Author: News Desk

ആപ്പിളിന്റെ സിഇഒ ടിം കുക്ക് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയല്ലായിരിക്കാം, എന്നാൽ ഇന്നത്തെ ഏറ്റവും സ്വാധീനമുള്ളതും വിജയിച്ചതുമായ ബിസിനസ്സ് ലീഡർമാരിൽ ഒരാളാണ് അദ്ദേഹം. വെല്ലുവിളികളിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്ന് കുക്ക് തെളിയിച്ചു. ലോകത്തിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ കമ്പനികളിലൊന്നിന്റെ മേധാവിയായി സ്റ്റീവ് ജോബ്‌സിന്റെ പാരമ്പര്യം തുടരാൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 2011-ൽ അദ്ദേഹം ആപ്പിളിന്റെ സിഇഒ ആയി. ആപ്പിൾ ടീമിന് സാധ്യമായ ഏറ്റവും മികച്ച നേതാവാണെന്ന് തെളിയിക്കുകയും ചെയ്തു. സിഇഒ ആയിരുന്ന സമയത്ത്, കമ്പനി നിരവധി പുതുമകൾ സൃഷ്ടിച്ചിട്ടുണ്ട്, അവയിൽ ഏറ്റവും ശ്രദ്ധേയമായത് ആപ്പിൾ വാച്ച് ആണ്. ടിം കുക്ക് തന്റെ ജീവിതവിജയങ്ങളുടെ അടിസ്ഥാനത്തിൽ പുതുതലമുറയോട് ചില കാര്യങ്ങൾ പറയുന്നു. അതിലാദ്യത്തേത് ഇതാണ്- നിങ്ങളുടെ സ്വന്തം കാഴ്ചപ്പാടിൽ ആധികാരികവും സത്യസന്ധവുമാകുന്നതിലൂടെ, നിങ്ങൾക്ക് വേറിട്ടുനിൽക്കാനും മത്സരത്തെ മറികടക്കാനും കഴിയും. കലാകാരന്മാർ മുതൽ സംരംഭകർ വരെയുള്ള എല്ലാത്തരം ജോലികൾക്കും ഇത് ബാധകമാണ്. നിങ്ങളുടെ ജീവിതവും കരിയറും മറ്റൊരാൾക്ക് അനുയോജ്യമായ ഒരു പാതയിലൂടെ പിന്തുടരുന്നതിനു പകരം നിങ്ങൾക്ക് അനുയോജ്യമായ വിജയത്തിലേക്കുള്ള പാതയിലേക്ക്…

Read More

യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ഇനി ലോകത്ത് എവിടെ നിന്നും പുതുക്കാം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് പുറത്ത് നിന്ന് വ്യക്തികൾക്ക് അവരുടെ എമിറേറ്റ്സ് ഐഡി കാർഡും പാസ്‌പോർട്ടും പുതുക്കാൻ അനുവദിക്കുന്ന ഒരു സേവനം യുഎഇ അടുത്തിടെ ആരംഭിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ്  പോർട്ട് സെക്യൂരിറ്റിയാണ് ഈ സേവനം അവതരിപ്പിച്ചത്. അപേക്ഷകൻ അതോറിറ്റിയുടെ സ്മാർട്ട് ആപ്പ് മുഖേന വ്യക്തിപരമായി അപേക്ഷിക്കണം. പ്രിന്റിംഗ് സെന്ററുകൾ വഴിയോ യുഇക്ക് പുറത്തുളള വ്യക്തിക്ക് വേണ്ടി മറ്റാരെങ്കിലുമോ അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ, അപേക്ഷ നിരസിക്കപ്പെടും. രാജ്യത്തിന് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ അതോറിറ്റിയുടെ സ്മാർട്ട് ആപ്ലിക്കേഷൻ ആക്സസ് ചെയ്യാൻ കഴിയുന്ന സേവനം ഫെഡറൽ അതോറിറ്റി ആരംഭിച്ചു. വ്യക്തിഗത ഫോട്ടോകളുടെ സ്വീകാര്യത ഉറപ്പാക്കാൻ പാലിക്കേണ്ട ഒമ്പത് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അതോറിറ്റി രൂപപ്പെടുത്തിയിട്ടുണ്ട്. 9 മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവരുടെ രേഖകൾ ഓൺലൈൻ വഴി പുതുക്കുമെന്ന് അതോറിറ്റി അറിയിച്ചു. കാലാവധി പൂർത്തിയായ ശേഷം 30 ദിവസം…

Read More

ഇന്ത്യയുടെ മുക്കിനും മൂലയ്ക്കും വരെ ഇന്റർനെറ്റ് വിപ്ലവം വീശിയെത്തിയതോടെ കോളടിച്ചിരിക്കുന്നതു UPI ക്കാണ്. രാജ്യത്തു ഡിജിറ്റൽ വിപ്ലവം അതിവേഗം പടർന്നു പിടിച്ചിരിക്കുന്നു. റീറ്റെയ്ൽ ഇടപാടുകൾ ഭൂരിഭാഗവും ഇപ്പോൾ നടക്കുന്നത് ഡിജിറ്റൽ പണമിടപാടിലൂടെ. അതും UPIയിലൂടെ. ഇതോടെ ഡെബിറ്റ് കാർഡ് ഉപയോഗം പിന്നണിലേക്ക് പോയി. ഒരൽപം വളർച്ച പ്രതീക്ഷിക്കുന്നത് ക്രെഡിറ്റ്കാർഡ് വിപണിയിലാണ്. 2022-23 കാലയളവിൽ രാജ്യത്തെ റീട്ടെയിൽ വിഭാഗത്തിലെ മൊത്തം ഇടപാടിന്റെ 75 ശതമാനവും ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവത്തിന് നേതൃത്വം നൽകുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസി(യു.പി.ഐ)ലൂടെ ആയെന്ന് പി.ഡബ്ല്യു.സി. റിപ്പോ‌ർട്ട് സാക്ഷ്യപ്പെടുത്തുന്നു. 2026-27 ൽ ഇന്ത്യയിലെ യു.പി.ഐ. ഇടപാടുകൾ പ്രതിദിനം ഒരു ബില്ല്യണിലെത്തും. ഇതോടെ റീട്ടെയിൽ ഡിജിറ്റൽ പെയ്മെന്റുകളുടെ 90 ശതമാനവും യു.പി.ഐ വഴിയാകും. 2022-23 സാമ്പത്തിക വർഷത്തിലെ 103 ബില്യണിൽ നിന്ന് ‌2026-27 സാമ്പത്തിക വർഷത്തിൽ 411 ബില്യണിലേക്ക് ഡി‌ജിറ്റൽ ഇടപാടുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. “ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് വിപണി ഇടപാടുകളുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിൽ 50 % സംയോജിത വാർഷിക വളർച്ചാ നിരക്ക് (സി.എ.ജി.ആർ)കൈവരിച്ചു.” “ദി…

Read More

പരമ്പരാഗത കരകൗശലത്തൊഴിലാളികളുടെ കരവിരുതും , അവരുടെ ഉത്പന്നങ്ങളും കൊണ്ട് സമൃദ്ധമാകുകയാണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിലെ ആർട്ട് & ക്രാഫ്റ്റ് എക്‌സിബിഷൻ സ്വദേശ്. പിച്ച്വായ്, തഞ്ചാവൂർ, പട്ടചിത്ര, പട്ടോള, വെങ്കിടഗിരി, ബനാറസ്, പൈത്താൻ, കാശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള നെയ്ത്തുകൾ, ജയ്പൂരിൽ നിന്നുള്ള നീല മൺപാത്രങ്ങൾ തുടങ്ങിയവ പ്രദർശനത്തിന്റെ മാറ്റു കൂട്ടുന്നു. പ്രശസ്തമായ പരമ്പരാഗത കലാരൂപങ്ങളിൽ  വൈദഗ്ധ്യമുള്ള കരകൗശല വിദഗ്ധരെ സന്ദർശകർക്ക് കാണാനും ആശയവിനിമയം നടത്താനുമുള്ള ഒരു അവസരമാണ് സ്വദേശ്  പ്രദർശനം. റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ ശ്രീമതി നിത അംബാനി : “ഇന്ത്യയിലെ കരകൗശല വിദഗ്ധർ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. അവരുടെ കലകളും കരകൗശലങ്ങളും നമ്മുടെ സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ്. അവരുടെ വൈദഗ്ധ്യവും കഴിവും പ്രകടിപ്പിക്കാനും, തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനും, അവർക്ക് ഒരു ആഗോള പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുവെന്നത് ഞങ്ങൾക്ക് ഒരു ബഹുമതിയാണ്. “സ്വദേശികളും വിദേശികളും ഒരു പോലെ ആസ്വദിച്ച ഈ പ്രദർശനവും അവരിൽ നിന്ന് ഈ കലാകാരന്മാർക്ക് സമൃദ്ധമായി ലഭിച്ച ശ്രദ്ധയും…

Read More

കേന്ദ്രധനമന്ത്രാലയം ആരംഭിച്ച പുതിയ ചെറുകിട സമ്പാദ്യ പദ്ധതിയാണ് Mahila Samman Savings Certificate (MSSC). സ്ത്രീ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  2023 ലെ ബജറ്റിൽ കേന്ദ്ര സർക്കാർ ഈ പദ്ധതി അവതരിപ്പിച്ചു. ഈ സ്‌കീം 2023 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്.  31.03.2025 വരെയുള്ള കാലയളവിൽ സ്കീം പ്രവർത്തനക്ഷമമാണ്. 2 വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ സാമ്പത്തിക ഉൾപ്പെടുത്തലിനും ശാക്തീകരണത്തിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഇത്. മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസിൽ ഒരു സ്ത്രീക്ക് അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ ഒരു രക്ഷിതാവിന് തുറക്കാവുന്നതാണ്. പോസ്റ്റ് ഓഫീസ് MSSC അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. എന്നാൽ, നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക 2 ലക്ഷം രൂപ മാത്രമാണ്. ഒരു MSSC…

Read More

ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഇലക്ട്രിക് മാലിന്യ ശേഖരണ ട്രക്ക് പുറത്തിറക്കി അബുദാബി.Renault Trucks  മിഡിൽ ഈസ്റ്റുമായും Al Masaood ഗ്രൂപ്പുമായും ചേർന്നാണ് Tadweer എന്നറിയപ്പെടുന്ന അബുദാബി വേസ്റ്റ് മാനേജ്‌മെന്റ്,  പരിസ്ഥിതി സൗഹൃദ വാഹനം പുറത്തിറക്കിയത്. അടുത്തിടെ നടന്ന ഇക്കോ വേസ്റ്റ് എക്‌സിബിഷനിൽ തദ്‌വീറും Al Masaood-ഉം തമ്മിൽ കരാർ ഒപ്പിട്ടതിനെത്തുടർന്ന് Al Masaoodന്റെ ഡീലർഷിപ്പിന് കീഴിലുള്ള Renault Trucks ആണ് ട്രക്ക് നിർമ്മിച്ചത്. മിഡിൽ ഈസ്റ്റിൽ ഇതുവരെ പുറത്തിറക്കിയ ആദ്യത്തെ സംപൂർണ വൈദ്യുത ഹെവി ട്രക്കാണിത്. അബുദാബിയിലെ മാലിന്യ സംസ്‌കരണത്തിന്റെ ചുമതലയുളള Tadweer എമിറേറ്റിലെ ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കാൻ ട്രക്ക് ഉപയോഗിക്കും. ഈ നീക്കം എമിറേറ്റിന്റെ എൻവയോൺമെന്റ് വിഷൻ 2030 നെയും 2050-ഓടെ നെറ്റ് സീറോ എമിഷൻ എന്ന യുഎഇയുടെ ലക്ഷ്യത്തെയും പിന്തുണയ്ക്കുന്നുവെന്ന് തദ്‌വീർ പറഞ്ഞു. Renault Trucks D Wide 26t E-Tech Electric, ഒപ്റ്റിമൽ റേഞ്ചും പേലോഡും നിലനിർത്തിക്കൊണ്ട്, കുറഞ്ഞ പ്രവർത്തനച്ചെലവോടെ നഗര മാലിന്യ ശേഖരണത്തിന് അനുയോജ്യമായ വാഹനമാണ്. 23 ക്യുബിക് മീറ്റർ കപ്പാസിറ്റിയുള്ള Gorica-Farid ഇലക്ട്രിക് ഗാർബേജ് കോംപാക്റ്റർ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതാണ് അബുദാബിയിൽ ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന Renault Trucks…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ്  മന്ദിരവും നിലവിലുള്ള പാർലമെന്റ് മന്ദിരവുമായുളള വ്യത്യാസം എന്താണ്?1,272 പേർക്ക് ഇരിക്കാവുന്ന പുതിയ പാർലമെന്റ് മന്ദിരം നിലവിലുള്ള സമുച്ചയത്തേക്കാൾ വിശാലമാണെന്ന് മാത്രമല്ല അത്യാധുനിക സംവിധാനങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഓരോ എംപിയുടെയും സീറ്റിനു മുന്നിൽ മൾട്ടിമീഡിയ ഡിസ്‌പ്ലേ യൂണിറ്റുകൾ, വോട്ടിങ് സുഗമമാക്കുന്നതിനുള്ള ബയോമെട്രിക്‌സ്, ഡിജിറ്റൽ ഭാഷാ വിവർത്തന സംവിധാനം, പ്രോഗ്രാമബിൾ മൈക്രോഫോൺ എന്നിവ പുതിയ പാർലമെന്റ് മന്ദിരത്തിലെ ഹൈടെക് ഫീച്ചറുകളിൽ ചിലതാണ്. പുതിയ പാർലമെന്റ് മന്ദിരം ഏകദേശം 64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിക്കും. പുതിയ കെട്ടിടം രൂപകൽപ്പന ചെയ്തത് അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്സിപി ഡിസൈൻ, പ്ലാനിംഗ് ആൻഡ് മാനേജ്‌മെന്റ് ആർക്കിടെക്റ്റ് ബിമൽ പട്ടേലിന്റെ നേതൃത്വത്തിലാണ്. മൊത്തം 64,500 ചതുരശ്ര മീറ്ററിൽ ടാറ്റ പ്രൊജക്‌ട്‌സ് ലിമിറ്റഡാണ് നിർമ്മാണം. പുതിയ പാർലമെന്റ് മന്ദിരം സുസ്ഥിരതയ്ക്കും പരിസ്ഥിതി സൗഹൃദത്തിനും മുൻഗണന നൽകും. 30 ശതമാനം വൈദ്യുതി ഉപഭോഗം ലാഭിക്കാൻ ഉപകരണങ്ങൾ സ്ഥാപിക്കും. മഴവെള്ള സംഭരണിയും സൗരോർജ ഉൽപ്പാദന സംവിധാനവും നടപ്പാക്കും. നിലവിലെ ലോക്‌സഭയുടെ മൂന്നിരട്ടിയോളം വരുന്ന ലോക്‌സഭയിൽ 888 എംപിമാരെ ഉൾക്കൊള്ളാൻ പുതിയ പാർലമെന്റിന് കഴിയും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ…

Read More

ഇന്ത്യയിലെ ഗോതമ്പു പാടങ്ങളെല്ലാം വിളഞ്ഞു മറിഞ്ഞു  സ്വർണ നിറത്തിൽ തിളങ്ങി നിൽക്കുന്നു. രാജ്യത്തെ ഭക്ഷ്യ സുരക്ഷ  മുൻ നിർത്തി കയറ്റുമതിക്ക് നിയന്ത്രണമാണിപ്പോൾ. അങ്ങനെ ഇന്ത്യ ഗോതമ്പ് ഉല്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങളാണിപ്പോൾ.   2022-ൽ 111.32 ദശലക്ഷം ടൺ ഗോതമ്പ് ഉൽപ്പാദനമാണ് ഇന്ത്യ ലക്ഷ്യമിട്ടത്. എന്നാൽ അന്തിമഉത്പാദനം 106.84 ദശലക്ഷം ടണ്ണിൽ കൂടുതലായിരുന്നില്ല. ഈ 2023 ൽ, 112 ദശലക്ഷം ടൺ ഗോതമ്പ് ഉൽപ്പാദനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, കഴിഞ്ഞ വർഷത്തേക്കാൾ 5% കൂടുതലാണ് പ്രതീക്ഷകൾ. അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (അപെഡ) പ്രോത്സാഹനം നൽകുന്ന കാർഷികോത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തികവർഷം (2022-23) 8.74 ശതമാനം വർദ്ധിച്ച്  2,672 കോടി ഡോളറിൽ (2.19 ലക്ഷം കോടി രൂപ) എത്തി. 2021-22ൽ കയറ്റുമതി 2,457 കോടി ഡോളറായിരുന്നു (2.01 ലക്ഷം കോടി രൂപ). ബസുമതി അരി, ധാന്യങ്ങൾ, പാലുത്പന്നങ്ങൾ, നിലക്കടല എന്നിവയുടെ കയറ്റുമതി മൂല്യം കൂടി. അതേസമയം ഗോതമ്പ്, ഇറച്ചി, പൂക്കൾ എന്നിവയുടെ…

Read More

ഫ്ലിപ്കാർട്ടിനും ആമസോണിനും വെല്ലുവിളി ഉയർത്താൻ ദക്ഷിണ കൊറിയൻ ഇ-കൊമേഴ്‌സ് ഭീമനായ Coupang ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ പദ്ധതിയിടുന്നു. ദക്ഷിണ കൊറിയൻ സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള സ്റ്റാർട്ട്-അപ്പ് കേന്ദ്ര സർക്കാരുമായി ചർച്ചകൾ ആരംഭിച്ചു. ദക്ഷിണ കൊറിയയുടെ ആമസോൺ എന്നറിയപ്പെടുന്നതാണ്  Seoul ആസ്ഥാനമായുള്ള Coupang. ജപ്പാനിലെ ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി  പ്രഖ്യാപിച്ച് ഒരു വർഷത്തിന് ശേഷമാണ് Coupang ഇന്ത്യൻ പ്രവേശനത്തിനൊരുങ്ങുന്നത്. “ദക്ഷിണ കൊറിയൻ സർക്കാരിൽ നിന്ന് ഞങ്ങൾക്ക് ഒരു അപേക്ഷ ലഭിച്ചു, അതിൽ കൂപാംഗ് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു. കൂപാംഗ് പ്രതിനിധികളുമായുള്ള സംഭാഷണങ്ങൾ അടുത്ത മാസം ആരംഭിക്കാൻ സാധ്യതയുണ്ട്” കേന്ദ്രവൃത്തങ്ങൾ പറഞ്ഞു. Coupang-ന്റെ റോക്കറ്റ് ഡെലിവറി സേവനം ശരാശരി ഡെലിവറി സമയത്തിൽ 12 മണിക്കൂറിൽ താഴെയും ദിവസത്തിൽ 24 മണിക്കൂറും വർഷത്തിൽ 365 ദിവസവും വാഗ്ദാനം ചെയ്യുന്നു. മൂന്ന് ദിവസത്തെ ഡെലിവറി ടൈംലൈനോടെ,  ഇറക്കുമതി ചെയ്യുന്ന വിദേശ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങാൻ അതിന്റെ Rocket Jikgu സേവനം വാഗ്ദാനം ചെയ്യുന്നു. ആമസോൺ പ്രൈമിന് സമാനമായി പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണ് Rocket…

Read More

സംരംഭകർക്ക്‌ പിന്തുണക്കും മാർഗ നിർദേശങ്ങൾക്കും ഒപ്പം അവരുടെ സംരംഭ അവകാശങ്ങൾക്കു സംരക്ഷണവും ഉറപ്പാക്കി കേരള സർക്കാർ. സംരംഭകർ നൽകുന്ന പരാതികളിൽ തീർപ്പായവയിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രതിദിനം 250 രൂപ എന്ന കണക്കിൽ പിഴയൊടുക്കേണ്ടി വരും. സംസ്ഥാന വ്യവസായ വകുപ്പിന്റെ ഓൺലൈൻ പരാതി പരിഹാര സംവിധാനത്തിൽ ലഭിക്കുന്ന സംരംഭകരുടെ പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിഹാരം ഉറപ്പുവരുത്തണം. ഉദ്യോഗസ്ഥർ പരിഹാരം നിർദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയിൽ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തിൽ പിഴ ഈടാക്കാനാകും എന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കുന്നു . വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനിൽ നിന്ന് പിഴ ഈടാക്കുന്ന സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി അവകാശപ്പെട്ടു.സിവിൽ കോടതി അധികാരമുണ്ട് പുതിയ പരാതി പരിഹാര കമ്മിറ്റികൾക്ക്. എന്തിന് പരാതി പരിഹാര…

Read More