Author: News Desk
12 ആം ക്ലാസ് വരെ മാത്രം പഠിച്ച ഈ യുവാവിന് ഇതെങ്ങനെ സാധിക്കുന്നു? സ്‌നാപ്പ്ഡീൽ, ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ പ്ലാറ്റുഫോമുകളെ കൊണ്ട് അവരുടെ വെബ് സൈറ്റുകളിൽ പവർ ബാങ്കിനായി പ്രത്യേക വില്പനാ വിഭാഗം തന്നെ തുറപ്പിച്ച ഒരു സ്റ്റാർട്ടപ്പാണിത്. സെയിൽസ് അശോക് രാജ്പാലിന്റെ സ്റ്റാർട്ടപ്പിന്റെ വരുമാനമിന്നു 230 കോടി രൂപ കവിഞ്ഞു. അടുത്ത രണ്ടു വര്ഷം കൊണ്ട് ഈ വരുമാനം ഇരട്ടിയാക്കി 500 കോടി രൂപയാക്കുകയാണ് ഈ സംരംഭകന്റെ ലക്‌ഷ്യം. ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാൽ മറുപടി അതൊരു സ്റ്റാർട്ടപ്പിന്റെ കഴിവ് കൊണ്ട് എന്ന് തന്നെയാണ്.പവർ ബാങ്കുകൾ, കേബിളുകൾ, സ്മാർട്ട് വാച്ചുകൾ, സ്പീക്കറുകൾ, വെയറബിൾസ് തുടങ്ങിയവ വിൽക്കുന്ന ഡൽഹി ആസ്ഥാനമായുള്ള ഒരു ഇലക്ട്രോണിക്സ് സ്റ്റാർട്ടപ്പ് ആണ് ആംബ്രാൻ ഇന്ത്യ. ഹരിയാനയിലെ സോനിപത് ജില്ലയിൽ നിന്നുള്ള അശോക് രാജ്പാലാണ് 2012-ൽ ആംബ്രാൻ സ്ഥാപിച്ചത്.12-ാം ക്ലാസ് വരെ വിദ്യാഭ്യാസം പൂർത്തിയാക്കിയ അശോക് രാജ്പാൽ പിനീട് കുടുംബത്തിന്റെ തുണി വ്യവസായത്തിൽ പിതാവിനെ സഹായിക്കാൻ തുടങ്ങി. അവിടെ…
For More Details please visit https://iamnowai.com/
വിഷൻ 2030 ന് കീഴിൽ സ്ത്രീ ശാക്തീകരണത്തിലേക്ക് സൗദി അറേബ്യ പലവഴികളിലൂടെ മുന്നേറുകയാണ്. അതിൽ ഏറ്റവും പുതുതാണ് സ്ത്രീകൾക്കായുള്ള Kayanee. ഫിറ്റ്‌നസ്, സ്‌പോർട്‌സ് വസ്ത്രങ്ങൾ, വ്യക്തിഗത, ചികിത്സാ പരിചരണം, പോഷകാഹാരം, ഡയഗ്‌നോസ്റ്റിക്‌സ്, വെൽനസ് വിദ്യാഭ്യാസം എന്നിവയിലൂടെ ഭാവിതലമുറയുടെ ആരോഗ്യത്തിലും ജീവിതശൈലിയിലും കയാനി ശ്രദ്ധ കേന്ദ്രീകരിക്കും.ബഹുജന പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിൽ വ്യക്തിഗതവും ഓൺലൈൻ സേവനങ്ങളും തമ്മിൽ കണക്ഷൻ നൽകുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് കയാനിയുടെ ഉപഭോക്താക്കളെ നയിക്കും. റീമ ബിന്റ് ബന്ദർ അൽ-സൗദ് രാജകുമാരി അധ്യക്ഷയായ PIF-പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മുൻകൈയെടുത്താണ് സ്ത്രീകളുടെ മാനസികവും സാമൂഹികവും ശാരീരികവുമായ ആരോഗ്യം അടക്കം ജീവിത നിലവാരം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സംയോജിത കമ്പനിയായ കയാനി സ്ഥാപിച്ചത്. സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായിട്ടാണീ നീക്കം. 1 ദശലക്ഷത്തിലധികം ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരാനും കമ്പനി ലക്ഷ്യമിടുന്നു.സൗദി അറേബ്യയുടെ 16 ബില്യൺ SR (4.27 ബില്യൺ ഡോളർ) വ്യാപ്തിയുള്ള ഫിറ്റ്നസ്, ക്ഷേമ വ്യവസായം വികസിപ്പിക്കാൻ കയാനി സഹായിക്കും. വിഷൻ 2030-ന്…
“നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത് ദേശീയ സ്വാതന്ത്ര്യസമര കാലം മുതല്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്ന ആവശ്യമാണ്. എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ഈ നിയമസഭ ഏകകണ്ഠമായി യൂണിയന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും നമ്മുടെ നാട് ‘കേരളം’ എന്ന പേരില്‍ മാറ്റണമെന്നും ഈ സഭ അഭ്യര്‍ത്ഥിക്കുന്നു.” സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്നാക്കി മാറ്റുന്നതിന് കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ചട്ടം 118 പ്രകാരമുള്ള പ്രമേയമിതാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് കേന്ദ്രത്തോട്…
രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ 5G നെറ്റ്‌വർക്ക് ലഭ്യമാക്കുന്നതിനായി ഭാരത് നെറ്റിന്റെ അടുത്ത ഘട്ടത്തിനായി 1.39 ലക്ഷം കോടി രൂപ അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. റിംഗ് ടോപ്പോളജി സംവിധാനത്തിലൂടെ, ഭാരത് നെറ്റ് ഉദ്യമി യോജനയ്ക്ക് കീഴിലുള്ള നിലവിലെ 1.94 ലക്ഷം ഗ്രാമങ്ങളിൽ നിന്ന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 6.4 ലക്ഷം ഗ്രാമങ്ങളിൽ 5G എത്തിക്കുകയാണ് പദ്ധതി. പദ്ധതിയിലൂടെ 2.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.1,39,579 കോടി രൂപയാണ് ഭാരത് നെറ്റിനായി അനുവദിച്ചിരിക്കുന്നത്. വാര്‍ത്താവിനിമയ, ഇലക്ട്രോണിക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതാണിക്കാര്യം. 6.4 ലക്ഷം ഗ്രാമങ്ങളിലേക്ക് റിംഗ് ടോപ്പോളജി സംവിധാനത്തിലൂടെ എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളാ (എസ്പിവി)യി വിഭാവനം ചെയ്തിരിക്കുന്ന ഭാരത് നെറ്റ് പ്രോജക്റ്റ്, നാല് ജില്ലകളിലെ 60,000 ഗ്രാമങ്ങളെ ഉള്‍ക്കൊള്ളുന്ന പൈലറ്റ് പ്രോജക്റ്റ് ഇതിനകം പൂര്‍ത്തിയാക്കി.ഭാരത് നെറ്റ് ഉദ്യാമി യോജനയ്ക്ക് നിലവില്‍ 1.94 ലക്ഷം ഗ്രാമങ്ങള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക്…
ഒരു ചെറിയ ശതമാനം രോഗികളുടെ കാൻസർ രോഗം എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് നിർണ്ണയിക്കാൻ ഡോക്ടർമാർക്ക് ഇപ്പോളും കഴിയില്ല. ഇത് ആ രോഗികൾക്ക് ചികിത്സ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ളതാക്കിയിരുന്നു അടുത്തിടെ വരെ. എന്നാൽ ഇതാ ഏകദേശം 400 ജീനുകളുടെ ക്രമം വിശകലനം ചെയ്യാനും ശരീരത്തിൽ ഉണ്ടായ ട്യൂമർ എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് പ്രവചിക്കാനും ശാസ്ത്രജ്ഞരെ സഹായിക്കുകയാണ് AI മെഷീൻ ലേർണിംഗ് വഴി ഗവേഷകർ സൃഷ്ടിച്ച കംപ്യൂട്ടേഷണൽ മോഡൽ OncoNPC. എംഐടിയിലെയും ഡാന-ഫാർബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെയും (MIT and Dana-Farber Cancer Institute) ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ കംപ്യൂട്ടേഷണൽ മോഡൽ OncoNPC ആ നിഗൂഢമായ അർബുദങ്ങളുടെ ഉത്ഭവ സ്ഥലങ്ങൾ തിരിച്ചറിയുന്നത് എളുപ്പമാക്കിയേക്കാം. ഈ മാതൃക ഉപയോഗിച്ച്, ഏകദേശം 900 രോഗികളുടെ ഡാറ്റാസെറ്റിൽ, അജ്ഞാത ഉത്ഭവത്തിന്റെ 40 ശതമാനം മുഴകളെ (cancers of unknown primary (CUP) ഉയർന്ന ആത്മവിശ്വാസത്തോടെ കൃത്യമായി തരംതിരിക്കാൻ കഴിയുമെന്ന് ഗവേഷകർ തെളിയിച്ചു. ഈ സമീപനം അവരുടെ കാൻസർ എവിടെ നിന്നാണ് ഉത്ഭവിച്ചത് എന്നതിനെ അടിസ്ഥാനമാക്കി,…
പരമ്പരാഗതമായ ബാങ്കിങ് രീതികളെയെല്ലാം മാറ്റി മുന്നേറുകയാണ് AU Bank. വീഡിയോ ബാങ്കിംഗ് വഴി 24×7 ഉപഭോക്തൃ സേവനം ആരംഭിച്ചിരിക്കുകയാണ്, ഇന്ത്യയിലെ ഏറ്റവും വലിയ ചെറുകിട ധനകാര്യ സ്ഥാപനമായ AU സ്മോൾ ഫിനാൻസ് ബാങ്ക്. AU Small Finance Bank Limited (AU Bank) ബാങ്കിംഗ് സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് തത്സമയ വീഡിയോ കോളുകൾ ഒരുക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും പോലും AU-വിന്റെ ബാങ്കിങ് സംവിധാനം മുഖാമുഖവും മനുഷ്യ കേന്ദ്രീകൃതവുമായ ഇടപെടലുകൾ ഉറപ്പാക്കും. വീഡിയോ കോളുകൾക്കുള്ള സുരക്ഷാ സംവിധാനങ്ങളിൽ എൻക്രിപ്ഷനും മുഖം തിരിച്ചറിയലും ഉൾപ്പെടുന്നു. വൈവിധ്യമാർന്ന ബാങ്കിങ് സെഗ്‌മെന്റുകളിലൂടെ ഉപഭോക്താക്കൾക്ക് പ്രവേശനക്ഷമതയും സൗകര്യവും വർദ്ധിപ്പിക്കുക എന്നതാണ് നോൺ-ഡെപ്പോസിറ്റ് സ്വീകരിക്കുന്ന നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (NBFC-ND) ആയ AU Bank ലക്ഷ്യമിടുന്നത്. വീഡിയോ കോൺഫറൻസിങ് പോലുള്ള വീഡിയോ കോളുകൾ വഴി ഉപഭോക്താക്കൾക്ക് തത്സമയം വീഡിയോ ബാങ്കറുമായി ആശയവിനിമയം നടത്താൻ കഴിയുന്ന ഒരു വെർച്വൽ പ്ലാറ്റ്‌ഫോം സേവനമാണ് ഒരുക്കിയിരിക്കുന്നത്. വീഡിയോ ബാങ്കിംഗിന്റെ മേഖലയിൽ സുരക്ഷ പരമപ്രധാനമാണ്.…
രാജ്യത്ത് കോടിക്കപ്പുറത്തേക്കു വരുമാനമുണ്ടാക്കുന്നവരുടെ എണ്ണത്തിൽ വർധന ഒന്നും രണ്ടുമല്ല, 50 %ത്തോളം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിനായി 2.69 ലക്ഷത്തിലധികം ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തു. 2018-19 ലെ കോവിഡിന് മുമ്പുള്ള വര്‍ഷത്തേക്കാള്‍ 49.4 ശതമാനം വര്‍ദ്ധനവ്. കോവിഡിന് ശേഷം രാജ്യത്തെ വരുമാന സംവിധാനത്തിൽ കുതിച്ചുകയറ്റമുണ്ടായെന്നു വ്യക്തം. അതെ സമയം അൻപതിനായിരം കോടി രൂപയോടടുത്ത തുകയാണ് രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടികിടന്നത്. ഇനി നോക്കി നിന്നിട്ട് കാര്യമില്ലെന്നു മനസ്സിലായ റിസർവ് ബാങ്കാകട്ടെ ആ തുക പ്രത്യേക പൊതുജന സേവന ഫണ്ടിലേക്ക് മാറ്റി. 2023 മാര്‍ച്ച് 31 വരെ 48,461.44 കോടി രൂപയുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപം ബാങ്കുകള്‍ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്ക് മാറ്റി. 16,79,32,112 അക്കൗണ്ടുകളുമായി ബന്ധപ്പെട്ട തുകയാണിത്. കോര്‍പറേറ്റ് കാര്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം ഇന്‍വസ്റ്റര്‍ എഡ്യുക്കേഷന്‍ ആന്റ് പ്രൊട്ടക്ഷന്‍ ഫണ്ടില്‍ മാര്‍ച്ച് 31 വരെ 5714.51 കോടി രൂപയുണ്ട്.…
ചോക്കലേറ്റിൽ തുടങ്ങി ലെവിസിൽ തിളങ്ങി ബ്രിട്ടാനിയയിലൂടെ തന്റെ പ്രൊഫെഷണൽ ടേസ്റ്റ് മാറ്റിപിടിച്ചു ഒടുവിൽ സ്വന്തം സംരംഭമായ പെപ്പെർ ഫ്രൈയെ 500 മില്യൺ ഡോളറിൽ കൊണ്ടെത്തിച്ച ആ യാത്ര ലേയിൽ അവസാനിച്ചിരിക്കുന്നു. അംബരീഷ് മൂർത്തിയെന്നാൽ സംരംഭങ്ങളോടുള്ള വിഷൻ കൊണ്ട് പേരെടുത്ത വ്യക്തിയെന്നും ചുരുക്കപ്പേരുണ്ട്. കാഡ്ബറി മുതൽ ICICI വരെ, ബ്രിട്ടാനിയ മുതൽ പെപ്പെർ ഫ്രൈ വരെ, ഇനിയുമേറെ കാതം സഞ്ചരിക്കേണ്ടിയിരുന്ന പെപ്പർഫ്രൈ സിഇഒയും സഹസ്ഥാപകനുമായ അംബരീഷ് മൂർത്തി തന്റെ 51 ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് വിട പറഞ്ഞിരിക്കുന്നു. അദ്ദേഹത്തെ ഒരു പ്രചോദനാത്മക വ്യക്തിയായും അസാധാരണമായ ഒരു സംരംഭകനായും ഒക്കെ പലരും വിളിച്ചിട്ടുണ്ട്. ഒരു സംരംഭം തനിക്കു നന്നായി വഴങ്ങും എന്ന് മാത്രമല്ല, അതിലേക്കു ആഗോള നിക്ഷേകരെ ആകർഷികേണ്ടത് എങ്ങിനെയാകണമെന്നും മൂർത്തിക്ക് കാണാപ്പാഠമായിരുന്നു. 1996 ജൂണിൽ കാഡ്ബറിയിൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് പ്രൊഫഷണലായി ചേർന്നതോടെയാണ് അംബരീഷ് മൂർത്തിയുടെ ബിസിനസ്സ് ലോകത്തേക്കുള്ള യാത്ര ആരംഭിച്ചത്. പ്രശസ്ത ചോക്ലേറ്റ് നിർമ്മാതാവിനൊപ്പമുള്ള അഞ്ചര വർഷത്തെ സേവനമാണ് അദ്ദേഹത്തിന്റെ ഭാവി മുന്നേറ്റങ്ങൾക്ക്…
ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങൾ കാർ രഹിത സംവിധാനങ്ങൾ നടപ്പാക്കുകയും, അതിൽ ശ്രദ്ധേയമായ വിജയം നേടുകയും ചെയ്തു എന്നത് മാറുന്ന ഈ പരിതഃസ്ഥിയുടെ ഹരിത ഉദാഹരണമാണ്. ഒരു സുസ്ഥിര നഗര ആസൂത്രണത്തിനും, അത് നടപ്പാക്കുന്നതെങ്ങനെ എന്നതിനും കാർ രഹിത സംവിധാനങ്ങൾ വഹിക്കുന്ന പങ്ക്, അത് ജലമാർഗമായിക്കള്ളട്ടെ, റോഡ് മാർഗമായിക്കൊള്ളട്ടെ അത് ചില്ലറയൊന്നുമല്ല. അത് മാത്രമല്ല ഇത്തരം കേന്ദ്രങ്ങൾ ഇന്ന് വൈവിധ്യവും, സമാധാനവും, ശുദ്ധ അന്തീരാകാശവും കൊണ്ട് ലോക ശ്രദ്ധ ആകർഷിക്കുന്ന ഇടങ്ങളായി മാറിക്കഴിഞ്ഞു. ഹരിതാഭമായ ഒരു ഭാവിയിലേക്ക് നഗരങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനുള്ള നൂതന നടപടികളുമായി മുന്നോട്ട് പോവുകയാണ് സ്പെയിൻ . സുസ്ഥിരതയും പരിസ്ഥിതിക്ക് മുൻഗണനയും നൽകി, 147 നഗരങ്ങളിൽ മലിനീകരണവും ശബ്ദവും നിയന്ത്രിച്ചുകൊണ്ട് സ്‌പെയിൻ കുറഞ്ഞ എമിഷൻ സോണുകൾ അവതരിപ്പിച്ചു. കാറുകളില്ലാത്ത പോണ്ടെവേദ്ര: സ്‌പാനിഷ് നഗരമായ പോണ്ടെവേദ്ര കാർ രഹിത യാത്രയുടെ വിജയത്തിന് മികച്ച ഉദാഹരണമാണ്. നഗരത്തിലേക്കുള്ള വാഹന പ്രവേശനം നിയന്ത്രിച്ചും കാർ രഹിത മേഖല സൃഷ്ടിച്ചും, തിരക്കേറിയതും മലിനമായതുമായ നഗരത്തിൽ നിന്ന് കാൽനടയാത്രക്കാർക്കും സൈക്കിൾ…