Author: News Desk

1972 ൽ മധുരയിൽ ജനിച്ചുവളർന്ന പിച്ചൈ സുന്ദരരാജൻ ഇന്നിപ്പോൾ അമേരിക്കൻ പൗരനാണ്. സുന്ദർ പിച്ചൈയെന്ന പിച്ചൈ സുന്ദരരാജൻ ആൽഫബെറ്റ് ഇൻ‌കോർപ്പറേറ്റ്, അതിന്റെ ഉപസ്ഥാപനമായ google എന്നിവയുടെ CEO എന്ന പദവിയിലൂടെ സുന്ദർ പിച്ചൈ ടെക് വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി മാറി. എളിമയുള്ള പശ്ചാത്തലത്തിൽ നിന്ന് ലോകത്തെ പ്രമുഖ കമ്പനികളിലൊന്നിന്റെ അമരത്തിലേക്കുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ യാത്രയിലൂടെ, അദ്ദേഹം പ്രൊഫഷണൽ വിജയം മാത്രമല്ല, തന്റെ നേട്ടങ്ങൾക്ക് അനുയോജ്യമായ ഒരു ആഡംബര ജീവിതവും സ്വന്തമാക്കി.   1,850 കോടിയുടെ അമ്പരപ്പിക്കുന്ന പ്രതിഫലത്തോടെ, എല്ലാ അർത്ഥത്തിലും ആഡംബരത്തെ ഉൾക്കൊള്ളുന്ന ഒരു ജീവിതശൈലിയാണ് പിച്ചൈ നേടിയത്. സംരംഭകരും ടീം ലീഡർമാരും ഒക്കെ മാതൃകയാക്കേണ്ടതാണാ ജീവിതം.   ചെന്നൈയിലെ മധ്യവർഗ വിദ്യാഭ്യാസത്തിൽ നിന്ന് ഗൂഗിളിന്റെ സിഇഒ ആകുന്നതിലേക്കുള്ള സുന്ദർ പിച്ചൈയുടെ യാത്ര നിശ്ചയദാർഢ്യത്തിന്റെയും മിടുക്കിന്റെയും പ്രചോദനാത്മകമായ കഥയാണ്. അതിരുകടന്ന സ്വത്തുക്കൾ മുതൽ ആഡംബര വാഹനങ്ങളുടെ ആകർഷകമായ ശേഖരവും വരെ പിച്ചൈയുടെ  അസാധാരണമായ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഗൂഗിളിനെ ഭാവിയിലേക്ക് നയിക്കാൻ പിച്ചൈ പരിശ്രമിക്കുമ്പോൾ  പിച്ചൈയുടെ കഥ ലോകമെമ്പാടുമുള്ള സംരംഭകർക്ക് പ്രചോദനമായി മാറുകയാണ്. ഉയർച്ച അഭിലാഷത്തിന്റെയും സമർപ്പണത്തിന്റെയും പുതുമയുടെയും…

Read More

ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത ശ്രദ്ധ ഉറപ്പു വരുത്തുന്ന  ഓൺലൈൻ എഡ് ടെക്ക് സ്റ്റാർട്ടപ്പിനെ തേടി ഏഞ്ചൽ നിക്ഷേപം. KSUMനു കീഴിലുള്ള എഡ് ടെക്ക് സ്റ്റാര്‍ട്ടപ്പായ ‘ഇന്‍റര്‍വെല്‍’- Team INTERVAL – UAE യിലെ  ഏഞ്ചല്‍ നിക്ഷേപകരില്‍ നിന്നും 2.25 കോടി രൂപയുടെ മൂലധന നിക്ഷേപം സമാഹരിച്ചു. കിന്‍റര്‍ഗാര്‍ഡന്‍ മുതല്‍ പ്ലസ് ടു വരെയുള്ള സ്കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈനായി പരിശീലനമൊരുക്കുന്ന പ്ലാറ്റ്ഫോമാണിത്. സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വിദഗ്ധരായ അധ്യാപകരെ കൂടുതലായി ഉള്‍പ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ പഠനാനുഭവവും പഠനവിഷയങ്ങളിലെ ഉള്ളടക്കവും മെച്ചപ്പെടുത്തുന്നതിനും നിക്ഷേപത്തുക ഉപയോഗിക്കും. 1,000ത്തില്‍ അധികം അക്കാദമിക്, നോണ്‍-അക്കാദമിക് കോഴ്സുകള്‍ ‘ഇന്‍റര്‍വെല്‍’ നല്കുന്നുണ്ട്.  ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗത ശ്രദ്ധ നല്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം എന്ന പ്രത്യേകതയും ഇന്‍റര്‍വെല്ലിനുണ്ട്. 2021 ല്‍ ഇന്ത്യയില്‍ ആരംഭിച്ച ഈ സ്റ്റാര്‍ട്ടപ്പ് നിലവില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ വേരുറപ്പിച്ചുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.02 കോടി രൂപയുടെ വരുമാനമാണ് ഇന്‍റര്‍വെല്ലിനു ലഭിച്ചത്. യുവസംരംഭകരായ റമീസ് അലി, സനാഫിര്‍ ഒ കെ,…

Read More

2024 ഡിസംബറോടെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ചിപ്പ് പുറത്തിറങ്ങും, അത് ഇന്ത്യൻ നിർമ്മിത 40 നാനോ മീറ്റർ ചിപ്പുകൾ ആയിരിക്കുമെന്ന്ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമായ സൂചനയാണ് നൽകുന്നത്. തദ്ദേശീയമായി നിർമിക്കുന്ന മൈക്രോചിപ്പ് ഇന്ത്യയുടെ ചിപ്പ് ഇറക്കുമതി എന്ന സങ്കീർണത ഇല്ലാതാക്കും. കമ്പ്യൂട്ടർ സ്റ്റോറേജ് ചിപ്പ് നിർമ്മാതാക്കളായ മൈക്രോൺ ഇതിനായി ഇന്ത്യയിലെത്തും. ഇന്ത്യ ചിപ്പ് നിർമാണം ഏറ്റെടുക്കത്തോടെ സൃഷ്ടിക്കപ്പെടുക 80000 തൊഴിലവസരങ്ങൾ എന്നാണ് കണക്കുകൾ.  5000 പേർക്ക് തുടക്കത്തിൽ തൊഴിലവസരങ്ങൾ ഉണ്ടാകും.  ഇന്ത്യ, യുഎസുമായി സഹകരിച്ചു ചിപ്പ് നിർമാണത്തിൽ വൈദഗ്ധ്യ പരിശീലനം ഒരുക്കും. ഗുജറാത്തിൽ 2.75 ബില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 22,540 കോടി രൂപ) മുതൽമുടക്കിൽ മൈക്രോൺ അർദ്ധചാലക അസംബ്ലിയും ടെസ്റ്റ് പ്ലാന്റും സ്ഥാപിക്കും. പ്ലാന്റിന്റെ ആകെ ചെലവ് മൈക്രോണിൽ നിന്നുള്ള 825 ദശലക്ഷം യുഎസ് ഡോളറും രണ്ട് ഘട്ടങ്ങളിലായി സർക്കാരിൽ…

Read More

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളെ നിയന്ത്രിക്കുന്നതിനുള്ള ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ കരട് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുജനാഭിപ്രായത്തിനായി നൽകാൻ സാധ്യത. 23 വർഷം പഴക്കമുള്ള ഐടി നിയമത്തിന്റെ  നിയമഭേദഗതിക്ക് പകരം ഉറപ്പായ ഇന്റർനെറ്റ്  സുരക്ഷയാണ് ഡിജിറ്റൽ ഇന്ത്യ നിയമം ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ എല്ലാത്തരം ജനവിഭാഗങ്ങളെയും സ്വാധീനിക്കുന്ന Twitter, Meta, Instagram തുടങ്ങിയ സമൂഹമാധ്യമങ്ങൾ അടക്കം ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ നിരീക്ഷണപരിധിയിൽ വരും. മാർക്കറ്റ് ആധിപത്യം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് ഗൂഗിൾ ഉടമസ്ഥരായ ആൽഫബെറ്റ്,ആപ്പിൾ എന്നിവയുൾപ്പെടെയുള്ള ബിഗ് ടെക് കമ്പനികളെ തടയാൻ നിയന്ത്രണങ്ങൾ ഉറപ്പായും ഉണ്ടാകും. ഉപയോക്താക്കളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതെങ്ങനെയെന്ന് കമ്പനികൾ ജനങ്ങളെ അറിയിക്കാൻ ആവശ്യപ്പെടുന്ന വ്യവസ്ഥകളും നിർദ്ദിഷ്ട നിയന്ത്രണങ്ങളിൽ ഉൾപ്പെട്ടേക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായി കൂടുതൽ വിപുലമായ ചട്ടക്കൂട് ആവശ്യമാണ് എന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേതു. കരട് ഈ മാസം ആദ്യം പുറത്തിറക്കാനിരിക്കുകയായിരുന്നു, ബംഗളൂരു, മുംബൈ എന്നിവയുൾപ്പെടെ ഒന്നിലധികം നഗരങ്ങളിൽ…

Read More

അഞ്ച് വർഷത്തിനകം 3500 കോടിയിലധികം രൂപയുടെ നിക്ഷേപപദ്ധതികൾ; ഭക്ഷ്യ സംസ്കരണ കേന്ദ്രം തുടങ്ങാൻ 25 ഏക്കർ സ്ഥലം അനുവദിച്ച് തെലങ്കാന സർക്കാർ. തെലങ്കാനയിലും സജീവമായി ലുലു ഗ്രൂപ്പ്. അഞ്ച് വർഷത്തിനകം 3500 കോടിയിലധികം രൂപയുടെ നിക്ഷേപപദ്ധതികളാണ് ലുലു ഗ്രൂപ്പ് തെലുങ്കാനയിൽ പ്രഖ്യാപിച്ചത്.  ഭക്ഷ്യ സംസ്കരണ കേന്ദ്രം തുടങ്ങാൻ  തെലങ്കാന സർക്കാർ 25 ഏക്കർ സ്ഥലം അനുവദിച്ചു. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ 2,500 കോടി രൂപ മുതൽ മുടക്കിൽ ഹൈദരാബാദിൽ ലുലുവിന്റെ  ആദ്യ  മാളും ലുലു ഹൈപ്പർമാർക്കറ്റും ആഗസ്റ്റ്‌ അവസാനം തുറക്കും. 200 കോടി മുതൽമുടക്കിൽ അത്യാധുനിക മത്സ്യ-മാംസ സംസ്കരണ കേന്ദ്രവും ലുലു തെലങ്കാനയിൽ തുറക്കും. തെലങ്കാനയിലെ കാർഷിക മേഖലയിൽ നിന്ന് ശുദ്ധമായ പച്ചക്കറിയും പഴങ്ങളും മികച്ച വിലയിൽ കർഷകരിൽ നിന്ന് ശേഖരിച്ച് , കയറ്റുമതി ചെയ്യുന്ന ഫുഡ് സോഴ്സിങ്ങ് ലോജിസ്റ്റിക്സ് ഹബ്ബ് ഹൈദരാബാദ് എയർപോർട്ടിന് സമീപം നിർമ്മിക്കും. 150 കോടിയുടെ നിക്ഷേപപദ്ധതിയാണിത്.കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നത് കൂടിയാണ് പദ്ധതി. ഹൈദരാബാദിൽ ലുലു മാൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ലുലു ഗ്രൂപ്പ് ചെയർമാൻ…

Read More

സോക്കർ കിങ്‌ഡം എന്ന പ്രശസ്തിയിലേക്ക് പന്തുരുട്ടുകയാണ് സൗദി അറേബ്യ. കാൽപന്തുകളിയുടെ ലോക ആതിഥേയരാകാനോരുങ്ങുന്ന ജിദ്ദയിലേക്കാകും ഇനി കണ്ണുകളെല്ലാം. 2023ലെ ക്ലബ് ലോകകപ്പ് സൗദി അറേബ്യൻ നഗരമായ ജിദ്ദയിൽ നടക്കുമെന്ന് സോക്കർ ലോക ഗവേണിംഗ് ബോഡി ഫിഫ തിങ്കളാഴ്ച അറിയിച്ചു. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഫിഫ പ്രതിനിധി സംഘം കഴിഞ്ഞയാഴ്ച ജിദ്ദയിൽ നടത്തിയ സന്ദർശനത്തെ തുടർന്നാണ് തീരുമാനം.2027 ലെ ഏഷ്യൻ കപ്പിനും  സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. കൂടാതെ സൗദി  2034 ലെ പുരുഷ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശക്തമായ മത്സരാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യൻ ചാമ്പ്യൻ അൽ-ഇത്തിഹാദിന്റെ സ്വന്തം നഗരമായ ജിദ്ദക്ക് ഈ ആതിഥേയത്തത്വത്തിൽ അഭിമാനിക്കാം.  ജിദ്ദയെ ഫിഫ ക്ലബ് ലോകകപ്പിന്റെ ആതിഥേയ നഗരമായി തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് സാഫ് പ്രസിഡന്റ് യാസർ അൽ മിസെഹൽ പറഞ്ഞു. ഏഴ് ടീമുകളുള്ള ഫോർമാറ്റിൽ നടക്കുന്ന അവസാന ക്ലബ് ലോകകപ്പ് മത്സരമാകും ജിദ്ദയിൽ നടക്കുക. 2025-ൽ അമേരിക്കയിൽ നടക്കുക 32 ടീമുകളുടെ മത്സരമാകും.ഡിസംബർ 12 മുതൽ…

Read More

ടേസ്റ്റ് അറ്റ്ലസിന്റെ ആഗോള രുചി പട്ടികയിൽ കോഴിക്കോട്ടെ ഈ പാരഗൺ എങ്ങനെ ചെന്നു പെട്ടു? ഇത് വെറുമൊരു പട്ടികയല്ല, ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്റ്ററന്റുകളുടെ പട്ടികയില്‍ 11ാം സ്ഥാനമാണ് പാരഗണും അവിടുത്തെ ബിരിയാണിയും സ്വന്തമാക്കിയിരിക്കുന്നത്.   പാരഗൺ ഒരുക്കുന്ന ബിരിയാണിയുടെ മലബാറി രുചിപെരുമ പ്രശസ്തമാണെന്ന് ടേസ്റ്റ് അറ്റ്ലസ് പറയുന്നു കോഴിക്കോടെത്തുന്നവർ, അത് വഴി യാത്ര ചെയ്യുന്നവർ ഒക്കെ പാരഗണിന്റെ മുന്നിൽ വരി നിന്ന് ബിരിയാണി വാങ്ങി അതിന്റെ രുചി ആസ്വദിക്കുന്നതിനു എന്തിനാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ. അങ്ങനെ പാരഗൺ ഹോട്ടലിന്റെ രുചിപ്പെരുമയ്ക്ക് ഒരു ലോക അംഗീകാരം കൂടി. 2018ൽ ക്രൊയേഷ്യ ആസ്ഥാനമായി തുടക്കമിട്ട ടേസ്റ്റ് അറ്റ്ലസിന്റെ റാങ്കിങ്ങിൽ കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യയിൽ ഒന്നാംസ്ഥാനത്താണ് പാരഗണും പാരഗണിലെ ബിരിയാണിയും. പട്ടികയിലെ ആദ്യ 50 സ്ഥാനങ്ങളിൽ രണ്ട് ഇന്ത്യൻ റസ്റ്റോറന്റുകളാണ് ഉൾപ്പെട്ടത്. പാരഗണിനു പുറമെ പട്ടികയിലുള്ള ബെംഗളൂരു മാവേലി ടിഫിൻ റൂംസിന്റെ റവ ഇഡ്ഡലി 39ാം സ്ഥാനത്താണ്. ഒരു നൂറ്റാണ്ടിലേറെയായി…

Read More

മലയാളി സ്റ്റാർട്ടപ് ഗോ ഇസി ഓട്ടോടെക് (GO EC ) കണക്കാക്കുന്നത്  2030 ഓടെ രാജ്യത്തെ മൊത്തം വാഹനങ്ങളുടെ 75% ലധികവും ഇലക്ട്രിക് വാഹനങ്ങൾ കൈയ്യടക്കും എന്നാണ്.  ചാർജിങ്ങ് സ്റ്റേഷനുകളുടെ ആവശ്യകത വർധിക്കുന്ന സാധ്യത മുൻനിർത്തിയാണ് അതിവേഗ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ GO EC തയാറെടുക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലും മാളുകളുകളിലും ദേശീയ പാതക്കരികിലുമായി അതിവേഗ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. GO ECയുടെ കോർ മേഖല ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷൻ ശൃംഖലയാണ്. ദേശീയ പാതയിൽ 100- 125 കിമീ പരിധിയിൽ ഒരു ചാർജിങ് സ്റ്റേഷൻ കമ്പനി ലക്ഷ്യമിടുന്നു. 2023 അവസാനത്തോടെ 1000 സ്റ്റേഷനുകളെന്ന ലക്ഷ്യം കൈവരിക്കാൻ ലക്ഷ്യമിടുന്നു. GO EC സിഇഒയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ പി ജി രാംനാഥ് : “കമ്പനി കഴിഞ്ഞ ഒരു വർഷം കൊണ്ട് 103 സ്റ്റേഷനുകൾ സ്ഥാപിച്ചു. കേരളത്തിൽ എഴുപതും സംസ്ഥാനത്തിന് പുറത്ത് മുപ്പതിലധികവും സ്റ്റേഷനുകൾ ഗോ ഇസിക്കുണ്ട്.ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വലിയ തോതിൽ വർധിച്ചെങ്കിലും…

Read More

ആഗോള വൻകിട പ്ലാറ്റ്ഫോമുകളും സ്റ്റാർട്ടപ്പുകളുമൊക്കെ 2022 അവസാനവും 2023 ആദ്യ പാദവും ജീവനക്കാർക്ക് നൽകുന്നത് ആശങ്കകളും അനിശ്ചിതത്വവുമാണ്. സാമ്പത്തികമായി നേട്ടമുണ്ടാക്കി മുന്നേറുമ്പോൾ കൂടുതൽ പ്രവർത്തന ഫലം നേടുന്നതിനെന്ന ന്യായീകരണവുമായി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് മനുഷ്യ വിഭവ ശേഷി മേഖലക്ക് തന്നെ കനത്ത തിരിച്ചടിയാണ്. കമ്പനി പുനഃസംഘടനയുടെയും മറ്റും പേരിൽ പിരിച്ചു വിടുന്നവർക്ക് പകരം നിയമനങ്ങൾ നടത്തുന്നില്ല എന്നത് പുതിയ തൊഴിലവസരങ്ങൾ വൻതോതിൽ വെട്ടികുറയ്ക്കുന്നതിനു കാരണമാകും. ഫലത്തിൽ ഈ സാമ്പത്തിക വർഷം കടുത്ത അനിശ്ചിതാവസ്ഥയിലായാണ് തൊഴിലിടങ്ങൾ. കൂട്ടപിരിച്ചുവിടലിന് OLX കൂട്ടപിരിച്ചുവിടലിന് തയ്യാറെടുത്ത് OLX. ആഗോളതലത്തില്‍ 800 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചത്. അടുത്തിടെ കമ്പനിയുടെ കാര്‍ വില്‍പന പ്ലാറ്റ്‌ഫോമായ ഒ.എല്‍.എക്സ് ഓട്ടോസ് പ്രവര്‍ത്തനം പല മേഖലകളിലും അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള തലത്തില്‍ 800 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി ഒ.എല്‍.എക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചത്. പുനഃസംഘടനയാണ് കാരണമായി പറയുന്നത്. സാമ്പത്തിക സാഹചര്യങ്ങള്‍ മോശമായത് മൂലം കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 2023ല്‍ 1500 ഓളം ജീവനക്കാരെ ആഗോളതലത്തില്‍ പിരിച്ച് വിടുമെന്ന ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. 15…

Read More

ഇന്ത്യയിലെ ഏറ്റവും മൂല്യമുളള എഡ്ടെക് സ്റ്റാർട്ടപ്പായ ബൈജൂസിൽ (Byju’s) കഴിഞ്ഞ കുറച്ച് കാലങ്ങളായി കാര്യങ്ങളൊന്നും അത്ര പന്തിയല്ലെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർച്ചയായ തിരിച്ചടികളാണ് വിവിധ മേഖലകളിൽ ബൈജൂസ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഓഡിറ്ററെയും മൂന്ന് ബോർഡ് അംഗങ്ങളെയും നഷ്ടപ്പെട്ട ഇന്ത്യൻ എഡ്ടെക് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഫിനാ‍ൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ നൽകുന്നതിൽ കാലതാമസം നേരിട്ടതിന്റെ പേരിൽ ബൈജൂസുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് ഓഡിറ്റർ ഡിലോയിറ്റ് (Deloitte Haskins & Sells) അറിയിച്ചിരുന്നു. നിരവധി തവണ അറിയിച്ചിട്ടും ബൈജൂസിൽ നിന്ന് സാമ്പത്തിക രേഖകൾ ലഭിക്കാത്തതിനാലാണ് പിന്മാറ്റമെന്ന് ഡിലോയിറ്റ് വ്യക്തമാക്കിയിരുന്നു. ഇതോടെ 2022-ലെ ഓഡിറ്റഡ് വരുമാനം സെപ്റ്റംബറിലും 2023-ലെ റിസൾട്ട് ഡിസംബറിലും ഫയൽ ചെയ്യുമെന്ന് നിക്ഷേപകരോട് വ്യക്തമാക്കിയിരിക്കുകയാണ് എഡ്‌ടെക് കമ്പനി. ബൈജൂസിന്റെ പുതിയ ഓഡിറ്ററായി ബിഡിഒയെ (MSKA & Associates) നിയമിച്ചിട്ടുണ്ട്. അതേസമയം കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള  ആശങ്കകൾ പരിഹരിക്കുന്നതിനായി ബൈജൂസിന്റെ നേതൃത്വം 75 ഓളം ഓഹരി ഉടമകളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സ്ഥാപകൻ ബൈജു രവീന്ദ്രൻ, ചീഫ്…

Read More