Author: News Desk

വാലന്റീനോ, മക്ലാരൻ, ബലെന്സിയാഗ. ഇവർക്ക് പിന്നാലെ വരുന്നുണ്ട് റോബർട്ടോ കവല്ലി, ഡൺ ഹിൽ, ഫുട്ട് ലോക്കർ, ലാവാസ, അർമാനി കഫേ, എന്നിവരും ഇന്ത്യയിലേക്ക്.   റീട്ടെയിൽ വ്യാപാരരംഗത്ത് ലോകമെമ്പാടുമുള്ള വൻകിട രാജ്യങ്ങളിൽ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ആഗോള ബ്രാൻഡുകളുടെ ഇഷ്ട ഡെസ്റ്റിനേഷനായി ഇന്ത്യ മാറുകയാണ്. രാജ്യത്തെ നഗരങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കൽ ശേഷി വൻ തോതിൽ വർധിക്കുന്നതാണ് ഇവർ മൊത്തത്തിൽ ഇന്ത്യയിലേക്ക് സ്ഥാനമുറപ്പാക്കാൻ എത്തുന്നതിനു പിന്നിലെ കാരണം. വസ്ത്രം, സൗന്ദര്യവർധക ഇനങ്ങൾ, പാദരക്ഷ, വാച്ച്, ആഭരണം തുടങ്ങിയ മേഖലകളിൽ സമാനതകളില്ലാത്ത സാഹചര്യമാണ് ഇന്ത്യയിൽ ഒരുങ്ങുന്നത്. ഇതോടെ ഇന്ത്യയിൽ രണ്ട് ഡസനിലധികം അന്താരാഷ്ട്ര ബ്രാന്ഡുകൾ ആഗോള വിപണി മൂല്യം തേടി എത്തുമെന്നാണ് റിപോർട്ടുകൾ. ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാന്ഡായ റോബർട്ടോ കവല്ലി, ബ്രിട്ടീഷ് ആഡംബര ഉത്പന്ന ബ്രാൻഡായ ഡൺ ഹിൽ, അമേരിക്കൻ ഫുട് വെയർ ഭീമനായ ഫുട്ട് ലോക്കർ, എന്നിവർ ഇന്ത്യയിൽ വൈകാതെയെത്തും.ഇറ്റലിയിലെ ലാവാസ, അർമാനി കഫേ, യുഎസിലെ ജാംബ, ഓസ്‌ട്രേലിയയിലെ കോഫി…

Read More

രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാൻ ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിയന്ത്രിക്കുമെന്ന് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തന്റെ നിലപാട് വ്യക്തമാക്കി. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ, 2022 ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും, നിർദിഷ്ട ഡിജിറ്റൽ ഇന്ത്യ ആക്ട്, 2023 സംബന്ധിച്ച കൂടിയാലോചനകൾ ഈ മാസം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. AI യിൽ നിന്നും ഡിജിറ്റൽ പൗരന്മാർക്കു സംരക്ഷണം നല്കുകയാണ് ലക്‌ഷ്യം.   “AI നിയന്ത്രണത്തോടുള്ള ഞങ്ങളുടെ സമീപനം വളരെ ലളിതമാണ്. ഡിജിറ്റൽ പൗരന്മാർക്ക് ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ Web3 പോലുള്ള വളർന്നുവരുന്ന  പുതിയ സാങ്കേതികവിദ്യകളെ നിയന്ത്രിക്കാനുള്ള നീക്കത്തിലാണ് രാജ്യം. ഞങ്ങൾ AI-യെ നിയന്ത്രിക്കും,” പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമ്പത് വർഷത്തെ ഭരണത്തെക്കുറിച്ച് സംസാരിക്കവെ ചന്ദ്രശേഖർ പറഞ്ഞു. “എഐ നിയന്ത്രണത്തോടുള്ള ഞങ്ങളുടെ സമീപനം ഡിജിറ്റൽ ഉപയോക്തൃ ഹാനികരമായ ഏതിനെയും നിയന്ത്രിക്കുക എന്ന ദൃഷ്ടികോണിലൂടെ ആയിരിക്കും. ഉപയോക്താക്കൾക്ക് ദോഷം വരുത്തുന്ന പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ പ്രവർത്തിക്കാൻ ഞങ്ങൾ അനുവദിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. “AI നവീകരണത്തെ തടസ്സപ്പെടുത്തിയേക്കാം. AI വിനാശകരമാണെങ്കിലും, അടുത്ത…

Read More

ആർത്തവസമയത്ത് റീയൂസബിളായ മെൻസ്ട്രൽ കപ്പിലേയ്ക്ക് സ്ത്രീകൾ മാറി. എങ്കിലും, വലിയൊരു വിഭാഗം സ്ത്രീകളും ആർത്തവസമയത്ത് ഇപ്പോഴും ആശ്രയിക്കുന്നത് സാനിറ്ററി പാഡുകളെയാണ്. നിലവിൽ വിപണിയിൽ ലഭ്യമാകുന്ന സാനിറ്ററി പാഡുകൾ എത്രത്തോളം സുരക്ഷിതമാണ് എന്നൊരു ചോദ്യമുണ്ട്. ഇവിടെയാണ് തിരുവനന്തപുരം പാങ്ങാപ്പാറയിലുള്ള ഇല ഗ്രീൻ എന്ന സംരംഭം പ്രസക്തമാകുന്നത്. ഇൻഫോപാർക്കിലെ ജോലി രാജിവെച്ച് തിരുവനന്തപുരം സ്വദേശിയായ ഷീജ ആരംഭിച്ച സംരംഭം. ഷീജയുടെ ആറു വർഷത്തോളം നീണ്ടുനിന്ന പഠനത്തിന്റേയും, പരിശ്രമങ്ങളുടേയും ഫലം. അതാണ് പരിസ്ഥിതിയ്ക്കിണങ്ങുന്ന, പൂർണ്ണമായും ബയോഡീഗ്രേഡബിളായ സാനിറ്ററി പാഡുകൾ ഉൽപാദിപ്പിക്കുന്ന ILA GREEN. മാസത്തിൽ 2 ലക്ഷത്തോളം രൂപയാണ് ഇല ഗ്രീൻ ഇന്ന് നേടുന്ന വരുമാനം. ഇലയിലേയ്ക്കെത്തിയ വഴി ഒരു സ്ത്രീയ്ക്ക് എന്താണ് വേണ്ടതെന്ന് മറ്റൊരു സ്ത്രീയ്ക്ക് കൃത്യമായി മനസിലാക്കാൻ സാധിക്കും. സ്ത്രീ സഹപ്രവർത്തകരുമായും, സുഹൃത്തുക്കളുമായുള്ള സംസാരങ്ങളിൽ ആർത്തവ സമയത്തെ ഇൻഫെക്ഷൻ, ഫൈബ്രോയിഡ്സ് തുടങ്ങിയ വിഷയങ്ങളെല്ലാം കടന്നുവരുമായിരുന്നു. ഇതിനെക്കുറിച്ച് പിന്നീട് ഗൂഗിളിലും മറ്റും തിരഞ്ഞപ്പോഴാണ് ആർത്തവവുമായി ബന്ധപ്പെട്ടു വരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പ്ലാസ്റ്റിക്ക് ഉപയോഗിച്ചുണ്ടാക്കുന്ന സാനിറ്ററി പാഡുകൾ കാരണമാകുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ ഇതിനൊരു പരിഹാരമെന്തെന്ന അന്വേഷണത്തിനൊടുവിലാണ് ബയോഡീഗ്രേഡബിൾ സാനിറ്ററി പാഡുകളെന്ന ആശയത്തിലേക്കും, പിന്നീട് ILA GREEN എന്ന സംരംഭത്തിലേക്കും എത്തിച്ചേർന്നത്, Sheeja…

Read More

മാലിന്യം തള്ളുന്നതിനെതിരെ നടപടി ശക്തമാക്കി കേരളം. തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാന്‍ ഇനി പോലീസും തദ്ദേശ സക്വാഡുകൾക്കൊപ്പമുണ്ടാകും. മാലിന്യം തള്ളിയാൽ ഇനി പിഴക്കൊപ്പം അറസ്റ്റ് അടക്കം ക്രിമിനൽ  പോലീസ് നടപടിയും നേരിടേണ്ടി വരും. അതുകൊണ്ട് മാലിന്യത്തെ നിരുത്തരവാദപരമായി കൈകാര്യം ചെയ്യരുത്,  പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കരുത്.   നിരുത്തരവാദപരമായി മാലിന്യം നീക്കം ചെയ്യുന്നതും നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ശക്തവും ഫലപ്രദവുമായ നടപടികളെടുക്കുന്നതിന് ഇനി പോലീസ് സേനയുടെ സഹകരണം കൂടി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തു. നിയമവിരുദ്ധമായി മാലിന്യം കൈകാര്യം ചെയ്യുന്നത് തടയാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (എല്‍എസ് ജിഐ) എന്‍ഫോഴ്സ്മെന്‍റ് സംഘങ്ങളില്‍ ഇനി മുതല്‍ പോലീസ് പ്രതിനിധിയുമുണ്ടായിരിക്കും.തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ എല്‍എസ് ജിഐ കളുടെ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്താം. സംസ്ഥാന പോലീസ് മേധാവിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അനധികൃതമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും കണ്ടുകെട്ടാനും എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിന് ഉത്തരവ് പ്രകാരം സാധിക്കും. അതുമായി ബന്ധപ്പെട്ട വ്യക്തികളെ ആവശ്യമെങ്കില്‍…

Read More

സംസ്ഥാനത്ത് 40  സംരംഭക മേഖലകളെ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ചു. ഇനി ഇവിടങ്ങളിൽ സംരംഭങ്ങൾ തുടങ്ങാനും, നിലവിലുള്ളവക്ക് മുന്നോട്ടു പോകാനും പ്രത്യേക പരിരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കും. പുതുതായി തുടങ്ങുന്ന സംരംഭങ്ങൾക്ക് ഏകജാലക അനുമതി നൽകും; ഇതിനായി എസ്റ്റേറ്റ് തലത്തിൽ  ക്ളിയറൻസ് ബോർഡും നിലവിൽ വന്നു. 2500 ഓളം സംരംഭങ്ങൾ വിവിധ എസ്റ്റേറ്റുകളിലായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങളെ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. വ്യവസായ സംരംഭങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള, വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങൾക്കാണ് വ്യവസായ എസ്റ്റേറ്റ് പദവി നൽകിയത്. ഈ എസ്റ്റേറ്റുകളിൽ സംരംഭങ്ങൾ ആരംഭിക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിനായി ഏകജാലക ക്ളിയറൻസ് ബോർഡുകളും രൂപീകരിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. അനുമതി ലഭിച്ച ഭൂമിയിൽ സംരംഭകർക്കാവശ്യമായ എല്ലാ അനുമതികളും വേഗതയിലാക്കാനാണ് ഏകജാലക ക്ലിയറൻസ് ബോർഡ്.വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ച , വ്യവസായത്തിന് ഉപയോഗിക്കുന്ന ഭൂമിക്ക് ഏക്കറിന് 30 ലക്ഷം മുതൽ 3 കോടി വരെ ധനസഹായമുണ്ടാകും.…

Read More

ചൈനീസ് വാഹനനിർമാതാക്കളായ BYD  ഇ-എസ്‌യുവി ബ്രാൻഡ് Fang Cheng Bao അവതരിപ്പിച്ചു. ചൈനീസ് ഭാഷയിൽ ഇത് “ഫോർമുല, പുള്ളിപ്പുലി” എന്ന് വിവർത്തനം ചെയ്യുന്നു. പുള്ളിപ്പുലിയുടെ ചടുലതയും വന്യമായ വൈദഗ്ധ്യവും ഫോർമുലയുടെ മാനദണ്ഡങ്ങളും നിയമങ്ങളും പുതിയ ബ്രാൻഡിൽ സമന്വയിപ്പിക്കുന്നു” എന്ന് കമ്പനി പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിൽ ബ്രാൻഡിന്റെ പേര് ആകർഷകമായിരിക്കില്ലെങ്കിലും, Dynasty, Ocean, Denza, Yangwang സീരീസുകളും പിന്തുടരുന്നതിനാൽ ഫാങ് ചെങ് ബാവോ BYD-യുടെ അഞ്ചാമത്തെ ഉപ ബ്രാൻഡായി മാറും. ഇത് പരിവർത്തനാത്മക ഉയർച്ചയുടെയും ഡിജിറ്റൽ മേഖലകളുടെ പര്യവേക്ഷണത്തിന്റെയും പ്രതീകമാണെന്ന് BYD പറയുന്നു. ഫാങ് ചെങ് ബാവോ ലൈനപ്പിൽ സ്പോർട്സ് കാറുകൾ മുതൽ ഓഫ്-റോഡ് വാഹനങ്ങൾ വരെ ഉൾപ്പെടും. പുതിയ ബ്രാൻഡിൽ പ്രാരംഭ മോഡലായ SF എന്ന കോഡ് നാമത്തിലുള്ള എസ്‌യുവി ഈ വർഷം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.SF-നെ കുറിച്ച് BYD കൂടുതലൊന്നും വെളിപ്പെടുത്തിയില്ല. എന്നാൽ ഇതിന് ഒരു ബോക്‌സി ഡിസൈനാണുളളത്. സൈഡ് സ്റ്റെപ്പുകൾ,  angular accents,  പിന്നിൽ ഘടിപ്പിച്ച സ്പെയർ ടയർ എന്നിവ കാണാം. ഈ വർഷാവസാനം പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ഒരു ഹാർഡ്‌കോർ എസ്‌യുവിയായി…

Read More

അഞ്ഞൂറാൻ പോകില്ല, ആയിരാൻ വരികയുമില്ല. പറഞ്ഞ സമയത്തിനകം രണ്ടായിരാനെ തിരിച്ചേൽപ്പിക്കുകയും  വേണം”. അല്ലെങ്കിൽ വരാനുള്ളത് അനുഭവിച്ചോണം. റിസർവ് ബാങ്ക് കട്ടായം പറഞ്ഞിരിക്കുകയാണ്.  അഞ്ഞൂറ് രൂപ നോട്ടുകൾ പിൻവലിക്കാനും പകരം ആയിരം രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാനും തത്കാലം പദ്ധതിയില്ലെന്നു തറപ്പിച്ചു പറഞ്ഞിരിക്കുന്നു RBI. ഇതുസംബന്ധിച്ച് ഊഹാപോഹങ്ങള് പ്രചരിപ്പിക്കരുതെന്നു റിസർവ്ബാങ്ക് ഗവർണർ  ശക്തികാന്ത ദാസ് നേരിട്ടാവശ്യപ്പെട്ടിരിക്കുന്നു. കാരണം ജനങ്ങളുടെ സംശയങ്ങളും അത്രക്കുണ്ട്, ഊഹാപോഹങ്ങളും അവസാനിക്കുന്നില്ല. എന്നാൽ ഈ തീരുമാനത്തോടെ തുടർച്ചയായി ഇന്ത്യൻ കറൻസിയുടെ വിനിമയം ഇടിഞ്ഞിരിക്കുന്നു എന്നതാണ് യാഥാർഥ്യം. അമ്പതു ശതമാനം രണ്ടായിരം രൂപ നോട്ടുകളും ബാങ്കുകളില് തിരിച്ചെത്തിയെന്നും ഇവയ്ക്ക് 1.82 ലക്ഷം കോടി രൂപ മൂല്യമുണ്ടാകുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. തിരിച്ചെത്തിയ നോട്ടുകളിൽ  85 ശതമാനവും അത് കൈവശം ഉള്ളവർ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു.  ശേഷിക്കുന്നവ മാത്രമാണ് മാറ്റിയെടുക്കപ്പെട്ടത്. രാജ്യത്ത്  ആകെ പ്രചാരത്തിലുണ്ടായിരുന്നത് 3.62 ലക്ഷം കോടിയോളം വരുന്ന രണ്ടായിരം രൂപ നോട്ടുകളായിരുന്നു. ഇതിൽ 50 % ആണ് തിരിച്ചെത്തിയിരിക്കുന്നത്. ഏകദേശം നാലിൽ മൂന്ന് ഇന്ത്യക്കാരും…

Read More

രസകരമായ ഭക്ഷണ വീഡിയോകൾ ടിക് ടോക്കിൽ വൈറലാകാറുണ്ട്. അങ്ങനെ അടുത്തിടെയാണ് സ്മാഷ് ബർഗർ ടാക്കോസ് സോഷ്യൽ മീഡിയയിൽ ഭ്രാന്തമായി വൈറലായത്. കുക്ക്ബുക്ക് രചയിതാവും ഫുഡ് ബ്ലോഗറുമായ ബ്രാഡ് പ്രോസ് സൃഷ്ടിച്ച ഒരു ട്രെൻഡാണ് സ്മാഷ് ബർഗർ ടാക്കോ. ദുബായിൽ ലഭ്യമായ ഈ വൈറൽ വിഭവത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ. യുണൈറ്റഡ് അറബ് എമിറേറ്റിലെ പ്രശസ്തമായ മെക്സിക്കൻ സ്ട്രീറ്റ് ഫുഡ് കേന്ദ്രമാണ് ബറോ ബ്ലാങ്കോ. വായിൽ വെള്ളമൂറുന്ന വൈറൽ സ്മാഷ് ബർഗർ ടാക്കോസ് വിളമ്പുകയാണ് ഇവിടെ.  ബർഗറുകളുടെ രസവും മെക്സിക്കൻ സ്ട്രീറ്റ് ഫുഡിന്റെ വിശിഷ്ടമായ രുചികളും സമന്വയിപ്പിക്കുകയാണ് ബറോ ബ്ലാങ്കോ. അബുദാബിയിലെയും ദുബായിലെയും അവരുടെ ഔട്ട്‌ലെറ്റുകളിൽ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ ഈ വൈറൽ സ്മാഷ് ബർഗർ ടാക്കോസ്, ഓരോന്നിനും 20 ദിർഹമാണ് വില. സ്മാഷ് ബർഗർ ടാക്കോയ്ക്കുള്ള ചേരുവകൾ ചേരുവകൾ വളരെ ലളിതമാണ്: നന്നായി അരിഞ്ഞ ബീഫ്, ടോർട്ടില്ലസ്-ചോളപ്പൊടിയിൽ നിന്ന് നിർമിച്ച കനം കുറഞ്ഞ പരന്ന പാൻകേക്ക്, ചീസ് ഇവ കൂടാതെ നിങ്ങൾക്ക്…

Read More

ആനകളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും ഗ്രാമീണർക്ക് മുന്നറിയിപ്പ് നൽകുന്നതിനുമായി ഛത്തീസ്ഗഡ് സർക്കാർ  ഒരു ആപ്പ് പുറത്തിറക്കി.വർദ്ധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള നീക്കത്തിിന്റെ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചത്. ഛത്തീസ്ഗഢ് വനം വകുപ്പാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. എലിഫന്റ് ട്രാക്കർമാരിൽ നിന്ന് ലഭിച്ച ഇൻപുട്ടുകളെ അടിസ്ഥാനമാക്കിയാണ് എഐ അടിസ്ഥാനമാക്കിയുള്ള ഛത്തീസ്ഗഢ് എലിഫന്റ് ട്രാക്കിംഗ് ആൻഡ് അലേർട്ട് ആപ്പ് പ്രവർത്തിക്കുന്നത്. ധംതാരി, ഗരിയാബന്ദ് ജില്ലകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന Udanti-Sitanadi കടുവാ സങ്കേതത്തിന് കീഴിലുള്ള ഇക്കോപാർക്കിലാണ് വനംവകുപ്പ്  ആപ്പ് പുറത്തിറക്കിയത്. ആനകളെ ട്രാക്ക് ചെയ്യാനും അവയുടെ സഞ്ചാരത്തെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും വാട്ട്‌സ്ആപ്പ് വഴി അപ്‌ഡേറ്റുകൾ അയയ്‌ക്കാനും വനം വകുപ്പ് നിയോഗിച്ച ദുരിതബാധിത ഗ്രാമങ്ങളിലെ നിവാസികളാണ് ഹാത്തി മിത്ര ദൾ. ഹാത്തി മിത്ര ദൾ കഴിഞ്ഞ ഒരു വർഷമായി ഓപ്പൺ ഡാറ്റ കിറ്റ് (ODK- ഒരു ഓപ്പൺ സോഴ്‌സ് ആപ്ലിക്കേഷൻ) ഉപയോഗിച്ച് ആനകളുടെ ബാധിത സ്ഥലത്തെയും ചലനത്തെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ട്. ഈ ODK ആപ്പ് ഓൺലൈൻ മോഡിലും…

Read More

ന്യൂയോർക്കിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റെ ഭാഗത്തു നിന്ന് സീനിയർ വൈസ് പ്രസിഡന്റുമാരായ  ഡോ രാജാ മൻജിപുടി, ഡോ കണ്ണൻ നടരാജൻ, ഡോ സന്ദീപ് മേനോൻ എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.  ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നു. പ്രീ ക്ലിനിക്കൽ ഗവേഷ രംഗത്ത് കേരളത്തിന് നൽകാവുന്ന സംഭാവനകളെ പറ്റി ഫൈസർ ചോദിച്ചു മനസിലാക്കി. ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്പൈഡ് മാത്തമാറ്റിക്സ് മേഖലയിലുള്ള കേരളത്തിലെ ഗവേഷണ സമ്പത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നും സംഘം ചർച്ച ചെയ്തു. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ യോഗത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ സയൻസ് പാർക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള…

Read More