Author: News Desk
പൊട്ടിച്ചിതറുന്ന മദ്യക്കുപ്പികൾ ഇനി തമിഴ്നാട്ടിൽ കാണാനാകുക സിനിമകളിൽ മാത്രമാകും. സുരക്ഷിതമായി രണ്ടെണ്ണം വീശാനുള്ളത്ര കരുതലാണ് തമിഴ്നാടിന്റെ ടാസ്ക് മാസ്ക് ജനങ്ങൾക്ക് നൽകാൻ പോകുന്നത്. ചില്ലു മദ്യകുപ്പികളോട് തമിഴ്നാട് വിടപറയാൻ ഒരുങ്ങുകയാണ്. ടാസ്‌മാസ്കുകളിൽ ഇനി നിരക്കുക ടെട്രാ മദ്യ പാക്കുകൾ പരിസ്ഥിതി, ശുചിത്വ ആനുകൂല്യങ്ങൾ ചൂണ്ടിക്കാട്ടി ടെട്രാ പായ്ക്കുകളിൽ മദ്യം വിൽക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ പരിഗണിക്കുകയാണെന്ന് സംസ്ഥാന നിരോധന, എക്സൈസ് മന്ത്രി എസ് മുത്തുസാമി പറഞ്ഞു. തമിഴ്‌നാട് സർക്കാർ 500 മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണീ തീരുമാനം. പുതിയ തീരുമാനത്തോടെ കഴിഞ്ഞ വര്ഷം തമിഴ്നാട് ഹൈക്കോടതി ഇടപെട്ട് സർക്കാർ നടപ്പാക്കിയ മദ്യകുപ്പികളുടെ ബൈ ബാക്ക്പദ്ധതി അവസാനിക്കും നിലവിൽ വിൽപനക്കായി പുനരുപയോഗിക്കുന്ന മദ്യക്കുപ്പികൾ വൃത്തിഹീനമായ സാഹചര്യങ്ങളിൽ കൈകാര്യം ചെയ്യുന്നതായി അധികൃതർ പല അവസരങ്ങളിലും കണ്ടെത്തിയിരുന്നു. ഇതിനു ഒരു അവസാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെട്രാ പാക്കുകളുടെ സാധ്യത തേടുന്നതും. അയൽ സംസ്ഥാനങ്ങളായ കർണാടകയിലും പുതുച്ചേരിയിലും ഈ രീതി ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഈ ഉദ്യമത്തിന്റെ സാധ്യത പഠിക്കാൻ സർക്കാർ ഒരു ഔദ്യോഗിക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ടെട്രാ പായ്ക്കുകൾ “മായം ചേർക്കാൻ കഴിയില്ല”. അവ “കൈകാര്യം ചെയ്യാൻ എളുപ്പമാണ്” ഇതാണ് എക്‌സൈസ് മന്ത്രിയുടെ…
ഇന്ത്യയിൽ നിന്നും മൊബൈൽ ഫോണുകൾ നിർമിച്ചു കയറ്റുമതി ചെയ്യുന്ന ചൈനീസ് കമ്പനികൾ 9075.07 കോടി രൂപ ഇന്ത്യൻ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇതിൽ 2230.15 കോടി രൂപ തിരിച്ചു പിടിച്ചു. കേന്ദ്ര ഐ ടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ നൽകിയ കണക്കുകളാണിത്. നരെയ്ൻ ദാസ് ഗുപ്ത ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മന്ത്രി കമ്പനി കണക്കുകൾ തിരിച്ചു മറുപടി നൽകിയത്. ഇന്ത്യയിൽ നേരിട്ടു മൊബൈൽ ഫോണുകൾ നിർമിക്കുന്നതും, ഇന്ത്യൻ നിർമാതാക്കൾക്ക് കരാർ നൽകി നിർമിച്ചു കയറ്റുമതി ചെയ്യുന്നതുമായ ചൈനീസ് കമ്പനികളുടെ 2017-18 മുതൽ 01.07.2023 വരെ നടത്തിയ വെട്ടിപ്പിന്റെ കണക്കുകളാണ് മന്ത്രി വെളിപ്പെടുത്തിയത്. Oppo, Vivo, Xiaomi, Ismartha india ltd എന്നീ ചൈനീസ് കമ്പനികളുടെ ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് മൊബൈൽ നിർമാണ കമ്പനികൾ ചേർന്ന് കസ്റ്റംസ് ടാക്സ് ഇനത്തിൽ വെട്ടിച്ചത് 7966.09 കോടി രൂപയാണ്. ഇതിൽ 604.55 കോടി രൂപ തിരിച്ചു പിടിച്ചിട്ടുണ്ട്. Oppo, Vivo, Xiaomi,Bubugao, Inone smart…
റിലയൻസും അനുബന്ധ സ്ഥാപനങ്ങളും നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തളരാതെ പിടിച്ചു നിന്നതു ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്കു താങ്ങു തന്നെയാണ്. റിലയൻസിന് ആദ്യ പാദത്തിൽ അറ്റാദായം 16,011 കോടി രൂപ, ഒരു ഓഹരിക്ക് ₹9/- ലാഭവിഹിതം പ്രഖ്യാപിച്ചു. റിലയൻസ് ജിയോയ്ക്ക് ഏപ്രിൽ-ജൂൺ ആദ്യ പാദത്തിൽ 12.2 % വർധനയോടെ 4,863 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. റിലയൻസ് റീട്ടെയിലിന്റെ ഒന്നാം പാദത്തിലെ വരുമാനം 69,962 കോടി രൂപയായും ഓയിൽ ആൻഡ് ഗ്യാസ് വരുമാനം 4,632 കോടി രൂപയായും ഉയർന്നു. റിലയൻസിന് 2023-24 സാമ്പത്തിക വർഷത്തിൽ ആദ്യ പാദത്തിൽ അറ്റാദായം 16,011 കോടി രൂപയാണ്. കഴിഞ്ഞ വർഷം ആദ്യപാദത്തിൽ 17,955 കോടി രൂപയായിരുന്നതിൽ നിന്നും ഇത്തവണ വരുമാനത്തിൽ കുറവ് രേഖപ്പെടുത്തി. എങ്കിലും 2023 ലെ പ്രകടനം റിലയൻസ് ഇൻഡസ്ട്രീസ് മെച്ചപെടുത്തി. മാർച്ച് 31 ന് അവസാനിച്ച മൂന്ന് മാസങ്ങളിലെ റെക്കോർഡ് ലാഭമായ 19,299 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ അറ്റാദായം ഈ ത്രൈമാസത്തിൽ കുറവാണ്.…
എറണാകുളം മേഖലാ യൂണിയന്‍ ആസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ മില്‍മ പുതുതായി പണികഴിപ്പിച്ച ആധുനിക ഗുണ പരിശോധന കേന്ദ്രം – സ്റ്റേറ്റ് സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിന്‍റെ നടത്തിപ്പ് CALF നു കൈമാറും. ദേശീയ ക്ഷീര വികസന ബോര്‍ഡിന്‍റെ (NDDB) പൂര്‍ണ ഉടമസ്ഥതയിലുള്ള CALF (സിഎഎല്‍എഫ് ) ലിമിറ്റഡുമായി കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (KCMMF-മില്‍മ) കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിന്‍റെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് 10 വര്‍ഷത്തേക്ക് കാഫ് (സിഎഎല്‍എഫ് ) ലിമിറ്റഡിന് മില്‍മ കൈമാറി. 10 കോടിയോളം രൂപയുടെ കേന്ദ്ര സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന ലാബില്‍ വിവിധ ഭക്ഷ്യ ഉല്‍പന്നങ്ങള്‍, കാലിത്തീറ്റ, ധാതു മിശ്രിതങ്ങള്‍ എന്നിവ പരിശോധിക്കാനുള്ള അത്യാധുനിക ഉപകരണങ്ങളുണ്ട്. NDDB ചെയര്‍മാന്‍ ഡോ. മീനേഷ് സി ഷാ, മില്‍മ ചെയര്‍മാന്‍ കെ എസ്. മണി, മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം ടി. ജയന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എന്‍ഡിഡിബി CALF ലിമിറ്റഡ്…
ഏതു മേഖലയിലും വിലക്കയറ്റം രൂക്ഷമാകുന്ന ഈ അവസ്ഥയിൽ പിവിആർ സിനിമാസ് കാട്ടുന്നത് നല്ലൊരു മാതൃകയാണ്. നല്ല ഒരു സിനിമ നല്ലൊരു തീയേറ്ററിൽ കാണാനെത്തുന്ന ഇടത്തരം -സാധാരണക്കാർ എന്നും ഉയർത്തിയിരുന്ന ഒരു പരാതിക്കു പിവിആർ സിനിമാസ് പരിഹാരം കണ്ടെത്തിയിരിക്കുന്നു. സിനിമാ ശൃംഖലയായ പിവിആർ സിനിമാസ് പാനീയങ്ങൾക്കും ലഘുഭക്ഷണങ്ങൾക്കും വില കുറച്ചു കൊണ്ടുള്ള പട്ടിക അവതരിപ്പിച്ചു. അമിത വില കാരണം സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങൾ തന്നെ കാരണം. നിലവിൽ പി വി ആർ നോയിഡയിൽ ഈടാക്കിയിരുന്നത് “55 ഗ്രാം ചീസ് പോപ്‌കോണിന് 460 രൂപ, 600 മില്ലി പെപ്‌സിക്ക് 360 രൂപ.ഇപ്പോളിതാ പി വി ആർ നോയിഡയിൽ 99 രൂപയിൽ തുടങ്ങുന്ന രണ്ടു പ്രൊമോഷൻ ഓഫറുകളും വാരാന്ത്യങ്ങളിൽ സ്പെഷ്യൽ ഓഫറും പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യത്തെ മറ്റു സിനിമാ മൾട്ടിപ്ലക്സുകൾ മാതൃകയാക്കേണ്ടതാണീ തീരുമാനം പിവിആർ നോയിഡ ബ്രാഞ്ചിൽ പോപ്‌കോണിന്റെയും പെപ്‌സിയുടെയും അമിത വില മാധ്യമങ്ങൾ ചൂണ്ടി കാണിച്ചതിനെ തുടർന്നാണ് നടപടി. പ്രശ്നം പരിഹരിക്കാൻ പ്രമോഷനുകൾ വാഗ്ദാനം…
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നിയമസഭാംഗം 1413 കോടി രൂപ കൈയിലുള്ള ഡി കെ ശിവകുമാർ തന്നെ. ഒരു മാറ്റവുമില്ല. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്ക് പോലും ആകെ ആസ്തി: 510 കോടി രൂപയേ ഉള്ളൂ. പശ്ചിമ ബംഗാളിലെ ഇൻഡ്‌സിൽ നിന്നുള്ള BJP എം എൽ എ നിര്‍മല്‍ കുമാര്‍ ധാരയുടെ ആസ്തി എത്രയാണെന്നോ. ആകെ1,700 രൂപ. രാജ്യത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള 10 എംഎൽഎമാരുടെയും, ഏറ്റവും കുറവ് ആസ്തിയുള്ള 10 എംഎൽഎമാരുടെയും സ്വത്തു വിവരങ്ങളുടെ പുതിയ കണക്കുകള്‍ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നാഷണൽ ഇലക്ഷൻ വാച്ചും ചേർന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎല്‍എ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ആണെന്ന് പുതിയ കണക്കുകള്‍. 1413 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 2023ൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്ക് 273 കോടിയുടെ സ്ഥാവര സ്വത്തുക്കളും 1,140 കോടി രൂപ ജംഗമ…
‘All it takes is one day’-‘ഒരു ദിവസം മാത്രം’. കിംഗ് ഖാന്റെ ശബ്ദത്തോടെ 2023 പുരുഷ ക്രിക്കറ്റ് ലോകകപ്പ് പ്രഖ്യാപനം നടത്തിയിരിക്കുന്നു ICC. ഷാരൂഖ് ഖാൻ ശബ്ദം നൽകിയ 2023 ലോകകപ്പ് പ്രൊമോ വീഡിയോ ഇന്റർനെറ്റിൽ തരംഗമായി കഴിഞ്ഞു. ടൂർണമെന്റിന്റെ മുദ്രാവാക്യത്തെയും ടാഗ്‌ലൈനിനെയും കേന്ദ്രീകരിച്ചുള്ള 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഷാരൂഖ് ഖാൻ വിവരിക്കുന്നതാണ് ലോക ക്രിക്കറ്റ് പ്രേമികളെ ഇളക്കി മറിച്ചിരിക്കുന്നത്. ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറിയ വീഡിയോയിൽ 10 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് ചരിത്രത്തിലെ ഐതിഹാസിക നിമിഷങ്ങളിലൂടെയും കടന്നുപോകുന്ന വിഷ്വലുകൾ, ആരാധകർ വീശുന്ന പതാകകൾ, ദേശീയ നിറങ്ങൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു.2019 ലോകകപ്പ് ജേതാവ് ക്യാപ്റ്റൻ ഇയോൻ മോർഗൻ, ദിനേശ് കാർത്തിക്, ജോൺടി റോഡ്‌സ്, മുത്തയ്യ മുരളീധരൻ, ശുഭ്മാൻ ഗിൽ, കൂടാതെ ജെമിമ റോഡ്രിഗസ് എന്നിവരും ഇന്ത്യൻ ആരാധകർക്കൊപ്പം നൃത്തം ചെയ്യുന്ന അതിഥി വേഷങ്ങളും വീഡിയോയിൽ ഉണ്ട്. 12 വർഷത്തിന് ശേഷം ഏഷ്യൻ മണ്ണിലേക്കുള്ള പുരുഷ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ തിരിച്ചു വരവ് ഇന്ത്യയിൽ തിരിച്ചെത്തുന്നതോടെ ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശം തീർച്ചയായും ഉച്ചസ്ഥായിയിലെത്തുകയാണ്. ലോകമെമ്പാടുമുള്ള ആരാധകരുടെ ആകാംക്ഷ നിലനിർത്തിക്കൊണ്ടു 2023 ലെ പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വീണ്ടും ആതിഥേയത്വം വഹിക്കും.ഒക്ടോബർ 5 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മുൻ പതിപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും…
ധാരാവി. ഇന്ത്യയിലെ ഒരു കാലത്തെ രജിസ്റ്റേർഡ് അധോലോകം. ഏഷ്യയിലെത്തന്നെ ഏറ്റവുംവലിയ ചേരിയെന്ന പേരുള്ള ഇടം. സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ലോകംമുഴുവന്‍ കണ്ട ഇന്ത്യന്‍ ജീവിതത്തിന്റെ പ്രതീകമായ പ്രദേശം. ആ കാഴ്ച ഇനി ഉണ്ടാവില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ. മഹാരാഷ്ട്ര സർക്കാർ ധാരാവിയില്‍ കൊണ്ട് വരാന്‍ പോകുന്നത് 23,000 കോടിയുടെ പുനരധിവാസ പദ്ധതിയാണ്. പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത് വ്യവസായലോകത്തെ പ്രമുഖരായ അദാനി ഗ്രൂപ്പാണ്. ഇനി ചരിത്ര സത്യങ്ങൾ പേറുന്ന ധാരാവി ഉണ്ടാകുമോ. അതാണ് ചോദ്യം. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അദാനി റിയൽറ്റി ആണ് ഇതിനുള്ള 5,069 കോടി രൂപയുടെ കരാർ മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് കരസ്ഥമാക്കിയത്. ധാരാവി വൃത്തിയാക്കാനുള്ള മൂന്നര പതിറ്റാണ്ടിന്റെ ശ്രമങ്ങൾക്ക് ഒടുവില്‍ അനുമതി ലഭിച്ചിരിക്കുന്നു. ഉടൻ തന്നെ അദാനി ഗ്രൂപ്പും സർക്കാരുമായി ധാരണാപത്രം (എംഒയു) ഒപ്പിടുകയും ഡെവലപ്പറും സർക്കാരും യഥാക്രമം 80 ശതമാനം, 20 ശതമാനം എന്നിങ്ങിനെ ഇക്വിറ്റി ഓഹരികൾ കൈവശം വച്ചുകൊണ്ട്…
ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാനുളള പരീക്ഷണം നടത്തി IIT കാൺപൂർ. സിൽവർ അയഡൈഡ്, ഡ്രൈ ഐസ്, ടേബിൾ സാൾട്ട് എന്നിവയുൾപ്പെടെയുള്ള വിവിധതരം രാസവസ്തുക്കളെ മേഘങ്ങളിൽ സംയോജിപ്പിച്ച് അവയെ കട്ടിയാക്കാനും മഴയുടെ സാധ്യത വർദ്ധിപ്പിക്കാനുമുള്ള പ്രക്രിയയാണ് ക്ലൗഡ് സീഡിംഗ്. ഐഐടി കാൺപൂർ കാമ്പസിലും പരിസരത്തും കനത്ത മേഘങ്ങൾക്കിടയിൽ പൊടി സ്പ്രേ പ്രയോഗിച്ചു. കൃത്രിമ മഴ പദ്ധതിക്കായി ഐഐടിയുടെ എയർസ്ട്രിപ്പിൽ നിന്ന് 5000 അടി ഉയരത്തിലേക്കാണ് വിമാനം പറത്തിയത്. 2017ലാണ് ഐഐടി കാൺപൂർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗം പദ്ധതി ആരംഭിച്ചത്. ഐഐടി കാൺപൂരിൽ നിന്നുള്ള ഡോ. മനീന്ദ്ര അഗർവാൾ, ഡോ. മൈനക് ദാസ്, ഡോ. ദീപു ഫിലിപ്പ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയുടെ അനുമതി ലഭിച്ച ശേഷമാണ് പരീക്ഷണം നടത്തിയത്. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഫലങ്ങൾ വിലയിരുത്തുന്നതിന് കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ടീം ഉദ്ദേശിക്കുന്നു. ക്ലൗഡ് സീഡിംഗ് ഒരു പ്രദേശത്തെ മഴയുടെ പുനർവിതരണത്തിന് അനുവദിക്കുന്നു.അന്തരീക്ഷ മലിനീകരണവും…
ലോകത്തെ ശക്തമായ പാസ്സ്പോർട്ടുകളിൽ ഇന്ത്യയുടെ സ്ഥാനം 80. ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് നിലവിൽ വിസയില്ലാതെ 57 രാജ്യങ്ങളിൽ പ്രവേശിക്കാൻ കഴിയും. ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ ആഗോള ഇൻവെസ്റ്റ്‌മെന്റ് മൈഗ്രേഷൻ കൺസൽറ്റൻസിയായ ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ റാങ്കിംഗ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇന്തോനേഷ്യ, തായ്‌ലാൻഡ്, റുവാണ്ട, ജമെെക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് വിസ ഫ്രീ ആക്‌സസും വിസ ഓൺ അറെെവൽ ആക്സസും ലഭിക്കുന്നു. എന്നാൽ ചെെന, റഷ്യ, യു എസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ 177 രാജ്യങ്ങളിലേയ്ക്ക് വിസയുണ്ടെങ്കിലേ പ്രവേശിക്കാനാകൂ. ടോഗോ, സെനഗൽ എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം 80ാം സ്ഥാനത്താണ്. ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ റാങ്കിംഗ് പട്ടികയിൽ ഒന്നാമതെത്തിയത് സിംഗപ്പൂരിന്റെ പാസ്സ്പോർട്ടാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാനെ മറികടന്നാണ് സിംഗപ്പൂർ ഒന്നാമതെത്തിയത്. ജപ്പാൻ മൂന്നാമത്തെ ശക്തമായ പാസ്പോർട്ട് എന്ന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിംഗപ്പൂർ പാസ്പോർട്ട് ഉപയോഗിച്ച് നിലവിൽ 192 രാജ്യങ്ങളിൽ വിസയില്ലാതെ പോകാൻ കഴിയുന്നു.…