Author: News Desk

അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ നടപടികൾ സംസ്ഥാനത്തു യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു. സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ് മുന്നിട്ടിറങ്ങിക്കഴിഞ്ഞു. അതിഥിപോർട്ടൽ വഴിയുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ തുടക്കമായി. കർശന നിർദേശം നൽകി തൊഴിൽ മന്ത്രി അതിഥി തൊഴിലാളി രജിസ്‌ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. “പോർട്ടലിൽ ഒരു അതിഥി തൊഴിലാളി പോലും രെജിസ്റ്റർ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണം .ആവശ്യമെങ്കിൽ മറ്റുവകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി രജിസ്‌ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും. അതിഥി തൊഴിലാളികൾ കൂട്ടമായെത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ രെജിസ്ട്രേഷൻ ഹെല്പ് ഡെസ്ക്കുകൾ സജ്ജമാക്കുന്ന കാര്യം പരിഗണിക്കും”. സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച് പ്രവർത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴിൽ മന്ത്രിയുടെ അടിയന്തിര നിർദ്ദേശത്തെ തുടർന്ന് ഓഗസ്റ്റ് 2 ന് തുടങ്ങിയ പരിശോധനയും…

Read More

എറണാകുളം ഉദയംപേരൂർകാർക്ക് വിശ്വാസത്തിന്റെയും സുരക്ഷയുടെയും പര്യായമാണ് സസ്യ. സസ്യ എന്താണെന്നല്ലേ. ഇവിടത്തെ തനതു ജൈവ കർഷകരുടെ ഒരു കൂട്ടായ്മ. ഇവിടത്തെ ജൈവ കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷിക വിളകളും, മൂല്യ വർധിത ഉത്പന്നങ്ങളും ഇവരിൽ നിന്നും നല്ല വിലക്ക് വാങ്ങുന്നത് ഈ സസ്യ ജൈവ കർഷക സൊസൈറ്റിയാണ്. ഇങ്ങനെ വാങ്ങുന്ന വിളകൾ ലാഭേച്ഛയില്ലാതെ മിതമായ വിലയ്ക്ക്  ഉപഭോക്താക്കളിലേക്കെത്തിക്കും. അതുകൊണ്ടു തന്നെയാണ് സസ്യ കാർഷിക സൊസൈറ്റി ഇന്നും ഉദയംപേരൂരിന്റെ അഭിമാനമായി നിലനിൽക്കുന്നത്. 130 അംഗങ്ങളുണ്ട് ഈ സൊസൈറ്റിക്ക്. കർഷകരുടെ ഉത്പന്നങ്ങൾ നല്ല വിലക്ക് വാങ്ങി മിതമായ വിലക്ക് വിൽക്കുക മാത്രമല്ല, കർഷകർക്ക് വേണ്ട വിത്തുകൾ, വളങ്ങൾ, കാർഷിക ഉപകരണങ്ങൾ, കൃഷിക്ക് വേണ്ട നിർദ്ദേശങ്ങൾ എല്ലാം സൊസൈറ്റി നൽകും. പച്ചക്കറി, പഴവർഗങ്ങൾ, അരി, മൂല്യ വർധിത വസ്തുക്കളായ മല്ലിപൊടി, വെളിച്ചെണ്ണ, മുളകുപൊടി, തേൻ എന്നിവയും കർഷകരിൽ നിന്നും സംഭരിച്ചു സസ്യ വിൽക്കുന്നു. ശീതകാല വിളകളായ കാബേജ്, കോളിഫ്ലവർ എന്നിവയും ഇവിടെ വിളയുന്നു. 100% ഓർഗാനിക് സസ്യ…

Read More

തമിഴ് നാട്ടിലാകെ ഓഗസ്റ്റ് 10 ന് ഒരു അവധി പ്രതീതിയാകും. മൊത്തത്തിലല്ല, ഓഫീസുകളിൽ മാത്രം. ജനം നിരത്തുകളിലിറങ്ങും. സിനിമാ തീയേറ്ററുകൾക്കുമുന്നിൽ അർദ്ധ രാത്രി മുതൽതന്നെ തിരക്കിന്റെ പൂരമായിരിക്കും. തമിഴകം ഇത് വരെ കാണാത്ത ഒരു മഹാ സംഭവത്തിന് തയ്യാറെടുക്കുകയാണ്. കാരണം, സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ‘ജയിലർ’ ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. ഒപ്പം തമിഴ് നാട്ടിലും. റിലീസിംഗ് തീയതി പ്രഖ്യാപിച്ചതോടെ രജനി ആരാധകർ എന്താണ് ചെയ്‌തത്‌. ജയിലർ ആദ്യ ദിനം തന്നെ കണ്ടു തുടങ്ങാൻ ആരാധകർ റിലീസ് ദിനത്തിൽ കൂട്ടത്തോടെ അവധി അപേക്ഷകൾ നൽകി തുടങ്ങി. അവധി നൽകിയില്ലെങ്കിലും ജീവനക്കാർ അന്നേ ദിവസം ജോലിക്കെത്തില്ലെന്നും, ഇങ്ങനെ പോയാൽ ഓഫീസിന്റെ പ്രവർത്തനം മുടങ്ങുമെന്നും മനസിലാക്കിയ സ്വകാര്യ സ്ഥാപനങ്ങൾ  ഓഫീസുകൾക്ക് റിലീസിംഗ് ദിനം അവധി പ്രഖ്യാപിച്ചു. തീർന്നില്ല അടുത്ത ദിവസം ജീവനക്കാർ കൃത്യമായി ജോലിക്കെത്തണമല്ലോ. അങ്ങനെ സ്ഥാപനങ്ങൾ ജീവനക്കാർക്ക് രജനികാന്തിന്റെ ജയിലർ സൗജന്യ ടിക്കറ്റ് വരെ നൽകുകയാണ്.   സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ‘ജയിലർ’ ലോകമെമ്പാടും…

Read More

ഇന്നോവേഷൻ, വ്യവസായ മേഖലകൾക്കടക്കം സര്‍വകലാശാലതലത്തിലെ ഗവേഷണത്തിന് ധനസഹായം നല്കുന്നതിന് നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന ഒരു ദേശീയ ഏജൻസിയും, 50,000 കോടി രൂപയുടെ ഫണ്ടും രൂപീകരിക്കുന്നതിന് കോർപ്പറേറ്റ് മേഖലയുടെ പിന്തുണ തേടുകയാണ് കേന്ദ്ര സർക്കാർ. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (CSR ) പണം ഉപയോഗിച്ച് കോര്‍പറേറ്റ് മേഖലയുടെ സഹായത്തോടെയാണ് ഫണ്ട് രൂപീകരിക്കുക. ഇതിനുള്ള അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍ -2023 ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍ -2023 പ്രകാരം വ്യത്യസ്ത ഫണ്ടുകള്‍ രൂപീകരിക്കാന്‍ ബില്‍ ശ്രമിക്കുന്നു. സർവകലാശാല ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഫണ്ട്, ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന മേഖലകളില്‍ മികച്ച സര്‍ഗ്ഗാത്മകതയെ പിന്തുണയ്ക്കുന്നതിനുള്ള ഇന്നൊവേഷന്‍ ഫണ്ട്; സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡ് ആക്ട്, 2008 പ്രകാരം ആരംഭിച്ച പ്രോജക്ടുകളുടെയും പ്രോഗ്രാമുകളുടെയും തുടര്‍ച്ചയ്ക്കായി സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ഫണ്ട്; ഏതെങ്കിലും…

Read More

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളിൽ ഒരാൾ തായ്ലൻഡിലുണ്ട്. തായ്‌ലൻഡിലെ രാജാവ് മഹാ വജിറലോങ്‌കോൺ – Maha Vajiralongkorn-, തായ്‌ലൻഡിലെ King രാമ X എന്നും അറിയപ്പെടുന്നു. ധരിക്കുന്ന കിരീടത്തിലെ വജ്രം ലോകത്തെ ഏറ്റവും വില കൂടിയത്, 98 കോടി രൂപയുടേത്. നിരവധി ബാങ്കുകളിലെ ഓഹരി നിക്ഷേപങ്ങൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ബോട്ടുകൾ, ലിമോസിനടക്കം എണ്ണിയാലൊടുങ്ങാത്ത കാറുകളുടെ ശേഖരം, വജ്രങ്ങളുടെയും രത്നങ്ങളുടെയും ഒരു വലിയ ശേഖരം,  ആയിരക്കണക്കിന് ഏക്കർ ഭൂമി, മറ്റ് നിരവധി ആഡംബര വസ്തുക്കൾ; ഇവയുടെയൊക്കെ ഉടമയാണ് മഹാ വജിറലോങ്‌കോൺ. മൊത്തത്തിൽ പറഞ്ഞാൽ തായ്‌ലൻഡിലെ രാജകുടുംബത്തിന്റെ സമ്പത്ത് 40 ബില്യൺ യുഎസ് ഡോളറിലധികം വരും, അതായത് 3.2 ലക്ഷം കോടി. തലസ്ഥാനമായ ബാങ്കോക്കിലെ 17,000 കരാറുകൾ ഉൾപ്പെടെ രാജ്യത്തുടനീളം 40,000 വാടക കരാറുകളുള്ള രാമ X രാജാവിന് തായ്‌ലൻഡിൽ 6,560 ഹെക്ടർ (16,210 ഏക്കർ) ഭൂമിയുണ്ട്. മാളുകളും ഹോട്ടലുകളും ഉൾപ്പെടെ നിരവധി സർക്കാർ കെട്ടിടങ്ങൾ ഈ ഭൂമിയിലുണ്ട്. തായ്‌ലൻഡിലെ രണ്ടാമത്തെ വലിയ ബാങ്കായ സിയാം കൊമേഴ്‌സ്യൽ ബാങ്കിൽ 23 ശതമാനം ഓഹരിയും രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക കൂട്ടായ്മയായ സിയാം സിമന്റ് ഗ്രൂപ്പിൽ 33.3…

Read More

10.55 കോടി രൂപ വാർഷിക പ്രതിഫലം ഉറപ്പിച്ച HDFC ബാങ്കിന്റെ CEO ശശിധർ ജഗദീശൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ബാങ്ക് മേധാവി ആയി. HDFC ബാങ്കിന്റെ മാനേജിംഗ് ‍ഡയറക്ടർ കൂടിയായ ജഗദീശന്റെ പ്രതിഫലത്തിൽ 62% വർദ്ധനയാണ് ബാങ്ക് നൽകിയത്. HDFC ബാങ്കിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ആയ കൈസാദ് ബറൂച്ച 10 കോടി 3 ലക്ഷം രൂപ പ്രതിഫലം വാങ്ങി രാജ്യത്തെ രണ്ടാമത്തെ മികച്ച പ്രതിഫലം കൈപ്പറ്റുന്ന ബാങ്കർ ആയി. ബാങ്കിന്റെ ആനുവൽ റിപ്പോർട്ടിലാണ് ഉയർന്നപ്രതിഫലത്തെക്കുറിച്ച് പറയുന്നത് Axis Bankന്റെ അമിതാഭ് ചൗധരി 9 കോടി 75 ലക്ഷം പ്രതിഫലം നേടി രണ്ടാമത്തെ ഹൈയ്യസ്റ്റ് പെയ്ഡ് CEO ആയി. തൊട്ട് പിന്നിൽ 9 കോടി 60 ലക്ഷം കൈപ്പറ്റുന്ന ICICI ബാങ്കിന്റെ സിഇഒ സന്ദീപ് ബക്ഷി ഉണ്ട് കോടികളുടെ പ്രതിഫലക്കണക്കിൽ വേറിട്ട് നിൽക്കുന്ന ഒരു ബാങ്കറുണ്ട്. കൊടാക്ക് മഹീന്ദ്ര ബാങ്കിന്റെ CEO ഉദയ് കൊടാക്. 1 രൂപയാണ് ഉദയ് കൊടാക് വാർഷിക പ്രതിഫലം എടുക്കുന്നത്. കൊറോണയുടെ സമയം…

Read More

അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കേന്ദ്രം. കേരളത്തിലെ 5 സ്റേറഷനുകളും ഇതിനൊപ്പം മോടി പിടിപ്പിക്കും. 25,000 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. രാജ്യത്തെ 508 റെയിൽവേസ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരേ സമയം ശിലാസ്ഥാപനം നടത്തി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയത്. ഷൊർണൂർ ജംഗ്‌ഷൻ, തിരൂർ, വടകര, പയ്യന്നൂർ, കാസർകോട് എന്നീ കേരളത്തിലെ അഞ്ച് സ്റ്റേഷനുകളും നവീകരിക്കുന്നവയുടെ പട്ടികയിലുണ്ട്. മംഗളുരു ജംഗ്ഷൻ, നാഗർകോവിൽ എന്നിവിടങ്ങളും നവീകരിക്കുന്നത് കേരളത്തിന് ഗുണം ചെയ്യും. ഇന്ത്യൻ റെയിൽവേയിലെ തറക്കല്ലിട്ട 508 സ്റ്റേഷനുകളിലെ നവീകരണ പ്രവ‌ർത്തനങ്ങൾക്ക് ഇതോടെ ആരംഭമായി. 25000 കോടിയുടെ അമൃത് ഭാരത് പദ്ധതിയിൽ ഉത്തർപ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ നവീകരിക്കുന്നത്. 55 എണ്ണം വീതം ഇവിടെ മുഖം മിനുക്കും. സ്റ്റേഷനുകൾ നവീകരിക്കാൻ അമൃത് ഭാരത് പദ്ധതി പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളിൽ നടപ്പാലങ്ങൾ, ലിഫ്ടുകൾ, എസ്‌കലേറ്ററുകൾ, പാർക്കിംഗ് സൗകര്യം, വിശ്രമമുറികൾ, നിരീക്ഷൻ…

Read More

സ്റ്റാർട്ടപ്പില്ലാതെ എന്ത് കുട്ടിക്കഥ. കുട്ടികഥകൾക്കും ഉല്ലാസകഥകൾക്കും വേണം ഒരു സ്റ്റാർട്ടപ്പ്. അത് ഇന്ത്യക്കു മാത്രമല്ല ലോകത്തെ മുഴുവൻ കുട്ടികൾക്കും വേണ്ടിയുള്ളതാകണം. ടെക്-ടെയിന്‍മെന്‍റ് വിഭാഗത്തിൽ 1.11 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്തി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഭൂഷണ്‍സ് ജൂനിയര്‍. കുട്ടികള്‍ക്കുള്ള ഉല്ലാസക്കഥകളും റോബോട്ടിക് കളിപ്പാട്ടങ്ങളും,- gaming and AR/VR products- വികസിപ്പിച്ചെടുത്ത സ്റ്റാർട്ടപ്പ് ആണ് ഭൂഷണ്‍സ് ജൂനിയര്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ സ്റ്റാര്‍ട്ടപ്പ് കുട്ടികള്‍ക്കായി ടെക്നോളജിയും എന്‍റര്‍ടെയിന്‍മെന്‍റും സമന്വയിപ്പിച്ചാണ് ടെക്-ടെയിന്‍മന്‍റ്  എന്ന പുതിയ വിഭാഗത്തിന് തുടക്കമിട്ടിരിക്കുന്നത്. നിര്‍മ്മിത ബുദ്ധി, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് എന്നിവയുടെ സഹായത്തോടെയാണ് ആനിമേഷന്‍ പരമ്പരകള്‍, ഗെയിമിംഗ് ഉത്പന്നങ്ങള്‍ എന്നിവ വികസിപ്പിച്ചെടുത്തിയിരിക്കുന്നത്. 2026 ആകുമ്പോഴേക്കും കുട്ടികളുടെ വിനോദ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രാന്‍ഡായി മാറുകയെന്നതാണ് ലക്ഷ്യമെന്ന് കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ ശരത് ഭൂഷണ്‍ പറഞ്ഞു. സുഹൃത്തായ ജോസഫ് പാനിക്കുളവുമായി ചേര്‍ന്നാണ് അദ്ദേഹം ഈ സംരംഭം ആരംഭിച്ചത്. “ഇന്ത്യയിലെ കുട്ടികള്‍ക്ക് ആവശ്യമായ തനത് വിനോദോപാധികള്‍ ടെലിവിഷനിലോ…

Read More

ഡിഗ്രി തലം വരെ നോൺ എഞ്ചിനീയറിംഗ് വിദ്യാർത്ഥി. ഇപ്പോളോ ബ്ലോക്ക് ചെയിൻ ടെക്നോളജിയിൽ വിദഗ്ധൻ. അങ്ങനെ ഗൂഗിളിന്റെ ശ്രദ്ധയിൽ പെട്ടു. അതോടെ ഗൂഗിളിൽ കനത്ത വേതനമുള്ള ജോലി ഉറപ്പാക്കി അഭിമാനമായിരിക്കുകയാണ് പൂനെയിലെ എംഐടി-വേൾഡ് പീസ് യൂണിവേഴ്‌സിറ്റിയിലെ-MIT-World Peace University – വിദ്യാർത്ഥിയായ ഹർഷൽ ജുയ്‌കാർ  Harshal Juikar. ഗൂഗിളിൽ പ്രതിവർഷം 50 ലക്ഷം രൂപയുടെ ആകർഷകമായ ശമ്പള പാക്കേജ് ഉറപ്പാക്കിക്കൊണ്ട് ഹർഷൽ ഒരു നാഴികക്കല്ല് കൈവരിച്ചു. നോൺ എഞ്ചിനീറിങ്  ബിരുദധാരിയായ ഹർഷൽ തന്റെ അഭിനിവേശം ഒന്നു കൊണ്ട് മാത്രം പരമ്പരാഗത കരിയർ റൂട്ടുകളെ മറികടന്ന് ബ്ലോക്ക്ചെയിൻ ടെക്‌നോളജിയിൽ എംഎസ്‌സി നേടി എന്നതാണ് ഈ നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്. ഹർഷലിന്റെ അസാധാരണമായ വിജയം ഈ അക്കാദമിക് യാത്രയിൽ ഒരു മുദ്ര പതിപ്പിക്കുക മാത്രമല്ല, നിരവധി വ്യക്തികൾക്ക് പ്രചോദനമായി മാറുകയും ചെയ്തിരിക്കുന്നു. അഭിനിവേശം, കഠിനാധ്വാനം, സ്ഥിരോത്സാഹം എന്നിവയുടെ ശക്തിയുടെ തെളിവാകുകയാണ് ഹർഷലിന്റെ ഈനേട്ടം. കമ്പ്യൂട്ടർ സയൻസ് ബിരുദ ശേഷം ടെക് വ്യവസായത്തിലേക്കുള്ള ഉയർച്ച, തിരഞ്ഞെടുത്ത മേഖലയോടുള്ള…

Read More

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ദൗത്യത്തിലെ അതി നിർണായകമായ ഒരുഘട്ടം കൂടി കടന്ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇതോടെ ചന്ദ്രന്റെ ആകർഷണം ചന്ദ്രയാൻ അനുഭവിച്ച് തുടങ്ങി. ചന്ദ്രന്റെ, ചന്ദ്രയാനെടുത്ത ആദ്യ ചിത്രവും ISROക്ക് ലഭിച്ചു. ശനിയാഴ്ച നടന്ന ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമായി നടന്നതോടെയാണ് ചന്ദ്രയാൻ 3 ചന്ദ്രനെ വലം വെച്ചു തുടങ്ങിയത്. രാത്രി പതിനൊന്ന് മണിയോടെ ചന്ദ്രോപരിതലത്തിലേക്കുള്ള ദൂരം കുറച്ച് കൊണ്ട് വരുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. 17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് മാസം ഒന്നിനാണ് ചാന്ദ്രയാന്‍-3 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിനരികിൽ എത്തിയത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ പേടകം പിന്നിട്ടു കഴിഞ്ഞു. ഇനി ചന്ദ്രനെ ചുറ്റി കറക്കം ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയതോടെ ചന്ദ്രയാൻ 3 മുന്നോട്ടുള്ള ദിവസങ്ങളിൽ അഞ്ച് ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. ഒടുവിൽ ആഗസ്റ്റ് 17 നു ചന്ദ്രോപരിതലത്തിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിൽ…

Read More