Author: News Desk

വ്യവസായ പ്രമുഖനും മനുഷ്യസ്‌നേഹിയുമായ രത്തൻ ടാറ്റ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വ്യവസായികളിൽ ഒരാളാണ്. നിരവധി കാര്യങ്ങളിൽ അദ്ദേഹം മാർഗനിർദ്ദേശങ്ങൾ നൽകാറുണ്ട്. സോഷ്യൽ മീഡിയയിൽ ടാറ്റ സൺസിന്റെ മുൻ ചെയർമാൻ ഇട്ടൊരു പോസ്റ്റാണ് ഇപ്പോൾ വൈറൽ.  ട്വിറ്ററിലെ തന്റെ 12.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനും ഇൻസ്റ്റാഗ്രാമിലെ 8.5 ദശലക്ഷത്തിലധികം ആരാധകർക്കുമായാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.  രത്തൻ ടാറ്റയ്ക്ക് നായകളോടുള്ള സ്നേഹം പരസ്യമായ രഹസ്യമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പോസ്റ്റിൽ അത്ഭുതമൊന്നുമില്ലെന്നാണ് ആരാധകർ പറയുന്നത്. മൺസൂൺ സമയത്ത് വാഹനങ്ങൾ ഓണാക്കുന്നതിന് മുമ്പ് വാഹനത്തിന് താഴെ പരിശോധിക്കണമെന്നാണ് രത്തൻ ടാറ്റയുടെ അഭ്യർത്ഥന.പൂച്ചകളും നായ്ക്കളും പോലുള്ള തെരുവ് മൃഗങ്ങൾ മഴക്കാലത്ത് കാറിനടിയിൽ അഭയം പ്രാപിക്കാറുണ്ട്. കാറുകൾ ഓണാക്കുന്നതിന് മുൻപ് പരിശോധിച്ചില്ലെങ്കിൽ, കാറുകൾക്ക് താഴെ ഇരിക്കുന്ന മൃഗങ്ങൾക്ക് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യും, രത്തൻ ടാറ്റ കുറിച്ചു. ഈ സീസണിൽ മഴ പെയ്യുമ്പോൾ നമുക്കെല്ലാവർക്കും അവർക്ക് താൽക്കാലിക അഭയം നൽകാൻ കഴിയുമെങ്കിൽ അത് വളരെ നല്ല കാര്യമായിരിക്കും, ടാറ്റ ട്വീറ്റ് ചെയ്തു. എന്തായാലും…

Read More

എയര്‍ കാര്‍ഗോ ബിസിനസ് ശക്തിപ്പെടുത്താന്‍ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കാരിയര്‍ കമ്പനികളിലൊന്നായ M.S.C. എയര്‍ കാര്‍ഗോ കേരളം ആസ്ഥാനമാക്കിയ ഐബിഎസുമായി പങ്കാളിത്തത്തിലേർപ്പെടുന്നു. എയര്‍ കാര്‍ഗോ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ്  ട്രാവല്‍ ആന്‍ഡ് കാര്‍ഗോ വ്യവസായത്തിലെ ആഗോള സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളായ IBSമായി മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) പങ്കാളിത്തത്തില്‍ ഏര്‍പ്പെടുക. എം.എസ്.സിയുടെ എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാന്‍ ഐബിഎസിന്‍റെ ഐകാര്‍ഗോ സൊല്യൂഷന്‍ വിന്യസിക്കും. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്‍റെ ഭാഗമായി കാര്‍ഗോ സെയില്‍സ്, ഓപ്പറേഷന്‍സ്, കാര്‍ഗോ അക്കൗണ്ടിംഗ്, എം.എസ്.സി പോര്‍ട്ടല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഇന്‍സ്റ്റാള്‍ ചെയ്യും. ഇത് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ എം.എസ്. സി.യെ സഹായിക്കും. ഡിജിറ്റലൈസേഷന്‍ പൂര്‍ണമായി നടപ്പിലാക്കുന്നതിലൂടെ എം.എസ്.സിയുടെ എയര്‍ കാര്‍ഗോ മൂല്യശൃംഖല, വില്‍പ്പന, ഓപ്പറേഷന്‍സ്, അക്കൗണ്ടിംഗ് എന്നിവയില്‍ കാര്യക്ഷമമായ മാറ്റമുണ്ടാക്കാനും ബിസിനസ് മെച്ചപ്പെടുത്താനും സാധിക്കും. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കാരിയര്‍ കമ്പനികളിലൊന്നായ എം.എസ്.സിയുടെ എയര്‍ കാര്‍ഗോ യൂണിറ്റ് വിപുലപ്പെടുത്താന്‍ ഈ പങ്കാളിത്തം ഐ.ബി.എസിനെ പ്രാപ്തമാക്കും.…

Read More

സംസ്ഥാന ഭാഗ്യക്കുറി വഴി ഒന്നിലധികം തവണ ചെറു സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഭാഗ്യശാലികൾ ഇനി അതിനും നികുതി നൽകേണ്ടി വരും. ഇത്തരക്കാരിൽ നിന്നും 30% നികുതി ഈടാക്കാനാണ് തീരുമാനം. ലോട്ടറി ഓഫീസുകളിലെത്തി ഇത്തരത്തിൽ സമ്മാനങ്ങൾ കൈപറ്റുന്നവർ ഇനി ആധാർ രേഖകൾ നിർബന്ധമായും നൽകണം. ഒരു സാമ്പത്തിക വർഷം ചെറു സമ്മാനങ്ങള്‍ പലതവണ നേടുന്നവരില്‍ നിന്നുള്ള നികുതി ചോര്‍ച്ച ഒഴിവാക്കാനാണ് പുതിയ തീരുമാനം. നിലവിൽ സമ്മാനത്തുക 10,000 രൂപ കടന്നാൽ 30 ശതമാനം നികുതിയാണ് ലോട്ടറി വകുപ്പ് സമ്മാനാർഹരിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ സമ്മാനത്തുക 50 ലക്ഷത്തില്‍ മുകളിൽ ലഭിച്ച പാന്‍കാര്‍ഡ് ഉടമകളായ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. ഇത് ആദായ നികുതി വകുപ്പിനാണ് നൽകേണ്ടത്. ഇനി ഒരു സാമ്പത്തികവർഷം ലഭിക്കുന്ന സമ്മാനങ്ങൾ എത്ര ചെറുതായാലും അത് പതിനായിരം രൂപ എന്ന പരിധി കടന്നാൽ സമ്മാനാർഹൻ TDS ഒടുക്കണം. ആഴ്ചയിൽ ഒരു നറുക്കെടുപ്പ് വീതമുള്ള 7 പ്രതിവാര ഭാഗ്യക്കുറികളാണ് കേരള ലോട്ടറി വകുപ്പ് നടത്തുന്നത്.…

Read More

ഇനി തിരുവനന്തപുരം ലുലു മാൾ വരുന്ന നാല് ദിവസം അടക്കില്ല. നൈറ്റ് ഷോപ്പിങ്ങും നോൺസ്റ്റോപ്പ്‌ ഷോപ്പിങ്ങും, എല്ലാ ഷോപ്പുകളിലും ബ്രാൻഡുകൾക്ക് 50% വരെ ഇളവും ഒക്കെയുണ്ട്. ഇളവുകൾ അറിയാൻ ഷോപ്പുകൾ കയറി ഇറങ്ങേണ്ട കാര്യവുമില്ല. കേരളത്തിലിതാദ്യമായി ഓഗ്മെന്റഡ് റിയാലിറ്റി ബിൽബോർഡും ഉണ്ടാകും. രാത്രികാല ഷോപ്പിംഗ് പ്രോത്സാഹിപ്പിയ്ക്കാന്‍ വിപുലമായ ക്രമീകരണവുമായി കേരളത്തിലെ ഏറ്റവും വലിയ മാളായ തിരുവനന്തപുരം ലുലു മാള്‍.ആദ്യ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി നൈറ്റ് ഷോപ്പിംഗും, നോണ്‍ സ്റ്റോപ്പ് ഷോപ്പിംഗും ഒരുമിച്ച് സംഘടിപ്പിച്ചാണ് ഈ ചുവടുവെയ്പ്. ഇതിന്‍റെ ഭാഗമായി ജൂലൈ ആറാം തീയതി രാവിലെ മുതല്‍ ഒന്‍പതാം തീയതി രാത്രിവരെ തുടര്‍ച്ചയായി മാള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കും. നൈറ്റ് ഷോപ്പിംങ് പ്രോത്സാഹിപ്പിയ്ക്കാന്‍ നാല് ദിവസവും മാളിലെ എല്ലാ ഷോപ്പുകളിലും അന്‍പത് ശതമാനം ഇളവ് ഉപഭോക്താക്കള്‍ക്ക് നൽകുമെന്ന് ലുലു മാൾ അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കടക്കം 500ലധികം ബ്രാന്‍ഡുകളാണ് നൈറ്റ് ഷോപ്പിംഗില്‍ വലിയ ഇളവുകള്‍ നല്‍കുന്നത്. ഇളവുകളറിയാൻ AR ബിൽ ബോർഡ് ജൂലൈ   6 മുതല്‍…

Read More

രാജ്യത്തെ റോഡുകളിൽ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ ഓടിക്കുന്നതിനുളള ആദ്യ ലൈസൻസിന് അംഗീകാരം നൽകി  യുഎഇ. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ട്വിറ്റിലൂടെ ഇക്കാര്യം അറിയിച്ചത്.  യുഎഇ മന്ത്രിസഭാ യോഗത്തിൽ ഷെയ്ഖ് മുഹമ്മദിന്റെ അധ്യക്ഷതയിലായിരുന്നു തീരുമാനം. ചൈനയിലെ ഗ്വാങ്‌ഷൂ ആസ്ഥാനമായ WeRide എന്ന കമ്പനിയാണ് സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ നിരത്തിലിറക്കുക. “രാജ്യത്തിന്റെ ഭാവി മൊബിലിറ്റി പാറ്റേണുകളിലെ മാറ്റം പ്രതിഫലിപ്പിക്കുന്ന എല്ലാത്തരം ഓട്ടോണമസ് വാഹനങ്ങളും WeRide രാജ്യത്ത് പരീക്ഷിക്കും,” അദ്ദേഹം ട്വീറ്റ് ചെയ്തു. യുഎഇയിലെ ഗതാഗതമേഖലയിൽ നിർണായകമാകുന്ന വ്യത്യസ്ത തരം ഓട്ടോണമസ് വാഹനങ്ങൾ കമ്പനി പരീക്ഷിക്കും. അബുദാബിയിലും കേന്ദ്രങ്ങളുളള WeRide ലോകത്തെ 26-ലധികം നഗരങ്ങളിൽ സ്വയംഭരണ ഡ്രൈവിംഗ് ഗവേഷണവും പ്രവർത്തനങ്ങളും നടത്തുന്നു. കമ്പനിയുടെ ഉൽപ്പന്നങ്ങളിൽ റോബോടാക്‌സികൾ, റോബോബസുകൾ, ഡെലിവറി സേവനങ്ങൾക്കായി റോബോവാനുകൾ, ഏത് കാലാവസ്ഥയിലും 24 മണിക്കൂറും പ്രവർത്തിക്കാൻ കഴിയുന്ന റോബോസ്വീപ്പറുകൾ എന്നിവ ഉൾപ്പെടുന്നു. ഓൺലൈൻ റൈഡ്-ഹെയ്ലിംഗ്, ഓൺ-ഡിമാൻഡ് ട്രാൻസ്പോർട്ട്, അർബൻ ലോജിസ്റ്റിക്സ് എന്നിവ സേവനങ്ങളിൽ ഉൾപ്പെടുന്നു. ഫെഡറൽ ഇലക്ട്രിക് വാഹന നയത്തിന് അംഗീകാരം നൽകിയതായും ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു.…

Read More

മോട്ടോകോർപ്പും ഹാർലി-ഡേവിഡ്‌സണും തമ്മിലുള്ള പങ്കാളിത്തത്തിൽ നിന്ന് പുറത്തുവരുന്ന ആദ്യ മോട്ടോർസൈക്കിളായ Harley-Davidson X440  ഇന്ത്യയിൽ 2.29 ലക്ഷം രൂപ പ്രാരംഭ വിലയിൽ (എക്സ്-ഷോറൂം) അവതരിപ്പിച്ചു. ഇതോടെ ഹാർലി-ഡേവിഡ്‌സൺ X440-ലൂടെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോയ്ക്കൊപ്പം അമേരിക്കൻ ബ്രാൻഡായ  ഹാർലി-ഡേവിഡ്‌സൺ ഇന്ത്യയിൽ ആദ്യമായി 440cc സെഗ്‌മെന്റിലേക്ക് പ്രവേശിച്ചു. ഹീറോ മോട്ടോകോർപ്പിന്റെ നീമ്രാന (Neemrana) ഫാക്ടറിയിലാണ് പുതിയ ബൈക്ക് നിർമ്മിക്കുന്നത്.  Denim, Vivid, S  എന്നീ മൂന്ന് വേരിയന്റുകളിൽ ഹാർലി-ഡേവിഡ്‌സൺ X440 ലഭ്യമാണ്. ഡെനിം വേരിയൻറ് സ്‌പോക്ക് വീലുകളുമായി മസ്റ്റാർഡ് കളർ ഓപ്ഷനിൽ വരുന്നു. അതേസമയം വിവിഡ് വേരിയൻറ് മെറ്റാലിക് തിക്ക് റെഡ്, മെറ്റാലിക് ഡാർക്ക് സിൽവർ എന്നീ ഡ്യുവൽ-ടോൺ സ്കീമുകളിൽ അലോയ് വീലുകളോട് കൂടിയതാണ്. എസ് വേരിയന്റിന് 3D ബ്രാൻഡിംഗും പ്രീമിയം ഫിനിഷും ഉള്ള ഡെനിം ബ്ലാക്ക് കളർ സ്കീം, അലോയ് വീലുകൾ, സ്വർണ്ണ നിറമുള്ള എഞ്ചിനും ബോഡി ഭാഗങ്ങളും ‘കണക്ട് 2.0’ പാക്കേജ് എന്നിവ ലഭിക്കുന്നു. ഹാർലി-ഡേവിഡ്‌സൺ X440 യുടെ ഹൃദയം…

Read More

കേരളം തികച്ചും ഒരു MSME സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. സംരംഭകർ സംസ്ഥാനസർക്കാരിന്റെ MSME സമീപനത്തെ ഏറ്റെടുത്തു കഴിഞ്ഞു. വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾക്ക് വിവിധ വകുപ്പുകൾ കയറിയിറങ്ങാതെ കെ-സ്വിഫ്റ്റിലൂടെ ഇതുവരെ ക്ലിയറൻസ് നേടിയത് 36,713 എംഎസ്എംഇകൾ എന്നത് തന്നെ തെളിവ്. 63,263 സംരംഭകരാണ് ഇതിനകം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെ ഓർക്കണം വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞ വാക്കുകൾ. ” തുടക്കം എളുപ്പമാണ് ; തുടർച്ചയാണ് ദുഷ്‌കരം”. കേരളത്തിന് ഏറ്റവും അനുയോജ്യമായ മേഖലാണ് എം.എസ്.എം.ഇകളുടേത്. സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയില്‍ പ്രധാന സംഭാവന നല്‍കാന്‍ ഇതിനാകും എന്ന തിരിച്ചറിവാണ് സംസ്ഥാന വ്യവസായ വകുപ്പിനെ കെ സ്വിഫ്റ്റ് എന്ന ആരംഭ സഹായ സംവിധാനത്തിലേക്ക് നയിച്ചത്. ഇപ്പോളിതാ എം.എസ്.എം.ഇകളുടെ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ അതതു സമയം തിരിച്ചറിഞ്ഞ് സഹായിക്കുന്ന സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്ന ശ്രമം നടക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലിൽ കേരളത്തിന്‍റെ എം.എസ്.എം.ഇ മേഖലയില്‍ അഭിമാനകരമായ വര്‍ഷമാണ് കടന്നുപോയത്. 1,39,840 പുതിയ സംരംഭങ്ങള്‍ ഇതുവരെ തുടങ്ങാനായി. എം.എസ്.എം.ഇകള്‍ക്ക് വലിയ…

Read More

ഇന്ത്യ ആദ്യമായി ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ ആഗോള ശ്രദ്ധ നേടുകയാണ് ന്യൂഡൽഹി. 18-ാമത് ജി20 ഉച്ചകോടി സെപ്റ്റംബർ 9-10 തീയതികളിലാണ് ന്യൂഡൽഹിയിൽ നടക്കുക. ദക്ഷിണേഷ്യയിലെ ആദ്യ ഉച്ചകോടി, 43 രാഷ്ട്രത്തലവന്മാരും ഗവൺമെന്റ് തലവന്മാരും അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും അടങ്ങുന്ന ഏറ്റവും വലിയ പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിക്കും. പുതിയ ആശയങ്ങൾ പങ്കുവയ്ക്കാനും തന്ത്രപരമായ ആഗോള പങ്കാളിത്തം രൂപീകരിക്കാനും നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും ഉച്ചകോടി വഴിയൊരുക്കും. ‘ഇന്ത്യക്കുള്ള വലിയ അവസരമാണ്’ എന്നാണ് ഇന്തോനേഷ്യയിൽ നിന്ന് G20 അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. റഷ്യ-ഉക്രെയ്ൻ യുദ്ധം, ക്രൂഡ് വിലവർദ്ധന, പലിശനിരക്ക് ഉയർത്തൽ, ആഗോള ഡിമാൻഡിലെ മാന്ദ്യം എന്നിവ കാരണം ലോകം ഒന്നിലധികം പ്രശ്നത്തിലായ ഒരു നിർണായക ഘട്ടത്തിലാണ് ഇന്ത്യ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. G20 അംഗങ്ങൾ ലോക ജനസംഖ്യയുടെ 65 ശതമാനത്തെയും ലോക വ്യാപാരത്തിന്റെ 79 ശതമാനത്തെയും ലോക സമ്പദ്‌വ്യവസ്ഥയുടെ 84 ശതമാനത്തെയും പ്രതിനിധീകരിക്കുന്നു.സെപ്റ്റംബറിൽ, G20 രാജ്യങ്ങളുടെ നേതാക്കൾ വാർഷിക ഉച്ചകോടിക്കായി ന്യൂഡൽഹിയിൽ എത്തുമ്പോൾ, ഇന്ത്യ അതിന്റെ ചരിത്രത്തിലെ…

Read More

ഫീച്ചർ ഫോണുകളിൽ വിപ്ലവവുമായി ജിയോ ഭാരത് ഫോൺ പുറത്തിറങ്ങുന്നു. വെറും  999 രൂപക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഏറ്റവും വിലകുറഞ്ഞ 4G  ഫീച്ചർ ഫോണാണ് ജിയോ പുറത്തിറക്കുന്നത്. ഇന്ത്യയിൽ നിലവിൽ 25 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കളാണ് ഉള്ളത്. അവർക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകൾ പ്രാപ്തമാക്കാൻ ഈ ചുവടുവയ്പ്പിലൂടെ സാധിക്കും. 999 രൂപയ്ക്കാണ് ഫോൺ വിപണിയിൽ ലഭ്യമാവുക.  ഇന്റർനെറ്റ് സൗകര്യമുള്ള  ഫീച്ചർ ഫോണുകൾ ഏറ്റവും വിലക്കുറവിൽ ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ജൂലൈ ഏഴു മുതൽ ഇന്ത്യയിൽ ഉടനീളമുള്ള സ്റ്റോറുകളിൽ ലഭ്യമാകും. ആദ്യ ഘട്ടത്തിൽ 10 ലക്ഷം ഫോണുകളാണ് പുറത്തിറക്കുക. പ്രത്യേക ഓഫറുകളും ജിയോ ഭാരത് ഫോണിൽ ജിയോ നൽകുന്നുണ്ട്. 14 GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും 123 രൂപയ്ക്കാണ് ലഭ്യമാകുക. മറ്റു സേവനദാതാക്കളെ അപേക്ഷിച്ചു 30% കിഴിവിൽ മാസ വരിക്കാരാകാം. ഒപ്പം ഏഴു മടങ്ങ് അധിക ഡാറ്റ ലഭ്യമാകും. മറ്റ് ദാതാക്കൾ 179 രൂപയ്ക്കാണ് 2 ജിബി ഡാറ്റയും കോളുകളും…

Read More

Zomato, one of India’s leading food delivery startups, has recently unveiled a new feature that allows users to build multiple carts simultaneously, in a bid to rival PhonePe-owned Pincode’s functionality. This innovative update enables Zomato’s users to create carts from up to four different restaurants and conveniently order from their preferred eatery. The feature, similar to Pincode’s capabilities, allows users to check out one cart and return to complete orders from the remaining carts, enhancing the overall shopping experience. Enhancing the Shopping Experience: Zomato’s New Multi-Cart Feature With its latest app update, Zomato aims to improve the shopping experience for its users by introducing the multi-cart feature. By offering the ability to build carts from various…

Read More