Author: News Desk

The RAPIDX, India’s first regional train service, is set to commence operations in July with a 17-kilometre priority section. This section is part of the Delhi-Meerut Regional Rapid Transit System (RRTS), a high-speed railway system across its entire length. Let’s take a closer look at the key details. Safety Approvals Received, Inauguration by Prime Minister Modi Expected According to officials from the National Capital Region Transport Corporation (NCRTC), the development authority for the rapid rail service, safety approvals have been obtained from the commissioner for Metro Rail Safety (CMRS). The project is expected to be inaugurated by Prime Minister Narendra Modi…

Read More

വന്ദേഭാരത് ട്രെയിൻ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാമതായി കേരളം. കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതിന്റെ  ഒക്യുപെൻസി 183 ശതമാനമാണ്. തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതിലെ ശരാശരി ഒക്യുപെൻസി 176 ശതമാനവും. ഇത് മാത്രം പോരെ വന്ദേ ഭാരതിന്റെ കേരളത്തിലെ സ്വീകാര്യതക്ക്.  രാജ്യത്ത് ആകമാനം 23 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്.   തൊട്ട് പിന്നാലെയുള്ള ഗാന്ധി നഗർ മുംബൈ വന്ദേഭാരതിന്റെ ഒക്യുപെൻസി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളിൽ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെൻസി വിലയിരുത്തുന്നത്.ഏപ്രിൽ 1, 2022 മുതൽ ജൂൺ 21, 2023 വരെ 2140 ട്രിപ്പുകളാണ് വന്ദേഭാരത് നടത്തിയത്. 2520370 യാത്രക്കാരാണ് വന്ദേഭാരതിൽ സഞ്ചരിച്ചതെന്നാണ് ലഭ്യമായ കണക്കുകൾ വിശദമാക്കുന്നത്. നീണ്ട ചർച്ചകൾക്കും പ്രതീക്ഷകൾക്കും ആവേശത്തിനും നടുവിലൂടെയാണ് കേരളത്തിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് എത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമതെത്തിയിരിക്കുന്നത് കേരളത്തിലേക്കെത്തിയ വന്ദേഭാരത് എക്‌സ്പ്രസാണ്. 23 വന്ദേ ഭാരത് ട്രെയിനുകളുള്ള രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിൻ…

Read More

കേരള തലസ്ഥാനത്തിന്‍റെ സുസ്ഥിര വികസനവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (KSUM) സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും (SCTL) കൈകോര്‍ക്കുന്നു. നഗര വികസനത്തിന് ഉപയോഗപ്പെടുത്താവുന്ന അത്യാധുനിക സാങ്കേതികവിദ്യകളും നൂതന ആശയങ്ങളും പരിഹാരങ്ങളുമാണ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് തേടുന്നത്. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ കെഎസ് യുഎമ്മിന്‍റെ അനുഭവസമ്പത്തും ഉപദേശവും പിന്തുണയും പദ്ധതിനിര്‍വ്വഹണത്തില്‍ പ്രയോജനപ്പെടുത്തും. സ്റ്റാര്‍ട്ടപ്പുകള്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ KSUM വിലയിരുത്തി മികച്ചവ തെരഞ്ഞെടുക്കും. SCTL സി.ഇ.ഒ അരുണ്‍ കെ. വിജയന്‍: “സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിവ് പ്രകടിപ്പിക്കുന്നതിനും സ്മാര്‍ട്ട് സിറ്റി മേഖലയില്‍ കൈയൊപ്പ് പതിപ്പിക്കുന്നതിനുള്ള അവസരമാണ് ഈ സംരംഭം വാഗ്ദാനം ചെയ്യുന്നത്. പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളും ഉള്‍ക്കൊണ്ടു കൊണ്ടായിരിക്കണം നഗരവികസനം സാധ്യമാകേണ്ടത്. ഇത് ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളാണ് തേടുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേക്ക് മികച്ച ആശയങ്ങളുമായി വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍കള്‍ക്ക് പിന്തുണയും നെറ്റ് വര്‍ക്കിംഗ് അവസരങ്ങളും ഉറപ്പാക്കും.” വ്യക്തികള്‍ക്കും ടീമായും ആശയങ്ങള്‍ സമര്‍പ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ജൂലൈ 8. കൂടുതല്‍ വിവരങ്ങള്‍ക്കും…

Read More

രാജ്യത്തെ സൗകര്യങ്ങള്‍ കുറഞ്ഞ ആരോഗ്യ കേന്ദ്രങ്ങളില്‍ മാമോഗ്രാമിനു പകരമായി ഉപയോഗിക്കാവുന്ന ഫലപ്രദമായ മാർഗം അവതരിപ്പിച്ചു HLL ലൈഫ് കെയർ. റേഡിയേഷൻ ഇല്ല, ചെലവ് കുറവ് തുടങ്ങിയ സവിശേഷതകളുള്ള  സ്തനാര്‍ബുദം നേരത്തെ നിര്‍ണ്ണയിക്കുന്നതിനുള്ള നൂതന സംവിധാനം ‘ibreastExam’ നു വേണ്ടി ഇന്ത്യ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.  പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന UE ലൈഫ്‌സയന്‍സസ്സും സ്തനാര്‍ബുദം  നേരത്തെ നിര്‍ണ്ണയിക്കുന്നതിനുള്ള നൂതന സംവിധാനത്തിനായി  കൈകോര്‍ത്തു കഴിഞ്ഞു. സ്തനാര്‍ബുദം നേരത്തെ നിര്‍ണ്ണയിക്കുന്നതിനുള്ള നൂതന സ്‌ക്രീനിംഗ് സംവിധാനം ‘ibreastExam’ രാജ്യമെമ്പാടും അവതരിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള എച്ച്എല്‍എല്‍ 5 വര്‍ഷത്തേയ്ക്ക് യുഇ ലൈഫ്‌സയന്‍സസിസിനെ  എംപാനല്‍ ചെയ്തു. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള നവീനമായ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന സ്ഥാപനമാണ് യുഇ ലൈഫ് സയന്‍സസ്. ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററിയുടെ പഠനമനുസരിച്ച് മറ്റേതൊരു രാജ്യത്തെക്കാളും ഇന്ത്യയില്‍ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട മരണനിരക്ക് വളരെ കൂടുതലാണ്. 50 വയസ്സിനുള്ളിലുള്ള സ്ത്രീകളാണു ഇതിലേറെയും. വൈകിയുള്ള രോഗനിര്‍ണയമാണ്…

Read More

 തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാന്‍മെക്ക് സ്മാര്‍ട്ട് സൊല്യൂഷനെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍റലണ്‍ സൊല്യൂഷന്‍സ് ഏറ്റെടുത്തു. ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ് എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് KSUM സ്റ്റാർട്ടപ്പ്  മാന്‍മെക്ക് സ്മാര്‍ട്ട് സൊല്യൂഷന്‍സ് (Manmech Smart Solutions). വാണിജ്യ സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന കമ്പനിയാണ് സെന്‍റലണ്‍ സൊല്യൂഷന്‍സ് (CENTELON SOLUTIONS). ഡാറ്റാ മാനേജ്മന്‍റ്, ക്ലൗഡ്, ഈആര്‍പി, സിആര്‍എം എന്നീ മേഖലകളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. മാന്‍മെക്കിനെ ഏറ്റെടുത്തതിലൂടെ വളര്‍ച്ചയുടെയും നൂതനത്വത്തിന്‍റെയും പുതിയ ഘട്ടത്തിലേക്കാണ് കടക്കുന്നതെന്ന് സെന്‍റലണ്‍ സൊല്യൂഷന്‍സിന്‍റെ സിഇഒ അജിത് സ്റ്റീഫന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ബിസനസ് മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച സേവനം ഇതിലൂടെ വാഗ്ദാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. “ആധുനിക സാങ്കേതികവിദ്യയിലെ നൂതനത്വം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അത് വാണിജ്യപരമായി ഉപയോഗിക്കാനുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഈ ഏറ്റെടുക്കല്‍. ആഗോള വിശ്വാസ്യതയുള്ള ബ്രാന്‍ഡെന്ന നിലയില്‍ കൂടുതല്‍ മേഖലകളിലേക്ക് കടക്കാനും ഈ തീരുമാനത്തിലൂടെ സാധിക്കും.”

Read More

ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് റീജണൽ റെയിൽ സർവീസ് Rapidx-ന്  ജൂലൈയിൽ തുടക്കമാകും. ഡൽഹിയെ അതിന്റെ പ്രാന്തപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ ഭാഗമാണിത്. റാപ്പിഡ് റെയിൽ സർവീസിന്റെ വികസന ചുമതലയുള്ള നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (NCRTC) ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മെട്രോ റെയിൽ സേഫ്റ്റി (CMRS) കമ്മീഷണറിൽ നിന്ന് സുരക്ഷാ അനുമതികൾ ലഭിച്ചിട്ടുണ്ട്. പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സ്ത്രീകൾക്ക് സുരക്ഷിതവും സുഖപ്രദവുമായ പ്രാദേശിക യാത്ര ഉറപ്പാക്കാൻ RAPIDX-ന് എല്ലാ ട്രെയിനുകളിലും ഒരു വനിതാ കോച്ച് ഉണ്ടായിരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.എല്ലാ സ്റ്റേഷനുകളിലും ഡയപ്പർ മാറ്റുന്നതിനുള്ള ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റ്‌ഫോം തലത്തിലും ട്രെയിനിന്റെ വാതിൽ തുറക്കുന്ന സ്ഥലത്തും ഈ കോച്ചുകൾ തിരിച്ചറിയുന്നതിന് കൃത്യമായ സൂചനകൾ നൽകിയിട്ടുണ്ട്. ഈ റിസർവ്ഡ് കോച്ചിൽ 72 സീറ്റ് കപ്പാസിറ്റി ഉണ്ടായിരിക്കും. RRTS-ൽ ട്രെയിനുകൾക്ക് പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്ററാണ്. സാഹിബാബാദ്, ഗാസിയാബാദ്, ഗുൽദാർ, ദുഹായ്, ദുഹായ് ഡിപ്പോ…

Read More

എല്ലാ വില്ലേജുകളെയും ODF പ്ലസ് പദവിയിലേക്കെത്തിച്ച കേരളത്തിന് ശുചിത്വ മാലിന്യ സംസ്കരണത്തിൽ മികവിന്റെ അംഗീകാരം.  കേന്ദ്ര സര്‍ക്കാരിന്‍റെ സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ ഗ്രാമങ്ങളുടെ ശുചിത്വ മാനദണ്ഡങ്ങളുടെ വിലയിരുത്തലില്‍ എല്ലാ വില്ലേജുകളെയും സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത പ്ലസ് (ODF പ്ലസ്) പദവിയില്‍ എത്തിച്ച് കേരളം. കേന്ദ്ര കുടിവെള്ള ശുചിത്വ വകുപ്പിന്‍റെ വിലയിരുത്തല്‍ മാനദണ്ഡമനുസരിച്ച് ഓരോ ഗ്രാമങ്ങളെയും ശുചിത്വ മാലിന്യസംസ്കരണ മേഖലയിലെ ഭൗതിക സൗകര്യങ്ങളുടെയും ശുചിത്വ നിലവാരത്തിന്‍റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന പ്രക്രിയയില്‍ ആണ് കേരളം ഒ.ഡി.എഫ് പ്ലസ് പദവി നേടിയത്. ഒ.ഡി.എഫ് പ്ലസ് പദവി 2016 ല്‍ കേരളം കൈവരിച്ച സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത പദവി എന്ന നേട്ടത്തിന്‍റെ അടുത്ത പടിയായി ഗ്രാമങ്ങളില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കൂടുതലായി ഒരുക്കുന്ന സൗകര്യങ്ങള്‍ ആണ് ഒ.ഡി.എഫ് പ്ലസ് നേടുന്നതിനായി വിലയിരുത്തപ്പെട്ടത്. ഖര ദ്രവ മാലിന്യ സംസ്ക്കരണ രംഗത്ത് ഗ്രാമതലങ്ങളില്‍ മികച്ച ഇടപെടല്‍ നടത്തി ഗ്രാമങ്ങളെ വൃത്തിയും ശുചിത്വവുമുള്ള ഇടങ്ങളാക്കി…

Read More

ഉപയോക്താക്കൾക്ക് ഓരോ ദിവസവും വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തിൽ  “താൽക്കാലിക പരിധി” അവതരിപ്പിച്ചതായി സ്ഥിരീകരിച്ച് ട്വിറ്റർ സിഇഒ എലോൺ മസ്‌ക്.  വെരിഫൈഡ് സ്റ്റാറ്റസുളള അക്കൗണ്ടുകൾക്ക് പ്രതിദിനം 6000 പോസ്റ്റുകൾ വായിക്കാവുന്ന നിലയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് 600 പോസ്റ്റുകളും വെരിഫൈ‍ഡല്ലാത്ത പുതിയ അക്കൗണ്ടുകൾക്കുളള പരിധി 300 പോസ്റ്റുകളും ആയി നിജപ്പെടുത്തിയിരിക്കുന്നു. താത്കാലിക പരിധികൾ നിലവിൽ ഓഗസ്റ്റ് ഒന്നിന് അവസാനിക്കും, എന്നാൽ അവ നീട്ടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഡാറ്റാ സ്‌ക്രാപ്പിംഗും സിസ്റ്റം കൃത്രിമത്വവും തടയാനാണ് താല്ക്കാലിക പരിധി നിശ്ചയിക്കുന്നതെന്ന് മസ്ക് വ്യക്തമാക്കി. വെരിഫൈഡ് ഉപയോക്താക്കൾക്ക് പ്രതിദിനം 8,000 ട്വീറ്റുകളായും വെരിഫൈഡ‍് അല്ലാത്തവർക്ക് 800 ആയും പുതിയ വെരിഫൈഡ് അല്ലാത്ത അക്കൗണ്ടുകൾക്ക് 400 ആയും പരിധി “ഉടൻ” വർദ്ധിപ്പിക്കുമെന്ന് മസ്‌ക് പിന്നീട് പോസ്റ്റ് ചെയ്തു. ഉപയോക്താക്കളുടെ സ്ക്രോൾ സമയം പരിമിതപ്പെടുത്തുന്നത് പരസ്യത്തെ ബാധിക്കുമെന്നതിനാൽ, ഒരു സോഷ്യൽ നെറ്റ്‌വർക്കിന്റെ വായന നിരക്ക് പരിമിതപ്പെടുത്തുന്നത് വളരെ വിചിത്രമാണ് എന്ന വാദമാണ് ഇൻഡസ്ട്രി വിദഗ്ധർ ഉന്നയിക്കുന്നത്. കഴിഞ്ഞ…

Read More

മൾട്ടി-റെസ്റ്റോറന്റ് കാർട്ട് ഫീച്ചറുമായി ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. ഒന്നിലധികം റെസ്റ്റോറന്റുകളിൽ നിന്ന് ഒരേസമയം ഭക്ഷണം ഓർഡർ ചെയ്യാൻ സോമാറ്റോ ഇപ്പോൾ ഉപയോക്താക്കളെ അനുവദിക്കുന്നു. മൾട്ടി-റെസ്റ്റോറന്റ് കാർട്ട് ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരേ സമയം 4 ഭക്ഷണശാലകളിൽ നിന്നുള്ള ഭക്ഷണം  ചേർക്കാൻ കഴിയും. വ്യത്യസ്‌ത റെസ്‌റ്റോറന്റുകളിൽ നിന്ന് എന്താണ് കഴിക്കേണ്ടതെന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യാനും കാർട്ടിൽ സൂക്ഷിക്കാനും സാധിക്കും. സൊമാറ്റോയുടെ എതിരാളിയായ ഫുഡ് ഡെലിവറി ആപ്പ് സ്വിഗ്ഗിയിൽ ഈ ഫീച്ചർ ഇതുവരെ ലഭ്യമല്ല. Pincode എന്ന PhonePe-യുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനിൽ നിന്നാണ് Zomato പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഇതുകൂടാതെ, ക്ലൗഡ് കിച്ചൺ യൂണികോൺ റിബൽ ഫുഡ്‌സ് ഒരേ സമയം ഒന്നിലധികം റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ONDC) പിൻകോഡ് എങ്ങനെ പ്രവർത്തിക്കുന്നുവോ അതുപോലെ തന്നെ, ഉപയോക്താക്കൾക്ക് ഒരു പർച്ചേസ് പൂർത്തിയാക്കിയ ശേഷം മറ്റ് കാർട്ടുകളിൽ നിന്ന് ഓർഡറുകൾ നൽകുന്നത് തുടരാം. പുതിയ നീക്കത്തിലൂടെ, ഉപഭോക്താക്കളുടെ വാങ്ങൽ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം…

Read More

ലോകത്തിലെ ഏറ്റവും മൂല്യവത്തായ ലിസ്റ്റഡ് കമ്പനി കൂടിയായ ആപ്പിളിന്റെ വിപണി  മൂലധനം വെള്ളിയാഴ്ച 3 ട്രില്യൺ ഡോളർ കടന്നു. കഴിഞ്ഞ വർഷം ജനുവരിക്ക് ശേഷം ആദ്യമായിട്ടാണ് ആപ്പിളിന്റെ വിപണി മൂലധനം മൂന്ന് ട്രില്യൺ ഡോളർ കടക്കുന്നത്. ആപ്പിളിന്റെ ഓഹരികൾ രാവിലെ വ്യാപാരത്തിൽ 1.3 ശതമാനം ഉയർന്ന് 191.99 ഡോളറിലെത്തിയിരുന്നു. ഫെഡറൽ റിസർവ്, പലിശ നിരക്ക് വർദ്ധനയുടെ വേഗത കുറയ്ക്കുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ചുറ്റിപ്പറ്റിയുള്ള ബഹളത്തിലും ടെക്നോളജി സ്റ്റോക്കുകൾ കുതിച്ചുയരുന്നതാണ് ആപ്പിൾ ഓഹരികളിലെ ഏറ്റവും പുതിയ നേട്ടത്തിനിടയാക്കിയത്. അതിനാൽ വെർച്വൽ റിയാലിറ്റിയിലേക്കുള്ള കമ്പനിയുടെ വിപുലീകരണത്തിൽ നിക്ഷേപകർ വരുമാന വളർച്ചയ്ക്കുള്ള സാധ്യത കാണുന്നതിനാൽ, Apple Inc-ന്റെ വിപണി മൂലധനം 2021 ജനുവരിക്ക് ശേഷം ആദ്യമായി $3 ട്രില്യൺ കവിഞ്ഞു. ആപ്പിളിന് രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച ഐഫോൺ വിൽപ്പനയും ജൂണിൽ വിഷൻ പ്രോ എന്ന ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ഉൾപ്പെടെയുള്ള പുതിയ ഉൽപ്പന്നങ്ങളുടെ അവതരണവും അനിശ്ചിതത്വമുള്ള സമ്പദ്‌വ്യവസ്ഥയിൽ ടെക് ഭീമന്റെ മുന്നേറ്റം ഉയർത്തിക്കാട്ടുന്നു.. റിഫിനിറ്റീവ് ഡാറ്റ അനുസരിച്ച്, സ്റ്റോക്കുകളുടെ മൂല്യനിർണ്ണയത്തിനുള്ള പൊതു മാനദണ്ഡമായ ഫോർവേഡ് പ്രൈസ്-ടു-എണിംഗ്സ് മൾട്ടിപ്പിൾ (P/E), 12…

Read More