Author: News Desk

പഠിക്കുന്ന കാലത്ത് വിശപ്പ് സഹിക്കാതെ വന്നപ്പോള്‍ ചെയ്ത കണ്ടുപിടിത്തം അങ്ങ് ഹിറ്റായി. അതാണ് സ്‌പൈസ് എന്ന റോബോട്ടിക്ക് കിച്ചന്‍. പേരു പോലെതന്നെ നാവില്‍ കൊതിയൂറുന്ന രുചിയുമായാണ് കേംബ്രിഡ്ജിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റോബോട്ടിക്ക് കിച്ചന്‍ യാഥാര്‍ത്ഥ്യമാക്കിയത്. വിദ്യാര്‍ത്ഥികള്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുകയും ചെലവ് നിയന്ത്രിക്കാന്‍ കഴിയാതെയും വന്നപ്പോള്‍ ആണ് മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരായ ലുക്ക് ഷ്‌ളൂട്ടറും നാലു പേരുമടങ്ങുന്ന ടീം റോബോട്ടിക്ക് കിച്ചന്‍ എന്ന ആശയവുമായെത്തിയത്. ക്വാളിറ്റി ഫുഡ് മിതമായ നിരക്കില്‍ മിറ്റ് ക്യാമ്പസില്‍ എത്തിക്കുന്നതില്‍ ടീം വിജയിച്ചു. ലേണിംഗിനൊപ്പം ഫുഡ് പാകം ചെയ്യാന്‍ സമയം കിട്ടാത്തത് മൂലം കുട്ടികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് പുതിയ ആശയത്തെക്കുറിച്ച് ചിന്തിച്ചത.്‌പൊട്ടറ്റോ, സവാള, ഗാര്‍ലിക്ക്, ചി്ക്കന്‍, റൈസ്, ആപ്പിള്‍,യോഗേര്‍ട്ട്, സോസ്, ചീസ് എന്നിങ്ങനെ വെജ് ആന്റ് നോണ്‍ വെജ് ഓപ്ഷനുമായി ലാറ്റിന്‍, മെഡിറ്റേറേനിയന്‍ ഏഷ്യന്‍ വിഭവങ്ങള്‍ കിച്ചണില്‍ ലഭ്യമാണ്. ഭക്ഷണം ചൂസ് ചെയ്ത്, ഓര്‍ഡര്‍ കൊടുത്താല്‍ അതിന് ആവശ്യമായുള്ള ഇന്‍ഗ്രേഡിയന്‍സ് റോബോട്ട് ഷെഫ് ബൗളില്‍ മിക്‌സ് ചെയ്ത്…

Read More

അഗ്രി ടെക് സ്റ്റാര്‍ട്ടപ്പുമായി കൈകോര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍ സ്മാര്‍ട്ട് ഫാമിങ്ങില്‍ കര്‍ഷകരെ സഹായിക്കുകയാണ് ലക്ഷ്യം ബെംഗലൂരു ബെയ്‌സ്ഡ് അഗ്രി ടെക് സ്റ്റാര്‍ട്ടപ്പ് Cropln Technology യുമായാണ് ധാരണയായത് 20 ജില്ലകളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കും 4.15 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും

Read More

2018ലെ വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം നൂറാമതാണ്.ഇത് അമ്പതിലേക്കെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സംരംഭകരെ സംബന്ധിച്ചിടത്തോളം പോളിസി കൊണ്ടും സബ്‌സിഡി കൊണ്ടും ഗവണ്‍മെന്റാണ് ഏറ്റവും വലിയ ഫെസിലിറ്റേറ്റര്‍.എന്നാല്‍ ഒരു ബിസിനസ് സെറ്റ് ചെയ്‌തെടുക്കാന്‍ ഈ സംവിധാനത്തില്‍ പലപ്പോഴും കഴിയുന്നില്ലെന്നാണ് വാസ്തവം. 2017ല്‍ ഇന്ത്യയില്‍, സംരംഭകര്‍ക്ക് ഏറ്റവും കൂടുതല്‍ തലവേദനയായത് അഴിമതിയാണെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് നടത്തിയ സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ബിസിനസ് തുടങ്ങാന്‍ തടസമുണ്ടാക്കുന്ന പത്ത് ഘടകങ്ങളാണ് സര്‍വ്വെ അന്വേഷിച്ചത്. 57 ശതമാനം പേര്‍ ചൂണ്ടിക്കാട്ടുന്നത് അഴിമതി വലിയ വെല്ലുവിളിയാണെന്നാണ്. വിദഗ്്ധ തൊഴിലാളികളുടെ അഭാവമാണ് 50 ശതമാനം പേര്‍ ചൂണ്ടിക്കാട്ടുന്നത്. .49 ശതമാനം പേരും തൊഴിലാളികളുടെ സ്‌കില്ലിലും ക്വാളിറ്റിയിലും ഉടക്കി നില്‍ക്കുകയാണ്.ഭൂമിക്ക് അനുമതി ലഭിക്കാനുള്ള പ്രശ്‌നങ്ങള്‍ 45 ശതമാനം ഉയര്‍ത്തുമ്പോള്‍ 53 ശതമാനം പേര്‍ക്ക് ബിസിനസിന് ആവശ്യമായ അനുമതി ലഭിക്കാതിരിക്കുന്നതാണ് തലവേദ സൃഷ്ടിക്കുന്നത്. സംസ്ഥാനങ്ങളിലെ ടാക്‌സ് പോളിസി, ഫണ്ട് ലഭ്യമാകാനുള്ള…

Read More

സാന്‍ഫ്രാന്‍സിസ്‌കോ ബെയ്‌സ്ഡായ Smyte സെയ്ഫ്റ്റിയിലും സെക്യൂരിറ്റിയിലും സ്‌പെഷ്യലൈസ്ഡ് ടെക്‌നോളജി കമ്പനിയാണ്. യൂസേഴ്‌സിനെ അപമാനിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ശ്രമം. ട്വിറ്റര്‍ പ്ലാറ്റ്‌ഫോമിലൂടെ ഹെല്‍ത്തി കോണ്‍വെര്‍സേഷന്‍ ബില്‍ഡ് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

Read More

യൂണികോണ്‍ ക്ലബ്ബിലെ യുഎസിന്റെയും ചൈനയുടെയും മേധാവിത്വം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തകര്‍ക്കുകയാണ്. 2018 ല്‍ ഇതുവരെ മൂന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണ്‍ ക്ലബ്ബില്‍ ഇടംനേടിയത്. ഇന്ത്യയില്‍ നിന്നുളള പതിനഞ്ച് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ ഈ പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. ബെംഗലൂരു ആസ്ഥാനമായുളള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് സ്വിഗ്ഗിയാണ് ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ നിന്നും യൂണികോണ്‍ ക്ലബ്ബിലെത്തിയത്. സീരീസ് ജി ഫണ്ടിംഗില്‍ 210 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്തതോടെയാണ് സ്വിഗ്ഗിയുടെ വാല്യൂ 1 ബില്യന്‍ ഡോളര്‍ കവിഞ്ഞത്. സീരീസ് എഫ് റൗണ്ടില്‍ 100 മില്യന്‍ ഡോളറും സീരീസ് ഇ റൗണ്ടില്‍ 80 മില്യന്‍ ഡോളറും സ്വിഗ്ഗി റെയ്‌സ് ചെയ്തിരുന്നു. മാര്‍ച്ചില്‍ ബൈജൂസും ഏപ്രിലില്‍ പേടിഎം മാളും യൂണികോണ്‍ ക്ലബ്ബില്‍ ഇടംപിടിച്ചതിന് പിന്നാലെയാണ് സ്വിഗ്ഗിയും ഈ സ്‌പെയ്‌സ് ഉറപ്പിച്ചത്. ടെക്‌നോളജി സെക്ടറിലെ വമ്പന്‍ നിക്ഷേപകരായ നാസ്‌പേര്‍സ് വെഞ്ചേഴ്‌സ്. ഹോങ്കോംഗ് ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ഡിഎസ്ടി ഗ്ലോബല്‍ തുടങ്ങിയവരായിരുന്നു സ്വിഗ്ഗിയിലെ നിക്ഷേപകര്‍. മൊബൈല്‍ അഡ്വവര്‍ടൈസിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍മോബിയാണ് 2011…

Read More

ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന് ആശാവഹമായ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പല മേഖലകളിലും റെഡ് ടേപ്പിസം ഇപ്പോഴും നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് കടിഞ്ഞാണിടുന്നുണ്ട്. സംരംഭത്തിന് ആവശ്യമായ രേഖകള്‍ നേടിയെടുക്കാനും പ്രൊസീജേഴ്‌സിനുമായി മാറ്റിവെക്കേണ്ട സമയം ചില്ലറയല്ല. ആശയത്തെ പ്രാവര്‍ത്തികമാക്കാന്‍ നടക്കുന്നയാളെ സംബന്ധിച്ചിടത്തോളം ഇത് ഉണ്ടാക്കുന്ന കാലതാമസവും ബുദ്ധിമുട്ടുകളും ചെറുതല്ല. ഇതിനൊരു മാറ്റം ഇവിടുത്തെ കോര്‍പ്പറേറ്റുകളും ഇന്‍ഡസ്ട്രീസും വിചാരിച്ചാല്‍ മാത്രമേ സാധ്യമാകൂവെന്ന് ബി-ഹബ് ഫൗണ്ടര്‍ അഭിലാഷ് പിള്ള ചൂണ്ടിക്കാട്ടുന്നു. ഇന്‍വെസ്റ്റേഴ്‌സിനേക്കാള്‍ ഇന്‍ഡസ്ട്രിക്കാണ് ഇന്ത്യയിലെ റിയല്‍ പ്രോബ്ലത്തെ അഡ്രസ് ചെയ്യാന്‍ സാധിക്കുക. സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ ആശയവുമായി എത്തുമ്പോള്‍ അവരെ യൂസ് ചെയ്യാനും ലീഡ് ചെയ്യാനും മാര്‍ക്കറ്റിനെക്കുറിച്ച് കൂടുതല്‍ അറിയുന്ന ഇന്‍ഡസ്ട്രീസിനും കോര്‍പ്പറേറ്റ്‌സിനും കഴിയും. ഒപ്പം പുതിയ ആശയത്തിലൂടെ ഈ മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സൊല്യുഷന്‍ കണ്ടെത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ശ്രമിക്കാം. സ്റ്റാര്‍ട്ടപ്പുകളും ഇന്‍ഡസ്ട്രീസും കോര്‍പ്പറേറ്റ്‌സും മെര്‍ജ് ചെയ്യുന്നിടത്ത് മാത്രമേ അത്തരമൊരു മാറ്റം സാധ്യമാകൂ. എല്ലാം മേഖലകളിലും ഡിസ്‌റപ്ഷന്‍ സംഭവിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു ജോയിന്റ് എഫര്‍ട്ടിലൂടെ മാത്രമേ റിയല്‍…

Read More

ഹാങ്‌ഷോ, ഗുവാങ്ഷു, സിയാമെന്‍ ഉള്‍പ്പെടെ 26 നഗരങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങും. മലേഷ്യയിലും നേപ്പാളിലും ബിസിനസ് വിജയിപ്പിച്ച ശേഷമാണ് Oyo ചൈനയിലെത്തുന്നത്. ചൈനയിലെ ടൂറിസം സെക്ടറിലെ വളര്‍ച്ച മുതലെടുക്കുകയാണ് ലക്ഷ്യം. 11,000 ത്തിലധികം മുറികളാണ് അതിഥികള്‍ക്കായി Oyo സജ്ജമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 200 ലധികം നഗരങ്ങളിലായി 6500 ലധികം ഹോട്ടലുകളില്‍ 70,000 ത്തില്‍പരം റൂമുകള്‍ ഓയോ മാനേജ് ചെയ്യുന്നു.

Read More

യൂബര്‍ ഇന്ത്യയെ നയിക്കുന്നത് ഇനി ഒരു മലയാളി. കൊച്ചി സ്വദേശിയായ പ്രദീപ് പരമേശ്വരനാണ് യൂബര്‍ ഇന്ത്യയുടെയും സൗത്ത് ഏഷ്യയുടെയും പ്രസിഡന്റായി ചുമതലയേറ്റത്. യൂബറിന്റെ റൈഡിംഗ് വിഭാഗത്തെയാണ് പ്രദീപ് നയിക്കുക. എറണാകുളം സ്വദേശിയായ പ്രദീപ് കുടുംബസമേതം ഹരിയാനയിലെ ഗുഡ്ഗാവിലാണ് താമസം. ടെക്‌നോളജി, മീഡിയ, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ 20 വര്‍ഷത്തിലേറെ എക്‌സ്പീരിയന്‍സുളള പ്രദീപ് 2017 ജനുവരിയിലാണ് യൂബറില്‍ ജോയിന്‍ ചെയ്തത്. ചുരുങ്ങിയകാലം കൊണ്ട് യൂബറിന്റെ റീജിണല്‍ ലീഡര്‍ഷിപ്പിലേക്ക് ഉയരാനായി. യൂബറിന്റെ ഇന്‍ഷുറന്‍സ് പ്രോഗ്രാം ഉള്‍പ്പെടെ പ്രദീപിന്റെ ആശയങ്ങളായിരുന്നു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പ്ലാറ്റ്‌ഫോമില്‍ ഇന്‍ഷുറന്‍സ് പോലുളള പദ്ധതികള്‍ അവതരിപ്പിക്കപ്പെട്ടത്. ഡ്രൈവര്‍ കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ് ഉയര്‍ത്താനും പ്രദീപ് വിവിധ പദ്ധതികള്‍ അവതരിപ്പിച്ചു. സൗത്ത് ഏഷ്യയില്‍ ബിസിനസ് വ്യാപിപ്പിക്കാനുളള യൂബറിന്റെ ശ്രമങ്ങള്‍ വേഗത്തിലാക്കുകയാണ് പ്രദീപിന്റെ പ്രധാന ദൗത്യം. പൊല്യൂഷന്‍ കുറയ്ക്കുന്നതുള്‍പ്പെടെ പൊതുസമൂഹത്തിന് സഹായകമായ ഒട്ടനവധി നേട്ടങ്ങള്‍ യൂബര്‍ പോലുളള പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നതുകൊണ്ട് ഉണ്ടെന്ന് പ്രദീപ് ചൂണ്ടിക്കാട്ടി. റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കാനും പാര്‍ക്കിംഗ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും യൂബര്‍ പരിഹാരമൊരുക്കുന്നുണ്ടെന്ന്…

Read More