേഷം മൾട്ടിപ്ലക്‌സ് ശൃംഖലയായ പിവിആർ ഐനോക്‌സ്  നല്ലൊരു തിരക്ക് നേരിട്ട് കണ്ടത് കഴിഞ്ഞ ആഗസ്റ്റ് 13-ന് ഞായറാഴ്ച. ഒന്നല്ല നാല് സിനിമകൾക്ക്  പ്രേക്ഷകർ ഇടിച്ചു കയറിയ ദിവസം. രജനികാന്തിന്റെ ജയിലർ, സണ്ണി ഡിയോൾ നായകനായ ഗദർ 2, അക്ഷയ് കുമാറിന്റെ OMG 2, തെലുങ്ക് ചിത്രം ഭോല ശങ്കർ എന്നിവയിലൂടെ പിവിആർ ഐനോക്‌സ് – PVR Inox -എക്കാലത്തെയും ഉയർന്ന ഒറ്റ ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷനും രേഖപ്പെടുത്തി. PVR Inox ൽ 12.8 ലക്ഷം പേരാണ് സിനിമകൾക്കായെത്തിയത്. ഞായറാഴ്ച മാത്രം 39.5 കോടി രൂപയുടെ മൊത്ത വരുമാനം നേടുകയും ചെയ്തു. ആഗസ്ത് 11-13 വാരാന്ത്യത്തിൽ 33.6 ലക്ഷം പ്രേക്ഷകരെത്തി, 100 കോടിയിലധികം കളക്ഷനും നേടി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ വാരാന്ത്യമായിരുന്നു ഇതെന്ന് മൾട്ടിപ്ലക്‌സ് ശൃംഖല അറിയിച്ചു. സ്വാതന്ത്ര്യദിന അവധിക്ക് മുന്നോടിയായുള്ള വാരാന്ത്യത്തിൽ ഇന്ത്യയിലുടനീളമുള്ള സിനിമാശാലകൾ 2.10 കോടിയിലധികം പ്രേക്ഷകരെത്തിയതായി…

Read More

ലോകത്ത് എല്ലാം ഞൊടിയിടയിൽ ചെയ്തു കാട്ടുന്ന ChatGPT, ഇങ്ങനെ പോകുകയാണെങ്കിൽ അതേ വേഗതയിൽ സ്വന്തം മാതൃ സ്ഥാപനമായ OpenAI അടച്ചു പൂട്ടിക്കും. ഈ AI ഭീമനെ പോറ്റാൻ ഇങ്ങനെ ചിലവാക്കുകയാണെങ്കിൽ ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ് തന്നെ OpenAI ക്കു ഷട്ടറിടേണ്ടിവരും എന്ന കടുത്ത ഭീതിയിലാണ് സാം ആൾട്ട്മാൻ. അതിനു കാരണമുണ്ട്. ChatGPT പ്രവർത്തിപ്പിക്കുന്നതിനായി OpenAI പ്രതിദിനം ഏകദേശം $700,000 (ഏകദേശം 5.8 കോടി രൂപ) ചിലവഴിക്കുന്നു, OpenAI യുടെ പ്രധാന പിന്തുണക്കാരായ മൈക്രോസോഫ്റ്റും മറ്റ് നിക്ഷേപകരും ഈ ചെലവുകൾ ഇപ്പോൾ അവരുടെ സ്വന്തം പോക്കറ്റിൽ നിന്നാണ് വഹിക്കുന്നത്. എന്നിരുന്നാലും, സാം ആൾട്ട്‌മാന്റെ നേതൃത്വത്തിലുള്ള കമ്പനി ഉടൻ ലാഭത്തിലായില്ലെങ്കിൽ നൽകുന്ന സഹായം നിർത്തി വച്ച് അവർ മറ്റു വഴി നോക്കിയേക്കാം. 2024 അവസാനത്തോടെ OpenAI പാപ്പരായേക്കാം. അനലിറ്റിക്‌സ് ഇന്ത്യ മാഗസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നതിതാണ്.ഓപ്പൺഎഐയിൽ മൈക്രോസോഫ്റ്റിന്റെ 10 ബില്യൺ ഡോളർ നിക്ഷേപം കമ്പനിയെ ഇപ്പോൾ നിലനിറുത്തുന്നു. ഓപ്പൺഎഐ 2023-ൽ 200…

Read More

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം ഔദ്യോഗിക വാട്സാപ് ചാറ്റ് നമ്പറിലൂടെ നടത്തിയ ഒരു മാസം നീണ്ട ‘ഹോളിഡേ ഹീസ്റ്റ്’ – HOLIDAY HEIST – ഗെയിം കാമ്പയിന് മികച്ച പ്രതികരണം. ‘ലോവസ്റ്റ് യുണിക് ബിഡ്ഡിംഗ്’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള ഗെയിം ഏറ്റവും കുറഞ്ഞ ബിഡ്ഡുകളുപയോഗിച്ച് മികച്ച ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്നതാണ്. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാനൊരുങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഗെയിം സംഘടിപ്പിച്ചത്. വിജയികളാകുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധിദിനങ്ങള്‍ ചെലവിടാന്‍ അവസരമൊരുക്കുന്നതായിരുന്നു ഗെയിം. നേതൃത്വം നൽകി Maya കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റ് നമ്പറായ ‘മായ’ (7510512345) ആണ് കാമ്പയിനിന് നേതൃത്വം നല്‍കിയത്.2022 മാര്‍ച്ചില്‍ ആരംഭിച്ച മായ 1.5 ലക്ഷത്തോളം കോണ്‍ടാക്റ്റുകളുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമാണ്‌. മൂന്ന് ലക്ഷത്തിലധികം സജീവ ചാറ്റുകളുമുണ്ട്.കാമ്പയിന്‍ കാലയളവില്‍ എല്ലാ ദിവസവും പുതിയ ടൂര്‍ പാക്കേജുകളും പങ്കെടുക്കുന്നവര്‍ക്ക് വിജയിക്കാനുള്ള പുതിയ അവസരങ്ങളും നല്‍കി. ആകര്‍ഷകമായ 30 പാക്കേജുകളോടെ ഭാഗ്യശാലികള്‍ക്ക് കേരളത്തില്‍ അവധിക്കാലം സ്വന്തമാക്കാനുള്ള…

Read More

അങ്ങനെ ഓട്ടോണോമിസ് മൊബൈൽ റോബോട്ടും രംഗത്തെത്തി. മ്യൂണിക് എയർപോർട്ടിൽ പറന്നു നടക്കുകയാണ് ഈ ഇവോറൊബോട്ട്.ഫ്രോൺഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെറ്റീരിയൽ ഫ്ലോ ആൻഡ് ലോജിസ്റ്റിക്‌സിൽ വികസിപ്പിച്ചെടുത്ത ഓട്ടോണമസ് മൊബൈൽ റോബോട്ടായ evoBOT (AMR) മ്യൂണിക്ക് എയർപോർട്ടിൽ ആദ്യ പരീക്ഷണ ഓട്ടം പൂർത്തിയാക്കി. രണ്ട് ചക്രങ്ങളും ഗ്രിപ്പർ ടൂളുകളും, ഉള്ള ഈ സ്വയം-ബാലൻസിങ് റോബോട്ടിന് അപകടകരമായ സാധനങ്ങൾ കൈകാര്യം ചെയ്യാനും, കൂടുതൽ ദൂരത്തേക്ക് പാഴ്സലുകൾ കൊണ്ടുപോകാനും വലിയ സമയമൊന്നും വേണ്ട, ലിഫ്റ്റിംഗ്, ഓവർഹെഡ് ജോലികളിൽ ജീവനക്കാരെ ഒഴിവാക്കാനും, സാമഗ്രികൾ വാങ്ങാനും, വിമാനം ലോഡുചെയ്യുമ്പോഴും ഇറക്കുമ്പോഴും പിന്തുണ നൽകാനും റോബോട്ടിനു കഴിയും. evoBOT ന് മണിക്കൂറിൽ 60 കി.മീ (ഏകദേശം 37 എം.പി.എച്ച്) വരെ പരമാവധി വേഗത കൈവരിക്കാൻ കഴിയും, കൂടാതെ 100 കിലോഗ്രാം വരെ (220 പൗണ്ടിൽ കൂടുതൽ) ഭാരം വഹിക്കാനും കഴിയും. മ്യൂണിച്ച് വിമാനത്താവളത്തിൽ, കാർഗോ ടെർമിനലിലും വിമാനത്താവളത്തിന്റെ ഏപ്രണിലും evoBOT ഒരു പ്രായോഗിക പരീക്ഷണം നടത്തി. റോബോട്ട് എത്രമാത്രം വൈദഗ്ധ്യമുള്ളതാണെന്ന്…

Read More

ശുചീകരണ തൊഴിലാളികൾക്ക് വീണ്ടും ആശ്വാസമായി ബാൻഡികൂട്ടിന്റെ മിനി വരുന്നുണ്ട് . വൈദ്യുതിയിലും, സോളാറിലും മിനി തുള്ളിച്ചാടി നടക്കും. രാജ്യത്തെ എല്ലാ നഗരസഭകളിലും, മുനിസിപ്പാലിറ്റികളിലും ഇനി മിനി ഇറങ്ങിക്കോളും സീവേജ് വൃത്തിയാക്കാൻ. തൊഴിലാളികൾ കരക്ക്‌ നിന്ന് മിനിയെ പിന്തുണച്ചാൽ മാത്രം മതി. അങ്ങനെ മിനി തന്റെ മുൻഗാമി ബാൻഡികൂട്ടിനെ പോലെ ശുചീകരണത്തിലെ മനുഷ്യയത്നം ലഘൂകരിക്കും. തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും മനുഷ്യാവകാശങ്ങളും ഒക്കെ മിനി കാത്തു കൊല്ലും. സ്റ്റാന്‍ഡേര്‍ഡ്, ഹൈബ്രിഡ്, ഇലക്ട്രോണിക്സ് എന്നീ മൂന്ന് വകഭേദങ്ങളില്‍ ബാന്‍ഡിക്കൂട്ട് മിനി ലഭ്യമാണ്. മിനിമലിസ്റ്റിക് യു.ഐ, ഐ.പി 68 ക്യാമറ, ഓട്ടോ ക്ലീനിംഗ് സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളുള്ള ബാന്‍ഡിക്കൂട്ട് മിനി വൈദ്യുതിയിലും സോളാറിലും പ്രവര്‍ത്തിക്കും. ശുചീകരണ തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും മനുഷ്യാവകാശങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സാമൂഹ്യമാറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സ് ബാന്‍ഡിക്കൂട്ടിനെ വികസിപ്പിച്ചത്. നിലവില്‍ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ബാന്‍ഡിക്കൂട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ബാന്‍ഡിക്കൂട്ടിനെ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും…

Read More

സാംസങിന്റെ ഏറെ കാത്തിരുന്നു വന്ന ഫോൾഡബിൾ മൊബൈൽ ഫോണിന് ഇത്ര ഡിമാൻഡോ? ലോഞ്ചിങ് പ്രഖ്യാപിച്ച് ആദ്യ 28 മണിക്കൂറിനുള്ളിൽ സാംസങിന്റെ 1,54,999 രൂപ വിലയുള്ള Galaxy Z Fold5,  ഒരു ലക്ഷം രൂപ വിലയുള്ള Galaxy Z Flip5 എന്നിവയ്ക്കായി ഇന്ത്യയിൽ 100,000 പ്രീ-ബുക്കിംഗുകൾ ലഭിച്ചതായി ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ സാംസങ് അറിയിച്ചു. സാംസങ്ങിൽ നിന്നുള്ള ഫ്ലിപ്പ്, ഫോൾഡ് ഫോണുകൾ ഓഗസ്റ്റ് 18 മുതൽ ഇന്ത്യയിൽ ലഭ്യമാകും. Galaxy Z Flip5 നെക്കാൾ മുന്നിലത്തെ കാമെറയിലും, ബാറ്ററിയിലും RAM ലും അല്പം കൂടി കരുത്തനാണ് Galaxy Fold5. Z Flip5 ക്കു 8 GB RAM ആണെങ്കിൽ Fold5യുടെ RAM 12 GB യുടേതാണ്. Fold5യുടെ സ്റ്റോറേജ് പരമാവധി 1TB യുണ്ട്. ഇന്റർഫേസ് ഇഷ്‌ടാനുസൃതമാക്കാവുന്ന Samsung Galaxy Z Flip 5 Galaxy Z Flip 5 ന്റെ വില 99,999 രൂപയാണ്. ഗാലക്‌സി സിസ്റ്റം-ഓൺ-ചിപ്പിനായി Qualcomm Snapdragon 8…

Read More

മൊബൈൽ റീട്ടെയിൽ ശൃംഖലയായ ‘സെലെക്റ്റ് മൊബൈൽസ്’ ഇന്ത്യയിലെ ഇലക്ട്രോണിക് മാലിന്യങ്ങളെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള ‘മിഷൻ ഇ-വേസ്റ്റ്’ എന്ന സംരംഭം പ്രഖ്യാപിച്ചു. ‘മിഷൻ ഇ-വേസ്റ്റ്’– സംരംഭം പ്രകാരം എല്ലാ സെലക്റ്റ് മൊബൈൽ സ്റ്റോറുകളിലും സമർപ്പിത ഇ-വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും.’ ഇത് പ്രവർത്തനരഹിതമായ മൊബൈലുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉത്തരവാദിത്തത്തോടെ നിക്ഷേപിച്ചു സംസ്കരണത്തിനായി ഏജൻസികൾക്ക് കൈമാറാൻ ഉപഭോക്താക്കളെ സഹായിക്കും. ഈ പ്രവർത്തിക്കുള്ള സമ്മാനമായി സെലക്റ്റ് സ്റ്റോറുകളിൽ നിന്നുള്ള പുതിയ പർച്ചെയ്‌സുകൾക്ക് ആറ് മാസം വരെ റിഡീം ചെയ്യാവുന്ന 1,000 രൂപ മുതൽ 10,000 രൂപ വരെയുള്ള കിഴിവ് കൂപ്പണുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ‘മിഷൻ ഇ-മാലിന്യം’ ഉദ്ഘാടനം ചെയ്ത തെലങ്കാന ഐടി, വ്യവസായ മന്ത്രി കെ ടി രാമറാവു, ഉപയോഗിക്കാത്തതോ കേടായതോ ആയ ഉപകരണങ്ങൾ ഇത്തരത്തിൽ ശരിയായി ഉപേക്ഷിച്ചു സംസ്കരിക്കുന്നതിനുപകരം അവ ഈ പരിസ്ഥിതിയിൽ സൂക്ഷിക്കുന്ന രീതി ആശങ്കപെടേണ്ടതാണെന്നു വ്യക്തമാക്കി. സെലക്റ്റ് മൊബൈൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വൈ ഗുരു :…

Read More

‘Huddle Global’കോവളത്ത് 5000ത്തില്‍ അധികം സ്റ്റാര്‍ട്ടപ്പുകൾ150 ഓളം നിക്ഷേപകർ 200 അധികം മാര്‍ഗനിര്‍ദേശകർ പതിനായിരത്തിലധികം  പേരുടെ പങ്കാളിത്തം .   സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാം നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താം, നിക്ഷേപം നടത്താം സംരംഭങ്ങള്‍ക്കുള്ള ആശയ രൂപകല്പന, ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്ക്കരണം തുടങ്ങിയവയില്‍ യുവസംരംഭകര്‍ക്ക് മാർഗനിർദേശങ്ങൾ സ്റ്റാര്‍ട്ടപ്പ് എക്സ്പോ, റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍, നിക്ഷേപക സംഗമങ്ങള്‍, ശില്പശാലകള്‍, മെന്‍റര്‍ മീറ്റിംഗുകള്‍ രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിന്-‘Huddle Global’- നവംബറില്‍ കേരളം വേദിയാകും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ തുടക്കക്കാരേയും സംരംഭകരേയും നിക്ഷേപകരേയും ഒരേ വേദിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നു. നവംബര്‍ 16 മുതല്‍ 18 വരെ തിരുവനന്തപുരത്തെ കോവളം ചൊവ്വര സോമതീരം ബീച്ചില്‍ നടക്കുന്ന ഹഡില്‍ ഗ്ലോബലിന്‍റെ അഞ്ചാമത് എഡിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടുമുള്ള നൂറ്റന്‍പതോളം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ 5000ത്തില്‍ അധികം സ്റ്റാര്‍ട്ടപ്പുകളും…

Read More

ഇനി പുത്തൻ മോടിയിലാകും എയർ ഇന്ത്യ വിമാനങ്ങൾ പറക്കുക. റീബ്രാൻഡിങ്ങിന്റെ ഭാഗമായി എയർ ഇന്ത്യ, ചുവപ്പ്, സ്വർണ്ണം, വയലറ്റ് നിറങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ലോഗോയും ലിവറിനിറങ്ങളും വ്യാഴാഴ്ച പുറത്തിറക്കി. പതിറ്റാണ്ടുകളായി എയർ ഇന്ത്യയുടെ ഭാഗ്യചിഹ്നമായി സേവനമനുഷ്ഠിച്ച ‘മഹാരാജ’, എയർ ഇന്ത്യയിൽ തുടരും. പുതിയ ലോഗോയ്ക്ക് ‘ദി വിസ്റ്റ’ എന്നാണ് പേരിട്ടിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി എയർലൈൻ അതിന്റെ പുതിയ ടെയിൽ ഡിസൈനും തീം സോംഗും വെളിപ്പെടുത്തി. ചുവപ്പും വെളുപ്പും എയർ ഇന്ത്യയുടെ നിറങ്ങളാണെങ്കിൽ, പർപ്പിൾ എയർലൈൻ വിസ്താരയുടെ ലിവറിയിൽ നിന്നാണ് എടുത്തത്.ലോഗോ പരിധിയില്ലാത്ത സാധ്യതകളെയും ആത്മവിശ്വാസത്തെയും സൂചിപ്പിക്കുന്നുവെന്ന് ടാറ്റ സൺസ് ചെയർമാൻ ചന്ദ്രശേഖരൻ പറഞ്ഞു.  “ഞങ്ങൾ എല്ലാ മാനവ വിഭവശേഷി വശങ്ങളും നവീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങൾ ധാരാളം വിമാനങ്ങൾ ഓർഡർ ചെയ്‌തിരിക്കെ ഞങ്ങളുടെ നിലവിലെ ഫ്ലീറ്റ് നവീകരിക്കുകയും സ്വീകാര്യമായ തലത്തിൽ എത്തിക്കുകയും വേണം. പാത വ്യക്തമാണ്. പുതിയ ലോഗോ ഞങ്ങളുടെ ധീരമായ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നു,“നിലവിലുള്ള എല്ലാ വിമാനങ്ങളിലും പുതിയ ലിവറി…

Read More