Author: News Desk
അബുദാബിയിലെ ആദ്യത്തെ ഇൻഡോർ സ്നോ പാർക്ക് റീം ഐലൻഡിലെ റീം മാളിൽ പൊതുജനങ്ങൾക്കായി തുറന്നു. റീം മാളിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്നോ അബുദാബി 9,732 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ്. Majid Al Futtaim എന്റർടെയ്ൻമെന്റ് നടത്തുന്ന സബ്-സീറോ ലെഷർ പാർക്കിൽ ആകർഷകമായ കാഴ്ചകൾ കൂടാതെ, ആസ്വദിക്കാൻ 20 ലധികം റൈഡുകളും ഉണ്ട്. ക്രിസ്റ്റൽ കറൗസൽ, പോളാർ എക്സ്പ്രസ് ട്രെയിൻ, Flight of the Snowy Owl, Snowflake Garden, Enchanted Tree എന്നിവ പാർക്കിലെ ആകർഷണങ്ങളാണ്. 215 ദിർഹം മുതൽ വരുന്ന വിവിധ പാക്കേജുകളും പാസുകളുമാണ് മൈനസ് 2 ഡിഗ്രി സെൽഷ്യസിൽ പരിപാലിക്കപ്പെടുന്ന പാർക്കിലേക്കുളള പ്രവേശനത്തിന് ഈടാക്കുന്നത്. അതിൽ എല്ലാ പാർക്ക് റൈഡുകളിലേക്കും അൺലിമിറ്റഡ് ആക്‌സസ്, ഫ്ലീസ് ഗ്ലൗസ്, ലോക്കർ എന്നിവ ഉൾപ്പെടുന്നു. കുടുംബങ്ങൾക്ക് 860 ദിർഹത്തിന്റെ പ്രത്യേക വിലയ്ക്ക് ഫാമിലി പാസും പ്രയോജനപ്പെടുത്താം. അതിൽ നാല് നിരക്കിന് അഞ്ച് പാസുകൾ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കോ നിങ്ങളുടെ ടിക്കറ്റുകൾ ബുക്ക്…
ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഒപ്പം കേരളത്തിന്റെ ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമായി.ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ഈറ്റ് റൈറ്റ് കേരള – Eat-Right Kerala (Department of Food Safety, Kerala) എന്ന മൊബൈല്‍ ആപ്പ് യാത്രക്കാർക്കും, വിനോദ സഞ്ചാരികൾക്കും ഒരുപോലെ സഹായകമാണ്. ഈ ആപ്പിലൂടെ ഭക്ഷണത്തിലും, സംവിധാനങ്ങളിലും നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയും . നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്. ഗൂഗിൾ പ്ലേയിൽ നിന്നും സൗജന്യമായി https://play.google.com/store/apps/details?id=in.gov.kerala.foodsafety.restaurants എന്ന ആപ് ഡൌൺലോഡ് ചെയ്തുപയോഗിക്കാം. കൂടൂതല്‍ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി അതില്‍ ഉള്‍പ്പെടുത്തുവാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍…
എ ടി എമ്മിന്റെ മുന്നിൽ തിരക്കു പിടിച്ചു ചെന്നപ്പോളാണ് മനസിലായത്. കാശുള്ള ഡെബിറ്റ് കാർഡ് എടുത്തിട്ടില്ല എന്ന്. അപ്പോളാണ് കാർഡില്ലാതെയും തിരെഞ്ഞെടുത്ത എ ടി എമ്മുകൾ പണം തരുമെന്ന പുതിയ സംവിധാനം ഓർത്തത്. അപ്പോൾ തന്നെ എ ടി എമ്മിൽ കയറി QR Code സ്കാൻ ചെയ്തു പണമെടുത്ത് പുറത്തിറങ്ങി, അപ്പോൾ ആ എ ടി എമ്മിൽ എഴുതിവച്ചിരുന്ന ഒരു ബാങ്ക് അറിയിപ്പ് മനസ്സിൽ ഉടക്കി. അപ്പോൾ തന്നെ തീരുമാനിച്ചു വീണ്ടും ജാഗ്രത പുലർത്തണം UPI ഇടപാടുകളിലെന്നു. ഈ UPI യും ATM ഉം തമ്മിൽ എന്താണ് ബന്ധം.? ബന്ധമുണ്ട്. കേട്ടോ. യു.പി.ഐ വഴിയുള്ള പണമിടപാടുകള്‍ അനുദിനം കൂടുകയാണ്. കാരണം ഡിജിറ്റലൈസേഷന്റെ ഭാഗമായി ഏറ്റവും സ്വീകാര്യതയുള്ള പേയ്മെന്റ് രീതിയാണിത്. ഇനി മുതൽ തിരെഞ്ഞെടുത്ത എ ടി എമ്മുകൾ വഴി കൈയിൽ ഡെബിറ്റ് കാർഡില്ലാതെ തന്നെ അക്കൗണ്ടിലെ പണം പിൻവലിക്കാം കേട്ടോ. അതിനൊപ്പം ശ്രദ്ധിച്ചോണം ദിനംപ്രതി കോടികളുടെ യുപിഐ ഇടപാടുകൾ രാജ്യത്ത് നടക്കുന്നുമുണ്ട്. എന്നാൽ ഇടപാടുകൾ കൂടുന്നതിനൊപ്പം, യുപിഐ…
2023ലെ ആഗോള വളര്‍ച്ച സംബന്ധിച്ച നിഗമനം ലോകബാങ്ക് ഉയര്‍ത്തിയപ്പോൾ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം താഴ്ത്തി കാണിക്കുന്നു. ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന വായ്പാ ചെലവുകളും മൂലം സ്വകാര്യ ഉപഭോഗം പരിമിതപ്പെടുന്നുവെന്നതാണ് ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം കുറയ്ക്കുന്നതിന് കാരണമായി ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ച സംബന്ധിച്ച വീക്ഷണം 6.3 ശതമാനമായി താഴ്ത്തി, ജനുവരിയിലെ നിഗമനത്തില്‍ നിന്ന് 0.3 ശതമാനം പോയിന്റാണ് കുറച്ചിട്ടുള്ളത്. യുഎസും മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകളും ജനുവരിയിലെ നിഗമനത്തില്‍ വിലയിരുത്തിയുന്നതിനേക്കാള്‍ മെച്ചപ്പെട്ട പ്രതിരോധ ശേഷി പ്രകടമാക്കുന്നുവെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. യു എസ്സിൽ ട്രഷറി വരെ അടച്ചിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്ന സമയത്താണീ പോസിറ്റീവ് വിലയിരുത്തൽ. ഏറ്റവും പുതിയ ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ട്സ് റിപ്പോർട്ട് അനുസരിച്ച് 2023 ൽ ആഗോള വളർച്ച 2.1% ആയി കുറയാൻ സാധ്യതയുണ്ടെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്. ഈ നിരക്ക് കുറയുകയാണെങ്കിലും ജനുവരിയിലെ നിഗമനത്തില്‍ കണക്കാക്കിയ 1.7% വളര്‍ച്ചയേക്കാള്‍ ഉയര്‍ന്നതാണിത്. 2022ല്‍ 3.1%…
സ്ത്രീകൾക്ക് വേണ്ടി മാത്രമായി യാത്രകൾ ഒരുക്കുകയാണ് എറണാകുളം ആസ്ഥാനമായുള്ള എസ്കേപ് നൗ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. യാത്രകളെ ഒരുപാടിഷ്ടപ്പെടുന്ന ഇന്ദു കൃഷ്ണയാണ് കമ്പനിയുടെ ഫൗണ്ടർ. 2016 മാർച്ച് 8 നാണ് എസ്കേപ് നൗ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ യാത്ര ആരംഭിക്കുന്നത്. യാത്രകൾ, സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസവും,സ്വയം പര്യാപ്തത കൈവരിക്കാൻ അവസരവും നൽകുമെന്ന് ഇന്ദു കൃഷ്ണ പറയുന്നു. സ്റ്റ്റ്റീരിയോടൈപ് ജീവിതശൈലിയിൽ നിന്ന് എസ്കേപ് ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സുരക്ഷിതമായൊരു യാത്രയാണ് എസ്കേപ് നൗ വിലൂടെ സാധ്യമാകുന്നത്. പുതിയ നാടും, നാട്ടുകാരും, അവിടുത്തെ ആഹാരവുമൊക്കെ ആസ്വദിച്ചുള്ള ഈ പെൺ യാത്രാകൂട്ടായ്മയുടെ യാത്രകൾ ആറു വർഷം പിന്നിട്ടിരിക്കുകയാണ്. ലഡാക്കിലേക്ക് സ്ത്രീകൾ മാത്രമുള്ള യാത്രയുടെ അന്വേഷണത്തിൽ നിന്നാണ് എസ്കേപ് നൗ എന്ന യാത്രാ സംരംഭത്തിന്റെ തുടക്കം. കേരളത്തിനകത്തും, പുറത്തും ഇന്ത്യയ്ക്ക് പുറത്തുമായി ഇരുനൂറിലധികം യാത്രകളാണ് എസ്കേപ് നൗ ഇതുവരെ നടത്തിയത്. ആറു വർഷം മുമ്പ് ഇങ്ങനൊരു കമ്പനി തുടങ്ങുമ്പോൾ നേരിടേണ്ടി വന്ന വെല്ലുവിളി യാത്രികരുടെ സേഫ്റ്റിയും സെക്യൂരിറ്റിയുമായിരുന്നു. പൈലറ്റ് യാത്രകൾ നടത്തി ആ പ്രശ്നം പരിഹരിച്ചു. അതുകൊണ്ടു തന്നെകമ്പനി തുടങ്ങുമ്പോൾ 25ഓളം സ്ഥലങ്ങൾ സ്പോട്ടുചെയ്തിരുന്നെന്നും ഇന്ദു കൃഷ്ണ പറയുന്നു. ട്രിപ്പ് തീരുമാനിച്ചു കഴിഞ്ഞാൽ ഇൻസ്റ്റഗ്രാമിലൂടെയും, ഫെസ്ബുക്കിലൂടെയും ട്രിപ്പ് അനൗൺസ് ചെയ്യും. ബുക്കിംഗ് നടപടികൾ പൂർത്തിയാകുന്നതോടെ ഒരു വാട്സപ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യും.…
സർക്കാർ കൈയയച്ചു സഹായിച്ചിരുന്നതാണ്. എന്നിട്ടും നിലയില്ലാതെ അടി പതറി MTNL. പ്രഖ്യാപിത നഷ്ടം ഇത് വരെ 23000 കോടിയുടേതാണ്. ആ കണക്കുകൾ 40000 കോടി വരെ ചെന്നെത്താമെന്നാണ് സൂചന. ഇതോടെ കനത്ത നഷ്ടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിന്റെ (എം.ടി.എൻ.എൽ) പ്രവർത്തനം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. എം.ടി.എൻ.എല്ലിനെ മറ്റൊരു പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലുമായി ലയിപ്പിക്കാനുള്ള മുൻ തീരുമാനവും ഇതോടെ അസാധുവാകും. എന്നിട്ട് BSNL നെ കൈപിടിച്ചുയർത്തുകയാണ് കേന്ദ്രം. സാമ്പത്തിക പാക്കേജിന്റെ ബലത്തിൽ കഴിഞ്ഞ വർഷം മുതൽ പ്രവർത്തന ലാഭത്തിലാണ് BSNL. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൊതുമേഖല ടെലികോം സേവനദാതാവായ ബി.എസ്.എൻ.എല്ലിന്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര മന്ത്രിസഭ 89,047 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ചു. 4ജി/ 5ജി സ്പെക്ട്രം ഉൾപെടെയാണ് ഈ പാക്കേജ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 19,052 കോടി രൂപയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎല്ലിന്റെ വരുമാനം 20,700 കോടി രൂപയായി ഉയർന്നു. MTNL-BSNL ലയനം…
27 വർഷത്തിന് ശേഷം ലോക സുന്ദരി മത്സരം ഇത്തവണ ഇന്ത്യയിൽ നടക്കും. മിസ് വേൾഡിന്റെ 71-ാമത് പതിപ്പ് ഈ വർഷം നവംബറിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു, അന്തിമ തീയതികൾ ഇനിയും നിശ്ചയിച്ചിട്ടില്ല. ഒരു മാസം നീണ്ടുനിൽക്കുന്ന ഇവന്റിൽ 130-ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരയ്ക്കും. 1996ലാണ് ഇന്ത്യ അവസാനമായി ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. ആ വർഷത്തെ ലോകസുന്ദരി പട്ടം റീത്ത ഫാരിയയിലൂടെ ഇന്ത്യയിലേക്കെത്തുകയും ചെയ്തു. ഇതടക്കം ഇന്ത്യ ആകെ ആറ് തവണ ലോകസുന്ദരി കിരീടം നേടിയിട്ടുണ്ട്. ഐശ്വര്യ റായ് 1994ലും, ഡയാന ഹെയ്ഡൻ 1997ലും, യുക്ത മുഖി 1999ലും, പ്രിയങ്ക ചോപ്ര 2000ത്തിലും, മാനുഷി ചില്ലർ 2017ലും. നിലവിൽ 2022 ലെ ലോകസുന്ദരി പോളണ്ടിന്റെ കരോലിന ബിയലാവ്‌സ്ക ലോകസുന്ദരി മത്സരത്തിന്റെ പ്രചാരണത്തിനായി ഇന്ത്യയിലുണ്ട്. “ലോകത്തിലെ ഏറ്റവും വലിയ ആതിഥ്യ മര്യാദയുളള രാജ്യമാണ് ഇന്ത്യ. ഞാൻ ഇവിടെ രണ്ടാം തവണയാണ്. ഇവിടം എന്നെ വീടാണെന്ന് തോന്നിപ്പിക്കുന്നു. നിങ്ങളുടെ പ്രധാന മൂല്യങ്ങൾ കുടുംബം, ബഹുമാനം, സ്നേഹം,…
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും OpenAI ceo, Sam Altman. ഇന്ത്യയിൽ ഒരു ഓഫീസ് തുറക്കുന്നതിനേക്കാൾ ഉയർന്ന മുൻഗണനയാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതെന്ന് OpenAI ceo പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സാം ആൾട്ട്മാൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യയിൽ AI-ക്കുള്ള അവസരങ്ങളെക്കുറിച്ചും ആഗോള നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു,” പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സാം ആൾട്ട്മാൻ പറഞ്ഞു. സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ നേട്ടങ്ങളെ പ്രശംസിച്ച സാം ആൾട്ട്മാൻ ഇന്ത്യയിൽ ചാറ്റ്‌ജിപിടിക്ക് കാര്യമായ പ്രചാരം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. AI-ക്ക് ജോലികൾ ഇല്ലാതാക്കാൻ കഴിയുമോ? എന്ന ചോദ്യത്തിന് ചില ജോലികൾ പോകും. പുതിയ, മികച്ച ജോലികൾ ഉണ്ടാകും. എന്ന മറുപടിയാണ് ആൾട്ട്മാൻ നൽകിയത്. AI കമ്പനികളെ നിയന്ത്രിക്കാനും ലൈസൻസ് നൽകാനും ഗവൺമെന്റുകൾ ഒരു മേൽനോട്ട ഏജൻസി സൃഷ്ടിക്കണമെന്ന് കഴിഞ്ഞ മാസം, യുഎസ് സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ സാം ആൾട്ട്മാൻ പറഞ്ഞു. തന്റേതുപോലുള്ള എഐ കമ്പനികൾ സ്വതന്ത്രമായി ഓഡിറ്റ് ചെയ്യണമെന്നും ആൾട്ട്മാൻ പറഞ്ഞു. AI മനുഷ്യർക്ക് വംശനാശ ഭീഷണി ഉയർത്തുമെന്ന് മുന്നറിയിപ്പ് നൽകി സെന്റർ ഫോർ എഐ സേഫ്റ്റി…
ദുബായിലെ ഏറ്റവും വലിയ ഇൻഡോർ കായിക വേദിയായ ദുബായ് സ്‌പോർട്‌സ് വേൾഡ് ദുബായിലെ വേൾഡ് ട്രേഡ് സെന്ററിൽ തുറന്നു. വേനൽക്കാല അവധിക്ക് മുന്നോടിയായാണ് ദുബായ് സ്‌പോർട്‌സ് വേൾഡ് തുറന്നിരിക്കുന്നത്. 300,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന 42 കോർട്ടുകളും പിച്ചുകളുമുള്ള ദുബായ് സ്‌പോർട്‌സ് വേൾഡ് എല്ലാ പ്രായത്തിലുമുള്ള കായിക പ്രേമികളെ ആകർഷിക്കും. 17 ബാഡ്മിന്റൺ കോർട്ടുകൾ, 8 ടേബിൾ ടെന്നീസ് ടേബിളുകൾ, 6 ഫുട്ബോൾ പിച്ചുകൾ, 3 ബാസ്കറ്റ്ബോൾ കോർട്ടുകൾ എന്നിവയാണ് ഇവിടെയുളളത്. ഈ വർഷം പുതിയ സ്‌പോർട്‌സ് ഇനമായി പിക്കിൾബോൾ അവതരിപ്പിക്കുന്നതിനു പുറമേ, ഫിറ്റ്‌നസിനായി ഒരു പൂർണ്ണ സജ്ജമായ ജിമ്മും ഇവിടെ ഉണ്ടായിരിക്കും. ടെന്നീസ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നിവ സമന്വയിപ്പിക്കുന്ന പിക്കിൾബോൾ – യുഎഇ നിവാസികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒമ്പത് കായിക ഇനങ്ങളിൽ ഒന്നായിരിക്കും. ദുബായ് സ്‌പോർട്‌സ് വേൾഡിൽ കാർണിവൽ ഗെയിമുകൾ, സംഗീതം, വിനോദം, കുട്ടികൾക്കായുളള പരിപാടികൾ എന്നിവയ്‌ക്കൊപ്പം വീക്കെൻഡ് വൈബ്‌സ് പ്രോഗ്രാമും ഉണ്ടാകും. സുംബ, ആയോധന കലകൾ, സർക്യൂട്ട്…
സൂക്ഷ്മ-സംരംഭകർ, സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ എന്നിവ നിരവധി സാമ്പത്തിക തിരിച്ചടികളുടെ ഫലമായി സമീപ വർഷങ്ങളിൽ കാര്യമായ വെല്ലുവിളികൾ നേരിട്ടു. ഇതോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇവർക്ക് കൈത്താങ്ങുമായി രംഗത്തെത്തിയത്. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക സഹായവും, ആനുകൂല്യങ്ങളും, പദ്ധതി ഗ്രാന്റുകളും ഒക്കെയാണിപ്പോൾ സംരംഭങ്ങളെയും, സ്റ്റാർട്ടപ്പുകളെയും കാത്തിരിക്കുന്നത്. പ്രവർത്തന പരിതസ്ഥിതിയെ ബാധിച്ചേക്കാവുന്ന മാർക്കറ്റ് ട്രെൻഡുകളെയും നിയന്ത്രണ മാറ്റങ്ങളെയും കുറിച്ച് ജാഗ്രത പുലർത്തുകയും സാമ്പത്തികമായി വിവേകത്തോടെ പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് സൂക്ഷ്മ സംരംഭകരുടെ അതിജീവനത്തിന്റെ താക്കോൽ. പുതിയ സാമ്പത്തിക ലാൻഡ്‌സ്‌കേപ്പിലേക്ക് നാവിഗേറ്റ് ചെയ്യുന്നതിന് സൂക്ഷ്മ സംരംഭകർക്ക് ആവശ്യമായ ചില മുന്നൊരുക്കങ്ങൾ അത്യാവശ്യമാണ്. സൂക്ഷ്മ-സംരംഭകർ, സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ എന്നിവ നിരവധി സാമ്പത്തിക തിരിച്ചടികളുടെ ഫലമായി സമീപ വർഷങ്ങളിൽ കാര്യമായ വെല്ലുവിളികൾ നേരിട്ടു. കോവിറ് നിരവധി മൈക്രോ ബിസിനസ്സുകളെ ശാശ്വതമായി അടച്ചുപൂട്ടാൻ നിർബന്ധിതരാക്കി, ഇത് ദശലക്ഷക്കണക്കിന് ആളുകളെ അപകടത്തിലാക്കി. വേണം സംരംഭകന് ജാഗ്രത പ്രവർത്തന പരിതസ്ഥിതിയെ ബാധിച്ചേക്കാവുന്ന മാർക്കറ്റ് ട്രെൻഡുകളെയും നിയന്ത്രണ മാറ്റങ്ങളെയും കുറിച്ച് ജാഗ്രത പുലർത്തുകയും സാമ്പത്തികമായി വിവേകത്തോടെ…