Author: News Desk
റിലയൻസ് തലപ്പത്ത് സംഭവിക്കുന്നതിതാണ്. തലമുറ അധികാര കൈമാറ്റത്തിനു സാക്ഷ്യം വഹിക്കാൻ റിലയൻസ് കുടുംബം ഒരുങ്ങുന്നു നിത അംബാനി ബോർഡിൽ നിന്ന് പടിയിറങ്ങുന്നു – റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണായി തുടരും നിത അംബാനിയുടെ രാജി ഡയറക്ടർ ബോർഡ് ഔദ്യോഗികമായി സ്വീകരിച്ചു. ഇനി ബോർഡ് മീറ്റിംഗുകളിൽ സ്ഥിരം ക്ഷണിതാവ് . ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ ഡയറക്ടർ ബോർഡിൽ നിയമിക്കാൻ തീരുമാനം പടിയിറങ്ങി, പദവികൾ പകുത്തു നൽകി , സ്ഥിരം ക്ഷണിതാവായി തലമുറകൈമാറ്റത്തിന് തുടക്കമിട്ട് നിത അംവാനി. ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ റിലയൻസിന്റെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ തീരുമാനിച്ചു. ഹ്യൂമൻ റിസോഴ്‌സ്, നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റി മുന്നോട്ടുവച്ച നിർദ്ദേശപ്രകാരമാണ് തീരുമാനം. ഓഹരി ഉടമകളുടെ അംഗീകാരത്തിനുശേഷം നിയുക്ത വ്യക്തികൾ അവരുടെ ചുമതലകൾ ഔദ്യോഗികമായി ഏറ്റെടുക്കും. ഇതിനൊപ്പം നിത അംബാനിയുടെ രാജി ഡയറക്ടർ ബോർഡ് ഔദ്യോഗികമായി…
ചന്ദ്രനിൽ സ്വൈരവിഹാരം നടത്തുന്ന പ്രഗ്യാൻ റോവറിന്റെ ശ്രദ്ധക്ക്. അവിടെ ചൈനയുമുണ്ട്. ഒന്ന് സൂക്ഷിക്കണം. ഇന്ത്യയുടെ പ്രഗ്യാനും ചൈനയുടെ യുട്ടു 2 ഉം മാത്രമാണ് ഇപ്പോൾ ചന്ദ്രനിൽ കറങ്ങി നടക്കുന്ന റോവറുകൾ. റോവറുകൾ തമ്മിലുള്ള ദൂരം ഏകദേശം 1,891 കി.മീ ആണെന്നാണ് കണക്ക്. അതുകൊണ്ടു തന്നെ ഇരുവരും കണ്ടുമുട്ടാനിടയില്ല. ചന്ദ്രയാൻ 3 ന്റെ വിക്രം ലാൻഡർ പ്രഗ്യാൻ റോവറിനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഫലപ്രദമായി വിന്യസിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സർവേ നടത്തുന്നതിന് സ്ഥാനം പിടിച്ചിരിക്കുന്ന റോവറിനു അതിന്റെ ലാൻഡറായ വിക്രത്തിൽ നിന്ന് 500 മീറ്റർ വരെ മാത്രമേ പര്യവേക്ഷണം നടത്താൻ കഴിയൂ. 2019 ജനുവരി 3-ന് ദക്ഷിണധ്രുവ-എയ്റ്റ്കിൻ തടത്തിലെ വോൺ കർമാൻ ഗർത്തത്തിൽ ചാങ്’ഇ-4 ഇറങ്ങി, ചന്ദ്രന്റെ വിദൂരഭാഗത്ത് നിയന്ത്രിത ലാൻഡിംഗ് നടത്തുന്ന ആദ്യത്തെ ബഹിരാകാശ പേടകമായി. ഇതാദ്യമായി ചാദ്രോപരിതലത്തിൽ രണ്ടു സജീവ റോവറുകൾ പര്യവേക്ഷണം നടത്തുന്നു ചൈനയുടെ Chang’e 4 2019 ൽ ചന്ദ്രോപരിതലത്തിൽ എത്തിച്ചതാണ് Yutu 2…
ഇനി ഇന്ത്യ സൂര്യനിലേക്ക്. സൂര്യ പഠന ദൗത്യത്തിന് തയാറെടുക്കുകയാണ് ആദിത്യ L1 ലൂടെ ഇന്ത്യയുടെ ISRO. ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എൽ 1 ന്റെ വിക്ഷപണം സെപ്റ്റംബർ 2-ന് നടക്കും. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും പിഎസ്എൽവിവിക്ഷേപണ വാഹനത്തിൽ ആദിത്യ എൽ വണ്ണിന്റെ യാത്ര ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് -L1-. ലഗ്രാഞ്ച് -എൽ വണ്ണിന് ചുറ്റുുമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലം ഏകദേശം തുല്യമായി അനുഭവപ്പെടുന്ന ഇടമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. ആശയവിനിമയങ്ങളും നാവിഗേഷൻ സംവിധാനങ്ങളും തടസ്സപ്പെടുത്തുന്നത് അടക്കം ഭൂമിയിൽ അസ്വസ്ഥതകൾ ഉണ്ടാക്കാൻ സാധ്യതയുള്ള സൗരവാതത്തെക്കുറിച്ചുള്ള പഠനത്തിനും…
ഹാർട്ട്‌ത്രോബ് കോടീശ്വരൻ: കോളിവുഡിലെ ഒരു കാലത്തെ ‘ചോക്ലേറ്റ് ബോയ്’. ചലച്ചിത്ര രംഗത്തെ മണിരത്നത്തിന്റെ കണ്ടുപിടുത്തം പക്ഷെ അങ്ങനങ്ങു പാഴായില്ല. ജീവിതത്തെ വെട്ടിപ്പിടിക്കാൻ ദൃഢനിശ്ചയവും കൂടിയായപ്പോൾ അരവിന്ദസ്വാമിയെന്ന തെന്നിന്ത്യൻ ആക്ടർ ഇപ്പോളിതാ വെള്ളിത്തിര വിട്ടാൽ മികച്ചൊരു സംരംഭകനാണ് താനെന്നും തെളിയിച്ചു. അതെ ബി-ടൗണിൽ നിന്ന് ഒരു മില്യൺ ഡോളർ കമ്പനി ആരംഭിച്ചു കോടികൾ സമ്പാദിച്ചു തന്നെ തോൽപിക്കാനിറങ്ങിതിരിച്ച വിധിയെ തന്നെ പരാജയപ്പെടുത്തിയ അരവിന്ദ് സ്വാമി. ഒരു അപകടത്തിൽപെട്ടു നീണ്ട അഞ്ചു വർഷമാണ് അദ്ദേഹം കാലിനു ചലന ശേഷി ഭാഗികമായി നഷ്ടപ്പെട്ട് ചികിത്സയിലായിരുന്നത് എന്ന് എത്ര പേർക്കറിയാം.? അപകടമുണ്ടാകുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം മാക്സിമസ് എന്ന കമ്പനി സ്ഥാപിച്ചിരുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം 2022ൽ ഈ കമ്പനിയുടെ വരുമാനം 418 മില്യൺ ഡോളറായിരുന്നു (ഏകദേശം 3300 കോടി രൂപ). പിന്നീട് ആരോഗ്യപ്രശ്നങ്ങളെല്ലാം മാറി വന്ന അരവിന്ദ് ഇപ്പോഴും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. 20-ാം വയസിൽ മണിരത്നം ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച താരമാണ്…
ഓണകാലത്തിലേക്കായി നൂറു കണക്കിന് കിലോ അച്ചാർ ഉണ്ടാക്കി വിപണിയിലേക്ക് കൈമാറുകയാണ് ചേർത്തല പള്ളിപ്പുറം സ്വദേശി ഷീജ സുരേഷ്. ചെമീൻ , പൈനാപ്പിൾ എന്നിവയുടെ സ്വാദേറിയ അച്ചാറുകളും, പിന്നെ സാധാരണ വിപണിയിൽ സുലഭമായ അച്ചാറുകളും. ഇവയെല്ലാം ഷീജയുടെ പടുകൂറ്റൻ വിറകടുപ്പിൽ തയാറാക്കുമ്പോൾ അതിനൊരു രുചിയുടെയും, ഗുണത്തിന്റെയും, ഈടിന്റെയും മൂല്യമുണ്ട്. കഴിഞ്ഞ 18 വർഷമായി ഷീജ തന്റെയീ അച്ചാർ സംരംഭം തുടരുന്നു. ആദ്യമൊക്കെ ചെറിയ രീതിയിലായിരുന്നു. പിന്നെ പിന്നെ അച്ചാറുകളുടെ വൈവിധ്യതയും, ഗുണവും അനുഭവിച്ചറിഞ്ഞു നിരവധി ഓർഡറുകൾ ലഭിച്ചു തുടങ്ങി. വ്യക്തിഗത ആവശ്യക്കാരേക്കാൾ ബൾക്ക് ആയുള്ള ഓർഡർ എത്തിത്തുടങ്ങിയതോടെ തന്റെ പാചകപ്പുരയും ഷീജ വലുതാക്കി. ഇപ്പോൾ ഒറ്റയടിക്ക് ഒരു ചെമ്പിൽ 100 കിലോ അച്ചാർ തയാറാക്കാം. അവ ബൾക്കായി പുറത്തു കൊടുക്കും. അൻപത് കിലോ, നൂറു കിലോ, 300 കിലോ എന്നിങ്ങനെയാണ് ഷീജയുടെ അച്ചാറുകൾക്കു ഓർഡർ തേടി വരിക. ഷീജയുടെ സംരംഭത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്.കസ്റ്റമറെ കണ്ടുകൊണ്ട് ഷീജ തന്റെ കൂറ്റൻ വാർപ്പിൽ നിറയെ…
ഗുജറാത്തിലെ കാണ്ട്‌ലയിൽ മെഗാ കണ്ടെയ്‌നർ ടെർമിനൽ വികസിപ്പിക്കാൻ 510 മില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു ദുബായിയിലെ ഡിപി വേൾഡ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് പ്രതിവർഷം 2.19 ദശലക്ഷം TEU (Twenty-foot Equivalent Unit) സൗകര്യം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഡിപി വേൾഡ് ദീൻദയാൽ തുറമുഖ അതോറിറ്റിയുമായി ഒരു കരാറിൽ ഒപ്പുവച്ചു. ദീൻദയാൽ തുറമുഖ അതോറിറ്റി ജനുവരിയിൽ മെഗാ കണ്ടെയ്‌നർ ടെർമിനൽ ഹിന്ദുസ്ഥാൻ ഇൻഫ്രാലോഗ് പ്രൈവറ്റ് ലിമിറ്റഡിന് വികസിപ്പിക്കുന്നതിന് അനുമതി നൽകി, ഇത് ഡിപി വേൾഡും, ഇന്ത്യയുടെ സഹകരണ നിക്ഷേപ പ്ലാറ്റ്‌ഫോമായ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും തമ്മിലുള്ള സംയുക്ത സംരംഭമാണ്. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പിലൂടെ (പിപിപി) ഏകദേശം 510 മില്യൺ ഡോളർ ചെലവിൽ നിലവിലുള്ള ദീൻദയാൽ തുറമുഖത്തിന് സമീപം ട്യൂണ-ടെക്രയിൽ ഒരു മെഗാ കണ്ടെയ്‌നർ ടെർമിനൽ നിർമ്മിക്കുന്നതാണ് പദ്ധതി. ഈ ഇളവ് കരാറിന്റെ ഭാഗമായി ബർത്ത് 1,375 മീറ്ററായി നീട്ടാം. 30 വർഷത്തേക്ക് ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) അടിസ്ഥാനത്തിലാണ് ഈ ഇളവ്,…
ഓണക്കാലത്തു കേരളത്തെ പാലിൽ കുളിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മിൽമ. ഇത്തവണയും ആർക്കും പാൽ ലഭിച്ചില്ലെന്ന പരാതി ഉണ്ടാകരുതെന്ന് നിർബന്ധമുണ്ട്. അത് കൊണ്ട് തന്നെ ഇതവണത്തേക്ക് ഒരു കോടി ലിറ്റര്‍ പാല്‍ അധികം ഉറപ്പാക്കി മില്‍മ. ഇത്തവണത്തെ ഓണം മിൽമക്കൊപ്പമാകട്ടെ എന്ന് ആശംസിച്ചു മിൽമ ചെയർമാനും. ഓണക്കാലത്തെ പാലിന്‍റെ അധിക ഉപയോഗം മുന്നില്‍ കണ്ട് കൊണ്ടാണ് ഒരു കോടി ലിറ്റര്‍ പാല്‍ അധിക സംഭരണം ഉറപ്പാക്കിയിരിക്കുന്നത്. ബിപിഎല്‍ ഓണക്കിറ്റിനായി ആറര ലക്ഷം യൂണിറ്റ് നെയ്യും, പായസക്കിറ്റും മില്‍മ നല്‍കിയിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളിലെ ക്ഷീരസഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് ഓണക്കാലത്ത് പാലിന്‍റെ വരവ് മില്‍മ ഉറപ്പാക്കിയിട്ടുള്ളത്. കൊവിഡ് ഭീതി പൂര്‍ണമായും അകന്ന സമയമായതിനാല്‍ തന്നെ പാലും അനുബന്ധ ഉത്പന്നങ്ങളുടെയും വില്‍പ്പന ഇക്കുറി സര്‍വകാല റെക്കോര്‍ഡിലെത്തുമെന്നാണ് അനുമാനം. ഓണത്തിന്‍റെ ഉത്സവദിനങ്ങളില്‍ പാല്‍ 12 ശതമാനവും തൈര് 16 ശതമാനവും അധിക ഉപഭോഗം ഉണ്ടാകുമെന്നാണ് മില്‍മ കണക്കുകൂട്ടുന്നത്. മറ്റുല്‍പ്പന്നങ്ങള്‍ക്കൊപ്പം നെയ്യ്, പായസം മിക്സ് എന്നിവയുടെ വില്‍പ്പനയിലും റെക്കോര്‍ഡ് നേട്ടം മില്‍മ പ്രതീക്ഷിക്കുന്നു.…
പ്രമേഹരോഗികൾക്കും മറ്റുള്ളവർക്കൊപ്പം ഓണമാഘോഷിക്കേണ്ടേ. വേണം. അതിനാണ് തൃശൂർ സ്വദേശിയായ രമ്യ തന്റെ വീട്ടിലെ സംരംഭമായ swasthtya യുമായി മുന്നോട്ടു പോകുന്നത്. മില്ലറ്റ് തന്നെയാണ് രമ്യയുടെ സംരംഭത്തിലെ പ്രധാന ഘടകം. വിവിധ ചെറു ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ പുട്ടുപൊടി മുതൽ നൂഡിൽസ് വരെ സ്വാസ്ഥ്യയിൽ റെഡി. ഇന്ത്യൻ സൂപ്പർ ഫുഡ്സ് എന്നറിയപ്പെടുന്ന മില്ലറ്റ് കൊണ്ടുണ്ടാക്കിയ അവൽ, ദോശ മിക്സ്, ഇടിയപ്പ പൊടി, റവ, നൂഡിൽസ്, ഫ്ലേക്സ്, ഉപ്പുമാവ് എന്നിവക്കിന്നു ഡിമാൻഡ് ഏറെ. മണിച്ചോളം(ജോവർ) ലിറ്റിൽ മില്ലറ്റ് എന്ന ചാമ , വരഗ്, കമ്പം എന്ന പേൾ മില്ലറ്റ്, പാലപുല്ല്, കുതിരവാലി, തിന, റാഗി എന്നിവ കൊണ്ടുണ്ടാക്കിയ അവിൽ അടക്കം പൊടികൾക്കും ഏറെ ഡിമാന്റുണ്ട്. ഗ്ലൈസീമിക്സ് ഇൻഡക്സ് ഏറ്റവും കുറഞ്ഞ ബ്ലാക്ക് റൈസ് കൊണ്ടുള്ള പുട്ടുപൊടി പ്രമേഹ രോഗികൾക്കും, സാധാരണക്കാർക്കും ഏറെ അനുയോജ്യമാണ്. റാഗി, ജോവർ, പേൾ മില്ലറുകൾ കൊണ്ടുള്ള സ്നാക്ക്സുകൾ, നൂഡിൽസുകൾ എന്നിവ കുട്ടികൾക്ക് ഏറെ പ്രിയംകരമാകും. മില്ലെറ്റിന്റെ റാഗി കുക്കിസ് , റാഗിഫ്ലേക്സ്,…
ഫണ്ടിംഗ് വിന്റർ പ്രതിഭാസം ഇന്ത്യൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ ഇന്ത്യയിൽ നിന്നും ഇക്കൊല്ലത്തെ ആദ്യ യൂണികോണും ഇതാ ഉയർന്നു വന്നിരിക്കുന്നു. ഈ വർഷം യൂണികോൺ പദവി നേടുന്ന ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പായി സെപ്‌റ്റോയെ-Zepto – മാറ്റിയത് ഒരു ഫണ്ടിംഗ് തന്നെയാണ്. ഇൻസ്റ്റന്റ് ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പ് സെപ്‌റ്റോ ഒരു പുതിയ ഫണ്ടിംഗ് റൗണ്ടിൽ 1.4 ബില്യൺ ഡോളറിന്റെ മൂല്യത്തിൽ 200 മില്യൺ ഡോളർ സമാഹരിച്ചു കഴിഞ്ഞു.നെക്‌സസ് വെഞ്ച്വർ പാർട്‌ണേഴ്‌സ് ഉൾപ്പെടെയുള്ള നിരവധി വെഞ്ച്വർ ഫണ്ടുകളിലെ സ്വാധീനമുള്ള എൽപിയായ സ്റ്റെപ്പ്‌സ്റ്റോൺ ഗ്രൂപ്പ്, യു.എസ്. സ്ഥാപനത്തിന്റെ ഇന്ത്യയിലെ ആദ്യ നേരിട്ടുള്ള നിക്ഷേപത്തിൽ സെപ്‌റ്റോയുടെ സീരീസ് ഇ ഫണ്ടിംഗിന് നേതൃത്വം നൽകി. ഗുഡ്‌വാട്ടർ ക്യാപിറ്റലും നെക്‌സസ്, ഗ്ലേഡ് ബ്രൂക്ക് ക്യാപിറ്റൽ, ലാച്ചി ഗ്രൂം എന്നിവയുൾപ്പെടെ നിലവിലുള്ള പിന്തുണക്കാരും റൗണ്ടിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം മേയിൽ തുടക്കമിട്ട ഫണ്ടിംഗ് റൗണ്ടിൽ Zepto യുടെ മൂല്യം 900 മില്യൺ ഡോളറായിരുന്നു. ഇന്നുവരെ ഏകദേശം 560…
“എറണാകുളത്തെ പെരുമ്പളംകാർക്ക് കൊച്ചിയെന്നാൽ ഒരു അയൽരാജ്യം പോലെയായിരുന്നു, ഒരു ദൂരകാഴ്ചയായിരുന്നു ഇത് വരെ. ഇപ്പോഴിതാ അവരുടെ സ്വപ്‌നങ്ങൾ മറുകര കണ്ടുതുടങ്ങി. പതിറ്റാണ്ടുകളുടെ സ്വപ്‌നമായിരുന്ന പെരുമ്പളം പാലം യാഥാർഥ്യമായികൊണ്ടിരിക്കുന്നു . പെരുമ്പളംകാർക്ക് പുറം ലോകത്തേക്കൊരു സ്വാതന്ത്ര്യ കവാടമെന്ന, കേരളത്തിലെ ഏറ്റവും വലിയ പാലത്തിന്റെ നിർമാണം ഇതുവരെ നല്ലൊരു ഭാഗം വരെ യാഥാർഥ്യമാക്കിയ ആ സംരംഭ പ്രസ്ഥാനത്തിന്റെ ഭാഗമായ തൊഴിലാളികളെ ഓണസദ്യയും ഓണപുടവയും നൽകിയാണ് പെരുമ്പളംകാർ വീടുകളിലേക്ക് പറഞ്ഞയച്ചത്. പെരുമ്പളത്തുകാർക്കറിയാം കരാർ തീയതിയായ 2023 ഡിസംബറിന് മുന്നേ തന്നെ ഇവർ പെരുമ്പളം പാലം യാഥാർഥ്യമാക്കുമെന്നു.” സഹകരണമന്ത്രി വി. എൻ. വാസവൻ ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെ”തലസ്ഥാനനഗരത്തിന് ഓണസമ്മാനമായി കലാഭവൻ മണി റോഡ് സമർപ്പിക്കുകയാണ്. ഏറെ ചർച്ചയായി മാറിയ റോഡ് ഉദ്ഘാടനത്തിന് ഒരുക്കിയതിനു പിന്നിൽ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് പണിതീരാതെ പാതിവഴിയിൽ കിടന്ന റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കഠിനാധ്വാനത്തിലൂടെ കരാർ കാലാവധിക്കും മുൻപേ നേരത്തേ പണി പൂർത്തീകരിക്കാൻ സാധിച്ചതുകൊണ്ടാണ് കലാഭവൻ…