Author: News Desk
ജർമ്മനി കിതയ്ക്കുന്നുവോ? ജർമനിയിലെ അടുത്തിടെ ഉയർന്നു വന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയെ സാരമായി തന്നെ ബാധിക്കും. കയറ്റുമതിയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്ന ഇന്ത്യൻ പ്രതീക്ഷകൾ ഇക്കൊല്ലം ജർമനിയിലെ മാന്ദ്യത്തിൽ തട്ടി മന്ദഗതിയിലായേക്കാമെന്നാണ് സൂചനകൾ. ഇന്ത്യയിലെ 13.6 ബില്യൺ ഡോളറിലധികം ജർമൻ നിക്ഷേപങ്ങളും പ്രതിസന്ധിയിലായേക്കാം ഈ മാന്ദ്യം കാരണം. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ജർമ്മനിയുടെ ജി.ഡി.പിയിൽ കഴിഞ്ഞ വർഷത്തെ നാലാം പാദത്തിൽ 0.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അത്തരമൊരു ചെറിയ മാർജിനിൽ ഇടിവ് തന്നെ ജർമനിയെ പിടിച്ചു കുലുക്കുകയായിരുന്നു. പിനീട് 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജി.ഡി.പി 0.3 ശതമാനമായും കുറഞ്ഞതോടെയാണ് മാന്ദ്യത്തിലേക്ക് കടന്നത്. തിരിച്ചടിയേറ്റു ഇന്ത്യൻ കയറ്റുമതി മേഖല ജർമ്മനിയിലെ മാന്ദ്യം ഡിമാൻഡ് കുറയ്ക്കുന്നത് ഇന്ത്യയിൽനിന്നുള്ള രാസവസ്തുക്കൾ, യന്ത്രങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ കയറ്റുമതിയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. സ്‌മാർട്ട്‌ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, തുകൽ ഉത്പന്നങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ 2 ബില്യൺ ഡോളർ മൂല്യമുള്ള കയറ്റുമതിയെ മാന്ദ്യം ബാധിക്കുമെന്നാണ് സൂചന.…
ഇന്ധനമെന്നാൽ പെട്രോളും ഡീസലും എന്ന ചിന്താഗതിയിൽ നിന്നും രാജ്യം ഗൗരവകരമായ തരത്തിൽ മാറി ചിന്തിക്കുകയാണ്. ഇനി രാജ്യത്തെ എണ്ണകമ്പനികളടക്കം പ്രചാരം നൽകുക ഹരിത ഇന്ധനങ്ങൾക്ക്. 2030ഓടെ ഇന്ത്യയുടെ മൊത്തം ഇന്ധന ഉപഭോഗത്തിൻറെ 50 ശതമാനവും സൗരോർജം, കാറ്റാടി, ഹൈഡ്രജൻ തുടങ്ങിയ മേഖലകളിൽ നിന്നും ലഭ്യമാക്കുന്നതിനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 2038ഓടെ കാർബൺ പുറന്തള്ളുന്നത് പൂർണമായും അവസാനിപ്പിക്കാൻ സാധിക്കുന്ന എനർജി ട്രാൻസിഷൻ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് തീരുമാനം. രാജ്യത്തെ മറ്റു എണ്ണകമ്പനികളുമായി സഹകരിച്ചായിരിക്കും പദ്ധതി. ഇതോടെ പതിനഞ്ചു വർഷം കൊണ്ട് ഇന്ത്യ പരമാവധി കാർബൺ രഹിത, ഹരിത ഇന്ധന മികവിലേക്കു യാത്ര തുടങ്ങുമെന്നാണ് പ്രതീക്ഷ. ക്രൂഡ് ഓയിലിന്റെ അടിക്കടിയുള്ള വില വർധനയും, രാജ്യത്തെ എണ്ണ ഉത്പാദന മേഖലയിലെ ലഭ്യതക്കുറവും ഒക്കെ തന്നെ കാരണം. ഹരിത ഇന്ധന മേഖലയിലേക്ക് വലിയ തോതിൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പ്ലാൻ ചെയ്യുന്ന ഉത്തേജക പദ്ധതി വൻതോതിൽ ഇളവുകളടക്കം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി കഴിഞ്ഞവർഷം…
യുപി വഴി പേയ്‌മെന്റ് നടത്തുന്ന സമയം ഒരു മൂന്നാം കക്ഷി ആപ്പിലേക്കോ സൈറ്റിലേക്കോ വഴിതിരിച്ചു വിടുന്നതിൽ എന്ത് വിശ്വാസ്യതയാണുള്ളത്? നാം ഒടുക്കുന്ന പണം യഥാർത്ഥ കക്ഷിക്ക് തന്നെ ചെന്നെത്തുമെന്നു എന്താണ് ഒരു ഉറപ്പ്. എന്തായാലും Razorpay യെ ആശ്രയിക്കുന്നതാണ് ബുദ്ധി.Fintech unicorn Razorpay Axis ബാങ്കിന്റെയും നാഷണൽ പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യയുടെയും (NPCI) പങ്കാളിത്തത്തോടെ Turbo UPI സേവനങ്ങൾ തുടങ്ങിക്കഴിഞ്ഞു യുപിഐ പേയ്‌മെന്റുകൾ വേഗത്തിലാക്കാനും പേയ്‌മെന്റ് പരാജയങ്ങൾ കുറയ്ക്കാനും ടർബോ യുപിഐ ലക്ഷ്യമിടുന്നു. പേയ്‌മെന്റ് ഗേറ്റ്‌വേയിൽ വ്യാപാരികൾക്ക് ടർബോ യുപിഐ സംയോജിപ്പിക്കാൻ കഴിയും, ഇത് ഉപഭോക്താക്കൾക്ക് മൂന്നാം കക്ഷി യുപിഐ പേയ്‌മെന്റ് ആപ്പുകളിലേക്ക് പോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് അവരുടെ യുപിഐ-ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് മർച്ചന്റ് ആപ്പിൽ നേരിട്ട് പണമടയ്ക്കാൻ അനുവദിക്കും. Razorpay യുടെ സഹസ്ഥാപകനും MD യുമായ ശശാങ്ക് കുമാർ : ഇത് ഒറ്റ ക്ലിക്ക് പ്രക്രിയയാണ്, പേയ്‌മെന്റ് വളരെ വേഗത്തിൽ പൂർത്തിയാകും.…
ജപ്പാനിലെ താരമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജപ്പാൻ സന്ദർശന വേളയിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ തമിഴ്‌നാട് സർക്കാർ സംഘം ജാപ്പനീസ് കമ്പനികളുമായി 818.90 കോടി രൂപയുടെ ധാരണാപത്രം (MoU) ഒപ്പുവച്ചു.ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷനുമായി (ജെട്രോ) സംയുക്തമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുത്തിരുന്നു. ഓട്ടോമോട്ടീവ് സ്പെയറുകൾ, കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ്, ബഹിരാകാശത്തും പ്രതിരോധത്തിലും ഉപയോഗിക്കുന്ന ലോഹങ്ങൾ, നിർമ്മാണം എന്നീ മേഖലകളിൽ ടോക്കിയോയിൽ ആകെ ആറ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.KyoKuto Satrac, Mitsuba, Shimizu Corporation, Kohyei, Sato-Shoji Metal Works, Tofle തുടങ്ങിയ കമ്പനികളാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച ജപ്പാനിലെ കമ്പനികൾ.ധാരണ പ്രകാരം കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാപ്പനീസ് സ്ഥാപനങ്ങൾ നിക്ഷേപം നടത്തും. നിക്ഷേപ പ്രോത്സാഹനത്തിനും ഏകജാലക സൗകര്യത്തിനുമുള്ള സംസ്ഥാനത്തിന്റെ നോഡൽ ഏജൻസിയായ ഗൈഡൻസ് ആണ് തമിഴ്‌നാട് സംസ്ഥാന സർക്കാരിന് വേണ്ടി ജപ്പാനുമായി MOU വിൽ ഒപ്പിട്ടത്. ധാരണാപത്രങ്ങൾ ഒപ്പുവെക്കുന്ന സമയത്ത് സംസ്ഥാന…
പിന്നിട്ട സാമ്പത്തിക വർഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കമ്പനികളുടെ ഉണര്‍വ് ശക്തമായിരുന്നു. അതിക്കൊല്ലവും തുടരുമെന്ന പ്രതീക്ഷ നൽകുകയാണ് രാജ്യത്തെ ലിസ്റ്റഡ് കമ്പനികള്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) ഓഹരി നിക്ഷേപകര്‍ക്ക് ലിസ്റ്റഡ് കമ്പനികള്‍ സമ്മാനിച്ച ലാഭവിഹിതം 3.26 ലക്ഷം കോടി രൂപയാണ്. 2021-22 ൽ രാജ്യത്തെ ലിസ്റ്റ് കമ്പനികൾ നിക്ഷേപകർക്കു വിതരണം ചെയ്ത 2.6 ലക്ഷം കോടി രൂപയേക്കാള്‍ 26 % വർധനവാണുണ്ടായിരിക്കുന്നത് ഇത്തവണ. ബി.എസ്.ഇ 500ല്‍ ലിസ്റ്റ് ചെയ്ത 317 കമ്പനികള്‍ ചേര്‍ന്ന് നല്‍കിയതാണ് 3.26 ലക്ഷം കോടി രൂപ. കമ്പനികളുടെ ലാഭവിഹിത അനുപാതം 2021-22ലെ 34.66 ശതമാനത്തില്‍ നിന്ന് 41.46 ശതമാനമായും ഉയര്‍ന്നു. സമ്പദ്‌വ്യവസ്ഥക്കു മുന്നറിയിപ്പുമായി RBI ശക്തമായ തിരിച്ചുവരവ് പ്രകടമാക്കിയെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത അപകടസാധ്യതകള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ഷിക റിപ്പോര്‍ട്ട്. ആഗോള മാന്ദ്യം, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍,സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം എന്നിവ കാരണമാണിത്. സ്വകാര്യ നിക്ഷേപത്തിലെ കുറവ് കാര്യമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതാണെന്നു റിപ്പോര്‍ട്ട്…
പരസ്യങ്ങൾ അതിരു കടക്കുന്നുവോ? പലപ്പോളും ദൃശ്യമാധ്യമങ്ങളിൽ, പത്രത്താളുകളിൽ, പൊതു ഇടങ്ങളിൽ ഒക്കെ നമുക്ക് മുന്നിൽ ഉദിക്കുന്ന ചോദ്യമാണിത്. ചില മാനദണ്ഡങ്ങൾ, സ്വയം നിയന്ത്രണങ്ങൾ ഒക്കെ പരസ്യദാതാക്കൾ പാലിക്കേണ്ടതുണ്ട്. അതിനായി ചില വ്യക്തമായ, പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI) പൊന്മുട്ടയിടുന്ന താറാവാണ് പരസ്യദാതാക്കൾക്കും തങ്ങളുടെ പരസ്യങ്ങൾ. ആ ചിന്താഗതിക്ക് കാര്യമായ മാറ്റമാണ് കൗൺസിൽ ലക്ഷ്യമിടുന്നത്. ഇന്ത്യൻ പരസ്യ വ്യവസായം ഇനിയങ്ങോട്ട് ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഈ സാമ്പത്തികവർഷം പരസ്യ ചെലവുകളിൽ 15.5% വർദ്ധനവ് പ്രതീക്ഷിക്കുന്നു, ഡിജിറ്റൽ ചെലവുകളിലെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) 2022 നെ അപേക്ഷിച്ച് ഏകദേശം ₹20,000 കോടി വരും എന്നാണ് കണക്ക്. സമീപ വർഷങ്ങളിൽ പരസ്യ മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രധാന ലംഘനങ്ങളിലൊന്നായി മാറിയിരിക്കുന്നു വിദ്യാഭ്യാസ മേഖല. മൊത്തം പരസ്യങ്ങളുടെ 13.8% നിലവിലെ ASCI മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഉത്തരവാദിത്തമുള്ള പരസ്യ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർവ്വകലാശാലകൾ, കോളേജുകൾ, സ്കൂളുകൾ,…
നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്‌തോ? ഇല്ലെങ്കിൽ എന്തിനാ വൈകിക്കുന്നെ. ഒരു പൗരന്റെ അടിസ്ഥാന രേഖയാണ് ആധാർ കാർഡ്. എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിൽ തിരിച്ചറിയൽ രേഖയായി ആധാർ ഉണ്ടായിരിക്കണം. അതുകൊണ്ടു തന്നെ ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ആധാറിലെ വിവരങ്ങൾ കൃത്യമായി പുതുക്കിയിരിക്കേണ്ടതുണ്ട്. ജനസംഖ്യാപരമായ വിവരങ്ങൾ പുനർമൂല്യപ്പെടുത്തുന്നതിനായി ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആധാർ കാർഡ് പത്ത് വർഷത്തിന് മുൻപ് എടുത്തതാണെങ്കിൽ. 2023 ജൂൺ 14 വരെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. ജൂൺ 14 കഴിഞ്ഞാൽ ആധാർ കാർഡ് പുതുക്കാൻ പണം നൽകണം. ഈ സേവനം myAadhaar പോർട്ടലിൽ മാത്രമേ സൗജന്യമായിട്ടുള്ളൂ. മുമ്പത്തെപ്പോലെ ആധാർ കേന്ദ്രങ്ങളിൽ കാർഡ് അപ്ഡേഷന് 50 രൂപ ഫീസ് ഈടാക്കുന്നത് തുടരും. പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങൾ മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ, തീർച്ചയായും ഓൺലൈൻ അപ്‌ഡേറ്റ് സേവനം…
ചില്ലറ പ്രശ്നത്തിലാണോ നിങ്ങൾ?എങ്കിലിതാ ആ പ്രശ്നത്തിനും പരിഹാരമുണ്ടായിരിക്കുന്നു. നിങ്ങളുടെ UPI ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടിൽ പണമുണ്ടായിരിക്കണം. എങ്കിൽ പിന്നെ മെഷീനിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക, ആവശ്യമുള്ള നാണയം തിരഞ്ഞെടുക്കുക, പിൻവലിക്കുക. ഇത്ര സിംപിൾ ആണ് കാര്യങ്ങൾ. 2022 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് പ്രചാരത്തിലുള്ള മൊത്തം നാണയങ്ങളുടെ മൂല്യം 22,850 കോടി രൂപയാണ്. അതുകൊണ്ടു തന്നെ തത്കാലം നാണയത്തിനു ക്ഷാമമൊന്നും ഉണ്ടാകില്ല. നിങ്ങളുടെ ചില്ലറ ആവശ്യം പരിഹരിക്കപ്പെടുകയും ചെയ്യും. ഉപയോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലെ പണമാണ് യുപിഐ മൊബൈല്‍ ആപ്പ് മുഖേന നാണയമായി ലഭിക്കുക. ഒരു രൂപ മുതല്‍ 20 രൂപവരെയുള്ള (1,2,5,10,20) നാണയങ്ങളുണ്ടാകും. യുപിഐ അക്കൗണ്ടിലെ ബാലന്‍സിന് അനുസൃതമായി എത്ര നാണയത്തുട്ടുകള്‍ വേണമെങ്കിലും ഏത് നിരക്കിന്‍റെയും ഉപയോക്താവിന് സ്കാന്‍ ചെയ്തെടുക്കാം. നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ റിസര്‍വ് ബാങ്ക് നടപ്പാക്കുന്ന ക്യുആര്‍ കോഡ് അധിഷ്ഠിത കോയിന്‍ വെന്‍ഡിങ് മെഷീനുകള്‍-coinATM ഉടനെത്തും. ഐസിഐസിഐ ബാങ്കിന്‍റെ സഹകരണത്തോടെ നിലവില്‍ മുംബൈയിലെ നരിമാന്‍ പോയിന്‍റിലും…
ചൈനീസ് ബ്രാൻഡായ വിവോ അതിന്റെ സ്‌മാർട്ട്‌ഫോണുകളിലെ ഇമേജിംഗ് അനുഭവത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. പ്രീമിയം ശ്രേണിയിൽ ഇറക്കിയ Vivo X90 Pro മികച്ച ക്യാമറ പ്രകടനവുമായെത്തുന്നു. 2022-ൽ ചൈനയിൽ പ്രഖ്യാപിച്ച ഈ സ്മാർട്ട്ഫോൺ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. വിവോ X90 പ്രോയ്ക്ക് പിന്നിൽ 1-ഇഞ്ച് ടൈപ്പ് 50-മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും 50MP ടെലിഫോട്ടോ സെൻസറും 12MP അൾട്രാ-വൈഡ് ആംഗിൾ സെൻസറും ഉണ്ട്. മുൻവശത്ത് 32എംപി സെൻസറാണുള്ളത്. പ്രൈമറി, ടെലിഫോട്ടോ സെൻസറുകൾ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെ പിന്തുണയുള്ളതാണ്. കൂടാതെ അൾട്രാ-വൈഡ് ആംഗിൾ സെൻസർ ഓട്ടോഫോക്കസിനെ പിന്തുണയ്‌ക്കുന്നു, ഇത് 4cm ക്ലോസ് റേഞ്ചിൽ നിന്ന് മാക്രോ ഷോട്ടുകൾ നൽകുന്നു. Vivo X90 Pro, 120Hz റിഫ്രഷ് റേറ്റിൽ 6.78-ഇഞ്ച് ഫുൾHD+ ഡിസ്‌പ്ലേയാണ് നൽകുന്നത്. നിറങ്ങൾ, കോൺട്രാസ്റ്റ്, ഡൈനാമിക് റേഞ്ച് എന്നിവയുമായി ബന്ധപ്പെട്ട് ഡിസ്പ്ലേ മികച്ചതാണ്. MediaTek Dimensity 9200 ചിപ്പ് 12GB RAM, 256GB ഓൺ-ബോർഡ് സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. Vivo X90 Pro ഒരു 4870 mAh ബാറ്ററിയാണ് നൽകുന്നത്, 120W ഫാസ്റ്റ് ചാർജർ ആണ് ഒപ്പമുളളത്. ഇത് ഫുൾ ചാർജിൽ ഒരു ദിവസത്തെ ഓൺ-ബാറ്ററി…
മെറ്റാ അതിന്റെ പുതിയൊരു ഫീച്ചർ പ്രഖ്യാപിച്ചിരിക്കുന്നു. 2023 ലും നിർദാക്ഷിണ്യം തങ്ങളുടെ ജീവനക്കാരെ ചുവപ്പ് കാർഡ് കാട്ടാൻ തുടങ്ങിയിരിക്കുന്നു. ഏറ്റവും പുതിയ പിരിച്ചുവിടലുകൾ ഏകദേശം 6,000 ആളുകളെ ബാധിക്കുമെന്ന് കണക്കാക്കുന്നു. എന്തിനാണെന്നറിയില്ലേ മെറ്റയുടെ ഈ വെട്ടിക്കുറവുകൾ . ലോകോത്തര ടെക്ക് കമ്പനിയുടെ “ഇയർ ഓഫ് എഫിഷ്യൻസി” മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ നടപടി. അതിൽ പണം ലാഭിക്കുന്നതിനും ഓർഗനൈസേഷൻ ഘടന പരത്തുന്നതിനുമായി മെറ്റാ വൻതോതിൽ പുനഃക്രമീകരിക്കപ്പെടുന്നു. അതിനായി ജീവനക്കാർ കുറച്ചു മതിയെന്ന് സാരം. പിരിച്ചുവിടൽ വരുമെന്ന് ജീവനക്കാർക്ക്ഇക്കൊല്ലം തുടക്കത്തിലേ അറിയാമായിരുന്നു. നവംബറിൽ മെറ്റാ 11,000 പേ റോളുകൾ ഔട്ടാക്കിയിരുന്നു. ഏപ്രിൽ അവസാനത്തിലും മെയ് അവസാനത്തിലും രണ്ട് റൗണ്ട് പിരിച്ചുവിടലുകളിൽ നിന്ന് 10,000 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് മെറ്റാ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് മാർച്ച് മാസത്തെ ബ്ലോഗ് പോസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. ഈ ആഴ്‌ചയിലെ പിരിച്ചുവിടലുകൾ പ്രധാനമായും ബിസിനസ്സ് വിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ്, അതേസമയം ഏപ്രിലിലെ പിരിച്ചുവിടലുകൾ ടെക് ടീമുകളെ ബാധിച്ചു. ഏകദേശം 5,000 ഓപ്പൺ റോളുകളിലേക്കുള്ള റിക്രൂട്ട്‌മെന്റും…