Author: News Desk

ഇത്ര റിട്ടേണുള്ള വേറെ ഏത് ബിസിനസ്സ് ഉണ്ട്? ചെന്നെ സൂപ്പർ കിംഗ്സ് കപ്പടിച്ച IPL എത്ര കോടിയുടെ ബിസിനസ്സാണെന്നറിയാമോ? 87000  കോടിക്ക് മുകളിൽ ബ്രാൻഡ് മൂല്യമുള്ള ലോകത്തെ ഏറ്റവും സമ്പന്നമായ സ്പോർ്ട്ട് ഇവന്റ് ആയിരിക്കുന്നു. ഇന്ന്  ഇന്ത്യൻ കമ്പനികൾക്കും ആഗോള ബ്രാൻഡുകൾക്കും പ്രിയപ്പെട്ട നിക്ഷേപ ഇടമാണ് IPL.  ഇന്ത്യയിൽ ഒരു സ്റ്റാർട്ടപ്പിലോ വ്യവസായ സംരംഭത്തിലോ നിക്ഷേപിക്കുന്നതിനേക്കാൾ മൂല്യവും ലാഭ പ്രതീക്ഷയും ഐ പി എല്ലിൽ നിക്ഷേപിച്ചാൽ ലഭിക്കുമെന്ന തിരിച്ചറിവ് സഹസ്ര കോടികൾ കിലുങ്ങുന്ന ബിസിനസ്സായി  ഐ പി എല്ലിനെ മാറ്റിയിരിക്കുന്നു. അതോടെ BCCI കോടികൾ വരുമാനമുള്ള, ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ബോർഡ് ആയി തുടരുന്നു. റിപ്പോർട്ടനുസരിച്ച് ഒഫീഷ്യൽ സ്ട്രീമിംഗ് പാർട്ണറായ ജിയോ സിനിമ 2.5 കോടിയിലേറെ പുതിയ ഡൗൺലോഡാണ് IPL കൊണ്ട് നേടിയത്. ഫൈനൽ ഓൺലൈൻ ആയി  കണ്ടത് 12 കോടിയിലധികം ആളുകൾ. ഒരേ സമയത്തുള്ള ഏറ്റവും ഉയർന്ന വ്യൂവർഷിപ്പ് 3.21 കോടിയിലെത്തി. 1700 കോടി വീഡിയോ വ്യൂവർഷിപ്പാണ് ഐപിഎൽ…

Read More

ജനസംഖ്യയില്‍ ഇന്ത്യ ചെെനയെ മറികടന്ന് ലോകത്ത് ഒന്നാം സ്ഥാനത്തായിരിക്കുകയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മുന്നോട്ട് കുതിക്കാനുള്ള ഒരു പ്രധാന കാരണവും അത് തന്നെ എന്നാണ് UN കണ്ടെത്തൽ. യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ (2023) പ്രകാരം ചെെനയുടെ ജനസംഖ്യ 142.57 കോടിയും ഇന്ത്യയുടേത് 142.86 കോടിയുമാണ്. ലോകജനസംഖ്യയാകട്ടെ 804.5 കോടിയും. ഇന്ത്യ മുന്നോട്ട് ജനസംഖ്യാ വളര്‍ച്ചാനിരക്ക് ഇന്ത്യക്ക് നേട്ടമാണെന്നാണ് യുഎന്‍ പ്രതിനിധി ആന്‍ഡ്രിയ പോജ്നര്‍ നിരീക്ഷിക്കുന്നത്.  ഇന്ത്യയുടെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് ഭാഗവും അധ്വാനിക്കാനാവുന്ന പ്രായത്തിലാണ്. നിലവില്‍ ഇന്ത്യയിലെ ആകെ ജനങ്ങളുടെ 68 ശതമാനം 15 മുതല്‍ 64 വരെ വയസുള്ളവരാണ്. 14 വയസുവരെയുള്ളവര്‍  25 ശതമാനവും 64 വയസിന് മുകളിലുള്ളവര്‍ ഏഴ് ശതമാനവുമാണ്. അധ്വാനശേഷിയുള്ളവര്‍ കൂടുതലായിരിക്കുന്ന ഈ അവസ്ഥയില്‍   ജനസംഖ്യയില്‍ 50 ശതമാനവും മുപ്പതിന് താഴെ പ്രായമുള്ളവരായതിനാലാണ് ഇന്ത്യ വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള കാരണമെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതിലുമുണ്ട് സമയവും കാലവും അതേസമയം…

Read More

പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ദുബായിൽ നിർമിച്ചിരിക്കുന്ന നീലത്തിമിംഗലം ശ്രദ്ധ നേടുന്നു. 8,000 പ്ലാസ്റ്റിക് കുപ്പികളും 1,000 പ്ലാസ്റ്റിക് ബാഗുകളും ഉപയോഗിച്ചാണ് ഭീമൻ തിമിംഗലത്തെ നിർമ്മിച്ചിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ദുബായിലെ ഏക ഇൻഡോർ ട്രോപ്പിക്കൽ ഫോറസ്റ്റിലാണ് പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും ഉപയോഗിച്ച് നിർമ്മിച്ച 18 മീറ്റർ നീളമുളള നീലത്തിമിംഗലം ഉളളത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നീലത്തിമിംഗലത്തിന്റെ ഔദ്യോഗിക അനാച്ഛാദനം ജൂൺ 5ന് നടക്കും.  ഇത് ജൂൺ 30 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി തുറന്നുകൊടുക്കും. സുസ്ഥിരമായ പ്രവർത്തനങ്ങളുടെയും മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെയും അടിയന്തിര ആവശ്യകതയെ ഉയർത്തിക്കാട്ടുന്ന ശക്തമായ സന്ദേശം ഇതിലൂടെ നൽകാനാണ് ഉദ്ദേശിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള ലൈഫ്-സൈസ് ശിൽപം നിർമ്മിക്കാൻ 800 മണിക്കൂറിലധികം സമയമെടുത്തു. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ കണക്കനുസരിച്ച് പ്ലാസ്റ്റിക് മലിനീകരണമാണ് സമുദ്ര ജീവികളെ വലിയ തോതിൽ ബാധിക്കുന്നത്. “പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിന്റെ എല്ലാ കോണുകളും…

Read More

എതിരാളിയില്ലാത്ത പടയാളിയാണ് വാട്ട്സ്ആപ്പ്. പുതിയ ഫീച്ചറുകളുടെ പണിപ്പുരയിലാണ് വാട്‌സ്‌ആപ്പ്. ജനപ്രിയ ആപ്പിനെ കൂടുതൽ ജനകീയമാക്കാൻ അണിയറ പ്രവർത്തകർ പെടുന്ന പാട് ചില്ലറയൊന്നുമല്ല. ഈ വര്‍ഷം ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും വാട്സ്‌ആപ്പ് നടപ്പിലാക്കിയ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ഒന്നിനൊന്നു മെച്ചം. സ്‌ക്രീന്‍ ഷെയറിങ്: വാട്ട്‌സ്‌ആപ്പ് ‘സ്‌ക്രീന്‍ഷെയറിംഗ്’ എന്ന പുതിയ ഫീച്ചറും, താഴെയുള്ള നാവിഗേഷന്‍ ബാറിനുള്ളിലെ ടാബുകള്‍ക്കായുള്ള പുതിയ പ്ലേസ്‌മെന്റും ആന്‍ഡ്രോയിഡിലെ ബീറ്റാ ടെസ്റ്ററുകളിലേക്ക് അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.  വീഡിയോ കോളിനിടയില്‍ അവരുടെ സ്‌ക്രീന്‍ എളുപ്പത്തില്‍ പങ്കിടാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും.ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡിന്റെ പഴയ പതിപ്പുകളില്‍ ലഭ്യമല്ലായിരിക്കില്ല.കൂടാതെ വലിയ ഗ്രൂപ്പ് കോളുകളിലും പ്രവര്‍ത്തിക്കില്ല. റിസീവര്‍ പഴയ വേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കിലും സ്‌ക്രീന്‍ ഷെയറിങ് സാധ്യമല്ല.അതേസമയം സ്‌ക്രീനിലെ ഉള്ളടക്കം പങ്കിടാന്‍ ഉപയോക്താക്കള്‍ സമ്മതം നല്‍കിയാല്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകൂ. അയച്ച സന്ദേശം തിരുത്താം: അയച്ച സന്ദേശം തിരുത്തിനുള്ള സംവിധാനം അപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് വാട്‌സ്‌ആപ്പ്. അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ തിരുത്താനുള്ള…

Read More

ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കും, തിരിച്ചുമുള്ള യാത്രക്ക് അമിത നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളുടെ കൊള്ളയടി തടയാൻ കേരള സർക്കാർ ഇടപെടുന്നു. വിമാന കമ്പനികളുമായി സർക്കാർ നേരിട്ട് ചർച്ചകൾ നടത്തും. സാധാരണക്കാരായ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്നതിന്റെ സാദ്ധ്യതകൾ വിമാനകമ്പനികളുമായി നേരിട്ട് ആരായും. നിലവിലെ വിമാനകമ്പനികളെക്കാൾ  കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് കേരളത്തിലെത്താൻ ചാർട്ടേർഡ് വിമാനങ്ങൾ ലഭ്യമാകുമോ എന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്. പ്രവാസികളെ കേരളത്തിലെത്തിക്കാൻ കപ്പൽ സർവീസ് സാധ്യമാണോ എന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതു സംബന്ധിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു.ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്നത് ഏറെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്ന പ്രശ്നമാണ്.ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി…

Read More

ടാറ്റ ഗ്രൂപ്പ് ഗുജറാത്തിൽ EV ബാറ്ററി പ്ലാന്റ് സ്ഥാപിക്കും. ടാറ്റ ഗ്രൂപ്പ് ഗുജറാത്ത് സർക്കാരുമായി ഏകദേശം 13,000 കോടി രൂപയുടെ EV ബാറ്ററി പ്ലാന്റ് കരാർ ഒപ്പിട്ടു.  സാനന്ദിൽ ലിഥിയം-അയൺ സെൽ ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം ഈ ആഴ്ച ആദ്യം നടന്ന ടാറ്റ സൺസ് ബോർഡ് യോഗത്തിലാണ് എടുത്തത്. ഇന്ത്യ സ്വന്തമായി ഇലക്ട്രിക് വാഹന വിതരണ ശൃംഖല സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ടാറ്റ മോട്ടോഴ്‌സിന് ഇതിനകം സാനന്ദിൽ ഒരു പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്, ഇതിന് പുറമേ ഫോർഡിന്റെ പ്ലാന്റും ഏറ്റെടുത്തിരുന്നു. രണ്ട് പ്ലാന്റുകളുടെയും സംയോജന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്, പൂർത്തിയാകാൻ ഒരു വർഷം വരെ എടുത്തേക്കാം. പുതിയ പ്ലാന്റിന് 20 ഗിഗാവാട്ട് മണിക്കൂർ പ്രാരംഭ നിർമാണ ശേഷി ഉണ്ടായിരിക്കും, രണ്ടാം ഘട്ട വിപുലീകരണത്തിൽ നിർമാണ ശേഷി ഇരട്ടിയാക്കും. ടാറ്റയുടെ യൂണിറ്റായ Agratas Energy Storage സൊല്യൂഷൻസും ഗുജറാത്ത് സർക്കാരും തമ്മിലുള്ള ധാരണാപത്രം സംബന്ധിച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നതനുസരിച്ച് പ്ലാന്റിന്റെ പ്രവൃത്തി മൂന്ന് വർഷത്തിനുള്ളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രിലിൽ, ടാറ്റ മോട്ടോഴ്‌സിന്റെ ഉപകമ്പനിയായ ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) അതിന്റെ വൈദ്യുതീകരണ പദ്ധതി പ്രഖ്യാപിച്ചിരുന്നു. വൈദ്യുതകാറുകളിൽ മുന്നിലെത്താൻ അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം…

Read More

തമിഴ്‌നാടും കർണാടകയും 2 വർഷത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകും, പറയുന്നത് മറ്റാരുമല്ല നിതി ആയോഗിന്റെ മുൻ സിഇഒയും ഇന്ത്യയുടെ G20 ഷെർപ്പയുമായ അമിതാഭ് കാന്താണ്. കർണാടകയും തമിഴ്‌നാടും അടുത്ത രണ്ട് വർഷത്തിനുള്ളിൽ മാറുമെന്ന് അമിതാഭ് കാന്ത് പറഞ്ഞു. 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി വളരാനുള്ള രാജ്യത്തിന്റെ അഭിലാഷത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയായിരുന്നു മുൻ നിതി ആയോഗ് സിഇഒ.  ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു അമിതാഭ് കാന്തിന്റെ പ്രവചനം. 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാകും മുന്നിലുണ്ടാകുകയെന്നും അമിതാഭ് കാന്ത് പറഞ്ഞു. “ഇന്ത്യയുടെ വളർച്ചയെ നയിക്കാൻ അവർ മുൻനിരയിലുള്ള പ്രധാന ചാലകങ്ങളായിരിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു. അമിതാഭ് കാന്തിന്റെ അഭിപ്രായത്തിൽ, രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം 30 ശതമാനത്തോളം ദക്ഷിണേന്ത്യ സംഭാവന ചെയ്യുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനം ഗണ്യമായി ഉയർന്നതാണ്. തമിഴ്‌നാട്, തെലങ്കാന, കർണാടക,…

Read More

അടിയന്തിര ഘട്ടങ്ങളിൽ നിർണായകമായ സാമ്പത്തിക ഇടപാടുകൾ സാധ്യമാക്കാൻ രാജ്യത്തിനായി പുതിയ പോർട്ടബിൾ പേയ്‌മെന്റ് സംവിധാനം വികസിപ്പിക്കുകയാണ് റിസർവ് ബാങ്ക്. അടിയന്തിര, പ്രകൃതി ദുരന്ത ഘട്ടങ്ങളിൽ ഒരു സുരക്ഷാ ബാങ്കർ പോലെ ഈ സംവിധാനം നിലവിൽ വരും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാകും Light weight and Portable Payment System (LPSS) എന്ന ഈ സംവിധാനം വിനിയോഗിക്കുക എന്ന് റിസർവ് ബാങ്ക് പ്രത്യേകം എടുത്തു പറയുന്നു. സങ്കീർണ്ണമായ വയർഡ് നെറ്റ്‌വർക്കുകളെ ആശ്രയിക്കാതെ യുദ്ധത്തിലോ പ്രകൃതി ദുരന്തങ്ങളിലോ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌ത പോർട്ടബിൾ പേയ്‌മെന്റ് സംവിധാനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വികസിപ്പിക്കുന്നു.   സംകീർണം നിലവിലെ പേയ്‌മെന്റ് രീതി RTGS (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്), NEFT (നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ), UPI (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) എന്നിവ പോലുള്ള നിലവിലുള്ള പരമ്പരാഗത പേയ്‌മെന്റ് സംവിധാനങ്ങൾ സുസ്ഥിരമായ ലഭ്യത ഉറപ്പാക്കിക്കൊണ്ട് വലിയ അളവുകൾ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഈ സംവിധാനങ്ങൾ വിപുലമായ…

Read More

2023-ലെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 50 ബ്രാൻഡുകളുടെ ലിസ്റ്റിൽ ആദ്യത്തെ അഞ്ചിൽ മൂന്നു കമ്പനികളും ടെക്‌നോളജി ബ്രാൻഡുകൾ. ലോകത്തെ മുൻനിര ബ്രാൻഡ് കൺസൾട്ടൻസിയായ ഇന്റർബ്രാൻഡ് പുറത്തിറക്കിയ പട്ടികയിലാണീ ടെക്നോളജി ബ്രാൻഡ് മേൽക്കോയ്മ. ഇന്റെർബ്രാൻഡ് പട്ടിക ലിസ്റ്റിൽ 6 മുതൽ 10 റാങ്കിങ് വരെ വന്ന കമ്പനികളും ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. 6. എയർടെൽ – 465,,535 ദശലക്ഷം രൂപ7. LIC- 3,37,920 ദശലക്ഷം രൂപ8. മഹിന്ദ്ര- 3,11,364  ദശലക്ഷം രൂപ9. SBI- 3,00,552  ദശലക്ഷം രൂപ10. ICICI- 2,59,153  ദശലക്ഷം രൂപ ലിസ്റ്റുചെയ്ത ബ്രാൻഡുകളുടെ ക്യുമുലേറ്റീവ് മൂല്യം ആദ്യമായി 100 ബില്യൺ യുഎസ് ഡോളർ കടന്നുവെന്നതാണ് ഈ വർഷത്തെ മികച്ച ഇന്ത്യൻ ബ്രാൻഡ് റിപ്പോർട്ടിന്റെ പ്രത്യേകത. ഇന്റർബ്രാൻഡ് പത്താം വാർഷിക റിപ്പോർട്ട് 2023 പതിപ്പ് ബ്രാൻഡുകളുടെ ശ്രദ്ധേയമായ വളർച്ചയെ എടുത്തുകാണിക്കുന്നു, ഫീച്ചർ ചെയ്ത എല്ലാ ബ്രാൻഡുകളുടെയും മൊത്തം മൂല്യം 8,310,057 ദശലക്ഷം രൂപയിൽ (100 ബില്യൺ യുഎസ് ഡോളർ) എത്തി. കഴിഞ്ഞ ദശകത്തിൽ…

Read More

ലോകത്തെ വിസ്മയിപ്പിക്കാനായി ദുബായിൽ മറ്റൊരു കൃത്രിമ ദ്വീപ് കൂടി വരുന്നു.  പാം ജബല്‍ അലി എന്ന പേരില്‍ നിര്‍മിക്കുന്ന കൃത്രിമ ദ്വീപിന്റെ നിർമാണത്തിന് ദുബായ് ഭരണകൂടം തയ്യാറെടുക്കുകയാണ്. അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, വിശാലമായ ഹരിത ഇടങ്ങൾ, അതുല്യമായ വാട്ടർഫ്രണ്ട് അനുഭവങ്ങൾ എന്നിവ പാം ജബല്‍ അലി നൽകും. ദുബായിലെ പ്രശസ്തമായ കൃത്രിമദ്വീപുകളായ പാം ജുമൈറയ്ക്കും പാം ദേരയ്ക്കും പിന്നാലെയാണ് പാം ജബല്‍ അലി ദ്വീപ് വരുന്നത്. മൊത്തം 13.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന, പാം ജുമൈറയുടെ ഇരട്ടി വലിപ്പമുള്ളതായിരിക്കും പുത്തൻ പാം ജബൽ അലി. 80 ലേറെ ഹോട്ടലുകളും റിസോർട്ടുകളും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഊർജ്ജ ആവശ്യകതയുടെ 30 ശതമാനവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്നാകും. പാം ജബൽ അലിയുടെ ഫ്യൂച്ചറിസ്റ്റിക് ഡെവലപ്‌മെന്റ് മാസ്റ്റർപ്ലാനിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. ദുബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് മാസ്റ്റർ ഡെവലപ്പർ നഖീലാണ് ഈ പ്രൊജക്റ്റ് ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി ദുബായിലേക്ക് ഏകദേശം 110 കിലോമീറ്റര്‍ തീരപ്രദേശം കൂട്ടിച്ചേര്‍ക്കും. ഇത് ഏകദേശം 35,000 കുടുംബങ്ങള്‍ക്ക് കടലോര ആഡംബര ജീവിതം നൽകുമെന്നും അധികൃതര്‍ അറിയിച്ചു. പാം ജബൽ അലി നഗര അടിസ്ഥാന സൗകര്യങ്ങളെ കൂടുതൽ…

Read More