Author: News Desk
പുതിയ ജിയോ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചു ജിയോ. ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സിന്റെ ഇത്തരത്തിലുള്ള ആദ്യ പ്രീപെയ്ഡ് ബണ്ടിൽ പ്ലാനാണ് അവതരിപ്പിച്ചത്. ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനിലും ജിയോ ഫൈബർ പ്ലാനുകളിലും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഇതിനകം ലഭ്യമാണ്. എന്നാൽ ഇതാദ്യമായാണ് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്നത്. ഒരു ബണ്ടിൽ ചെയ്ത ടെൽകോ പ്രീപെയ്ഡ് പ്ലാൻ വഴി ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ലഭ്യമാക്കുന്നത് ഇതാദ്യമാണ് എന്നത് ശ്രദ്ധേയമാണ്. 1099, 1499 രൂപയുടെ രണ്ട് പ്ലാനുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. 1099 രൂപ പ്ലാനിൽ പ്രതിദിനം 2 GB വീതം 5G സേവനത്തോടെ നെറ്റ്ഫ്ലിക്സ് മൊബൈലിൽ ലഭ്യമാകും. 84 ദിവസത്തേക്ക് വോയ്‌സ് കാൾ പരിധിയുമുണ്ട്. 1499 രൂപയുടെ പ്ലാനിൽ പ്രതിദിനം 3 GB വീതം 5G സേവനത്തോടെ നെറ്റ്ഫ്ലിക്സ് വലിയ സ്‌ക്രീനിൽ ലഭ്യമാകും. 84 ദിവസത്തേക്ക് വോയ്‌സ് കാൾ പരിധിയുമുണ്ട്. 40 കോടിയിലധികം ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ജിയോ പ്രീപെയ്ഡ് ബണ്ടിൽഡ് പ്ലാനിലൂടെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ…
ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രദാനം ചെയ്യുന്ന കമ്പനികളുടെ ഇന്ത്യയിലെ അധിക നികുതി ബാധ്യത 45,000 കോടി രൂപയാകുമെന്നു തിട്ടപ്പെടുത്തി സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സ് ആൻഡ് കസ്റ്റംസ് (CBIC). അതെ സമയം ദുരൂഹമായ ഏതാനും ഷെൽ കമ്പനികൾ വഴി ക്രിപ്റ്റോകറന്സികളാക്കി ഗെയിമിങ് ആപ്പുകൾ 700 കോടി രൂപ ഇന്ത്യക്ക് പുറത്തേക്ക് കടത്തിയതായി മുംബൈയിലെ ഡയറക്ടറേറ്റ് ജനറല് ഓഫ് ഗുഡ്സ് ആന്ഡ് സർവീസ് ടാക്സ് ഇന്റലിജന്സ്(DGGI) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സൈപ്രസ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പരിമാച്ച് ഉൾപ്പെട്ട ശൃംഖലയാണ് പണം കടത്തിന് പിന്നിലെന്ന് കണ്ടെത്തി. ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ ചരക്ക് സേവന നികുതി (GST) കുടിശ്ശിക സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സ് ആൻഡ് കസ്റ്റംസ് അവലോകനം ചെയ്താണ് അധിക നികുതി ബാധ്യത 45,000 കോടി രൂപയാകുമെന്നു കണക്കാക്കിയത്. ജിഎസ്ടി സമ്പ്രദായം രാജ്യത്തു ആരംഭിച്ച 2017 തൊട്ടുള്ള കുടിശ്ശികയാണ് തിട്ടപ്പെടുത്തിയത്. ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയ്ക്ക്…
സ്കോട്ട്ലൻഡിൽ അവധിക്കാലം ആഘോഷിക്കുകയാണ് യു എഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അദ്ദേഹം കാഴ്ചകൾ ആസ്വദിക്കുകയും ബോട്ട് സവാരി നടത്തുകയും കുന്നുകളിൽ നടക്കുകയും ചെയ്യുന്ന ദൃശ്യങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലാകുന്നു. ഷെയ്ഖ് മുഹമ്മദിന്റെ പ്രോട്ടോക്കോൾ മേധാവി ഖലീഫ സുലൈമാൻ പ്രസിദ്ധീകരിച്ച ഇൻസ്റ്റാഗ്രാം ഫോട്ടോകളും വീഡിയോകളും നിറയെ സ്കോട്ട്‌ലൻഡിലെ വന്യജീവികളുടെയും പ്രകൃതിദൃശ്യങ്ങളുടെയും കാഴ്ചയാണ്.ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് സ്കോട്ട്ലൻഡിൽസുഹൃത്തുക്കളോടൊപ്പം നാട്ടിൻപുറങ്ങളിൽ നടക്കുന്നതും മത്സ്യബന്ധന യാത്ര ആസ്വദിക്കുന്നതും കാണാം. ഗ്രാമീണ ഗ്രാമപ്രദേശങ്ങൾ ദുബായിലെ ആധുനിക നഗരദൃശ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് എന്ന വസ്തുതയും ദൃശ്യങ്ങൾ നൽകുന്നു. ഷെയ്ഖ് മുഹമ്മദ് ബൈനോക്കുലറുകൾ ഉപയോഗിച്ചു പർവതങ്ങളുടെയും താഴ്‌വരകളുടെയും വന്യജീവികളുടെയും കാഴ്ച കാണുന്ന ദൃശ്യങ്ങളുമുണ്ട് . “മറക്കാനാവാത്ത നിമിഷങ്ങൾ” എന്ന അടിക്കുറിപ്പോടെയാണ് ഖലീഫ സുലൈമാൻ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്.
വേഗതയിലും, സുഖ സൗകര്യങ്ങളിലും ഒക്കെ മുമ്പാണെന്നു തെളിയിച്ച ശേഷം ഇനി ഓറഞ്ച് നിറത്തിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകളോടെ കുതിക്കാനൊരുങ്ങുകയാണ് വന്ദേ ഭാരത് ട്രെയിനുകൾ. ഓറഞ്ച് നിറത്തിലുള്ള കോച്ചുകളോടെയുള്ള പുതിയ ട്രെയിനുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് ട്രാക്കിലേക്കിറങ്ങി. ഈ പുതിയ ട്രെയിനുകളിൽ നൂതനമായ സുരക്ഷയും സാങ്കേതിക മെച്ചപ്പെടുത്തൽ സവിശേഷതകളും ഉൾപ്പെടും. പുതിയ ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ എട്ട് കോച്ചുകളും സുഖപ്രദമായ ചാരിയിരിക്കാവുന്ന സീറ്റുകളും ഉണ്ടായിരിക്കും. കൂടാതെ, പുതിയ ട്രെയിനുകളിൽ എക്‌സിക്യൂട്ടീവ് ചെയർ കാർ ക്ലാസ് കോച്ചുകൾക്കായി വിപുലീകൃത ഫൂട്ട്‌റെസ്റ്റുകൾ, മൊബൈൽ ചാർജിംഗ് പോയിന്റുകളിലേക്ക് മികച്ച ആക്‌സസ്, വെള്ളം തെറിക്കുന്നത് തടയാൻ ബേസിനിലെ മെച്ചപ്പെടുത്തലുകൾ എന്നിവയുണ്ടാകും. ഇതുകൂടാതെ, യാത്രക്കാർക്ക് മികച്ച ടോയ്‌ലറ്റ് ലൈറ്റിംഗ്, ടച്ച്-സെൻസിറ്റീവ് റീഡിംഗ് ലാമ്പുകൾ, അഡ്വാൻസ്ഡ് റോളർ ബ്ലൈൻഡ് ഫാബ്രിക് എന്നിവയും അനുഭവിക്കാൻ കഴിയും. പ്രത്യേക ആവശ്യങ്ങളുള്ള യാത്രക്കാർക്ക് മെച്ചപ്പെട്ട പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ, പുതിയ വന്ദേ ഭാരത് ട്രെയിനിൽ ഡ്രൈവിംഗ് ട്രെയിലർ കോച്ചുകളിൽ വീൽചെയർ…
ടച്ച് സ്ക്രീൻ വരെ കണ്ടിട്ടുണ്ട്. എന്നാൽ ആംഗ്യം കൊണ്ട് ഡിജിറ്റൽ ഉപകരണങ്ങൾക്ക് കമാൻഡ് നല്കാനാകുമോ. അതും നടന്നു കഴിഞ്ഞു. കമ്പ്യൂട്ടർ അല്ലെങ്കിൽ സ്മാർട്ട് വാച്ച് മോണിറ്ററിൽ തൊടുകയൊന്നും വേണ്ട ഇനി. വെറുതെ വിരലൊന്നനക്കിയാൽ മതി Google ന്റെ Soli: The Future of Gesture Control തന്റെ ജോലി തുടങ്ങും. നിങ്ങളുടെ കൈ വീശിക്കൊണ്ട് നിങ്ങളുടെ ഗാഡ്‌ജെറ്റുകൾ നിയന്ത്രിക്കുന്നത് സങ്കൽപ്പിക്കുക! ഗൂഗിളിന്റെ തകർപ്പൻ കണ്ടുപിടുത്തമായ സോളി ഇത് സാധ്യമാക്കുന്നു. റഡാർ സാങ്കേതികവിദ്യ റിസ്റ്റ് വാച്ചിൽ ഘടിപ്പിക്കുക എന്ന സ്വപ്നത്തിൽ നിന്ന് ജനിച്ച സോളി അഞ്ച് വർഷത്തെ നവീകരണത്തിന് വിധേയനായി. ദിവസേനെ മറ്റേതൊരു ഉപകാരണത്തിലുള്ളത് പോലെ ഉപയോഗിക്കാൻ കഴിയുന്ന റഡാർ ചിപ്പ് Google പുറത്തിറക്കിയിരിക്കുന്നു. ഗൂഗിൾ പിക്സൽ 4 ഫോണിലോ ഗൂഗിളിന്റെ നെസ്റ്റ് ഉൽപ്പന്നങ്ങളിലോ സോളിയുടെ മാജിക് കാണാനാകും . യന്ത്ര പഠനം -Machine Learning- ഒന്ന് തന്നെയാണ് സോളിയുടെ റഡാറിന്റെ പ്രധാന ശക്തി. നിങ്ങളുടെ ഡാറ്റ ക്ലൗഡിലേക്ക് അയയ്‌ക്കാതെ തന്നെ സോളിക്ക് ശ്രദ്ധേയമായ…
കേരളാ ഫീഡ്സിൽ നിന്നും ഇത്രക്കങ്ങു കുട്ടികൾ പ്രതീക്ഷിച്ചതേ ഇല്ല. വ്യവസായ മേഖല വേറൊന്നു. പക്ഷെ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് -CSR – അവർ വിനിയോഗിച്ചത് കേരളത്തിലെ പെണ്മക്കളുടെ മനോധൈര്യത്തിനും, ആ മുഖത്തു സദാ വിടരുന്ന ഒരു ചെറുപുഞ്ചിരിക്കുമായിരുന്നു. അതുകൊണ്ടു തന്നയാണ് പൊതുമേഖലാ കാലിത്തീറ്റ സ്ഥാപനമായ കേരള ഫീഡ്സിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉപയോഗം നവോത്ഥാനമൂല്യങ്ങളുടെയും സാമൂഹിക ശാക്തീകരണത്തിന്‍റെയും പ്രതീകമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ എടുത്തു പറഞ്ഞതും. കേരളത്തിലുടനീളം പെണ്മക്കളുടെ പുഞ്ചിരിയേറ്റുവാങ്ങാൻ തങ്ങളുടെ ഫണ്ട് വിനിയോഗിക്കുകയാണ് കേരളാ ഫീഡ്സ്. കേരള ഫീഡ്സിന്‍റെ ആഭിമുഖ്യത്തില്‍ ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആരോഗ്യ-ശുചിത്വ ബോധവത്കരണവും മെന്‍സ്ട്രല്‍ കപ്പ് വിതരണവും പീച്ചി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തത് റവന്യൂ മന്ത്രി കെ രാജന്‍ . അടക്കത്തില്‍ മാത്രം പറഞ്ഞിരുന്ന വാക്കുകളിലൊന്നാണ് ആര്‍ത്തവമെന്ന് മന്ത്രി പറഞ്ഞു. ഇത് സാധാരണയായ ശാരീരികപ്രക്രിയയുടെ ഭാഗമാണെന്ന് ആണ്‍-പെണ്‍ ഭേദമില്ലാതെ കുട്ടികള്‍ മനസിലാക്കേണ്ടതാണ്. ഇക്കാരണത്താല്‍ പലവിധത്തിലുള്ള തിരിച്ചുവ്യത്യാസങ്ങളും പീഡനങ്ങളും അനുഭവിക്കേണ്ടി…
രാജ രവി വർമയുടെ ചിത്രങ്ങൾ എവിടെയാണ് ഹിറ്റാകാത്തത്. അങ്ങ് ജയ്‌പൂരിൽ വരെ രവിവർമ ചിത്രങ്ങൾ ഇന്നും വീടുകളിലും ഓഫീസുകളിലും കേരളത്തിന്റെ അഭിമാനമായി ചുമരുകളിലും ഡെസ്ക്ടോപ്പിലുമായി സ്ഥാനം പിടിച്ചിട്ടുണ്ടെന്നത് നമുക്ക് പുതിയ വാർത്തയാകാം. രവിവർമ ചിത്രങ്ങളുടെ ജയ്‌പൂരിലെ ഈ കടുത്ത ആരാധകനും, അതുവഴിയുള്ള ഒരു സംരംഭകനും ഒരു വാച്ച് കമ്പനി ഉടമയാണെങ്കിലോ? വിശ്വസിക്കുമോ? സത്യമാണ്. രാജാ രവിവർമ ചിത്രങ്ങൾ കൊണ്ട് ഹിറ്റായതു ജെയ്‌പൂർ വാച്ച് കമ്പനി എന്ന് അറിയപ്പെടുന്ന JWC ആണ്. അത് മാത്രമല്ല നമ്മുടെ ഇന്ത്യൻ പൈതൃകം വിളിച്ചു പറയുന്ന ഒരു ബ്രാൻഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ?ഈ ബ്രാൻഡ് കൂടിയാണിത്. ഈയൊരു സംരംഭത്തിന്റെ സ്ഥാപകൻ ഗൗരവ് മെഹ്‌ത്ത എന്ന എംബിഎക്കാരനാണ്. സംരംഭത്തിന്റെ ആസ്ഥാനം ജയ്‌പൂർ ആണ്. മറ്റെങ്ങും കാണാൻ കഴിയാത്ത പ്രീമിയം ഡിസൈനർ വാച്ചുകളുടെ ഗംഭീര കളക്ഷൻ തന്നെ ജയ്‌പൂർ വാച്ച് കമ്പനിക്കുണ്ട്. രാജാ രവിവർമ ഹിറ്റാക്കിയ JWC രാജാ രവിവർമ്മ കളക്ഷനുകളാണ് ജെ.ഡബ്ല്യു.സിയിലെ ഏറ്റവും ഹിറ്റായി മാറിയത്. ഇതിഹാസ ചിത്രകാരനായ രവിവർമ്മയോടുള്ള ബഹുമാന…
ഡിജിറ്റൽ ഇന്ത്യയെന്നതു സമ്പൂർണ യാഥാർഥ്യമാക്കാതെ വിശ്രമിക്കില്ലെന്നുറപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഡിജിറ്റൽ ഇന്ത്യ പദ്ധതി വിപുലീകരിക്കാൻ കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിക്കഴിഞ്ഞു. വൈദഗ്ധ്യം, സൈബർ സുരക്ഷ, ഉയർന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗ്, ബഹുജനങ്ങൾക്കുള്ള സാങ്കേതികവിദ്യ ലളിതമാക്കൽ തുടങ്ങിയ മേഖലകളിൽ ഡിജിറ്റൽ സംരംഭങ്ങൾ വർധിപ്പിക്കുന്നതിന് 14,903 കോടി രൂപ മുതൽ മുടക്കാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.2021-22 മുതൽ 2025-26 വരെയുള്ള അഞ്ച് വർഷത്തേക്കാണ് വിഹിതത്തിന് അനുമതി നൽകിയതെന്ന് കാബിനറ്റ് യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.വിപുലീകൃത ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം പദ്ധതിയുടെ മുൻ പതിപ്പിൽ നടന്നു വന്ന പ്രവർത്തനങ്ങളും ഏകീകരിക്കും. ഡിജിറ്റൽ ഇന്ത്യ പദ്ധതി വിപുലീകരിക്കുന്നതു ഇങ്ങനെ നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് മിഷന്റെ (NCM) കീഴിൽ ഒമ്പത് സൂപ്പർ കമ്പ്യൂട്ടറുകൾ കൂടി കൂട്ടിച്ചേർക്കും.എൻസിഎമ്മിന് കീഴിൽ 18 സൂപ്പർ കമ്പ്യൂട്ടറുകൾ നിലവിൽ വിന്യസിച്ചിട്ടുണ്ട്. 2015 മാർച്ചിൽ 4,500 കോടി രൂപ മുതൽമുടക്കിൽ 2022 ഓടെ എൻസിഎമ്മിന് കീഴിൽ 70 സൂപ്പർ കമ്പ്യൂട്ടറുകൾ സ്ഥാപിക്കാൻ സർക്കാർ…
“”യാത്രക്കാരുടെ ശ്രദ്ധക്ക്, ഒരു സെക്കൻഡ് കാമറയിലേക്ക് നോക്കൂ.. ആ…. പച്ചവെളിച്ചം തെളിഞ്ഞു. ഇനി അകത്തേക്ക് കടന്നോളൂ.”” ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഒന്നും രണ്ടുമല്ല 120 സ്മാർട്ട് ഗേറ്റുകളുണ്ട്. പാസ്സ്‌പോർട്ട് സ്കാൻ ചെയ്യേണ്ട. ഏതു സ്മാർട്ടഗേറ്റിനു മുന്നിലെത്തിയാലും അകത്തു കടക്കാനും, വിമാനയാത്രക്കും നിങ്ങൾ യോഗ്യനാണോ അല്ലയോ എന്ന് സെക്കന്റുകൾക്കകം തീരുമാനമുണ്ടാകും. ഒറ്റ കണ്ടീഷൻ മാത്രം. യാത്രക്കാർ രജിസ്റ്റർ ചെയ്തിരിക്കണം, ഒപ്പം അവർക്ക് 1.2 മീറ്ററിൽ കൂടുതൽ ഉയരം ഉണ്ടായിരിക്കുകയും വേണം. ഗസ്റ്റ് വിസയിൽ വരുന്നവരും ഓട്ടോമാറ്റിക്കായി immigration touchpoint ൽ രജിസ്റ്റർ ചെയ്യപെടുമെന്നാണ് ഉറപ്പ്. അങ്ങനെയുള്ളവർക്ക് എല്ലാം ഞൊടിയിടയിൽ തന്നെ നടക്കും കാര്യങ്ങൾ. അതാണ് ദുബായ് എന്ന ഹൈ ടെക്ക് എയർ പോർട്ട്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ DXB വഴി കടന്നുപോയ 26 ദശലക്ഷം യാത്രക്കാരിൽ 9 ദശലക്ഷത്തിലധികം യാത്രക്കാർ ഈ ഗേറ്റുകൾ ഉപയോഗിച്ച് സ്മാർട്ടായി യാത്ര ചെയ്തു. എപ്പോളാണെന്നോ ഈ സ്മാർട്ട് ഗേറ്റുകളുടെ ഉപയോഗം ഉദ്യോഗസ്ഥർക്ക് അനുഗ്രഹമാകുന്നത്. യുഎഇയുടെ രണ്ട്…
ഇന്ത്യ സമ്പൂർണമായും ഡിജിറ്റലാകാനുള്ള തീവ്ര ശ്രമങ്ങളിലാണ്. ഒപ്പം ഇന്ത്യയുടെ ഡിജിറ്റൽ നേട്ടങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും ഉള്ള ശ്രമങ്ങളിലാണ്. ഈ ലക്ഷ്യത്തോടെ ജി20 ഡിജിറ്റൽ ഇന്നൊവേഷൻ അലയൻസ് ബംഗളുരുവിൽ തുടരുകയാണ്. ഇന്ത്യയുടെ ഡിജിറ്റൽ സാങ്കേതിക വിദ്യയും പൊതുജനങ്ങൾക്ക് ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് വേണ്ട അനുബന്ധ സംവിധാനങ്ങളും അതാത് രാജ്യങ്ങളിൽ വിപുലപ്പെടുത്തുന്നത് സംബന്ധിച്ച ആശയവിമയവും ഇതോടൊപ്പം നടന്നു. ജി20 ഉച്ചകോടിക്ക് മുന്നോടിയായി ബംഗളുരുവിൽ നടക്കുന്ന മന്ത്രിതല ഡിജിറ്റൽ സാമ്പത്തിക സമ്മേളനത്തിൽ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, നൈപുണ്യവികസന, സംരംഭക വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ വിവിധ വിദേശരാജ്യങ്ങളുടെ ഐടി വകുപ്പ് ചുമതല വഹിക്കുന്ന മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്‌ഥരുമായും ചർച്ച നടത്തി. ബംഗ്ലാദേശ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രി സുനൈദ് അഹമ്മദ് പാലക്, മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ ഐടി, കമ്മ്യൂണിക്കേഷൻ ആൻഡ് ഇന്നൊവേഷൻ വകുപ്പ് മന്ത്രി ദീപക് ബാൽഗോബിൻ, ഫ്രഞ്ച് മന്ത്രാലയത്തിന്റെ ഡിജിറ്റൽ അഫയേഴ്‌സ് അംബാസഡർ ഹെൻറി വെർദ്…