Author: News Desk

കേന്ദ്ര സർക്കാർ ഓഫീസ് എഴുത്തു കുത്തു സംവിധാനങ്ങൾ എല്ലാം ഇ മെയ്‌ലിലേക്ക് മാറിയതോടെ ഒരുഭാഗത്ത് ആശയ വിനിമയത്തിലെ സുരക്ഷ ശക്തിപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ മെയിലിങ് സംവിധാനത്തിലേക്കുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങളും കുറവല്ല. ഇതിനെയൊക്കെ അതിജീവിച്ചു അതിശക്തമായൊരു ഇ മെയിൽ സംവിധാനം കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ഒരുക്കാൻ ലോകത്തെ തന്നെ അതിശക്തമായ ഇന്ത്യൻ സ്വകാര്യ ഐ ടി മേഖലയെ ആശ്രയിക്കുകയാണ് കേന്ദ്ര ഐ ടി ഇലക്ട്രോണിക്സ് മന്ത്രാലയം. നാഷണൽ ഇൻഫോർമാറ്റിക്സ് കോർപറേഷന്റെ നിലവിലെ ക്‌ളൗഡ്‌ സംവിധാനത്തെ സ്വകാര്യ മേഖലയിലെ ഐ ടി സേവന ദാതാക്കളുടെ സഹായത്തോടെ ശക്തിപ്പെടുത്തുകയാണ് ലക്‌ഷ്യം. 33 ലക്ഷം സർക്കാർ ജീവനക്കാർ രജിസ്റ്റർ ചെയ്തിട്ടുള്ള നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ ഇമെയിൽ സൊല്യൂഷനിൽ നിന്ന് ഓഫീസ് പ്രൊഡക്‌ടിവിറ്റി ടൂളുകളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്ന സുരക്ഷിത ക്ലൗഡ് സേവനത്തിലേക്ക് മാറുന്നത് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) പരിഗണിക്കുന്നു. അതായത് വരും ദിവസങ്ങളിൽ സർക്കാർ ഇമെയിൽ സേവനങ്ങൾ ഹോസ്റ്റ് ചെയ്യുക…

Read More

സൗദി അറേബ്യയിലെ ഏറ്റവും പുതിയ റീട്ടെയ്ൽ, ലൈഫ് സ്റ്റൈൽ പ്രോജക്ടായ പോർട്ട ജിദ്ദയുടെ ഡിസൈൻ അനാച്ഛാദനം ചെയ്തു. സൗദി തുറമുഖ നഗരത്തിൽ വരുന്ന മിക്സ്ഡ് യൂസ് ഡവലപ്മെന്റ് പോർട്ട ജിദ്ദയുടെ ഡിസൈൻ യുകെ ആസ്ഥാനമായുള്ള ആർക്കിടെക്റ്റ് ചാപ്മാൻ ടെയ്‌ലറാണ് അനാച്ഛാദനം ചെയ്തത്. 150,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പോർട്ട ജിദ്ദ മിക്സഡ് യൂസ് ഡെവലപ്‌മെന്റിന്റെ ഡിസൈനാണ് പുറത്തിറക്കിയത്. സൗദി അറേബ്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ. മക്ക ഗേറ്റ്, പഴയ തുറമുഖം, അൽ ബലദ്, പാലസ് ഗാർഡൻ തുടങ്ങിയ ജിദ്ദയുടെ വികസന സവിശേഷതകളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.  സന്ദർശകർക്കായി വൈവിധ്യമാർന്ന റീട്ടെയിൽ, ഫുഡ് ആൻഡ് ബിവറേജ്, ലൈഫ്‌സ്‌റ്റൈൽ ഹോട്ടൽ, തൊഴിൽസൗകര്യങ്ങൾ, ബ്രാൻഡഡ് പാർപ്പിടങ്ങൾ തുടങ്ങി നിരവധി ഓഫറുകൾ ഈ വികസനത്തിൽ ഉൾപ്പെടും. പോർട്ട ജിദ്ദയിൽ ഒരു സെൻട്രൽ പ്ലാസ അവതരിപ്പിക്കും, “ജിദ്ദയുടെ സവിശേഷതകൾ വർണിക്കുന്ന തീം പ്ലാസകളുടെ ഒരു ശ്രേണിയിലൂടെയുള്ള യാത്രയെ അടിസ്ഥാനമാക്കിയുള്ള ഒരു ആശയം”, വെബ്സൈറ്റ് പറയുന്നു. “സൗദി…

Read More

33,999 രൂപ പ്രാരംഭ വിലയിൽ OnePlus Nord 3 ഇന്ത്യയിൽ അവതരിപ്പിച്ചു. ആമസോൺ, വൺപ്ലസ് ഇന്ത്യ ഓൺലൈൻ സ്റ്റോറുകൾ, രാജ്യത്തുടനീളമുള്ള പാർട്ണർ സ്റ്റോറുകൾ എന്നിവയിൽ നോർഡ് 3 വാങ്ങാൻ ലഭ്യമാണ്. OnePlus Nord 3 യുടെ രൂപകൽപ്പന Nord 2T ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, എന്നാൽ ഡിസൈനിൽ ചില ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. OnePlus Nord 3 5G രണ്ട് വേരിയന്റുകളിൽ വരുന്നു. ആദ്യ വേരിയന്റ് 8 ജിബി റാമും 128 ജിബി സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു, അതിന്റെ വില ₹33,999. രണ്ടാമത്തെ വേരിയന്റിന് 16 ജിബി റാമും 256 ജിബി സ്റ്റോറേജും ഉണ്ട്, അതിന്റെ വില ₹37,999. മിസ്റ്റി ഗ്രീൻ, ടെമ്പസ്റ്റ് ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് നോർഡ് 3 വരുന്നത്. ടെമ്പസ്റ്റ് ഗ്രേ മോഡലിന് ടെക്സ്ചർ ചെയ്ത മാറ്റ് ഫിനിഷ് ആണെങ്കിൽ, മിസ്റ്റി ഗ്രീൻ പതിപ്പ് അൽപ്പം തിളങ്ങുന്നതാണ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 കൊണ്ട് നിർമ്മിച്ച ഫ്ലാറ്റ് ഷാസിയാണ് ഫോണിനുള്ളത്.…

Read More

ഇനി കുട്ടികളെ അറിവിന്റെ ലോകത്തേക്ക് കൈയയടിച്ചുയർത്താൻ അധ്യാപകന്റെ രൂപത്തിലും ഭാവത്തിലും നിർമിത ബുദ്ധിയും.   വിവാഹ ബന്ധങ്ങളിൽ വരെ തന്റെ സാന്നിധ്യവും പങ്കാളിത്തവും തെളിയിച്ച AI ഇപ്പോളിതാ ഓൺലൈൻ പേഴ്‌സണൽ ട്യൂഷൻ സാറായി മാറിയിരിക്കുന്നു. ഒപ്പം വൺ ടു വൺ ട്യൂട്ടറിംഗിൽ  കൂടുതൽ പരിഷ്കാരങ്ങൾക്കു തയാറെടുക്കുന്നു. ഇത്തരമൊരു  സംരംഭത്തിനായി  ബാംഗ്ലൂർ ആസ്ഥാനമായുള്ള GenAI സ്റ്റാർട്ടപ്പ്  ZuAI  പ്രൈം വെഞ്ച്വർ പാർട്‌ണേഴ്‌സിന്റെ നേതൃത്വത്തിലുള്ള സീഡ് ഫണ്ടിംഗിൽ 4 കോടി രൂപ സമാഹരിച്ചതായി  പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നൂറ് ദശലക്ഷം വിദ്യാർത്ഥികൾക്ക് വൺ ടു വൺ ട്യൂട്ടറിംഗിൽ  അക്കാദമിക് ഫലങ്ങൾ വർദ്ധിപ്പിക്കാൻ വിദ്യാർത്ഥികൾക്കായുള്ള ZuAI യുടെ AI- പവർഡ് പേഴ്സണൽ ട്യൂട്ടർ ലക്ഷ്യമിടുന്നു. ഈ നിക്ഷേപം ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് വ്യക്തിഗതവും ഫലപ്രദവുമായ പഠനാനുഭവങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള സ്റ്റാർട്ടപ്പിന്റെ ദൗത്യത്തെ മുന്നോട്ട് നയിക്കും.100X.VC യുടെ പിന്തുണയുള്ള സ്റ്റാർട്ടപ്പാണ് ZuAI. ZuAIസ്ഥാപകരായ അനുഭവ് മിശ്രയും അർപിത് ജെയിനും ജനറേറ്റീവ് AI ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുക എന്ന ആശയത്തിൽ മുന്നോട്ടു പോയി.…

Read More

ഇ- കോമേഴ്‌സ് പ്ലാറ്റ്ഫോമിലേക്ക് നടന്നു കയറി കേരളത്തിന്റെ മിൽമയും. ഇനി ലോകത്തിന്റെ ഏതു കോണിലിരുന്നും മിൽമ ഉത്പന്നങ്ങൾ ഓർഡർ ചെയ്തു നേടാം. https://milmatrcmpu.com/ വെബ്സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ലോകത്തെവിടെ നിന്നും മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും. മില്‍മ ഉത്പന്നങ്ങളുടെ വിപണനരംഗത്ത് ഇ-കൊമേഴ്സ് പോര്‍ട്ടല്‍ മുതല്‍ക്കൂട്ടാകും. മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍റെ (TRCMPU) ഔദ്യോഗിക വെബ്സൈറ്റിനും ഇ-കൊമേഴ്സ് പോര്‍ട്ടലിനൊപ്പം തുടക്കമായി. ഔദ്യോഗിക വെബ്സൈറ്റും ഇ-കൊമേഴ്സ് പോര്‍ട്ടലും പട്ടം ക്ഷീരഭവനില്‍ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകര്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ക്ഷീരസാന്ത്വനം’ വീണ്ടും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ നിര്‍ത്തലാക്കിയ ക്ഷീരസാന്ത്വനം പദ്ധതിയിലൂടെ കന്നുകാലികള്‍ക്കു പുറമെ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യ- അപകട-ലൈഫ് ഇന്‍ഷുറന്‍സ് നല്കാന്‍ സാധിച്ചത് ക്ഷീരകര്‍ഷകര്‍ക്ക് ഗുണകരമായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ ഒഴുക്ക് തടയുന്നതിന് പരിമിതികള്‍ ഉണ്ടെങ്കിലും സഹകരണതത്ത്വങ്ങള്‍ക്ക് വിരുദ്ധമായി മറ്റ് പാല്‍ ബ്രാന്‍ഡുകള്‍…

Read More

“എസ്എംഇകൾ എമിറാത്തി സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സ്തംഭമാണ്, അവർക്ക് വളർച്ചയ്ക്ക് അനുകൂലമായ ഒരു ആവാസവ്യവസ്ഥ നൽകുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എമിറാത്തി എസ്എംഇകൾക്ക് വിപണികളിലേക്ക് പ്രവേശിക്കുന്നതിനും അവരുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരിഹാരങ്ങളുടെയും ഉയർച്ച ഉയർത്തുന്നതിനും അവസരങ്ങൾ സൃഷ്ടിക്കാൻ ദുബായ് താൽപ്പര്യപ്പെടുന്നു.” ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്നെ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ ബില്യണുകളുടെ പിന്തുണയിൽ എമിറാത്തി തദ്ദേശ സംരംഭങ്ങളെ സർക്കാർ പരിധിക്കുമപ്പുറത്തേക്ക് വളർത്തുകയാണ്. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ (an initiative of @DubaiDET) ഭാഗമായ മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്‌മെന്റുമായി (ദുബായ് SME) അഫിലിയേറ്റ് ചെയ്ത എമിറാത്തി സംരംഭകർക്കും ദേശീയ സംരംഭങ്ങൾക്കും ഏകദേശം 1.12 ബില്യൺ ദിർഹം മൂല്യമുള്ള കരാറുകളും പർച്ചേസുകളും ലഭിച്ചു. ഗവൺമെന്റ് പ്രൊക്യുർമെന്റ് പ്രോഗ്രാമിന് (GPP) കീഴിൽ  2021 നെ അപേക്ഷിച്ച് 21.5 ശതമാനത്തിലധികം വളർച്ച ഉണ്ടായിരിക്കുന്നു 2022ൽ. നിരവധി പ്രാദേശിക,…

Read More

ജനറേറ്റീവ് AI ആക്‌സിലറേറ്റർ പ്രോഗ്രാമിലേക്ക് 20 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്ത് ഗൂഗിൾ. ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആപ്പ് ട്രെയിൻമാൻ ഉൾപ്പെടെ 20 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെയാണ് ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ് ആക്‌സിലറേറ്ററിന്റെ ഏഴാം പതിപ്പിനായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ സീഡ് ടു സീരീസ് എ ടെക് സ്റ്റാർട്ടപ്പുകൾക്കുള്ള മൂന്ന് മാസത്തെ ഇക്വിറ്റി രഹിത ആക്‌സിലറേറ്റർ പ്രോഗ്രാമാണ് ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ. ഇതുവരെ, ഇന്ത്യയിലെ 130-ലധികം സ്റ്റാർട്ടപ്പുകളുടെ വളർച്ച ത്വരിതപ്പെടുത്താൻ ഗൂഗിൾ ഫോർ സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ സഹായിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ മെഷീൻ ലേണിംഗ് ഉപയോഗിച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കായിരുന്നു അപേക്ഷിക്കാൻ അവസരം. 1,050-ലധികം ആപ്ലിക്കേഷനുകളിൽ നിന്നാണ് സീഡ് മുതൽ സീരീസ് എ വരെയുള്ള 20 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തത്. AI/ML, Cloud, UX, Android, Web, Product Strategy, തുടങ്ങിയ മേഖലകളിലെ തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകളെ ഇത് പിന്തുണയ്ക്കുകയും മെന്റർഷിപ്പ് നൽകുകയും ചെയ്യും. മെന്റർഷിപ്പിനും ടെക്നിക്കൽ പ്രോജക്റ്റ് സപ്പോർട്ടിനും പുറമെ ഉൽപ്പന്ന രൂപകൽപ്പന, ഉപഭോക്തൃ ഏറ്റെടുക്കൽ, നേതൃത്വ വികസനം എന്നിവയിൽ ശ്രദ്ധ…

Read More

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് എമിറേറ്റ് നഗരങ്ങളായ അബുദാബി, അജ്മാൻ, ദുബായ്.സുരക്ഷയുടെയും സ്ഥിരതയുടെയും അടിസ്ഥാനത്തിൽ ജോലി ചെയ്യാനും ജീവിക്കാനും അനുയോജ്യമായ സ്ഥലമെന്ന നിലയിലാണ് റാങ്കിംഗ്. ലോകത്തിലെ ഏറ്റവും വലിയ cost of living database ആയ നംബിയോ (Numbeo) പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി ഒന്നാം സ്ഥാനത്തെത്തി. അജ്മാൻ രണ്ടാം സ്ഥാനവും ദുബായ് അഞ്ചാം സ്ഥാനവും നേടി, ദോഹയും തായ്‌പേയിയും മൂന്നും നാലും സ്ഥാനങ്ങൾ നേടിയപ്പോൾ മസ്‌കറ്റ് എട്ടാം സ്ഥാനത്താണ്. ജീവിത നിലവാരം, കുറ്റകൃത്യം, ആരോഗ്യ സംരക്ഷണം, മലിനീകരണം, ട്രാഫിക് എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. സുരക്ഷിതത്വത്തിൽ യുഎഇ നഗരങ്ങളുടെ ഉയർന്ന റാങ്കിംഗ് അതിന്റെ നിവാസികൾക്ക് ഗുണം ചെയ്യുക മാത്രമല്ല കാര്യമായ വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മാസം, ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്  പുറത്തിറക്കിയ ഒരു സർവേയിൽ അബുദാബി നിവാസികളിൽ 93 ശതമാനത്തിലധികം പേരും രാത്രിയിൽ…

Read More

ഇന്ത്യയിലെ ഏത് ബാങ്ക് ഉപഭോക്താവിനും യുപിഐ പേയ്‌മെന്റ് സംവിധാനം ആക്‌സസ് ചെയ്യാനും യോനോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം അഭ്യര്‍ത്ഥിക്കാനും കഴിയുന്ന ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കല്‍ (ഐസിസിഡബ്ല്യു) സൗകര്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ആരംഭിച്ചു. ബാങ്കിന്റെ 68-ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചര്‍. മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ ബാങ്കിങ് ആപ്പ് “യോനോ ഫോര്‍ എവരി ഇന്ത്യനും” SBI അവതരിപ്പിച്ചു. യോനോ ഫോര്‍ എവരി ഇന്ത്യന്‍ ആപ്പ് വഴി ഏതു ബാങ്കിന്റെ ഉപഭോക്താവിനും സ്‌കാന്‍ ആന്റ് പേ, പേ ബൈ കോണ്‍ടാക്ട്‌സ് തുടങ്ങിയ യുപിഐ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.എല്ലാ ഇന്ത്യക്കാരേയും ഉള്‍പ്പെടുത്തിയുള്ള ഉപഭോക്തൃ കേന്ദ്രീകൃത ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള എസ്ബിഐയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്.  2017-ല്‍ അവതരിപ്പിക്കപ്പെട്ട യോനോ ആപ്പിന് ആറു കോടി രജിസ്‌ട്രേഡ് ഉപയോക്താക്കളാണുള്ളത്. ഇന്റര്‍ ഓപറേറ്റബിൾ കാഷ് വിത്ത്‌ഡ്രോവല്‍ സൗകര്യം വഴി എസ്ബിഐയുടേയും മറ്റു ബാങ്കുകളുടേയും ഉപഭോക്താക്കള്‍ക്ക്  ഏതു ബാങ്കിന്റേയും ഐസിസിഡബ്ലിയു സൗകര്യമുള്ള എടിഎമ്മുകളില്‍ നിന്ന് എളുപ്പത്തില്‍…

Read More

വിദേശത്തേക്ക് പണമയക്കുന്നവർക്ക് ഒരല്പം ആശ്വാസവുമായി കേന്ദ്ര സർക്കാർ. വിദേശത്തേക്ക് പണമയക്കുന്നതിന് കൊണ്ടുവന്ന ഉയർന്ന നികുതി സമ്പ്രദായം (TCS ) നടപ്പാക്കുന്നത് ഒക്ടോബർ 1 വരെ നീട്ടി. ജൂലൈ 1 മുതൽ നടപ്പാക്കാനായിരുന്നു കേന്ദ്രം നേരത്തെ എടുത്ത  തീരുമാനം. രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് ഉയർന്ന TCS (ടാക്സ് കളക്ഷൻ അറ്റ് സോഴ്സ്) ഈടാക്കാനായിരുന്നു  ബജറ്റ് നിർദ്ദേശം . ഇതുമൂലം ഉണ്ടായേക്കാവുന്ന  പൊതുജനങ്ങളുടെ ബുദ്ധിമുട്ടും, വ്യവസായങ്ങൾക്കല്ലാതെ വിദ്യാഭ്യാസത്തിനടക്കം വിദേശത്തു പണം ചിലവാക്കുന്നവർക്കുണ്ടാകുന്ന തടസ്സങ്ങളും  പരിഗണിച്ചാണ് നികുതി സംവിധാനം നടപ്പാക്കുന്നത് നീട്ടിവച്ചത്. വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്ക് വിദേശത്തേക്ക് 2.5 ലക്ഷം ഡോളർ വരെ അയക്കാൻ അനുവദിക്കുന്ന ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലാണ് ഈ നികുതി വ്യവസ്ഥ നടപ്പാക്കിയത്. വിദേശത്തു  ക്രെഡിറ്റ് കാർഡ് ഉപയോഗത്തിനുള്ള ടിസിഎസ് വേണ്ടെന്ന് വച്ചു.രാജ്യാന്തര ക്രെഡിറ്റ് കാർഡുകളുടെ വിദേശ ഉപയോഗത്തിനും ചെലവുകൾക്കുമുള്ള ടിസിഎസ് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു. ബാങ്കുകൾ സോഫ്റ്റ് വെയറിൽ ആവശ്യമായ മാറ്റം വരുത്താൻ സമയം ചോദിച്ചിരുന്നു. രാജ്യാന്തര ക്രെഡിറ്റ് കാർഡുകൾ…

Read More